Pages

Wednesday, June 8, 2011

വി.എ. അരുണ്‍കുമാറിന്റെ പേരില്‍ ഉയര്‍ന്ന അഴിമതി ആരോപണങ്ങളേക്കുറിച്ചു വിജിലന്‍സിനെക്കൊണ്ട്‌ അന്വേഷണം നടത്താന്‍തീരുമാ



വി.എസ്‌. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ മകന്‍ വി.എ. അരുണ്‍കുമാറിന്റെ പേരില്‍ ഉയര്‍ന്ന അഴിമതി ആരോപണങ്ങളേക്കുറിച്ചു വിജിലന്‍സിനെക്കൊണ്ട്‌ അന്വേഷണം നടത്താന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. എന്നാല്‍ മന്ത്രിസഭായോഗത്തിനുശേഷം നടന്ന പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇക്കാര്യം വെളിപ്പെടുത്തിയില്ല.






പ്രതിപക്ഷ നേതാവായിരിക്കെ ഉമ്മന്‍ചാണ്ടി ഉന്നയിച്ച അഞ്ചു കാര്യങ്ങളില്‍ നാലെണ്ണത്തിലാണു വിജിലന്‍സ്‌ അന്വേഷണം നടത്താന്‍ മന്ത്രിസഭ തീരുമാനിച്ചത്‌. അരുണ്‍കുമാര്‍ അഡീഷണല്‍ ഡയറക്‌ടറായ ഐ.എച്ച്‌.ആര്‍.ഡിയില്‍ അനധികൃത പ്രമോഷന്‍ തരപ്പെടുത്താന്‍ നടത്തിയ നീക്കങ്ങള്‍, കേരള സര്‍വകലാശാലയിലെ ബയോ ഇന്‍ഫര്‍മാറ്റിക്‌സില്‍ പിഎച്ച്‌.ഡി. നേടാന്‍വേണ്ടി തെറ്റായ വിവരങ്ങള്‍ നല്‍കിയത്‌, ചന്ദനമാഫിയയെ സഹായിക്കാന്‍ നടത്തിയ വഴിവിട്ട ഇടപെടലുകള്‍, അനുമതിയില്ലാതെ നിരവധി തവണ നടത്തിയ വിദേശയാത്രകള്‍ എന്നിങ്ങനെയുള്ള ആരോപണങ്ങളെക്കുറിച്ചാണു വിജിലന്‍സ്‌ അന്വേഷിക്കുക.ഉമ്മന്‍ചാണ്ടി ഈ ആരോപണങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ അന്നത്തെ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദനു കത്തു നല്‍കിയിരുന്നു.






ഈ കത്ത്‌ വി.എസ്‌. അച്യുതാനന്ദന്‍ ലോകായുക്‌തയ്‌ക്കു കൈമാറിയതിനെതിരേ വിമര്‍ശനം ഉയര്‍ന്നിരുന്നു. അരുണ്‍കുമാറിനെതിരേ ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ലോകായുക്‌തയ്‌ക്ക് അധികാരമില്ലെന്നായിരുന്നു പ്രതിപക്ഷം അന്ന്‌ ആരോപിച്ചിരുന്നത്‌. മുഖ്യമന്ത്രി എന്ന നിലയില്‍ വി.എസ്‌. അച്യുതാനന്ദന്‍ ലോകായുക്‌തയ്‌ക്ക് കൈമാറിയ കത്ത്‌ പിന്‍വലിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.ലോട്ടറി മാഫിയക്കെതിരേയുളള അന്വേഷണം അട്ടിമറിക്കാന്‍ അരുണ്‍കുമാര്‍ ശ്രമിച്ചെന്ന ആരോപണം വിജിലന്‍സ്‌ അന്വേഷിക്കില്ല. വ്യാജലോട്ടറിയേക്കുറിച്ചു സി.ബി.ഐ. അന്വേഷിക്കുന്നതിനാലാണിത്‌.

No comments:

Post a Comment