കത്ത് കൈമാറി
തിരുവനന്തപുരംമുഖ്യമന്ത്രിക്കും മകന്‍ അരുണ്‍കുമാറിനും എതിരെയുള്ള ആരോപണങ്ങള്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് യുഡിഎഫ് എഴുതി നല്‍കി. പ്രത്യേക ദൂതന്‍ വഴി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കാണു ഇതു സംബന്ധിച്ച കത്തു നല്‍കിയത്. നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷം ഉയര്‍ത്തിയ പതിനൊന്ന് ആരോപണങ്ങളാണു കത്തിലുള്ളത്. തന്‍റെ മകനെതിരായി ഉയര്‍ത്തിയിട്ടുള്ള ആരോപണങ്ങള്‍ എഴുതി നല്‍കിയാല്‍ അന്വേഷിക്കാമെന്നു മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരുന്ന സാഹചര്യത്തിലാണ് യുഡിഎഫ് നടപടി.ലോട്ടറി വിവാദത്തെക്കുറിച്ചു സിബിഐ അന്വേഷണം ആവശ്യപ്പെട്ടു മുഖ്യമന്ത്രി അയച്ച കത്തിനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ മറുപടി 55 ദിവസം പൂഴ്ത്തിവച്ചുവെന്നതാണ് ആദ്യ ആരോപണം. അരുണ്‍ കുമാറിന്‍റെ താത്പര്യം കൊണ്ടാണു സാന്‍റിയാഗൊ മാര്‍ട്ടിനെ അറസ്റ്റ് ചെയ്യാത്തത്, 7 ലക്ഷം രൂപ അരുണ്‍കുമാറിനു കൈക്കൂലി നല്‍കിയെന്ന ചന്ദന ഫാക്റ്ററി ഉടമ ഖാദര്‍ പാലോത്തിന്‍റെ വെളിപ്പെടുത്തല്‍, 75 കോടി രൂപ അരുണ്‍കുമാര്‍ കൈക്കൂലിയായി ആവശ്യപ്പെട്ടെന്ന കെ.പി.പി. നമ്പ്യാരുടെ വെളിപ്പെടുത്തല്‍ എന്നിവ അന്വേഷിക്കണമെന്നും കത്തില്‍ പറയുന്നു. കയര്‍ഫെഡ് എംഡിയായിരിക്കേ അരുണ്‍കുമാറിനെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍, ഓണ്‍ലൈന്‍ ലോട്ടറി കമ്പനിയും അരുണ്‍ കുമാറും തമ്മിലുള്ള ബന്ധം, മുഖ്യമന്ത്രിയുടെ ഓഫിസിനു നേരെ അഡ്വ. രാംകുമാര്‍ നടത്തിയ ആരോപണം, പിഎച്ച്ഡി രജിസ്ട്രേഷനായി അരുണ്‍കുമാര്‍ വ്യാജരേഖ നിര്‍മിച്ചത് എന്നിവയെല്ലാം സമഗ്രമായി അന്വേഷിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. രണ്ടു പഞ്ചനക്ഷത്ര ക്ലബ്ബുകളില്‍ അംഗമാകാനുള്ള സാമ്പത്തിക സ്രോതസും അഞ്ചുവര്‍ഷത്തിനുള്ളില്‍ അരുണ്‍കുമാര്‍ നടത്തിയ വിദേശ യാത്രകളുടെ വിവരങ്ങളും വെളിപ്പെടുത്തണമെന്നും യുഡിഎഫ് ആവശ്യപ്പെടുന്നു.മുഖ്യമന്ത്രിയ്ക്കും അരുണ്‍കുമാറിനും എതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷം കഴിഞ്ഞ ദിവസം ഗവര്‍ണര്‍ക്കു കത്തു നല്‍കിയിരുന്നു.
No comments:
Post a Comment