കോട്ടയം ജില്ലയില്‍ തന്റെ പേരിലുള്ള മൂന്നര ഏക്കര്‍ വയല്‍ നികത്താന്‍ അനുമതി വാങ്ങിത്തരാമെന്ന് പറഞ്ഞാണ് 70 ലക്ഷം രൂപ അരുണ്‍കുമാര്‍ വാങ്ങിയതായി സന്തോഷ് മാധവന്‍ ഉമ്മന്‍ ചാണ്ടിയ്ക്കയച്ച കത്തില്‍ ആരോപിയ്ക്കുന്നു.
ഭൂമി നികത്തിവിറ്റാല്‍ ഏഴരക്കോടി രൂപ മതിപ്പുവില കിട്ടുമെന്നതിനാല്‍ അതിന്റെ 10 ശതമാനമാണ് അരുണ്‍കുമാര്‍ കമ്മിഷന്‍ വാങ്ങിയത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് 2009ലാണ് പണം കൈമാറിയെങ്കിലും കാര്യം നടന്നില്ല. പണം തിരിച്ചുചോദിച്ചെങ്കിലും കിട്ടിയില്ല. ഭരണം മാറിയതോടെ 70 ലക്ഷം നഷ്ടപ്പെട്ടെന്ന് ഉറപ്പായതോടെയാണു പരാതിയുമായി സര്‍ക്കാരിനെ സമീപിച്ചതെന്നും സന്തോഷ് മാധവന്‍ പറയുന്നു.
No comments:
Post a Comment