Pages

Monday, February 28, 2011

കുറേശെ മദ്യം ആകാം: മുഖ്യമന്ത്രി

കുറേശെ മദ്യം ആകാം: മുഖ്യമന്ത്രി



ഗോള്‍ഫ് ക്ലബ് അംഗത്വത്തിനു മകന്‍ അരുണ്‍കുമാര്‍ കാശു കൊടുത്തുകാണുമെന്നു മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍. ആരുടെയും ചക്കാത്തിനു പോകുന്നതലല്ലോ? - പ്രവാസി പുരസ്കാര ചടങ്ങിനെത്തിയ മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു. വി.എ. അരുണ്‍കുമാര്‍ ഗോള്‍ഫ് ക്ലബില്‍ 75,000 രൂപ നല്‍കിയാണ് അംഗത്വം നേടിയതെന്ന വാര്‍ത്തയെ സംബന്ധിച്ച ചോദ്യത്തിനായിരുന്നു വിശദീകരണം. പണം കൊടുക്കാതെയും അംഗത്വം ലഭിക്കുമെന്നാണു ശനിയാഴ്ച മുഖ്യമന്ത്രി പറഞ്ഞിരുന്നത്. ഇതിനു പിന്നാലെയാണു പണം നല്‍കിയതിന്‍റെ രേഖകള്‍ പുറത്തു വന്നത്.
ഗോള്‍ഫ് ക്ലബ്ബില്‍ ആരെയും വെറുതേ അംഗമാക്കില്ല. അല്‍പ്പം കാശ് കൊടുത്താലേ ഗോള്‍ഫ് കളിക്കാന്‍ കഴിയൂ. എന്നാല്‍, അവിടെ ചില ആളുകളെപ്പറ്റി ആക്ഷേപമുണ്ട്. കുടിക്കാത്തവര്‍ കുറവാണ്. കോടതി പോലും വിലക്കിയിട്ടില്ല. കളിയൊക്കെ കഴിഞ്ഞു വിശ്രമിക്കുമ്പോള്‍ കുറേശെ ഇതുണ്ടാകുമെങ്കില്‍ ഉണ്ടാകട്ടെ.

Sunday, February 27, 2011

ഗോള്‍ഫ് ക്ലബില്‍ പണം നല്‍കാതെയാണു മകന്‍ അംഗത്വം ലഭിച്ചതെന്ന വി.എസ്. പ്രസ്താവന സത്യവിരുദ്ധം



അംഗത്വം:75,000രൂപ നല്‍കി

തിരുവനന്തപുരം അരവിന്ദ് ഗോള്‍ഫ് ക്ലബില്‍ പണം നല്‍കാതെയാണു മകന്‍ അരുണ്‍കുമാറിനു അംഗത്വം ലഭിച്ചതെന്ന മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍റെ പ്രസ്താവന സത്യവിരുദ്ധം. ശനിയാഴ്ച ആരോപണങ്ങള്‍ക്കു മറുപടി പറയാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലാണു പണം നല്‍കാതെയും അംഗത്വം ലഭിക്കുമെന്നു മുഖ്യമന്ത്രി വാദിച്ചത്. എന്നാല്‍, ഗോള്‍ഫ് ക്ലബിലെ അംഗത്വ രജിസ്റ്ററില്‍ അരുണ്‍കുമാര്‍ 75,000 രൂപ നല്‍കിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. അരുണ്‍കുമാറിന്‍റെ രണ്ടു ഫൊട്ടോകളും രജിസ്റ്ററില്‍ പതിച്ചിരിക്കുന്നു. രണ്ടു തവണയായാണു പണം നല്‍കിയത്. 2004 മാര്‍ച്ച് ഒന്നിനു ചേര്‍ന്ന സ്ക്രീനിങ് കമ്മിറ്റി അരുണ്‍കുമാറിന് അംഗത്വം നല്‍കാന്‍ തീരുമാനമെടുത്തു. മാര്‍ച്ച് 12ന് അരുണ്‍കുമാര്‍ ആദ്യഗഡുവായി 5,000 രൂപ ഗോള്‍ഫ് ക്ലബില്‍ അടച്ചു. (രസീത് നമ്പര്‍- 9647). മാര്‍ച്ച് 21നാണു അടുത്ത ഗഡു 70,000 രൂപ അടച്ചത്. (രസീത് നമ്പര്‍- 11332). അരുണ്‍കുമാറിന്‍റെ അംഗത്വ നമ്പര്‍ എല്‍. 533. ആജീവനാന്ത അംഗത്വം. വി.എസ്. അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവായിരിക്കുമ്പോഴായിരുന്നു ഗോള്‍ഫ് ക്ലബിലേയ്ക്കു മകന്‍ അംഗമായി പ്രവേശിക്കുന്നത്. പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതി കന്‍റോണ്‍മെന്‍റ് ഹൗസിന്‍റെ വിലാസമാണു നല്‍കിയത്. ഇവിടുത്തെ സര്‍ക്കാര്‍ ഫോണ്‍ നമ്പരും (2318330) രജിസ്റ്ററില്‍ ചേര്‍ത്തിട്ടുണ്ട്. ബൈലോയ്ക്കു വിരുദ്ധമായി ഗോള്‍ഫ് ക്ലബില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് ആദ്യമായി ആരോപിച്ചതു വി.എസ്. അച്യുതാനന്ദനാണ്. ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഇവിടുത്തെ ബാര്‍ ലൈസന്‍സ് റദ്ദാക്കിയിരുന്നു. ക്ലബ് ഏറ്റെടുക്കുന്നതിനും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. പലപ്പോഴും ക്ലബ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നതിന്‍റെ അടുത്തദിവസം രാവിലെ ക്ലബ് അധികൃതര്‍ സര്‍ക്കാര്‍ നടപടികള്‍ തടഞ്ഞുകൊണ്ടു കോടതിയില്‍ നിന്നു സ്റ്റേ വാങ്ങി. അതീവ രഹസ്യമായി റവന്യൂ വകുപ്പെടുത്ത തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ ഏറ്റെടുക്കല്‍ നടപടികള്‍ക്ക് ഉദ്യോഗസ്ഥര്‍ എത്തുന്നതിനു മുന്‍പ് ഹൈക്കോടതിയില്‍ നിന്നു സ്റ്റേ വാങ്ങാന്‍ ക്ലബ് അധികൃതര്‍ക്കു കഴിഞ്ഞതു തീരുമാനം ചോരുന്നതു മൂലമെന്ന് ആരോപണമുണ്ടായിരുന്നു. സര്‍ക്കാരിനെതിരേ ക്ലബ് അധികൃതര്‍ കേസ് നടത്തുമ്പോഴും അരുണ്‍കുമാര്‍ ക്ലബ് അംഗമായി തുടരുകയായിരുന്നു. പലതവണ മുഖ്യമന്ത്രിയോടു നിയമസഭയിലും പുറത്തും മകന്‍റെ ക്ലബ് അംഗത്വത്തെക്കുറിച്ച് എംഎല്‍എമാരും മാധ്യമ പ്രവര്‍ത്തകരും ചോദ്യങ്ങളുന്നയിച്ചപ്പോള്‍ അടിസ്ഥാനരഹിതമായ ആരോപണമെന്നാണു പ്രതികരിച്ചിരുന്നത്. ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ മകനു ക്ലബ് അംഗത്വമുണ്ടെന്നു സമ്മതിച്ച മുഖ്യമന്ത്രി പണം നല്‍കാതെയും അംഗത്വം ലഭിക്കുമെന്നും കളിപ്രേമികള്‍ക്ക് അംഗത്വമെടുക്കാമെന്നുമാണു പ്രതികരിച്ചത്.
metro vartha

Friday, February 25, 2011

വ്യാജ സര്‍ട്ടിഫിക്കറ്റ് ആണെന്ന്കോടതിചൂണ്ടിക്കാട്ടിയിട്ടും അരുണ്‍ കുമാര്‍ കേസില്ല

കോടതിചൂണ്ടിക്കാട്ടിയിട്ടും കേസില്ല
കേരള സര്‍വകലാശാലയില്‍നിന്നു ഡോക്റ്ററേറ്റ് എടുക്കുന്നതിനുള്ള രജിസ്ട്രേഷന് വി.എ. അരുണ്‍ കുമാര്‍ ഹാജരാക്കിയതു വ്യാജ സര്‍ട്ടിഫിക്കറ്റ് ആണെന്ന് അറിഞ്ഞിട്ടും കേസ് എടുക്കാത്തത് അദ്ദേഹത്തിന്‍റെ വിഐപി ബന്ധം കൊണ്ടാണെന്നു പ്രതിപക്ഷ ആരോപണം. ബയോ ഇന്‍ഫര്‍മാറ്റിക്സില്‍ പിഎച്ച്ഡിക്കു രജിസ്റ്റര്‍ ചെയ്യാന്‍ സ്വന്തം സ്ഥാപനത്തിന്‍റെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റാണ് അരുണ്‍ കുമാര്‍ ഹാജരാക്കിയത്. ഇന്ത്യന്‍ ശിക്ഷാ നിയമം 468, 471, 420 വകുപ്പുകള്‍ പ്രകാരം ഏഴു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന, ജാമ്യമില്ലാത്ത ക്രിമിനല്‍ കുറ്റമാണിതെന്നു നിയമവിദഗ്ധര്‍.

ഏഴുവര്‍ഷത്തെ അധ്യയന പരിചയമുണ്ടെങ്കില്‍ പിഎച്ച്ഡി പ്രവേശന പരീക്ഷ ഒഴിവാക്കാന്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ അരുണ്‍ കുമാറിന് ഈ യോഗ്യതയില്ല. ഐഎച്ച്ആര്‍ഡിയില്‍ ജോയിന്‍റ് ഡയറക്റ്റര്‍ തസ്തികയിലായിരുന്നു അദ്ദേഹത്തിനു ജോലി. അതിനാല്‍, വിദ്യഭ്യാസ സ്ഥാപനങ്ങളുടെ വൈസ് പ്രിന്‍സിപ്പലിന്‍റെ ചുമതലകൂടിയുണ്ടത്രേ. ഇത് അധ്യാപക തസ്തികയ്ക്കു സമാനമാണെന്നും 1997 മുതല്‍ വിദ്യാര്‍ഥികളെ തുടര്‍ച്ചയായി പഠിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം ധരിപ്പിച്ചു.

എന്നാല്‍ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയപ്പോള്‍ ഈ വാദങ്ങളൊന്നും വിശദീകരച്ചില്ല. 1997 മുതല്‍ അധ്യാപകനാണെന്നായിരുന്നു പ്രത്യക്ഷത്തില്‍ അവകാശപ്പെട്ടത്. സര്‍വകലാശാലയുടെ പരമോന്നത സമിതിയായ സിന്‍ഡിക്കറ്റിന് അരുണ്‍ കുമാറിന്‍റെ സര്‍ട്ടിഫിക്കറ്റില്‍ സംശയമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് റിസര്‍ച്ച് കമ്മിറ്റിയെ അന്വേഷണത്തിനു ചുമതലപ്പെടുത്തി. ഐച്ച്ആര്‍ഡിയുടെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും അരുണ്‍ കുമാര്‍ ക്ലാസുകള്‍ തുടര്‍ച്ചയായി കൈകാര്യം ചെയ്തിരുന്നില്ലെന്നു റിസര്‍ച്ച് കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. അരുണ്‍ കുമാര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്നും അന്വേഷണത്തില്‍ വ്യക്തമായി. ഇക്കാര്യം വിശദീകരിച്ചു വൈസ് ചാന്‍സലര്‍ക്കു സിന്‍ഡിക്കറ്റ് നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്‍റെ പിഎച്ച്ഡി രജിസ്ട്രേഷന്‍ റദ്ദാക്കി.

പിഎച്ച്ഡി രജിസ്ട്രേഷനു നല്‍കിയ അപേക്ഷയോടൊപ്പം പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ അറിവിലും വിശ്വാസത്തിലും സത്യസന്ധമാണെന്നു സത്യവാങ്മൂലവും നല്‍കിയിട്ടുണ്ട്. ഇതോടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വ്യാജ സത്യപ്രസ്താവന നടത്തിയെന്ന കുറ്റവും അരുണ്‍ കുമാറിന്‍റെ മേല്‍ ചുമത്താവുന്നതായി. ഇത്തരം സംഭവങ്ങളില്‍ സര്‍വകലാശാലയും സര്‍ക്കാരും വഞ്ചനക്കുറ്റത്തിനും വ്യാജരേഖ സൃഷ്ടിച്ചതിനും പരാതി നല്‍കുകയും കേസെടുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്യണമെന്നാണു ചട്ടം.

എന്നാല്‍, ഇത്തരം നടപടി സര്‍വകലാശാലയില്‍ നിന്നോ സര്‍ക്കാരില്‍ നിന്നോ ഉണ്ടായില്ല. കേസ് പരിഗണിച്ച കോടതി പോലും അരുണ്‍കുമാറിന്‍റെ വാദങ്ങള്‍ തള്ളിയിരുന്നു. അധ്യാപന യോഗ്യതയുണ്ടെന്നു കോടതിയില്‍ തെളിയിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല. ഇക്കാര്യം കീഴ്ക്കോടതി വിധിയില്‍ മജിസ്ട്രേറ്റ് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും കേസെടുക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. തന്‍റെ മകനു ലഭിക്കേണ്ട അവകാശം കെഎസ്യുവും ഒരു വിഭാഗം മാധ്യമങ്ങളും ചേര്‍ന്ന് അട്ടിമറിച്ചു എന്നു പ്രതികരിച്ചു വിവാദം ഒതുക്കുകയായിരുന്നു അന്നു വി.എസ് metro vartha ..

Thursday, February 24, 2011

കയര്‍ഫെഡില്‍ കോടികളുടെ കൊള്ള : അരുണ്‍ കുമാര്‍ പ്രതി കൂട്ടില്‍

കയര്‍ഫെഡില്‍ കോടികളുടെ കൊള്ള


അരവിന്ദ്
അഴിമതിയുടെ തെളിവുകള്‍ തന്നാല്‍ മകനെതിരേ കേസ് എടുക്കാമെന്നു പറഞ്ഞ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍റെ മുന്‍പില്‍ തെളിവുകളുടെ നീണ്ട പട്ടിക. കയര്‍ഫെഡിലെ കോടികളുടെ തട്ടിപ്പ്, ഐഎച്ച്ആര്‍ഡിയിലെ വഴിവിട്ട നിയമനം, പിഎച്ച്ഡി രജിസ്ട്രേഷനു വ്യാജ സര്‍ട്ടിഫിക്കറ്റ്, ചന്ദന ഫാക്റ്ററിക്കു ലൈസന്‍സ് നല്‍കാന്‍ ഇടനിലക്കാരില്‍ നിന്നു പണം വാങ്ങി, അനധികൃത വിദേശ യാത്രകള്‍, ചുവന്ന തെരുവുകളുടെയും ചൂതാട്ട കേന്ദ്രങ്ങളുടെയും നാടായ മക്കാവുവിലേക്കു നടത്തിയ യാത്രകള്‍, ഭാര്യ ഓണ്‍ലൈന്‍ ലോട്ടറി കമ്പനിയുടെ ഡയറക്റ്റര്‍, ഇന്‍ഫോസിസിന്‍റെ ഫയല്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഏറ്റുവാങ്ങുകയും പദ്ധതി അട്ടിമറിക്കുകയും ചെയ്തത്, സ്മാര്‍ട്ട്സിറ്റി കരാറില്‍ ഇടപെടാന്‍ ദുബായിയില്‍ എത്തിയത് തുടങ്ങി അരുണ്‍കുമാറിനെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ നിരവധി.
തെളിവുകള്‍ നല്‍കിയാല്‍ അന്വേഷിക്കാമെന്നുറപ്പു നല്‍കുന്ന മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍റെ മുന്നിലേക്കു മെട്രൊവാര്‍ത്ത തെളിവുകള്‍ ഓരോന്നായി നല്‍കുന്നു. വാക്കു പാലിക്കാന്‍ കഴിയുമെങ്കില്‍ അഴിമതിക്കാരെ കൈയാമം വച്ചു തുറുങ്കിലടയ്ക്കാന്‍ വെമ്പുന്ന മുഖ്യമന്ത്രി നടപടി സ്വീകരിക്കട്ടെ.
1999 മുതല്‍ 2001 മേയ് 15 വരെയാണു വി.എ. അരുണ്‍കുമാര്‍ കയര്‍ഫെഡ് മാനെജിങ് ഡറക്റ്ററായി ഡെപ്യൂട്ടേഷനില്‍ സേവനം അനുഷ്ഠിച്ചത്. ഈ കാലയളവില്‍ നടന്ന ക്രമക്കേടുകള്‍ സംബന്ധിച്ച് ഇന്‍റേണല്‍ ഓഡിറ്റിലും പിന്നീട് ഡയറക്റ്റര്‍ബോര്‍ഡ് നടത്തിയ അന്വേഷണത്തിലും വ്യക്തമായിരുന്നു. വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോയുടെ പ്രാഥമിക പരിശോധനാ റിപ്പോര്‍ട്ടിലും ക്രമക്കേടുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സി.വി 11/01 എല്‍പി നമ്പര്‍ പ്രകാരം വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂ
റോ ആലപ്പുഴ യൂനിറ്റാണ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് നല്‍കിയത്.
ഇക്കോ കയര്‍ വില്ലെജ് സ്ഥാപിക്കുന്നതിനു വേണ്ടി ലക്ഷങ്ങള്‍ തിരിമറി നടത്തിയതിന്‍റെ വ്യക്തമായ തെളിവുകള്‍ ഈ റിപ്പോര്‍ട്ടിലുണ്ട്. തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് അന്നു വകുപ്പ് മന്ത്രിയായിരുന്ന ടി.കെ. രാമകൃഷ്ണനെക്കൊണ്ടു വില്ലെജിന്‍റെ തറക്കല്ലിടിച്ചു. സ്ഥലത്തിന് മൂന്‍കൂര്‍ പണം നല്‍കാനെന്ന വ്യാജേന കയര്‍ഫെഡില്‍ നിന്നു പണമെടുത്തു. എന്നാല്‍, വില്ലെജ് തുറന്നില്ലെന്നു മാത്രമല്ല സ്ഥലത്തിന്‍റെ ഉടമ സ്ഥലം വേലികെട്ടി തിരിച്ചെടുത്തു. എട്ടു കോടിയുടെ പദ്ധതിയാണ് നടപ്പിലാകാതെ പോയത്. ഇതുവഴി കമ്മിഷന്‍ എത്ര ലഭിച്ചുവെന്നത് ഇപ്പോഴും അജ്ഞാതം.
1999 മുതല്‍ 2001 വരെയുള്ള കാലഘട്ടത്തില്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ ഫെഡറേഷന്‍റെ സ്ഥാവര ജംഗമ വസ്തുക്കള്‍ പണയപ്പെടുത്തി എട്ടു കോടി രൂപ വായ്പയെടുത്തതും അരുണ്‍കുമാറാണ്. കയര്‍ഫെഡിന്‍റെ വസ്തുവകകള്‍ മുന്‍കൂട്ടി അനുമതി വാങ്ങാതെ വില്‍ക്കുകയോ പണയപ്പെടുത്തുകയോ ചെയ്യരുതെന്ന സര്‍ക്കാര്‍ ഉത്തരവ് നിലവിലുള്ളപ്പോഴാണ് വായ്പ എടുത്തത്. ഈ തുക എവിടെ എങ്ങനെ ചെലവഴിച്ചുവെന്നു വ്യക്തമല്ല.
2001 ലെ ഡയറി അച്ചടിക്കുന്നതിനു ക്വട്ടേഷന്‍ വിളിച്ചെങ്കിലും കുറഞ്ഞ തുക ക്വോട്ട് ചെയ്തവരെ ഒഴിവാക്കി കൂടിയ തുക ക്വോട്ട് ചെയ്തവര്‍ക്ക് കരാനല്‍കി കമ്മിഷന്‍ പറ്റി. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്‍റെ കലണ്ടര്‍ അച്ചടിക്ക് എട്ടു ലക്ഷം രൂപ ചെലവഴിച്ചു. 1,19,290 രൂപയാണ് ആര്‍ട്ട ് വ ര്‍ക്കിനു മാത്രമായി നല്‍കിയത്. നിലവാരമില്ലാത്ത ആര്‍ട്ട് വര്‍ക്കായിരുന്നുവെന്നു പിന്നീട് ആരോപണം ഉയര്‍ന്നിരുന്നു.
ജിയോ ടെക്സ്റ്റൈല്‍സിന്‍റെ വികസന പ്രവര്‍ത്തനം നടത്തുന്നതിനു വേണ്ടി ജീവനക്കാരെ നിയമിക്കരുതെന്നു സര്‍ക്കാര്‍ ഉത്തരവുണ്ടായിരുന്നു. റീ ഡിപ്ലോയ്മെന്‍റ് വ്യവസ്ഥയില്‍ നിയമനം നടത്തിയാല്‍ മതിയെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍ കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിച്ചു. മാത്രമല്ല പരസ്യം നല്‍കിയ ഇനത്തില്‍ ലക്ഷങ്ങളുടെ തിരിമറി നടത്തി. റോ മെറ്റീരിയല്‍ ബാങ്കിനായി 18.5% പലിശ നിരക്കില്‍ സര്‍ക്കാര്‍ നല്‍കിയ ഒരു കോടി രൂപ അക്കൗണ്ടില്‍ നിക്ഷേപിക്കാതെ ചെലവഴിച്ചു. തുടങ്ങാത്ത ബാങ്കിനായി കെട്ടിടം വാടകയ്ക്കെടുത്ത് 13,950 രൂപ ആറുമാസം വാടക നല്‍കി. ഡീഫൈബറിങ് യൂനിറ്റ് തുടങ്ങാനുള്ള 24.47 ലക്ഷം രൂപ ചെലവഴിച്ചതിനും കണക്കില്ല.

അരുണ്‍ കുമാര്‍ 75 കോടി കോഴ ആവശ്യപ്പെട്ടു

അരുണ്‍ കുമാര്‍ 75 കോടി കോഴ ആവശ്യപ്പെട്ടു:വി.ഡി സതീശന്‍



അരുണ്‍ കുമാര്‍
വി.ഡി സതീശന്‍
തിരുവനന്തപുരം:മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ മകന്‍ വി.എ അരുണ്‍കുമാറിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി വി.ഡി സതീശന്‍ എം.എല്‍.എ രംഗത്തെത്തി.കണ്ണൂരില്‍ 1500 കോടി മുടക്കി താപവൈദ്യുത നിലയം തുടങ്ങാന്‍ വന്ന വ്യവസായിയായ കെ.പി.പി നമ്പ്യാരോട് അരുണ്‍കുമാര്‍ 75 കോടി രൂപ കോഴ ചോദിച്ചുവെന്ന് സതീശന്‍ ആരോപിച്ചു.

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സഹയാത്രികനായിരുന്ന നമ്പ്യാരുടെ ആത്മകഥയുടെ ആദ്യ പതിപ്പില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടി സി.പി.എം നേതൃത്വത്തിനും പിണറായി വിജയനും പോളിറ്റ് ബ്യുറോയിലും പരാതി ചെന്നിരുന്നു. തുടര്‍ന്ന് സി.പി.എം നേതൃത്വം ഇടപെട്ട് പുസ്തകത്തിന്റെ് രണ്ടാം പതിപ്പില്‍ നിന്ന് ഈ പരാമര്‍ശം ഒഴിവാക്കി. അദ്ദേഹം പറഞ്ഞു.

വി.എസ് മുഖ്യമന്ത്രിയായ ശേഷം അരുണ്‍ കുമാര്‍ നടത്തിയ എല്ലാ വിദേശയാത്രകളെക്കുറിച്ചും അന്വേഷിക്കണം. വ്യാജരേഖയുണ്ടാക്കിയാണ് അരുണ്‍ കുമാര്‍ ഐ.എച്ച്.ആര്‍.ഡിയില്‍ നിയമനം നേടിയത്.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഐ.എച്ച്.ആര്‍.ഡി ജോയിന്റ് ഡയറക്ടര്‍ എന്ന നിലയില്‍ അരുണ്‍കുമാര്‍ എത്ര തവണ വിദേശയാത്ര നടത്തിയെന്ന് വ്യക്തമാക്കണം. ഇവ എന്തിനു വേണ്ടിയാണ്, മതിയായ അനുമതിയുടെയും രേഖകളോടുകൂടെയുമാണോ യാത്രയെന്ന് പരിശോധിക്കണം. യാത്രയില്‍ ആരെല്ലാം കൂടെയുണ്ടായിരുന്നു, വി.എസ് പറയുന്നതുപോലെ 'കളങ്കിതരായ' എത്ര പേരുമായി അരുണ്‍ കുമാര്‍ വിദേശങ്ങളില്‍ കൂടിക്കാഴ്ച നടത്തിയെന്ന് തെളിയിക്കാന്‍ വി.എസ് ബാധ്യസ്ഥനാണ്. അരുണ്‍ കുമാര്‍ കയര്‍ഫെഡ് എം.ഡിയായിരിക്കെ 14 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന വിജിലന്‍സ് കണ്ടെത്തലില്‍ അന്വേഷണം നടത്തണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ മരുമകള്‍ രജനി ഡയറക്ടറായ ചെറി എന്‍റര്‍പ്രൈസസ് എന്ന കമ്പനി ഓണ്‍ലൈന്‍ ലോട്ടറി നടത്തുന്ന സ്ഥാപനമായിരുന്നുവെന്നും അത് സ്‌പെയര്‍ പാര്‍ട്‌സ് വില്‍ക്കുന്ന സ്ഥാപനമാണെന്ന് അരുണ്‍കുമാര്‍ പറയുന്നത് ശരിയല്ലെന്നും കമ്പനിയുടെ ഉദ്ദേശലക്ഷ്യങ്ങളില്‍ ലോട്ടറി കച്ചവടം പറയുന്നുണ്ടെന്നും സതീശന്‍ പറഞ്ഞു. താന്‍ ഒരു പാവം സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണന്നാണ് അരുണ്‍ കുമാര്‍ എല്ലായ്‌പ്പോഴും പറയുന്നത്. എന്നാല്‍ പാവം സര്‍ക്കാരുദ്യോഗസ്ഥനായ അരുണ്‍ കുമാറിന് എങ്ങനെയാണ് തിരുവനന്തപുരത്തെ ഗോള്‍ഫ് ക്ലബില്‍ അംഗത്വം ലഭിച്ചതെന്ന് വ്യക്തമാക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

കേരളത്തില്‍ കാമ്പസ് സ്ഥാപിക്കുവാന്‍ ഇന്‍ഫോസിസുമായി സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടപ്പോള്‍ കരാര്‍ ഏറ്റുവാങ്ങാനും ടീകോം അധികൃതരെ സ്വീകരിക്കാന്‍ പോകാനും അരുണ്‍ കുമാറിന് എങ്ങനെയാണ് സാധിക്കുന്നതെന്നും വി.എസ് വ്യക്തമാക്കണം. പെണ്‍വാണിഭക്കാര്‍ക്കാരെ കയ്യാമം വെപ്പിക്കുമെന്ന് പറയുന്ന മുഖ്യമന്ത്രി കിളിരൂര്‍ കേസിലെ വി.ഐ.പിയെക്കുറിച്ച് എന്താണ് മിണ്ടാത്തത്.

സി.പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി.ശശിക്കെതിരെയുള്ള പരാതി കൈവശമുള്ള മുഖ്യമന്ത്രി എന്താണ് നടപടി എടുക്കാത്തത്. പാര്‍ട്ടി അന്വേഷിച്ച് ആവശ്യമായ നടപടി എടുക്കുമെന്നാണ് പറയുന്നത്. ഇക്കാര്യത്തില്‍ പാര്‍ട്ടി നേതാവ് എന്ന നിലയിലല്ല മുഖ്യമന്ത്രി എന്ന നിലയിലാണ് വി.എസ് പെരുമാറേണ്ടത്. അങ്ങനെയെങ്കില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് മുസ് ലീം ലീഗ് ഒരു കമ്മറ്റി രൂപവത്ക്കരിച്ച് അന്വേഷിച്ചാല്‍ മതിയാകുമല്ലോ എന്നും സതീശന്‍ ചോദിച്ചു.

Wednesday, February 23, 2011

V.Sനും മകനും എതിരേ കേസ്

V.Sനും മകനും എതിരേ കേസ്

തിരുവനന്തപുരം
സ്വന്തം ലേഖകന്‍
ലോട്ടറി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തില്‍ മുഖ്യമന്ത്രിയുടെ മകന്‍ വി.എ. അരുണ്‍കുമാറിനെതിരേ കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവ്. ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാണ് അരുണ്‍കുമാറിനെതിരേ അന്വേഷണം നടത്താന്‍ പൊലീസിനു നിര്‍ദേശം നല്‍കിയത്. മജിസ്ട്രേറ്റ് എ.എം. ബഷീറാണ് ഹര്‍ജി പരിഗണിച്ചത്. കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിന്‍റെ അന്വേഷണത്തില്‍ വി.എസ്. അച്യുതാനന്ദന്‍ ഇടപെട്ടുവെന്ന ആരോപണത്തില്‍ വി.എസിനെതിരേ കേസെടുക്കണമെന്ന മറ്റൊരു ഹര്‍ജി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി 28ന് വിശദമായ വാദം കേള്‍ക്കാന്‍ മാറ്റി.
മദ്യദുരന്തം നടക്കുന്ന സമയത്തു മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി. ശശി നടത്തിയ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തിലാണു മുഖ്യമന്ത്രിക്കെതിരേയുള്ള ഹര്‍ജി. ക്രിമിനല്‍ നടപടി ക്രമം 190, 200 പ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 166, 511 വകുപ്പുകള്‍ പ്രകാരവുമുള്ള കേസാണു മുഖ്യമന്ത്രിക്കെതിരേ ഉന്നയിച്ചിരിക്കുന്നത്. പാര്‍ട്ടിയിലെ പ്രമുഖരെ ബാധിക്കുമെന്നതു കൊണ്ടാണ് അന്വേഷണ കമ്മിഷനായ ജസ്റ്റിസ് മോഹന്‍ കുമാറിനെ സ്വാധീനിക്കാന്‍ ശ്രമിച്ചതെന്ന് ഹര്‍ജിക്കാരനായ അഡ്വ. ഷാഹുല്‍ ഹമീദ് ബോധിപ്പിച്ചു.
പി. ശശി, അന്വേഷണ കമ്മിഷനായിരുന്ന ജസ്റ്റിസ് മോഹന്‍കുമാര്‍, മലയാള മ നോരമ, മാതൃഭൂമി, കേരള കൗമുദി പത്രങ്ങളുടെ ന്യൂസ് എഡിറ്റര്‍മാര്‍ എന്നിവരെ സാക്ഷിയായി ചേര്‍ത്തിട്ടുണ്ട്. അഡ്വ, മൈക്കിള്‍ കുട്ടിയാണു ഹര്‍ജിക്കാരനു വേണ്ടി കേസ് നല്‍കിയത്. അന്യസംസ്ഥാന ലോട്ടറി ലോബിയെ സഹായിക്കാന്‍ കേസുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം വൈകിപ്പിക്കുന്നതിനു മുഖ്യമന്ത്രിയുടെ മകന്‍ ഇടപെട്ടു എന്ന ആരോപണമാണു മറ്റൊരു ഹര്‍ജിയായി കോടതിക്കു മുന്‍പാകെ എത്തിയത്.
പൂന്തുറ മാണിക്യവിളാകം നിവാസില്‍ വിഴിഞ്ഞം ഇസഹാക്കാണു ഹര്‍ജി നല്‍കിയത്. സാന്‍റിയാഗോ മാര്‍ട്ടിന്‍, ജോണ്‍ കെന്നഡി എന്നിവരെ പ്രതിസ്ഥാനത്തു ചേര്‍ത്ത് നേരത്തേ ഇസഹാക്ക് നല്‍കിയ ഹര്‍ജിയില്‍ കോടതി നിര്‍ദേശപ്രകാരം ഫോര്‍ട്ട് പൊലീസ് അന്വേഷണം നടത്തിവരുകയാണ്. ഈ കേസിനൊപ്പം അരുണ്‍കുമാറിന്‍റെ പങ്കും അന്വേഷിക്കണമെന്നാണു കോടതി ഉത്തരവിട്ടത്.

. മുഖ്യമന്ത്രിയുടെ മകന്‍ അരുണ്‍കുമാറും നന്ദകുമാറും തമ്മില്‍ സുപ്രീം കോടതിക്ക് മുന്നിലും കേരള ഹൗസിലും കൂടിക്കാഴ്ച നടത്തുന്നതിന് താന്‍ സാക്ഷിയാണെന്ന്



കൊച്ചി: മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഇടനിലക്കാരന്‍ എന്ന് ആരോപിക്കപ്പെടുന്ന ടി.ജി. നന്ദകുമാറിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ പുറത്തുവരുന്നു. മുഖ്യമന്ത്രിയുടെ മകന്‍ അരുണ്‍കുമാറും നന്ദകുമാറും തമ്മില്‍ സുപ്രീം കോടതിക്ക് മുന്നിലും കേരള ഹൗസിലും കൂടിക്കാഴ്ച നടത്തുന്നതിന് താന്‍ സാക്ഷിയാണെന്ന് പ്രമുഖ അഭിഭാഷകനായ രാംകുമാര്‍ ഒരു ചാനലിനോട് പറഞ്ഞു.

നന്ദകുമാര്‍ അനധികൃത സ്വത്ത് സമ്പാദനത്തിനും തട്ടിപ്പിനും അന്വേഷണം നേരിട്ടിരുന്നതായും വെളിപ്പെട്ടിട്ടുണ്ട്. ഇയാള്‍ക്കെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ നന്ദകുമാറിന് 40 കോടിയുടെ സ്വത്തുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഡല്‍ഹിയിലും എറണാകുളം ജില്ലയിലെ വെണ്ണലയിലും ഇയാള്‍ക്ക് ആഢംബര വീടുണ്ടത്രെ. ബെന്‍സ്, സ്കോര്‍പിയോ തുടങ്ങിയ ആഡംബര കാറുകളും സ്വന്തമായുണ്ട്. കുമാര്‍ ആരുടെയോ ബിനാമിയാണെന്ന സംശയം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുണ്ട്.

ജഡ്ജിമാരെ സ്വാധീനിച്ച് അനുകൂല വിധി സമ്പാദിച്ച് കോടികള്‍ വരുമാനമുണ്ടാക്കിയതായി ജോമോന്‍ പുത്തന്‍പുരക്കല്‍ മൊഴി നല്‍കിയതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ ഡി.ജി.പി നിര്‍ദേശം നല്‍കിയിരുന്നു.

അത്യുന്നതങ്ങളില്‍ പിടിപാടുള്ളതിനാല്‍ അട്ടിമറിക്കപ്പെടുകയായിരുന്നു. ജോമോന്‍ പുത്തന്‍പുരക്കലിന്റെ പേരില്‍ വ്യാജ പരാതി അയച്ചതിനും ഇയാള്‍ക്കെതിരെ കേസുണ്ട്. ഹൈക്കോടതി ജഡ്ജിമാരുടെ പാനലില്‍ ഉള്‍പ്പെട്ട ജസ്റ്റിസ് സി.കെ. അബ്ദുല്‍ അസീസിനെതിരെയാണ് ജോമോന്‍ പുത്തന്‍പുരക്കലിന്റെ പേരില്‍ ഇയാള്‍ പരാതി അയച്ചതത്രെ. ക്രൈംബ്രാഞ്ച് ഇയാള്‍ക്കെതിരെ കേസെടുക്കുകയും എഫ്ഐആര്‍ കോടതിയില്‍ നല്‍കുകയും ചെയ്തെങ്കിലും നടപടികള്‍ മുന്നോട്ടു നീങ്ങിയില്ല. എപ്പോഴും കേസുകളുമായി ബന്ധപ്പെട്ട് പലതരം രേഖകളുടെ ഫോട്ടോസ്റ്റാറ്റുകള്‍ എടുക്കുമായിരുന്ന ഫോട്ടോസ്റ്റാറ്റ് കുമാര്‍ എന്നറിയപ്പെടുന്ന ടി.ജി. നന്ദകുമാര്‍ എറണാകുളം പ്രസ് ക്ലബ്ബ് റോഡിന്റെ ഇടനാഴികളില്‍ ഒരുകാലത്ത് സജീവ സാന്നിധ്യമായിരുന്നു. വ്യവഹാരി എന്നനിലയില്‍ കേസുകളില്‍ ഇടപെടുകയും കോടതികള്‍ കയറിയിറങ്ങുകയും ചെയ്തിരുന്ന ഇയാള്‍ കംപ്ലെയിന്റ് കുമാര്‍ എന്നും അറിയപ്പെടുന്നു.

പ്രാദേശിക സിപിഎം നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതിനാല്‍ നേരത്തെ തങ്ങളുടെ താല്‍പര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിച്ചിരുന്നു. അന്ന് ഇയാളുടെ അടുത്ത സുഹൃത്തായിരുന്ന ഒരു സിപിഎം നേതാവ് ഇപ്പോള്‍ പിണറായി പക്ഷത്താണ്.

കൊച്ചിയിലെ ചില അഭിഭാഷകരുമായുള്ള അടുപ്പമാണ് കുമാറിനെ ഡല്‍ഹിയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ സഹായിച്ചതത്രെ. മുണ്ടും ഷര്‍ട്ടും ധരിച്ച് വെപ്രാളപ്പെട്ട് നടക്കുന്ന നീണ്ടുമെലിഞ്ഞ പഴയ കുമാര്‍ 40 കോടിയോളം സമ്പാദ്യവും സുപ്രീം കോടതി ജഡ്ജിമാരെ വരെ സ്വാധീനിക്കാന്‍ ശേഷിയുള്ള വന്‍ തോക്കായി മാറിയെന്ന് വിശ്വസിക്കാന്‍ പഴയ പരിചയക്കാര്‍ക്ക് ഇപ്പോഴും കഴിയുന്നില്ല.

കോഴിക്കോട്: മുഖ്യമന്ത്രിയുടെ പുത്രന്‍ അരുണ്‍കുമാര്‍ ചന്ദനവ്യാപാരികളില്‍നിന്ന് ലക്ഷങ്ങള്‍ കോഴ വാങ്ങിയതിന്റെ രേഖകള്‍ ജയ്ഹിന്ദ് ടി.വി പുറത്തുവിട്ടു. പരിസ്ഥിതി സ്നേഹത്തിന്റെയും പ്രകൃതിയെ നശിപ്പിക്കുന്നവരോടുള്ള വിട്ടുവീഴ്ചയില്ലാത്ത പ്രതിരോധത്തിന്റെയും പേരില്‍ 'മിശിഹ'യായി മാറിയ വി.എസ്. അച്യുതാനന്ദന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ കാപട്യമായിരുന്നുവെന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ചന്ദനവ്യാപാരികള്‍ക്കുനേരെ ശക്തമായ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന പ്രതിപക്ഷനേതാവിനെയാണ് 2003ന്റെ കാലയളവില്‍ കണ്ടത്. പോരാട്ടം രൂക്ഷമായ ഈ ഘട്ടത്തില്‍ തന്നെ വിലപേശല്‍ ശക്തിയായി അരുണ്‍കുമാര്‍ രംഗത്ത് വന്നു. മൊറയൂര്‍ ചന്ദനഫാക്ടറിയിലും മറ്റും സന്ദര്‍ശനം നടത്തി വി.എസ്, ചന്ദനവ്യാപാരികളെ മുള്‍മുനയില്‍ നിര്‍ത്തുകയായിരുന്നു ഈ സമയത്ത്. മതികെട്ടാന്‍മലയിലും മറ്റും കയറിയിറങ്ങുന്ന സമയം. അഴിമതിയും ക്രമക്കേടും നടത്താന്‍ ആരേയും സമ്മതിക്കില്ലെന്ന പ്രഖ്യാപനവുമായാണ് വി.എസ് നടന്നിരുന്നത്. എന്നാല്‍, ചന്ദനക്കച്ചവടക്കാരുമായി മകന്‍ അരുണ്‍കുമാര്‍ കരാര്‍ ഉറപ്പിച്ചതോടെ വി.എസ് നിശബ്ദനായി. പിന്നീട് ചന്ദനമാഫിയക്കെതിരെ ഒരക്ഷരം പറയാന്‍ തയ്യാറായില്ല.

2003 ജുലൈയിലാണ് ഇടപാട് നടക്കുന്നത്. പത്ത് ലക്ഷം രൂപയാണ് അരുണ്‍കുമാര്‍ ചന്ദന വ്യാപാരികളോട് ആവശ്യപ്പെട്ടത്. ഏഴ് ലക്ഷം നല്‍കാമെന്നായിരുന്നു വ്യാപാരികളുടെ നിലപാട്. എന്നാല്‍ ഇത്രയും സംഖ്യ അരുണ്‍കുമാര്‍ കൈപറ്റിയെന്നാണ് ചാനല്‍ പുറത്തുവിട്ട രേഖയില്‍ പറയുന്നത്.

പണം നല്‍കിയ കാസര്‍കോട് ജില്ലയിലെ ഖാദര്‍ എന്ന വ്യാപാരി ഇക്കാര്യം ചാനലില്‍ സ്ഥിരീകരിച്ചു. പണം കിട്ടിയതോടെ വി.എസ് ചന്ദനമാഫിയയെപറ്റി ഒന്നും മിണ്ടാതെയായി. പാലക്കാട് ജില്ലയിലെ ആറ് വ്യാപാരികളും കാസര്‍കോട് ജില്ലയിലെ അഞ്ചു വ്യാപാരികളും ചേര്‍ന്നാണ് അരുണ്‍കുമാറിനുള്ള തുക സ്വരൂപിച്ചു നല്‍കിയത്. സര്‍ക്കാര്‍ നിയന്ത്രണത്തില്‍ അല്ലാതെയുള്ള ചന്ദന ഫാക്ടറികള്‍ അടച്ചുപൂട്ടണമെന്ന ആവശ്യം മുന്നോട്ട് വെച്ച വി.എസ്, പിന്നീട് അതിനെപ്പറ്റി ഒന്നും പറഞ്ഞില്ല.

2003 ജൂലൈ ഏഴിന് നിയമസഭയില്‍ വി.എസ് പറഞ്ഞത്, പൊതുമേഖലയില്‍ ചന്ദനഫാക്ടറി സ്ഥാപിക്കണം എന്നുമാത്രമാണ്. മറ്റെല്ലാ ആരോപണങ്ങളും അദ്ദേഹം വിഴുങ്ങി. ചന്ദനത്തിന്റെ സുഗന്ധം വി.എസിന് ഇഷ്ടപ്പെടാന്‍ സാഹചര്യം ഉണ്ടായത് മകന്റെ ഇടപെടലാണെന്ന് സംഭവങ്ങള്‍ വ്യക്തമാക്കുന്നു. വി.എസ് മുഖ്യമന്ത്രിയായപ്പോഴും ചന്ദനഫാക്ടറികള്‍ക്കെതിരെ ഒരു നീക്കവും നടന്നില്ല. പാലക്കാട് ജില്ലയില്‍ അടച്ചുപൂട്ടാതിരിക്കാന്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയ ഫാക്ടറികള്‍ക്കുപോലും തുടര്‍ന്നു പ്രവര്‍ത്തിക്കാന്‍ സൗകര്യം ഒരുക്കുകയായിരുന്നു വി.എസ് സര്‍ക്കാര്‍ ചെയ്തതെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. വി.എസിനെ സമീപിച്ച ചന്ദനവ്യാപാരികളോട് മകനെ കാണാനാണ് നിര്‍ദ്ദേശിച്ചത്. പ്രതിപക്ഷ നേതാവിന്റെ വസതിക്ക് സമീപം വെച്ചുതന്നെയാണ് പണം കൈമാറിയതെന്ന് വ്യാപാരി ഖാദര്‍, ചാനലില്‍ വ്യക്തമാക്കുന്നു. സംഭവം പുറത്തറിഞ്ഞതോടെ കാസര്‍കോടുള്ള ഖാദറിന്റെ വീട്ടില്‍ പൊലീസ് അന്വേഷിച്ചെത്തിയതായാണ് വിവരം.

അഴിമതിക്കും സ്വജനപക്ഷപാതത്തിനും അതീതനാണ് താനെന്ന പരിവേഷം സൃഷ്ടിക്കാന്‍ വി.എസ് ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് മകനെ ഇടയാളാക്കിനിര്‍ത്തി നടത്തിയ ചന്ദനക്കച്ചവടത്തിന്റെ കഥകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന

തിരുവനന്തപുരം: മകന്‍ പണം വാങ്ങിയപ്പോഴാണ് ചന്ദന മാഫിയക്കെതിരായ പോരാട്ടത്തില്‍ നിന്ന് വി.എസ്. അച്യുതാനന്ദന്‍ പിന്‍മാറിയതെന്ന് കോണ്‍ഗ്രസ് വക്താവ് എം.എം. ഹസ്സന്‍. പ്രതിപക്ഷ നേതാവായിരിക്കെ വി.എസ്. ചന്ദന ഫാക്റ്ററികള്‍ക്കെതിരെ നടത്തിയ പ്രക്ഷോഭം തണുത്തത് മകന്‍ ഫാക്റ്ററി ഉടമകളില്‍ നിന്ന് ഏഴുലക്ഷം രൂപ വാങ്ങിയതുകൊണ്ടാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

സ്വകാര്യമേഖലയില്‍ ചന്ദന ഫാക്റ്ററികള്‍ പാടില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവായിരിക്കെ വി.എസ് അച്യുതാനന്ദന്റെ നിലപാട്. എന്നാല്‍ പ്രതിപക്ഷ നേതാവിന്റെ കന്റോണ്‍മെന്റ് ഹൗസില്‍ അന്ന് വി.എസിനെ കാണാനെത്തിയ ഖാദര്‍ പാലോത്ത് എന്ന ചന്ദന ഫാക്റ്ററിയുടമ ഇടനിലക്കാരനായും മറ്റ് ചിലര്‍ സ്വകാര്യ ചന്ദന ഫാക്റ്ററികള്‍ പൂട്ടണമെന്ന വി.എസിന്റെ നിലപാട് മാറ്റണമെന്നാവശ്യപ്പെട്ടിരുന്നു.

തന്റെ മകനെക്കാണാനാണ് വി.എസ് നിര്‍ദേശിച്ചതെന്ന് ജയ്ഹിന്ദ് ചാനലില്‍ ഇവര്‍ വെളിപ്പെടുത്തിയതായി ഹസ്സന്‍ വ്യക്തമാക്കി. തുടര്‍ന്ന് അരുണ്‍കുമാറിനെ കണ്ട ഇവരില്‍ നിന്ന് 15 ലക്ഷം രൂപ ആവശ്യപ്പെട്ട അരുണുമായി 10 ലക്ഷം കരാര്‍ ഉറപ്പിക്കുകയും ഏഴു ലക്ഷം നല്‍കുകയും ചെയ്തിരുന്നു. വനം വകുപ്പിന്റെ ഉപധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ വി.എസ് ഫാക്റ്ററി ഉടമകള്‍ക്ക് അനുകൂലമായി നിലപാടെടുക്കുമെന്ന് അരുണ്‍ വ്യക്തമാക്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ചയില്‍ വി.എസ് അനുകൂല നിലപാടെടുക്കുകയായിരുന്നുന്നു. ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണം. എല്ലാ കാര്യത്തിലും പ്രസ്താവന ഇറക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഇക്കാര്യത്തില്‍ നയം വ്യക്തമാക്കണം.

ഇത്തരത്തില്‍ പോയാല്‍ ഭരണം അവസാനിക്കുമ്പോള്‍ ഒറ്റയായല്ല കുടുംബത്തോടെ തന്നെ എല്‍.ഡി.എഫ് നേതാക്കള്‍ക്ക് ജയിലിലേക്ക് പോകേണ്ടിവരും. കേരളം കണ്ട ഏറ്റവും വലിയ അവസരവാദിയും അധികാര ദുര്‍മോഹിയുമാണ് വി.എസ്. ആദര്‍ശധീരന്റെ പരിവേഷത്തിനുള്ളിലെ കപടമായ മുഖമാണ് വി.എസിനുള്ളത്. തനിക്ക് സ്ഥാനചലനമുണ്ടാകുമെന്ന ഘട്ടം വരുമ്പോള്‍ പാര്‍ട്ടിക്കുള്ളിലെ എതിരാളികളെ വേട്ടയാടുകയും സ്ഥാനമുറയ്ക്കുമ്പോള്‍ നിലപാടു മാറ്റുകയും ചെയ്യുന്നയാളാണ് വി.എസ്. ലാവ്ലിന്‍ കേസില്‍ പിണറായിക്കെതിരെ പ്രോസിക്യൂഷന്‍ നടപടി വേണ്ടെന്ന് മുഖ്യമന്ത്രി അധ്യക്ഷനായുള്ള മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്. എന്നാല്‍ പുറത്ത് മറിച്ചുള്ള അഭിപ്രായമാണ് മുഖ്യമന്ത്രി പ്രകടിപ്പിച്ചത്. പ്രതിപക്ഷ നേതാവായിരിക്കെ ലാവ്ലിന്‍ കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തണമെന്നു വരെ പ്രസംഗിച്ചു നടന്നിരുന്നയാളാണ് വി.എസ്. പ്രതിച്ഛായ വര്‍ധിപ്പിക്കാനായി ആയുധം എന്ന പേരില്‍ സിനിമയും നിര്‍മിച്ചു. ചിത്രത്തില്‍ വി.എസിന്റെ കഥാപാത്രത്തെ തിലകനും ഋഷിരാജ് സിംഗായി സുരേഷ്ഗോപിയുമാണ് അഭിനയിച്ചത്. വീരനായകനായി മുഖ്യമന്ത്രിയെ അവതരിപ്പിച്ചിരിക്കുന്നതാണ് ചിത്രം. എം.എ നിഷാദ് സംവിധാനം ചെയ്ത ആയുധം എന്ന ചലച്ചിത്രത്തിന് പിന്നില്‍ ആരാണെന്ന് നിഷാദ് വ്യക്തമാക്കണമെന്നും എം.എം.ഹസന്‍ ആവശ്യപ്പെട്ടു.

കൊച്ചി: മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഇടനിലക്കാരന്‍ എന്ന് ആരോപിക്കപ്പെടുന്ന ടി.ജി. നന്ദകുമാറിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ പുറത്തുവരുന്നു. മുഖ്യമന്ത്രിയുടെ മകന്‍ അരുണ്‍കുമാറും നന്ദകുമാറും തമ്മില്‍ സുപ്രീം കോടതിക്ക് മുന്നിലും കേരള ഹൗസിലും കൂടിക്കാഴ്ച നടത്തുന്നതിന് താന്‍ സാക്ഷിയാണെന്ന് പ്രമുഖ അഭിഭാഷകനായ രാംകുമാര്‍ ഒരു ചാനലിനോട് പറഞ്ഞു.

നന്ദകുമാര്‍ അനധികൃത സ്വത്ത് സമ്പാദനത്തിനും തട്ടിപ്പിനും അന്വേഷണം നേരിട്ടിരുന്നതായും വെളിപ്പെട്ടിട്ടുണ്ട്. ഇയാള്‍ക്കെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ നന്ദകുമാറിന് 40 കോടിയുടെ സ്വത്തുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഡല്‍ഹിയിലും എറണാകുളം ജില്ലയിലെ വെണ്ണലയിലും ഇയാള്‍ക്ക് ആഢംബര വീടുണ്ടത്രെ. ബെന്‍സ്, സ്കോര്‍പിയോ തുടങ്ങിയ ആഡംബര കാറുകളും സ്വന്തമായുണ്ട്. കുമാര്‍ ആരുടെയോ ബിനാമിയാണെന്ന സംശയം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുണ്ട്.

ജഡ്ജിമാരെ സ്വാധീനിച്ച് അനുകൂല വിധി സമ്പാദിച്ച് കോടികള്‍ വരുമാനമുണ്ടാക്കിയതായി ജോമോന്‍ പുത്തന്‍പുരക്കല്‍ മൊഴി നല്‍കിയതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ ഡി.ജി.പി നിര്‍ദേശം നല്‍കിയിരുന്നു.

അത്യുന്നതങ്ങളില്‍ പിടിപാടുള്ളതിനാല്‍ അട്ടിമറിക്കപ്പെടുകയായിരുന്നു. ജോമോന്‍ പുത്തന്‍പുരക്കലിന്റെ പേരില്‍ വ്യാജ പരാതി അയച്ചതിനും ഇയാള്‍ക്കെതിരെ കേസുണ്ട്. ഹൈക്കോടതി ജഡ്ജിമാരുടെ പാനലില്‍ ഉള്‍പ്പെട്ട ജസ്റ്റിസ് സി.കെ. അബ്ദുല്‍ അസീസിനെതിരെയാണ് ജോമോന്‍ പുത്തന്‍പുരക്കലിന്റെ പേരില്‍ ഇയാള്‍ പരാതി അയച്ചതത്രെ. ക്രൈംബ്രാഞ്ച് ഇയാള്‍ക്കെതിരെ കേസെടുക്കുകയും എഫ്ഐആര്‍ കോടതിയില്‍ നല്‍കുകയും ചെയ്തെങ്കിലും നടപടികള്‍ മുന്നോട്ടു നീങ്ങിയില്ല. എപ്പോഴും കേസുകളുമായി ബന്ധപ്പെട്ട് പലതരം രേഖകളുടെ ഫോട്ടോസ്റ്റാറ്റുകള്‍ എടുക്കുമായിരുന്ന ഫോട്ടോസ്റ്റാറ്റ് കുമാര്‍ എന്നറിയപ്പെടുന്ന ടി.ജി. നന്ദകുമാര്‍ എറണാകുളം പ്രസ് ക്ലബ്ബ് റോഡിന്റെ ഇടനാഴികളില്‍ ഒരുകാലത്ത് സജീവ സാന്നിധ്യമായിരുന്നു. വ്യവഹാരി എന്നനിലയില്‍ കേസുകളില്‍ ഇടപെടുകയും കോടതികള്‍ കയറിയിറങ്ങുകയും ചെയ്തിരുന്ന ഇയാള്‍ കംപ്ലെയിന്റ് കുമാര്‍ എന്നും അറിയപ്പെടുന്നു.

പ്രാദേശിക സിപിഎം നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതിനാല്‍ നേരത്തെ തങ്ങളുടെ താല്‍പര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിച്ചിരുന്നു. അന്ന് ഇയാളുടെ അടുത്ത സുഹൃത്തായിരുന്ന ഒരു സിപിഎം നേതാവ് ഇപ്പോള്‍ പിണറായി പക്ഷത്താണ്.

കൊച്ചിയിലെ ചില അഭിഭാഷകരുമായുള്ള അടുപ്പമാണ് കുമാറിനെ ഡല്‍ഹിയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ സഹായിച്ചതത്രെ. മുണ്ടും ഷര്‍ട്ടും ധരിച്ച് വെപ്രാളപ്പെട്ട് നടക്കുന്ന നീണ്ടുമെലിഞ്ഞ പഴയ കുമാര്‍ 40 കോടിയോളം സമ്പാദ്യവും സുപ്രീം കോടതി ജഡ്ജിമാരെ വരെ സ്വാധീനിക്കാന്‍ ശേഷിയുള്ള വന്‍ തോക്കായി മാറിയെന്ന് വിശ്വസിക്കാന്‍ പഴയ പരിചയക്കാര്‍ക്ക് ഇപ്പോഴും കഴിയുന്നില്ല.

കോഴിക്കോട്: മുഖ്യമന്ത്രിയുടെ പുത്രന്‍ അരുണ്‍കുമാര്‍ ചന്ദനവ്യാപാരികളില്‍നിന്ന് ലക്ഷങ്ങള്‍ കോഴ വാങ്ങിയതിന്റെ രേഖകള്‍ ജയ്ഹിന്ദ് ടി.വി പുറത്തുവിട്ടു. പരിസ്ഥിതി സ്നേഹത്തിന്റെയും പ്രകൃതിയെ നശിപ്പിക്കുന്നവരോടുള്ള വിട്ടുവീഴ്ചയില്ലാത്ത പ്രതിരോധത്തിന്റെയും പേരില്‍ 'മിശിഹ'യായി മാറിയ വി.എസ്. അച്യുതാനന്ദന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ കാപട്യമായിരുന്നുവെന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ചന്ദനവ്യാപാരികള്‍ക്കുനേരെ ശക്തമായ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന പ്രതിപക്ഷനേതാവിനെയാണ് 2003ന്റെ കാലയളവില്‍ കണ്ടത്. പോരാട്ടം രൂക്ഷമായ ഈ ഘട്ടത്തില്‍ തന്നെ വിലപേശല്‍ ശക്തിയായി അരുണ്‍കുമാര്‍ രംഗത്ത് വന്നു. മൊറയൂര്‍ ചന്ദനഫാക്ടറിയിലും മറ്റും സന്ദര്‍ശനം നടത്തി വി.എസ്, ചന്ദനവ്യാപാരികളെ മുള്‍മുനയില്‍ നിര്‍ത്തുകയായിരുന്നു ഈ സമയത്ത്. മതികെട്ടാന്‍മലയിലും മറ്റും കയറിയിറങ്ങുന്ന സമയം. അഴിമതിയും ക്രമക്കേടും നടത്താന്‍ ആരേയും സമ്മതിക്കില്ലെന്ന പ്രഖ്യാപനവുമായാണ് വി.എസ് നടന്നിരുന്നത്. എന്നാല്‍, ചന്ദനക്കച്ചവടക്കാരുമായി മകന്‍ അരുണ്‍കുമാര്‍ കരാര്‍ ഉറപ്പിച്ചതോടെ വി.എസ് നിശബ്ദനായി. പിന്നീട് ചന്ദനമാഫിയക്കെതിരെ ഒരക്ഷരം പറയാന്‍ തയ്യാറായില്ല.

2003 ജുലൈയിലാണ് ഇടപാട് നടക്കുന്നത്. പത്ത് ലക്ഷം രൂപയാണ് അരുണ്‍കുമാര്‍ ചന്ദന വ്യാപാരികളോട് ആവശ്യപ്പെട്ടത്. ഏഴ് ലക്ഷം നല്‍കാമെന്നായിരുന്നു വ്യാപാരികളുടെ നിലപാട്. എന്നാല്‍ ഇത്രയും സംഖ്യ അരുണ്‍കുമാര്‍ കൈപറ്റിയെന്നാണ് ചാനല്‍ പുറത്തുവിട്ട രേഖയില്‍ പറയുന്നത്.

പണം നല്‍കിയ കാസര്‍കോട് ജില്ലയിലെ ഖാദര്‍ എന്ന വ്യാപാരി ഇക്കാര്യം ചാനലില്‍ സ്ഥിരീകരിച്ചു. പണം കിട്ടിയതോടെ വി.എസ് ചന്ദനമാഫിയയെപറ്റി ഒന്നും മിണ്ടാതെയായി. പാലക്കാട് ജില്ലയിലെ ആറ് വ്യാപാരികളും കാസര്‍കോട് ജില്ലയിലെ അഞ്ചു വ്യാപാരികളും ചേര്‍ന്നാണ് അരുണ്‍കുമാറിനുള്ള തുക സ്വരൂപിച്ചു നല്‍കിയത്. സര്‍ക്കാര്‍ നിയന്ത്രണത്തില്‍ അല്ലാതെയുള്ള ചന്ദന ഫാക്ടറികള്‍ അടച്ചുപൂട്ടണമെന്ന ആവശ്യം മുന്നോട്ട് വെച്ച വി.എസ്, പിന്നീട് അതിനെപ്പറ്റി ഒന്നും പറഞ്ഞില്ല.

2003 ജൂലൈ ഏഴിന് നിയമസഭയില്‍ വി.എസ് പറഞ്ഞത്, പൊതുമേഖലയില്‍ ചന്ദനഫാക്ടറി സ്ഥാപിക്കണം എന്നുമാത്രമാണ്. മറ്റെല്ലാ ആരോപണങ്ങളും അദ്ദേഹം വിഴുങ്ങി. ചന്ദനത്തിന്റെ സുഗന്ധം വി.എസിന് ഇഷ്ടപ്പെടാന്‍ സാഹചര്യം ഉണ്ടായത് മകന്റെ ഇടപെടലാണെന്ന് സംഭവങ്ങള്‍ വ്യക്തമാക്കുന്നു. വി.എസ് മുഖ്യമന്ത്രിയായപ്പോഴും ചന്ദനഫാക്ടറികള്‍ക്കെതിരെ ഒരു നീക്കവും നടന്നില്ല. പാലക്കാട് ജില്ലയില്‍ അടച്ചുപൂട്ടാതിരിക്കാന്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയ ഫാക്ടറികള്‍ക്കുപോലും തുടര്‍ന്നു പ്രവര്‍ത്തിക്കാന്‍ സൗകര്യം ഒരുക്കുകയായിരുന്നു വി.എസ് സര്‍ക്കാര്‍ ചെയ്തതെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. വി.എസിനെ സമീപിച്ച ചന്ദനവ്യാപാരികളോട് മകനെ കാണാനാണ് നിര്‍ദ്ദേശിച്ചത്. പ്രതിപക്ഷ നേതാവിന്റെ വസതിക്ക് സമീപം വെച്ചുതന്നെയാണ് പണം കൈമാറിയതെന്ന് വ്യാപാരി ഖാദര്‍, ചാനലില്‍ വ്യക്തമാക്കുന്നു. സംഭവം പുറത്തറിഞ്ഞതോടെ കാസര്‍കോടുള്ള ഖാദറിന്റെ വീട്ടില്‍ പൊലീസ് അന്വേഷിച്ചെത്തിയതായാണ് വിവരം.

അഴിമതിക്കും സ്വജനപക്ഷപാതത്തിനും അതീതനാണ് താനെന്ന പരിവേഷം സൃഷ്ടിക്കാന്‍ വി.എസ് ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് മകനെ ഇടയാളാക്കിനിര്‍ത്തി നടത്തിയ ചന്ദനക്കച്ചവടത്തിന്റെ കഥകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

Monday, February 21, 2011

ഇടനിലക്കാരന്‍ കുമാര്‍ ആര്? മുഖ്യമന്ത്രി മറുപടി പറയണം


മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ഡല്‍ഹിയിലെ ദല്ലാള്‍ കുമാര്‍ എന്ന ആളാണെന്നും ജയ്ഹിന്ദ് ടി.വി വെളിപ്പെടത്തി.


ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ രാംകുമാര്‍ മുഖ്യമന്ത്രിയുടെ തലസ്ഥാനത്തെ ദല്ലാളിനെ കുറിച്ച് നടത്തിയ വെളിപ്പെടുത്തലിന്റെ ചുവടുപിടിച്ചു ചാനല്‍ നടത്തിയ അന്വേഷണത്തിലാണ് കുമാറും അച്യുതാനന്ദനും തമ്മിലുള്ള ബന്ധത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ കണ്ടെത്താനായത്.ടി.ജി.നന്ദകുമാറെന്നാണ് മുഴുവന്‍ പേരെങ്കിലും ഇദ്ദേഹം സ്വയം പരിചയപ്പെടുത്തുന്നത് കുമാറെന്നാണ്. കംപ്ലെയിന്റ് കുമാറെന്നും അഭിഭാഷകര്‍ക്കിടയില്‍ വിളിപ്പേരുണ്ട്. കൊച്ചി സ്വദേശിയാണ്. പല കോര്‍പ്പറേറ്റ് കമ്പനികളുടേയും ഇടനിലക്കാരനാണ് ഇദ്ദേഹം. മിക്ക ജഡ്ജിമാരുടേയും വസതിയില്‍ മുന്‍കൂര്‍ സമയമെടുക്കാതെ കടുന്നു ചെല്ലാനുള്ള സ്വാതന്ത്രൃമുണ്ടെന്നാണ് കുമാറിന്റെ അവകാശവാദം.


ഇടമലയാര്‍ അടക്കം അച്യതാനന്ദന്റെ സുപ്രീംകോടതിയിലെ പലകേസു നടത്തിപ്പിലേയും പ്രധാന ഇടനിലക്കാരനാണ് കുമാര്‍. ലാവ്ലിന്‍ കേസിലും അച്യുതാനന്ദന് വേണ്ടി കുമാര്‍ ഇടപെടല്‍ നടത്തിയിട്ടുണ്ട്.


ഇടനിലക്കാരന്‍ കുമാര്‍ ആര്? മുഖ്യമന്ത്രി മറുപടി പറയണം യു.ഡി.എഫ്

മുഖ്യമന്ത്രിയുടെ ഓഫീസിലെ ഇടനിലക്കാരന്‍ കുമാര്‍ ആരാണെന്ന് വി.എസ് അച്യുതാനന്ദന്‍ വ്യക്തമാക്കണമെന്ന് യു.ഡി.എഫ്. നേതാക്കള്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് വേണ്ടി ജുഡീഷ്യറിയെ സ്വാധീനിക്കുന്ന ഇയാളെക്കുറിച്ച് അന്വേഷിക്കണം. മുഖ്യമന്ത്രിയുടെ ഓഫീസുമായി കുമാര്‍ എന്ന ആള്‍ക്കുള്ള ബന്ധം വെളിച്ചത്തുകൊണ്ടുവരണം. സ്റ്റിംഗ് ഓപ്പറേഷന്‍ നടത്തുക, ഗൂഢാലോചനക്ക് അവസരമൊരുക്കുക, ക്രിമിനലുകളെക്കൊണ്ട് വാര്‍ത്താസമ്മേളനം നടത്തിക്കുക എന്നിങ്ങനെ യു.ഡി.എഫിനെ തകര്‍ക്കാനുള്ള കുറുക്കുവഴികളാണ് സി.പി.എമ്മും അച്യുതാനന്ദനും നടത്തിക്കൊണ്ടിരിക്കുന്നതെന്ന് യു.ഡി.എഫ്. യോഗത്തിന് ശേഷം സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ നേതാക്കള്‍ കുറ്റപ്പെടുത്തി.തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് യു.ഡി.എഫ് നേതാക്കളെ വേട്ടയാടാനുള്ള ശ്രമമാണ് നടക്കുന്നത്. അഞ്ചുവര്‍ഷക്കാലത്തെ ഭരണനേട്ടങ്ങള്‍ നിരത്താന്‍ കഴിയാതെ അവസാനത്തെ കച്ചിത്തുരുമ്പായി കണ്ടുപിടിച്ചത് യു.ഡി.എഫ്. നേതാക്കള്‍ക്കെതിരെയുള്ള വ്യക്തിഹത്യയും കുപ്രചാരണങ്ങളുമാണ്. നിയമപരമായും നിയമത്തിനതീതമായും നേതാക്കളെ വേട്ടയാടുന്നു. ബാലകൃഷ്ണപിള്ളയെയും വേട്ടയാടിയത് ഇത്തരത്തിലാണ്. യു.ഡി.എഫ് നേതാക്കളെ ജയിലിലടച്ചിട്ട് കൊലയാളികളെ തുറന്നുവിടുകയാണ്. ഇല്ലാത്ത കാര്യങ്ങള്‍ കുത്തിപ്പൊക്കി കൊണ്ടുവരുന്നവര്‍ പുതുതായി ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല.എന്തൊക്കെ ആരോപണങ്ങള്‍ ഉന്നയിച്ചാലും യു.ഡി.എഫിന് ജനങ്ങളുടെ പിന്തുണയുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ഉണ്ടായ വിജയം ആവര്‍ത്തിക്കുക തന്നെ ചെയ്യും. കേരള മോചന യാത്രയിലെ ജനപങ്കാളിത്തം നല്‍കുന്ന സൂചനയിതാണ്. മുസ്ലിം ലീഗ് അംഗങ്ങള്‍ ഇല്ലാത്ത പാര്‍ലമെന്റാകും വരാന്‍ പോകുന്നതെന്ന് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പിണറായി പറഞ്ഞിരുന്നു. എന്നാല്‍ മുസ്ലിം ലീഗിന്റെ രണ്ട് സ്ഥാനാര്‍ത്ഥികളും മികച്ച ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. യു.ഡി.എഫിലെ ഘടകകക്ഷികളെ ക്ഷീണിപ്പിക്കാനാണ് നേതാക്കള്‍ക്കെതിരെ ആക്ഷേപങ്ങളുന്നയിക്കുന്നത്. കുഞ്ഞാലിക്കുട്ടിക്കെതിരായ കേസ് കോടതി തന്നെ അവസാനിപ്പിച്ചതാണ്. ഇപ്പോള്‍ ആരോ പറഞ്ഞ് അത് കുത്തിപ്പൊക്കിയിരിക്കുന്നു. പാമോലിന്‍ കേസില്‍ താന്‍ പ്രതിയാണെങ്കില്‍ കേസ് എടുക്കട്ടെയെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു. കേസ് എടുക്കുന്നതിന് ആരെയാണ് പേടിക്കുന്നത്. താന്‍ അഴിമതി കാട്ടിയെങ്കില്‍ തന്റെ പേരില്‍ നടപടിയെടുക്കണം. പാമോലിന്‍ കേസില്‍ പ്രതിരോധത്തിലായിരിക്കുന്നത് യു.ഡി.എഫ് അല്ല എല്‍.ഡി.എഫ് ആണെന്നും അദ്ദേഹം പറഞ്ഞു. കിളിരൂര്‍ കേസില്‍ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ലാവ്ലിന്‍ കേസില്‍ പ്രോസിക്യൂഷന്‍ അനുമതിക്കെതിരെ നിയമയുദ്ധം നടത്തുന്നവരാണ് ധാര്‍മിതകയെക്കുറിച്ച് പറയുന്നത്. എല്ലാ കേസുകളും തേച്ചുമാച്ചുകളയാനാണ് ഈ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Monday, February 14, 2011

മുഖ്യമന്ത്രിയുടെ ഓഫീസ് സുപ്രീം കോടതിയെ സ്വാധീനിച്ചു

മുഖ്യമന്ത്രിയുടെ ഓഫീസ് സുപ്രീം കോടതിയെ സ്വാധീനിച്ചു
സുപ്രീംകോടതി ഉള്‍പ്പെടെയുള്ള ജുഡീഷ്യല്‍ സംവിധാനത്തെ സ്വാധീനിച്ചിട്ടുള്ള എറണാകുളം സ്വദേശിയായ "ദല്ലാളുമായി' കേരള മുഖ്യമന്ത്രിയുടെ ഓഫീസിന് ശക്തമായ ബന്ധമുണ്ടെന്നും ഇത് തെളിയിക്കാന്‍ തന്റെ പക്കല്‍ ആവശ്യത്തിന് തെളിവുകള്‍ ഉണ്ടെന്നും കേരള ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ കെ. രാംകുമാറിന്റെ വെളിപ്പെടുത്തല്‍. ഇന്ത്യയിലെ ഹൈക്കോടതികളിലെയും സുപ്രീംകോടതിയിലെയും പല ജഡ്ജിമാരുമായും മുഖ്യമന്ത്രിയുടെ ഓഫീസുമായി അവിഹിതബന്ധമുള്ള ഈ "ദല്ലാള്‍'ക്ക് ആത്മ ബന്ധമാണ്. ജഡ്ജിമാര്‍ക്ക് ഉന്നത പദവികളും പ്രമോഷനും സംഘടിപ്പിച്ചു കൊടുക്കലാണ് ഇയാളുടെ "ജോലി'. മറ്റ് യാതൊരു ജോലിയും ഇയാള്‍ക്കില്ല. രാംകുമാര്‍ പറഞ്ഞു. ഒരു പണിയും ഇല്ലാതെ ഡല്‍ഹിയില്‍ ചെന്നുപെട്ടയാളാണ് ഇംഗ്ലീഷും ഹിന്ദിയും വശമില്ലാത്ത ഈ ദല്ലാള്‍. സുപ്രീം കോടതിയിലെ ചില ജഡ്ജിമാരെ നേരെയല്ലാത്ത മാര്‍ഗ്ഗത്തില്‍ സ്വാധീനിച്ച് ഹൈക്കോടതിയിലെ പല ജഡ്ജിമാര്‍ക്കും ഉന്നത പദവികള്‍ വാങ്ങിച്ചുകൊടുക്കലാണ് ഇയാളുടെ പ്രധാന "പണി'. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന വി.കെ. ബാലിയുമായി ഈ "ദല്ലാള്‍ക്ക്' നല്ല അടുപ്പമാണെന്നും രാംകുമാര്‍ തുറന്നടിക്കുന്നു. വി.കെ. ബാലിയെ സുപ്രീംകോടതി ജഡ്ജിയാക്കുവാന്‍, ഭരണഘടനാ പരമായ യാതൊരു ബാധ്യതയും ഇല്ലാതിരിന്നിട്ടും സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതിയ ആളാണ് കേരള മുഖ്യമന്ത്രി വി.എസ് അച്ച്യുതാനന്ദന്‍. ഈ കത്തെഴുത്തില്‍ നിന്നു തന്നെ കരുതാം മുഖ്യമന്ത്രിക്ക് "ദല്ലാളുമായും' അടുപ്പമുണ്ടെന്ന് രാംകുമാര്‍ പറഞ്ഞു.
ജഡ്ജി പദവി വാങ്ങിച്ചുകൊടുക്കാന്‍, ഹൈക്കോടതികളില്‍ നിന്നും സുപ്രീംകോടതിയില്‍ നിന്നും അനുകൂല ഉത്തരവ് വാങ്ങിച്ചു കൊടുക്കുന്നതും ഇയാളുടെ സ്ഥിരം "ഏര്‍പ്പാടാണ്'. കേരള ഹൈക്കോടതിയിലെ ഒരു ഉശിരന്‍ ജഡ്ജിയെ സ്വാധീനിക്കാന്‍ ഒരു കക്ഷിയോട് പണവുമായി ""ദല്ലാള്‍'' എറണാകുളത്തെ താജ് ഹോട്ടലില്‍ എത്താന്‍ പറഞ്ഞതും പിന്നീട് "കക്ഷികള്‍' പൊലീസ് വലയിലായെന്നും രാംകുമാര്‍ പറഞ്ഞു. ഇപ്പോള്‍ എറണാകുളം സി.ജെ.എം. കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട് കേസ് നിലവിലുണ്ടെന്നാണ് തന്റെ ഓര്‍മ്മ. സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും പല ജഡ്ജിമാരുമായും ഇദ്ദേഹത്തിന് ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ ദല്ലാളുടെ കൈവശമുള്ള 4 ഫോണുകളുടെയും കോള്‍ വിശദാംശങ്ങള്‍ എടുത്താല്‍ മതിയാകും.
ബോംബെ ഹൈക്കോടതിയിലെ ഒരു ജഡ്ജിയുടെ ശിപാര്‍ശ പ്രകാരം മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണനെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും അത് പരാജയപ്പെട്ടപ്പോള്‍ അദ്ദേഹവുമായി ഇടഞ്ഞ് അദ്ദേഹത്തിനെതിരെ ആരോപണങ്ങള്‍ ചമക്കാന്‍ "ദല്ലാള്‍' കൂട്ടുനിന്നുവെന്നും അഡ്വ: രാംകുമാര്‍ വെളിപ്പെടുത്തി.
ദല്ലാള്‍ക്കെതിരെ നിലവില്‍ വിജിലന്‍സ് കേസുണ്ടെന്നും എന്നാല്‍ ഈ കേസിന്റെ നടപടികള്‍ മുന്നോട്ട് പോകുന്നില്ലെന്നും ഇത് മുഖ്യമന്ത്രിയുടെ ഓഫീസുമായി "ദല്ലാള്‍'ക്കുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാവാമെന്നും സ്വാഭാവികമായും സംശയിക്കും.
85 ലക്ഷം രൂപയുടെ വിമാനയാത്രയാണ് 2010 വര്‍ഷത്തില്‍ കൊച്ചിക്കാരനായ ഈ ദല്ലാള്‍ നടത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസുള്‍പ്പെടെയുള്ള ചില കേന്ദ്രങ്ങള്‍ക്കും ജുഡീഷ്യറിയുടെ ഉന്നതകേന്ദ്രങ്ങളുമായി ബന്ധമുണ്ടെന്ന് തെളിയാന്‍ ദല്ലാളുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ ശേഖരിച്ചാല്‍ മതിയാകും അഡ്വ.രാംകുമാര്‍ ആവര്‍ത്തിക്കുന്നു. ഡല്‍ഹിയില്‍ ഇരുന്ന് കേരള മുഖ്യമന്ത്രിയുടെ ഓഫീസുമായി അധികാര ഭാവത്തില്‍ തന്നെ ഈ "ദല്ലാള്‍' ഇടപഴകാറുണ്ട്. മുഖ്യമന്ത്രിയുമായും ദല്ലാള്‍ക്ക് ബന്ധമുണ്ട്.
മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവുമായി ബന്ധപ്പെട്ട കാലിത്തീറ്റ കുംഭകോണ കേസില്‍ സി.ബി.ഐ.ക്ക് അപ്പീലു കൊടുക്കാന്‍ നിയമപരമായി അധികാരമില്ലെന്ന് പറഞ്ഞത് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ചാണ്. ഇതേ സുപ്രീംകോടതിയാണ് കേരള മുഖ്യമന്ത്രി അച്ച്യുതാന്ദന്റെ അപ്പീലില്‍ മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയെ ശിക്ഷിച്ചത്.