Pages

Tuesday, October 25, 2011

ദല്ലാള്‍ കുമാര്‍ ബന്ധം: വി.എസ് പാര്‍ട്ടിയില്‍ ഒറ്റപ്പെടുന്നു

ദല്ലാള്‍ കുമാര്‍ ബന്ധം: വി.എസ് പാര്‍ട്ടിയില്‍ ഒറ്റപ്പെടുന്നു
ദല്ലാള്‍ കുമാര്‍ എന്നറിയപ്പെടുന്ന ടി.ജി. നന്ദകുമാറുമായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ നടത്തിയ കൂടിക്കാഴ്ചയെ പാര്‍ട്ടിയിലെ ഔദ്യോഗിക നേതൃത്വം വീക്ഷിക്കുന്നത് സംശയത്തോടെ. രാഷ്ട്രീയ പ്രതിയോഗികളെ മാത്രമല്ല പാര്‍ട്ടിയിലെ ശത്രുക്കളെയും തകര്‍ക്കാന്‍ വി.എസ് നടത്തുന്ന നീക്കത്തിന്റെ ഭാഗമാണ് ഈ കൂടിക്കാഴ്ചയെന്നാണ് പാര്‍ട്ടി നേതൃത്വം സംശയിക്കുന്നത്. ഈ വിഷയത്തില്‍ വി.എസ് പാര്‍ട്ടിയില്‍ ഒറ്റപ്പെടുകയാണ്.
ഇതിന്റെ വ്യക്തമായ സൂചന ഇന്നലെ നിയമസഭയില്‍ പ്രകടമായി. ധനകാര്യ ബില്ലിന്മേല്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത ഭരണപക്ഷ അംഗങ്ങള്‍ കൂടിക്കാഴ്ചയുടെ പേരില്‍ വി.എസിനെതിരെ രൂക്ഷമായ ആക്രമണമാണ് അഴിച്ചുവിട്ടത്. എന്നാല്‍ ഒരു ഘട്ടത്തിലും അദ്ദേഹത്തെ പ്രതിരോധിക്കാന്‍ സി.പി.എം അംഗങ്ങള്‍ മുന്നോട്ടുവന്നില്ല. പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശമനുസരിച്ചാണ് ഇതെന്ന് അറിയുന്നു.
പാര്‍ട്ടി സമ്മേളനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ഘട്ടത്തില്‍ വി.എസ് നടത്തുന്ന നീക്കങ്ങളെല്ലാം ഔദ്യോഗിക നേതൃത്വം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഇടതുഭരണ കാലത്ത് ഔദ്യോഗികപക്ഷത്തെ പ്രമുഖരായ ചില മന്ത്രിമാര്‍ക്കും അവരുടെ മക്കള്‍ക്കുമെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതൊക്കെ കോടതികളിലെത്തിച്ച് ഔദ്യോഗിക പക്ഷത്തെ ഒതുക്കാനുള്ള സാധ്യത വി.എസ് ആരായുന്നതായി നേതൃത്വത്തിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. ഈ നീക്കത്തിന്റെ ഭാഗമായാണ് നന്ദകുമാറുമായി കൂടിക്കാഴ്ച നടത്തിയതെന്ന സംശയം പാര്‍ട്ടിക്കുള്ളില്‍ ബലപ്പെട്ടിട്ടുണ്ട്.
വി.എസിന്റെ മകന്‍ അരുണ്‍കുമാറിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ആയുധമാക്കി സംസ്ഥാന സമ്മേളനത്തില്‍ അദ്ദേഹത്തെ വീഴ്ത്താന്‍ ഔദ്യോഗിക പക്ഷം തന്ത്രം മെനയുന്നതിനിടയിലാണ് ഈ കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമാണ്. അരുണ്‍കുമാറിനെ എെ.എച്ച്.ആര്‍.ഡി അഡീഷണല്‍ ഡയരക്ടറായി നിയമിച്ചത് ചട്ടവിരുദ്ധമായാണെന്ന എ.ജിയുടെ റിപ്പോര്‍ട്ടിലെ പരാമര്‍ശം ഔദ്യോഗികപക്ഷത്തിന് വീണുകിട്ടിയ ആയുധമാണ്. മുമ്പ് ഔദ്യോഗികപക്ഷത്തിനെതിരെ വി.എസ് പ്രധാനമായി എടുത്തു പ്രയോഗിച്ചത് ലാവ്ലിന്‍ ഇടപാട് സംബന്ധിച്ച എ.ജി റിപ്പോര്‍ട്ടിലെ പരാമര്‍ശമായിരുന്നു. ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ വി.എസ് പൊളിറ്റ് ബ്യൂറോക്ക് കത്തയച്ചിരുന്നു. അതിന് അതേ നാണയത്തില്‍ തന്നെ തിരിച്ചടി നല്‍കാന്‍ ഔദ്യോഗികപക്ഷം ഒരുങ്ങിനില്‍ക്കുമ്പോഴാണ് വി.എസിന്റെ പുതിയ നീക്കം. മകനെ രക്ഷപ്പെടുത്തി, അതുവഴി സ്വയം രക്ഷപ്പെടുക എന്ന ലക്ഷ്യവും കൂടിക്കാഴ്ചക്ക് പിന്നിലുണ്ടെന്ന് ഔദ്യോഗിക നേതൃത്വം കരുതുന്നു.
കീഴ് ഘടകങ്ങളുടെ സമ്മേളനങ്ങള്‍ മുതല്‍ വി.എസിനെതിരെ ആരോപണങ്ങളുയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഔദ്യോഗിക നേതൃത്വം. ഇതിനായി ലോക്കല്‍, ഏരിയ, ജില്ല കമ്മിറ്റികളിലെ ഔദ്യോഗിക പക്ഷ അനുകൂലികളുമായി നേതാക്കള്‍ ബന്ധപ്പെടുന്നുണ്ട്.

Saturday, September 24, 2011

വിഎസിന്റെ മകളുടെ ഗവേഷണങ്ങൾ പ്രയോജനപ്പെടുന്നതല്ലെന്ന്‌ റിപ്പോർട്ട്‌

വിഎസിന്റെ മകളുടെ ഗവേഷണങ്ങൾ പ്രയോജനപ്പെടുന്നതല്ലെന്ന്‌ റിപ്പോർട്ട്‌


വനംവകുപ്പിന്റെ പണം ഉപയോഗിച്ച്‌ പ്രതിപക്ഷനേതാവ്‌ വിഎസ്‌ അച്യുതാനന്ദന്റെ മകൾ വിവി ആശ നടത്തിയ ഗവേഷണങ്ങൾ വകുപ്പിന്‌ പ്രയോജനപ്പെടുന്നതല്ലെന്ന്‌ അന്വേഷണ റിപ്പോർട്ട്‌. പത്തുവർഷത്തിനിടെ അഞ്ചു ഗവേഷണങ്ങളുടെ പേരിൽ വകുപ്പിൽനിന്ന്‌ ആശ നേടിയെടുത്ത്‌ 35ലക്ഷത്തോളം രൂപയാണ്‌. എന്നാൽ ഇതിന്റെയൊന്നും ഒരു രേഖയും ഇപ്പോൾ എവിടെയെന്ന്‌ ആർക്കുമറിയില്ലെന്ന്‌ പ്രിൻസിപ്പൽ സെക്രട്ടറി സാജൻ പീറ്റർ സർക്കാരിന്‌ നൽകിയ റിപ്പോർട്ടിൽ പറയുന്നു.

2001 മുതൽ 2011 വരെയായി വിവിധ വിഷയങ്ങളിൽ അഞ്ച്‌ ഗവേഷണങ്ങളാണ്‌ വിഎസിന്റെ മകൾ വിവി ആശ നടത്തിയത്‌. അഞ്ചും വനംവകുപ്പിന്റെ വികസന ഫണ്ടിൽ നിന്നുള്ള തുക വിനിയോഗിച്ച്‌. വനംവകുപ്പിന്റെ കണക്കിലും ആശ പ്രവർത്തിക്കുന്ന രാജീവ്‌ ഗാന്ധി ബയോ ടെക്നോളജി സെന്ററിന്റെ കണക്കിലും ചുരുങ്ങിയ കാലത്തിനുള്ളിൽ ഇത്രയധികം ഗവേഷണങ്ങൾ മറ്റാരും ഏറ്റെടുത്തിട്ടില്ല. പരമാവധി മൂന്ന്‌ ഗവേഷണമാണ്‌ മറ്റുള്ളവരുടെ കണക്കിൽ. ഇങ്ങനെ തിടുക്കത്തിൽ ഏറ്റെടുത്ത്‌ നടത്തിയ ഇവയൊന്നും വനംവകുപ്പിന്‌ ഒരുവിധത്തിലും പ്രയോജനപ്പെടില്ലെന്നാണ്‌ വനംവകുപ്പ്‌ പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ട്‌ വിലയിരുത്തുന്നത്‌. ഫലത്തിൽ ഇവക്കായി ചിലവഴിച്ച 35ലക്ഷം രൂപയും വെള്ളത്തിലായെന്നാണ്‌ റിപ്പോർട്ട്‌.

മേലിൽ വനംവകുപ്പിന്‌ ഗുണകരമാകുന്ന വിഷയങ്ങൾ ഉൾക്കൊള്ളിച്ച്‌ പട്ടിക തയ്യാറാക്കണമെന്നും ഗവേഷകർക്ക്‌ ഇതിൽ നിന്ന്‌ തിരഞ്ഞെടുക്കാൻ അവസരം നൽകണമെന്നും പ്രിൻസിപ്പൽ സെക്രട്ടറി സാജൻ പീറ്റർ വനംമന്ത്രിക്ക്‌ നൽകിയ റിപ്പോർട്ടിൽ നിർദ്ദേശം മുന്നോട്ടുവയ്ക്കുന്നു. അതേസമയം ഈ ഗവേഷണങ്ങൾക്കായി വിവി ആശ തുക ചിലവഴിച്ചതിനെക്കുറിച്ചോ ഗവേഷണം പൂർത്തിയായത്‌ സംബന്ധിച്ചോ ഒരു വിവരവും വനംവകുപ്പിനെ അറിയിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നു. ഗവേഷണ പ്രബന്ധം വകുപ്പിൽ സമർപ്പിച്ചതായി അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ തെളിവെടുപ്പിൽ ആശ മൊഴി നൽകിയെങ്കിലും ഇത്‌ തെളിയിക്കുന്ന രേഖയൊന്നും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല. ഇവ വാങ്ങി സൂക്ഷിച്ചതായി ഒരു രേഖയും ഹാജരാക്കാൻ വനംവകുപ്പിനും കഴിഞ്ഞിട്ടില്ലെന്ന്‌ പ്രിൻസിപ്പൽ സെക്രട്ടറി ചൂണ്ടിക്കാണിക്കുന്നു

Thursday, September 1, 2011

അരുണ്‍കുമാര്‍ കേസില്‍ സന്തോഷ്‌ മാധവനെ ചോദ്യം ചെയ്യും

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുശിക്ഷ അനുഭവിക്കുന്ന വിവാദ സ്വാമി സന്തോഷ്‌ മാധവനെ വിജിലന്‍സ്‌ ഉന്നതതല സംഘം ചോദ്യം ചെയ്യും
. മുന്‍ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍കുമാര്‍ 80 ലക്ഷം തട്ടിയെന്ന പരാതിയെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനുവേണ്ടിയാണിത്‌. 120 ഏക്കര്‍ പാടശേഖരം നികത്താന്‍ അനുമതി വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞ്‌ അരുണ്‍കുമാറും മുന്‍ ഗവണ്‍മെന്റ്‌ പ്ലീഡര്‍ ദീപ്‌തി പ്രസേനനും ചേര്‍ന്ന്‌ 80 ലക്ഷം വാങ്ങി കബളിപ്പിച്ചുവെന്നാണ്‌ സന്തോഷ്‌ മാധവന്റെ പരാതി. കഴിഞ്ഞ ജൂലൈ ആറിന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക്‌ സന്തോഷ്‌ മാധവന്‍ ജയിലില്‍ നിന്ന്‌ കത്തയച്ചാണ്‌ പരാതി അറിയിച്ചത്‌. ഇത്‌ മുഖ്യമന്ത്രി വിജിലന്‍സിന്‌ കൈമാറിയിരുന്നു. പരാതി ശരിയാണെന്ന്‌ പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായതിനെത്തുടര്‍ന്നാണ്‌ പരാതിക്കാരനില്‍ നിന്നു മൊഴിയെടുക്കാന്‍ തീരുമാനിച്ചത്‌. കേസ്‌ രജിസ്റ്റര്‍ ചെയ്‌ത്‌ അന്വേഷണം ആരംഭിക്കുന്നതിനു മുന്നോടിയാണിത്‌. രണ്ടു ദിവസത്തിനകം വിജിലന്‍സ്‌ സംഘം ജയിലിലെത്തി ചോദ്യം ചെയ്യും.
2006ല്‍ വൈക്കത്തിനടുത്ത്‌ വടയാറില്‍ 120 ഏക്കര്‍ പാടശേഖരം വില്‍ക്കാനുണ്ടെന്ന്‌ തന്റെ മാനേജര്‍ ശങ്കര്‍ മേനോനാണു പറഞ്ഞതെന്നും തുടര്‍ന്ന്‌ അഡ്വ. ദീപ്‌തി പ്രസേനന്‍, സിപിഎം പ്രാദേശിക നേതാക്കളായ അജീഷ്‌ , സുരേഷ്‌ പൈ, റെജി എന്നിവര്‍ തന്നെ വന്നു കണ്ട്‌ ഇക്കാര്യം സംസാരിച്ചെന്നും സന്തോഷ്‌ മാധവന്റെ പരാതിയില്‍ പറഞ്ഞിരുന്നു. പാടം നികത്താനുള്ള അനുമതി ലഭിക്കുന്നത്‌ എളുപ്പമല്ലെങ്കിലും തങ്ങള്‍ അനുമതി വാങ്ങിത്തരാമെന്ന്‌ ഇവര്‍ ഉറപ്പു നല്‍കി. അരുണ്‍മുഖേന അനുമതിക്ക്‌ ശ്രമിക്കാമെന്നാണു പറഞ്ഞത്‌. ഇതിനു ശേഷമാണ്‌ അരുണ്‍കുമാറിന്റെ രംഗപ്രവേശം. ദീപ്‌തിയാണ്‌ അരുണ്‍കുമാറിനെ പരിചയപ്പെടുത്തിയത്‌. വസ്‌തു നികത്തുന്നതുമായി ബന്ധപ്പെട്ട്‌ പല ഉദ്യോഗസ്ഥരെയും വേണ്ടരീതിയില്‍ കാണണമെന്നും അതിനു നല്ല ചിലവു വരുമെന്നും അരുണ്‍കുമാര്‍ പറഞ്ഞു. അരുണ്‍കുമാറും ദീപ്‌തിയും നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ സ്ഥലം രജിസ്റ്റര്‍ ചെയ്‌തു. ആധാരവും മുന്നാധാരവുമെല്ലാം പരിശോധിച്ച്‌ നിയമോപദേശം നല്‍കിയത്‌ അഡ്വ.ദീപ്‌തിയാണ്‌.
അരുണ്‍കുമാറിന്‌ 70 ലക്ഷവും തനിക്ക്‌ പത്തു ലക്ഷവും തരണമെന്ന്‌ ദീപ്‌തി അറിയിച്ചതനുസരിച്ച്‌ 2006 ഒക്ടോബര്‍ ആറിന്‌ ഫെഡറല്‍ ബാങ്കിന്റെ എറണാകുളം എംജി റോഡ്‌ ബ്രാഞ്ചില്‍ നിന്ന്‌ 80 ലക്ഷം രൂപ താന്‍ പിന്‍വലിച്ചു. പിറ്റേന്ന്‌ തലയോലപ്പറമ്പിലെ ലോഡ്‌ജില്‍വച്ചാണ്‌ ഇരുവര്‍ക്കും ഈ തുക കൈമാറിയത്‌. അരുണ്‍കുമാറിന്‌ കറുത്ത ബാഗിലും ദീപ്‌തിക്ക്‌ ബിഗ്‌ ഷോപ്പറിലുമാണ്‌ പണം നല്‍കിയത്‌. ദീപ്‌തിയുടെ കാറില്‍ ഇവര്‍ വന്നുപോകുന്നത്‌ ലോഡ്‌ജിലെ ജീവനക്കാരും മറ്റും കണ്ടതുമാണ്‌.
എന്നാല്‍ പിന്നീട്‌ ഇവരുമായി നിരന്തരം ബന്ധപ്പെട്ടെങ്കിലും പാടം നികത്താനുള്ള അനുമതി വാങ്ങിത്തന്നില്ലെന്ന്‌ പരാതിയില്‍ വിശദീകരിക്കുന്നു. കബളിപ്പിക്കപ്പെട്ടുവെന്ന്‌ മനസിലായപ്പോള്‍, വാങ്ങിയ വസ്‌തുവിന്റെ കുറേ ഭാഗം കുറഞ്ഞ വിലയ്‌ക്ക്‌ വിറ്റു. മാത്രമല്ല, തന്നോട്‌ വാങ്ങിയ പണം തിരിച്ചു തരണമെന്ന്‌ അരുണ്‍കുമാറിനെ ഫോണില്‍ വിളിച്ച്‌ ആവശ്യപ്പെടുകയും ചെയ്‌തു. 2008 ജനുവരിയില്‍ പണം തിരിച്ചു തരാമെന്നു പറഞ്ഞെങ്കിലും പിന്നീട്‌ വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കാതായി. ദീപ്‌തിയോട്‌ ഇക്കാര്യം പറയുകയും പണം തിരിച്ചു വേണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്‌തു. എന്നാല്‍ ഭീഷണിയാണുണ്ടായത്‌.
തന്റെ ഫ്‌ളാറ്റില്‍ നിന്ന്‌ പുലിത്തോലും കഞ്ചാവും കണ്ടെടുത്ത്‌ കള്ളക്കേസുണ്ടാക്കിയതും തന്റെ ഉടമസ്ഥതയിലുള്ള ശാന്തിതീരം ട്രസ്‌റ്റിന്റെ കീഴിലുള്ള ഹൗസ്‌ ഒഫ്‌ കിഡ്‌സിലെ അന്തേവാസികളായ പാവപ്പെട്ട പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്ന്‌ കേസുണ്ടാക്കിയതും മറ്റും അരുണ്‍കുമാറിന്റെയും ദീപ്‌തിയുടെയും സ്വാധീനഫലമായാണെന്ന്‌ സന്തോഷ്‌ മാധവന്‍ ആരോപിക്കുന്നു. ഒന്നിനു പിറകെ ഒന്നായി കേസുകള്‍ ചുമത്തി, തന്നെ പുറത്തുവിടാതെ ജയിലിലാക്കി. അച്‌ഛന്‌ അസുഖം വന്നപ്പോള്‍ പോലും അടിയന്തരപരോള്‍ കിട്ടാതിരിക്കാന്‍ ഇവര്‍ കരുനീക്കി. പുറത്തുവന്നാല്‍ ഇവര്‍ക്കെതിരേ പരാതി കൊടുക്കുമെന്ന ഭയം മൂലമാണ്‌ ഇങ്ങനെ ഉപദ്രവിക്കുന്നത്‌. ഭരണം നിയന്ത്രിക്കുന്ന പിതാവിന്റെ മകനായതിനാലാണ്‌ ഇത്രയുംകാലം പരാതി പുറത്തുപറയാതിരുന്നത്‌. ഇനിയെങ്കിലും തനിക്കു നീതി കിട്ടുമെന്നു പ്രതീക്ഷിച്ചാണ്‌ പരാതി അയയ്‌ക്കുന്നത്‌. അതുകൊണ്ട്‌ വിജിലന്‍സിനെക്കൊണ്ട്‌ അന്വേഷിപ്പിച്ചാല്‍ തന്റെ പക്കലുള്ള തെളിവുകള്‍ മുഴുവന്‍ കൊടുക്കാമെന്നു പറഞ്ഞാണ്‌ ഉമ്മന്‍ ചാണ്ടിക്കുള്ള കത്ത്‌ സന്തോഷ്‌ മാധവന്‍ അവസാനിപ്പിക്കുന്നത്‌.
ഇതൊരു പരാതിയായിത്തന്നെ പരിഗണിച്ച്‌ പ്രാഥമികാന്വേഷണം നടത്താനായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം. തുടര്‍ന്നുള്ള അന്വേഷണത്തിലാണ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌ത്‌, വിശദമായ അന്വേഷണം ആവശ്യമായ കേസാണിതെന്ന്‌ വിജിലന്‍സിനു ബോധ്യമായത്‌

Saturday, August 6, 2011

വി.എസിന്‍റെ മകനെതിരേ CBI

വി.എസിന്‍റെ മകനെതിരേ CBI


ലോട്ടറിക്കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍റെ മകന്‍ വി.എ. അരുണ്‍ കുമാറിന്‍റെ പങ്ക് കൂടി സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തുടര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. വിവാദ സ്വാമി സന്തോഷ് മാധവന്‍റെ പരാതിയില്‍ വി.എ. അരുണ്‍കുമാറിനെതിരേ വിജിലന്‍സ് അന്വേഷണവും തുടങ്ങി. വിജിലന്‍സ് എഡിജിപി ശങ്കര്‍ റെഡ്ഡി നേരിട്ടാണ് ഈ അന്വേഷണം നടത്തുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ ഉത്തരവ്.



വൈക്കം വടയാറില്‍ ഭൂമി നികത്താന്‍ അനുമതി വാങ്ങുന്നതിന് അരുണ്‍ കുമാറും മുന്‍ ഗവണ്‍മെന്‍റ് പ്ലീഡറും ചേര്‍ന്ന് 80 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് സന്തോഷ് മാധവന്‍ ജയിലില്‍ നിന്ന് മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ പറയുന്നത്. 120 ഏക്കര്‍ പാടം നികത്തുന്നതിന് അനുമതി വാങ്ങി നല്‍കുന്നതിന് അരുണ്‍ കുമാറിന് 70 ലക്ഷം രൂപയും ഗവണ്‍മെന്‍റ് പ്ലീഡര്‍ക്കു 10 ലക്ഷം രൂപയും നല്‍കിയെന്നാണ് ആരോപണം.



പാടം നികത്തുന്നതിന് അനുമതി വാങ്ങി നല്‍കാത്തതിനെ തുടര്‍ന്നു പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ തന്നെ കേസില്‍ കുടുക്കിയെന്നും പരാതിയില്‍ ആരോപിക്കുന്നു. സാധാരണ ഇത്തരം പരാതികള്‍ ഏതെങ്കിലും ജില്ലാ യൂണിറ്റാണ് അന്വേഷിക്കുന്നത്. ഈ പരാതി എഡിജിപി നേരിട്ട് അന്വേഷിക്കണമെന്നു മുഖ്യമന്ത്രി നിര്‍ദേശിക്കുകയായിരുന്നു. പരാതിയുടെ ഗൗരവം കണക്കിലെടുത്താണ് ഈ നിര്‍ദേശം നല്‍കിയതെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് വൃത്തങ്ങള്‍.



ഡല്‍ഹി സ്പെഷ്യല്‍ പൊലീസ് എസ്റ്റാബ്ലിഷ്മെന്‍റ് ആക്റ്റ് പ്രകാരമാണു ലോട്ടറിക്കേസിലെ പുതിയ വിജ്ഞാപനം. നേരത്തേ, സംസ്ഥാനത്തു രജിസ്റ്റര്‍ ചെയ്തിരുന്ന 32 കേസുകള്‍ വിജ്ഞാപനം ചെയ്ത് സിബിഐയ്ക്ക് കൈമാറിയിരുന്നു. ഇതിനെതിരേ പരാതികള്‍ ഉയര്‍ന്നു.



അതിന്‍റെ അടിസ്ഥാനത്തില്‍ വി.എസ്. അച്യുതാനന്ദന്‍, വി.ഡി. സതീശന്‍ എംഎല്‍എ എന്നിവരുടെ അഭിപ്രായങ്ങള്‍ കൂടി അറിയിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍ദേശിച്ചു. ഇതു പരിശോധിച്ചാണു തുടര്‍ വിജ്ഞാപനം. 15 വിഷയങ്ങള്‍ പുതുതായി ചേര്‍ത്തിട്ടുണ്ട്.



വി.എ. അരുണ്‍ കുമാറിനു ചെറിയ എന്‍റര്‍പ്രൈസസും ലോട്ടറി മാഫിയയുമായി ആരോപിക്കപ്പെടുന്ന അവിശുദ്ധ ബന്ധം, രാഷ്ട്രീയക്കാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുമായി ലോട്ടറി മാഫിയക്കു ള്ള അവിശുദ്ധ ബന്ധം, ഭൂട്ടാ നും സിക്കിമും മോണിക്ക ലോട്ടറീസും മെഗാ ഡിസ്ട്രിബ്യൂട്ടേഴ്സുമായി ഉണ്ടാക്കിയ കരാറിന്‍റെ നിയമ സാധുത, 1998ലെ ലോട്ടറീസ് റഗുലേഷന്‍ ആക്റ്റിലെ നാലാം വകുപ്പ് ലംഘിച്ചു സ്വകാര്യ പ്രസില്‍ നടത്തിയ ഒറ്റ, ഇരട്ട, മൂന്നക്ക ലോട്ടറി നറുക്കെടുപ്പും സ മ്മാന വിതരണവും, വിറ്റ ലോട്ടറി ടിക്കറ്റുകളുടെ പരിശോധന തുടങ്ങിയ വിഷയങ്ങള്‍ വിജ്ഞാപനത്തില്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.



ലോട്ടറി ടിക്കറ്റ് വില്‍പ്പനയിലൂടെ ലഭിച്ച തുക സംസ്ഥാന സര്‍ക്കാരിന്‍റെ പ



ബ്ലിക് ലെഡ്ജര്‍ അക്കൗണ്ടി ലാണോ കണ്‍സോളിഡേറ്റഡ് ഫണ്ടിലാണോ നിക്ഷേപിച്ചത് അല്ലെങ്കില്‍ അത് എവിടെയാണ്, സമ്മാനത്തുക പബ്ലിക് ലെഡ്ജര്‍ അക്കൗണ്ടിലാണോ കണ്‍സോളിഡേറ്റഡ് ഫണ്ടിലാണോ നിക്ഷേപിച്ചത്, സമ്മാനം ലഭിച്ചത് യഥാര്‍ഥത്തില്‍ അര്‍ഹിക്കുന്നവര്‍ക്കാണോ, സമ്മാനത്തുക കൃത്യമായി വിതരണം ചെയ്തിട്ടുണ്ടോ, 5000 രൂപയ്ക്കു മുകളിലുള്ള സമ്മാനത്തുകയ്ക്ക് 30% വരുമാന നികുതി അടച്ചിട്ടുണ്ടോ, ലോട്ടറി നിയമത്തിനു വിരുദ്ധമായി ജഡ്ജിങ് കമ്മിറ്റിയുടെ അസാന്നിധ്യത്തില്‍ രഹസ്യ സ്ഥലങ്ങളില്‍ നറുക്കെടുപ്പു നട ത്തിയോ എന്നീ വിഷയങ്ങളും വിജ്ഞാപനത്തിലുണ്ട്.



ദേശാഭിമാനി പത്രത്തിനു സാന്‍റിയാഗോ മാര്‍ട്ടിനില്‍ നിന്നു രണ്ടു കോടി രൂപ ലഭിച്ചതായ ആക്ഷേപം, രഹസ്യ കേന്ദ്രത്തില്‍ നടന്ന അന്യസംസ്ഥാന ലോട്ടറി നറുക്കെടുപ്പിന്‍റെ സജീവ സംപ്രേഷണം കൈരളി, കൈരളി പീപ്പിള്‍, എസ്എസ് മ്യൂസിക് എന്നീ ചാനലുകളില്‍ വരാനുണ്ടായ കാരണവും സാഹചര്യവും, ഇതുമായി ബന്ധപ്പെട്ട് ഏതെങ്കിലും സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടെങ്കില്‍ അത് എന്നിവയും അന്വേഷണത്തിനു വിഷയമാവും.



2002-03, 2003-04 സാമ്പത്തിക വര്‍ഷങ്ങളില്‍ നികുതി വകുപ്പും സര്‍ക്കാര്‍ പ്ലീഡര്‍മാരുമൊക്കെ ചേര്‍ന്നു നടത്തിയ 5,750 കോടി രൂപയുടെ നികുതി വെട്ടിപ്പിനെക്കുറിച്ചു സമഗ്രമായ അന്വേഷണവും വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.



അന്യ സംസ്ഥാന ലോട്ടറി കേസുകള്‍ സംബന്ധിച്ചു 2004 മുതല്‍ യുഡിഎഫ് സര്‍ക്കാര്‍ കേന്ദ്രത്തിനു നല്‍കിയ നിവേദനങ്ങളിലെയും 2006 മുതല്‍ ഇടതു സര്‍ക്കാര്‍ നല്‍കിയ നിവേദനങ്ങളിലെയും ആവശ്യങ്ങള്‍ പുതിയ വിജ്ഞാപന ത്തില്‍ ഉള്‍പ്പെടുത്തി.

Sunday, July 24, 2011

അരുണ്‍കുമാര്‍ അഞ്ചുലക്ഷം തട്ടിയെന്ന് പരാതി

അരുണ്‍കുമാര്‍ അ ഞ്ചുലക്ഷം തട്ടിയെന്ന് പരാതി



പ്രതിപക്ഷനേതാവും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ വി എസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍കുമാറിനെതിരേ വീണ്ടും പരാതി. ബിസിനസ് സംരംഭത്തില്‍ പങ്കാളിയാക്കാമെന്നു പറഞ്ഞ് തന്നില്‍ നിന്ന് അരുണ്‍കുമാര്‍ അഞ്ചു ലക്ഷം രൂപ തട്ടിയെടുത്തതായി പരാതിപ്പെട്ട്‌ എഴുകോണ്‍ സ്വദേശി സന്തോഷ് കുമാറാണ്‌ കോടതിയെ സമീപിച്ചത്. നിലം നികത്താന്‍ അനുമതി വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞ് അരുണ്‍കുമാര്‍ 70 ലക്ഷം തട്ടിയെന്ന പരാതിയുമായി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് സന്തോഷ് മാധവന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അതിനു പിന്നാലെയാണ് അഞ്ചു ലക്ഷത്തിന്റെ പരാതി. പരാതിയുടെ പകര്‍പ്പ് ഓപ്പണ്‍ദന്യൂസിനു കിട്ടി.അരുണ്‍കുമാറിന്റെ ഭാര്യാ പിതാവ് ബാലചന്ദ്രന്റെ ഉടമസ്ഥതയിലുള്ള അക്വാ ഇന്‍ഫോടെക് ഹോളിഡേയ്‌സ്, അക്വാ ഇന്റര്‍നാഷണല്‍ എന്നീ സ്ഥാപനങ്ങളുടെ നടത്തിപ്പിനായ 2002ല്‍ അഞ്ച് ലക്ഷം രൂപ അരുണ്‍കുമാര്‍ വായ്പയായി വാങ്ങിയിരുന്നു. അക്വാ ഇന്റര്‍നാഷണല്‍ എന്ന കമ്പനിയുടെ പേരില്‍ ഡിമാന്റ് ഡ്രാഫ്റ്റായാണ് പണം നല്‍കിയത്.പലതവണ ആവശ്യപ്പെട്ടിട്ടും പണം മടക്കിക്കൊടുത്തില്ല. തുടര്‍ന്ന് , പലിത സഹിതം7,70,267 രൂപ ലഭിക്കണം എന്നാവശ്യപ്പെട്ട് 2000 ല്‍ കൊട്ടാരക്കര സബ്‌കോടതിയില്‍കേസ് ഫയല്‍ ചെയ്തു. ഈ തുകയുടെ പത്ത് ശതമാനം  കെട്ടിവയ്ക്കാന്‍ തനിക്കു കഴിയാത്തതിനാല്‍ കോടതിയില്‍ നിന്നു വിധി ഉണ്ടായിട്ടില്ലെന്ന് സന്തോഷ് പറയുന്നു.അരുണ്‍കുമാറിന്റെ സ്വാധീനവും അധികാരവും ഉപയോഗിച്ച് തന്നെ ഇല്ലാതാക്കുമെന്ന ഭയംകൊണ്ടാണ് കേസുമായി മുന്നോട്ടുപോകാത്തതെന്ന് കഴിഞ്ഞ ദിവസം സ്വകാര്യ ചാനലിനോട് സന്തോഷ് പറഞ്ഞിരുന്നു. അരുണിന്റെ ഭാര്യ രജനി, ഭാര്യാ പിതാവ് ഡോ. ബാലചന്ദ്രന്‍ എന്നിവരെയും പ്രതിചേര്‍ത്താണ് കേസ് കൊടുത്തിരിക്കുന്നത്.

Friday, July 15, 2011

അരുണിനെതിരെ വിജിലന്‍സ് അന്വേഷണത്തിനുള്ള തടസ്സം നീങ്ങി

അരുണ്‍കുമാറിനെതിരായ കേസില്‍ അന്വേഷണത്തിന് തടസ്സം നീങ്ങിosted on: 16 Jul 2011


ലോകായുക്ത നടപടി അവസാനിപ്പിച്ചു


തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്റെ മകന്‍ വി.എ.അരുണ്‍കുമാറിനെതിരെ ലോകായുക്തയില്‍ തുടങ്ങിയ അന്വേഷണ നടപടി അവസാനിപ്പിച്ചു. അരുണിനെതിരെയുള്ള ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ലോകായുക്തയിലുള്ള കേസ് തുടരേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ലോകായുക്തയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് കേസ് അവസാനിപ്പിക്കാന്‍ ഉപലോകായുക്ത ജസ്റ്റിസ് ജി.ശശിധരന്‍ തീരുമാനിച്ചത്. ഇതോടെ അരുണിനെതിരെ വിജിലന്‍സ് അന്വേഷണത്തിനുള്ള തടസ്സം നീങ്ങി.

അരുണിനെതിരെ ഉമ്മന്‍ചാണ്ടി എഴുതി നല്‍കിയ പതിനൊന്ന് ആരോപണങ്ങള്‍ ലോകായുക്തയ്ക്ക് കൈമാറിയ മുന്‍ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ നടപടി നിയമവിരുദ്ധമാണെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ കെ.എസ്.ജയിന്‍ വാദിച്ചത്. ആരോപണങ്ങള്‍ സര്‍ക്കാര്‍ ലോകായുക്തയ്ക്ക് കൈമാറിയത് ഇക്കഴിഞ്ഞ മാര്‍ച്ചിലാണ്. അന്ന് അരുണ്‍ ജോലിചെയ്തിരുന്ന ഐ.എച്ച്.ആര്‍.ഡി. ലോകായുക്തയുടെ അധികാരപരിധിയിലായിരുന്നില്ല. അതിനാല്‍ അന്ന് അരുണ്‍ പൊതുസേവകനും ആയിരുന്നില്ല. കഴിഞ്ഞ മെയ് നാലിനാണ് സ്ഥാപനത്തെ ലോകായുക്തയുടെ കീഴിലാക്കി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. പരാതി കൈമാറിയ സമയം അരുണ്‍ പൊതുസേവകനല്ലെന്നും ലോകായുക്തയ്ക്ക് അന്വേഷിക്കാന്‍ അധികാരമില്ലെന്നും അറിയാമായിരുന്ന മുന്‍ സര്‍ക്കാര്‍ അന്വേഷണം അട്ടിമറിക്കുന്നതിനാണ് ശ്രമിച്ചത്.

നിയമക്കുരുക്കുകളില്‍പ്പെട്ട് അന്വേഷണം മുടങ്ങരുതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ലോകായുക്തയില്‍ ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ആശങ്കകള്‍ക്ക് അടിസ്ഥാനമുണ്ടെന്ന് ഉപലോകായുക്ത നിരീക്ഷിച്ചു. ഉമ്മന്‍ചാണ്ടി അരുണിനെതിരെ എഴുതി നല്‍കിയ ആരോപണങ്ങള്‍ ലോകായുക്തയ്ക്ക് കൈമാറിയ സര്‍ക്കാര്‍ നടപടി റദ്ദുചെയ്യാന്‍ സര്‍ക്കാരിനുതന്നെ അധികാരമുണ്ട്. അതിനാല്‍ കേസിന്റെ തുടര്‍ നടപടി അവസാനിപ്പിക്കുകയാണെന്നും ഉപലോകായുക്തയുടെ ഉത്തരവില്‍ പറയുന്നു.

മുന്‍ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ നടപടി റദ്ദുചെയ്യണമെന്ന് ഉമ്മന്‍ചാണ്ടിയും ലോകായുക്തയില്‍ ആവശ്യപ്പെട്ടിരുന്നു. ഏതെങ്കിലും ക്രിമിനല്‍ അന്വേഷണ ഏജന്‍സി അരുണിനെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ ഉറപ്പ് നല്‍കിയിരുന്നുവെന്നും അഡ്വ. എ.അബ്ദുള്‍കരിം മുഖേന ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു.

ലോകായുക്തയിലുള്ള കേസ് അവസാനിപ്പിക്കരുതെന്ന്‌വി.എ.അരുണ്‍കുമാര്‍, അഡ്വ. ചെറുന്നിയൂര്‍ പി.ശശിധരന്‍നായര്‍ മുഖേന വാദിച്ചു. ലോകായുക്തയുടെ മേല്‍നോട്ടത്തിലാണെങ്കില്‍ സി.ബി.ഐ. അന്വേഷണം വരെ നേരിടാന്‍ തയ്യാറാണെന്നും പറഞ്ഞിരുന്നു.

Wednesday, July 13, 2011

70 ലക്ഷം രൂപ കൈക്കൂലി-വിഎസിന്റെ മകനെതിരെ സന്തോഷ് മാധവന്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ മകന്‍ വിഎ അരുണ്‍കുമാര്‍ 70 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയെന്നാരോപിച്ച് ജയിലില്‍ കഴിയുന്ന വിവാദ സ്വാമി മുഖ്യമന്ത്രിയ്ക്ക് പരാതി അയച്ചു.






കോട്ടയം ജില്ലയില്‍ തന്റെ പേരിലുള്ള മൂന്നര ഏക്കര്‍ വയല്‍ നികത്താന്‍ അനുമതി വാങ്ങിത്തരാമെന്ന് പറഞ്ഞാണ് 70 ലക്ഷം രൂപ അരുണ്‍കുമാര്‍ വാങ്ങിയതായി സന്തോഷ് മാധവന്‍ ഉമ്മന്‍ ചാണ്ടിയ്ക്കയച്ച കത്തില്‍ ആരോപിയ്ക്കുന്നു.






ഭൂമി നികത്തിവിറ്റാല്‍ ഏഴരക്കോടി രൂപ മതിപ്പുവില കിട്ടുമെന്നതിനാല്‍ അതിന്റെ 10 ശതമാനമാണ് അരുണ്‍കുമാര്‍ കമ്മിഷന്‍ വാങ്ങിയത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് 2009ലാണ് പണം കൈമാറിയെങ്കിലും കാര്യം നടന്നില്ല. പണം തിരിച്ചുചോദിച്ചെങ്കിലും കിട്ടിയില്ല. ഭരണം മാറിയതോടെ 70 ലക്ഷം നഷ്ടപ്പെട്ടെന്ന് ഉറപ്പായതോടെയാണു പരാതിയുമായി സര്‍ക്കാരിനെ സമീപിച്ചതെന്നും സന്തോഷ് മാധവന്‍ പറയുന്നു.





പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തയാറാക്കിയ പരാതി കഴിഞ്ഞ ദിവസമാണു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു കൈമാറിയത്.http://thatsmalayalam.oneindia.in/news/2011/07/14/kerala-santosh-madhavan-complaint-against-arun-kumar-aid0032.html

അരുണ്‍കുമാറിനെ ഐ സി ടി എ അക്കാദമി ഡയറക്ടറായി നിയമിച്ചതിനെക്കുറിച്ച്നിയമസഭാസമിതി അന്വേഷിക്കും.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വി എസ് അച്യുതാനന്ദന്റെ മകന്‍ അരുണ്‍കുമാറിനെ ഐ സി ടി എ അക്കാദമി ഡയറക്ടറായി നിയമിച്ചതിനെക്കുറിച്ച് നിയമസഭാസമിതി അന്വേഷിക്കും. പി സി വിഷ്ണുനാഥ് എം എല്‍ എ നല്‍കിയ പരാതി പ്രകാരമാണ് അന്വേഷണം വരുന്നത്. സ്പീക്കര്‍ ജി കാര്‍ത്തികേയനാണ് ഇക്കാര്യം അറിയിച്ചത്.



അതേസമയം തന്റെ സര്‍ക്കാരിന്റെ കാലത്ത് അരുണ്‍കുമാറിനെ ഐ സി ടി എ അക്കാദമി ഡയറക്ടറായി നിയമിച്ചിട്ടില്ലെന്ന് വി എസ് നിയമസഭയില്‍ പറഞ്ഞിരുന്നു. വേണമെങ്കില്‍ അന്വേഷണം പ്രഖ്യാപിക്കൂ എന്നും വി എസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആരോപണം തെറ്റാണെന്ന് തെളിയുകയാണെങ്കില്‍ വിഷ്ണുനാഥ് മാപ്പ് പറയണമെന്നും വി എസ് ആവശ്യപ്പെട്ടിട്ടുണ്ട്.



അതേസമയം അരുണ്‍കുമാറിനെ ഡയറക്ടറായി നിയമിച്ചതിന്റെ രേഖകള്‍ തന്റെ പക്കല്‍ ഉണ്ടെന്ന് വിഷ്ണുനാഥ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അന്വേഷണം പ്രഖ്യാപിച്ചതിനെ അദ്ദേഹം സ്വാഗതം ചെയ്തു.
--------------------------------------------



മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടതു പോലെ അദ്ദേഹത്തിന്റെ മകന്‍ അരുണ്‍ കുമാറിനെതിരെ തെളിവുകള്‍ നല്കാന്‍ തയ്യാറാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കൂടിയായ പി സി വിഷ്ണുനാഥ് എം എല്‍ എ. തെളിവുകള്‍ നല്കിയാല്‍ മകനെതിരെ നടപടിയെടുക്കുമോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും വിഷ്ണുനാഥ് ആവശ്യപ്പെട്ടു.




അരുണ്‍കുമാറിനെ ഐ എച്ച്‌ ആര്‍ ഡി അഡീഷണല്‍ ഡയറക്‌ടറാക്കാന്‍ വിദ്യാഭ്യാസ വകുപ്പ്‌ വിജ്ഞാപനത്തില്‍ ഭേദഗതി വരുത്തിയെന്നും അദ്ദേഹം ആരോപിച്ചു. നിയമനം നല്‍കിയ വിദ്യാഭ്യാസ മന്ത്രി എം എ ബേബി ഇതിനെക്കുറിച്ച്‌ പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



മകനായ അരുണ്‍ കുമാറിനെതിരെ പ്രതിപക്ഷം ശക്തമായ ആരോപണങ്ങള്‍ ഉയര്‍ത്തിയിരിക്കുന്ന സാഹചര്യത്തില്‍ മകനെതിരെ തെളിവുകള്‍ ഹാജരാക്കുകയാണെങ്കില്‍ നടപടി എടുക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ കഴിഞ്ഞദിവസം കോട്ടയത്ത് വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ ബന്ധുവാണോ മകനാണോ എന്നൊന്നും നോക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് തെളിവുകള്‍ നല്കാന്‍ തയ്യാറാണെന്ന് വിഷ്ണുനാഥ് വ്യക്തമാക്കിയിരിക്കുന്നത്-------------------------------------------------------------

Sunday, July 10, 2011

വി.എസ് അച്യുതാനന്ദനെതിരെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു.

കല്ലുവാതുക്കല്‍ മദ്യദുരന്തം; കമ്മീഷനെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് വി.എസ് അച്യുതാനന്ദനെതിരെ ഹര്‍ജി
Imageതിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യദുരന്തം അന്വേഷിച്ച ജസ്റ്റിസ് മോഹന്‍കുമാര്‍ കമ്മീഷനെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് വി.എസ് അച്യുതാനന്ദനെതിരെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു.
വി.എസിനൊപ്പം പി ശശിയും കുറ്റാരോപിതനാണ് കൂടാതെ പിണറായി വിജയന്‍ സാക്ഷിപട്ടികയിലുണ്ട്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജ്‌സ്‌ട്രേറ്റ്  കോടതിയുടെ ചാര്‍ജ്ജുള്ള ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്(5) എ.എം അഷറഫ്  വിചാരണ ഈ മാസം 12ന് വച്ചു. സ്വാധീന ശ്രമം  പ്രതിപക്ഷ നേതാവായിരുന്ന ഉമ്മന്‍ചാണ്ടി കഴിഞ്ഞ നിയമസഭയില്‍ ഉന്നയിച്ചിരുന്നു. പി ശശി 2011 ഫെബ്രുവരി 5ന് പിണറായി വിജയന് എഴുതിയ കത്തിലൂടെയാണ് സ്വാധീന ശ്രമത്തിന്റെ വിവരം പുറത്തു വന്നത്. കത്തിന്റെ പൂര്‍ണ രൂപം കോടതിക്കു കൈമാറിയിട്ടുണ്ട്. കത്തിന്റെ ആധികാരികത ബോധ്യപ്പെടുത്താനാണ് പിണറായി വിജയനെ സാക്ഷിയാക്കിയത്.കല്ലുവാതുക്കല്‍ മദ്യ ദുരന്തത്തില്‍ അബ്കാരികളും ഉന്നത പോലീസ്, എക്‌സൈസ് ഉദ്യോഗസ്ഥരുമായുള്ള പ്രതികളുടെ അവിഹിത ബന്ധം മോഹന്‍ കുമാര്‍ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. വി.എസ് അച്യുതാനന്ദന് ഏറെ താല്‍പര്യമുള്ള ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ അന്നു മതുല്‍ തന്നെ അച്യുതാനന്ദന്‍ ചരടുവലി തുടങ്ങി. ഫോണ്‍ വഴി വി.എസ് അച്യുതാനന്ദന്‍ കമ്മീഷനെ ബന്ധപ്പെട്ടിരുന്നു. പിന്നീട് ദൂതന്‍മാര്‍ മുഖേനയും വി.എസ് കമ്മീഷനെ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നു. ഇതു സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തണമെന്നും അല്ലെങ്കില്‍ കോടതി നേരിട്ട് അന്വേഷിക്കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. നേരത്തേ ഹര്‍ജി നിലനില്‍ക്കില്ല എന്ന സാങ്കേതി കാരണത്താല്‍ മജിസ്‌ട്രേറ്റ് കോടതി ഹര്‍ജി നിരസിച്ചിരുന്നു. തുടര്‍ന്ന് പരാതിക്കാരനായ പൂന്തുറ നിവാസി തല്‍ഹത് ഇസഹാക്ക്, അഡ്വ. സാന്‍ടി ജോര്‍ജ്ജ് മുഖേന കൂടുതല്‍ തെളിവു സഹിതം നല്‍കിയ ഹര്‍ജി  ഇന്നലെ കോടതി ഫയലില്‍ സ്വീകരിക്കുകയായിരുന്നു.

Thursday, June 16, 2011

അരുണ്‍കുമാറിനെതിരായ അന്വേഷണം: ഉത്തരവായി


അരുണ്‍കുമാറിനെതിരായ അന്വേഷണം: ഉത്തരവായി

തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന്റെ മകന്‍ അരുണ്‍കുമാറിനെതിരെ ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ഉന്നയിച്ച ആരോപണങ്ങള്‍ ലോകായുക്തയുടെ അന്വേഷണത്തില്‍ നിന്നും പിന്‍വലിച്ച് വിജിലന്‍സ് അന്വേഷണം നടത്താന്‍ വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ ബ്യൂറോയെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി.

ആരോപണങ്...ങളിലൊന്നായ ലോട്ടറി വിവാദം സംബന്ധിച്ച് സി.ബി.ഐ അന്വേഷണം നടത്താന്‍ തീരുമാനിച്ച സാഹചര്യത്തില്‍ മറ്റുള്ള ആരോപണങ്ങളിലാണ് വിജിലന്‍സ് അന്വേഷണം നടത്തുക.

  • ചന്ദന ഫാക്ടറി ഉടമ ഖാദര്‍ പാലോത്ത് ഏഴ് ലക്ഷം രൂപ നല്‍കിയെന്ന വെളിപ്പെടുത്തല്‍,
  • ഐ.എച്ച്.ആര്‍.ഡിയില്‍ ജോലി ചെയ്യവേ പിഎച്ച്.ഡി രജിസ്‌ട്രേഷന് വ്യാജരേഖ,
  • മറയൂര്‍ ചന്ദനക്കേസില്‍ സി.ബി.ഐ അന്വേഷണം നടത്തി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന റിപ്പോര്‍ട്ട് നടപ്പാക്കാതെ കുറ്റാരോപിതനായ സി.സി.എഫ് വിരമിച്ചത്,
  • പാലക്കാട് എലപ്പുള്ളിയിലെ ചന്ദന ഫാക്ടറിക്ക് 2004ല്‍ ലൈസന്‍സ് പുതുക്കിയത്,
  • കണ്ണൂര്‍ പവര്‍ പ്രോജക്ടിന്റ മുഴുവന്‍ തുകയായ 1500 കോടി രൂപയുടെ അഞ്ച് ശതമാനം ആയ 75 കോടി രൂപ കെ.പി.പി.നമ്പ്യാരോട് ആവശ്യപ്പെട്ടത്,
  • കയര്‍ഫെഡ് എം.ഡി. ആയിരിക്കെ ഉയര്‍ന്ന അഴിമതി ആരോപണം,
  • ചെറി എന്റര്‍പ്രൈസസുമായുള്ള ബിസിനസ് ബന്ധം,
  • തിരുവനന്തപുരം ഗോള്‍ഫ്ക്ലബ്, കോഴിക്കോട് കോസ്‌മോപോളിറ്റന്‍ ക്ലബ്ബ് എന്നിവയിലെ അംഗത്വം സംബന്ധിച്ച സാമ്പത്തിക സ്രോതസ്,
  • നന്ദകുമാറുമായുള്ള ബന്ധങ്ങള്‍ സംബന്ധിച്ച് ഹൈക്കോടതി സീനിയര്‍ അഭിഭാഷകന്‍ കെ.രാംകുമാറിന്റെ ആരോപണം,
  • കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വിദേശ യാത്രകള്‍, സ്വത്ത് എന്നിവ സംബന്ധിച്ച ആരോപണങ്ങളിലാണ് വിജിലന്‍സ് അന്വേഷണം

Wednesday, June 8, 2011

വി.എ. അരുണ്‍കുമാറിന്റെ പേരില്‍ ഉയര്‍ന്ന അഴിമതി ആരോപണങ്ങളേക്കുറിച്ചു വിജിലന്‍സിനെക്കൊണ്ട്‌ അന്വേഷണം നടത്താന്‍തീരുമാ



വി.എസ്‌. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ മകന്‍ വി.എ. അരുണ്‍കുമാറിന്റെ പേരില്‍ ഉയര്‍ന്ന അഴിമതി ആരോപണങ്ങളേക്കുറിച്ചു വിജിലന്‍സിനെക്കൊണ്ട്‌ അന്വേഷണം നടത്താന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. എന്നാല്‍ മന്ത്രിസഭായോഗത്തിനുശേഷം നടന്ന പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇക്കാര്യം വെളിപ്പെടുത്തിയില്ല.






പ്രതിപക്ഷ നേതാവായിരിക്കെ ഉമ്മന്‍ചാണ്ടി ഉന്നയിച്ച അഞ്ചു കാര്യങ്ങളില്‍ നാലെണ്ണത്തിലാണു വിജിലന്‍സ്‌ അന്വേഷണം നടത്താന്‍ മന്ത്രിസഭ തീരുമാനിച്ചത്‌. അരുണ്‍കുമാര്‍ അഡീഷണല്‍ ഡയറക്‌ടറായ ഐ.എച്ച്‌.ആര്‍.ഡിയില്‍ അനധികൃത പ്രമോഷന്‍ തരപ്പെടുത്താന്‍ നടത്തിയ നീക്കങ്ങള്‍, കേരള സര്‍വകലാശാലയിലെ ബയോ ഇന്‍ഫര്‍മാറ്റിക്‌സില്‍ പിഎച്ച്‌.ഡി. നേടാന്‍വേണ്ടി തെറ്റായ വിവരങ്ങള്‍ നല്‍കിയത്‌, ചന്ദനമാഫിയയെ സഹായിക്കാന്‍ നടത്തിയ വഴിവിട്ട ഇടപെടലുകള്‍, അനുമതിയില്ലാതെ നിരവധി തവണ നടത്തിയ വിദേശയാത്രകള്‍ എന്നിങ്ങനെയുള്ള ആരോപണങ്ങളെക്കുറിച്ചാണു വിജിലന്‍സ്‌ അന്വേഷിക്കുക.ഉമ്മന്‍ചാണ്ടി ഈ ആരോപണങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ അന്നത്തെ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദനു കത്തു നല്‍കിയിരുന്നു.






ഈ കത്ത്‌ വി.എസ്‌. അച്യുതാനന്ദന്‍ ലോകായുക്‌തയ്‌ക്കു കൈമാറിയതിനെതിരേ വിമര്‍ശനം ഉയര്‍ന്നിരുന്നു. അരുണ്‍കുമാറിനെതിരേ ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ലോകായുക്‌തയ്‌ക്ക് അധികാരമില്ലെന്നായിരുന്നു പ്രതിപക്ഷം അന്ന്‌ ആരോപിച്ചിരുന്നത്‌. മുഖ്യമന്ത്രി എന്ന നിലയില്‍ വി.എസ്‌. അച്യുതാനന്ദന്‍ ലോകായുക്‌തയ്‌ക്ക് കൈമാറിയ കത്ത്‌ പിന്‍വലിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.ലോട്ടറി മാഫിയക്കെതിരേയുളള അന്വേഷണം അട്ടിമറിക്കാന്‍ അരുണ്‍കുമാര്‍ ശ്രമിച്ചെന്ന ആരോപണം വിജിലന്‍സ്‌ അന്വേഷിക്കില്ല. വ്യാജലോട്ടറിയേക്കുറിച്ചു സി.ബി.ഐ. അന്വേഷിക്കുന്നതിനാലാണിത്‌.

Friday, June 3, 2011

വി.എ.അരുണ്‍കുമാര്‍ വിദേശയാത്ര നടത്തിയതിന്റെ സംസാരിക്കുന്ന തെളിവ്.

വി.എസ് അച്യുതാനന്ദന്റെ

മകന്റെ വിദേശയാത്രകള്‍ സ്‌പോണ്‍സര്‍ ചെയ്തത് റിയല്‍ എസ്റ്റേറ്റ് കമ്പനി

വി.എ.അരുണ്‍കുമാര്‍ വിദേശയാത്ര നടത്തിയതിന്റെ സംസാരിക്കുന്ന തെളിവ്.
തിരുവനന്തപുരം: വി.എസ് അച്യുതാനന്ദന്റെ മകനും ഐ.എച്ച്.ആര്‍.ഡി അഡീഷണല്‍ ഡയറക്ടറുമായ വി.എ. അരുണ്‍കുമാര്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ നടത്തിയ വിദേശ യാത്ര റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ ചെലവിലാണെന്ന് തെളിവുകള്‍. വിസ നല്‍കിയതും റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ്. ഐ.എച്ച്.ആര്‍.ഡി ജോയിന്റ് ഡയറക്ടറായിരിക്കെ അരുണ്‍കുമാര്‍ മൂന്നുതവണയാണ് ദുബായ് യാത്ര നടത്തിയത്. 2010 നവംബര്‍ ഒമ്പതിനു ദുബായിലെത്തിയ അരുണ്‍ കുമാര്‍ 12 വരെ അവിടെ തങ്ങിയിരുന്നു. വിസ നല്‍കിയതു ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോണ്ടൂര്‍ ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍ കമ്പനിയായിരുന്നു. ഇന്ത്യയില്‍ കേരളമാണ് ഇവരുടെ പ്രധാന ബിസിനസ് കേന്ദ്രം. പ്രധാന പദ്ധതികള്‍ തിരുവനന്തപുരം കേന്ദ്രീകരിച്ചാണു നടത്തുന്നത്. ഇവര്‍ നല്‍കിയ വിസയില്‍ അരുണ്‍ കുമാര്‍ നടത്തിയ യാത്ര സംബന്ധിച്ച് ഐഎച്ച്ആര്‍ഡിയോ സര്‍ക്കാരോ അറിഞ്ഞിരുന്നില്ല. അതിനു മുമ്പ് ജനുവരി, ഫെബ്രുവരി മാസങ്ങളിലും ദുബായ് യാത്ര നടത്തിയിരുന്നു. 2006 മുതല്‍ 2010 വരെ അരുണ്‍ കുമാര്‍ വിദേശയാത്ര നടത്തിയിട്ടില്ലെന്നാണു വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയില്‍ ഐ.എച്ച്.ആര്‍.ഡി വ്യക്തമാക്കിയിട്ടുള്ളത്.
2010 ജനുവരി 27 മുതല്‍ ഫെബ്രുവരി ഒന്നു വരെയും ഏപ്രില്‍ 21 മുതല്‍ 27 വരെയും ദുബായ് യാത്ര നടത്തിയിരുന്നു. 2007 ജനുവരിയില്‍ അഞ്ചു ദിവസവും 2008 ജനുവരിയില്‍ ഒരു ദിവസവും ഇതേവര്‍ഷം മാര്‍ച്ചില്‍ ആറു ദിവസവും ദുബായില്‍ ചെലവഴിച്ചു. ഇതിനു പുറമെ യൂറോപ്പ്, ബാങ്കോക്ക് എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തിയിരുന്നു. ദുബായ് എമിഗ്രേഷന്‍ വകുപ്പിന്റെ രേഖയില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ ഇസഡ് 12543364 എന്നും അരുണ്‍ കുമാര്‍ വേലിക്കകത്ത് അച്യുതാനന്ദന്‍ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. വിദേശയാത്ര നടത്തുന്ന സമയത്ത് അരുണ്‍ കുമാര്‍ സര്‍ക്കാര്‍ അനുമതി തേടുകയോ സ്ഥാപനത്തെ അറിയിക്കുകയോ ചെയ്തിട്ടില്ല.
2008 ഒക്‌ടോബറില്‍ സംസ്ഥാന സര്‍ക്കാരിന്റെ പേഴ്‌സനല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ റിഫോംസ് വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വിദേശയാത്ര നടത്തുമ്പോള്‍ അനുമതി തേടേണ്ടതിനെ സംബന്ധിച്ച് വിശദമായി വ്യക്തമാക്കിയിട്ടുണ്ട്. ഉന്നത പഠനത്തിനോ വിദ്യാഭ്യാസപരമായ യാത്രകള്‍ക്കോ സമ്മേളനങ്ങള്‍ക്കോ സെമിനാറുകള്‍ക്കോ പങ്കെടുക്കുകയാണെങ്കില്‍ സര്‍ക്കാരിന്റെ അനുമതി തേടണമെന്നു നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കു വിദേശ യാത്ര നടത്തേണ്ടിവന്നാലും സര്‍ക്കാര്‍ അനുമതി ആവശ്യമാണ്. ഐജി ടോമിന്‍ ജെ. തച്ചങ്കരി മുന്‍കൂര്‍ അനുമതിയില്ലാതെ വ്യക്തിപരമായ ആവശ്യത്തിനു വിദേശയാത്ര നടത്തിയതിനു മുഖ്യമന്ത്രി അടുത്തകാലത്തു നടപടിക്കു ശുപാര്‍ശ ചെയ്തിരുന്നു. ഇപ്പോള്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന തച്ചങ്കരിയുടെ സസ്‌പെഷന്‍ കാലാവധി നാലു തവണ നീട്ടുകയും ചെയ്തു.