തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാന്ദന്റെ ബന്ധുവിന് ഭൂമി അനുവദിച്ച നടപടിയെ കുറിച്ച് വിജിലന്‍സ് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഭൂമി അനുവദിച്ച നടപടി റദ്ദാക്കി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടാന്‍ തീരുമാനിച്ചത്. കാസര്‍കോട് ജില്ലയിലാണ് വി.എസിന്റെ ബന്ധുവും വിമുക്ത ഭടനുമായ സോമന് ഭൂമി അനുവദിച്ച് നല്‍കിയത്.ഭൂമി നല്‍കിയതില്‍ വ്യാപകമായ ക്രമക്കേടുകളാണ് നടന്നിട്ടുള്ളത്. വിമുക്ത ഭടന് കൊടുക്കാവുന്ന പരമാവധി ഭൂമി ഒരേക്കര്‍ ആണ്. എന്നാല്‍ 2.3 ഏക്കര്‍ ഭൂമിയാണ് സോമന് അനുവദിച്ചിരിക്കുന്നത്. 50,000 രൂപയില്‍ കൂടുതല്‍ വിലയുള്ള ഭൂമി കൊടുക്കുമ്പോള്‍ സര്‍ക്കാറില്‍ അറിയിച്ചിരിക്കണം. എന്നാല്‍ ഇയാള്‍ക്ക് ഭൂമി നല്‍കിയ കാര്യം സര്‍ക്കാറില്‍ അറിയിച്ചിട്ടില്ല. ഇങ്ങനെ ലഭിക്കുന്ന ഭൂമി 25 വര്‍ഷത്തേക്ക് കൈമാറ്ററം ചെയ്യാന്‍ പാടില്ലെന്നാണ് നിയമം. വി.എസിന്റെ ബന്ധുവിന്റെ വിഷയത്തില്‍ ഇക്കാര്യത്തിലും ഇളവ് നല്‍കപ്പെട്ടു. ഇത്രയും ക്രമക്കേടുകള്‍ ഉണ്ടെന്നിരിക്കെയാണ് സംഭവത്തെകുറിച്ച് അന്വഷിക്കാന്‍ തീരുമാനിച്ചത്. ഇതിലുള്‍പ്പെട്ടവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
-------------------------------------------------------------------------------------------
വിഎസിണ്റ്റെ ബന്ധുവിനു നല്‍കിയതു പത്തുകോടിയുടെ ഭൂമി:
പകുതി സ്ഥലം സിപിഎം നേതാക്കള്‍ക്കെന്ന് ജയന്‍ മേനോന്‍
തിരുവനന്തപുരം: കാസര്‍കോട്ടെ വിവാദ ഭൂമിദാനത്തിനു പിന്നില്‍ പ്രാദേശിക സിപിഎം നേതൃത്വവുമായി രഹസ്യധാരണ ഉണ്ടായിരുന്നതായി സൂചന. പതിച്ചു കിട്ടുന്ന സര്‍ക്കാര്‍ ഭൂമിയില്‍ പകുതി ജില്ലാ സിപിഎം നേതൃത്വത്തിലുള്ളവര്‍ക്കും മറ്റുചില വന്‍തോക്കുകള്‍ക്കും കൈമാറാമെന്നും, വി.എസ്. സര്‍ക്കാര്‍ അധികാരമൊഴിയും മുന്‍പ് ഈ നടപടികള്‍ പൂര്‍ത്തിയാക്കി നല്‍കുമെന്നുമുള്ള രഹസ്യധാരണയിലാണ് എല്ലാ ചട്ടങ്ങളം കാറ്റില്‍ പറത്തി ൨.൩൩ ഏക്കര്‍ ഭൂമി പതിച്ചു കൊടുത്തത് എന്നാണു വിവരം. റോഡിനോടു ചേര്‍ന്നുള്ള ഈ ഭൂമിക്ക് ഇപ്പോള്‍ പത്തുകോടി രൂപയെങ്കിലും വിലമതിക്കുമെന്നും ജില്ലാ ഭരണകൂടം വിലയിരുത്തിയിട്ടുണ്ട്. വി.എസ്. അച്യുതാനന്ദണ്റ്റെ ബന്ധുവിനു വിമുക്‌ത ഭടന്‍ എന്ന നിലയില്‍ ൨.൩൩ ഏക്കര്‍ ഭൂമി പതിച്ചു നല്‍കിയതു ജില്ലയിലെ ലാന്‍ഡ് അസൈന്‍മെണ്റ്റ് കമ്മിറ്റിയുടെ തീരുമാനപ്രകാരമായിരുന്നു. നിയമപ്രകാരം പരമാവധി ഒരേക്കര്‍ ഭൂമി പതിച്ചുകൊടുക്കാനാണ് ഇൌ കമ്മിറ്റിക്ക് അധികാരം. ഇളവു വരുത്തണമെങ്കില്‍ സര്‍ക്കാരിണ്റ്റെ പ്രത്യേക അനുമതി ആവശ്യമാണ്. എന്നാല്‍, സോമന് ൨.൩൩ ഏക്കര്‍ ഭൂമി പതിച്ചു നല്‍കുന്ന ഫയല്‍ റവന്യു വകുപ്പ് കണ്ടിട്ടുപോലുമില്ലായിരുന്നു. സംഭവം വിവാദമായതിനു ശേഷം ഫയല്‍വിളിച്ചു വരുത്തിയപ്പോഴാണു നടപടികളിലെ പിഴവുകള്‍ റവന്യു വകുപ്പിനു തന്നെ ബോധ്യപ്പെട്ടത്. വ്യക്‌തമായ ഗൂഢാലോചന ഇതിനു പിന്നില്‍ നടന്നിട്ടുണ്ടെന്നാണു റവന്യു വകുപ്പിണ്റ്റെ ഇപ്പോഴത്തെ സംശയം. കാരണങ്ങള്‍ പലതാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ഒന്ന്, നിയമാനുസരണമുള്ളതിലുമധികം ഭൂമി നല്‍കുന്നതു സര്‍ക്കാരിനെ അറിയിച്ചിട്ടില്ല. ഈ ഭൂമിയില്‍ വില്‍പനാവകാശം നല്‍കാനുള്ള സോമണ്റ്റെ അപേക്ഷ നേരിട്ട് മുഖ്യമന്ത്രിക്കാണു നല്‍കിയിരിക്കുന്നത്. റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു കൈമാറേണ്ട അപേക്ഷ, തീരുമാനമെടുക്കാന്‍ അയച്ചിരിക്കുന്നതു ലാന്‍ഡ് റവന്യു കമ്മിഷണര്‍ക്കും. ഇതിനൊക്കെ പുറമെ, തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനു പിന്നാലെയുള്ള ക്യാബിനറ്റില്‍ 'ഔട്ട്സൈഡ് അജന്‍ഡയായി വില്‍പനാവകാശ അപേക്ഷ പരിഗണിക്കണമെന്നു മുഖ്യമന്ത്രി തന്നെ റവന്യു മന്ത്രിയെ നേരിട്ട് വിളിച്ചു നിര്‍ദേശിക്കുകയായിരുന്നു. സാധാരണ ഗതിയില്‍ നിയമ-ധന മന്ത്രിമാര്‍കൂടി പരിഗണിച്ചശേഷം മാത്രം ക്യാബിനറ്റിലെത്തേണ്ട ഫയല്‍ ഔട്ട്സൈഡ് അജന്‍ഡയായി അവതരിപ്പിച്ചപ്പോള്‍ മറ്റാരും അറിഞ്ഞു പോലുമില്ല. വില്‍പനാവകാശം നല്‍കാന്‍ തീരുമാനമെടുത്ത ശേഷമാണു നിയമ വകുപ്പിണ്റ്റെ അഭിപ്രായം തേടി ഫയല്‍ അയച്ചതും. തൊട്ടടുത്ത ദിവസം സംഭവം വിവാദമായതിനെ തുടര്‍ന്ന് തീരുമാനം മരവിപ്പിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. വി.എസ്. അച്യുതാനന്ദണ്റ്റെ ബന്ധുവായ ടി.കെ. സോമനു പതിച്ചു കൊടുത്ത ഭൂമിയില്‍ സിപിഎമ്മിണ്റ്റെ തിരഞ്ഞെടുപ്പു പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സര്‍ക്കാര്‍ ഭൂമിയില്‍ തിരഞ്ഞെടുപ്പു പോസ്റ്ററുകള്‍ പതിച്ചതിനെതിരെ കോണ്‍ഗ്രസ് നേതൃത്വം കലക്ടര്‍ക്കു പരാതിയും നല്‍കി. ഇതന്വേഷിക്കാന്‍ നിര്‍ദേശിച്ചപ്പോഴാണ്, സര്‍ക്കാര്‍ ഭൂമിയല്ലെന്നും സ്വകാര്യ വ്യക്‌തിക്കു പതിച്ചു നല്‍കിയതാണെന്നും നാട്ടുകാര്‍ പോലും അറിഞ്ഞത്. ഭൂമി പതിച്ചു നല്‍കിയതു നിയമവിരുദ്ധമാണെന്ന കലക്ടറുടെ റിപ്പോര്‍ട്ട് ചിലരെ തൃപ്‌തിപ്പെടുത്താന്‍ വേണ്ടിയാണെന്നാണു വി.എസ്. അച്യുതാനന്ദന്‍ ഇന്നലെ പാലക്കാട്ട് പറഞ്ഞത്. എന്നാല്‍, റവന്യു വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി മാര്‍ച്ച് പത്തിന് ആവശ്യപ്പെട്ടതനുസരിച്ച് കലക്ടര്‍ കെ.എന്‍. സതീശ് ഈ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത് ഏപ്രില്‍ 28ന് ആണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ത്തന്നെ നല്‍കിയ ഈ റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചതു ബന്ധുവിനെ സഹായിക്കാന്‍ വേണ്ടി മാത്രമാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്

No comments:
Post a Comment