അരുണ്‍കുമാര്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ നടത്തിയ വിദേശയാത്രകള്‍ ഔദ്യോഗികമായിരുന്നില്ല; ഐ.എച്ച്.ആര്‍ .ഡി
തിരുവനന്തപുരം: മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകന്‍ വി.എ. അരുണ്‍കുമാര്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ നടത്തിയ വിദേശയാത്രകള്‍ ഔദ്യോഗികമായിരുന്നില്ലെന്ന് അദ്ദേഹം അഡീഷണല്‍ ഡയറക്‌ടറായ ഐ.എച്ച്.ആര്‍ .ഡി. വ്യക്‌തമാക്കി. ഉന്നത വിദ്യാഭ്യാസ സംരക്ഷണസമിതിക്കു നല്‍കിയ വിവരാവകാശ നിയമപ്രകാരം മറുപടിയിലാണു ഐ.എച്ച്.ആര്‍ .ഡി. ഇതു വ്യക്‌തമാക്കിയത്.
2006 നും 2010 നുമിടയില്‍ അരുണ്‍കുമാര്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കുവേണ്ടി വിദേശയാത്ര നടത്താത്തതിനാല്‍ ഐ.എച്ച്.ആര്‍ .ഡി. യാത്രകള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്നും രേഖകളില്‍ പറയുന്നു. സര്‍ക്കാര്‍ , അര്‍ധസര്‍ക്കാര്‍ സ്‌ഥാപനങ്ങളിലെ ജീവനക്കാര്‍ ഔദ്യോഗികമായോ അനൗദ്യോഗികമായോ നടത്തുന്ന വിദേശ യാത്രകള്‍ക്കു സര്‍ക്കാരിന്റെയോ മേലധികാരിയുടെയോ അനുമതി വാങ്ങണമെന്ന വ്യവസ്‌ഥഅരുണ്‍കുമാര്‍ പാലിച്ചിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസ സംരക്ഷണസമിതി ആരോപിച്ചു. അരുണ്‍കുമാറിന്റെ വിദേശയാത്രകളെക്കുറിച്ചു സര്‍ക്കാര്‍ അന്വേഷണം നടത്തണം.
ഉയര്‍ന്ന പോലീസ് ഉദ്യോഗസ്‌ഥരുടെ അനധികൃത വിദേശയാത്രകളെക്കുറിച്ച് അന്വേഷിച്ചിട്ടുള്ള മുഖ്യമന്ത്രി ഇതേക്കുറിച്ചു പ്രതികരിക്കണം- സമിതി കണ്‍വീനര്‍ ആര്‍ .എസ്. ശശികുമാര്‍ ആവശ്യപ്പെട്ടു.
അരുണ്‍കുമാറിന്റെ വിദേശയാത്രയ്ക്ക് തെളിവുകള്‍
ReplyDeleteമുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മകന്‍ അരുണ്‍കുമാറിനെതിരെ ഉയര്‍ന്ന് വന്ന ആരോപണങ്ങള്‍ക്ക് പിന്‍ബലം നല്‍കിക്കൊണ്ട് ശക്തമായ തെളിവുകളും പുറത്തുവരുന്നു. ഐ എച്ച് ആര്‍ ഡിയുടെ അഡീഷണല്‍ ഡയറക്‍ടറായ അരുണ്‍കുമാര്‍ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതിന്റെ രേഖകള്‍ പുറത്തുവന്നതായാണ് റിപ്പോര്‍ട്ട്. ഇതിനായി ഇയാള്‍ക്ക് വീസ നല്‍കിയത് റിയല്‍ എസ്റ്റേറ്റ് കമ്പനിയാണെന്നും റിപ്പോര്‍ട്ടുണ്ട്.
ദുബായ്, യൂറോപ്പ്, ബാങ്കോക്ക് എന്നിവിടങ്ങളിലാണ് സര്‍ക്കാര്‍ അനുമതിയില്ലാതെ അരുണ്‍കുമാര്‍ സന്ദര്‍ശനം നടത്തിയത്. വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വിദേശയാത്ര നടത്തേണ്ടിവന്നാല്‍ പോലും അനുമതി ആവശ്യമാണ് എന്ന് സര്‍ക്കാര്‍ നിഷ്കര്‍ഷിക്കുമ്പോഴാണ് അരുണ്‍കുമാറിന്റെ ഈ നിയമലംഘനം.
2010-ല്‍ അരുണ്‍കുമാര്‍ മൂന്ന് തവണയാണ് ദുബായില്‍ പോയത്. ജനുവരി, ഫെബ്രുവരി, നവംബര്‍ എന്നീ മാസങ്ങളില്‍ ആയിരുന്നു സന്ദര്‍ശനം. എന്നാല്‍ ഇതെല്ലാം സര്‍ക്കാര്‍ അറിയാതെ ആയിരുന്നു. 2007, 2008 എന്നീ വര്‍ഷങ്ങളില്‍ ഇയാള്‍ ദുബായ് സന്ദര്‍ശിച്ചതിനും തെളിവുണ്ട്.
അതേസമയം, 2006 മുതല്‍ 2010 വരെ അരുണ്‍കുമാര്‍ വിദേശയാത്ര നടത്തിയിട്ടില്ലെന്നാണ് വിവരാവകാശ നിയമപ്രകാരം ഐ എച്ച് ആര്‍ ഡി വ്യക്തമാക്കിയിരിക്കുന്നത്.
Share on Facebook