VS നു ലോകായുക്തയുടെ നോട്ടീസ്
ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥരെ ഉയര്‍ന്ന ഫീസ് നല്‍കി പരിശീലനത്തിനയച്ച് ഖജനാവിന് നഷ്ടമുണ്ടാക്കി എന്ന പരാതിയില്‍ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍, മകന്‍ വി.എ. അരുണ്‍കുമാര്‍, മുന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കെ.ജി. പ്രേംശങ്കര്‍ എന്നിവര്‍ക്ക് നോട്ടീസയയ്ക്കാന്‍ ലോകായുക്ത ഉത്തരവായി.വി.എസ്. അച്യുതാനന്ദന്‍ ഗതാഗതവകുപ്പിന്റെ ചുമതല വഹിച്ച കാലയളവില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ ഉയര്‍ന്ന ഫീസ് നല്‍കി വി.എ. അരുണ്‍കുമാര്‍ ഡയറക്ടറായ മോഡല്‍ ഫിനിഷിങ് സ്‌കൂളില്‍ പരിശീലനത്തിനയച്ചു എന്നാണ് പരാതി. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഐ.എം.ജി.യില്‍ സൗജന്യമായും ഭക്ഷണം, യാത്രാബത്ത എന്നിവ നല്‍കിയും ഉയര്‍ന്ന നിലവാരത്തില്‍ പരിശീലനം നല്‍കുന്നുണ്ടെന്നിരിക്കെയാണിത്. എം.വി.ഐ. മാര്‍ക്ക് രണ്ടു ദിവസത്തെയും എ.എം.വി.ഐ. മാര്‍ക്ക് മൂന്നു ദിവസത്തെയും പരിശീലനത്തിന് ഒരാള്‍ക്ക് 2500 രൂപ വിതം ഫീസ് നല്‍കിയതായി പരാതിയില്‍ പറയുന്നു.
ഇത് മകന്റെ സ്ഥാപനത്തെ ലാഭത്തിലാക്കാനും അതുവഴി അദ്ദേഹത്തിന്റെ സ്ഥാനം ഉറപ്പിക്കുകയുമാണ് അച്യുതാനന്ദന്‍ ലക്ഷ്യമിട്ടതെന്ന് പരാതിയില്‍ കുറ്റപ്പെടുത്തി. അന്നത്തെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കെ.ജി. പ്രേംശങ്കര്‍ ഇതിനായി ചരടുവലിച്ചതായും പരാതിയിലുണ്ട്. 80 പേരുടെ പരിശീലനം പൂര്‍ത്തിയായപ്പോഴേക്കും വകുപ്പിലെ കീഴുദ്യോഗസ്ഥര്‍ പ്രതിഷേധിച്ചതിനെത്തുടര്‍ന്ന് ഇടയ്ക്കുവെച്ച് നിര്‍ത്തി.
No comments:
Post a Comment