Pages

Monday, May 30, 2011

വിദേശയാത്രകള്‍ ഔദ്യോഗികമായിരുന്നില്ല;

അരുണ്‍കുമാര്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ നടത്തിയ വിദേശയാത്രകള്‍ ഔദ്യോഗികമായിരുന്നില്ല; ഐ.എച്ച്‌.ആര്‍ ‍.ഡി

തിരുവനന്തപുരം: മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്റെ മകന്‍ വി.എ. അരുണ്‍കുമാര്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ നടത്തിയ വിദേശയാത്രകള്‍ ഔദ്യോഗികമായിരുന്നില്ലെന്ന്‌ അദ്ദേഹം അഡീഷണല്‍ ഡയറക്‌ടറായ ഐ.എച്ച്‌.ആര്‍ ‍.ഡി. വ്യക്‌തമാക്കി. ഉന്നത വിദ്യാഭ്യാസ സംരക്ഷണസമിതിക്കു നല്‍കിയ വിവരാവകാശ നിയമപ്രകാരം മറുപടിയിലാണു ഐ.എച്ച്‌.ആര്‍ ‍.ഡി. ഇതു വ്യക്‌തമാക്കിയത്‌.

2006 നും 2010 നുമിടയില്‍ അരുണ്‍കുമാര്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കുവേണ്ടി വിദേശയാത്ര നടത്താത്തതിനാല്‍ ഐ.എച്ച്‌.ആര്‍ .ഡി. യാത്രകള്‍ക്ക്‌ അനുമതി നല്‍കിയിട്ടില്ലെന്നും രേഖകളില്‍ പറയുന്നു. സര്‍ക്കാര്‍ , അര്‍ധസര്‍ക്കാര്‍ സ്‌ഥാപനങ്ങളിലെ ജീവനക്കാര്‍ ഔദ്യോഗികമായോ അനൗദ്യോഗികമായോ നടത്തുന്ന വിദേശ യാത്രകള്‍ക്കു സര്‍ക്കാരിന്റെയോ മേലധികാരിയുടെയോ അനുമതി വാങ്ങണമെന്ന വ്യവസ്‌ഥഅരുണ്‍കുമാര്‍ പാലിച്ചിട്ടില്ലെന്ന്‌ ഉന്നത വിദ്യാഭ്യാസ സംരക്ഷണസമിതി ആരോപിച്ചു. അരുണ്‍കുമാറിന്റെ വിദേശയാത്രകളെക്കുറിച്ചു സര്‍ക്കാര്‍ അന്വേഷണം നടത്തണം.

ഉയര്‍ന്ന പോലീസ്‌ ഉദ്യോഗസ്‌ഥരുടെ അനധികൃത വിദേശയാത്രകളെക്കുറിച്ച്‌ അന്വേഷിച്ചിട്ടുള്ള മുഖ്യമന്ത്രി ഇതേക്കുറിച്ചു പ്രതികരിക്കണം- സമിതി കണ്‍വീനര്‍ ആര്‍ ‍.എസ്‌. ശശികുമാര്‍ ആവശ്യപ്പെട്ടു.

Saturday, May 28, 2011

വിഎസിണ്റ്റെ ബന്ധുവിനു നല്‍കിയതു പത്തുകോടിയുടെ ഭൂമി:

വിഎസിണ്റ്റെ ബന്ധുവിനു നല്‍കിയതു പത്തുകോടിയുടെ ഭൂമി:

പകുതി സ്ഥലം സിപിഎം നേതാക്കള്‍ക്കെന്ന്‌ ജയന്‍ മേനോന്‍

തിരുവനന്തപുരം: കാസര്‍കോട്ടെ വിവാദ ഭൂമിദാനത്തിനു പിന്നില്‍ പ്രാദേശിക സിപിഎം നേതൃത്വവുമായി രഹസ്യധാരണ ഉണ്ടായിരുന്നതായി സൂചന. പതിച്ചു കിട്ടുന്ന സര്‍ക്കാര്‍ ഭൂമിയില്‍ പകുതി ജില്ലാ സിപിഎം നേതൃത്വത്തിലുള്ളവര്‍ക്കും മറ്റുചില വന്‍തോക്കുകള്‍ക്കും കൈമാറാമെന്നും, വി.എസ്‌. സര്‍ക്കാര്‍ അധികാരമൊഴിയും മുന്‍പ്‌ ഈ നടപടികള്‍ പൂര്‍ത്തിയാക്കി നല്‍കുമെന്നുമുള്ള രഹസ്യധാരണയിലാണ്‌ എല്ലാ ചട്ടങ്ങളം കാറ്റില്‍ പറത്തി ൨.൩൩ ഏക്കര്‍ ഭൂമി പതിച്ചു കൊടുത്തത്‌ എന്നാണു വിവരം. റോഡിനോടു ചേര്‍ന്നുള്ള ഈ ഭൂമിക്ക്‌ ഇപ്പോള്‍ പത്തുകോടി രൂപയെങ്കിലും വിലമതിക്കുമെന്നും ജില്ലാ ഭരണകൂടം വിലയിരുത്തിയിട്ടുണ്ട്‌. വി.എസ്‌. അച്യുതാനന്ദണ്റ്റെ ബന്ധുവിനു വിമുക്‌ത ഭടന്‍ എന്ന നിലയില്‍ ൨.൩൩ ഏക്കര്‍ ഭൂമി പതിച്ചു നല്‍കിയതു ജില്ലയിലെ ലാന്‍ഡ്‌ അസൈന്‍മെണ്റ്റ്‌ കമ്മിറ്റിയുടെ തീരുമാനപ്രകാരമായിരുന്നു. നിയമപ്രകാരം പരമാവധി ഒരേക്കര്‍ ഭൂമി പതിച്ചുകൊടുക്കാനാണ്‌ ഇൌ കമ്മിറ്റിക്ക്‌ അധികാരം. ഇളവു വരുത്തണമെങ്കില്‍ സര്‍ക്കാരിണ്റ്റെ പ്രത്യേക അനുമതി ആവശ്യമാണ്‌. എന്നാല്‍, സോമന്‌ ൨.൩൩ ഏക്കര്‍ ഭൂമി പതിച്ചു നല്‍കുന്ന ഫയല്‍ റവന്യു വകുപ്പ്‌ കണ്ടിട്ടുപോലുമില്ലായിരുന്നു. സംഭവം വിവാദമായതിനു ശേഷം ഫയല്‍വിളിച്ചു വരുത്തിയപ്പോഴാണു നടപടികളിലെ പിഴവുകള്‍ റവന്യു വകുപ്പിനു തന്നെ ബോധ്യപ്പെട്ടത്‌. വ്യക്‌തമായ ഗൂഢാലോചന ഇതിനു പിന്നില്‍ നടന്നിട്ടുണ്ടെന്നാണു റവന്യു വകുപ്പിണ്റ്റെ ഇപ്പോഴത്തെ സംശയം. കാരണങ്ങള്‍ പലതാണെന്ന്‌ അവര്‍ ചൂണ്ടിക്കാട്ടുന്നു. ഒന്ന്‌, നിയമാനുസരണമുള്ളതിലുമധികം ഭൂമി നല്‍കുന്നതു സര്‍ക്കാരിനെ അറിയിച്ചിട്ടില്ല. ഈ ഭൂമിയില്‍ വില്‍പനാവകാശം നല്‍കാനുള്ള സോമണ്റ്റെ അപേക്ഷ നേരിട്ട്‌ മുഖ്യമന്ത്രിക്കാണു നല്‍കിയിരിക്കുന്നത്‌. റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു കൈമാറേണ്ട അപേക്ഷ, തീരുമാനമെടുക്കാന്‍ അയച്ചിരിക്കുന്നതു ലാന്‍ഡ്‌ റവന്യു കമ്മിഷണര്‍ക്കും. ഇതിനൊക്കെ പുറമെ, തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനു പിന്നാലെയുള്ള ക്യാബിനറ്റില്‍ 'ഔട്ട്സൈഡ്‌ അജന്‍ഡയായി വില്‍പനാവകാശ അപേക്ഷ പരിഗണിക്കണമെന്നു മുഖ്യമന്ത്രി തന്നെ റവന്യു മന്ത്രിയെ നേരിട്ട്‌ വിളിച്ചു നിര്‍ദേശിക്കുകയായിരുന്നു. സാധാരണ ഗതിയില്‍ നിയമ-ധന മന്ത്രിമാര്‍കൂടി പരിഗണിച്ചശേഷം മാത്രം ക്യാബിനറ്റിലെത്തേണ്ട ഫയല്‍ ഔട്ട്സൈഡ്‌ അജന്‍ഡയായി അവതരിപ്പിച്ചപ്പോള്‍ മറ്റാരും അറിഞ്ഞു പോലുമില്ല. വില്‍പനാവകാശം നല്‍കാന്‍ തീരുമാനമെടുത്ത ശേഷമാണു നിയമ വകുപ്പിണ്റ്റെ അഭിപ്രായം തേടി ഫയല്‍ അയച്ചതും. തൊട്ടടുത്ത ദിവസം സംഭവം വിവാദമായതിനെ തുടര്‍ന്ന്‌ തീരുമാനം മരവിപ്പിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. വി.എസ്‌. അച്യുതാനന്ദണ്റ്റെ ബന്ധുവായ ടി.കെ. സോമനു പതിച്ചു കൊടുത്ത ഭൂമിയില്‍ സിപിഎമ്മിണ്റ്റെ തിരഞ്ഞെടുപ്പു പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സര്‍ക്കാര്‍ ഭൂമിയില്‍ തിരഞ്ഞെടുപ്പു പോസ്റ്ററുകള്‍ പതിച്ചതിനെതിരെ കോണ്‍ഗ്രസ്‌ നേതൃത്വം കലക്ടര്‍ക്കു പരാതിയും നല്‍കി. ഇതന്വേഷിക്കാന്‍ നിര്‍ദേശിച്ചപ്പോഴാണ്‌, സര്‍ക്കാര്‍ ഭൂമിയല്ലെന്നും സ്വകാര്യ വ്യക്‌തിക്കു പതിച്ചു നല്‍കിയതാണെന്നും നാട്ടുകാര്‍ പോലും അറിഞ്ഞത്‌. ഭൂമി പതിച്ചു നല്‍കിയതു നിയമവിരുദ്ധമാണെന്ന കലക്ടറുടെ റിപ്പോര്‍ട്ട്‌ ചിലരെ തൃപ്‌തിപ്പെടുത്താന്‍ വേണ്ടിയാണെന്നാണു വി.എസ്‌. അച്യുതാനന്ദന്‍ ഇന്നലെ പാലക്കാട്ട്‌ പറഞ്ഞത്‌. എന്നാല്‍, റവന്യു വകുപ്പ്‌ അഡീഷനല്‍ ചീഫ്‌ സെക്രട്ടറി മാര്‍ച്ച്‌ പത്തിന്‌ ആവശ്യപ്പെട്ടതനുസരിച്ച്‌ കലക്ടര്‍ കെ.എന്‍. സതീശ്‌ ഈ റിപ്പോര്‍ട്ട്‌ നല്‍കിയിരിക്കുന്നത്‌ ഏപ്രില്‍ 28ന്‌ ആണ്‌. എല്‍ഡിഎഫ്‌ സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ത്തന്നെ നല്‍കിയ ഈ റിപ്പോര്‍ട്ട്‌ പൂഴ്ത്തിവച്ചതു ബന്ധുവിനെ സഹായിക്കാന്‍ വേണ്ടി മാത്രമാണെന്ന്‌ ആരോപണമുയര്‍ന്നിട്ടുണ്ട്‌.

Friday, May 27, 2011

VS നു ലോകായുക്തയുടെ നോട്ടീസ്


VS നു ലോകായുക്തയുടെ നോട്ടീസ്

ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥരെ ഉയര്‍ന്ന ഫീസ് നല്‍കി പരിശീലനത്തിനയച്ച് ഖജനാവിന് നഷ്ടമുണ്ടാക്കി എന്ന പരാതിയില്‍ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍, മകന്‍ വി.എ. അരുണ്‍കുമാര്‍, മുന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കെ.ജി. പ്രേംശങ്കര്‍ എന്നിവര്‍ക്ക് നോട്ടീസയയ്ക്കാന്‍ ലോകായുക്ത ഉത്തരവായി.
വി.എസ്. അച്യുതാനന്ദന്‍ ഗതാഗതവകുപ്പിന്റെ ചുമതല വഹിച്ച കാലയളവില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ ഉയര്‍ന്ന ഫീസ് നല്‍കി വി.എ. അരുണ്‍കുമാര്‍ ഡയറക്ടറായ മോഡല്‍ ഫിനിഷിങ് സ്‌കൂളില്‍ പരിശീലനത്തിനയച്ചു എന്നാണ് പരാതി. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഐ.എം.ജി.യില്‍ സൗജന്യമായും ഭക്ഷണം, യാത്രാബത്ത എന്നിവ നല്‍കിയും ഉയര്‍ന്ന നിലവാരത്തില്‍ പരിശീലനം നല്‍കുന്നുണ്ടെന്നിരിക്കെയാണിത്. എം.വി.ഐ. മാര്‍ക്ക് രണ്ടു ദിവസത്തെയും എ.എം.വി.ഐ. മാര്‍ക്ക് മൂന്നു ദിവസത്തെയും പരിശീലനത്തിന് ഒരാള്‍ക്ക് 2500 രൂപ വിതം ഫീസ് നല്‍കിയതായി പരാതിയില്‍ പറയുന്നു.
ഇത് മകന്റെ സ്ഥാപനത്തെ ലാഭത്തിലാക്കാനും അതുവഴി അദ്ദേഹത്തിന്റെ സ്ഥാനം ഉറപ്പിക്കുകയുമാണ് അച്യുതാനന്ദന്‍ ലക്ഷ്യമിട്ടതെന്ന് പരാതിയില്‍ കുറ്റപ്പെടുത്തി. അന്നത്തെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കെ.ജി. പ്രേംശങ്കര്‍ ഇതിനായി ചരടുവലിച്ചതായും പരാതിയിലുണ്ട്. 80 പേരുടെ പരിശീലനം പൂര്‍ത്തിയായപ്പോഴേക്കും വകുപ്പിലെ കീഴുദ്യോഗസ്ഥര്‍ പ്രതിഷേധിച്ചതിനെത്തുടര്‍ന്ന് ഇടയ്ക്കുവെച്ച് നിര്‍ത്തി.

Saturday, May 21, 2011

അരുണ്‍ കുമാറിന്റെ വിദേശയാത്രകള്‍ റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ ചെലവില്‍


Imageതിരുവനന്തപുരം: മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ മകനും ഐ.എച്ച്.ആര്‍.ഡി അഡീഷണല്‍ ഡയറക്ടറുമായ വി.എ. അരുണ്‍കുമാര്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ നടത്തിയ വിദേശയാത്ര റിയല്‍എസ്റ്റേറ്റ് കമ്പനിയുടെ ചെലവിലാണെന്ന് തെളിവുകള്‍.
കഞ്ചിക്കോട് റയില്‍വേ കോച്ച് ഫാക്ടറിയുടെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ ഫയല്‍ അരുണ്‍കുമാറിന്റെ വിദേശയാത്ര സ്‌പോണ്‍സര്‍ ചെയ്ത റിയല്‍ എസ്റ്റേറ്റ് കമ്പനിക്കുവേണ്ടി മുഖ്യമന്ത്രി മുക്കിയെന്ന് വീക്ഷണം കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വിസ നല്‍കിയതും റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ്. ഐ.എച്ച്.ആര്‍.ഡി ജോയിന്റ് ഡയറക്ടറായിരിക്കെ അരുണ്‍കുമാര്‍ മൂന്നുതവണയാണ് ദുബായ് യാത്ര നടത്തിയത്.
2010 നവംബര്‍ ഒമ്പതിനു ദുബായിലെത്തിയ അരുണ്കുമാര്‍ 12 വരെ അവിടെ തങ്ങിയിരുന്നു. വിസ നല്‍കിയതു ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോണ്ടൂര്‍ ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍ കമ്പനിയായിരുന്നു. ഇന്ത്യയില്‍ കേരളമാണ് ഇവരുടെ പ്രധാന ബിസിനസ് കേന്ദ്രം. പ്രധാനപദ്ധതികള്‍ തിരുവനന്തപുരം കേന്ദ്രീകരിച്ചാണു നടത്തുന്നത്. ഇവര്‍ നല്‍കിയ വിസയില്‍ അരുണ്‍കുമാര്‍ നടത്തിയ യാത്ര സംബന്ധിച്ച് ഐഎച്ച്ആര്‍ഡിയോ സര്‍ക്കാരോ അറിഞ്ഞിരുന്നില്ല. അതിനു മുമ്പ് ജനുവരി, ഫെബ്രുവരി മാസങ്ങളിലും ദുബായ് യാത്ര നടത്തിയിരുന്നു. 2006 മുതല്‍ 2010 വരെ അരുണ്കുമാര്‍ വിദേശയാത്ര നടത്തിയിട്ടില്ലെന്നാണു വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയില്‍ ഐ.എച്ച്.ആര്‍.ഡി വ്യക്തമാക്കിയിട്ടുള്ളത്.
2010 ജനുവരി 27 മുതല്‍ ഫെബ്രുവരി ഒന്നു വരെയും ഏപ്രില്‍ 21 മുതല്‍ 27 വരെയും ദുബായ് യാത്ര നടത്തിയിരുന്നു. 2007 ജനുവരിയില്‍ അഞ്ചു ദിവസവും 2008 ജനുവരിയില്‍ ഒരു ദിവസവും ഇതേവര്‍ഷം മാര്‍ച്ചില്‍ ആറുദിവസവും ദുബായില്‍ ചെലവഴിച്ചു. ഇതിനു പുറമെ യൂറോപ്പ്, ബാങ്കോക്ക് എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തിയിരുന്നു. ദുബായ് എമിഗ്രേഷന്‍ വകുപ്പിന്റെ രേഖയില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ ഇസഡ് 12543364 എന്നും അരുണ്കുമാര്‍ വേലിക്കകത്ത് അച്യുതാനന്ദന്‍ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. വിദേശയാത്ര നടത്തുന്ന സമയത്ത് അരുണ്കുമാര്‍ സര്‍ക്കാര്‍ അനുമതി തേടുകയോ സ്ഥാപനത്തെ അറിയിക്കുകയോ ചെയ്തിട്ടില്ല. 2008 ഒക്‌ടോബറില്‍ സംസ്ഥാന സര്‍ക്കാരിന്റെ പേഴ്‌സനല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ റിഫോംസ് വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വിദേശയാത്ര നടത്തുമ്പോള്‍ അനുമതി തേടേണ്ടതിനെ സംബന്ധിച്ച് വിശദമായി വ്യക്തമാക്കിയിട്ടുണ്ട്. ഉന്നത പഠനത്തിനോ വിദ്യാഭ്യാസപരമായ യാത്രകള്‍ക്കോ സമ്മേളനങ്ങള്‍ക്കോ സെമിനാറുകള്‍ക്കോ പങ്കെടുക്കുകയാണെങ്കില്‍ സര്‍ക്കാരിന്റെ അനുമതി തേടണമെന്നു നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കു വിദേശ യാത്ര നടത്തേണ്ടിവന്നാലും സര്‍ക്കാര്‍ അനുമതി ആവശ്യമാണ്. ഐജി ടോമിന്‍ ജെ. തച്ചങ്കരി മുന്‍കൂര്‍ അനുമതിയില്ലാതെ വ്യക്തിപരമായ ആവശ്യത്തിനു വിദേശയാത്ര നടത്തിയതിനു മുഖ്യമന്ത്രി അടുത്തകാലത്തു നടപടിക്കു ശുപാര്‍ശ ചെയ്തിരുന്നു. ഇപ്പോള്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന തച്ചങ്കരിയുടെ സസ്‌പെഷന്‍ കാലാവധി നാലു തവണ നീട്ടുകയും ചെയ്തു.