Pages

Monday, March 14, 2011

വി‌എസ് വിരുതനെന്ന് ചിന്താ സര്‍ക്കുലേഷന്‍ മാനേജര്‍!



വി‌എസ് വിരുതനെന്ന് ചിന്താ സര്‍ക്കുലേഷന്‍ മാനേജര്‍!
വി‌എസ് അച്യുതാനന്ദനെതിരെയും മകന്‍ വി‌എ അരുണ്‍‌കുമാറിനെതിരെയും ഉയരുന്ന ആരോപണങ്ങള്‍ക്ക് കയ്യും കണക്കുമില്ല. ഒരു തലയ്ക്കല്‍ നിന്ന് പ്രതിപക്ഷം ആരോപണങ്ങള്‍ കത്തിക്കുമ്പോള്‍ മറുതലയ്ക്കല്‍ നിന്ന് അതിലും വലിയ ആരോപണങ്ങള്‍ കത്തിച്ചുകൊണ്ട് സി‌പി‌എം ഔദ്യോഗികപക്ഷവും വി‌എസിനെ വെട്ടിലാക്കുന്നു. വി‌എസിനെതിരെ ഉയര്‍ന്നിരിക്കുന്ന ഏറ്റവും പുതിയ ആരോപണം ഉന്നയിച്ചിരിക്കുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ താത്വിക പ്രസിദ്ധീകരണമായ ചിന്ത വാരികയുടെ മുന്‍ സര്‍‌ക്കുലേഷന്‍ മാനേജര്‍, ആലപ്പുഴ കുന്നംകരി സ്വദേശി എംആര്‍ ഷാജിയാണ്. കൈക്കൂലിക്കേസില്‍ പ്രതികളായ രണ്ട് ഡോക്‌ടര്‍മാരെ രക്ഷിക്കാന്‍ തന്നെക്കൊണ്ട് വി‌എസ് മൊഴിമാറ്റി പറയിച്ചു എന്നും ഒരു അബ്‌കാരി കരാറുകാരനില്‍ നിന്ന് വി‌എസ് അഞ്ച് ലക്ഷം രൂപ വാങ്ങിയെന്നുമാണ് പുതിയ ആരോപണം.ചിന്ത വാരികയുടെ സര്‍ക്കുലേഷന്‍ മാനേജരായിരിക്കെ, എകെജി സെന്ററില്‍ ഇഎംഎസ്‌, ഇ കെ നായനാര്‍, എംഎം ലോറന്‍സ്‌ തുടങ്ങിയവരുടെ സംഭാഷണങ്ങള്‍ രസഹ്യമായി ചോര്‍ത്താന്‍ വി‌എസ് തന്നെ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തിയിരുന്നു എന്ന് എംആര്‍ ഷാജി മുമ്പുതന്നെ വെളിപ്പെടുത്തിയിരുന്നു. പുതിയ വെളിപ്പെടുത്തലിന്റെ തെളിവുകള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടിന്‌ ഷാജി കത്തയയ്ക്കുകയും ചെയ്തിട്ടുണ്ട്. ചില ബാഹ്യശക്തികള്‍ക്ക് വേണ്ടി കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ഉന്മൂലനം ചെയ്യാനാണ് വി‌എസ് ശ്രമിക്കുന്നത് എന്നും കത്തില്‍ ഷാജി പറയുന്നു.“മൂലക്കുരു ശസ്ത്രക്രിയക്കു വേണ്ടി എന്നോട്‌ 2000 രൂപ കൈക്കൂലി ചോദിച്ച കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെ ഡോക്ടറെ വിജിലന്‍സിനെ ഉപയോഗിച്ചു പിടികൂടിയ സംഭവവും എന്റെഭാര്യയുടെ ഗര്‍ഭാശയ സംബന്ധമായ രോഗത്തിന്‌ ചികില്‍സ നല്‍കാന്‍ കൈക്കൂലി വാങ്ങിയ വനിതാ ഡോക്ടറെ വിജിലന്‍സ്‌ പിടികൂടിയ സംഭവവും ഒതുക്കി തീര്‍ക്കാനാണു വിഎസ്‌ ഇടപ്പെട്ടത്‌. 2001-ലാണ് ഇത് നടന്നത്. ഈ രണ്ടു കേസുകളിലും വിജിലന്‍സിനു മുന്നിലും കോടതിയിലും ഡോക്ടര്‍മാര്‍ക്ക്‌ അനുകൂലമായി വിഎസ്‌ എന്നെക്കൊണ്ട്‌ മൊഴി മാറ്റി പറയിക്കുകയായിരുന്നു.”“ഒരു അബ്കാരി കരാറുകാരനായ എന്‍ കെ നാരായണനില്‍ നിന്ന് വി‌എസ് അഞ്ച് ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയിട്ടുണ്ട്. 1991-ലാണ് ഇത് നടന്നത്. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് പണം വാങ്ങിയത്. ഞാനാണ് പണം വാങ്ങിയത്. തുടര്‍ന്ന് ഈ തുക വി എസിന്റെ പറവൂരിലെ വീട്ടില്‍ വച്ചാണ്‌ അദേഹത്തിന്‌ ഞാന്‍ കൈമാറുകയും ചെയ്തു. വി‌എസ് പണം വാങ്ങിയ വിവരം സംസ്ഥാന കമ്മിറ്റിയില്‍ കെഎം സുധാകരന്‍ ഉന്നയിച്ചിരുന്നു. അന്നത്തെ സംസ്ഥാന കമ്മിറ്റിയുടെ മിനിറ്റ്സ്‌ പരിശോധിച്ചാല്‍ വിവരം കാണാനാകും.”“വിഎസിന്റെ മകന്‍ അരുണ്‍കുമാറിനെതിരേ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ വളരെ ഗൗരവമുള്ളതാണ്. അച്ഛന്റെ മുഖ്യമന്ത്രി സ്ഥാനം ഉപയോഗിച്ച്‌ മകന്‍ നടത്തിയ ഇടപാടുകളും മറ്റും പാര്‍ട്ടി അന്വേഷിക്കാന്‍ തയ്യാറാവണം‌. അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ മറവില്‍ പാര്‍ട്ടി അച്ചടക്കം ലംഘിച്ച്‌ ബാഹ്യശക്തികളുടെ പ്രേരണയില്‍ വിഭാഗീയ പ്രവര്‍ത്തനത്തിലൂടെ വി എസ്‌ പാര്‍ട്ടിയെ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്‌. ഈ യാഥാര്‍ഥ്യം കേന്ദ്രകമ്മിറ്റി തിരിച്ചറിയാനാണ്‌ ഞാന്‍ ഈ കത്ത് അയയ്ക്കുന്നത്” - കത്തില്‍ ഷാജി പറയുന്നു.പുലിമുഖത്ത്‌ ഉപ്പായി (ഗ്രിഗറി) എന്ന ഭൂവുടമയെ കൊന്ന കേസില്‍ പ്രതിയായി ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ച സഖാവ്‌ എംഎന്‍ രാഘവന്റെ മകനാണ്‌ ഷാജി. ഷാജിയുടെ ഈ കത്തിനോട് കേന്ദ്രനേതൃത്വം എങ്ങിനെ പ്രതികരിക്കുമെന്ന് കണ്ടുതന്നെ അറിയണം.

Sunday, March 6, 2011

കണ്‍സല്‍ട്ടന്‍സി കരാറിലും ഒത്തുകളി...ടി.ജി. നന്ദകുമാര്‍. വേണ്ടി







കണ്‍സല്‍ട്ടന്‍സി കരാറിലും ഒത്തുകളി...ടി.ജി. നന്ദകുമാര്‍. വേണ്ടി


സംസ്ഥാനത്തിന്‍റെ പൊതു സ്വത്തായിരുന്ന ഡേറ്റാ സെന്‍റര്‍ റിലയന്‍സിനു കൈമാറാന്‍ അണിയറ നാടകങ്ങള്‍ക്കു നേതൃത്വം നല്‍കിയതു മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍. സ്മാര്‍ട്ട് സിറ്റി പദ്ധതിക്കു തുരങ്കം വയ്ക്കാന്‍ ശ്രമിച്ച ഐടി സെക്രട്ടറി അജയ്കുമാറിനെ മുന്നില്‍ നിര്‍ത്തിയാണു കരുക്കള്‍ നീക്കിയത്. റിലയന്‍സിനു നല്‍കാമെന്ന് ഉറപ്പു നല്‍കിയ ശേഷമാണ് കണ്‍സല്‍ട്ടന്‍റിനെ നിയമിച്ചത്. കണ്‍സല്‍ട്ടന്‍റിനെ നിര്‍ദേശിച്ചത് റിലയന്‍സിനു വേണ്ടി ലെയ്സന്‍ ജോലികള്‍ ചെയ്തിരുന്ന മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായ ടി.ജി. നന്ദകുമാര്‍.

റിലയന്‍സിനു നല്‍കുന്നതിനു വേണ്ടി വ്യവസായ വകുപ്പിന്‍റെ രേഖാമൂലമുള്ള നിര്‍ദേശം അവഗണിക്കുകയും ചെയ്തു. ഇക്കാര്യം വ്യവസായ മന്ത്രി മന്ത്രിസഭയില്‍ ഉന്നയിച്ചെങ്കിലും മുഖ്യമന്ത്രി മറുപടി നല്‍കിയില്ല.

ടെക്നോ പാര്‍ക്കില്‍ തുടങ്ങാന്‍ പോകുന്ന ഡേറ്റാ സെന്‍ററിന്‍റെ കരാറുകാരെ നിശ്ചയിക്കാനുള്ള ടെന്‍ഡര്‍ രേഖകള്‍ പരിശോധിക്കാന്‍ കണ്‍സല്‍ട്ടന്‍റിനെ വയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. നിലവില്‍ ഡേറ്റാ സെന്‍ററിന്‍റെ ചുമതലയുള്ളവരെ കണ്‍സല്‍ട്ടന്‍റാക്കണമെന്ന നിര്‍ദേശം അവഗണിച്ചാണു പുതിയ സ്ഥാപനത്തെ നിയമിക്കാന്‍ തീരുമാനിച്ചത്. അതിവേഗത്തില്‍ നടന്ന നടപടിക്രമങ്ങള്‍ക്കൊടുവില്‍ കെപിഎംജി കമ്പനി മാത്രമാണ് കണ്‍സല്‍ട്ടന്‍സിയാകാന്‍ ടെന്‍ഡര്‍ നല്‍കിയത്.

മൂന്നു കമ്പനികളില്ലെങ്കില്‍ റീ ടെന്‍ഡര്‍ ചെയ്യണമെന്ന വ്യവസ്ഥ മറികടക്കാന്‍ ഐടി സെക്രട്ടറിക്കു നിര്‍ദേശം നല്‍കിയതു മുഖ്യമന്ത്രി നേരിട്ട്.

കെപിഎംജിയാണു പിന്നീട് ഡേറ്റാ സെന്‍ററിന്‍റെ ടെന്‍ഡറുകള്‍ പരിശോധിച്ചത്. സത്യം കംപ്യൂട്ടേഴ്സിന്‍റെ കള്ളക്കണക്കുകള്‍ ഓഡിറ്റ് ചെയ്ത് കെപിഎംജി മുന്‍പു വിവാദത്തില്‍പ്പെട്ടിട്ടുണ്ട്. വിഴിഞ്ഞം തുറമുഖത്തിന്‍റെ ടെന്‍ഡര്‍ നേടിയ ലാന്‍കോ കൊണ്ടപ്പള്ളിയുടെ കണക്കുകള്‍ ഊതിപ്പെരുപ്പിച്ചതും പിന്നീടു പുറത്തായി. ലാന്‍കോയുടെ കണക്കുകള്‍ ഓഡിറ്റ് ചെയ്തതും കെപിഎംജി. പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിനെ ഒഴിവാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിച്ചതും ഇവരായിരുന്നു.

റിലയന്‍സിന് അനുകൂലമായ വ്യവസ്ഥകള്‍ മാത്രം ഉള്‍ക്കൊള്ളിച്ചു കരാര്‍ ക്ഷണിക്കുകയായിരുന്നു പിന്നീട്. ഇതിനായി ആദ്യ വിജ്ഞാപനം കാരണങ്ങളില്ലാതെ റദ്ദാക്കി. ഐടി മിഷനില്‍ ഐടി ഇതര വിഭാഗത്തില്‍ മാനെജര്‍ തസ്തിക സൃഷ്ടിക്കുകയും അവിടേയ്ക്കു മോഹന്‍ സുകുമാരനെ നിയമിക്കുകയും ചെയ്തു. തുടര്‍ന്നു റിക്വസ്റ്റ് ഫൊര്‍ പ്രൊപ്പോസല്‍ തയാറാക്കിയത് ഇദ്ദേഹമായിരുന്നു.

ഡേറ്റാ സെന്‍ററിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ തയാറാണെന്നു കെല്‍ട്രോണ്‍ ഐടി വകുപ്പിനെ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെയും കേന്ദ്ര സര്‍ക്കാരിന്‍റെയും മറ്റു സംസ്ഥാനങ്ങളിലെയും പ്രമുഖ ഐടി പദ്ധതികളില്‍ പ്രവര്‍ത്തിച്ചു പരിചയമുള്ള കെല്‍ട്രോണിന്‍റെ അഭ്യര്‍ഥന ഐടി വകുപ്പ് പൂഴ്ത്തി. ഇതേത്തുടര്‍ന്ന് ഇതേ ആവശ്യം ഉന്നയിച്ച് 2008 മേയ് മൂന്നിനു വ്യവസായ മന്ത്രി വഴി മുഖ്യമന്ത്രിക്കു കത്തു നല്‍കി.

നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ വിവിധ പദ്ധതികളില്‍ പങ്കാളിത്തം നല്‍കി നഷ്ടം നികത്താന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഇതുകൂടി ചൂണ്ടിക്കാട്ടിയാണു വ്യവസായ വകുപ്പ് മുഖ്യമന്ത്രിയെ സമീപിച്ചത്. എന്നാല്‍, മേയ് മൂന്നിനു നല്‍കിയ കത്തിനു മറുപടി പോലും നല്‍കാന്‍ മുഖ്യമന്ത്രിയോ അദ്ദേഹത്തിന്‍റെ ഓഫിസോ തയാറായില്ല.

അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ സൂക്ഷിക്കുന്ന ഡേറ്റാ സെന്‍റര്‍ സ്വകാര്യ കുത്തകയ്ക്കു നല്‍കുന്നത് അപകടകരമാണെന്നു പൊലീസ് ഇന്‍റലിജന്‍സ് വിഭാഗവും മുഖ്യമന്ത്രിയെ നേരിട്ട് അറിയിച്ചിരുന്നു. വിവരങ്ങള്‍ ദുരുപയോഗം ചെയ്യുമെന്നും ഐബി അറിയിച്ചു. ഇതും അവഗണിച്ചു. metro vartha

Thursday, March 3, 2011

വി.എസ്. അറിവോടെ-സി- ഡാക് റിലയന്‍സിനു കൈമാറിയതിനു പിന്നില്‍ വന്‍ അഴിമതി

വി.എസ്. അച്യുതാനന്ദന്‍റെ അറിവോടെ

കൊച്ചി
സംസ്ഥാനത്തിനു സ്വന്തമായ സി- ഡാക് നിസാരവിലയ്ക്കു റിലയന്‍സിനു കൈമാറിയതിനു പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍റെ അറിവോടെ നടന്ന അഴിമതിയുടെ പിന്നില്‍ എറണാകുളം സ്വദേശിയായ ടി.ജി. നന്ദകുമാറും മുഖ്യമന്ത്രിയോട് വളരെയടുപ്പമുള്ള മൂന്നു കുമാര്‍മാരുമാണെന്നും ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. വി. രാംകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
റിലയന്‍സിന്‍റെ പ്രതിനിധിയാണു താനെന്നാണു നന്ദകുമാര്‍ അവകാശപ്പെടുന്നത്. സി-ഡാക് കൈമാറിയതിനു പിന്നില്‍ വന്‍ അഴിമതി നടന്നതായി ആരോപണം ഉണ്ടായപ്പോള്‍ ഇതിനു വ്യക്തമായ മറുപടി നല്‍കാതെ ആരോപണത്തിനു പിന്നില്‍ ആരാണെന്നു തനിക്കറിയാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
റിലയന്‍സിനെപ്പോലെയുള്ള ഒരു കമ്പനിക്കു സംസ്ഥാനത്തെ സി- ഡാക് കൈമാറുന്നതു കമ്യുണിസ്റ്റ് ആശയത്തില്‍ നില്‍ക്കുന്ന മുഖ്യമന്ത്രിക്കു ചേര്‍ന്നതല്ല. സി- ഡാക് കൈമാറ്റം സംസ്ഥാനതാത്പര്യങ്ങള്‍ക്കു വിരുദ്ധമാണ്. ഇതു സംബന്ധിച്ചു വിപുലമായ അന്വേഷണം അനിവാര്യമാണെന്നും സിബിഐ തലത്തില്‍ അന്വേഷണം നടന്നാല്‍ തെളിവുകള്‍ നിരത്താന്‍ തയാറാണെന്നും അഡ്വ. രാംകുമാര്‍ പറഞ്ഞു.
ടി.ജി. നന്ദകുമാറുമായി മുഖ്യമന്ത്രിക്കു വളരെ അടുത്ത ബന്ധമാണുള്ളത്. ഇദ്ദേഹം അസുഖബാധിതനായി കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രി തന്‍റെ ഔദ്യോഗിക വാഹനം ഒഴിവാക്കി രാത്രിയില്‍ മറ്റൊരു കാറില്‍ ഇദ്ദേഹത്തിന്‍റെ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയത് അതിനുദാഹരണമാണ്. ഇതിനു തെളിവുണ്ട്. മുഖ്യമന്ത്രിയുടെ ദല്ലാളായാണു നന്ദകുമാര്‍ പ്രവര്‍ത്തിക്കുന്നത്- അഡ്വ. രാംകുമാര്‍ പറഞ്ഞു.

Wednesday, March 2, 2011

അരുണ്‍കുമാറിനും എതിരെയുള്ള ആരോപണങ്ങള്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് യുഡിഎഫ് എഴുതി നല്‍കി



കത്ത് കൈമാറി

തിരുവനന്തപുരംമുഖ്യമന്ത്രിക്കും മകന്‍ അരുണ്‍കുമാറിനും എതിരെയുള്ള ആരോപണങ്ങള്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് യുഡിഎഫ് എഴുതി നല്‍കി. പ്രത്യേക ദൂതന്‍ വഴി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കാണു ഇതു സംബന്ധിച്ച കത്തു നല്‍കിയത്. നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷം ഉയര്‍ത്തിയ പതിനൊന്ന് ആരോപണങ്ങളാണു കത്തിലുള്ളത്. തന്‍റെ മകനെതിരായി ഉയര്‍ത്തിയിട്ടുള്ള ആരോപണങ്ങള്‍ എഴുതി നല്‍കിയാല്‍ അന്വേഷിക്കാമെന്നു മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരുന്ന സാഹചര്യത്തിലാണ് യുഡിഎഫ് നടപടി.ലോട്ടറി വിവാദത്തെക്കുറിച്ചു സിബിഐ അന്വേഷണം ആവശ്യപ്പെട്ടു മുഖ്യമന്ത്രി അയച്ച കത്തിനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ മറുപടി 55 ദിവസം പൂഴ്ത്തിവച്ചുവെന്നതാണ് ആദ്യ ആരോപണം. അരുണ്‍ കുമാറിന്‍റെ താത്പര്യം കൊണ്ടാണു സാന്‍റിയാഗൊ മാര്‍ട്ടിനെ അറസ്റ്റ് ചെയ്യാത്തത്, 7 ലക്ഷം രൂപ അരുണ്‍കുമാറിനു കൈക്കൂലി നല്‍കിയെന്ന ചന്ദന ഫാക്റ്ററി ഉടമ ഖാദര്‍ പാലോത്തിന്‍റെ വെളിപ്പെടുത്തല്‍, 75 കോടി രൂപ അരുണ്‍കുമാര്‍ കൈക്കൂലിയായി ആവശ്യപ്പെട്ടെന്ന കെ.പി.പി. നമ്പ്യാരുടെ വെളിപ്പെടുത്തല്‍ എന്നിവ അന്വേഷിക്കണമെന്നും കത്തില്‍ പറയുന്നു. കയര്‍ഫെഡ് എംഡിയായിരിക്കേ അരുണ്‍കുമാറിനെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍, ഓണ്‍ലൈന്‍ ലോട്ടറി കമ്പനിയും അരുണ്‍ കുമാറും തമ്മിലുള്ള ബന്ധം, മുഖ്യമന്ത്രിയുടെ ഓഫിസിനു നേരെ അഡ്വ. രാംകുമാര്‍ നടത്തിയ ആരോപണം, പിഎച്ച്ഡി രജിസ്ട്രേഷനായി അരുണ്‍കുമാര്‍ വ്യാജരേഖ നിര്‍മിച്ചത് എന്നിവയെല്ലാം സമഗ്രമായി അന്വേഷിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. രണ്ടു പഞ്ചനക്ഷത്ര ക്ലബ്ബുകളില്‍ അംഗമാകാനുള്ള സാമ്പത്തിക സ്രോതസും അഞ്ചുവര്‍ഷത്തിനുള്ളില്‍ അരുണ്‍കുമാര്‍ നടത്തിയ വിദേശ യാത്രകളുടെ വിവരങ്ങളും വെളിപ്പെടുത്തണമെന്നും യുഡിഎഫ് ആവശ്യപ്പെടുന്നു.മുഖ്യമന്ത്രിയ്ക്കും അരുണ്‍കുമാറിനും എതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷം കഴിഞ്ഞ ദിവസം ഗവര്‍ണര്‍ക്കു കത്തു നല്‍കിയിരുന്നു.

Tuesday, March 1, 2011

അരുണ്‍കുമാര്‍ കോഴിക്കോട്ടെ കോസ്മോപോളിറ്റന്‍ ക്ലബ്ബില്‍ വ്യാജ വിലാസത്തില്‍ അംഗത്വം


മുഖ്യമന്ത്രിയുടെ മകന് കോസ്മോപോളിറ്റന്‍ ക്ലബ്ബില്‍ വ്യാജ വിലാസത്തില്‍ അംഗത്വം
കോഴിക്കോട്: ഗോള്‍ഫ് ക്ലബ്ബില്‍ 75,000 രൂപ നല്‍കി മെമ്പര്‍ഷിപ്പ് കരസ്ഥമാക്കിയ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മകന്‍ വി.എ അരുണ്‍കുമാര്‍ കോഴിക്കോട്ടെ ഏറ്റവും വലിയ ക്ലബ്ബായ കാലിക്കറ്റ് കോസ്മോപോളിറ്റന്‍ ക്ലബ്ബില്‍ അംഗത്വം നേടിയത് വ്യാജ മേല്‍വിലാസം നല്‍കി. കോഴിക്കോട്ടെ പ്രമുഖ ആര്‍ക്കിടെക്റ്റായ ആര്‍.കെ രമേശിന്റെ വീട്ടുവിലാസത്തിലാണ് അരുണ്‍കുമാര്‍ മെമ്പര്‍ഷിപ്പ് കരസ്ഥമാക്കിയത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുടെയോ തിരുവനന്തപുരത്തെ വീടിന്റെയോ വിലാസം നല്‍കാതെ അരുണ്‍കുമാര്‍ വ്യാജ വിലാസത്തില്‍ അംഗത്വം നേടിയതില്‍ ദുരൂഹത ഏറെയാണ്. മെമ്പര്‍ഷിപ്പ് രജിസ്റ്ററില്‍ "അരുണ്‍കുമാര്‍ വി എ, മെമ്പര്‍ഷിപ്പ് നമ്പര്‍92 എ, ഹൗസ് നമ്പര്‍ 17, ജയന്തിനഗര്‍ കോളനി, പി ടി ഉഷ റോഡ്, കോഴിക്കോട്673032 എന്ന വിലാസമാണ് അംഗത്വം നേടാന്‍ ഉപയോഗിച്ചത്. ഇത് പ്രശസ്ത ആര്‍ക്കിടെക്റ്റായ ആര്‍.കെ രമേശിന്റെ വീട്ടുവിലാസമാണ്. വീട്ടിലെ ഫോണ്‍ നമ്പറും ഒപ്പം നല്‍കിയിരുന്നു. എന്നാല്‍ അരുണിന്റെ മൊബൈല്‍ നമ്പറോ ഫോട്ടോയോ രജിസ്റ്ററില്‍ രേഖപ്പെടുത്തിയില്ല. അരുണ്‍കുമാര്‍ മിക്കപ്പോഴും ക്ലബ്ബുമായി ബന്ധപ്പെട്ട് കോഴിക്കോട് നഗരത്തില്‍ എത്താറുണ്ടായിരുന്നെന്ന് മറ്റു മെമ്പര്‍മാര്‍ പറയുന്നു. അറിയപ്പെടുന്ന വ്യവസായികളുമായി അരുണ്‍കുമാര്‍ ഇടപാടുകള്‍ നടത്തുന്നതും ഇവിടെ വെച്ചാണ്. വ്യാജ വിലാസത്തില്‍ അംഗത്വം നേടിയ അരുണ്‍കുമാര്‍ ക്ലബ്ബിന്റെ മറവില്‍ നടത്തിയ എല്ലാ ഇടപാടുകളും അന്വേഷിക്കണമെന്ന് വിഷയം മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുമ്പില്‍ അവതരിപ്പിച്ച ഡി.സി.സി പ്രസിഡന്റ് കെ.സി അബു ആവശ്യപ്പെട്ടു. മറ്റു ജില്ലകളിലും മറ്റു നഗരങ്ങളിലും താമസിക്കുന്നവര്‍ അവരുടെ യഥാര്‍ത്ഥ വിവരങ്ങള്‍ നല്‍കിയാണ് അംഗത്വം നേടാറുള്ളത്. സ്വന്തം വിലാസം മറച്ചുവെച്ച് അരുണ്‍കുമാര്‍ മാത്രം വ്യാജ വിലാസം നല്‍കിയത് ദുരൂഹമാണ്. കേരള സര്‍വകലാശാലയില്‍ ഏഴുവര്‍ഷത്തെ അധ്യാപന പരിചയമുണ്ടെന്ന് വ്യാജ രേഖയുണ്ടാക്കിയ അരുണ്‍കുമാറിന് വ്യാജ വിലാസവും പുത്തരിയല്ല. രണ്ടുലക്ഷത്തോളം രൂപയാണ് അംഗത്വഫീസ്. ഇത്രയും തുക നല്‍കി കേരളത്തിലെ പ്രധാന നഗരത്തിലെ പ്രമുഖ ക്ലബ്ബുകളില്‍ അംഗത്വം നേടുന്നതിന് പിന്നിലെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്ന് കെ.സി അബു ആവശ്യപ്പെട്ടു