Pages

Monday, July 26, 2010

മുഖ്യമന്ത്രിപദത്തിന് നിരക്കാത്ത വാക്കുകള്‍

പി.കെ. കുഞ്ഞാലിക്കുട്ടി (മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി)

താത്കാലിക നേട്ടങ്ങള്‍ക്കുവേണ്ടി ക്രിമിനലുകളെയും തീവ്രവാദികളെയും തീറ്റിപ്പോറ്റുകയും അവര്‍ക്ക് ജയിലില്‍പ്പോലും മുന്തിയ പരിഗണന നല്‍കുകയും ചെയ്യുന്ന രാഷ്ട്രീയസമീപനത്തിനുള്ള കനത്ത വിലയാണ് ഇപ്പോള്‍ കേരളം കൊടുക്കുന്നത്


സ്വന്തം പാര്‍ട്ടി പത്രംപോലും പ്രസിദ്ധീകരിക്കാന്‍ ഭയപ്പെട്ട ഒരു പ്രസ്താവന നടത്തിയിരിക്കുന്നു വി.എസ്. അച്യുതാനന്ദന്‍. 'അടുത്ത ഇരുപതുവര്‍ഷംകൊണ്ട് കേരളത്തെ ഇസ്‌ലാമിക രാജ്യമാക്കാനാണ് ശ്രമം' എന്ന അത്യന്തം പ്രകോപനപരമായ വാക്കുകള്‍ കേവലമൊരു സി.പി.എം നേതാവിന്റേതല്ല, കേരളത്തിന്റെ മുഖ്യമന്ത്രിപദത്തിലിരിക്കുന്ന വ്യക്തിയുടേതാണ് എന്നത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. സമാധാനകാംക്ഷികളായ കേരളത്തിലെ മുസ്‌ലിം സമുദായം പോപ്പുലര്‍ ഫ്രണ്ടിനെ പിറവിയിലേ തള്ളിക്കളഞ്ഞതാണ്. അത്തരമൊരു സംഘടനയെ ചൂണ്ടിക്കാട്ടി സമുദായത്തെ ഒന്നടങ്കം പ്രതിക്കൂട്ടിലാക്കുന്ന കൗശലമാണ് മുഖ്യമന്ത്രി പ്രയോഗിച്ചത്.

സമുദായങ്ങളെ തമ്മിലടിപ്പിക്കാന്‍ ഇത്രയും വിഷമയമായ വാക്ക് പ്രയോഗിച്ച ഒരു രാഷ്ട്രീയനേതാവും കേരളത്തിലുണ്ടായിട്ടില്ല. നരേന്ദ്രമോഡിയോ തൊഗാഡിയയോ പറയുന്ന വാക്കുകളാണ് അച്യുതാനന്ദനിലൂടെ കേട്ടത്. പ്രവാചകനെ നിന്ദിച്ച് ചോദ്യം തയ്യാറാക്കിയതിനെ ക്രൈസ്തവരും അധ്യാപകന്റെ കൈവെട്ടിയതിനെ മുസ്‌ലിങ്ങളും ഒറ്റക്കെട്ടായി അപലപിച്ചു. നന്മയ്ക്ക് പ്രചോദനം പകരുന്ന ഹൈന്ദവ, മുസ്‌ലിം, ക്രൈസ്തവസമൂഹങ്ങള്‍ ഒന്നിച്ചുജീവിക്കുന്ന മൈത്രിയുടെ മണ്ണാണിത്. ആ പരസ്​പരസ്‌നേഹത്തിന്റെ കൈകള്‍ വെട്ടിമുറിക്കാനാണ് മുഖ്യമന്ത്രി ഇപ്പോള്‍ വാളോങ്ങിയിരിക്കുന്നത്. പൊതുസമൂഹത്തിന്റെ കൂട്ടായ എതിര്‍പ്പില്‍ തളര്‍ന്നുപോയ പോപ്പുലര്‍ ഫ്രണ്ടിന് ഊര്‍ജം പകരാനും സ്വയം ന്യായീകരിക്കാനുമുള്ള മുന്തിയ മരുന്നാണ് മുഖ്യമന്ത്രി നല്‍കിയിട്ടുള്ളത്.

പോപ്പുലര്‍ ഫ്രണ്ടും പി.ഡി.പി.യും മുസ്‌ലിം സമുദായത്തിനും അച്യുതാനന്ദന്‍ സി.പി.എമ്മിനും ഒരു ബാധ്യതയാണ്. സമുദായസംഘര്‍ഷത്തിലൂടെ ലാഭക്കൊയ്ത്തിനിറങ്ങിയവരാണിവര്‍. തെക്കന്‍ കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെയും പി.ഡി.പി.യെയും ന്യായീകരിച്ചു നടക്കുന്ന ചില മതപണ്ഡിതന്മാരും അച്യുതാനന്ദനെപ്പോലുള്ളവര്‍ക്ക് അവസരമുണ്ടാക്കുകയാണ്. ന്യൂനപക്ഷ സമുദായങ്ങളുടെ പുരോഗതിക്കുള്ള പരിശ്രമങ്ങളെ എന്നും വര്‍ഗീയ ച്ചുവയോടെ എതിര്‍ത്ത അച്യുതാനന്ദനെന്ന കമ്യൂണിസ്റ്റിനുള്ളില്‍ ഒരു കമ്യൂണലിസ്റ്റുണ്ടെന്ന കാര്യം എല്ലാവര്‍ക്കുമറിയാം. ഇപ്പോഴുള്ള പ്രസ്താവനകള്‍ അധികാരനഷ്ടം മുന്നില്‍ കാണുമ്പോഴുള്ള വെപ്രാളമാണ്. അതിന് ജനങ്ങളെ തമ്മിലടിപ്പിക്കണോ എന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടിയെങ്കിലും ചിന്തിക്കണം.

തീവ്രവാദത്തിനെതിരായ പോരാട്ടത്തെക്കുറിച്ച് പറയുമ്പോഴും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന നിലപാട് നിര്‍ഭാഗ്യകരമാണ്. കേരളം കാത്തുസൂക്ഷിച്ചുപോന്ന മൈത്രീപാരമ്പര്യത്തിന്റെ നാരായവേരറുക്കാനുള്ള ആസൂത്രിതശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇത്തരമൊരു അത്യാഹിതഘട്ടത്തില്‍ ഒരു സര്‍ക്കാര്‍ അവശ്യം ചെയ്തിരിക്കേണ്ട നടപടികളും ജാഗ്രതയുമുണ്ട്. പക്ഷേ, ഇക്കാര്യത്തില്‍ പ്രസ്താവനകളിലും വിമര്‍ശനങ്ങളിലുമാണ് ഇടതുസര്‍ക്കാറിന് താത്പര്യം. തീവ്രവാദത്തിനെതിരായി ആത്മാര്‍ഥവും ഫലപ്രദവുമായ നടപടി കൈക്കൊള്ളുന്നതില്‍ സംസ്ഥാന സര്‍ക്കാറിനുള്ള പ്രതിജ്ഞാബദ്ധത എത്രത്തോളമുണ്ടെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ വരികളില്‍നിന്ന് വ്യക്തമാണ്. സംസ്ഥാനപോലീസിനും എന്‍.ഐ.എ.യ്ക്കുമിടയില്‍ തട്ടിക്കളിക്കുന്ന ഒരു വിഷയം മാത്രമായി ഇടതുസര്‍ക്കാറിന്റെ തീവ്രവാദവിരുദ്ധ പോരാട്ടം ആവിയായിപ്പോവുകയാണ്. എന്‍.ഐ.എ.യുടെ കണ്ണില്‍ കുറ്റവാളികളാണെങ്കില്‍മാത്രമേ സര്‍ക്കാറിന് വല്ലതും ചെയ്യാനാവൂ എന്ന് ധ്വനിപ്പിക്കുന്നതാണ് മന്ത്രിയുടെ പ്രസ്താവനകള്‍.

തീവ്രവാദികളെയും ഫാസിസ്റ്റുകളെയും ഒരേസമയം തള്ളിപ്പറയാനുള്ള ആര്‍ജവം ഭരണകൂടം കാണിക്കുമ്പോഴാണ് നടപടികള്‍ ഫലപ്രദമാവുക. മാറിമാറി ഏതെങ്കിലുമൊന്നിനെ തള്ളുകയും മറ്റൊന്നിനെ കൂട്ടുപിടിക്കുകയും ചെയ്യുന്ന ലാഭക്കച്ചവട സമീപനം ഇരുവിഭാഗത്തിനും ശക്തിപകരലാണ്. ഒന്ന് മറ്റൊന്നിനെ ചൂണ്ടി സ്വയം ന്യായീകരിക്കുന്ന സാഹചര്യം ഇല്ലാതാവണമെങ്കില്‍ എല്ലാ പ്രതിലോമശക്തികളുടെയും അടിവേരറുക്കണം. സംസ്ഥാനഭരണകൂടത്തിന് അതിനുള്ള ആര്‍ജവമുണ്ടോ എന്നതുതന്നെയാണ് പ്രധാനം.താത്കാലികനേട്ടങ്ങള്‍ക്കുവേണ്ടി ക്രിമിനലുകളെയും തീവ്രവാദികളെയും തീറ്റിപ്പോറ്റുകയും അവര്‍ക്ക് ജയിലില്‍പ്പോലും മുന്തിയ പരിഗണന നല്‍കുകയും ചെയ്യുന്ന രാഷ്ട്രീയസമീപനത്തിനുള്ള കനത്ത വിലയാണ് ഇപ്പോള്‍ കേരളം കൊടുക്കുന്നത്. ഇതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് ഭരണനേതൃത്വമുള്ള സി.പി.എമ്മിന് ഒഴിഞ്ഞുമാറാനാവില്ല. 1992-ലെ ബാബറി മസ്ജിദ് സംഭവത്തിനുശേഷമാണ് കേരളത്തില്‍ തീവ്രവാദസംഘടനകള്‍ പ്രവര്‍ത്തനമാരംഭിച്ചതെന്ന് ആഭ്യന്തരമന്ത്രിയുടെ ലേഖനത്തില്‍ പറയുന്നു. തീവ്രവാദ സംഘടനകളുടെ ആവിര്‍ഭാവഘട്ടത്തെക്കുറിച്ച് ഇപ്പോഴെങ്കിലും സി.പി.എമ്മിന് മനസ്സിലായല്ലോ?

മുസ്‌ലിംലീഗിന് തീവ്രത പോര എന്ന് പറഞ്ഞായിരുന്നു സമുദായത്തിനിടയില്‍നിന്ന് ചില ഛിദ്രശക്തികള്‍ അന്നു തലപൊക്കിയത്. മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ തെരുവില്‍ പ്രതിഷേധത്തിന്റെ തീക്കാറ്റുയര്‍ത്തുന്നതിനു പകരം ജനാധിപത്യമാര്‍ഗം അവലംബിക്കാനും ആത്മസംയമനം പാലിക്കാനുമാണ് മുസ്‌ലിംലീഗും അതിന്റെ നായകന്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും ആഹ്വാനംചെയ്തത്. അന്ന് കേരളം ശാന്തമായി നിന്നു. അതിന്റെ ഫലമായി ഇന്ത്യയില്‍ കേരള നിയമസഭമാത്രം ഐകകണേ്ഠ്യന ആവശ്യപ്പെട്ടു ബാബറി മസ്ജിദ് പുനര്‍നിര്‍മിക്കണമെന്ന്. ഇതായിരുന്നു മുസ്‌ലിംലീഗിന്റെ ശാന്തിമാര്‍ഗം. എന്നാല്‍ വിശ്വാസികളുടെ ഹൃദയം മുറിപ്പെട്ടുനില്‍ക്കുന്ന ആ സന്ദര്‍ഭത്തെ മുതലെടുക്കാനാണ് സി.പി.എം. ശ്രമിച്ചത്. മുസ്‌ലിംലീഗിന്റെ സമാധാനനയങ്ങള്‍ക്കെതിരെ നിശിത വിമര്‍ശനവുമായി സി.പി.എം. രംഗത്തെത്തി. അതില്‍ ആവേശഭരിതനായി അബ്ദുന്നാസര്‍ മഅദനി നാടുനീളെ വികാരതീവ്രമായ പ്രസംഗം ആളിക്കത്തിച്ചു. 'ആത്മസംയമനത്തിന്റെ താരാട്ടുപാട്ടല്ല സമുദായത്തിനാവശ്യം' എന്ന മഅദനിയുടെ പ്രസംഗം പ്രോത്സാഹിപ്പിക്കപ്പെട്ടു. മുസ്‌ലിംസമുദായത്തിന്റെ പേരില്‍ കേരളത്തില്‍ രൂപവത്കരിച്ച ആദ്യത്തെ തീവ്രവാദ പ്രസ്ഥാനത്തിന് അങ്ങനെ പൊതുവേദിയില്‍ ഇടംകിട്ടി. മഅദനിക്ക് ആളും അര്‍ഥവും നല്‍കിയ സി.പി.എം. ഇതേ വിഷയത്തില്‍ മുസ്‌ലിംലീഗില്‍ ഭിന്നത സൃഷ്ടിച്ച് പുതിയൊരു പ്രസ്ഥാനത്തിനുകൂടി നിലമൊരുക്കി ക്കൊടുത്തു. നക്‌സലും സിമിയുമായെല്ലാം നടന്ന് അരാജകവാദികളായിക്കഴിഞ്ഞിരുന്നവര്‍ ഇത്തരം സംഘടനകളിലേക്ക് ചേക്കേറി. ഐ.എസ്.എസ്. എന്ന സംഘടനയ്ക്ക് സി.പി.എം. മുഖപത്രം പരമാവധി സ്ഥലം അനുവദിച്ചു. അത്യന്തം വര്‍ഗീയവും പ്രക്ഷുബ്ധവുമായ പ്രസംഗപരമ്പരയായിരുന്നു മഅദനിയുടേത്. കേരളത്തില്‍ മതതീവ്രവാദത്തിന് വിത്തിട്ട മഅദനിയെ 1993ലെ ഒറ്റപ്പാലം തിരഞ്ഞെടുപ്പുവേദിയില്‍, ഇ.എം.എസ്. നമ്പൂതിരിപ്പാട് ഉപമിച്ചത് മഹാത്മാഗാന്ധിയോടാണ്. 1994-ല്‍ ഗുരുവായൂരില്‍ അബ്ദുസ്സമദ് സമദാനിയും 1995-ല്‍ തിരൂരങ്ങാടിയില്‍ എ.കെ. ആന്റണിയും മത്സരിച്ച ഉപതിരഞ്ഞെടുപ്പുകളില്‍ സി.പി.എം. മഅദനിക്കായി കുടുബസദസ്സുകളൊരുക്കി. ആര്‍.എസ്.എസ്സും ഐ.എസ്.എസ്സും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് നിയമസഭയില്‍ പറഞ്ഞതിന് ഈ ലേഖകനുനേരെ വധശ്രമമുണ്ടായി. ആലപ്പുഴ ലജ്‌നത്ത് നഗറിലെ നബിദിനറാലിയില്‍ പങ്കെടുക്കാനെത്തുമ്പോഴാണ് ഐ.എസ്.എസ്സുകാര്‍ ആക്രമിച്ചത്. അന്നുതൊട്ട് മഅദനിക്ക് സി.പി.എം. നല്‍കിയ നിര്‍ലോഭമായ പ്രോത്സാഹനത്തിന്റെ ഉപോല്‍പ്പന്നങ്ങളാണ് ഇന്ന് കേരളത്തില്‍ കാണുന്ന എല്ലാ തീവ്രവാദപ്രസ്ഥാനങ്ങളും. തീവ്രവാദാശയങ്ങളുടെ പേരില്‍ ഇന്ന് അന്വേഷണം നേരിടുന്ന എല്ലാ സംഘടനകളുമായും പ്രത്യക്ഷമായും പരോക്ഷമായും സി.പി.എം. കൂട്ടുകെട്ടുണ്ടാക്കിയതാണ്. താത്കാലികലാഭത്തിനുള്ള ആ പിടിവിട്ട കളിയാണ് സ്ഥിതിഗതികള്‍ ഇത്രയും രൂക്ഷമാക്കിയത്. കശ്മീരും പാകിസ്താനും അഫ്ഗാനും പറഞ്ഞ് മലയാളി ചെറുപ്പക്കാരെ ആവേശംകൊള്ളിച്ച മഅദനിമാര്‍ഗത്തിലൂടെയാണ് തടിയന്റവിട നസീര്‍മാരും കശ്മീര്‍ റിക്രൂട്ട്‌മെന്റുകളുമെല്ലാമുണ്ടായത്.

മുസ്‌ലിംലീഗിന്റെ തകര്‍ച്ചയായിരുന്നു സി.പി.എമ്മിന്റെ ആത്യന്തികലക്ഷ്യം. അതിന് ബദലുണ്ടാക്കിയ തീവ്രവാദപ്രസ്ഥാനങ്ങള്‍ക്ക് മാന്യത കല്‍പ്പിക്കേണ്ടതും അവ മുസ്‌ലിംലീഗിനോട് കിടപിടിക്കുന്ന രാഷ്ട്രീയശക്തിയാണെന്ന് സ്ഥാപിക്കേണ്ടതും അനിവാര്യമായിരുന്നു. അതിനാലാണ് 1994-ല്‍ ഇ.എം.എസ്. പറഞ്ഞത്: 'ഇപ്പോള്‍ മുസ്‌ലിംലീഗ് മൂന്നായിരിക്കുന്നു. മഅദനിയുടെ പാര്‍ട്ടിയും സേട്ടുവിന്റെ പാര്‍ട്ടിയും പാണക്കാട് തങ്ങളുടെ ലീഗും' എന്ന്. കോയമ്പത്തൂര്‍ ജയില്‍വാസം കഴിഞ്ഞുവന്ന മഅദനിക്ക് സി.പി.എമ്മിന്റെ മൂന്നു മന്ത്രിമാരുടെ നേതൃത്വത്തിലായിരുന്നു വരവേല്‍പ്പ്. ഏറ്റവുമൊടുവില്‍ പൊന്നാനി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഅദനിയുമായി വേദി പങ്കിടാനുള്ള ആവേശത്തില്‍ രണ്ടു മണിക്കൂറോളമാണ് സി.പി.എം. സെക്രട്ടറി കാത്തിരുന്നത്. അബ്ദുന്നാസര്‍ മഅദനിയുടെ ഭൂതവും വര്‍ത്തമാനവുമറിയുന്ന മലയാളികള്‍ക്കു മുന്നിലാണ് ഈ ദൃശ്യങ്ങള്‍.

ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടിനെയാണ് ഉയര്‍ത്തിക്കാട്ടുന്നത്. ഐ.എസ്.എസും പി.ഡി.പി.യും കെട്ടടങ്ങിയപ്പോള്‍ പുതിയ തുറുപ്പുചീട്ട് ഇറക്കുകയാണ്. മുസ്‌ലിം സമുദായത്തില്‍ സ്വാധീനംചെലുത്താന്‍ കഴിവുള്ള പാര്‍ട്ടി എന്ന ഭാവത്തിലാണ് പോപ്പുലര്‍ ഫ്രണ്ടിനെ സി.പി.എം. അവതരിപ്പിക്കുന്നത്. മുമ്പ് പി.ഡി.പി.ക്ക് നല്‍കിയ അതേ പ്രാധാന്യം. പ്രത്യക്ഷത്തില്‍ ശത്രുഭാവം. സ്വകാര്യത്തില്‍ ആത്മമിത്രം. നാട്ടുകാര്‍ കാണ്‍കേ കേസും ബഹളവും ആട്ടിപ്പിടിത്തവും. രഹസ്യമായി സംരക്ഷണവും. ഇതെല്ലാം മഅദനിക്കാര്യത്തിലുമുണ്ടായതാണ്.

എന്‍.ഡി.എഫ്. പിറവിയെടുത്തപ്പോള്‍തൊട്ട് എതിര്‍ത്തുപോന്ന പ്രസ്ഥാനമാണ് മുസ്‌ലിംലീഗ്. അതിന്റെ ആപത്തിനെക്കുറിച്ച് സമുദായത്തിന് മുന്നറിയിപ്പുനല്‍കി. തീവ്രവാദത്തിനും ഫാസിസത്തിനുമെതിരെ ഇരുപതു വര്‍ഷംമുമ്പ് കാമ്പയിന്‍ സംഘടിപ്പിച്ച പാര്‍ട്ടിയാണ് ലീഗ്.

1991-ല്‍ മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന കൊരമ്പയില്‍ അഹമ്മദ്ഹാജി അയച്ച പാര്‍ട്ടി സര്‍ക്കുലര്‍ പത്രങ്ങളില്‍ വന്നതാണ്. സമുദായവികാരത്തിന്റെ പേരു പറഞ്ഞ് എന്‍.ഡി.എഫുമായി ഏതെങ്കിലും പ്രവര്‍ത്തകന്‍ സഹകരിച്ചാല്‍ സംഘടനയ്ക്കു പുറത്തായിരിക്കും സ്ഥാനമെന്ന്. ഇങ്ങനെ പറയാന്‍ സി.പി.എമ്മിന് ധൈര്യമുണ്ടായിട്ടില്ല.

അതുകൊണ്ടാണ് ആര്‍.എസ്.എസിലേക്കും എന്‍.ഡി.എഫിലേക്കും സി.പി.എമ്മില്‍നിന്ന് വമ്പിച്ച കൊഴിഞ്ഞുപോക്കുണ്ടായത്. പി.ഡി.പി.യുടെ പ്രഭാവം അവസാനിച്ചുവെന്ന് തോന്നിയപ്പോള്‍ 2006-ലെ തിരഞ്ഞെടുപ്പില്‍ മുസ്‌ലിംവോട്ടുകളെ സ്വാധീനിക്കാന്‍ സി.പി.എം. ഉപയോഗിച്ച ആയുധം എന്‍.ഡി.എഫ്. ആയിരുന്നു. ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തിലടക്കം എന്‍.ഡി.എഫ് . നടത്തിയ ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലവും നല്‍കി.

നക്‌സലൈറ്റുകളുടെ പുല്‍പ്പള്ളി സ്റ്റേഷനാക്രമണശേഷം സംസ്ഥാനത്ത് നടന്ന ഏറ്റവും വലിയ പോലീസ് സ്റ്റേഷനാക്രമണമാണ് എന്‍.ഡി.എഫുകാര്‍ കോട്ടയ്ക്കലില്‍ നടത്തിയതെന്നു പറഞ്ഞ ആഭ്യന്തരമന്ത്രി പിന്നീട് മൗനം പാലിച്ചു. ആ കേസ് ദുര്‍ബലമായി. പ്രതികളുടെ എണ്ണം മുന്നൂറുള്ളത് മുപ്പതായി ചുരുങ്ങി. എല്ലാവര്‍ക്കും അതിവേഗം ജാമ്യംകിട്ടുന്ന വകുപ്പുകളായി. സംസ്ഥാനത്തെ പല ആക്രമണക്കേസുകളിലും ഈ ഉദാരമനസ്‌കത എന്‍.ഡി.എഫിനോട് സി.പി.എം. കാണിച്ചു.

എന്‍.ഡി.എഫിന്റെ സുപ്രീംകൗണ്‍സില്‍ അംഗം (ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെയും സുപ്രീംകൗണ്‍സില്‍ അംഗം) മലപ്പുറം ജില്ലയിലെ എടരിക്കോട്ട് സി.പി.എമ്മിന്റെ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അവിടെ മുസ്‌ലിംലീഗിനെ തോല്‍പ്പിക്കാനാണ് സി.പി.എം. എന്‍.ഡി.എഫിനെ കൂട്ടുപിടിച്ചത്. തലശ്ശേരി നഗരസഭയില്‍ സി.പി.എം. മുന്നണിയുടെ കൗണ്‍സിലര്‍മാരായി എന്‍.ഡി.എഫിന്റെ ജില്ലാ നേതാവും കൂട്ടാളികളും തിരഞ്ഞെടുക്കപ്പെട്ടു. സി.പി.എമ്മില്‍നിന്ന് പഠിച്ച ഇറച്ചിവെട്ടുകാരാണ് പോപ്പുലര്‍ ഫ്രണ്ടിലും ആര്‍.എസ്.എസ്സിലുമുള്ളവര്‍ പലരും.

90 ശതമാനം എന്‍.ഡി.എഫുകാരും പി.ഡി.പി.ക്കാരും സി.പി.എമ്മിലുണ്ടായിരുന്ന മുസ്‌ലിംയുവാക്കളാണ്. ന്യൂനപക്ഷങ്ങളില്‍ ഒരുവിഭാഗം സി.പി.എമ്മില്‍ അണിനിരന്ന മധ്യതിരുവിതാംകൂറിലും കണ്ണൂരിലെ ചില സി.പി.എം. കേന്ദ്രങ്ങളിലുമാണ് പോപ്പുലര്‍ഫ്രണ്ട് ശക്തിപ്പെട്ടതെന്ന് പരിശോധിച്ചാലറിയാം.

മഅദനി, പോപ്പുലര്‍ ഫ്രണ്ട് കേസുകളിലെ പ്രതികളില്‍ മുസ്‌ലിം ഭൂരിപക്ഷ ജില്ലയായിട്ടും മലപ്പുറം ജില്ലയില്‍ നിന്നുള്ള പേരുകള്‍ ദുര്‍ലഭമാണെന്ന യാഥാര്‍ഥ്യംകൂടി ഇതിനോട് ചേര്‍ത്തുവായിക്കണം. മുസ്‌ലിം സമുദായത്തിനകത്ത് സ്വാധീനശക്തിയാവാന്‍ ഒരുകാലത്തും ഈ ഛിദ്രശക്തികള്‍ക്ക് കഴിയില്ല.

അക്രമികളെ വെറുതെവിട്ട്, നിരപരാധികളെ വേട്ടയാടുന്ന രീതി അവസാനിപ്പിക്കണം. പള്ളികളിലും മദ്രസ്സകളിലും കയറി റെയ്ഡ് നടത്തുകയും അത് ചാനലുകള്‍ ആഘോഷിക്കുകയും ചെയ്യുന്നു. കേരളം തീവ്രവാദത്തിന്റെ ആസ്ഥാനമാണെന്ന് വരുത്തിത്തീര്‍ക്കുംവിധം അധികൃതര്‍ പത്രസമ്മേളനങ്ങള്‍ നടത്തുന്നു. ഒരു മതന്യൂനപക്ഷത്തെ മുഴുവന്‍ തീവ്രവാദികളായി ചിത്രീകരിക്കുന്നത് ക്രൂരമാണ്. സി.പി.എമ്മിന്റെ പാരമ്പര്യമാണ് കൈവെട്ടുപണി. കേരളത്തില്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും മത സംഘടനകളിലോ മുസ്‌ലിംലീഗിലോ കോണ്‍ഗ്രസിലോ ഉള്ളവരും ഒരു സംഘടനയിലുമുള്‍പ്പെടാത്തവരുമായ യഥാര്‍ഥ മുസ്‌ലിങ്ങള്‍ ഈ അക്രമികളെ വെറുക്കുന്നു.

എന്‍.ഡി.എഫുകാരുടെ അക്രമങ്ങള്‍ക്കിരയായി ജീവനും ജീവിതവും നഷ്ടപ്പെട്ടവരുടെ പട്ടികയില്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തകരുണ്ടായത് തീവ്രവാദത്തിനെതിരായി എടുത്ത ശക്തമായ നിലപാട് കാരണമാണ്. ഏത് തിരഞ്ഞെടുപ്പിലും മുസ്‌ലിംലീഗിനെ ഇല്ലാതാക്കാനാണ് അവര്‍ ശ്രമിച്ചിട്ടുള്ളത്. മുസ്‌ലിംലീഗിന്റെ അഭാവത്തില്‍മാത്രമേ സമുദായ ശരീരത്തിലേക്ക് തീവ്രവാദത്തിന്റെ വിഷാണുക്കളെ കടത്തിവിടാനാവൂ എന്ന് പ്രതിലോമശക്തികള്‍ക്കറിയാം. ലീഗ് വിരോധം തലയ്ക്കുപിടിച്ച ഒരു ന്യൂനപക്ഷം സമുദായത്തിലുണ്ട്. അവര്‍ ചിലപ്പോള്‍ പി.ഡി.പി.യിലേക്കൊഴുകും. അല്ലെങ്കില്‍ എന്‍.ഡി.എഫിലേക്കൊഴുകും. കഥയറിയാതെ ആട്ടം കാണുന്ന ചില മാധ്യമങ്ങള്‍ മുസ്‌ലിംലീഗിനെ തീവ്രവാദികളുമായി ബന്ധിപ്പിക്കുന്നത് കാണുമ്പോള്‍ കഷ്ടം തോന്നുന്നു. കേരളത്തില്‍ തീവ്രവാദം വേരൂന്നാത്തത് മുസ്‌ലിംലീഗിന്റെ സാന്നിധ്യംകൊണ്ടാണെന്ന യാഥാര്‍ഥ്യം ആര്‍ക്കും മറച്ചുപിടിക്കാനാവില്ല. മുസ്‌ലിംലീഗ് ന്യൂനപക്ഷ, പിന്നാക്കവിഭാഗങ്ങളുടെ അവകാശസംരക്ഷണം മാത്രമല്ല രാജ്യത്തിന്റെ മതമൈത്രിയും ലക്ഷ്യമിടുന്ന പ്രസ്ഥാനമാണ്. എല്ലാ സമുദായത്തില്‍പ്പെട്ടവരും മുസ്‌ലിംലീഗിലുണ്ട്. കേരളത്തിലെ ഏത് പാര്‍ട്ടിയെടുത്താലും ഏതെങ്കിലുമൊരു സമുദായത്തിന് ഭൂരിപക്ഷമുള്ളതായി കാണാം. അതൊരു കുറ്റമല്ല. ചരിത്രപരമായ കാരണങ്ങളാലാണ്. സി.പി.എമ്മും ലീഗും കേരളകോണ്‍ഗ്രസുമെല്ലാം ഇങ്ങനെത്തന്നെ. എല്ലാ സമുദായങ്ങളും അല്‍പ്പമെങ്കിലും തുല്യമായി നില്‍ക്കുന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലാണ്. പാര്‍ട്ടികളിലെ ജാതി, മതഭൂരിപക്ഷമല്ല, ജനാധിപത്യ, മതേതര കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിക്കുന്നതിലെ ആത്മാര്‍ഥതയാണ് പ്രധാനം. ഒരു കാര്യം ഉറപ്പാണ്, ആരുടെ തണലുണ്ടായാലും മതതീവ്രവാദവും ഫാസിസവും കേരള ജനത വെച്ചുപൊറുപ്പിക്കില്ല. അതു രണ്ടിനും മലയാളികളില്‍ സ്വാധീനംചെലുത്താനുമാവില്ല.

വ്യവഹാര ദല്ലാളിന്റെ വിക്രിയകള്‍

വ്യവഹാര ദല്ലാളിന്റെ വിക്രിയകള്‍

വി.എസിന്റെ വ്യവഹാര ദല്ലാള്‍ എന്ന നിലയില്‍ ടി.ജി നന്ദകുമാര്‍ എന്നയാള്‍
ന്യായാസനങ്ങളെ സ്വാധീനിക്കാനും വിധി ന്യായത്തെ അട്ടിമറിക്കാനും നടത്തിയ
കുതന്ത്രങ്ങള്‍ എന്തെല്ലാമെന്ന് കേരളാ ഹൈക്കോടതിയിലെ പ്രശസ്ത അഭിഭാഷകന്‍ കെ. രാംകുമാര്‍ വെളിപ്പെടുത്തുന്നു.
കൊച്ചിയിലെ വെണ്ണല സ്വദേശി ടി.ജി. നന്ദകുമാര്‍ എന്ന കുമാറുമായി മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് വളരെ അടുത്ത ബന്ധമുണ്ട്. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റില്‍ അയാള്‍ പറയുന്നതു കേട്ടു, താന്‍ റിലയന്‍സിന്റെ കണ്‍സള്‍ട്ടന്റാണെന്ന്. എട്ടാം ക്ലാസ് പോലും വിദ്യാഭ്യാസമില്ലാത്ത, മര്യാദയ്‌ക്കൊരു ഭാഷപോലും സംസാരിക്കാനറിയാത്ത ഇയാളെങ്ങനെയാണ് റിലയന്‍സിന്റെ കണ്‍സള്‍ട്ടന്റാവുക? റിലയന്‍സിന്റെ തലപ്പത്തുള്ളവരൊക്കെ വളരെ ഉയര്‍ന്ന അമേരിക്കന്‍ ബിരുദങ്ങളുംഎം.ബി.എയുമൊക്കെയുള്ളവരാണ്

. ഞാന്‍ മനസ്സിലാക്കുന്നത് സുപ്രീം കോടതിയിലെയും ബോംബെ ഹൈക്കോടതിയിലെയും ജഡ്ജിമാരുമായി ബന്ധമുണ്ടെന്നു തെറ്റിദ്ധരിപ്പിച്ച് വ്യവഹാരികളില്‍ നിന്നും കാശുവാങ്ങുന്ന വീരനാണ് അയാളെന്നാണ്. കേരളത്തിലെ പ്രമുഖ രാഷ്ട്രീയക്കാര്‍ക്കൊക്കെ എന്തെങ്കിലും കേസുണ്ടായാല്‍ ഇയാള്‍ അങ്ങോട്ടു ചെന്ന് ഇടപെടും. റിലയന്‍സുമായി ഇയാള്‍ക്ക് എന്തോ ബന്ധമുണ്ട്. കാരണം, കുമാറും അനിയത്തിയും അനിയത്തിയുടെ ഭര്‍ത്താവും ദുബായിയിലെ ഏറ്റവും വലിയ ഹോട്ടലില്‍ ദിവസങ്ങളോളം താമസിച്ച കാര്യം എനിക്കറിയാം. ആ ഹോട്ടലിലെ ഒരു മുറിക്ക് ലക്ഷങ്ങള്‍ വാടക വരും. എവിടന്നു കിട്ടി ഇയാള്‍ക്ക് ഈ കാശ്?

പിന്നെ, യാത്ര ചെയ്യുന്നതൊക്കെ ബിസിനസ് ക്ലാസിലാണ്. അതിനൊരു പ്രത്യേക ലക്ഷ്യമുണ്ട്. സുപ്രീം കോടതി ജഡ്ജിമാരും ഹൈക്കോടതി ജഡ്ജിമാരുമൊക്കെ ബിസിനസ് ക്ലാസിലാണ് യാത്ര ചെയ്യുന്നത്. അവരുടെ ബുക്കിംഗ് നോക്കി ആ ഡേറ്റില്‍ അവരോടൊപ്പം കയറിക്കൂടും. ഇങ്ങനെ ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണനും സുപ്രീം കോടതിയിലെ ജസ്റ്റിസ് പി.കെ. ബാലകൃഷ്ണനും സഞ്ചരിച്ചപ്പോള്‍ ഇയാള്‍ സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ രണ്ടുപേരും അയാളോടു സഹകരിച്ചില്ല. കാരണം, അന്നേയ്ക്കു തന്നെ ഇയാളെപ്പറ്റിയുള്ള വിവരങ്ങള്‍ മലയാളി ജഡ്ജിമാര്‍ക്ക് അറിയാമായിരുന്നു. പക്ഷേ, എന്നാലും ഞാന്‍ മനസ്സിലാക്കുന്നത് ജസ്റ്റിസ് അരിജിത് പസായത്തിന്റെ കൂടെ പലതവണ ഇയാള്‍ യാത്ര ചെയ്തിട്ടുണ്ടെന്നാണ്. ശബരിമലയ്ക്ക് അദ്ദേഹം പോയപ്പോള്‍പോലും ഇയാള്‍ കൂടെ ചെന്നിട്ടുണ്ടായിരുന്നു. ചുരുക്കത്തില്‍, ടി.ജി. നന്ദകുമാര്‍ ഒരു വ്യവഹാര ദല്ലാളായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഇത് ജുഡീഷ്യറിയുടെ പ്രതിച്ഛായയെ വല്ലാതെ ബാധിച്ചിട്ടുണ്ട്. ഇതിനെ പ്രതിരോധിക്കേണ്ട വി.എസ്. അച്യുതാനന്ദന്‍ ഇയാളുടെ സേവനങ്ങളെ പലപ്പോഴും ഉപയോഗിക്കുകയാണ് ചെയ്തത്.

1999ല്‍ മാരാരിക്കുളത്തെ തെരഞ്ഞെടുപ്പു ഹര്‍ജി സുപ്രീം കോടതിയില്‍ വന്നപ്പോള്‍ ആ കേസിന്റെ നടത്തിപ്പിന്റെ ചുമതല ഇയാളും അരുണ്‍കുമാറും കൂടിയാണ് ഏറ്റെടുത്തിരുന്നത്.
ആ കേസില്‍ മാത്രം ഏറ്റവും ചുരുങ്ങിയത് പത്തുലക്ഷത്തോളം രൂപ വി.എസ്. ചെലവാക്കിയിട്ടുണ്ട്. ആ കേസിന്റെ വിധിയെഴുതിയ ജഡ്ജിക്ക് എറണാകുളം ടൗണ്‍ഹാളില്‍ വി.എസിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം കൊടുത്തു. ഇതൊക്കെ രേഖകളുള്ളതാ. അതുകഴിഞ്ഞ് ഹൈക്കോടതി വി.എസിന്റെ തെരഞ്ഞെടുപ്പു ഹര്‍ജി തള്ളി. ജസ്റ്റിസ് കെ.പി. ശങ്കരനാരായണന്‍ അദ്ദേഹത്തെ ബീഹാര്‍ കേഡറിലുള്ള ഒരു പൊലീസുദ്യോഗസ്ഥന്‍ വഴി സ്വാധീനിക്കാന്‍ ഈ കുമാര്‍ പരിശ്രമിച്ചു. ഈ വിവരം എന്നോട് പറഞ്ഞിട്ടുണ്ട്. വി.എസിന്റെ എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന പി.ജെ. ഫ്രാന്‍സിസിന്റെ വക്കാലത്ത് എനിക്കായിരുന്നു.

ഹൈക്കോടതിയില്‍ വി.എസിനെ വിചാരണ ചെയ്തപ്പോള്‍ തന്റെ ഇലക്ഷന്‍ ഏജന്റിന്റെ പേരുപോലും അറിയില്ല എന്നാണ് വി.എസ്. പറഞ്ഞത്. അത്രയും പച്ചക്കള്ളമാണ് അദ്ദേഹം കോടതിയില്‍ പറഞ്ഞത്. പക്ഷേ കേസുകേട്ടത് കേരളത്തിലെ ഏറ്റവും സത്യസന്ധനായ ഒരു ജഡ്ജിയായതുകൊണ്ട് അദ്ദേഹം കേസ് തള്ളി. സുപ്രീം കോടതിയില്‍ വി.എസ്. അപ്പീലിനുപോയി. അപ്പോഴും ഈ കുമാറും അരുണ്‍കുമാറും കൂടിയാണ് വക്കീലിനെ വച്ചത്. വക്കീലാരെന്നറിയോ? അഭിഷേക് സിംഗ്‌വി. കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ വക്താവ് അഭിഷേക് സിംഗ്‌വി. അതിനൊരു കാരണം കൂടിയുണ്ട്. രണ്ടാമത്തെത്തവണ കേസ് കേട്ട ഒരു ജഡ്ജിയുടെ ഭാര്യയുടെ സ്വന്തം കേസില്‍ ഹാജരായത് അഭിഷേക് സിംഗ്‌വിയാണ്. ഈവക വിവരങ്ങളൊക്കെ പറഞ്ഞുകൊടുത്തത് ഈ കുമാറാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അല്ലാതെ വി.എസിനറിയില്ലല്ലോ; അവിടെയിരിക്കുന്ന ജഡ്ജിയുടെ ഭാര്യയുടെ വക്കീലാരാണെന്ന് അപ്പോള്‍ അരുണ്‍കുമാറും കുമാറുമായി ബന്ധമില്ല എന്നുപറയുന്നത് പച്ചക്കള്ളമാണ്. ഇവര്‍ പലപ്പോഴും ഡല്‍ഹിയില്‍ സുപ്രീം കോടതിയുടെ മുമ്പില്‍വച്ച് മൊബൈലില്‍ ഫോണ്‍ ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഇവന്‍ പറയുന്നത് അരുണ്‍കുമാറിനെ അറിയില്ല എന്നാണ്. തെറ്റാണത്.

കേരളത്തില്‍ /ഡി.വൈ.എഫ്.ഐക്കാര്‍

സ്വാശ്രയ കോളേജ് കേസില്‍ വിധി പ്രസ്താവിച്ചു എന്നു പറഞ്ഞ് പ്രതീകാത്മകമായിട്ട് ജസ്റ്റിസ് വി.കെ. ബാലിയെ നാടുകടത്തി. പക്ഷേ, പാര്‍ട്ടിയുടെ യുവജനവിഭാഗത്തിന് അഭിമതനല്ലാത്ത ആ ജഡ്ജിയെ സുപ്രീം കോടതി ജഡ്ജിയാക്കണം എന്നു പറഞ്ഞ് വി.എസ്. കത്തെഴുതി. ഒരു മുഖ്യമന്ത്രി ജുഡീഷ്യറിയില്‍ ഇടപെടുന്നതിന്റെ നഗ്നമായ ഉദാഹരണമാണത്. കാരണം, നമ്മുടെ ഭരണഘടനയനുസരിച്ച്, സുപ്രീം കോടതി ജഡ്ജിമാരുടെ നിയമനത്തില്‍ ഒരു സംസ്ഥാന മുഖ്യമന്ത്രിക്ക് യാതൊരു പങ്കുമില്ല. തനിക്ക് പ്രിയപ്പെട്ട ഒരു ജഡ്ജി സുപ്രീം കോടതിയിലെത്തണം. വി.എസ് എന്തുകൊണ്ട് അതിന് തുനിഞ്ഞു? കാരണം, വി.എസ് നടത്തിക്കൊണ്ടിരിക്കുന്ന കേസുകള്‍ക്ക് സ്വാധീനിക്കാന്‍ വേണ്ടിത്തന്നെയാണ്. വി.കെ. ബാലിയും കുമാറുമായി വളരെ അടുപ്പത്തിലാണ്. പലപ്പോഴും അവരൊരുമിച്ച് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്ന് യാത്ര ചെയ്ത് തിരിച്ചുവന്നതിന്റെ രേഖകള്‍ എയര്‍ലൈന്‍സിലുണ്ട്.

ഒരു നവംബര്‍ മാസത്തില്‍ ബാംഗ്ലൂരിലെ ഒരു ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ കുമാറും ബാലിയും വേറൊരു ബിസിനസുകാരനും കൂടി ഒരു ഒത്തുചേരലുണ്ടായിട്ടുണ്ട്. പിറ്റേദിവസം തിരിച്ചെത്തുകയും ചെയ്തു. രണ്ടുദിവസത്തിനകം വി.കെ. ബാലിയുടെ മകന്‍ അപ്രതീക്ഷിതമായി കൊച്ചിയില്‍ വന്നിട്ടുണ്ട്. നിഷേധിക്കാനാവാത്ത ഈ സംഭവങ്ങള്‍ തെളിയിക്കുന്നത് ഈ കുമാറിന് വി.കെ. ബാലിയുടെ മേല്‍ അമിതമായ സ്വാധീനമുണ്ടെന്നാണ്. അയാളുടെ പ്രേരണയിലാണ് വി.എസ്. എഴുത്തെഴുതിയത്.
ഇയാള്‍ സുപ്രീം കോടതി ജഡ്ജിമാരെ നേരില്‍ വിളിക്കുന്നുണ്ടെന്നതിന് തെളിവുകിട്ടാന്‍ അയാളുടെ മൊബൈല്‍ സംഭാഷണങ്ങള്‍ പരിശോധിച്ചാല്‍ മതി. ഇയാളുടെ കയ്യില്‍ അഞ്ചിലേറെ മൊബൈലുകളുണ്ട്. പ്രലോഭനങ്ങളില്‍ പെടാന്‍ വിസമ്മതിക്കുന്ന ജഡ്ജിമാര്‍ക്കെതിരെ ഇയാള്‍ കള്ളപ്പരാതി അയയ്ക്കും. അതില്‍പ്പെട്ടൊരാളാണ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇയാള്‍ക്കുള്ള സ്വാധീനം ചില /സി.പി.എംനേതാക്കളെപ്പോലും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇയാളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഉത്തരവിട്ടെങ്കിലും മുഖ്യമന്ത്രി അതിനു തടയിടുകയാണുണ്ടായത്.മൂന്നാര്‍ ഓപ്പറേഷന്റെ കാര്യത്തിലും കുമാറിന്റെ ഇടപെടലുകളുണ്ടായിട്ടുണ്ട്.

Wednesday, July 21, 2010

ഉത്തരം തേടുന്ന ആശങ്കകള്‍
ടി.പി. എം ബഷീര്‍


കേരളത്തില്‍ ഈയിടെയായി ഭീകരതയുടെ ഭാവംപൂണ്ട തീവ്രവാദത്തിണ്റ്റെ പിതൃത്വവും രക്ഷാകര്‍തൃത്വവും കെട്ടിയേല്‍പിക്കാന്‍ പ്രതിയോഗികളെ തിരയുന്ന തിരക്കിലാണ്‌ സി.പി.എം. തീവ്രവാദം മുസ്ളിം പ്രതലത്തില്‍ നിന്നായതിനാല്‍ മുസ്ളിംലീഗിനെ പ്രതിക്കൂട്ടില്‍ കയറ്റി വിചാരണ ചെയ്യുകയാണവര്‍. ചാനല്‍ ചര്‍ച്ചകളില്‍ വാര്‍ത്താവതാരകരുടെ ചോദ്യങ്ങള്‍ക്ക്‌ സത്യസന്ധമായി മറുപടിപറയാനാവാതെ നുണകള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയും മറുചോദ്യങ്ങള്‍ ചോദിച്ചു സാമര്‍ത്ഥ്യം കാണിക്കുകയാണവര്‍. ഈ വിചാരണയില്‍ വാദി പ്രതിയാവുകയും യഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെടുകയും പ്രതികളുടെ രക്ഷാകര്‍ത്താക്കള്‍ വിധികര്‍ത്താക്കളാവുകയുമാണ്‌. കേരളത്തിണ്റ്റെ സാംസ്കാരിക പ്രബുദ്ധതക്ക്‌ നിരക്കാത്ത ചോദ്യമാണ്‌ തൊടുപുഴ ന്യൂമാന്‍ കോളജ്‌ അദ്ധ്യാപകന്‍ ടി.ജെ. ജോസഫ്‌ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി തയാറാക്കിയത്‌. പി.ടി. കുഞ്ഞിമുഹമ്മദിണ്റ്റെ 'ഒരു വിശ്വാസിയുടെ കണ്ടെത്തലുകള്‍' എന്ന ലേഖനത്തിലെ ഒരുഭാഗം ഗവേഷണത്തിലൂടെ കണ്ടെത്തി ചോദ്യമാക്കി പരിവര്‍ത്തിപ്പിക്കാനും അതിലെ ഭ്രാന്തന്‍ കഥാപാത്രത്തിന്‌ 'മുഹമ്മദ്‌' എന്നുതന്നെ പേരുനല്‍കാനും കാണിച്ച മിടുക്ക്‌, അദ്ദേഹത്തിണ്റ്റെ നിഷ്കളങ്കതയെ ചോദ്യംചെയ്യുന്നുണ്ട്‌. ദൈവത്തെ 'പടച്ചോനെ' എന്നു വിളിക്കുന്നത്‌ മുസ്ളിംകളായതിനാല്‍ ഭ്രാന്തന്‌ മുഹമ്മദ്‌ എന്ന്‌ പേര്‌ നല്‍കിയതാണെന്നും അതില്‍ പ്രവാചകനിന്ദ നിനച്ചിരുന്നില്ലെന്നും ജോസഫ്‌ ഇപ്പോള്‍ വാദിക്കുന്നു. (മാതൃഭൂമി ൧൧.൭.൨൦൧൦). തണ്റ്റെ ലേഖനത്തില്‍ ഈ ഭാഗമില്ലെന്നും പ്രസംഗത്തില്‍ ഉള്‍പ്പെട്ട ഭാഗം എടുത്തുചേര്‍ത്തതാകാമെന്നും കഥയിലെ 'ഭ്രാന്തന്‍' മുസ്ളിം കഥാപാത്രമല്ലെന്നും പി.ടി. കുഞ്ഞിമുഹമ്മദും 'തിരക്കഥയുടെ രീതിശാസ്ത്രം' എന്ന പുസ്തകത്തില്‍ ഉള്‍പ്പെട്ട പി.ടി. കുഞ്ഞിമുഹമ്മദിണ്റ്റെ ലേഖനത്തില്‍ ഇത്തരമൊരു കഥാതന്തു ഉള്‍പ്പെട്ടിട്ടില്ലെന്നും തണ്റ്റെ അറിവോടെയല്ല ഇത്‌ ഉള്‍പ്പെടുത്തിയതെന്നും പ്രസ്തുത പുസ്തകം സമാഹരിക്കുകയും എഡിറ്റ്‌ ചെയ്യുകയും ചെയ്ത പി.എം. ബിനുകുമാറും പറയുന്നു. (മാധ്യമം. ൧൨.൭.൧൦). ലേഖകനും എഡിറ്ററും അറിയാത്ത കാര്യങ്ങള്‍ എങ്ങനെ പുസ്തകത്തില്‍ ഉള്‍പ്പെട്ടുവെന്ന്‌ വ്യക്തമാക്കേണ്ടത്‌ പ്രസാധകരായ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടാണ്‌. ഇതാണ്‌ യാഥാര്‍ത്ഥ്യമെങ്കില്‍ ചോദ്യനിര്‍മ്മിതിയുടെ ലക്ഷ്യവും അതിന്‌ തേടുന്ന ഉത്തരത്തിണ്റ്റെ സാംഗത്യവും തീര്‍ച്ചയായും സംശയിക്കപ്പെടുന്നുണ്ട്‌. ഇത്തരം ചോദ്യ നിര്‍മ്മിതികള്‍ സമൂഹം വിചാരണ ചെയ്യേണ്ടതുണ്ട്‌. പക്ഷേ, അത്തരം വിചാരണകള്‍പോലും ജനാധിപത്യപരമാവണം; നിയമപരവുമാവണം. പ്രവാചകനിന്ദയുടെ പേരില്‍ ഒരു വ്യക്തിയുടെ കൈപ്പത്തി വെട്ടിമാറ്റുന്നത്‌ തീര്‍ച്ചയായും പ്രവാചക സ്നേഹമാവുന്നില്ല. അധ്യാപകന്‍ ചെയ്തതുപോലെ വലിയ തെറ്റാണിത്‌. കാരണം പ്രവാചകണ്റ്റെ മാര്‍ഗത്തിന്‌ വിരുദ്ധമാണത്‌. മാത്രമല്ല, ഒട്ടേറെ സ്വത്വ ബഹുത്വങ്ങള്‍ക്കിടയില്‍ ഈ ശൈലി സത്യത്തിനും യുക്തിക്കും നിയമത്തിനും നീതിക്കും നിരക്കാത്തതാണ്‌. അദ്ധ്യാപകണ്റ്റെ കൈവെട്ടി മാറ്റിയ കിരാതത്വത്തില്‍ പ്രതിസ്ഥാനത്തുള്ള പോപ്പുലര്‍ ഫ്രണ്ട്‌, എന്‍.ഡി.എഫിണ്റ്റെ ദേശീയ രൂപമാണ്‌. എസ്‌.ഡി.പി.ഐ. അവരുടെ രാഷ്ട്രീയ വേദിയുമാണ്‌. ഒറ്റപ്പെട്ട സംഭവങ്ങള്‍ പെരുപ്പിച്ചുകാട്ടിയും നിസ്സാര പ്രശ്നങ്ങളില്‍പ്പോലും അതി വൈകാരികത വളര്‍ത്തി മുതലെടുത്തുമാണ്‌ എന്‍.ഡി.എഫ്‌. പ്രവര്‍ത്തിക്കുന്നത്‌. ബാബ്‌രി മസ്ജിദ്‌ തകര്‍ക്കപ്പെട്ട പശ്ചാത്തലത്തില്‍ മുസ്ളിം സമുദായത്തില്‍ രൂപപ്പെട്ട വൈകാരിക വിക്ഷോഭങ്ങളെ മുതലെടുത്താണ്‌ എന്‍.ഡി.എഫ്‌. രൂപപ്പെടുന്നത്‌. സിമിയുടെ പുതിയ രൂപമെന്നുതന്നെ എന്‍.ഡി.എഫിനെ വിളിക്കാം. കാരണം സിമിയുടെ നേതാക്കള്‍ തന്നെയാണ്‌ എന്‍.ഡി.എഫിനും പോപ്പുലര്‍ ഫ്രണ്ടിനും എസ്‌.ഡി.പി.ഐ.ക്കും നേതൃത്വം നല്‍കുന്നത്‌. അബ്ദുല്‍നാസര്‍ മഅ്ദനിയുടെ ഐ.എസ്‌.എസ്‌., ബാബ്‌രി മസ്ജിദ്‌ ദുരന്താനന്തര കാലത്തെ ആദ്യത്തെ തീവ്രവാദ സംഘമാണ്‌. ഐ.എസ്‌.എസ്‌. വികാരങ്ങളാല്‍ വിജൃംഭിതരായ ഒരാള്‍ക്കൂട്ടമായിരുന്നു. മഅ്ദനിയുടെ തീപ്പൊരി പ്രസംഗം മാത്രമായിരുന്നു അതിണ്റ്റെ തിണ്ണബലം. ഐ.എസ്‌.എസ്‌. പിരിച്ചുവിട്ട്‌ പി.ഡി.പി.യായി വേഷപ്പകര്‍ച്ച സംഭവിച്ചപ്പോള്‍ നിരാശരും നിരാശ്രയരുമായ ആള്‍ക്കൂട്ടത്തെ സംഘടനാ രൂപത്തില്‍ ക്രമപ്പെടുത്തുകയായിരുന്നു എന്‍.ഡി.എഫ്‌. സംഘപരിവാറില്‍നിന്ന്‌ സമുദായത്തെ പ്രതിരോധിക്കാന്‍ എന്ന ന്യായവാദത്തോടെയാണ്‌ എന്‍.ഡി.എഫ്‌. പ്രവര്‍ത്തിച്ചുതുടങ്ങുന്നത്‌. എന്‍.ഡി.എഫിണ്റ്റെ പ്രവര്‍ത്തനങ്ങളില്‍ തീവ്രവാദ ലക്ഷണങ്ങള്‍ പ്രകടമായ ആദ്യഘട്ടത്തില്‍തന്നെ മുസ്ളിം സംഘടനകള്‍ ശക്തമായ നിലപാടെടുത്തു. ഇതിനെതിരായാണ്‌ 'പ്രതിരോധം അപരാധമല്ല' എന്ന ലഘുലേഖ എന്‍.ഡി.എഫ്‌. പ്രസിദ്ധീകരിക്കുന്നത്‌. ജനാധിപത്യപരവും വ്യവസ്ഥാപിതവുമായ മാര്‍ഗത്തില്‍ രാഷ്ട്രീയ ശാക്തീകരണം സാധ്യമാക്കിയ കേരളത്തിലെ മുസ്ളിംകള്‍ക്ക്‌ തീവ്രവാദപരവും അരാഷ്ട്രീയവും സാമുദായിക ധ്രുവീകരണത്തിന്‌ ഹേതുവുമായ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല. സ്വാഭാവികമായും മുസ്ളിംകള്‍ ഇതിനെതിരെ നിലപാടെടുത്തു. ഐ.എസ്‌.എസ്‌., പി.ഡി.പി., എന്‍.ഡി.എഫ്‌. തുടങ്ങിയ സംഘടനകളെല്ലാം ബാബ്‌രി മസ്ജിദ്‌ ദുരന്തത്തെ തങ്ങളുടെ നിലനില്‍പിണ്റ്റെ അടിത്തറയാക്കി. അതിവൈകാരികതയുടെ മാര്‍ഗം സ്വീകരിച്ചപ്പോള്‍, ജമാഅത്തെ ഇസ്ളാമി ഈ പ്രവണതയെ പ്രോത്സാഹിപ്പിച്ചു. ഈ കക്ഷികളെല്ലാം മുസ്ളിംലീഗിനെതിരാണെന്ന്‌ തിരിച്ചറിഞ്ഞ സി.പി.എം., ഈ കക്ഷികളെ പിന്തുണക്കാനും കൂടെ നിര്‍ത്തി വോട്ടാക്കി മാറ്റാനുമുള്ള തന്ത്രങ്ങള്‍ തയാറാക്കി. മുസ്ളിംലീഗ്‌ വളര്‍ത്തിയെടുത്ത രാഷ്ട്രീയ ശാക്തീകരണത്തെ ശിഥിലമാക്കുകയായിരുന്നു അവരുടെ ലക്ഷ്യം. പി.ഡി.പി.യെയും നാഷണല്‍ ലീഗിനേയും മുന്‍നിര്‍ത്തി ഇ.എം.എസ്‌. പറഞ്ഞു. 'മുസ്ളിംലീഗ്‌ മൂന്നായി.' മുസ്ളിംലീഗ്‌ എന്ന ന്യൂനപക്ഷ രാഷ്ട്രീയ പ്രസ്ഥാനം ശിഥിലമായി എന്ന ചിന്തയില്‍നിന്നുയര്‍ന്ന ആഹ്ളാദമായിരുന്നു അത്‌. തുടര്‍ന്ന്‌ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ഈ ശക്തികളെല്ലാം ഒന്നിക്കുന്നതും അവരും ഇടതുപക്ഷവും പരസ്പരം സന്ധിക്കുന്നതും നാം കണ്ടു. പിന്നീട്‌ നടന്ന പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ ഇത്തരം ലീഗ്‌ വിരുദ്ധ തീവ്രവാദ ശക്തികളെ കൂടെ നിര്‍ത്താന്‍വേണ്ടി ഇടതുപക്ഷ ജനാധിപത്യ മുന്നണി, ജനകീയ മുന്നണി, വികസന മുന്നണി, പുരോഗമന മുന്നണി, മതേതര മുന്നണി എന്നിങ്ങനെ പല പഞ്ചായത്തുകളില്‍ വേഷംമാറി. അരിവാള്‍ ചുറ്റിക നക്ഷത്രം ഉള്‍പ്പെടെയുള്ള പാര്‍ട്ടി ചിഹ്നങ്ങള്‍ക്ക്‌ പകരം കണ്ണടയും സൈക്കിളും വിമാനവും തുലാസും തോണിയുമൊക്കെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളുടെ ചിഹ്നമായി മാറി. സി.പി.എമ്മിണ്റ്റെ അവസരവാദത്തിണ്റ്റെ മികച്ച ഉദാഹരണമായിരുന്നു അത്‌. പ്രസ്തുത തെരഞ്ഞെടുപ്പില്‍ മുസ്ളിംലീഗിന്‌ മലപ്പുറം മുന്‍സിപ്പാലിറ്റി ഉള്‍പ്പെടെ ഒട്ടേറെ പഞ്ചായത്തുകളുടെ ഭരണം നഷ്ടമായി. ഇ.എം.എസ്‌. വീണ്ടും ആഹ്ളാദം പങ്കുവെച്ചു. 'തങ്ങന്‍മാരുടെയും മുസ്ള്യാന്‍മാരുടെയും കാലം കഴിഞ്ഞു. ആറ്‌ പതിറ്റാണ്ടിണ്റ്റെ പാരമ്പര്യമുള്ള ജനാധിപത്യ - മതേതര വ്യവസ്ഥകള്‍ക്ക്‌ വിധേയമായി പ്രവര്‍ത്തിക്കുന്ന പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു ജനപഥത്തിണ്റ്റെ മുഖ്യധാരാ പ്രവേശനത്തിന്‌ വേദിയൊരുക്കിയ മുസ്ളിംലീഗിനെ ദുര്‍ബലപ്പെടുത്തി, ഇത്തരം സംഘടനകളെ വളര്‍ത്തുന്നത്‌ അപകടകരമാണെന്ന്‌ പലരും മുന്നറിയിപ്പ്‌ നല്‍കിയതാണ്‌. എന്നാല്‍ സി.പി.എം. ഈ ബാന്ധവം തുടരുകയാണുണ്ടായത്‌. ൨൦൦൪-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേരിയിലുണ്ടായ വിജയവും ൨൦൦൬-ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയിലെ ചില നിയോജക മണ്ഡലങ്ങളിലുണ്ടായ വിജയവും ഈ കൂട്ടുകച്ചവടത്തില്‍ സി.പി.എമ്മിനുകിട്ടിയ ലാഭമായിരുന്നു. ഇതിണ്റ്റെ തുടര്‍ച്ചയായിരുന്നു ൨൦൦൯-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തില്‍ മഅ്ദനിയുമായി വേദി പങ്കിട്ടതുപോലെയുള്ള നാടകങ്ങള്‍. പൊന്നാനിയിലെ കച്ചവടത്തില്‍ നഷ്ടം വന്നപ്പോഴാണ്‌ മഅ്ദനി കറിവേപ്പിലയായത്‌! ന്യൂനപക്ഷങ്ങളെ വൈകാരികമായി പ്രകോപിപ്പിച്ച്‌ വോട്ടാക്കി മാറ്റാനുള്ള സാമര്‍ത്ഥ്യം ഇനി പ്രകടിപ്പിക്കാനാവില്ലെന്ന്‌ വന്നപ്പോഴാണ്‌ അടുത്ത തെരഞ്ഞെടുപ്പിന്‌ പുതിയ പാര്‍ട്ട്ണര്‍മാരെ സി.പി.എം. തേടുന്നത്‌. അത്‌ സംഘപരിവാരത്തുനിന്നായാല്‍ ഇരട്ടി ലാഭവുമാണ്‌. എന്‍.ഡി.എഫിണ്റ്റെയും അതിണ്റ്റെ പുതിയ രൂപമായ പോപ്പുലര്‍ ഫ്രണ്ടിണ്റ്റെയും പ്രവര്‍ത്തനങ്ങളില്‍ ദുരൂഹതയുണ്ടെന്ന്‌ സി.പി.എമ്മിനും മറ്റു ചിലര്‍ക്കും ഇപ്പോള്‍ മാത്രമാണ്‌ ബോധ്യപ്പെടുന്നത്‌! ഇത്തരം ദുരൂഹതകള്‍ തുടക്കത്തില്‍ തിരിച്ചറിഞ്ഞതും പ്രതികരിച്ചതും മുസ്ളിം സംഘടനകള്‍ തന്നെയാണ്‌. മുസ്ളിംലീഗ്‌ പ്രവര്‍ത്തകര്‍ എന്‍.ഡി.എഫില്‍ അംഗത്വമെടുക്കരുതെന്ന്‌ മര്‍ഹൂം കൊരമ്പയില്‍ അഹമ്മധാജി പാര്‍ട്ടി സെക്രട്ടറിയായിരിക്കെ സര്‍ക്കുലറിലൂടെ വിലക്കിയിരുന്നു. നിരവധി തവണ തീവ്രവാദവിരുദ്ധ ക്യാമ്പയിനുകള്‍ സംഘടിപ്പിച്ചിരുന്നു. ഇത്തരം പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മുന്നോട്ടുവന്നവരെ കായികമായി നേരിടുകയായിരുന്നു എന്‍.ഡി.എഫ്‌. സംഘപരിവാരത്തിനെതിരെ സമുദായത്തെ രക്ഷിക്കാന്‍ വന്നവര്‍ സമുദായത്തില്‍പെട്ടവരെതന്നെ ആക്രമിക്കുന്ന ഒട്ടേറെ സംഭവങ്ങളുണ്ടായി. ഒരു പ്രത്യേക ഘട്ടത്തില്‍, ആവശ്യത്തിന്‌ ഊര്‍ജ്ജം ലഭിച്ചുകഴിഞ്ഞപ്പോഴാണ്‌ എന്‍.ഡി.എഫ്‌. സി.പി.എമ്മിനെതിരെ ചിലയിടങ്ങളില്‍ കൊമ്പുകോര്‍ത്തത്‌. അങ്ങനെയുണ്ടായ സംഘട്ടനത്തില്‍ ഇരുവിഭാഗങ്ങളിലും പെട്ടവര്‍ കൊല്ലപ്പെട്ടിട്ടുണ്ട്‌. ൧൯ പേരുടെ കണക്ക്‌ ഡി.വൈ.എഫ്‌.ഐ. നേതാവ്‌ രാജേഷ്‌ പറയുമ്പോള്‍, തലശ്ശേരിയിലെ ഫസല്‍ ഉള്‍പ്പെടെയുള്ളവരുടെ കാര്യം എന്‍.ഡി.എഫും പറയുന്നു. ഇത്‌ എന്‍.ഡി.എഫിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിണ്റ്റെ ഭാഗമായിരുന്നില്ല. മറിച്ച്‌, ഇരുകൂട്ടരും തമ്മിലുളള ബന്ധം വഷളായതിണ്റ്റെ ബാക്കിപത്രമായിരുന്നു. മുസ്ളിം സമുദായത്തെ നിലപാടുതറയാക്കി മതേതര പേര്‌ സ്വീകരിച്ച്‌ പൊതുസമൂഹത്തെ കബളിപ്പിക്കുകയാണിവര്‍. ബാബ്‌രി മസ്ജിദ്‌ ദുരന്താനന്തരം മുസ്ളിംകള്‍ക്കിടയില്‍ രൂപപ്പെട്ട എല്ലാ സംഘടനകളിലും ജമാഅത്തെ ഇസ്ളാമിയുടെ സോളിഡാരിറ്റി ഉള്‍പ്പെടെ, ഈ കബളിപ്പിക്കല്‍ സമീപനം കാണാം. പൊതു സമൂഹത്തിന്‌ മുമ്പില്‍ മതേതര വേഷമണിയുകയും എന്നാല്‍ സമുദായത്തെ വൈകാരികമായി ദുരുപയോഗപ്പെടുത്തുകയും ചെയ്യുന്ന ഈ ശൈലി സമുദായവും പൊതു സമൂഹവും തിരിച്ചറിയണം. കൈവെട്ട്‌ സംഭവവുമായി ബന്ധപ്പെട്ട്‌ പോപ്പുലര്‍ ഫ്രണ്ട്‌ ഓഫീസുകളില്‍ നടത്തുന്ന റെയ്ഡ്‌ സമുദായ പീഡനമായി ചിത്രീകരിക്കുന്നതും 'മഹല്ല്‌ കമ്മിറ്റി, മുസ്ളിം ഐക്യവേദി' എന്നീ ബാനറുകളില്‍ പ്രതിഷേധവുമായി രംഗത്തുവരുന്നതും ഈ കബളിപ്പിക്കലിണ്റ്റെ തുടര്‍ച്ചയാണ്‌. ജോസഫ്‌ എന്ന അധ്യാപകന്‍ ചെയ്ത തെറ്റിന്‌ ആധുനിക സമൂഹത്തില്‍ നല്‍കാവുന്ന നിയമപരമായ ശിക്ഷയാണ്‌ നല്‍കേണ്ടത്‌. അതിന്‌ പകരം പ്രാകൃതമായ ശിക്ഷാമുറകള്‍ നടപ്പാക്കിയ രീതിക്ക്‌ യാതൊരു ന്യായീകരണവുമില്ല. സഭ മാപ്പുചോദിച്ചത്‌ അംഗീകരിക്കുകയായിരുന്നു മാന്യത. എന്നാല്‍ അതൊരു ഒറ്റപ്പെട്ടതും പ്രാദേശികവുമായ സംഭവമാണെന്ന്‌ പറയുന്ന പോപ്പുലര്‍ ഫ്രണ്ട്‌ നേതാക്കള്‍, ഫലത്തില്‍ ഈ കിരാതത്വത്തെ ന്യായീകരിക്കുകയാണ്‌. ഈ ദാരുണാവസ്ഥയുടെ പശ്ചാത്തലത്തിലെങ്കിലും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇത്തരം ഛിദ്രശക്തികള്‍ക്കെതിരെ സത്യസന്ധമായ നിലപാട്‌ സ്വീകരിക്കുകയാണ്‌ വേണ്ടത്‌. തെറ്റുതിരുത്തല്‍ രേഖയില്‍, ലീഗിനെ തകര്‍ക്കാന്‍, തീവ്രവാദ സംഘടനകളുമായി സങ്കുചിത രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഉണ്ടാക്കിയ ബാന്ധവംകൂടി ഉള്‍പ്പെടുത്തിയാല്‍ സി.പി.എമ്മിന്‌ തങ്ങളുടെ നിലപാടില്‍ അല്‍പമെങ്കിലും സത്യസന്ധത പുലര്‍ത്താനാവും. രാഷ്ട്രീയ പാര്‍ട്ടികളില്‍ ഇത്തരമൊരു തിരിച്ചറിവുണ്ടായാല്‍ മാത്രമേ കേരളത്തെ ഈ പ്രതിസന്ധിയില്‍നിന്ന്‌ രക്ഷിക്കാനാവുകയുള്ളൂ.

Tuesday, July 13, 2010

തീവ്രവാദികള്‍ക്ക്‌ കടിഞ്ഞാണിടണം


കേരളത്തിണ്റ്റെ പൊതുമനസ്സിലേക്ക്‌ തീവ്രവാദികള്‍ നഖങ്ങളാഴ്ത്തുന്നതിണ്റ്റെ നീറ്റല്‍ ഓരോ ദിവസവും പുതിയ വാര്‍ത്തകളായി നാം അനുഭവിക്കുകയാണ്‌. ഒറ്റപ്പെട്ട സംഭവങ്ങളെന്ന്‌ ആശ്വാസംകൊണ്ടവര്‍ക്കുപോലും ഉല്‍കണ്ഠ പകരുന്ന തരത്തിലാണ്‌ ഇപ്പോള്‍ കാര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നത്‌. മത സാഹോദര്യത്തിനും സഹവര്‍ത്തിത്വത്തിനും ഇടകലര്‍ന്ന സാമൂഹ്യ ജീവിതത്തിനും പുകള്‍പെറ്റ കേരളത്തില്‍നിന്ന്‌, നാം കേള്‍ക്കാന്‍ ആഗ്രഹിക്കാത്തതാണ്‌ പുറത്തുവന്നുകൊണ്ടിരിക്കുന്നത്‌. ഇരുട്ടിണ്റ്റെ മറവില്‍ ആയുധക്കൂമ്പാരങ്ങളുമായി നിലയുറപ്പിക്കുന്ന സംഘങ്ങള്‍, മലയാളിയുടെ സ്വാസ്ഥ്യം കെടുത്തുകയാണ്‌. ഇന്ത്യയുടെ പല മേഖലകളിലും കാണുന്ന വര്‍ഗ്ഗീയ വിഭജനത്തിന്‌ ഒരിക്കലും ഇടം നല്‍കാത്ത ഈ മണ്ണിലേക്ക്‌ പകയും വെറുപ്പും ഇറക്കുമതിചെയ്ത്‌ മനുഷ്യമനസ്സില്‍ ഭീതി സൃഷ്ടിക്കുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമെതിരായ കൂട്ടായ്മയൊരുക്കാന്‍ മനുഷ്യത്വത്തിന്‌ വിലമതിക്കുന്ന എല്ലാ പ്രസ്ഥാനങ്ങളും വ്യക്തികളും പരിശ്രമിക്കേണ്ടതുണ്ട്‌. ഫാഷിസ്റ്റ്‌ ശക്തികളുടെ കുപ്രചാരണങ്ങള്‍ക്ക്‌ വളംവെക്കാനും അവരുടെ ആരോപണങ്ങള്‍ക്ക്‌ ന്യായീകരണമൊരുക്കാനുമാണ്‌ ഇസ്ളാമിണ്റ്റെ പേരില്‍ ഇറങ്ങിത്തിരിച്ച ഒരുപറ്റം സാമൂഹ്യദ്രോഹികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌. കണ്ണൂറ്‍ ജില്ലയിലെ എടക്കാട്ടെ മണപ്പുറത്ത്‌ ജുമാമസ്ജിദിനരികില്‍ ആയുധങ്ങള്‍ ഒളിപ്പിച്ചുവെച്ചത്‌ ആരായാലും, അവര്‍ മുസ്ളിംകളുടെ മിത്രങ്ങളല്ല. മുസ്ളിം സമുദായത്തെ മറ്റ്‌ സമുദായങ്ങള്‍ക്കിടയില്‍ ഭീകരവാദികളായി ചിത്രീകരിക്കാനും അവരുടെ ആരാധനാലയങ്ങള്‍പോലും ആയുധപ്പുരകളാണെന്ന്‌ വരുത്തിതീര്‍ക്കാനുമുള്ള ഗുഢാലോചന ഇതിന്‌ പിന്നിലുണ്ട്‌. ഭീതി വിതച്ച്‌ കലാപം കൊയ്യാനും അതുവഴി തങ്ങളുടെ ശക്തി തെളിയിക്കാനുമുള്ള ഈ കുത്സിതനീക്കം കേരളത്തിലെ പ്രബുദ്ധ മുസ്ളിം ജനത തിരിച്ചറിഞ്ഞുകഴിഞ്ഞു. സാമ്പത്തിക വ്യാമോഹങ്ങളും അധികാര സ്വപ്നങ്ങളും സഫലമാക്കാന്‍ ഇറങ്ങിത്തിരിച്ച തെമ്മാടിക്കൂട്ടങ്ങള്‍ സമാധാനപരമായി ജീവിക്കുന്ന മനുഷ്യരുടെ സ്വൈര ജീവിതത്തിലേക്ക്‌ ഇടിച്ചുകയറുമ്പോള്‍, അവരോട്‌ മിതമായി പറയാനുള്ളത്‌, ഇസ്ളാമിണ്റ്റെ ചെലവില്‍ ഇത്‌ അനുവദിച്ചു തരാന്‍ പറ്റില്ലെന്ന്‌ തന്നെയാണ്‌. കേരളത്തില്‍ പെരുകിവരുന്ന ക്വട്ടേഷന്‍ സംഘങ്ങളില്‍നിന്ന്‌ ഒട്ടും ഭിന്നമല്ല കൊടിപിടിച്ചിറങ്ങിയ ഈ പുത്തന്‍ കൂറുകാര്‍. മുസ്ളിം സമുദായത്തിണ്റ്റെ ആരാധനാലയങ്ങള്‍പോലും മറയാക്കി ആയുധപ്പന്തയം നടത്തുന്നവര്‍ യുദ്ധപ്രഖ്യാപനം നടത്തുന്നത്‌ ഫാസിസ്റ്റുകള്‍ക്കോ ഹിന്ദുത്വ ശക്തികള്‍ക്കോ എതിരായല്ല; മുസ്ളിം സമുദായത്തിനു തന്നെ എതിരെയാണ്‌. അതുകൊണ്ടുതന്നെ ഇവരെ പ്രതിരോധിക്കാനുള്ള ശക്തമായ നീക്കത്തിന്‌ മുസ്ളിം സമുദായം ഒറ്റക്കെട്ടായി അണിനിരക്കേണ്ടതുണ്ട്‌. കേരളത്തിലെ മുസ്ളിം ജനത ആര്‍ജ്ജിച്ചെടുത്ത അഭിമാനകരമായ ജീവിത സാഹചര്യം, തീവ്രവാദത്തിണ്റ്റെ കോടാലികൊണ്ട്‌ വെട്ടിമാറ്റാനാണ്‌ എന്‍.ഡി.എഫ്‌ ഉള്‍പ്പെടെയുള്ള സമുദായവിരുദ്ധ ശക്തികള്‍ ശ്രമിക്കുന്നത്‌. കേവല സാമ്പത്തിക താല്‍പര്യങ്ങള്‍ക്കുവേണ്ടി ഇവരൊരുക്കുന്ന ചതിക്കുഴികള്‍ വരാനിരിക്കുന്ന കാലത്തെകൂടി മലിനമാക്കുമെന്നുറപ്പാണ്‌. ഇവര്‍ പുറംതള്ളുന്ന വിചാരമാലിന്യങ്ങള്‍ സമുദായത്തിണ്റ്റെ പരിസരങ്ങളില്‍ ചീഞ്ഞുനാറുംമുമ്പ്‌ ഇത്തരം പ്രസ്ഥാനങ്ങള്‍ക്കെതിരെ മുന്നറിയിപ്പ്‌ നല്‍കാന്‍ തയാറായ കേരളത്തിലെ മതസംഘടനാ നേതൃത്വം, രാഷ്ട്രീയ നേതൃത്വത്തെപോലെതന്നെ അഭിനന്ദനമര്‍ഹിക്കുന്നു. സ്വാതന്ത്യ്രാനന്തരം ആശയറ്റുപോയ ഒരു ജനതയെ നെഞ്ചില്‍ ചേര്‍ത്തുനിര്‍ത്തി രാഷ്ട്രീയ ശാക്തീകരണത്തിലൂടെ പൊതുസമൂഹത്തിണ്റ്റെ വിശ്വാസ്യത ആര്‍ജിച്ചെടുത്തതാണ്‌ മുസ്ളിംലീഗ്‌ കൈവരിച്ച നേട്ടം. ഇതിണ്റ്റെ തണലില്‍ വളര്‍ന്നു പന്തലിച്ച സമുദായം അപകര്‍ഷബോധം ഊരിയെറിഞ്ഞ്‌ നടത്തിയ മുന്നേറ്റമാണ്‌ ഇന്ന്‌ കാണുന്ന നേട്ടങ്ങള്‍ക്കെല്ലാം പിറകിലുള്ളത്‌. ഇതൊരിക്കലും തീവ്രവാദികളുടെ വാള്‍ത്തലകൊണ്ടോ ഭീഷണികൊണ്ടോ നേടിയതല്ല. മലയാളി മുസ്ളിം ഒരിക്കലും ഇത്തരക്കാരുടെ സുരക്ഷാ പുതപ്പുകള്‍ ആഗ്രഹിക്കുന്നുമില്ല. ഇന്നാട്ടിലെ ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ളിമിണ്റ്റെ അര്‍ദ്ധസഹോദരങ്ങളാണ്‌. തീവ്രവാദികളൊരുക്കുന്ന കെണിയില്‍ കേരളത്തിലെ മുസ്ളിം വീണുപോവില്ലെന്ന ബോധ്യം അവര്‍ക്കുണ്ട്‌. ന്യൂമാന്‍സ്‌ കോളജിലെ അധ്യാപകണ്റ്റെ കൈ വെട്ടിമാറ്റുമ്പോള്‍ ആ ചോരത്തുള്ളികള്‍ തെറിച്ചുവീണത്‌ നമ്മുടെ മതേതര സങ്കല്‍പ്പത്തിണ്റ്റെ നെഞ്ചിലേക്കാണ്‌. അല്ലാഹുവിണ്റ്റെ മുമ്പില്‍ ശിരസ്സ്‌ കുനിച്ചു നില്‍ക്കുമ്പോള്‍ ചീഞ്ഞളിഞ്ഞ കുടല്‍മാല ചാര്‍ത്തിയ ശത്രുവിനെ പുഞ്ചിരികൊണ്ട്‌ തോല്‍പിച്ച പ്രവാചകനെയാണ്‌ ഈ ശത്രുക്കള്‍ നിന്ദിച്ചിരിക്കുന്നത്‌. വര്‍ഗീയതയാണ്‌ ഏറ്റവും കൊടിയ വിഷമെന്ന്‌ ഇസ്ളാമിക അധ്യാപനത്തിലൂടെ തിരിച്ചറിഞ്ഞ ഒരു ജനതയാണ്‌ കേരളത്തിലുള്ളത്‌. അവരെ അപായപ്പെടുത്തുന്ന ഏതു ക്വട്ടേഷന്‍ സംഘത്തെയും ഒറ്റപ്പെടുത്തുക എന്നത്‌ കാലം ആവശ്യപ്പെടുന്ന അനിവാര്യതയാണ്‌. ചെറുപ്പക്കാരുടെ മനസില്‍ വിഷം കുത്തിനിറച്ച്‌ അവരെ പകയുടെ യന്ത്രത്തോക്കുകളാക്കുന്ന ഇരുട്ടിണ്റ്റെ ശക്തികളെ താല്‍ക്കാലിക രാഷ്ട്രീയ ലാഭത്തിനുവേണ്ടി തോളിലേറ്റി നടന്നവര്‍ പശ്ചാതപിക്കേണ്ട സമയമാണിത്‌. ആയിരം തെരഞ്ഞെടുപ്പുകളില്‍ തോറ്റാലും തീവ്രവാദത്തോട്‌ സന്ധിചെയ്യില്ലെന്ന്‌ പ്രഖ്യാപിച്ച മുസ്ളിംലീഗിണ്റ്റെ മുന്നറിയിപ്പുകള്‍ യാഥാര്‍ത്ഥ്യമായിരുന്നുവെന്ന്‌ ഇപ്പോഴെങ്കിലും ഈ കക്ഷികള്‍ തിരിച്ചറിഞ്ഞത്‌ ആശ്വാസകരമാണ്‌. മുസ്ളിംലീഗിണ്റ്റെ ഒരു റാത്തല്‍ ഇറച്ചിക്കുവേണ്ടി തെമ്മാടിക്കൂട്ടങ്ങളെയും ക്വട്ടേഷന്‍ സംഘങ്ങളേയും പാലൂട്ടി വളര്‍ത്തുമ്പോഴും അവര്‍ ഇത്രവലിയ കരിമൂര്‍ഖന്‍മാരാകുമെന്ന്‌ സി.പി.എം. കരുതിയിട്ടുണ്ടാവില്ല. ഇനിയെങ്കിലും ചെയ്ത തെറ്റിന്‌ മാപ്പ്‌ പറഞ്ഞ്‌ സമൂഹത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഈ സാമൂഹ്യവിരുദ്ധര്‍ക്കെതിരെ ആത്മാര്‍ത്ഥമായി പ്രതികരിക്കാന്‍ അവര്‍ തയാറാവണം. അല്ലാതെ ഇതിലും രാഷ്ട്രീയ ലാഭ നഷ്ടങ്ങള്‍ ഗണിച്ച്‌ ഗിമ്മിക്ക്‌ കളിച്ചാല്‍ അതിണ്റ്റെ പ്രത്യാഘാതം അതിദയനീയമായിരിക്കും

Thursday, July 8, 2010

മാര്‍ക്സിസ്റ്റുകളും ജമാഅത്തെ ഇസ്ളാമിയും


നാസര്‍ഫൈസി കൂടത്തായിമുസ്ളിംലീഗ്‌ ജമാഅത്തെ ഇസ്ളാമിയുമായി നടത്തിയ ചര്‍ച്ചയെ ടി.കെ. ഹംസ പാര്‍ട്ടി പത്രമായ ദേശാഭിമാനിയിലൂടെ രൂക്ഷമായി വിമര്‍ശിക്കുന്നു. മുസ്ളിംലീഗ്‌ പോലത്തെ ഒരു പാര്‍ട്ടി ജമാഅത്തെ ഇസ്ളാമിയെന്ന ഭീകരസംഘടനയുമായി ഒരു ചര്‍ച്ചപോലും നടത്തിപോകരുതായിരുന്നു എന്നാണ്‌ ഹംസയുടെ കുണ്ഠിതം - ലീഗ്‌ എന്താണ്‌ എന്നും സഖാവ്‌ വ്യക്തമാക്കുന്നുണ്ട്‌: 'മതാധിഷ്ഠിത ദൈവിക ഭരണം സ്ഥാപിക്കുക എന്നതോ ഇസ്ളാമിക നിയമങ്ങള്‍ മാത്രം പുലര്‍ത്തുന്ന ഇസ്ളാമിക രാഷ്ട്രം സൃഷ്ടിക്കുക എന്നതോ ലീഗിണ്റ്റെ പരിപാടിയല്ല. 'ജമാഅത്തെ ഇസ്ളാമി അങ്ങനെയല്ല; അതൊരു ഭീകര സംഘടനയാണെന്നാണ്‌ പാര്‍ട്ടി പത്രത്തിലൂടെ എന്തുകൊണ്ട്‌ 'ജമാഅത്തെ ഇസ്ളാമി എതിര്‍ക്കപ്പെടണം' എന്ന ലേഖന പരമ്പരയില്‍ സഖാക്കള്‍ എഴുതിവിടുന്നത്‌. സഖാവ്‌ ടി.കെ. ഹംസ എഴുതുന്നു: 'ഇന്ത്യന്‍ ജമാഅത്തെ ഇസ്ളാമി നിലകൊള്ളുന്നത്‌ ഇന്ത്യയെ ഇസ്ളാമീകരിച്ച്‌ ഇവിടെ ഒരു ഇസ്ളാമിക രാഷ്ട്രം സ്ഥാപിക്കാന്‍തന്നെ എന്ന്‌ കാണാവുന്നതാണ്‌. അല്ലാഹുവിണ്റ്റെ ഭൂമിയില്‍ അല്ലാഹുവിണ്റ്റെ ഭരണം. വിധിക്കാനുള്ള അധികാരം അല്ലാഹുവിന്‌ മാത്രം. ചുരുക്കത്തില്‍ ഹുകൂമത്തെ ഇലാഹി (അല്ലാഹുവിണ്റ്റെ ഭരണം) സ്ഥാപിക്കുക എന്നതാണ്‌ പൊരുള്‍. അല്ലാഹുവിണ്റ്റെ ഭരണം എന്നാല്‍ അല്ലാഹുവിണ്റ്റെ ഭരണം സ്ഥാപിക്കുന്നവരുടെ ഭരണം. സ്ഥാപിക്കുന്നത്‌ ജമാഅത്തെ ഇസ്ളാമി, അപ്പോള്‍ അവരുടെ ഭരണംതന്നെ. അടിസ്ഥാനപരമായി ലോകത്തുള്ള ഭീകര സംഘടനകളുടെ എല്ലാം ആശയസ്രോതസ്സും വികാരാവേശവും ഹസനുല്‍ബന്ന, സയ്യിദ്‌ ഖുതുബ്‌, അബുല്‍ അഅ്ലാ മൌദൂദി എന്നിവരും അവരുടെ പ്രസ്ഥാനങ്ങള്‍ ബ്രദര്‍ഹുഡ്ഡും (ഇഖ്‌വാനുല്‍ മുസ്ളിമീന്‍) ജമാഅത്തെ ഇസ്ളാമിയുമാണെന്ന്‌ ചരിത്രം വ്യക്തമാക്കുന്നു. സയ്യിദ്‌ ഖുതുബിണ്റ്റെ ആധികാരികഗ്രന്ഥമായ 'മെയില്‍ സ്റ്റോണ്‍സ്‌' മലയാളത്തിലേക്ക്‌ 'വഴിയടയാളങ്ങള്‍' എന്ന പേരില്‍ പരിഭാഷപ്പെടുത്തിയത്‌ ജമാഅത്ത്‌ ഇസ്ളാമിയാണ്‌. അതില്‍ ഇസ്ളാമിക ഭരണത്തിനുവേണ്ടി സായുധ പോരാട്ടം നടത്താന്‍ ആഹ്വാനം ചെയ്യുന്നു. 'ഭീകരവാദത്തിണ്റ്റെ പ്രഭവകേന്ദ്രം ജമാഅത്തെ ഇസ്ളാമിയാണ്‌' ഉദ്ധരണികള്‍ ടി.കെ. ഹംസയുടെ ദേശാഭിമാനി ലേഖനത്തില്‍നിന്ന്‌ (ജു. ൨൩). ഇത്രയും വലിയൊരു ഭീകര പ്രസ്ഥാനവുമായി കൂട്ടുപിടിക്കാനുള്ള ആഗ്രഹം മുസ്ളിംലീഗിനുണ്ടായത്‌ അത്ഭുതമെന്നാണ്‌ ഹംസ എഴുതിയത്‌. ഈ ഉദ്ധരണികളില്‍നിന്ന്‌ ഒരു സംഗ്രഹത്തിലെത്താം. ജമാഅത്തെ ഇസ്ളാമി ഭീകരസംഘടന. അവരുമായി ചങ്ങാത്തം അരുത്‌. അവരെ സഹായിക്കുകയോ അവരോട്‌ സഹായം സ്വീകരിക്കുകയോ അരുത്‌. അവരുമായി ചര്‍ച്ച നടത്തുന്നതുപോലും പാപം. മുസ്ളിംലീഗ്‌ മതാധിഷ്ഠിത ഭരണം ലക്ഷ്യമാക്കുന്നില്ല. അത്തരം ഒരു പാര്‍ട്ടി ജമാഅത്തുമായി ചര്‍ച്ച നടത്തിയത്‌ അത്ഭുതമാണ്‌. സി.പി.എമ്മിന്‌ എപ്പോള്‍ മുതലാണ്‌ ജമാഅത്തെ ഇസ്ളാമി ഭീകര സംഘടനയായത്‌? അതും ഹംസതന്നെ ലേഖനത്തിണ്റ്റെ അവസാന ഭാഗത്ത്‌ വ്യക്തമാക്കുന്നുണ്ട്‌. സോളിഡാരിറ്റി സി.പി.എമ്മിണ്റ്റെ വികസന (?) പ്രവര്‍ത്തനങ്ങളെ എതിര്‍ത്ത്‌ പരാജയപ്പെടുത്താന്‍ കച്ചകെട്ടി ഇറങ്ങി, ഇടതുപക്ഷ തീവ്രവാദ (?) സംഘടനകളുമായി കൈകോര്‍ത്തു, കിനാലൂരില്‍ പോലീസിനുനേരെ ചാണകവെള്ളം ഒഴിച്ചു. ഇതൊക്കെ ജമാഅത്ത്‌ സ്വീകരിച്ചപ്പോള്‍ മാത്രമാണ്‌ സാമ്രാജ്യത്വ - കോള വിരുദ്ധ, ഇടതുപക്ഷ സഹയാത്രിക പ്രസ്ഥാനമെന്നെല്ലാം മാര്‍ക്സിസ്റ്റുകള്‍ പ്രചരിപ്പിച്ചവര്‍ ഭീകരവാദികളാകുന്നത്‌. കമ്മ്യൂണിസ്റ്റ്‌ നേതാക്കള്‍ക്ക്‌ ഇനിയുമുണ്ട്‌ ജമാഅത്തിനെക്കുറിച്ച്‌ പറയാന്‍. ജമാഅത്ത്‌ വിരുദ്ധതയാല്‍ സി.പി.എമ്മിന്‌ നൂറ്‌ നാക്കാണ്‌. 'മുസ്ളിം ബഹുജനങ്ങളില്‍ വളരെയേറെ ഒറ്റപ്പെട്ട സംഘടനയാണ്‌ ചെറിയ ന്യൂനപക്ഷമായ ജമഅത്തെ ഇസ്ളാമി. സാധാരണ മുസ്ളിംകള്‍ ശക്തമായി എതിര്‍ക്കുന്ന വിഭാഗമാണവര്‍. ജനാധിപത്യ സംവിധാനത്തെ അംഗീകരിക്കുകയോ വിശ്വസിക്കുകയോ ചെയ്യുന്നവരല്ല. ഇസ്ളാമിക - ദൈവ രാഷ്ട്രത്തിനുവേണ്ടി നിലകൊള്ളുന്നവരാണവര്‍. (പിണറായി വിജയന്‍ - മാധ്യമം. മെയ്‌ ൨൧). 'രാജ്യത്തിണ്റ്റെ സുരക്ഷയോ, അസ്തിത്വമോ മുഖവിലക്കെടുക്കാതെ സാര്‍വദേശീയ ഫണ്ടും ബന്ധവും ഉപയോഗിച്ച്‌ വര്‍ഗ്ഗീയത വളര്‍ത്താന്‍മാത്രം ശ്രമിക്കുന്ന പ്രസ്ഥാനമെന്നതിലുപരി യാതൊരു പ്രതിബദ്ധതയും രാജ്യത്തോട്‌ ജമാഅത്തെ ഇസ്ളാമിക്കില്ല...... പേരുകൊണ്ട്‌ കാണാന്‍ കഴിയില്ലെങ്കിലും സോളിഡാരിറ്റിയും മാധ്യമം പത്രവും വര്‍ഗീയ പ്രീണനവും അവസരവാദപരമായ നീക്കങ്ങളുമാണ്‌ നടത്തുന്നത്‌. ' (തോമസ്‌ ഐസക്‌ - ചന്ദ്രിക, മെയ്‌-൨൬)ഈ 'ഭീകര, തീവ്രവാദ, വര്‍ഗീയ, മതരാഷ്ട്രവാദ, രാജ്യദ്രോഹ, സമുദായത്തില്‍ ഒറ്റപ്പെട്ട' ഒരു സംഘടനയെ സി.പി.എം. കിനാലൂറ്‍ സംഭവംവരെ സംരക്ഷിക്കുകയും ആനുകൂല്യങ്ങള്‍ നല്‍കി കൂടെ നിര്‍ത്തുകയുമായിരുന്നു. ന്യൂനപക്ഷ ഉന്നതിക്കുവേണ്ടി സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന്‌ കേരളത്തില്‍ കൊണ്ടുവരുന്നു എന്ന്‌ പറയപ്പെടുന്ന പ്രവര്‍ത്തന കമ്മിറ്റിയായ പാലോളി കമ്മിറ്റിയും പൂര്‍ണ നിയന്ത്രണം സര്‍ക്കാര്‍ ഏല്‍പിച്ചത്‌ ഈ 'ഭീകര' പ്രസ്ഥാനത്തിണ്റ്റെ ആളുകളെയായിരുന്നു. വഖഫ്‌ ബോര്‍ഡിലും ഹജ്ജ്‌ കമ്മിറ്റിയിലും സര്‍ക്കാര്‍ നോമിനികളായി എത്തിയത്‌ ജമാഅത്തെ ഇസ്ളാമിക്കാരാണ്‌. സമുദായത്തിണ്റ്റെ വന്‍ഭൂരിപക്ഷ വിഭാഗത്തെയും പ്രതിനിധീകരിക്കുന്ന സമസ്തയേയും മുജാഹിദിനേയും മാറ്റിവെച്ചുകൊണ്ടാണ്‌ 'ഒറ്റപ്പെട്ട' സംഘടനക്ക്‌ സര്‍ക്കാര്‍ അവസരം നല്‍കിയത്‌. ഹജ്ജ്‌ കമ്മിറ്റിയുടെ ചെയര്‍മാന്‍സ്ഥാനം എ.പി. സുന്നി വിഭാഗത്തിന്‌ നല്‍കിയപ്പോള്‍ അതില്‍ ഏറെ കോപിച്ചത്‌ ജമാഅത്തെ ഇസ്ളാമി ആയതിനാല്‍ വഖഫ്‌ ബോര്‍ഡ്‌ ചെയര്‍മാന്‍സ്ഥാനം ജമാഅത്തിനെ പ്രീതിപ്പെടുത്താനാണ്‌ കാന്തപുരം വിഭാഗത്തിനുപോലും അത്‌ നിഷേധിച്ചത്‌. എന്നിട്ട്‌ നല്‍കിയതോ മതവിരോധിക്കും. മകന്‍ മരിച്ചിട്ടെങ്കിലും മരുമകളുടെ കണ്ണീരുകണ്ട സംതൃപ്തിയില്‍ ജമാഅത്ത്‌ നേതൃത്വവും. എന്നാല്‍ ജമാഅത്തെ ഇസ്ളാമിയെ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി എതിര്‍ത്തപ്പോള്‍ ജമാഅത്ത്‌ ദൃഷ്ടിയില്‍ സി.പി.എമ്മിനില്ലാത്ത അയോഗ്യത ഇല്ല. ജമാഅത്ത്‌ നേതൃത്വം പ്രതികരിച്ചു. 'ഇപ്പോഴും സ്റ്റാലിണ്റ്റെ പടംവെച്ച്‌ പൂജിക്കുന്ന സി.പി.എം. ജനാധിപത്യത്തെക്കുറിച്ച്‌ ജമാഅത്തിനെ പഠിപ്പിക്കേണ്ടതില്ല. ഇന്ത്യന്‍ ജനാധിപത്യത്തെ ബൂര്‍ഷ്വാ ജനാധിപത്യമായിട്ടാണ്‌ മാര്‍ക്സിസ്റ്റുകാര്‍ വീക്ഷിക്കുന്നത്‌. (ടി. ആരിഫലി, മാധ്യമം, മെയ്‌-൨൨). 'അമേരിക്കന്‍ ചാരന്‍ എന്ന്‌ ആരോപിക്കപ്പെടുന്ന റിച്ചാര്‍ഡ്‌ ഫ്രാങ്കിയുമായി അടുത്തബന്ധം തുടരുന്ന ധനമന്ത്രി ഡോ. തോമസ്‌ ഐസക്കിന്‌ ജമാഅത്തെ ഇസ്ളാമിക്കെതിരെ വിദേശബന്ധം ആരോപിക്കാന്‍ ധാര്‍മ്മിക അവകാശമില്ലെന്ന്‌ ജമാഅത്തെ ഇസ്ളാമി കേരള അസി. അമീര്‍ ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്ന്‌. യഥാര്‍ത്ഥത്തില്‍ പൊയ്മുഖമണിഞ്ഞിരിക്കുന്നത്‌ മതങ്ങളെ നശിപ്പിക്കുക അജണ്ടയായുള്ള കമ്മ്യൂണിസ്റ്റുകളാണ്‌. കമ്മ്യൂണിസ്റ്റ്‌ നേതാക്കള്‍ കോര്‍പ്പറേറ്റ്‌ മാനേജ്മെണ്റ്റുകളുടെയും ഭൂമാഫിയയുടെയും താല്‍പര്യം സംരക്ഷിക്കുന്നതും പൊയ്മുഖമാണ്‌. വോട്ട്‌ ആവശ്യപ്പെട്ട്‌ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍പോലും ജമാഅത്ത്‌ ഓഫീസില്‍ വന്ന ടി.കെ. ഹംസക്ക്‌ എന്നാണ്‌ ജമാഅത്ത്‌ വര്‍ഗ്ഗീയതയായതെന്ന്‌ ശൈഖ്‌ മുഹമ്മദ്‌ ചോദിച്ചു. (മാധ്യം, മെയ്‌-൨൭). ജമാഅത്തെ ഇസ്ളാമിയെ സംബന്ധിച്ച്‌ സി.പി.എമ്മും ദേശാഭിമാനിയും (ജൂണ്‍ ൨൨ മുതല്‍ ദേശാഭിമാനിയില്‍ 'എന്തുകൊണ്ട്‌ ജമാഅത്തെ ഇസ്ളാമി എതിര്‍ക്കപ്പെടണം' എന്ന ലേഖന പരമ്പര ആരംഭിച്ചിരിക്കയാണ്‌. സ്വത്വവാദികളെകൊണ്ടുപോലും ലേഖനങ്ങളെഴുതിച്ചു). തുറന്നടിക്കാന്‍ തീരുമാനിച്ചതിണ്റ്റെ ചേതോവികാരമെന്തെന്ന്‌ ആര്‍ക്കുമറിയാം. ജമാഅത്തെ ഇസ്ളാമിയെക്കുറിച്ച്‌ 'ദളിത്‌ - ആദിവാസി സ്നേഹത്തിണ്റ്റെയും പരിസ്ഥിതി പ്രണയത്തിണ്റ്റെയും മനുഷ്യാവകാശ മമതയുടെയും സാമ്രാജ്യത്വ വിരുദ്ധതയുടെയും കടുത്ത ചായക്കൂട്ടുകള്‍ മുഖത്തുതേച്ച്‌, ഇടതുപക്ഷ പദാവലികളുടെ ഒരു അതിഭാഷ സൃഷ്ടിച്ച്‌, തങ്ങള്‍ മഹാ മതേതര - ജനാധിപത്യ വാദികള്‍ ആണെന്ന്‌ പുരപ്പുറത്ത്‌ കയറി പ്രസംഗിക്കുന്നവര്‍ - വാദ്യഘോഷവുമായി അകമ്പടി സേവിക്കാന്‍ മുന്‍ നക്സലൈറ്റുകളെയും മുന്‍ റോയിസ്റ്റുകളെയും വ്യാജ ഇടതന്‍മാരെയും ചൊല്ലും ചെലവും കൊടുത്ത്‌ അവര്‍ നിര്‍ത്തിയിട്ടുമുണ്ട്‌' എന്ന്‌ ദേശാഭിമാനി കണ്ടെത്തിയത്‌ കിനാലൂറ്‍ പ്രശ്നത്തെ തുടര്‍ന്ന്‌ മാത്രമാണ്‌. ൨൦൦൬-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ൨൦൦൭-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലുമൊക്കെ ജമാഅത്ത്‌ ഇടതിന്‌ പിന്തുണ പരസ്യമായി പ്രഖ്യാപിച്ചപ്പോഴും ഇതൊക്കെ ഉണ്ടായിരുന്നു. പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രിയായിരുന്ന ഡോ. എം.കെ. മുനീര്‍ എക്സ്പ്രസ്‌ ഹൈവേ കൊണ്ടുവരാന്‍ ശ്രമിച്ചപ്പോള്‍ തൊണ്ടകീറി സോളിഡാരിറ്റി ഒച്ചവെച്ചപ്പോള്‍ 'പരിസ്ഥിതി പ്രണയം' കണ്ട്‌ ഡി.വൈ.എഫ്‌.ഐ.യേക്കാള്‍ സി.പി.എം. സ്നേഹിച്ചത്‌ സോളിഡാരിറ്റിയെ ആയിരുന്നു. മുത്തങ്ങ സംഭവത്തിലും ജമാഅത്തിണ്റ്റെ 'ആദിവാസി സ്നേഹംകണ്ട്‌ ഇടതുപക്ഷം കലവറയില്ലാതെ കെട്ടിപ്പുണര്‍ന്നു. അന്നൊക്കെ ജമാഅത്തിണ്റ്റെ മതരാഷ്ട്രവാദം, തീവ്രവാദം, ഭീകരവാദം, വര്‍ഗീയത, ജനാധിപത്യ - മതേതരത്വ വിരുദ്ധം എന്നിവയൊന്നും സി.പി.എം. ഉരിയാടിയില്ല. ജമാഅത്തെ ഇസ്ളാമിയാകട്ടെ ഇപ്പോള്‍ സി.പി.എമ്മിനെക്കുറിച്ച്‌ പറയുന്ന വൈകല്യങ്ങളൊക്കെ നേരത്തെ അവര്‍ക്കുണ്ടായിരുന്നതുമാണ്‌. സ്റ്റാലിണ്റ്റെ പടംവെച്ച്‌ പൂജിക്കല്‍, ഇന്ത്യന്‍ ജനാധിപത്യം ബൂര്‍ഷ്വാ ജനാധിപത്യമാണെന്ന മാര്‍ക്സിസ്റ്റ്‌ വാദം, സാമ്രാജ്യത്വവുമായി സഹവര്‍ത്തിത്വം, മതങ്ങളെ നശിപ്പിക്കുക എന്ന അജണ്ട. എല്ലാം സി.പി.എമ്മില്‍ ജമാഅത്ത്‌ കണ്ടെത്തിയത്‌ സി.പി.എം. ജമാഅത്തിനെ കിനാലൂറ്‍ പ്രശ്നത്തില്‍ എതിര്‍ത്തതോടുകൂടിയാണ്‌. സി.പി.എമ്മിനെ ജമാഅത്ത്‌ കണ്ടെത്തിയതും ജമാഅത്തിനെ സി.പി.എം. കണ്ടെത്തിയതും നേരത്തെ ജനാധിപത്യ കേരളം കണ്ടെത്തിയിരുന്നു. വിവേകം വൈകി ഉദിച്ചതില്‍ അല്ലെങ്കില്‍ വൈകി സത്യം പറഞ്ഞതില്‍ സി.പി.എമ്മിനും ജമാഅത്തിനും അഭിനന്ദനം.

Monday, June 14, 2010

ുകപ്പും കാവിയും ഒരൊറ്റ നിറമല്ല
പി.കെ. പാറക്കടവ്‌

സ്വത്വവാദ ചര്‍ച്ചകളില്‍ നിന്ന്‌ വരികള്‍ക്കപ്പുറം ചിലത്‌ വായിച്ചെടുക്കാനു ്‌. സ്വത്വവാദക്കാരെ നിഷ്ക്കരുണം സി.പി.എം. പടിയടച്ചു പിണ്ഡം വെക്കാന്‍ പോകുന്നു എന്ന മട്ടിലാണ്‌ പത്രങ്ങളായ പത്രങ്ങളിലൊക്കെ നമ്മള്‍ വായിച്ചത്‌; ചാനല്‍ ചര്‍ച്ചകളില്‍ ക തും. തെരഞ്ഞെടുപ്പ്‌ മുന്നില്‍ക്ക ്‌ സി.പി.എം. മൃദുഹിന്ദുത്വ കാര്‍ഡ്‌ കളിക്കുകായണെന്ന്‌ കേരളത്തിലെ ഏത്‌ കുട്ടിക്കും അറിയാം. സ്വത്വവാദത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഭയപ്പെടേ തില്ലെന്ന്‌ പറഞ്ഞത്‌ പുരോഗമന കലാസാഹിത്യ സംഘത്തിണ്റ്റെ പ്രസിഡ ായ യു.എ. ഖാദര്‍ തന്നെയായിരുന്നു. കോഴിക്കോട്ട്‌ ഒരു പുസ്തക പ്രകാശനച്ചടങ്ങില്‍ സംബന്ധിച്ചു കൊ ്‌ (സ്വത്വവാദം കത്തിനിന്ന നാളുകളിലൊന്നില്‍ പി. രാജീവിണ്റ്റെ ലേഖനമൊക്കെ വന്ന സമയത്ത്‌) യു.എ. ഖാദര്‍ പറഞ്ഞു: "അവകാശബോധമു ാകാന്‍ സ്വത്വബോധം അനിവാര്യമാണ്‌. ഈ ബോധമില്ലാത്തത്‌ കൊ ാണ്‌ അന്യസംസ്ഥാനങ്ങളില്‍ കീഴ്ജാതിക്കാരും ദരിദ്രരും പീഡനമേല്‍ക്കേ ിവരുന്നതും ചവറ്റുകൊട്ടയിലേക്ക്‌ തള്ളപ്പെടുന്നതും. കേരളത്തില്‍ പിന്നാക്കക്കാര്‍ പോലും സ്വത്വബോധമുള്ളവരായതിനാലാണ്‌ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ സാമൂഹികമായി നാം മുന്നില്‍ നില്‍ക്കുന്നതും" - ഖാദര്‍ പറഞ്ഞതിതാണ്‌. ഇതൊരു സത്യമാണ്‌. പക്ഷേ ഈ സത്യം ഇന്ന്‌ സി.പി.എം. നേതാക്കള്‍ക്ക്‌ ദഹിക്കുന്ന ഒന്നല്ല. ഒരു മതേതര ജനാധിപത്യ പാര്‍ട്ടി എന്ന നിലയില്‍ സി.പി.എം., ന്യൂനപക്ഷങ്ങളുടെയും ദളിതരുടെയും സ്ത്രീകളുടെയും പരിസ്ഥിതിവാദികളുടെയും കൂടെ നില്‍ക്കേ വരായിരുന്നു. നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍ സി.പി.എമ്മിണ്റ്റെ ചരിത്രം പരിശോധിക്കുമ്പോള്‍ ഇതല്ല നാം കാണുന്നത്‌. അപ്പോഴപ്പോഴത്തെ വോട്ടുകള്‍ നോക്കി കരണംമറിയുന്ന കളികളാണ്‌ പാര്‍ട്ടി നടത്തുന്നതെന്നാണ്‌. മഅ്ദനിയെ കൂടെകൂട്ടി എന്ന്‌ പിണറായിയെ കുറ്റം പറയുന്നവര്‍ മനസ്സിലാക്കണം ഇ.എം.എസായിരുന്നു മഅ്ദനിയെ ഗാന്ധിജിയോടുപമിച്ചത്‌ എന്ന്‌. പറഞ്ഞുവരുന്നത്‌ ഇത്‌ ഇന്ന്‌ തുടങ്ങിയതല്ല എന്നാണ്‌. അടുത്ത കാലത്ത്‌ സവര്‍ണബോധത്തിനെതിരെ മര്‍ദ്ദിതരുടെ പക്ഷംപിടിച്ചു നിന്നത്‌ കെ.ഇ.എന്നായിരുന്നു എന്നത്‌ നേരാണ്‌. ഹിന്ദുത്വ ബുദ്ധിജീവികളെയും മൃദു ഹിന്ദുത്വവാദികളെയും വിറളിപിടിപ്പിക്കുന്ന സ്ഫോടനാത്മകമായ രാഷ്ട്രീയ സാംസ്ക്കാരിക ഇടപെടല്‍ നടത്തുന്ന കെ.ഇ.എന്ന്‌ സ്വന്തം പാളയത്തില്‍ തന്നെയുള്ള സവര്‍ണ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്ന സാംസ്ക്കാരിക രംഗത്തു നിന്നുള്ളവരുടെ എതിര്‍പ്പു ാവുക സ്വാഭാവികമാണ്‌. പാര്‍ട്ടിയില്‍ തന്നെയുള്ളവരും പാര്‍ട്ടിയില്‍ നിന്നു പറുത്ത്‌ പോയ ചിലരും ഇപ്പോള്‍ അവസരം മുതലെടുക്കുന്നു എന്ന്‌ മാത്രം. പക്ഷേ ഭയപ്പെടേ ഒന്നു ്‌. സ്വത്വവാദക്കാരെ അടിച്ച്‌ ഒരു മൂലയിലാക്കി ഇവര്‍ ചെങ്കൊടിയും കൊ ്‌ പോകുന്നതെങ്ങോട്ടാണ്‌? മുസ്ളിം ക്രിസ്ത്യന്‍ വര്‍ഗ്ഗീയത നാട്ടില്‍ ശക്തിപ്പെട്ടു എന്ന്‌ പറയുന്നവരാരും ആര്‍.എസ്‌.എസിനെക്കുറിച്ചും ഭൂരിപക്ഷ വര്‍ഗ്ഗീയതയെക്കുറിച്ചും ഒരക്ഷരം മി ുന്നേയില്ല. നെഹ്‌റു ശിശുക്കളുടെ ശത്രുവായിരുന്നുവെന്ന്‌ നരേന്ദ്രമോഡി വായിട്ടലക്കുമ്പോള്‍ ഗര്‍ഭിണിയുടെ വയര്‍ ശൂലം കൊ ്‌ കുത്തിക്കീറി ഭ്രൂണം പുറത്തെടുത്ത നരേന്ദ്രമോഡിയെയും മോഡിയുടെ പാര്‍ട്ടിയെയും പറ്റി എന്തെങ്കിലും പറഞ്ഞാല്‍ ഭൂരിപക്ഷ ഹിന്ദുവോട്ടുകള്‍ നഷ്ടപ്പെട്ടു പോയെങ്കിലോ?ഹൈന്ദവതയ്ക്ക്‌ താല്‍ക്കാലികാവധി നല്‍കി ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ഊന്നല്‍ നല്‍കാനായിരിക്കും പാറ്റ്നയില്‍ നടക്കുന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ ബി.ജെ.പി. ശ്രമിക്കുകയെന്ന്‌ വാര്‍ത്ത. നരേന്ദ്രമോഡി, വരുണ്‍ഗാന്ധി തുടങ്ങിയ തീവ്ര നിലപാടുകാര്‍ക്ക്‌ ദേശീയ നിര്‍വാഹക സമിതിയില്‍ വലിയ പങ്കു ാവില്ല എന്നാണ്‌ രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്‌. അവര്‍ക്ക്‌ പറയാനുള്ള കാര്യങ്ങള്‍ നമ്മുടെ വേലിക്കകത്ത്‌ ശങ്കരന്‍ അച്യുതാനന്ദനായിരിക്കുമോ ഇനി പറയുക? (മലപ്പുറത്ത്‌ കോപ്പിയടിക്കുന്നത്‌ കൊ ാണ്‌ കുട്ടികള്‍ പരീക്ഷയില്‍ വാന്‍ വിജയം നേടുന്നതെന്ന്‌ പറഞ്ഞത്‌ മറക്കാറായിട്ടില്ല) പിണറായിയെക്കുറിച്ച്‌ ഇങ്ങനെ കടത്തിപ്പറയാനാവില്ല. എത്ര മൃദുഹിന്ദുത്വത്തിനു വേ ി മുന്നോട്ട്‌ പോയാലും പിണറായി വിജയനില്‍ ഒരു കറകളഞ്ഞ സെക്യുലറിസ്റ്റ്‌ ഉ ്‌ എന്ന്‌ വിശ്വസിക്കാനാണെനിക്കിഷ്ടം. സ്വത്വവാദക്കാര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ (അവരെ ഒറ്റപ്പെടുത്തുന്നതിലും) സി.പി.എമ്മിലെ മൃദു ഹിന്ദുത്വവാദികള്‍ക്കൊപ്പം ജനശക്തിയും കേസരിയും ഒന്നിക്കുന്നത്‌ കാണുമ്പോള്‍ ചില അടിയൊഴുക്കുകള്‍ നാം ശ്രദ്ധിച്ചേ തീരൂ. ഭൂരിപക്ഷ വര്‍ഗ്ഗീയതയേയും ന്യൂനപക്ഷ വര്‍ഗ്ഗീയതയേയും ഒരേപോലെ തള്ളിപ്പറഞ്ഞ്‌ മുന്നോട്ട്‌ പോകുന്നതിനുപകരം താല്‍ക്കാലിക നേട്ടത്തിനുവേ ി സി.പി.എം. നടത്തുന്ന ഈ മൃദുഹിന്ദുത്വ കാര്‍ഡ്‌ കളി ദീര്‍ഘകാലാടിസ്ഥാനത്തില്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്ക്‌ വലിയ ദോഷം ചെയ്യും; കേരളത്തിനും.

Friday, June 11, 2010

സി.പി. എമ്മിനെ ഭരിക്കുന്നത്‌ അധികാരദുര

ഡോ.എം. ഗംഗാധരന്‍

കേരളത്തില്‍ മുസ്ളിം-ക്രൈസ്തവ വര്‍ഗ്ഗീയത ശക്തിപ്പെട്ടുവരികയാണെന്ന മുഖ്യമന്ത്രിയുടെ ആരോപണം ശരിയല്ല. മതബോധമെല്ലാം വര്‍ഗ്ഗീയ ബോധമാണെന്ന തെറ്റിദ്ധാരണയാണിതിനു പിന്നില്‍. മതബോധവും വര്‍ഗ്ഗീയതയും ര ാണ്‌. വര്‍ഗ്ഗീയതയെന്നാല്‍ മറ്റേതെങ്കിലും ഒരു വിഭാഗത്തെയോ സമൂഹത്തെയോ നശിപ്പിക്കാനോ ഉപദ്രവിക്കാനോ ലക്ഷ്യമിട്ട്‌ ഒരു വിഭാഗം നടത്തുന്ന ശ്രമങ്ങളാണ്‌. മതബോധം ശക്തിപ്പെട്ടതുകൊ ു മാത്രം ഒരു സമൂഹത്തിലും വര്‍ഗ്ഗീയത വളരണമെന്നില്ല. സാമുദായിക വിഷയങ്ങളില്‍ സമീപകാലത്ത്‌ സി.പി.എം സ്വീകരിച്ചുവരുന്ന നിലപാടുകളെക്കുറിച്ചും ഇതിന്‌ പ്രേരിപ്പിക്കുന്ന ഘടകങ്ങളെക്കുറിച്ചും ചന്ദ്രികയോട്‌ സംസാരിക്കുകയായിരുന്നു ഡോ.എം.ഗംഗാധരന്‍. ന്യൂനപക്ഷങ്ങളെക്കുറിച്ച്‌ സമീപകാലത്ത്‌ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം ശ്രദ്ധിച്ചിരിക്കുമല്ലോ.. ? എന്താണ്‌ ഇത്തരമൊരു പ്രസ്താവനക്ക്‌ പ്രേരണ?അധികാരത്തിനുവേ ി എന്തും ചെയ്യാമെന്ന കാഴ്ചപ്പാടാണ്‌ സി.പി.എമ്മിണ്റ്റേത്‌. അധികാരം വേണം. അധികാരമുെ ങ്കില്‍ എല്ലാം മാറ്റിയെടുക്കാമെന്ന ധാരണയാണവര്‍ക്ക്‌. അതിന്‌ ഏതറ്റംവരെ പോവാനും അവര്‍ തയ്യാറാവുന്നു. ഇപ്പോള്‍ രാഷ്ട്രീയ നിലനില്‍പ്പിന്‌ പണവും മസില്‍ പവറുമൊക്കെ വേണമെന്ന കാഴ്ചപ്പാടും കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ വളര്‍ന്നുവന്നിരിക്കുന്നു. സാമുദായിക വിഷയങ്ങളില്‍ സമീപ കാലത്ത്‌ സി.പി.എം സ്വീകരിച്ച നിലപാടുകള്‍ ഈ അധികാരമോഹം വ്യക്തമാക്കുന്നതാണ്‌. മുഖ്യമന്ത്രിയെപ്പോലെ ഒരാള്‍ ഇത്തരത്തില്‍ പ്രസ്താവന നടത്തരുതായിരുന്നു. ഏറെ അനുഭവ സമ്പത്തുള്ള രാഷ്ട്രീയ നേതാവാണ്‌ വി.എസ്‌. പാര്‍ട്ടിക്കുവേ ി അദ്ദേഹം ചിലതൊക്കെ പറയുകയാണ്‌. അദ്ദേഹത്തിണ്റ്റെ മാര്‍ക്സിസ്റ്റ്‌ ആശയങ്ങള്‍ വെച്ചാണ്‌ ഇങ്ങനെ പറയുന്നത്‌. മതമുള്ളിടത്തൊക്കെ വര്‍ഗ്ഗീയത ഉ ാവുമെന്ന്‌ പറയുന്നത്‌ സ്ത്രീകള്‍ ഉള്ളിടത്തെല്ലാം സ്ത്രീ പീഡനം നടക്കുമെന്ന്‌ പറയുന്നതുപോലുള്ള വങ്കത്തരമാണ്‌. അധികാരത്തിനുവേ ി ആരുമായും കൂട്ടുകൂടാമെന്ന സി.പി.എം. കാഴ്ചപ്പാട്‌ അടവുനയത്തിണ്റ്റെ ഭാഗമാണ്‌. കമ്യൂണിസ്റ്റ്‌ പാര്‍ട്ടി വളര്‍ത്താന്‍ സ്റ്റാലിന്‍ പ ്‌ ബാങ്കുകള്‍ കൊള്ളയടിച്ചതിണ്റ്റെ രേഖകള്‍ പുറത്തുവന്നിരുന്നു. അതും ഒരുതരം അടവുനയമായിരുന്നു. അധികാരമുെ ങ്കിലേ മാറ്റം സാധ്യമാവൂ എന്ന ലെനിനിസ്റ്റ്‌ കാഴ്ചപ്പാടിണ്റ്റെ ഭാഗമാണത്‌. തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യത്തിലൂടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാനാവുമെന്നാണ്‌ ലെനിനിസ്റ്റ്‌ ചിന്താരീതി. ഹിറ്റ്ലറും മുസ്സോളനിയുമെല്ലാം ഇതേ ചിന്താഗതിക്കാരായിരുന്നു. അതൊരു തെറ്റായ ധാരണ മാത്രമാണ്‌. ലെനിന്‌ പോലും അതിന്‌ കഴിഞ്ഞിട്ടില്ലെന്നത്‌ വേറെക്കാര്യം. ഗാന്ധിജിയും അംബേദ്കറുമൊന്നും സമൂഹത്തില്‍ മാറ്റങ്ങളു ാക്കിയത്‌ അധികാരം കൊണ്ടായിരുന്നില്ല. ജനങ്ങള്‍ക്കിടയിലുള്ള പ്രവര്‍ത്തനത്തിലൂടെയായിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ്‌ കാലത്ത്‌ പൊന്നാനിയില്‍ പി.ഡി.പി പോലുള്ള കക്ഷികളുമായി സി.പി.എം ഉ ാക്കിയ ധാരണ ഇതിന്‌ തെളിവായിരുന്നു. ജയില്‍വാസത്തിനുശേഷം മഅ്ദനി മാറിയെന്നാണ്‌ പറയുന്നത്‌. അതേക്കുറിച്ച്‌ എനിക്ക്‌ വേ ത്ര തിട്ടമില്ല. ജയിലില്‍ പോകും മുന്‍പ്‌ അദ്ദേഹം നടത്തിയ ചില പ്രസംഗങ്ങളുടെ കാസറ്റുകള്‍ കേട്ടിരുന്നു. വര്‍ഗ്ഗീയ വികാരം ആളിക്കത്തിക്കുന്നവയായിരുന്നു അത്‌. ജമാഅത്തെ ഇസ്ളാമിയുടെ രാഷ്ട്രീയ രംഗപ്രവേശം സി.പി.എമ്മിണ്റ്റെ നയംമാറ്റത്തിന്‌ കാരണമായി എന്ന്‌ പറയാനാവില്ല. തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ളാമി സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നാണ്‌ പറയുന്നത്‌. അവരും മത്സരിക്കട്ടെ. മത്സരിക്കേെ ന്ന്‌ പറയുന്നത്‌ ഒരു ജനാധിപത്യ സമൂഹത്തിന്‌ യോജിച്ചതല്ല. അതിനെ വെല്ലുവിളിയായി ഏറ്റെടുത്ത്‌ നേരിടുകയാണ്‌ വേ ത്‌. ജമാഅത്തെ ഇസ്ളാമിക്ക്‌ വിദേശത്തുനിന്ന്‌ ഫ ു ലഭിക്കുന്നുെ ന്നാണ്‌ കേള്‍വി. യാഥാര്‍ഥ്യം എത്രത്തോളമുെ ന്നറിയില്ല. അതേക്കുറിച്ച്‌ അന്വേഷണം നടത്തേ ത്‌ സര്‍ക്കാര്‍ ഏജന്‍സികളാണ്‌. ജമാഅത്തെ ഇസ്ളാമി ഒരു കേഡര്‍ സ്വഭാവമുള്ള പാര്‍ട്ടിയാണ്‌. പട്ടാളച്ചിട്ടയുള്ള അത്തരം പാര്‍ട്ടികളെ ഉള്‍കൊള്ളാന്‍ കേരളത്തിലെ സാധാരണ ജനങ്ങള്‍ക്ക്‌ കഴിയില്ല. സാമൂഹ്യ പ്രശ്നങ്ങളില്‍ അത്‌ ശക്തമായ ഇടപെടല്‍ നടത്തുന്നു ്‌. മാധ്യമങ്ങളെ ഉപയോഗപ്പെടുത്തുന്നതിലും അവര്‍ ശ്രദ്ധിക്കുന്നു. എങ്കിലും സാധാരണ ജനങ്ങള്‍ ആ പ്രസ്ഥാനത്തെ വീക്ഷിക്കുന്നത്‌ അല്‍പം സംശയത്തോടെയാണ്‌. ജമാഅത്തെ ഇസ്ളാമിയുടെ പാശ്ചാത്തലവും അഭിപ്രായ സ്വാതന്ത്യ്രങ്ങളില്ലാത്ത കേഡര്‍ സ്വഭാവവും ആണിതിന്‌ കാരണം. സി.പി. എം മൂല്യച്യുതി നേരിടുന്നുി ാ?സി.പി.എമ്മില്‍ മൂല്യച്ചുതിയുെ ന്ന്‌ ഞാന്‍ വിശ്വസിക്കുന്നില്ല. പക്ഷേ, ര ്‌ രീതിയിലുള്ള രാഷ്ട്രീയ ധാര അതില്‍ നിലനില്‍ക്കുന്നു ്‌. എ.കെ.ജിയെപ്പോലുള്ളവര്‍ സ്വീകരിച്ച സമീപനമായിരുന്നു ഇതില്‍ ഒന്നാമത്തേത്‌. സാധാരണ പക്ഷത്ത്‌ നിന്നുകൊ ്‌ അവരുടെ പുരോഗതിക്കുവേ ി പ്രവര്‍ത്തിക്കുക എന്നതായിരുന്നു അവരുടെ പക്ഷം. വി.എസിനെപ്പോലുള്ളവര്‍ എ.കെ.ജിയുടെ ആ പാത പിന്തുടരുന്നവരാണ്‌. അതില്‍ നിന്ന്‌ വ്യത്യസ്തമായ ഒന്ന്‌ ഇപ്പോള്‍ സി.പി.എമ്മില്‍ വളര്‍ന്നുവരുന്നു ്‌. കട്ടന്‍ ചായയും പരിപ്പുവടയും കഴിച്ച്‌ പാര്‍ട്ടിയെ വളര്‍ത്താനാവില്ലെന്ന്‌ ചില നേതാക്കള്‍ തന്നെ പറയുന്നു. ജനങ്ങള്‍ പണമുള്ളവരെ ഇഷ്ടപ്പെടാന്‍ തുടങ്ങിയിരിക്കുന്നു എന്ന ധാരണ കൊ ായിരിക്കും, വാട്ടര്‍ തീം പാര്‍ക്കും സ്റ്റാര്‍ ഹോട്ടലുമൊക്കെ പാര്‍ട്ടിയുടെ ഭാഗമായി വരുന്നത്‌. രാഷ്ട്രീയ നിലനില്‍പ്പിന്‌ മസില്‍പവര്‍ വേണമെന്ന കാഴ്ചപ്പാടും സി.പി.എമ്മില്‍ ശക്തിപ്പെട്ടിട്ടു ്‌. ഇതിണ്റ്റെ ഭാഗമായിരിക്കാം കണ്ണൂറ്‍ രാഷ്ട്രീയവും സഹകരണ സംഘങ്ങളിലെ ഭരണം പിടിച്ചെടുക്കലുമെല്ലാം. പാര്‍ട്ടിക്കുള്ളിലെ പോര്‌ കാരണമാണ്‌ മന്ത്രിമാര്‍ വിവാദങ്ങളില്‍ നിറയുന്നത്‌. മുഖ്യമന്ത്രി ഒരുപക്ഷത്തും മന്ത്രിമാരെല്ലാം മറ്റൊരു പക്ഷത്തുമാണ്‌. പലതും ചെയ്യണമെന്നു ്‌ ഈ സര്‍ക്കാരിന്‌. പക്ഷേ ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. കേരളത്തില്‍ വര്‍ഗ്ഗീയ ധ്രുവീകരണം നടക്കുന്നുി ാ?ന്യൂനപക്ഷങ്ങള്‍ രാജ്യത്ത്‌ സംഘടിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നത്‌ യാഥാര്‍ഥ്യമാണ്‌. ഇത്‌ ഇന്ത്യയിലെ മാത്രം സ്ഥിതിയല്ല. ലോകത്തൊട്ടാകെ അവഗണിക്കപ്പെട്ട്‌ കിടക്കുന്ന ജനവിഭാഗങ്ങള്‍ സംഘടിക്കാന്‍ തുടങ്ങിയിട്ടു ്‌. ദളിതരും സ്ത്രീകളും അവശ വിഭാഗങ്ങളും സംഘടിക്കുന്നു ്‌. അത്‌ അവരുടെ സുരക്ഷിതത്വ ബോധത്തിണ്റ്റെ ഭാഗമാണ്‌. ന്യൂനപക്ഷങ്ങള്‍ സംഘടിക്കുന്നു എന്ന്‌ പറഞ്ഞാല്‍ അവിടെ വര്‍ഗ്ഗീയത വളരുന്നു എന്ന ധാരണ ശരിയല്ല. മതബോധം ഇന്ത്യയിലോ കേരളത്തിലോ എന്ന്‌ മാത്രമല്ല, ലോകത്തൊരിടത്തും സി.പി.എം വിചാരിച്ചാല്‍ ഇല്ലാതാക്കാന്‍ പറ്റുന്ന ഒന്നല്ല. ഏതെങ്കിലും മതത്തില്‍ വിശ്വസിക്കുന്നവര്‍ തങ്ങളുടെ പാര്‍ട്ടിയില്‍ പാടില്ല എന്ന്‌ പറയുന്നതൊക്കെ ഒരുതരം വിവരമില്ലായ്മയാണ്‌. കാറല്‍ മാര്‍ക്സ്‌ പോലും ഇത്തരം വിഡ്ഢിത്തം പറയില്ല. ഈയടുത്ത്‌ കെ.എന്‍ പണിക്കര്‍ തന്നെ ഒരു ലേഖനം എഴുതിയിരുന്നു. മതങ്ങള്‍ മതേതരത്വത്തെ വിഴുങ്ങുമോ..? എന്ന വിഷയത്തില്‍. ഒരുതരത്തിലും അര്‍ഥമില്ലാത്ത ചോദ്യമാണിത്‌. മതം ഒരിക്കലും മതേതരത്വത്തെ തകര്‍ക്കില്ല. മതവിശ്വാസം ആധുനിക കാലത്ത്‌ ശക്തിപ്പെട്ടിട്ടു ്‌. അതിന്‌ കാരണം നമ്മുടെ സാമൂഹ്യ പരിതസ്ഥിതി തന്നെയാണ്‌. നേരത്തെയുള്ള കൂട്ടുകുടുംബ വ്യവസ്ഥിതികളില്‍ പരസ്പരം ആത്മവിശ്വാസം പകരാന്‍ ആളുകളു ായിരുന്നു. ഇന്നതില്ല. പകരം ഭാര്യയും ഭര്‍ത്താവും ഒരു കുട്ടിയും അടങ്ങുന്ന അണുകുടുംബത്തിലേക്ക്‌ ചുരുങ്ങി. ഭര്‍ത്താവിണ്റ്റെ ജോലി എപ്പോള്‍ പോകുമെന്ന്‌ ആര്‍ക്കും നിശ്ചയമില്ല. ഇത്തരം അരക്ഷിതാവസ്ഥക്ക്‌ പരിഹാരമായി മനുഷ്യന്‍ കാണുന്നത്‌ ദൈവത്തെയും മതത്തെയുമാണ്‌. ഇത്‌ കേരളത്തില്‍ മാത്രം സംഭവിക്കുന്നതല്ല, ലോകത്തൊട്ടാകെ സംഭവിച്ചുകൊ ിരിക്കുന്ന മാറ്റങ്ങളാണ്‌. അതിനെ മാര്‍ക്സിസം കൊ ്‌ ഇല്ലാതാക്കാന്‍ കഴിയില്ല. ൭൦ വര്‍ഷം കമ്യൂണിസ്റ്റ്‌ ഭരണം നടന്ന സോവിയറ്റ്‌ യൂണിയനില്‍പ്പോലും മതവിശ്വാസം ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ല. ൧൯൯൦കളില്‍ സോവിയറ്റ്‌ യൂണിയണ്റ്റെ തകര്‍ച്ചയുടെ പാശ്ചാത്തലത്തില്‍, അവിടെയിറങ്ങിയ ഒരു സിനിമയു ്‌. അതിണ്റ്റെ അവസാന ഭാഗമിങ്ങനെയാണ്‌. തെരുവിലിരിക്കുന്ന ഒരുകൂട്ടം കമ്യൂണിസ്റ്റ്‌ അനുയായികളായ യുവാക്കളോട്‌ ഒരു സ്ത്രീ ചോദിക്കുന്നു. പള്ളിയിലേക്കുള്ള റോഡേതാണ്‌? പള്ളിയിലേക്ക്‌ ഒരുറോഡുമില്ലെന്ന്‌ യുവാക്കളുടെ മറുപടി. പള്ളിയിലേക്ക്‌ റോഡില്ലെങ്കില്‍ പിന്നെ വഴിയെന്തിനാണെന്ന അര്‍ഥപൂര്‍ണമായ ചോദ്യമായിരുന്നു ആ സ്ത്രീയില്‍ നിന്ന്‌ പിന്നീടു ായത്‌. ആ ചോദ്യത്തോടെയാണ്‌ സിനിമ അവസാനിക്കുന്നത്‌. ൭൦ വര്‍ഷം കമ്യൂണിസ്റ്റ്‌ ഭരണം നടന്ന സോവിയറ്റ്‌ യൂണിയണ്റ്റെ സ്ഥിതി ഇതാണെങ്കില്‍ കേരളത്തില്‍ മതമില്ലാതാക്കാന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി നടത്തുന്ന ശ്രമങ്ങള്‍ എവിടെയെത്തുമെന്ന്‌ പറയേ തില്ലല്ലോ?മതങ്ങള്‍ തമ്മിലുള്ള സൌഹാര്‍ദ്ദത്തില്‍ നിന്നാണ്‌ മതേതരത്വം ഉ ാകേ ത്‌. മതങ്ങളെ നിലനിര്‍ത്തിയേ മതേതരത്വം സൃഷ്ടിക്കാന്‍ കഴിയൂ. അല്ലാതെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി ചിന്തിക്കുന്ന പോലെ മതങ്ങളെ ഇല്ലാതാക്കിക്കൊ ്‌ രാഷ്ട്രീയത്തിലൂടെ മാത്രം മതേതരത്വം സൃഷ്ടിക്കാന്‍ കഴിയില്ല. ലോകത്ത്‌ ഇത്രയധികം മതങ്ങള്‍ സൌഹാര്‍ദ്ദത്തോടെ ഒന്നിച്ചുനില്‍ക്കുന്നത്‌ ഇന്ത്യയില്‍ മാത്രമായിരിക്കും, പ്രത്യേകിച്ച്‌ കേരളത്തില്‍. വലിയൊരു വിഭാഗം ഹിന്ദുക്കളും മുസ്ളിംകളും ഇടകലര്‍ന്നാണ്‌ ഇവിടെ കഴിയുന്നത്‌. ഉത്തര്‍പ്രദേശിലോ, അതുപോലുള്ള മറ്റ്‌ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലോ ഇങ്ങനെ ഒരുപ്രദേശത്ത്‌ വിവിധ മതസ്ഥര്‍ ഒന്നിച്ചു കഴിയുന്നത്‌ കാണാനാവില്ല. അങ്ങനെയുള്ള കേരളത്തില്‍ ഭരണാധികാരികള്‍ തന്നെ വിവേകമില്ലാത്ത അഭിപ്രായങ്ങള്‍ പറയുമ്പോള്‍ അതിണ്റ്റെ ഭവിഷ്യത്ത്‌ കൂടി ഓര്‍ക്കണം. ഭൂരിപക്ഷ പ്രീണനമാണോ നയംമാറ്റത്തിലൂടെ സി.പി. എം ലക്ഷ്യമിടുന്നത്‌?പുതിയ നയം മാറ്റങ്ങളിലൂടെ സി.പി.എം ഒരുപക്ഷേ, ഭൂരിപക്ഷ പ്രീണനത്തിന്‌ ശ്രമിക്കുന്നുണ്ടാവാം. അതുകൊെ ാന്നും കേരളത്തില്‍ കാര്യമില്ല. ഭൂരിപക്ഷ വര്‍ഗ്ഗീയത എന്നതുതന്നെ കേരളത്തില്‍ നടക്കുന്ന കാര്യമല്ല. ഹിന്ദുമതം എന്നതുതന്നെ സാങ്കല്‍പ്പികമാണ്‌. പുരാതന കൃതികളിലൊന്നിലും ഹിന്ദു എന്ന പ്രയോഗം കാണില്ല. സിന്ധു നദിക്കിപ്പുറമുള്ളവരെക്കുറിച്ച്‌ വിദേശികള്‍ പൊതുവെ വിശേഷിപ്പിച്ച പദമാണ്‌ ഹിന്ദു എന്നത്‌. അല്ലാതെ അതൊരു മതമല്ല. ഹിന്ദുമതത്തില്‍ അനേകം വിഭാഗങ്ങളു ്‌. അവരൊന്നും ഹിന്ദു എന്ന ഒറ്റ കാഴ്ചപ്പാടില്‍ ഒന്നിച്ചുനില്‍ക്കുന്നവരല്ല. അതുകൊ ുതന്നെ ഇത്തരം പ്രസ്താവനകളിലൂടെ ഹിന്ദു ഭൂരിപക്ഷത്തെ പ്രീണിപ്പിക്കാമെന്നത്‌ തെറ്റായ ധാരണയാണ്‌.ഈഴവരില്‍നിന്നാണ്‌ സി.പി.എമ്മിന്‌ ഹിന്ദുക്കളില്‍ കൂടുതല്‍ പിന്തുണ ലഭിച്ചിട്ടുള്ളത്‌. ഇടക്കാലത്ത്‌ ഹിന്ദു മതത്തിലെ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിക്കാന്‍ ബ്രാഹ്മണര്‍ ഒരു ശ്രമം നടത്തിയിരുന്നെങ്കിലും ആധുനിക കാലത്ത്‌ അത്‌ തകര്‍ന്നുകഴിഞ്ഞു. മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും പി.ബിയുടെയുമെല്ലാം പ്രസ്താവനകള്‍ തെരഞ്ഞെടുപ്പ്‌ മുന്നില്‍ക ുള്ള ഒരു അടവുനയമായി മാത്രമേ കാണാനാവൂ. അല്ലാതെ കേരളത്തില്‍ അത്തരത്തിലൊരു വര്‍ഗ്ഗീയ ശക്തിപ്പെടല്‍ ഉെ ന്ന്‌ സി.പി.എം വിശ്വസിക്കുമെന്ന്‌ കരുതുന്നില്ല. നേരത്തെ പറഞ്ഞല്ലോ, അധികാരമാണ്‌ അവര്‍ക്ക്‌ എല്ലാറ്റിലും വലുത്‌. മാര്‍ഗ്ഗം നന്നായാലേ ലക്ഷ്യം നേടൂ എന്നാണ്‌ ഗാന്ധി പറഞ്ഞത്‌. എന്നാല്‍ ലക്ഷ്യം നേടാന്‍ മാര്‍ഗ്ഗമേതുമാവാമെന്നാണ്‌ സി.പി.എമ്മിണ്റ്റെ നിലപാട്‌. അടവുനയം ഇതിനുവേ ിയാണ്‌. ഈ അടവുനയം തെറ്റാണ്‌. എന്ത്‌ ലക്ഷ്യംവെച്ചായാലും ജനങ്ങളെ കബളിപ്പിക്കലാണത്‌. ഇ.എം.എസ്‌ നമ്പൂതിരിപ്പാടു ാക്കിയ ഒരു വൃത്തികെട്ട വാക്കാണ്‌ അടവുനയമെന്നത്‌. ദേശീയ പ്രസ്ഥാനത്തിണ്റ്റെ ഭാഗമായി എ.കെ.ജിയും കേളപ്പനും കെ.ദാമോദരനുമെല്ലാം ജാതിപ്പേര്‌ മുറിച്ചുമാറ്റിയിരുന്നു. എന്നാല്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി രൂപം കൊ പ്പോള്‍ ജാതിപ്പേര്‌ മുറിച്ചുമാറ്റേെ ന്ന്‌ ഇ.എം.എസ്‌ നിര്‍ദ്ദേശിച്ചതായി പഴയൊരു സഖാവ്‌ എന്നോട്‌ പറഞ്ഞിട്ടു ്‌. ജാതിപ്പേര്‌, ജനങ്ങളെ പാര്‍ട്ടിയിലേക്ക്‌ ആകര്‍ഷിക്കാനുള്ള മാര്‍ഗ്ഗമാക്കി മാറ്റാനായിരുന്നത്രെ ഇത്‌. കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ മറ്റൊരു അടവുനയമാണിതും. (നാളെ: മുസ്ളിംലീഗ്‌ നല്‍കുന്ന ആത്മവിശ്വാസം) തയ്യാറാക്കിയത

Friday, June 4, 2010

ഹൈദരാബാദിലെ പച്ചച്ചെങ്കൊടി പണ്ട്‌ മുസ്ളിം കേന്ദ്രങ്ങളില്‍ ജാഥ നടത്തുമ്പോള്‍ കമ്യൂണിസ്റ്റുകാര്‍ വിളിച്ചിരുന്ന ഒരു മുദ്രാവാക്യമുണ്ടായിരുന്നു: 'പാറട്ടങ്ങനെ പാറട്ടെ, പച്ചച്ചെങ്കൊടി പാറട്ടെ' എന്ന്‌. പച്ചയെ സ്നേഹിക്കുന്ന സാധു കര്‍ഷകരെ പറ്റിക്കാന്‍ ഒരു സൂത്രം എന്ന 'തമാശക്കഥ'യായി ആ പച്ചച്ചെങ്കൊടി പറന്നുപോയി. പക്ഷേ സാക്ഷാല്‍ ചെങ്കൊടിക്കാര്‍ പച്ചക്കൊടി പിടിച്ച്‌ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും മനുഷ്യരെ പറ്റിക്കുന്നു എന്ന്‌ വന്നാലോ?അതും ദേശാന്തര പ്രശസ്തമായ ദക്ഷിണേന്ത്യന്‍ നഗരത്തില്‍. ഇന്ത്യയില്‍ മൂന്നു സംസ്ഥാനങ്ങള്‍ ഭരിക്കുന്നവരെന്നവകാശപ്പെടുന്ന സി.പി.എം ആണ്‌ ഹൈദരാബാദില്‍ ഈ ആള്‍മാറാട്ടം നടത്തുന്നത്‌. ന്യൂനപക്ഷ ക്ഷേമത്തിന്‌ എന്ന പേരില്‍ സി.പി.എം സംസ്ഥാന കമ്മിറ്റി രൂപീകരിച്ച സംഘടനയുടെ പേര്‌ ആവാസ്‌. ൨൦൦൨ല്‍ ഗുജറാത്ത്‌ കലാപത്തിണ്റ്റെ പശ്ചാത്തലത്തില്‍ വര്‍ഗീയ വികാരമുണര്‍ത്തി കര്‍ണൂല്‍ കേന്ദ്രീകരിച്ചാണ്‌ സി.പി.എം ആവാസിന്‌ തുടക്കമിട്ടത്‌. രാഷ്ട്രീയത്തിനതീതമായി സമുദായ സേവനം മാത്രം ലക്ഷ്യമാക്കിയുള്ള പ്രസ്ഥാനം എന്ന പേരില്‍ മുസ്ളിം യുവാക്കളെ ക്ഷണിച്ചുവരുത്തി നഗരത്തില്‍ അതിഗംഭീരറാലിയും നടത്തിയായിരുന്നു സംഘടനാ പ്രഖ്യാപനം. യൂണിറ്റ്‌, ജില്ലാ കമ്മിറ്റികള്‍ നിലവില്‍ വന്നു കഴിഞ്ഞപ്പോള്‍ സംഘടനയുടെ യഥാര്‍ത്ഥമുഖം പ്രത്യക്ഷപ്പെട്ടു. സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എം.എ. ഗഫൂറ്‍ പ്രസിഡണ്ടും മുഹമ്മദ്‌ ഖയാസുദ്ദീന്‍ ജനറല്‍ സെക്രട്ടറിയുമായി ആവാസ്‌ സംസ്ഥാന കമ്മിറ്റിയെ സി.പി.എം പ്രഖ്യാപിച്ചു. പച്ചക്കൊടിയിലെ വെള്ള നക്ഷത്രം എന്ന തലക്കെട്ടില്‍ ജൂണ്‍ ൪ലെ 'ദേശാഭിമാനി' ആവേശപൂര്‍വം കൊടുത്തിരിക്കുന്നു ആന്ധ്രാ സി.പി.എമ്മിണ്റ്റെ ന്യൂനപക്ഷ പ്രേമകഥ. "വെള്ളനക്ഷത്രം ആലേഖനം ചെയ്ത പച്ചക്കൊടിയുമായാണ്‌ ആവാസ്‌ പ്രവര്‍ത്തകര്‍ ന്യൂനപക്ഷ വിഭാഗങ്ങളിലേക്ക്‌ കടന്നുചെല്ലുന്നതെന്ന്‌ ജനറല്‍ സെക്രട്ടറി ഖയാസുദ്ദീന്‍ ദേശാഭിമാനിയോട്‌ പറഞ്ഞു. മുസ്ളിംകളുടെ വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനം, മുസ്ളിം സംവരണത്തിനുള്ള പ്രചാരണം, വഖഫ്‌ കയ്യേറ്റം തടയല്‍, റേഷന്‍കാര്‍ഡും മറ്റു രേഖകളും ലഭ്യമാക്കാന്‍ സഹായം തുടങ്ങിയ പ്രവര്‍ത്തനങ്ങളും നടത്തുന്നു." എന്ന്‌ ഹൈദരാബാദ്‌ ലേഖകന്‍ പേര്‌ വെച്ചെഴുതുന്നു. കേരളത്തിനും ബംഗാളിനും മുമ്പെ സി.പി.എം ഭരിക്കുമെന്നവകാശപ്പെട്ട തെലുങ്കാനയുടെ മണ്ണിലാണ്‌ മുസ്ളിംകള്‍ക്കിടയിലേക്കിറങ്ങാന്‍ സി.പി.എം ചെങ്കൊടി ഉപേക്ഷിച്ച്‌ പച്ചക്കൊടി പിടിക്കുന്നത്‌. വ്യാജപ്പേരുകള്‍ സ്വീകരിക്കുന്നത്‌. മുസ്ളിം ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ അവരുടെ മാത്രമായ സംഘടനക്കേ കഴിയൂ എന്ന്‌ സി.പി.എം സ്വയം സമ്മതിക്കുന്നു ഇവിടെ. ന്യൂനപക്ഷ രാഷ്ട്രീയത്തില്‍ പച്ചക്കൊടിക്ക്‌ പുണ്യമുണ്ടെന്നും വിളിച്ചുപറയുന്നു സഖാക്കള്‍. 'ജാതിയെയോ മതത്തെയോ അടിസ്ഥാനമാക്കി രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഉണ്ടാക്കിയാല്‍ സ്വത്വവുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാന്‍ കഴിയില്ല' എന്ന്‌ സി.പി.എം സംസ്ഥാന ജനറല്‍ സെക്രട്ടറി പിണറായി വിജയന്‍ തിരുവനന്തപുരത്ത്‌ പ്രസംഗിച്ച വാര്‍ത്ത വന്ന പത്രത്തില്‍തന്നെയാണ്‌ ന്യൂനപക്ഷങ്ങളെ സി.പി.എം മറ്റൊരു പെട്ടിയിലടക്കുന്ന കഥയും. മുസ്ളിം പ്രശ്നങ്ങള്‍ സി.പി.എമ്മിന്‌ വിഷയമല്ല. അതൊരു മുഖ്യധാരാ ചര്‍ച്ചപോലുമല്ല. അതിനൊക്കെ ന്യൂനപക്ഷങ്ങള്‍ വേണമെങ്കില്‍ സ്വന്തമായി എന്തെങ്കിലും ചെയ്യട്ടെ എന്ന ഓര്‍മപ്പെടുത്തല്‍. ഇങ്ങനെയൊന്ന്‌ സ്വന്തമായി ഉള്ളതുകൊണ്ടാകുമോ പച്ചക്കൊടിയില്‍ ചന്ദ്രക്കലയുള്ള ഐ.എന്‍.എല്ലിനെ ഇടതുമുന്നണിയിലടുപ്പിക്കാതിരിക്കാന്‍ സി.പി.എം അത്യധ്വാനം ചെയ്തത്‌. ഈ പാര്‍ട്ടിയെക്കുറിച്ച്‌ പി.കെ. പോക്കര്‍ക്കും കെ.ഇ.എന്‍. കുഞ്ഞഹമ്മദിനും ഒരു ചുക്കുമറിയില്ല എന്ന്‌ ഇപ്പോഴെങ്കിലും മനസ്സിലായില്ലേ?നാട്ടുനടപ്പനുസരിച്ച്‌ കാലത്തും പ്രായത്തിലും കല്യാണം കഴിച്ച്‌ സന്തതികളായിരുന്നെങ്കില്‍ ഗുജറാത്ത്‌ മുഖ്യന്‍ നരേന്ദ്രമോഡിയോളം പോന്നൊരു മകനുണ്ടാകുമായിരുന്നു സഖാവ്‌ അച്യുതാനന്ദന്‌. മോഡിയുടെ വെളുത്ത താടിയും തലയും നോക്കിയിട്ട്‌ കാര്യമില്ല. എണ്‍പത്തേഴുകാരനായ വി.എസ്സിനേക്കാള്‍ ഇരുപത്തേഴു കുറയും നരേന്ദ്രന്‌. പക്ഷേ അങ്ങനെയൊരു മകനുണ്ടായില്ലല്ലോ എന്ന സങ്കടം ഇനി വേണ്ട. പരമത വിദ്വേഷത്തില്‍ ആ മകണ്റ്റെ മുത്തച്ഛനാവാന്‍ പോന്ന മരുന്നുണ്ട്‌ തണ്റ്റെ കൈവശമെന്ന്‌ അച്യുതാനന്ദന്‍ മലയാളിയെ ഒന്നടങ്കം ബോധ്യപ്പെടുത്തിക്കഴിഞ്ഞു. 'കേരളത്തില്‍ മുസ്ളിം വര്‍ഗീയതയും ക്രൈസ്തവ വര്‍ഗീയതയും ശക്തമായിരിക്കുന്നു' എന്ന പ്രഖ്യാപനം ഏതെങ്കിലും പൊതുയോഗത്തില്‍ ആവേശംകൊണ്ട്‌ ഇരിക്കാന്‍ വയ്യാഞ്ഞിട്ട്‌ നടത്തിയ വികാര പ്രസംഗമല്ല. തിരുവനന്തപുരം കേസരി സ്മാരക ട്രസ്റ്റില്‍ മുഖ്യമന്ത്രിക്കായൊരുക്കിയ മുഖാമുഖം പരിപാടിയില്‍ ആലോചിച്ചുറപ്പിച്ച്‌ നീട്ടിക്കുറുക്കിയെടുത്തതാണ്‌. മതമൈത്രിയില്‍ രാജ്യത്തിന്‌ മാതൃകയായ കേരളത്തില്‍ ഈ പുതിയ പാഠം പുറത്തു വന്നത്‌ പുതിയൊരു അധ്യയന വര്‍ഷം ആരംഭിക്കുന്ന ദിവസം തന്നെയാണെന്നത്‌ യാദൃച്ഛികം. പറയുന്നത്‌ സംസ്ഥാനത്തിണ്റ്റെ മുഖ്യമന്ത്രിയായതിനാല്‍ ലോകം വിശ്വസിക്കും. ഒരു ഔദ്യോഗിക പ്രസ്താവനയുടെ സ്വഭാവവുമുണ്ടാവും. താന്‍ ഇരിക്കുന്ന കസേരയുടെ മഹത്വം മനസ്സിലാക്കാനുള്ള ബുദ്ധി അച്യുതാനന്ദനില്ലാത്തതുകൊണ്ടാണ്‌ ഇങ്ങനെയൊക്കെ എന്ന്‌ ലഘൂകരിക്കുന്നത്‌ അദ്ദേഹത്തെ ചെറുതാക്കലാവും. കുങ്കുമം ചുമക്കുന്ന കഴുത എന്നൊക്കെ ഇ.പി. ജയരാജനു പറയാം. ആശിച്ചതു നേടാന്‍ ഏതു വഴിയൊക്കെ പോവണമെന്ന്‌ കൃത്യമായി അറിയുന്ന അച്യുതാനന്ദന്‌ പറഞ്ഞിടത്തോളം ഒരു നാക്കു പിഴയുടെയും തകരാറില്ല. തണ്റ്റെ രാഷ്ട്രീയ ജീവിതകാലമത്രയും ഉള്ളില്‍ കൊണ്ടുനടക്കുന്ന വിഷം ഇടക്കൊക്കെ ആ ഇറുകിയ ജുബ്ബ പൊളിച്ച്‌ പുറത്തുചാടുന്നു എന്ന്‌ മാത്രം. സി.പി.എം പ്രത്യക്ഷ മുസ്ളിംവേട്ടയിലേര്‍പ്പെട്ട നാദാപുരം കൂട്ടക്കൊലയുടെ കാലത്തെ തീ പടര്‍ത്തുന്ന അച്യുതാനന്ദവചനങ്ങള്‍ കേരളം മറന്നിട്ടില്ല. തുടര്‍ന്ന്‌ അധികാരത്തില്‍വന്ന യു.ഡി.എഫ്‌ സര്‍ക്കാര്‍, സംസ്ഥാനത്തെ പിന്നോക്ക പ്രദേശങ്ങള്‍ക്കും ന്യൂനപക്ഷ സമുദായങ്ങള്‍ക്കും ഏതാനും സ്ഥാപനങ്ങള്‍ അനുവദിച്ചപ്പോള്‍ അതിലും വര്‍ഗീയതകണ്ടു വി.എസ്‌. മുസ്ളിം സമുദായത്തിന്‌ വിദ്യാലയങ്ങള്‍ വാരിക്കോരിക്കൊടുക്കുകയാണ്‌ ഇ.ടി. മുഹമ്മദ്‌ ബഷീറെന്ന്‌ ഗവര്‍ണര്‍ക്ക്‌ കത്തയച്ചു. അധ്യാപകരും രക്ഷിതാക്കളും തദ്ദേശ ഭരണവും ജില്ലാ പഞ്ചായത്തിണ്റ്റെ വിജയഭേരിയുമെല്ലാം ചേര്‍ന്ന്‌ ആഞ്ഞുപിടിച്ചപ്പോള്‍ മലപ്പുറത്തെ എസ്‌.എസ്‌.എല്‍.സി വിജയശതമാനം വന്‍തോതിലുയര്‍ന്നു. അത്‌ സഹിക്കാനാവാതെ അച്യുതാനന്ദന്‍ വീണ്ടും വിഷം തുപ്പി. 'മലപ്പുറത്തെ കുട്ടികള്‍ കോപ്പിയടിച്ചാണ്‌ പാസ്സാവുന്നത്‌. അതിന്‌ മുസ്ളിംലീഗിണ്റ്റെ വിദ്യാഭ്യാസ മന്ത്രിമാര്‍ സൌകര്യം ചെയ്തുകൊടുക്കുന്നുവെന്ന്‌. എന്‍ട്രന്‍സ്‌ പരീക്ഷയില്‍ അതേവരെ പിന്നോക്കമായിരുന്ന സമുദായത്തിലെ കുട്ടികള്‍ ഉന്നത വിജയം നേടിത്തുടങ്ങിയപ്പോള്‍ വീണ്ടും വന്നു വി.എസ്‌. ചോദ്യപേപ്പര്‍ ചോര്‍ത്തിയും പരീക്ഷാസംവിധാനങ്ങള്‍ അട്ടിമറിച്ചുമാണ്‌ അവര്‍ മുന്നില്‍ വരുന്നതെന്ന്‌. മുസ്ളിം വിദ്യാര്‍ത്ഥികളുടെ നേട്ടങ്ങള്‍ കൃത്രിമമാണെന്നും സ്വമേധയാ അവര്‍ യോഗ്യരല്ലെന്നും സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. സാധാരണക്കാരായ ഗള്‍ഫ്‌ മലയാളികള്‍ ഏറ്റവുമേറെ പ്രയോജനപ്പെടുത്തുന്ന കരിപ്പൂറ്‍ വിമാനത്താവളം, മാഫിയ കേന്ദ്രമാണെന്ന്‌ പ്രഖ്യാപിക്കുമ്പോഴും അച്യുതാനന്ദണ്റ്റെ മനസ്സില്‍ ഒരു പ്രത്യേക സമുദായമായിരുന്നു ഉന്നം. മുസ്ളിംകളുടെ സാമ്പത്തിക പുരോഗതി മാഫിയാ ഇടപെടലിലൂടെയാണെന്നു സ്ഥാപിച്ചെടുക്കാനുള്ള വ്യഗ്രത. ഇതൊക്കെ പറയുന്ന കാലത്ത്‌ അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവിണ്റ്റെ കാറിലാണ്‌. അടിസ്ഥാനമില്ലാത്ത സര്‍ക്കാര്‍ വിമര്‍ശനം എന്നു കരുതി ചിലരെങ്കിലും അത്‌ തള്ളിക്കളയും. ഇപ്പോഴതല്ല. ജനത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ഒരു കസേരയുണ്ടദ്ദേഹത്തിന്‌. മുഖ്യമന്ത്രിമാര്‍ക്കായി പണിതത്‌. ആട്ടിന്‍തോലണിഞ്ഞ ചെന്നായ്ക്കള്‍ മേഞ്ഞുനടക്കുന്ന ഈ കാലത്ത്‌ അച്യുതാനന്ദന്‍ വേട്ട പഠിക്കുന്നതും ഗുജറാത്തില്‍നിന്ന്‌. മുപ്പതു ശതമാനം മാത്രം മാര്‍ക്കുള്ള ദലിത്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌, സംവരണത്തിണ്റ്റെ പേരില്‍ എം.ബി.ബി.എസ്‌ അഡ്മിഷന്‍ കിട്ടിയാല്‍, അവര്‍ നാളെ മനുഷ്യനെ കൊല്ലുന്ന ചികിത്സയല്ലേ നടത്തുക എന്നായിരുന്നു ൧൯൮൫ല്‍ നരേന്ദ്രമോഡി വരേണ്യരോട്‌ ചോദിച്ചത്‌. അതാണ്‌ സംവരണവിരുദ്ധ പ്രക്ഷോഭമായി ആളിക്കത്തിയത്‌. ജാതിവൈരത്തിണ്റ്റെ ആ തീക്കാറ്റാണ്‌ ബി.ജെ.പിയുടെ ഹിന്ദുത്വ കാര്‍ഡിന്‌ ഗുജറാത്തില്‍ മാര്‍ക്കറ്റുണ്ടാക്കിയത്‌. നരേന്ദ്രമോഡിയെ മുഖ്യമന്ത്രിയാക്കിയത്‌. അടുത്തത്‌ 'ശുദ്ധീകരണയജ്ഞമായിരുന്നു. ന്യൂനപക്ഷവേട്ട, മുസ്ളിംവിരുദ്ധ പ്രചാരവേലകള്‍, ക്രൈസ്തവര്‍ക്കെതിരെ അക്രമണങ്ങള്‍. കിരാതമായ മുസ്ളിം വംശഹത്യ. അതിന്‌ അരങ്ങൊരുക്കാന്‍ മുഖ്യമന്ത്രി പദത്തിലിരുന്ന്‌ നരേന്ദ്ര ദാമോദര്‍ദാസ്‌ മോഡി ആദ്യം പറഞ്ഞത്‌, 'ഗുജറാത്തില്‍ മുസ്ളിം വര്‍ഗീയത ശക്തിപ്പെട്ടിരിക്കുന്നു' എന്നു തന്നെയായിരുന്നു. ആ വാക്കുകള്‍ സമുദായങ്ങളെ വിവിധ ഗല്ലികളിലേക്ക്‌ വകഞ്ഞുമാറ്റി. പിന്നെ എല്ലാം എളുപ്പമായിരുന്നു. കേരളത്തില്‍ ഇനിയൊരു സി.പി.എം ഭരണം സങ്കല്‍പങ്ങള്‍ക്കുമപ്പുറത്താണ്‌. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയാവുക എന്നത്‌ വീണ്ടും സംഭവിക്കാന്‍ ഇടയില്ലാത്തതും. അത്തരമൊരു കേരളം പരമ്പരാഗത ശാന്തിയുമായി കഴിയരുത്‌. ജാതിമത ചിന്തകളുടെ പോര്‍വിളിയുയരണം. ആ കളിയില്‍ ചിലപ്പോള്‍ നേടിയാലോ? ഇക്കാര്യത്തില്‍ രണ്ടുദ്ദേശ്യത്തിലാണെങ്കിലും പാര്‍ട്ടിയും മുഖ്യമന്ത്രിയും ഒരേ മാര്‍ഗം സ്വീകരിക്കുന്നു. ഈ പിടിവിട്ട കളിയുടെ വാള്‍ത്തലയില്‍ 'ന്യൂനപക്ഷ വര്‍ഗീയത' എന്ന ചായം തേക്കല്‍ അനിവാര്യമാണ്‌. അതാണ്‌ പതിനാലു വര്‍ഷത്തെ ഇടതുബന്ധം വിട്ട്‌ പുറത്തുകടന്ന ഐ.എന്‍.എല്‍ സംസ്ഥാന കൌണ്‍സിലിണ്റ്റെ തീരുമാനത്തില്‍ തെളിയുന്നത്‌. 'ഇടതുമുന്നണിയില്‍ അംഗമാകാന്‍ ഏഴു വര്‍ഷം മുമ്പ്‌ നല്‍കിയ അപേക്ഷ ചര്‍ച്ചക്കെടുക്കുകപോലും ചെയ്യാതെ, ഇന്നലെ വന്നവരെ സ്വീകരിക്കാനുള്ള സി.പി.എം നിലപാടില്‍ പ്രതിഷേധിച്ചാണ്‌ തീരുമാനമെന്ന്‌ പാര്‍ട്ടി അഖിലേന്ത്യാ പ്രസിഡണ്ട്‌ പ്രൊഫ. മുഹമ്മദ്‌ സുലൈമാന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു (മാധ്യമം ൨൦൧൦ ജൂണ്‍ ൪). സി.പി.ഐ പോലും ഐ.എന്‍.എല്‍ പ്രവേശത്തെ പിന്തുണച്ചിട്ടും ഇടത്‌ മുന്നണിയുടെ മുതലാളിയായ സി.പി.എം സമ്മതിച്ചില്ല. മുസ്ളിംലീഗ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടിയത്‌ തന്നെയായിരുന്നു ഇക്കാര്യത്തില്‍ സി.പി.എമ്മിണ്റ്റെ സ്വഭാവം. ഉപയോഗിക്കുക, ഉപയോഗം കഴിഞ്ഞാല്‍ വലിച്ചെറിയുക. ജമാഅത്തെ ഇസ്ളാമിയെ മുപ്പത്തി മൂന്നു വര്‍ഷമാണ്‌ ഇങ്ങനെ ഉപയോഗിച്ചത്‌. മതിലിനപ്പുറത്ത്‌ മറ്റൊരു മിന്നാട്ടം കണ്ടപ്പോള്‍ ജമാഅത്തിനെ പെരുവഴിയിലുപേക്ഷിച്ച്‌ പുതിയതിനു പിറകെ പാഞ്ഞു. കേരളത്തിലെ ഇടതുമുന്നണിക്ക്‌ ദേശീയ സ്വഭാവം പകരുന്നതില്‍ മുഖ്യ പങ്കുവഹിച്ച എം.പി വീരേന്ദ്രകുമാറിണ്റ്റെ നേതൃത്വത്തിലുള്ള ജനതാദളിനെ പിളര്‍ത്താന്‍ ശ്രമിച്ചുവെങ്കിലും ഫലിച്ചില്ല. സ്വന്തം പാര്‍ട്ടിയിലെ മുഖ്യമന്ത്രിയെ തന്നെ പോളിറ്റ്ബ്യൂറോയില്‍ നിന്ന്‌ പുറത്തെറിഞ്ഞ്‌ വെറുമൊരു അടുക്കളപ്പൂച്ചയാക്കി മാറ്റിയ സി.പി.എം സംസ്ഥാന നേതൃത്വത്തിന്‌ ചെറുകക്ഷികളെ വെട്ടിമുറിക്കലും തട്ടിക്കളയലും വളരെ ലഘുവായ ഒരു കണ്ണൂറ്‍ മോഡല്‍ കലാപരിപാടി മാത്രം. പേരില്‍ മതത്തിണ്റ്റെ സൂചനപോലുമില്ലാതിരുന്നിട്ടും ഐ.എന്‍.എല്‍ വര്‍ഗീയ കക്ഷിയാണെന്നു പറഞ്ഞ്‌ പുറന്തള്ളിയ സി.പി.എമ്മിന്‌ പക്ഷേ പി.സി. തോമസിണ്റ്റെ മതേതരത്വത്തില്‍ അശേഷമുണ്ടായില്ല സംശയം. ൨൦൦൪ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളമാകെ ഇടതു കൊടുങ്കാറ്റ്‌ വീശിയിട്ടും മുവാറ്റുപുഴയില്‍നിന്ന്‌ ബി.ജെ.പി പിന്തുണയോടെ പാര്‍ലമെണ്റ്റിലെത്തിയ പൂമാനാണ്‌ തോമസ്‌. സാക്ഷാല്‍ സംഘ്പരിവാരമൂര്‍ത്തി. കേരളത്തില്‍ ഇത്തരമൊരു റിക്കാര്‍ഡുള്ള ഏക വ്യക്തി. ബി.ജെ.പി സര്‍ക്കാര്‍ കനിഞ്ഞനുഗ്രഹിച്ച്‌ നേരത്തെ കേന്ദ്രമന്ത്രിയുമാക്കി. മതം ദുരുപയോഗപ്പെടുത്തി വോട്ട്പിടിച്ചതിന്‌ സി.പി.എം സ്ഥാനാര്‍ത്ഥി പി.എം. ഇസ്മായില്‍ കൊടുത്ത കേസില്‍ ആറു വര്‍ഷത്തിനു ശേഷം സുപ്രീംകോടതിയും ഇലക്ഷന്‍ കമ്മീഷനും ശിക്ഷിച്ചതും വിധി രാഷ്ട്രപതി അംഗീകരിച്ചതും ഈ തോമസിണ്റ്റെ കാര്യത്തില്‍ തന്നെ. മുരത്ത വര്‍ഗീയ പ്രചാരണത്തിലൂടെ ജയിച്ചവനെന്ന കുപ്രസിദ്ധിയുടെ വിധി വന്ന്‌ വാരമൊന്ന്‌ തികയുംമുമ്പെ മാര്‍ക്സിസ്റ്റ്‌ മുന്നണിയുടെ വാതില്‍ മലര്‍ക്കെ തുറന്നുകൊടുത്തിരിക്കുന്നു പി.സി. തോമസിന്‌. കാരണം പി.സി. തോമസിലൂടെ വേണം സി.പി.എമ്മിന്‌ പുതിയ പാലംകെട്ടാന്‍. സംഘ്പരിവാരത്തിണ്റ്റെ തോളില്‍ കയ്യിട്ടു നടക്കുന്ന ഒരു നല്ല നാളേക്കു വേണ്ടി. അതാണ്‌ സി.പി.എമ്മിണ്റ്റെ ശരിയും. 'അധികാരം നേടണമാദ്യം. അതിനു മേലാവട്ടെ പൊന്നാര്യന്‍' എന്ന കവിവചനമുരുവിട്ട്‌ നടക്കുന്നവര്‍ അതും അതിലപ്പുറവും ചെയ്യും.
മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദനും ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും ഇന്നലെ വെവ്വേറെ നടത്തിയ പ്രസ്താവനകള്‍ പച്ചയായ വര്‍ഗീയത ഇളക്കിവിടുന്നതായിരുന്നു. ജനാധിപത്യ കേരളത്തിണ്റ്റെ നാളിതുവരെയുള്ള ചരിത്രത്തില്‍ ഇത്രയും ഹീനമായി വര്‍ഗീയത പറഞ്ഞ ഭരണാധികാരികള്‍ വേറെ ഉണ്ടാവില്ല. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളില്‍ പത്ത്‌ വോട്ട്‌ കിട്ടാന്‍ വേണ്ടി നടത്തുന്ന ഈ തീക്കളി ഇടത്‌ മുന്നണിയെ എവിടെ കൊണ്ടെത്തിക്കുമെന്ന്‌ പ്രബുദ്ധകേരളം ആശങ്കപ്പെടുന്നു.

എല്ലാ സാമുദായിക വിഭാഗങ്ങളെയും ഒരേപോലെ കാണുമെന്ന്‌ സത്യപ്രതിജ്ഞ ചെയ്ത്‌ അധികാരമേറ്റവര്‍ തന്നെ ചില സമുദായങ്ങളെ വര്‍ഗീയത ആരോപിച്ച്‌ നിന്ദിക്കുന്നത്‌ സത്യപ്രതിജ്ഞാ ലംഘനവും ഭരണഘടനയുടെ മൌലികതത്വങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന്‌ ഭരണഘടന വിദഗ്ധന്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു.

പൊതുതാത്പര്യഹര്‍ജികള്‍ വന്നാല്‍ ഹൈക്കോടതിയുടെ ഇടപെടല്‍ ഉണ്ടായിക്കൂടെന്നില്ല. മുസ്ളിം ക്രൈസ്തവ വിഭാഗങ്ങളില്‍ വര്‍ഗീയത വളരുന്നു എന്ന്‌ പ്രസ്താവിച്ചുകൊണ്ട്‌ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദനാണ്‌ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക്‌ നേരെ ആദ്യം വാളോങ്ങിയത്‌. ആഭ്യന്തരമന്ത്രിയും ഇന്നലെ അതേറ്റുപിടിച്ചതോടെ പച്ചയായ വര്‍ഗീയത മറനീക്കി പുറത്തുവന്നിരിക്കുന്നു. ൧൯൮൭ല്‍ ഇ.എം.എസ്‌ നമ്പൂതിരിപ്പാട്‌ ഇറക്കിയ കാര്‍ഡ്‌ കൂടുതല്‍ തീവ്രമായി അവതരിപ്പിക്കുകയാണ്‌ ഇരുനേതാക്കളുടെയും ദൌത്യമത്രെ. ൧൯൮൭ല്‍ ഇ.എം.എസ്‌ പറഞ്ഞതില്‍ ആരും വര്‍ഗീയത കണ്ടില്ല. ഭൂരിപക്ഷ വര്‍ഗീയതയെപ്പോലെ തന്നെ ന്യൂനപക്ഷ വര്‍ഗീയതയും നാടിനാപത്താണ്‌ എന്നാണ്‌ ഇ.എം.എസ്‌ പറഞ്ഞത്‌. ഇ.എം.എസിണ്റ്റെ പ്രസ്താവന ഒരു പൊതുതത്വം ആയി വീക്ഷിച്ചതിനാല്‍ അതിനെതിരെ ന്യൂനപക്ഷ സമുദായങ്ങള്‍ അന്ന്‌ രോഷമോ പ്രതിഷേധമോ പ്രകടിപ്പിച്ചില്ല. ആ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ ഇടത്‌ മുന്നണി അധികാരത്തില്‍ വന്നത്‌ ഇ.എം.എസിണ്റ്റെ പ്രസ്താവന സൃഷ്ടിച്ച വര്‍ഗീയ ധ്രുവീകരണം കൊണ്ടാണെന്ന്‌ ചില രാഷ്ട്രീയ കേന്ദ്രങ്ങള്‍ വ്യാഖ്യാനിച്ചു എന്നുമാത്രം. ൧൯൮൭ലെ സ്ഥിതിയല്ല ൨൦൧൦ല്‍. അന്ന്‌ ഇ.എം.എസ്‌ മൃദുവായ ഒരു പരാമര്‍ശം മാത്രമാണ്‌ നടത്തിയതെങ്കില്‍ ഇപ്പോള്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും നടത്തുന്ന ഗുരുതരമായ വിധത്തില്‍ വര്‍ഗീയ വികാരം ഇളക്കിവിടലാണ്‌. ഇന്ത്യന്‍ ഭരണഘടനാ പ്രകാരം കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണിത്‌. കേരളത്തിണ്റ്റെ ഇത:പര്യന്തമുള്ള വളര്‍ച്ചയില്‍ വലിയ പങ്ക്‌ വഹിച്ച രണ്ട്‌ സമുദായ വിഭാഗങ്ങളെയാണ്‌ സംസ്ഥാനത്തെ ഏറ്റവും പ്രമുഖരായ ഭരണാധികാരികള്‍ വര്‍ഗീയതയുടെ മുദ്രയടിച്ച്‌ അധിക്ഷേപിക്കുന്നത്‌. ബാബറി മസ്ജിദ്‌ തകര്‍ത്ത ദിവസം ഇന്ത്യയിലെ പല ഭാഗങ്ങളും ആളികത്തിയപ്പോള്‍ കേരളം സമചിത്തത പാലിച്ചത്‌ മുസ്ളിം നേതാക്കളുടെ പക്വതയും മതമൈത്രിയിലുള്ള വിശ്വാസം കാത്തു സൂക്ഷിക്കണമെന്ന നിര്‍ബന്ധബുദ്ധിയും കൊണ്ടായിരുന്നു. സംസ്ഥാനത്തിണ്റ്റെ നന്‍മ മാത്രമാണ്‌ അവര്‍ ആഗ്രഹിച്ചത്‌. ഇതിനെ മുസ്ളിംകളുടെ ദൌര്‍ബല്യമായി കണ്ടവരും കുറവല്ല. ക്രൈസ്തവ സമൂഹമാണെങ്കില്‍ കേരളത്തിനായി അക്ഷരവാതില്‍ തുറന്നിട്ടവരാണ്‌.

ആതുരസേവന രംഗത്ത്‌ ആ സമൂഹത്തിണ്റ്റെ സംഭാവന മറ്റാര്‍ക്കും അവകാശപ്പെടാനുമാവില്ല. അങ്ങനെ ൨൦൦൦ വര്‍ഷത്തെ ഉത്കൃഷ്ട പാരമ്പര്യമുള്ള ക്രൈസ്തവ സഭകളുടെ അധ്യക്ഷന്‍മാരെ നികൃഷ്ട ജീവികളെന്ന്‌ അഭിസംബോധന ചെയ്യാന്‍ വരെ ഭരണകക്ഷി നേതാവ്‌ തയാറായി. ജാതി മത ഭേദമില്ലാതെ സര്‍വമാന സമൂഹങ്ങളെയും സേവിച്ച ചരിത്രമാണ്‌ ക്രൈസ്തവര്‍ക്കുള്ളത്‌. ഇ.എം.എസ്‌ മുതല്‍ പ്രകാശ്‌ കാരാട്ട്‌ വരെയുള്ള നേതാക്കള്‍ പഠിച്ചത്‌ ക്രൈസ്തവ കലാലയങ്ങളിലാണെന്നത്‌ ചരിത്രസത്യം. ന്യൂനപക്ഷ വിരുദ്ധവികാരം ഇളക്കിവിട്ട്‌ ഹിന്ദു കാര്‍ഡ്‌ കളിക്കാനുള്ള സി.പി.എമ്മിണ്റ്റെ നീക്കം പ്രബുദ്ധമായ ഹിന്ദുസമൂഹം ചെവിക്കൊണ്ടിട്ടില്ല. എസ്‌.എന്‍.ഡി.പിയോ എന്‍.എസ്‌.എസോ മറ്റേതെങ്കിലും ഹൈന്ദവ സംഘടനയോ സി.പി.എം നേതാക്കളുടെ പ്രസ്താവനകളോട്‌ ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രസ്താവനകള്‍ വെറും പ്രഹസനങ്ങളാണെന്ന്‌ തിരിച്ചറിയാനുള്ള വിവേകം ഹൈന്ദവസമൂഹത്തിനുണ്ട്‌.
ബംഗാളില്‍ സി.പി. എമ്മിഞ്ചുവപ്പ്‌ കാര്‍ഡ്‌ പശ്ചിമ ബംഗാളില്‍ സെമിഫൈനലില്‍ സി.പി.എമ്മിന്‌ ചുകപ്പ്‌ കാര്‍ഡ്‌. പാര്‍ലമെണ്റ്റ്‌ തെരഞ്ഞെടുപ്പിലുണ്ടായ ജനവിധിയുടെ തുടര്‍ച്ചയാണ്‌ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിച്ചിരിക്കുന്നത്‌. ൨൦൧൧ മെയ്‌ മാസം നടക്കാനിരിക്കുന്ന ഫൈനലില്‍ (നിയമസഭാ തെരഞ്ഞെടുപ്പ്‌) സി.പി.എമ്മിണ്റ്റെ വിടവാങ്ങല്‍ മത്സരമായിരിക്കുമെന്ന്‌ തീര്‍ച്ച. മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ്‌ തകര്‍പ്പന്‍ വിജയമാണ്‌ നേടിയെടുത്തിരിക്കുന്നത്‌. കൊല്‍ക്കൊത്ത കോര്‍പ്പേറേഷന്‍ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ്‌ തൂത്തുവാരി. ൧൪൧ സീറ്റുകളില്‍ ൯൫-ഉം നേടിക്കൊണ്ടാണ്‌ മമതയുടെ പാര്‍ട്ടി വിജയം കൊയ്തത്‌. ൮൧ മുനിസിപ്പല്‍ കൌണ്‍സിലുകളിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ മുനിസിപ്പാലിറ്റികള്‍ നേടിക്കൊണ്ട്‌ തൃണമൂല്‍ ബംഗാള്‍ ഭരണകക്ഷിയായ ഇടതുമുന്നണിയെ ബഹുദൂരം പിന്നിലാക്കി. പാര്‍ലമെണ്റ്റ്‌ തെരഞ്ഞെടുപ്പില്‍ കോണ്‍ - തൃണമൂല്‍ സഖ്യം ഉണ്ടാക്കിയ നേട്ടം മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കാന്‍ സാധ്യത കുറവാണെന്ന്‌ രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. കൊല്‍ക്കൊത്ത ഉള്‍പ്പെടെ പ്രധാന നഗരങ്ങളില്‍ സീറ്റ്‌ വിഭജനത്തില്‍ ഉടലെടുത്ത തര്‍ക്കം പരിഹരിക്കാനാവാതെ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു മിക്ക സ്ഥലങ്ങളിലും! ഇതിണ്റ്റെ പേരില്‍ പരസ്യമായ വിഴുപ്പലക്കലും നടന്നു. ഇരു പാര്‍ട്ടികളും തമ്മില്‍ ഏറ്റുമുട്ടിയതിനാല്‍ സി.പി.എമ്മിണ്റ്റെ നേതൃത്വത്തിലുള്ള ഇടത്‌ മുന്നണിയുടെ വിജയം സുനിശ്ചിതമാണെന്ന്‌ പൊതുവേ വിലയിരുത്തിയതാണ്‌. മാത്രമല്ല, തെരഞ്ഞെടുപ്പിന്‌ രണ്ടുനാള്‍ മുന്‍പ്‌ ഉണ്ടായ ട്രെയിന്‍ സ്ഫോടനം തൃണമൂല്‍ കോണ്‍ഗ്രസിണ്റ്റെ സാദ്ധ്യത തകര്‍ക്കുമെന്നായിരുന്നു സംശയിച്ചിരുന്നത്‌. മാവോയിസ്റ്റുകളായിരുന്നു സ്ഫോടനത്തിന്‌ പിന്നില്‍ എന്നാണ്‌ ഇടത്‌ മുന്നണിയും പശ്ചിമബംഗാള്‍ സര്‍ക്കാറും ആരോപിച്ചിരുന്നത്‌. മാവോയിസ്റ്റുകളോട്‌ മമതാബാനര്‍ജിക്ക്‌ മൃദുസമീപനമാണെന്ന്‌ ഇടതുമുന്നണി വ്യാപകമായി പ്രചരിപ്പിച്ചു. തെരഞ്ഞെടുപ്പിന്‌ തൊട്ടുമുന്‍പ്‌ ഇത്തരം പ്രചാരണം തൃണമൂലിനെ തളര്‍ത്തുമെന്ന്‌ കരുതിയിരുന്നെങ്കിലും മമതാബാനര്‍ജി പിടിച്ചുനില്‍ക്കാന്‍ കഠിനാദ്ധ്വാനം ചെയ്തു. സ്ഫോടനത്തിന്‌ പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും മുനിസിപ്പല്‍ തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്നും സി.പി.എമ്മിനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട്‌ മമതാബാനര്‍ജി പരസ്യമായി രംഗത്തുവന്നതോടെ സി.പി.എം. പ്രചാരണം പാളി. മാവോയിസ്റ്റുകളുമായി മമതയെ കൂട്ടിക്കെട്ടി പ്രചാരണം അഴിച്ചുവിടാന്‍ സി.പി.എം. നീക്കം തകര്‍ന്നു. മൂന്ന്‌ പതിറ്റാണ്ടിലേറെ നീണ്ടുനില്‍ക്കുന്ന ഭരണ കുത്തകയാണ്‌ ബംഗാളില്‍ തകരാന്‍ പോകുന്നത്‌. പിടിച്ചുനില്‍ക്കാന്‍ സി.പി.എമ്മിന്‌ വലിയ പ്രയാസമാണ്‌. പാര്‍ലമെണ്റ്റ്‌ തെരഞ്ഞെടുപ്പില്‍ തകര്‍ച്ച പ്രകടമായതാണ്‌. കോണ്‍ഗ്രസുമായി ചേര്‍ന്ന്‌ മമത തകര്‍പ്പന്‍ വിജയം നേടി! കേന്ദ്രത്തില്‍ യു.പി.എ. സര്‍ക്കാറില്‍ പങ്കാളിത്തം വഹിക്കുന്ന തൃണമൂല്‍കോണ്‍ഗ്രസ്‌, മുന്നണിയിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയാണ്‌. ബംഗാളില്‍ സി.പി.എമ്മിണ്റ്റെ ഭരണ കുത്തക തകരാന്‍ പോകുന്നതിണ്റ്റെ സൂചന അന്നുതന്നെ പ്രകടമായതാണ്‌. മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും തൃണമൂലും വഴിപിരിഞ്ഞത്‌ നിര്‍ഭാഗ്യകരമായിപോയി. സീറ്റ്‌ വിഭജനത്തെതുടര്‍ന്നുണ്ടായ തര്‍ക്കം പൊതുശത്രുവിനെ നേരിടുന്നതില്‍ പാളിച്ച സംഭവിച്ചു. വോട്ടിംഗ്നില കണക്കിലെടുക്കുമ്പോള്‍ തൃണമൂല്‍ - കോണ്‍ഗ്രസ്‌ തരംഗം ആഞ്ഞടിക്കുമായിരുന്നു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിണ്റ്റെ കുറ്റസമ്മതം കേന്ദ്ര ധനകാര്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവുമായ പ്രണബ്‌ മുഖര്‍ജി തുറന്നടിച്ചത്‌ സ്വാഗതാര്‍ഹമാണ്‌. അബദ്ധങ്ങള്‍ തിരുത്തി വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത്‌ കുത്തക തകര്‍ക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ ഒന്നിച്ച്‌ നീങ്ങുമെന്ന്‌ പ്രതീക്ഷിക്കാം. അതേ സമയം, ഈ വിജയത്തില്‍ അമിതമായ ആത്മവിശ്വാസം കൈവെടിഞ്ഞ്‌ കഠിനശ്രമം നടത്തുവാന്‍ മമതാബാനര്‍ജിയും തയാറാകണം. ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗ്‌ ഉള്‍പ്പെടെ നിരവധി കക്ഷികള്‍ തൃണമൂല്‍ കോണ്‍ഗ്രസിന്‌ നിരുപാധികം നല്‍കിയ പിന്തുണ അവര്‍ എടുത്തുപറയുന്നത്‌ ആത്മാര്‍ത്ഥതകൊണ്ടാണെന്ന്‌ പ്രതീക്ഷിക്കുകയും ചെയ്യട്ടെ. മുനിസിപ്പല്‍ തെരഞ്ഞെടുപ്പ്‌ ഫലം നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനെ ബാധിക്കില്ലെന്നുള്ള സി.പി.എം. പോളിറ്റ്ബ്യൂറോ അംഗം എം.കെ. പാന്ഥെയുടെ പ്രതികരണം പരിഹാസ്യമാണ്‌. പാര്‍ലമെണ്റ്റിലേക്ക്‌ ഒന്നിച്ചുനിന്ന കോണ്‍ഗ്രസും തൃണമൂലും തനിച്ച്‌ മത്സരിച്ചിട്ടും അവസരം മുതലെടുത്ത്‌ മുന്നേറാന്‍ കഴിയാതെപോയ സി.പി.എമ്മിണ്റ്റെ ജനപിന്തുണയില്‍ ഇനിയും ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന പോളിറ്റ്ബ്യൂറോ മെമ്പര്‍, രാഷ്ട്രീയത്തിണ്റ്റെ ബാലപാഠമെങ്കിലും തിരിച്ചറിയണം. സി.പി.എമ്മിണ്റ്റെ നിരീക്ഷണം വസ്തുതാപരമല്ലെന്ന്‌ ഇടതുമുന്നണി ഘടകകക്ഷിയായ ഫോര്‍വേഡ്‌ ബ്ളോക്ക്‌ പ്രതികരിച്ചിട്ടുണ്ട്‌. ജനവിധി തികച്ചും എതിരാണെന്ന്‌ തെളിഞ്ഞ നിലക്ക്‌ പിടിച്ചുനില്‍ക്കാതെ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ രാജിവെക്കുകയാണ്‌ രാഷ്ട്രീയ മര്യാദ. നിയമസഭാ തെരഞ്ഞെടുപ്പ്‌ ഉടന്‍ നടത്തണമെന്ന്‌ മമത ബാനര്‍ജി ആവശ്യപ്പെട്ടിട്ടുണ്ട്‌. ബംഗാള്‍ ജനതയുടെ വികാരമാണ്‌ അവര്‍ പ്രകടിപ്പിച്ചത്‌. ഇടത്‌ മുന്നണിക്കെതിരെ തകര്‍പ്പന്‍ വിജയം നേടിയ മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ്‌ അഭിനന്ദനം അര്‍ഹിക്കുന്ന ു

Thursday, May 6, 2010

ആഗോളഗ്രാമത്തില്‍ ആശയവിനിമയത്തിനും സാംസ്ക്കാരിക കൈമാറ്റങ്ങള്‍ക്കുമുള്ള സാധ്യതകള്‍ അനന്തമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത്‌ പരസ്പരം മനസ്സിലാക്കുക എന്നത്‌ വ്യക്തികള്‍ക്കും സമൂഹത്തിന്‌ തന്നെയും ഏറെ പ്രയാസമുള്ള കാര്യമായി മാറിയിരിക്കുന്നു. ഭിന്ന വിശ്വാസങ്ങളെ മനസ്സിലാക്കാനോ വിരുദ്ധാഭിപ്രായങ്ങളെ പൊറുപ്പിക്കാനോ കഴിയാതെ ഇടുങ്ങിപ്പോവുന്ന കാഴ്ചപ്പാട്‌ സ്റ്റീരിയോടൈപ്പ്‌ മാതൃകകളില്‍ ചുരുങ്ങി നില്‍ക്കുകയാണ്‌. ലാപ്ടോപ്പും ഐ-ഫോണും തുറന്നിട്ട ചക്രവാളങ്ങളുടെ മുമ്പില്‍ സന്തോഷരഹിതമായി പെട്ടെന്ന്‌ തീര്‍ന്നുപോവുന്ന ജീവിതങ്ങളോട്‌ ചില ചോദ്യങ്ങള്‍ ഉന്നയിക്കേണ്ടിവരുന്നു:. ഭൌതിക വിജയത്തിണ്റ്റെ കൂറ്റന്‍ കോട്ടകളില്‍പോലും തണ്റ്റെ നരക സിംഹാസനത്തിലിരുന്ന്‌ ഭീതിയുടെ ഭരണം നടത്തുന്ന അവസ്ഥ എങ്ങനെയുണ്ടായി ? ശാസ്ത്രവും ജീവിതാവശ്യങ്ങളും പല മതങ്ങളെയും വംശങ്ങളെയും ഒരുമിച്ച്‌ കൊണ്ടുവന്നപ്പോള്‍ ഇതര മതങ്ങളോടെങ്ങനെ പെരുമാറണമെന്നറിയാതെ, വിജ്ഞാനസമ്പത്തിണ്റ്റെ അധിപരായ പാശ്ചാത്യ ലോകംപോലുമെന്തേ പകച്ചുനില്‍ക്കുന്നു? അയല്‍വാസിയെ സംശയത്തോടും ഭീതിയോടും നോക്കുന്നവനായി എങ്ങനെ സാര്‍വ്വലൌകിക നാഗരികന്‍ മാറി?ബഹുസ്വരസമൂഹം ഒരു ജീവിത യാഥാര്‍ത്ഥ്യമായി മാറിയിട്ട്‌ ദശകങ്ങളായെങ്കിലും രാഷ്ട്രനേതാക്കളും നയകാര്യശില്‍പികളും ഇക്കാര്യത്തെ യാഥാര്‍ത്ഥ്യബോധത്തോടെ സമീപിക്കാന്‍ തുടങ്ങിയത്‌ സമീപകാലത്താണ്‌. അമേരിക്ക ക്രിസ്ത്യാനികളുടെയും മുസ്ളിംകളുടേയും ജൂതന്‍മാരുടേയും ഹിന്ദുക്കളുടേയും അവിശ്വാസികളുടേയും രാജ്യമാണെന്ന്‌ അമേരിക്കന്‍ പ്രസിഡണ്ട്‌ ബരാക്ക്‌ ഹുസൈന്‍ ഒബാമ പ്രഖ്യാപിക്കുന്നത്‌ ൨൦൦൯-ല്‍ മാത്രമാണ്‌. ഇന്ത്യന്‍ യൂണിയന്‍ രൂപീകരണത്തിണ്റ്റെ തന്നെ അടിസ്ഥാന പ്രമാണമായ വിശ്വാസതുല്യതയും സാംസ്ക്കാരിക വൈവിധ്യവും അമേരിക്ക നയമെന്ന നിലയ്ക്ക്‌ പ്രഖ്യാപിക്കുന്നത്‌ അരനൂറ്റാണ്ടിനുശേഷമാണ്‌ എന്നര്‍ത്ഥം. വിവിധ ദേശക്കാരും മതക്കാരും അലിഞ്ഞുചേര്‍ന്ന്‌ അമേരിക്കക്കാരായി മാറുന്ന വറചട്ടി (ങലഹശ്ഴ ുീി) എന്ന പദമായിരുന്നു അമേരിക്കയെ സൂചിപ്പിക്കാന്‍ ആദ്യകാലത്ത്‌ ഉപയോഗിച്ചിരുന്നതെങ്കില്‍ ഇന്നത്‌, എല്ലാ സംസ്കൃതികളും അവയുടെ വ്യക്തിത്വം സൂക്ഷിച്ച്‌ നിലനില്‍ക്കുന്നതിനെ സൂചിപ്പിക്കുന്ന (ടമഹമറ ആീംഹ) എന്നാക്കിയിട്ടുണ്ടെന്നത്‌ ശ്രദ്ധേയമായ മാറ്റമാണ്‌. മതങ്ങളും വംശങ്ങളും ഭൂമിശാസ്ത്രപരമായ അതിരുകള്‍ അപ്രസക്തമാക്കിക്കഴിഞ്ഞു എന്നവര്‍ തിരിച്ചറിയുന്നു. അപ്പോഴും വ്യത്യസ്ത മതക്കാരോട്‌ എങ്ങനെ പെരുമാറണമെന്ന കാര്യത്തില്‍ വലിയ അമ്പരപ്പ്‌ പടിഞ്ഞാറന്‍ ആധുനികസമൂഹം കാണിച്ചുവരുന്നുണ്ട്‌. ഇന്നത്തെ ദേശാടന സംസ്ക്കാരത്തില്‍ സ്വന്തം മണ്ണിലെത്തി വളര്‍ന്നു പുലര്‍ന്നുപോരുന്ന ഏഷ്യന്‍ ജനതയോടോ ഇസ്ളാമിക വിശ്വാസത്തോടോ എങ്ങനെയാണ്‌ പെരുമാറേണ്ടതെന്നറിയാതെ അവര്‍ പകച്ചുനില്‍ക്കുന്ന ചിത്രം പല പ്രാവശ്യം നാം കണ്ടുകഴിഞ്ഞതാണ്‌. യൂറോപ്പിലെ വംശീയതയെയും മറ്റു ദേശക്കാരോടുള്ള വെറുപ്പിനേയും മനസ്സിലാക്കാനും നിയന്ത്രിക്കാനും വേണ്ടി ൧൯൯൭ല്‍ സ്ഥാപിച്ച യൂറോപ്യന്‍ മോണിട്ടറിംഗ്‌ സെണ്റ്റര്‍ ഓണ്‍ റാസിസം & സെനോഫോബിയ, തികച്ചും അടിസ്ഥാനരഹിതമായ കണക്കുകളിലൂടെയും (ജൃീഃ്യ റമമേ) ദൃഷ്ടാന്തകഥ (മിലര റമമേ) കളിലൂടെയും യൂറോപ്യന്‍ മണ്ണില്‍ മറ്റ്‌ വംശക്കാര്‍ നാടിനോട്‌ ഒട്ടും ഇഴുകിച്ചേരാതെ നിലനില്‍ക്കുന്നു എന്നും ഇത്തരക്കാരുടെ എണ്ണം വര്‍ധിക്കുകയാണ്‌ എന്നുമുള്ള ഭീതി പടരുന്നതായി നിരീക്ഷിച്ചിട്ടുണ്ട്‌. വിസ നിയമങ്ങള്‍ കാരണം, ചേക്കേറാന്‍ ഏറ്റവും എളുപ്പമായിരുന്ന ആസ്ത്രേലിയയില്‍പോലും വംശീയതയുടെ അപകടകരമായ മുഖം ഈയിടെ നടന്ന ഇന്ത്യന്‍ വിരുദ്ധ അക്രമങ്ങള്‍ പുറത്തുകൊണ്ടുവന്നുകഴിഞ്ഞു. ഒരു നാട്ടിലേക്ക്‌ സാമ്പത്തികമോ സാംസ്കാരികമോ രാഷ്ട്രീയമോ ആയ എന്താവശ്യത്തിന്‌ മാറിത്താമസിക്കുകയാണെങ്കിലും അവിടത്തെ മുഖ്യധാരയുടെഭാഗമാവാന്‍ മതവിശ്വാസത്തിണ്റ്റെ സാംസ്ക്കാരിക സാമൂഹികമുഖം മാറ്റിവെക്കണമെന്ന വിചിത്രമായ പരിഹാരമാണ്‌ ചില പാശ്ചാത്യചിന്തകര്‍ നല്‍കുന്നത്‌. പാശ്ചാത്യമായ പേരുകള്‍, ആഹാരരീതി, വേഷവിധാനം എന്നിവ സ്വീകരിച്ച്‌ മുഖ്യധാരയുടെ ഭാഗമായാല്‍ മാത്രമേ മറ്റ്‌ നാടുകളില്‍ നിന്നുള്ളവര്‍ക്ക്‌ തദ്ദേശീയതയോളം അവകാശബോധം ഉണ്ടാവൂ എന്നവര്‍ വാദിക്കുന്നു. ഇത്തരം നിഷ്കര്‍ഷകള്‍ അവരുടെ മേധാവിത്വബോധത്തില്‍ നിന്നല്ല, പേടിയില്‍ നിന്നാണ്‌ ഉണ്ടാവുന്നത്‌. ഐക്യത്തിന്‌ പകരം ഏകസ്വരത കൊണ്ടുവരുന്നതും തങ്ങളുടെ ജീവിതരീതിയാണ്‌ മാതൃക എന്നതുകൊണ്ട്‌ മറ്റുള്ളവര്‍ അത്‌ പകര്‍ത്തിയേ തീരൂ എന്നവര്‍ പറയുന്നതും മറ്റ്‌ മതവിഭാഗങ്ങളുമായും ജീവിതരീതികളുമായും അഭിമുഖീകരിക്കുമ്പോള്‍ അവര്‍ക്കുണ്ടാവുന്ന ആശങ്കകൊണ്ടാണ്‌. ഈ ആശങ്ക പ്രവാസികളെയും തദ്ദേശീയരെയും ഒരു കൂട്ടു ജീവിതത്തിണ്റ്റെ അനിവാര്യതയില്‍ അനാരോഗ്യകരമായ അന്തരീക്ഷത്തിലേക്ക്‌ തള്ളിവിടുന്നു. അഹങ്കാരത്തിണ്റ്റെയും ക്ഷമാപണത്തിണ്റ്റെയും ശ്വാസംമുട്ടിക്കുന്ന വര്‍ത്തമാനമാണ്‌ ഇന്നത്തെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളും തൊഴില്‍പരമായ ആവശ്യങ്ങളും അവര്‍ക്കു ബാക്കിയാക്കുന്നത്‌. പിന്നെപ്പിന്നെ സങ്കരമായിക്കൊണ്ടിരിക്കുന്ന നാടുകളില്‍ വിശ്വാസത്തെ മുറുകെപ്പിടിച്ച്‌ എങ്ങനെ ആത്മവിശ്വാസത്തോടെ ജീവിക്കാം ? എങ്ങനെ നാടിണ്റ്റെ ഉടമകളും മക്കളുമായി മുന്നേറാം ? ഒരുത്തരവും ഒരു മാതൃകയുമുണ്ട്‌ നമുക്ക്‌ മുന്നില്‍ : നൂറ്റാണ്ടുകളിലൂടെ കേരളത്തിണ്റ്റെ മുന്‍തലമുറകള്‍ കാണിച്ചുതന്ന മതേതര പൈതൃകത്തിണ്റ്റെയൂം പാരമ്പര്യത്തിണ്റ്റെയും ജീവിതാനുഭവം. ആപല്‍ഘട്ടങ്ങളില്‍ അവര്‍ സ്വീകരിച്ച പക്വതയും ആത്മവിശ്വാസവും നിറഞ്ഞ സ്നേഹധാര. ഇന്ത്യയില്‍ കേരളത്തിണ്റ്റെ തീരത്താണല്ലോ മൂന്നുലോകമതങ്ങളും ആദ്യം വന്നെത്തിയത്‌. കടല്‍യാത്രയുടെയും കച്ചവടത്തിണ്റ്റെയും ആ അതിഥികളെ ഈ മണ്ണ്‌ ഊഷ്മളമായി സ്വീകരിച്ചു. നൂറ്റാണ്ടുകളുടെ സമ്പര്‍ക്കത്തിണ്റ്റെയും ജൈവിക വളര്‍ച്ചയുടെയും സ്വച്ഛന്ദത കേരളീയ സംസ്ക്കാരത്തിനു മുതല്‍ക്കൂട്ടായി. പിന്നീട്‌ വടക്കന്‍ കേരളത്തില്‍ അധിനിവേശം പടക്കപ്പലുകളുടെ രൂപത്തില്‍ വന്നെത്തിയപ്പോള്‍ ജനതയൊന്നാകെ എതിരിട്ട്‌ നിന്നു. കോഴിക്കോടിനെ സംബന്ധിച്ച്‌ ഞങ്ങള്‍ ഒരൊറ്റ ജനതയാണെന്ന്‌ തിരിച്ചറിഞ്ഞ്‌ ആത്മാഭിമാനത്തിനുവേണ്ടി പോരാടിയ നായന്‍മാരുടെയും മാപ്പിളമാരുടെയും പ്രതിരോധത്തിണ്റ്റെ വീരകഥകള്‍ നമ്മുടെ വായുവില്‍ ബാക്കിയായി. സാമൂതിരിയുടെ സഹമതബഹുമാനവും മുസ്ളിംകളോടുള്ള സ്നേഹവും അറബ്നാടുകളില്‍ പ്രചരിക്കട്ടെയെന്ന ഉദ്ദേശ്യത്തോടെ ഖാസി മുഹമ്മദ്ബ്നു അബ്ദില്‍ അസീസ്‌ അറബിയിലെഴുതിയ ഫഥുല്‍മുബീന്‍എന്ന അറബി കാവ്യഗ്രന്ഥം ഇത്തരമൊരു കാലഘട്ടത്തിണ്റ്റെ സുഖസ്മരണകളുണര്‍ത്തുന്നു. ജാതിചൂഷണത്തിണ്റ്റെ നാടായിരുന്ന കേരളത്തെ സാമൂഹിക വിമോചനത്തിലേക്ക്‌ നയിച്ച നവോത്ഥാന നായകരും പാരസ്പര്യത്തിണ്റ്റെ ഭാഷയാണ്‌ ഉപയോഗിച്ചത്‌. ഇന്ന്‌ കാണുന്ന ഇന്ത്യന്‍ മതേതരത്വത്തിണ്റ്റെ ഏറ്റവും പഴക്കമുള്ളതും സ്വച്ഛന്ദവുമായ ജീവിത മാതൃക കേരളത്തിലേതുതന്നെയാണ്‌. അന്യമത വിദ്വേഷത്തിന്‌ യാതൊരു സ്ഥാനവും നല്‍കാതെ വൈജാത്യങ്ങളെ ക്രിയാത്മകമായി കാണുവാന്‍ അവര്‍ക്ക്‌ സാധിച്ചു. ഇന്ത്യയില്‍ മറ്റ്‌ പലയിടത്തും ഉണ്ടായപോലെ ഹിന്ദുക്കളും മുസ്ളിംകളും അവരവരുടെ തെരുവുകളില്‍ ഒതുങ്ങിക്കൂടുന്ന സ്ഥിതി കേരളത്തില്‍ ഒരിക്കലും ഉണ്ടായില്ല. ഇന്ത്യാവിഭജനം ലോകചരിത്രത്തിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി പ്രവാഹത്തിന്‌ കാരണമായിത്തീര്‍ന്നുകൊണ്ട്‌ രക്തപുഴകള്‍ തീര്‍ത്തപ്പോള്‍ കേരളം സാമാന്യമായി അതിണ്റ്റെ കൊടൂംക്രൂരതകളില്‍ നിന്നകന്ന്‌ നിന്നു. സിഖ്‌ വിരുദ്ധ കലാപം പോലെ ഒരു പ്രത്യേക മതവിശ്വാസി സമൂഹത്തെ ലക്ഷ്യമിട്ടുള്ള ഒരു നീക്കവും പത്രവായനയിലൂടെയല്ലാതെ, നമുക്ക്‌ പരിചയമുള്ളതല്ല. ഇന്ത്യന്‍ മതേതരത്വത്തെയും അതിണ്റ്റെ പാവനമായ ഭരണഘടനയെയും അപമാനിച്ച്‌ ൧൯൯൨ല്‍ ഹിന്ദുത്വഫാസിസ്റ്റുകള്‍ ബാബ്‌രി മസ്ജിദ്‌ തകര്‍ത്തപ്പോള്‍ നടന്ന കലാപങ്ങളില്‍ കേരളത്തിലെ ഒരു ജീവന്‍പോലും നഷ്ടപ്പെട്ടില്ല. കുടിവെള്ളത്തിനുപോലും ഹിന്ദുപാനി, മുസ്ളിം പാനി തുടങ്ങി പേരിടുന്ന ഹിന്ദുക്കള്‍ക്കും മുസ്ളിംകള്‍ക്കും ജീവിക്കാന്‍ വ്യത്യസ്ത റോഡുകളും കോളനികളും ഉള്ള ഗുജറാത്തില്‍ രണ്ടു ദശാബ്ദത്തിലധികം ഹിന്ദുക്കളും മുസ്ളിംകളും ഒരിക്കലും കാണാതെ പേടിച്ചും സംശയിച്ചും കഴിഞ്ഞുവന്ന അന്തരീക്ഷം ൨൦൦൨ല്‍ മുസ്ളിം വിരുദ്ധ വംശഹത്യയായി പൊട്ടിത്തെറിച്ചപ്പോഴും മലയാളി അപരിചിതമായ കുറെ ജീവിതാവസ്ഥകള്‍ കാണുകയായിരുന്നു. കാരണം ഭാഷയുടെയും ദേശത്തിണ്റ്റെയും ഏകത മലയാളിയെ സംബന്ധിച്ച്‌ പാരമ്പര്യ സിദ്ധമായിരുന്നു. ചരിത്രത്തിലെ സുപ്രധാന നിമിഷങ്ങളില്‍ ഞങ്ങള്‍ ഇതാ ഇങ്ങനെ ജീവിക്കുകയായിരുന്നു എന്ന ഒരു മാതൃക അങ്ങനെ കേരളം അവതരിപ്പിച്ചിട്ടുണ്ട്‌.ഏത്‌ ദുരന്തവും ഒരു പാഠമാണെന്നും ദുരന്തങ്ങളുടെ ആവര്‍ത്തനത്തിനുള്ള ന്യായീകരണമാവരുത്‌ അതെന്നുമുള്ള ഉള്‍ക്കാഴ്ച, കേരളീയ ജനത ബഹുസ്വരസമൂഹം എന്ന നിലയില്‍ കാണിച്ചിട്ടുണ്ട്‌ എന്ന്‌ സാരം. എന്നാല്‍ പൈതൃകത്തെ സംബന്ധിച്ച ഈ ധാരണ ഊറ്റമായോ വാചാടോപമായോ മാറുന്നുവോ എന്ന കാവല്‍ നമ്മെ സംബന്ധിച്ച്‌ അനിവാര്യമാവുന്ന സ്ഥിതി വന്നുചേര്‍ന്നിട്ടുണ്ട്‌. ഇവിടെ വര്‍ഗീയത കലാപങ്ങളിലൂടെയോ മതത്തിണ്റ്റെ പേരില്‍ വേര്‍തിരിക്കപ്പെട്ട പ്രദേശങ്ങളിലൂടെയോ കരാളരൂപംപൂണ്ടുകഴിഞ്ഞിട്ടില്ല, എങ്കിലും പരമഭീതിയുടെയും സംശയത്തിണ്റ്റെയും പുക നമ്മുടെ അന്തരീക്ഷത്തിലും പടര്‍ന്നുതുടങ്ങിയിട്ടുണ്ട്‌. ഹിന്ദുക്കളോ മുസ്ളിംകളോ മാത്രം കൂടിയിരിക്കുന്ന സ്വകാര്യ സദസ്സുകളില്‍ കാവി വല്‍ക്കരണത്തെയും താലിബാന്‍ വല്‍ക്കരണത്തേയും പറ്റിയുള്ള അതിശയോക്തി നിറഞ്ഞ കഥകള്‍ പതുക്കെയാണെങ്കിലും പ്രചരിച്ചുവരുന്നു. കേരളത്തില്‍ വലിയ തോതില്‍ വര്‍ഗീയധ്രുവീകരണം നടക്കുന്ന സാമൂഹികസ്ഥിതിയില്ല എന്ന്‌ വിചാരിച്ച്‌ നമുക്ക്‌ സ്വസ്ഥരായിരിക്കാന്‍ സാധിക്കാത്ത തരത്തില്‍ ആഗോളവര്‍ത്തമാനങ്ങള്‍ അലോസരപ്പെടുത്തുന്നുണ്ട്‌. ഉദാഹരണത്തിന്‌ ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന മനുഷ്യാവകാശ ധ്വംസനത്തെ മനുഷ്യത്വത്തില്‍ വിശ്വസിക്കുന്ന ആര്‍ക്കും ന്യായീകരിക്കാന്‍ ആവില്ല; ന്യായീകരിക്കുന്നുമില്ല. നിശിതമായ വിമര്‍ശനം അര്‍ഹിക്കുന്ന ഇത്തരം കാര്യങ്ങളെ പക്ഷെ ചൂണ്ടിക്കാണിച്ച്‌, വളരെ വ്യത്യസ്തമായ ജീവിതയാഥാര്‍ത്ഥ്യങ്ങളുള്ള കേരളത്തില്‍ അരക്ഷിതാവസ്ഥ വിതയ്ക്കുന്നത്‌ ജീവിതം ദുഃസ്സഹമാക്കുകയാണ്‌ ചെയ്യുക. ഇത്‌ മതവിശ്വാസവും രാഷ്ട്രീയവും, ഭൌതിക ജീവിതവും ആത്മീയ പ്രകാശനവും, ആഗോള പ്രവണതകളും നാടന്‍ ജീവിതാവസ്ഥയും തമ്മിലുള്ള വ്യത്യാസങ്ങളെ ലളിതവല്‍ക്കരിക്കുകയും മിഥ്യാധാരണകളിലേക്ക്‌ ആളുകളെ തള്ളിവിടുകയും ചെയ്യുന്നു. ഗോധ്രയും ഗുജറാത്തിലെ വംശഹത്യയും ൨൬/൧൧ ആക്രമണവും ബാബ്‌രി മസ്ജിദും ബോംബെ കലാപവും നിര്‍ഭാഗ്യവശാല്‍ ഉപയോഗിക്കപ്പെടുന്നത്‌ നമ്മുടെ മനസ്സുകളെ വിദ്വേഷത്തിണ്റ്റെ തടവറയും നന്‍മയുടെ ശവപ്പറമ്പുമാക്കാനാണ്‌. അയല്‍വാസിയെ പേടിക്കാനും നുറ്റാണ്ടുകളിലൂടെ ജൈവികമായി വളര്‍ന്നുവന്ന ബന്ധങ്ങളെ നിഷേധാത്മകമായി കാണാനും അത്‌ പ്രേരിപ്പിക്കുന്നു. സാമ്രാജ്യ സ്ഥാപനത്തിണ്റ്റെയും വംശശുദ്ധിയുടെയും മതരാഷ്ട്രത്തിണ്റ്റെയും അപകടകരങ്ങളായ സിദ്ധാന്തങ്ങള്‍ നമ്മെ ഇരുട്ടിലാഴ്ത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇത്തരം ഘട്ടങ്ങളില്‍ മുന്‍ഗാമികളെടുത്ത നിലപാടിണ്റ്റെ, പ്രസരിപ്പിച്ച ആത്മവിശ്വാസത്തിണ്റ്റെ ഔചിത്യവും നന്‍മയും തിരിച്ചറിഞ്ഞ്‌ അവയെ എത്തിപ്പിടിക്കാനാണ്‌ നാം ശ്രമിക്കേണ്ടത്‌. കാരണം ഈ ഇരുളടഞ്ഞ വഴിയില്‍ അതാണ്‌ നമുക്ക്‌ കൈവിളക്കാവുക

Thursday, April 29, 2010

അടിച്ചമര്‍ത്തലിണ്റ്റെ പ്രത്യയശാസ്ത്രം ഉസ്മാന്‍ പാലക്കാഴി"ഭീകരവാദം ആഗോളതലത്തിലും ഭാരതത്തിലും പൊതുവെ അര്‍ഥമാക്കുന്നത്‌ ഇസ്ളാമികഭീകരതയെ തന്നെയാണ്‌. ആയുധവും യുദ്ധവും കൊ ്‌ മതവ്യാപനം നടത്താന്‍ മുതിര്‍ന്നത്‌ ഇസ്ളാംമതം മാത്രമാണ്‌..." ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരെന്‍റ വാക്കുകളാണിത്‌ (കേസരി, ൨൦൦൬ ഡിസംബര്‍ ൧൦). ഇത്‌ വിചാര കേന്ദ്രത്തില്‍ നിന്ന്‌ വരുന്ന വാക്കുകളോ, വികാര കേന്ദ്രത്തില്‍ നിന്ന്‌ വരുന്ന വാക്കുകളോ? ഇത്‌ സമാധാനമു ാക്കുന്ന വാക്കുകളോ, പ്രകോപനമു ാക്കുന്ന വാക്കുകളോ? "നാണംകെട്ട നുണകള്‍ പറയുക. ചെറിയ നുണകളെക്കാള്‍ ജനങ്ങള്‍ എളുപ്പത്തില്‍ വിശ്വസിക്കുക വാന്‍ നുണകളാണ്‌" ഇതായിരുന്നു ഹിറ്റ്ലറുടെ സാരോപദേശം. അതിെന്‍റ ആവിഷ്കരണമാണ്‌ ഈ വാക്കുകളില്‍ ദര്‍ശിക്കുവാന്‍ കഴിയുന്നത്‌. മനുഷ്യനില്‍ നിന്ന്‌ ഉദാത്തമായ മാനുഷികഭാവങ്ങളെ കവര്‍ന്നെടുത്ത്‌ തത്സ്ഥാനത്ത്‌ അക്രമവാഞ്ഛയും നശീകരണത്വരയും നട്ടുപിടിപ്പിക്കുന്ന അപകടകാരിയായ ചിന്താഗതിയാണ്‌ ഫാസിസം. മര്‍ദനമുറകളില്‍ അധിഷ്ഠിതമായ ഒരു ഏകശാസനാധികാര രാഷ്ട്രീയക്രമമാണത്‌. അടിച്ചമര്‍ത്തലിെന്‍റ പ്രത്യയശാസ്ത്രമാണത്‌. ൧൯൯൨ ഡിസംബര്‍ ൬ ന്‌ ബാബരി മസ്ജിദിെന്‍റ ധ്വംസനത്തിലൂടെ ഫാസിസത്തിെന്‍റ ഇന്ത്യന്‍ പതിപ്പാണ്‌ തങ്ങള്‍ എന്ന്‌ വ്യക്തമാക്കുകയാണ്‌ സംഘപരിവാര്‍ ചെയ്തത്‌. ജര്‍മനിയില്‍ ഹിറ്റ്ലര്‍ പയറ്റിയ അതേ അടവുകളാണ്‌ ഇന്ത്യന്‍ ഫാസിസവും പയറ്റിക്കൊ ിരിക്കുന്നത്‌ . ഭൂരിപക്ഷത്തിെന്‍റ മൊത്തക്കുത്തക അവകാശപ്പെടുന്ന ഇന്ത്യന്‍ ഫാസിസ്റ്റുകള്‍ ന്യൂനപക്ഷം അവരുടെ ചൊല്‍പടിയില്‍ നില്‍ക്കണമെന്ന്‌ അഭിലഷിക്കുന്നവരാണ്‌. നുണപ്രചാരണങ്ങളിലൂടെ പ്രത്യയശാസ്ത്രം വിറ്റഴിക്കാന്‍ അവര്‍ ശ്രമിച്ചുകൊ ിരിക്കുകയും ചെയ്യുന്നു. ഒന്നര പതിറ്റാ ു മുമ്പ്‌ 'കലാകൌമുദി' എഴുതിയത്‌ കാണുക:"ഉയര്‍ന്ന ഉദ്യോഗങ്ങളിലെല്ലാം മുസ്ളിം തള്ളിക്കയറ്റമാണെന്നാണ്‌ ആര്‍. എസ്‌. എസ്‌ പ്രചരണം. എന്നാല്‍ ക്ളാസ്‌ ഒന്ന്‌ ആപ്പീസര്‍മാരില്‍ മുസ്ളിംകളുടെ അനുപാതം ൧:൬ ശതമാനം മാത്രമാണ്‌. മറ്റൊരു പ്രചരണം മുസ്ളിംകള്‍ കുടുംബാസൂത്രണവുമായി സഹകരിക്കാതെ അനിയന്ത്രിതമായി സന്താനോല്‍പാദനത്തിന്‌ തുനിയുന്നുവെന്നാണ്‌. മുസ്ളിംകളില്‍ ബഹുഭാര്യത്വം അപകടകരമായി വളരുന്നുെ ന്നും അവര്‍ പറയുന്നു. യഥാര്‍ഥത്തില്‍ ഔദ്യോഗിക പഠനങ്ങള്‍ കാണിക്കുന്നത്‌ ബഹുഭാര്യത്വം മുസ്ളിംകള്‍ക്കിടയില്‍ ഹിന്ദുക്കളെക്കാള്‍ കുറവാണെന്നാണ്‌" (അനില്‍കുമാര്‍ എ. വി, കലാകൌമുദി, ലക്കം ൯൧൨). ഭൂരിപക്ഷ- ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയില്‍ അകല്‍ച്ച വര്‍ധിപ്പിച്ചും ഭൂരിപക്ഷത്തിനിടയില്‍ അരക്ഷിത ബോധം സൃഷ്ടിച്ചുമാണ്‌ ജര്‍മനിയില്‍ ൧൯൨൦ കളില്‍ ഫാസിസം വേരുറപ്പിക്കുവാന്‍ ശ്രമിച്ചതെങ്കില്‍ ൧൯൩൦കളില്‍ തന്നെ അതേമാര്‍ഗം ഇന്ത്യന്‍ ഫാസിസ്റ്റുകളും അവലംബിച്ചുതുടങ്ങിയിരുന്നു. ൧൯൩൦കളില്‍ ഡോ. ഹെഡ്ഗെവാര്‍ നടത്തിയ പ്രസംഗങ്ങളിലെ ചില വാചകങ്ങള്‍ കാണുക: "നമ്മുടെ ഹിന്ദുസ്ഥാനം ഇന്ന്‌ നാലുപാടും ആപത്തുകളാല്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നു. നാം ദുര്‍ബലരാണ്‌; ഉറക്കം തൂങ്ങികളാണ്‌. ഒരു ഭാഗത്ത്‌ അന്യധര്‍മാവലംബികളായ ഭരണാധികാരികളുടെ രാജകീയ പ്രഭുത്വം; മറുഭാഗത്ത്‌ നമ്മുടെ മേല്‍ മുസല്‍മാന്‍മാര്‍ നടത്തുന്ന ആക്രമണങ്ങള്‍. ഇതിനു ര ിനുമിടയില്‍ പെട്ട നമ്മുടെ ഹിന്ദുസമാജം നട്ടംതരിയുകയാണ്‌. നമ്മെ മുസ്ളിംകളാക്കാന്‍ വേ ി, നമ്മുടെമേല്‍ ചെലുത്തിവരുന്ന അക്രമങ്ങളും നമ്മുടെ അമ്മപെങ്ങന്‍മാരനുഭവിക്കുന്ന അപമാനങ്ങളും വിവരിക്കുവാന്‍ തുടങ്ങിയാല്‍ വിചാരങ്ങള്‍ നിയന്ത്രണാധീനമായിപ്പോകും...." (പ്രസംഗങ്ങള്‍- കത്തുകള്‍, പേജ്‌ ൧൩). ചരിത്രപരമായ അവകാശവാദങ്ങള്‍ നിരത്തിയാണ്‌ സിയോണിസ്റ്റുകള്‍ ഫലസ്തീനിലേക്ക്‌ കുടിയേറിപ്പാര്‍ത്തത്‌; ഫലസ്തീന്‍കാരെ കൊന്നൊടുക്കിയും ആട്ടിയോടിച്ചുമാണ്‌ ഇസ്‌റായേല്‍ രാജ്യം സ്ഥാപിച്ചത്‌. അതേപോലെ ചരിത്രപരമായ അവകാശവാദങ്ങളുന്നയിച്ചാണ്‌ ഗോള്‍വാല്‍ക്കറും ഹെഡ്ഗേവാറും മറ്റും ഇന്ത്യയുടെ മൊത്തക്കുത്തക തങ്ങള്‍ക്കാണെന്ന്‌ പറഞ്ഞതും മുസ്ളിംകളും ക്രിസ്ത്യാനികളുമെല്ലാം വിദേശവംശജരാണെന്നും ഹൈന്ദവ സംസ്കാരത്തില്‍ ലയിച്ചുചേരുവാന്‍ കൂട്ടാക്കുന്നില്ലെങ്കില്‍ ഇന്ത്യയില്‍ അവര്‍ക്ക്‌ സ്ഥാനമില്ലെന്ന്‌ പ്രഖ്യാപിച്ചതും. ആ പ്രഖ്യാപനങ്ങളുടെ സാക്ഷാല്‍കാരത്തിനായി ഇന്ത്യന്‍ ഫാസിസ്റ്റുകള്‍ ആത്മാര്‍ഥമായി ശ്രമിച്ചുകൊ ിരിക്കുകയാണെന്നതിനുള്ള ഉദാഹരണങ്ങളാണ്‌ ബാബരിമസ്ജിദ്‌, ഗുജറാത്ത്‌, ഗ്രഹാംസ്റ്റെയിന്‍, രക്തരൂഷിതമായ രഥയാത്രാ സംഭവങ്ങള്‍. സിയോണിസത്തിെന്‍റയും ഇന്ത്യന്‍ ഫാസിസത്തിെന്‍റ യും താല്‍പര്യം ഒന്നാകയാല്‍ ഇരുവിഭാഗങ്ങളും കൈകോര്‍ത്തു പിടിച്ച്‌ മൂന്നോട്ടു പോകുന്നതും നമ്മള്‍ ക ുകൊ ിരിക്കുന്നു. സയണിസ്റ്റു മാതൃകയില്‍ എല്ലാവരും ചരിത്രപരമായ അവകാശവാദങ്ങളുമായി രംഗത്തുവന്നാല്‍ ഭൂഗോളമാകമാനം കലാപകലുഷിതമായിത്തീരുമെന്നതാണ്‌ യാഥാര്‍ഥ്യം. ജര്‍മനിയിലെ ഹിറ്റ്ലറുടെ ഫാസിസം, ഇറ്റലിയിലെ മുസോളിനിയുടെ ഫാസിസം, ഇസ്‌റായേലിലെ സയണിസം എന്നിവ ക്രൂരതയുടെയും മനുഷ്യത്വരാഹിത്യത്തിെന്‍റയും അടിച്ചമര്‍ത്തലിെന്‍റയും പ്രത്യയശാസ്ത്രങ്ങളാളെണന്നതില്‍ അഭിപ്രായ വ്യത്യാസമില്ല. അവയുമായെല്ലാം നേരില്‍ ബന്ധപ്പെട്ട, അവയുടെ മാതൃക പിന്‍പറ്റുകയും അവയില്‍നിന്ന്‌ ആവേശം ഉള്‍ക്കൊള്ളുകയും ചെയ്ത പാരമ്പര്യം മുസ്ളിംകള്‍ക്കല്ല, മറിച്ച്‌ സംഘ്പരിവാര്‍ പ്രഭൃതികള്‍ക്കാണുള്ളതെന്ന യാഥാര്‍ഥ്യം നിഷേധിക്കുവാന്‍ കഴിയുമോ? നൈനാന്‍ കോശി എഴുതുന്നു:"ഫാസിസത്തിെന്‍റ വസന്തകാലമായിരുന്ന ൧൯൩൯ മുതലേ സവര്‍ക്കറും അദ്ദേഹം നയിച്ച ഹിന്ദുമഹാസഭയും ആത്യന്തികമായി തെരഞ്ഞെടുത്ത അന്താരാഷ്ട്ര മാതൃക ഫാസിസ്റ്റ്‌ ജര്‍മനിയുടെതായിരുന്നു. ൧൯൩൯ മാര്‍ച്ച്‌ ൨൫-ന്‌ ഹിന്ദു മഹാസഭയുടെതായി ഇറക്കിയ പ്രസ്താവനയില്‍ ഇങ്ങനെ പറയുന്നു: "ആര്യസംസ്കാരത്തിെന്‍റ ആത്മീയ ഉണര്‍ച്ചയ്ക്കുള്ള ജര്‍മനിയുടെ ആശയഗതിയും സ്വസ്തികയുടെ മഹിമവല്‍കരണവും, ഇന്ത്യയിലെ മതബോധവും വിവേകവുമുള്ള ഹിന്ദുക്കള്‍ സ്വാഗതം ചെയ്യുന്നു" (മതം, മാര്‍ക്സിസം, മതേതരത്വം, നൈനാന്‍ കോശി, പേജ്‌൪൯). 'എക്കണോമിക്ക്‌ ആനൃ പൊളിറ്റിക്കല്‍ വീക്കിലി'യിലെഴുതിയ "൧൯൩൦കളിലെ ഹിന്ദുത്വത്തിെന്‍റ വൈദേശിക ബന്ധങ്ങള്‍" എന്ന ലേഖനത്തില്‍ (ജനുവരി ൨൨, ൨൦൦) മാര്‍സിയ കാസലാരി, ഹിന്ദുത്വത്തിെന്‍റ ആവിര്‍ഭാവത്തിലും വളര്‍ച്ചയിലുമുള്ള വിദേശബന്ധത്തിന്‌ ശക്തമായ തെളിവ്‌ ഹാജരാക്കിയിരുന്നു. "ഹിന്ദു ദേശീയ പ്രസ്ഥാനങ്ങളും അതിലുപരി അവരുടെ പ്രതിയോഗികളും പൊലീസും സൃഷ്ടിച്ച പ്രാഥമിക രേഖകളുടെ സൂക്ഷ്മമായ പരിശോധന ഇറ്റാലിയന്‍ ഫാസിസവും ഹിന്ദുസംഘടനകളുമായുള്ള ബന്ധം വെളിച്ചത്തുകൊണ്ടുവരുന്നവയാണ്‌. വളരെ പ്രധാനപ്പെട്ട ഹിന്ദു ദേശീയ പ്രസ്ഥാനങ്ങള്‍ യഥാര്‍ഥത്തില്‍ ബോധപൂര്‍വമായി ഫാസിസ്റ്റ്‌ ആശയങ്ങള്‍ പിന്തുടര്‍ന്നു എന്നു മാത്രമല്ലഫാസിസ്റ്റ്‌ ഇറ്റലിയുമായിവളരെ അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്തു". ഫാസിസ്റ്റ്‌ ഭരണകൂടവുമായും മുസോളിനിയുമായും ബന്ധം പുലര്‍ത്തിയ ആദ്യ ഹിന്ദുദേശീയവാദി ബി. എസ്‌. മുണ്‍ജെ എന്ന ആര്‍. എസ്‌. എസ്‌ നേതാവായിരുന്നു. ഹെഡ്ഗെവാറിെന്‍റ ഉപദേഷ്ടാവും ആത്മാര്‍ഥ സുഹൃത്തുമായിരുന്നു മുണ്‍ജെ. വട്ടമേശ സമ്മേളനത്തില്‍ പോയി മടങ്ങിവന്ന വേളയില്‍ യൂറോപ്പ്‌ സന്ദര്‍ശിച്ചു. ഇറ്റലി സന്ദര്‍ശിക്കാനാണ്‌ ഏറെ സമയം ചെലവഴിച്ചത്‌. അവിടെ അദ്ദേഹം വളരെ പ്രധാനപ്പെട്ട സൈനിക സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സന്ദര്‍ശിച്ചു. വളരെ പ്രാധാന്യം അര്‍ഹിക്കുന്നത്‌ അദ്ദേഹം മുസോളിനിയെ സന്ദര്‍ശിച്ചതാണ്‌" (മതം, മാര്‍ക്സിസം, മതേതരത്വം, നൈനാന്‍ കോശി, പേജ്‌ ൪൮). ഫാസിസം അസഹിഷ്ണുതയാണെന്നും ഹിന്ദുമതത്തിന്‌ അത്‌ അന്യമാണെന്നും കേസരി എഴുതിവിട്ടു. ഹിന്ദുമതത്തിന്‌ അത്‌ അന്യമാണെന്നത്‌ ശരിയാണ്‌. എന്നാല്‍ ആര്‍. എസ്‌. എസ്‌ ഒരു ഫാസിസ്റ്റ്‌ സംഘടനയാണെന്ന്‌ ഹെഡ്ഗെവാറിെന്‍റ ഉപദേഷ്ടാവും ആര്‍. എസ്‌. എസ്‌ നേതാവുമായിരുന്ന മുണ്‍ജെ ഇറ്റലി സന്ദര്‍ശന വേളയില്‍ ഫാസിസ്റ്റ്‌ സംഘടനയായ ബലീലയെ പ്രകീര്‍ത്തിച്ചുകൊ ്‌ എഴുതവെ ഡയറിയില്‍ കുറിച്ചിട്ടു ്‌! കാണുക: "ഫാസിസ്റ്റ്‌ ആശയം ശരിക്കും ജനങ്ങള്‍ക്കിടയില്‍ ഐക്യം എന്ന ധാരണ സ്പഷ്ടമാക്കുന്നു..... ഇന്ത്യക്ക്‌ പ്രത്യേകിച്ച്‌ ഹിന്ദു ഇന്ത്യക്ക്‌ സൈനികവല്‍കരിക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനും അത്തരം ഒരു സംഘടന ആവശ്യമാണ്‌. തികച്ചും സ്വതന്ത്രമായി ആവിഷ്കരിച്ചതാണെങ്കിലും നമ്മുടെ സംഘടനയായ രാഷ്ട്രീയ സ്വയം സേവക സംഘം അത്തരത്തിലൊന്നാണ്‌" (മതം, മാര്‍ക്സിസം, മതേതരത്വം, നൈനാന്‍ കോശി, പേജ്‌ ൪൮-൪൯). നോക്കുക! ആര്‍. എസ്‌. എസ്‌ നേതാവ്‌ തുറന്നുപറയുന്നു; തങ്ങളുടെത്‌ ഒരു ഫാസിസ്റ്റ്‌ സംഘടനയാണെന്ന്‌. ഫാസിസം ഹിന്ദുത്വത്തിന്‌ അന്യമാണെന്നെഴുതിയ കേസരിക്കാര്‍ പറയുക; അപ്പറഞ്ഞതനുസരിച്ച്‌ ആര്‍. എസ്‌. എസിന്‌ ഹിന്ദുത്വവുമായി ബന്ധമില്ല എന്നുവരില്ലേ. ഫാസിസം അസഹിഷ്ണുതയാണെന്ന്‌ കേസരി എഴുതുമ്പോള്‍ മുണ്‍ജെ പറഞ്ഞത്‌ ഫാസിസം ഐക്യമു ാക്കുന്നു എന്നും!ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്ന്‌ എങ്ങനെ പറയും? ഹിന്ദുത്വം ഭ്രഷ്ട്‌ കല്‍പിച്ചിരിക്കുന്ന അവര്‍ണരും വിജാതീയരും ഇന്ത്യയിലെ ജനസംഖ്യയുടെ ൬൦ ശതമാനത്തിലേറെ വരും. ഇന്ത്യയിലെ ആദിമനിവാസികള്‍ അവര്‍ണരാണ്‌. അവര്‍ ഹിന്ദുമതത്തിന്‌ പുറത്താണ്‌ താനും. വടക്കേ ഇന്ത്യയില്‍ അരങ്ങേറികൊ ിരിക്കുന്ന ദലിത്‌ പീഡന വാര്‍ത്തകള്‍ ഇതുമായി കൂട്ടിവായിക്കുക. ചത്തപശുവിെന്‍റ തോലുരിച്ചതിന്‌ നാലഞ്ച്‌ അവര്‍ണരെ ചുട്ടെരിച്ചത്‌ ആരാണെന്നും അതിനവരെ പ്രേരിപ്പിച്ച ചേതോവികാരം എന്തായിരുന്നുവെന്നതും ഓര്‍ക്കുക. പിന്നോക്ക വിഭാഗക്കാര്‍ക്ക്‌ ജോലി സംവരണം ചെയ്യുവാന്‍ നിര്‍ദേശിക്കുന്ന മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ നടപ്പിലാക്കാതിരിക്കുവാന്‍ ആത്മാഹുതി വരെ നടത്തി പ്രതിഷേധിക്കുവാനും അതിെന്‍റ പേരില്‍ കലാപങ്ങള്‍ അഴിച്ചുവിടുവാനും ആരാണ്‌ നേതൃത്വം നല്‍കിയതെന്ന്‌ അറിയാത്തവരല്ല ഇന്ത്യന്‍ ജനത. ഇന്ത്യന്‍ ഫാസിസം സൂക്ഷ്മമായ അര്‍ഥത്തില്‍ സവര്‍ണ പ്രത്യയശാസ്ത്രത്തിെന്‍റ രാഷ്ട്രീയാവിഷ്കാരമാണെന്ന്‌ വ്യക്തം. (അവസാനിച്ചു)

Tuesday, April 27, 2010

ഉസ്മാന്‍ പാലക്കാഴി

ഇസ്ളാമിണ്റ്റെ പേരില്‍ ലോകത്ത്‌ നടക്കുന്ന ഒരു ഭീകരവാദത്തിനും തീവ്രവാദത്തിനും ഇസ്ളാമിക പ്രമാണങ്ങളുടെ പിന്‍ബലമില്ല. ആരുടെയൊക്കെയോ ദുഷ്ടലാക്കുകള്‍ അവര്‍ നടപ്പിലാക്കുകയാണ്‌. ഇസ്ളാംവിരുദ്ധ ശക്തികള്‍ക്കാകട്ടെ ഇത്‌ ഇസ്ളാമിനെ അടിക്കുവാനുള്ള ശക്തമായ ആയുധമായിത്തീരുന്നു. ലോകമെമ്പാടുമുള്ള അറിയപ്പെടുന്ന മുസ്ളിം പണ്ഡിതന്‍മാരും ഇസ്ളാമിക സംഘടനകളും തീവ്രവാദ പ്രവര്‍ത്തനങ്ങളെ തള്ളിപ്പറഞ്ഞിട്ടുണ്ട്‌. നിരപരാധികളെ നിഷ്കരുണം കൊന്നൊടുക്കുന്ന ചാവേറാക്രമണങ്ങള്‍ക്ക്‌ യാതൊരു നീതീകരണവുമില്ല. സ്വന്തം നിലനില്‍പിനായി പോരാടുന്ന, അര്‍ഥവത്തായ സമരം ചെയ്യുന്ന ഫലസ്തീനികളാണെങ്കിലും ചാവേറാക്രമണത്തിലൂടെയും മറ്റും നിരപരാധികളെ കൊന്നൊടുക്കുവാന്‍ അവര്‍ക്ക്‌ അവകാശമില്ല. ചാവേറാക്രമണം ആത്മഹത്യയാണ്‌. ആത്മഹത്യ മുസ്ളിമിന്‌ നിഷിദ്ധമാണ്‌. എന്നാല്‍ ലോകത്തെവിടെയെല്ലാം ഭീകരവാദവും തീവ്രവാദവുമുണ്ടോ അതിനെല്ലാം കാരണക്കാര്‍ മുസ്ളിംകളാണ്‌ എന്ന വ്യാജമായ ഒരു പ്രചാരണം നടക്കുന്നുണ്ട്‌. ലോകത്ത്‌ നടന്നതും നടന്നുകൊണ്ടിരിക്കുന്നതുമായ സകല ഭീകരപ്രവര്‍ത്തനങ്ങളിലും മുസ്ളിം നാമധാരികള്‍ മാത്രമാണോ ഉള്ളത്‌? ഇസ്‌റാഈല്‍ പ്രധാനമന്ത്രിയെ കൊന്ന ഭീകരന്‍ യാഹുദനായിരുന്നു. ഭീകരവാദവും ആത്മഹത്യാ സ്ക്വാഡുകളും സിക്കുകാര്‍ക്കിടയില്‍ നിറഞ്ഞാടിയിരുന്ന ഒരു കാലമുണ്ടായിരുന്നില്ലേ? മാര്‍ക്സിസത്തിണ്റ്റെ വക്താക്കള്‍ കൊല്ലാനും മരിക്കാനും തയാറുള്ളവരും അത്‌ ചെയ്തുകൊണ്ടിരിക്കുന്നവരാണെന്നതും സത്യമല്ലേ? നക്സല്‍ പ്രസ്ഥാനങ്ങള്‍ക്ക്‌ ഊര്‍ജം പകരുന്ന പ്രത്യയശാസ്ത്രമേതാണ്‌? ഇന്ത്യ ഇന്ന്‌ നേരിടുന്ന ഏറ്റവും വലിയ ഭീഷണി മാവോയിസ്റ്റുകളാണെന്ന്‌ പ്രധാനമന്ത്ര തന്നെ സമ്മതിച്ചത്‌ ഈയിടെയാണ്‌. ഇന്ത്യന്‍ മണ്ണില്‍ മനുഷ്യരക്തത്തിെന്‍റ മണമുയരുന്നുവെങ്കില്‍ ഇക്കൂട്ടര്‍ക്കും സംഘ്പരിവാര്‍ പ്രഭൃതികള്‍ക്കുമുള്ള അനിഷേധ്യമായ പങ്ക്‌ ആര്‍ക്ക്‌ നിഷേധിക്കുവാനാകും? ഗാന്ധിജിയെ കൊന്നത്‌ ഏത്‌ 'ജിഹാദി'യാണ്‌? ബിന്‍ലാദനെ വളര്‍ത്തിയതും അയാളുടെ പേരില്‍ അഫ്ഗാനിസ്ഥാന്‍ എന്ന രാജ്യത്തെ കൊലക്കളമാക്കിയതും ഇറാഖിനെ ചാമ്പലാക്കിയതും ഇപ്പോഴും ഇറാഖിലെയും അഫ്ഗാനിലെയും ജനങ്ങളെ കൂട്ടക്കുരുതി നടത്തിക്കൊണ്ടിരിക്കുന്നതും ഏത്‌ 'ജിഹാദി' ഗ്രൂപ്പില്‍ പെട്ടവരാണ്‌? കുരിശുയുദ്ധങ്ങളില്‍ മുസ്ളിംകളുടെ രക്തം പുഴയായൊഴുകുകയും കബന്ധങ്ങള്‍ കുന്നുകൂടുകയും ചെയ്തിരുന്നതായി ചരിത്രം പറയുന്നു. കുരിശുയുദ്ധം നയിച്ചവര്‍ ഏത്‌ 'ജിഹാദി' ഗ്രൂപ്പില്‍ പെട്ടവരായിരുന്നു? ഇതൊന്നും വിമര്‍ശകര്‍ ചിന്തിക്കാറില്ല. എന്താണ്‌ ജിഹാദ്‌?൨൦൧൦ ഫെബ്രുവരി ലക്കം 'പച്ചക്കുതിര'യില്‍. കെ. പി. രാമനുണ്ണി എഴുതുന്നു: ".....പത്തനംതിട്ടയില്‍ രണ്ട്‌ മിശ്രവിവാഹം നടന്നതോടെ ലൌ ജിഹാദ്‌ എന്ന കരച്ചില്‍ കേരളം മുഴുക്കെ മുഴങ്ങി. പ്രണയക്കുരുക്കില്‍പ്പെടുത്തി ഹിന്ദു- ക്രിസ്ത്യന്‍ സമുദായങ്ങളില്‍നിന്ന്‌ ഇസ്ളാമിലേക്ക്‌ മതം മാറ്റപ്പെടുന്ന പതിനായിരങ്ങളുടെ കദനകഥകള്‍ പ്രചരിക്കപ്പെട്ടു. പെണ്‍മക്കള്‍ ക്രിസ്ത്യാനികളുടെ കൂടെപ്പോയാലും മുസ്ളിമിണ്റ്റെ കൂടെപ്പോകുന്നത്‌ സഹിക്കാന്‍ കഴിയില്ലെന്ന്‌ പറയാറുള്ള വരേണ്യസ്ത്രീത്വം മറ്റെല്ലാ മിശ്രവിവാഹങ്ങളും മറന്ന്‌ മുസ്ളിം ചെറുക്കന്‍ ഭര്‍ത്താവായി ഭവിച്ച നാട്ടിലെ കേസ്സുകള്‍ മാത്രം നിരന്തരം ഓര്‍ത്തുകൊണ്ടിരുന്നു. ലൌ ജിഹാദ്‌ പ്രചരണത്തെ നിരാകരിക്കുന്ന റിപ്പോര്‍ട്ട്‌ ഡി. ജി. പി. നല്‍കിയിട്ടും കേന്ദ്ര അഭ്യന്തരവകുപ്പ്‌ അത്‌ സ്വീകരിച്ചിട്ടും ഒബ്സസ്സീവ്‌ കംപല്‍സീവ്‌ രോഗിയെപ്പോലെയാണ്‌ ജസ്റ്റിസ്‌ ശങ്കരന്‍ പോലും ഇല്ലാത്ത പൂച്ചയെ ഇരുളില്‍ തപ്പിയത്‌". സത്യത്തോട്‌ അല്‍പമെങ്കിലും ആഭിമുഖ്യമുള്ളവര്‍ക്ക്‌ ഇപ്പറഞ്ഞ വസ്തുതകളോട്‌ പുറംതിരിഞ്ഞു നില്‍ക്കാന്‍ സാധിക്കുമോ? എവിടെപ്പോയി ലൌ ജിഹാദിണ്റ്റെ പേരില്‍ കാടിളക്കിയവര്‍? തുടര്‍ക്കഥകള്‍ മെനയാന്‍ സാധിക്കാതെ എല്ലാവരും പേന താഴെവെച്ചതെന്തേ? അങ്ങനെയൊരു ജിഹാദ്‌ ഇസ്ളാമിലുണ്ടോ എന്ന ഒരന്വേഷണം ഒരു പത്രപ്രവര്‍ത്തകനും നടത്താതിരുന്നതെന്തേ? കാര്യസാധ്യത്തിനുവേണ്ടി വിഷമങ്ങളെയോ എതിര്‍പ്പുകളെയോ തരണം ചെയ്തുകൊണ്ട്‌ പരമാവധി പരിശ്രമിക്കുന്നതിനാണ്‌ അറബിയില്‍ 'ജിഹാദ്‌' എന്നു പറയുന്നത്‌. ദൈവികമാര്‍ഗത്തിലുള്ള തീവ്രശ്രമമെന്ന അര്‍ഥത്തിലാണ്‌ ഖുര്‍ആനിലും നബിവചനങ്ങളിലുമെല്ലാം ജിഹാദ്‌ എന്ന്‌ പ്രയോഗിക്കപ്പെട്ടിരിക്കുന്നത്‌. അതല്ലാതെ അമുസ്ളിംകള്‍ക്കെതിരെ നടത്തുന്ന വര്‍ഗീയ അക്രമങ്ങള്‍ക്കല്ല ജിഹാദ്‌ എന്നു പറയുന്നത്‌. ജിഹാദ്‌ എന്ന്‌ കേള്‍ക്കുമ്പോഴേക്കും കണ്ണില്‍ കണ്ട അമുസ്ളിംകളെയൊക്കെ വടിവാളുകൊണ്ട്‌ കഴുത്തറുക്കുന്ന ഭീകരമായ കൊലപാതകമെന്നും അതാണ്‌ മുസ്ളിംകളുടെ പുണ്യയുദ്ധമെന്നും തെറ്റായി മനസ്സിലാക്കുന്നവരും, അങ്ങനെയല്ല കാര്യം എന്നറിയുമെങ്കിലും അതുതന്നെയാണ്‌ ശരി എന്ന്‌ ദുഷ്ടബുദ്ധ്യാ പ്രചരിപ്പിക്കുന്നവരുമുണ്ട്‌. സംഘപരിവാറുകാരും യുക്തിവാദികളും രണ്ടാമതു പറഞ്ഞ ഗണത്തില്‍ ഉള്‍പെടുന്നവരാണ്‌ എന്നതാണ്‌ വാസ്തവം. സത്യസാക്ഷ്യമെന്ന ദൌത്യനിര്‍വഹണത്തിന്‌ സ്വന്തത്തെ സജ്ജമാക്കുകയാണ്‌ ഒരു മുസ്ളിം ആദ്യമായി ചെയ്യേണ്ടത്‌. ദൈവികവിധിവിലക്കുകള്‍ക്കനുസൃതമായി സ്വന്തം ഇഷ്ടാനിഷ്ടങ്ങളെ ക്രമീകരിച്ചുകൊണ്ടാണ്‌ ഒരാള്‍ സ്വന്തത്തോട്‌ ജിഹാദ്‌ ചെയ്യുന്നത്‌. ഈ ദൌത്യനിര്‍വഹണത്തിന്‌ തെന്‍റ സമ്പത്തിനെയും കുടുംബത്തെയും സമൂഹത്തെയും പരിസരത്തെയുമെല്ലാം സജ്ജമാക്കുവാന്‍ മുസ്ളിം ബാധ്യസ്ഥനാണ്‌. ഈ സജ്ജീകരണങ്ങളെല്ലാം തന്നെ ജിഹാദിെന്‍റ വരുതിയില്‍ വരുന്നവയാണ്‌. ഇസ്ളാം അനുസരിച്ചുള്ള ജീവിതവും അങ്ങനെ ജീവിക്കാന്‍ വേണ്ടിയുള്ള ത്യാഗപരിശ്രമങ്ങളുമാണ്‌ ജിഹാദ്‌.താന്‍ വിശ്വസിക്കുന്ന മതമനുസരിച്ച്‌ ജീവിക്കാനും അത്‌ പ്രബോധനം ചെയ്യുന്നതിനുമുള്ള ഓരോ വ്യക്തിയുടെയും മൌലികമായ അവകാശം ആധുനിക നിയമവ്യവസ്ഥകളെല്ലാം അംഗീകരിക്കുന്നുണ്ട്‌. ഈ മൌലികാവകാശം നിഷേധിക്കപ്പെടുകയാണെങ്കില്‍ അത്‌ നേടിയെടുക്കാന്‍ വേണ്ടി പരിശ്രമിക്കേണ്ടത്‌ മുസ്ളിം സമൂഹത്തിെന്‍റ ബാധ്യതയാണ്‌. ഈ പരിശ്രമത്തില്‍ ശക്തി പ്രയോഗിക്കപ്പെടുമ്പോഴാണ്‌ ജിഹാദ്‌ സായുധസമരമായിത്തീരുന്നത്‌. സത്യമതമനുസരിച്ച്‌ ജീവിക്കാനും അത്‌ പ്രബോധനം ചെയ്യുവാനുമുള്ള സ്വാതന്ത്യ്രം നിഷേധിക്കപ്പെടുമ്പോള്‍ അനിവാര്യമെങ്കില്‍ ശക്തി പ്രയോഗിക്കാന്‍ ഖുര്‍ആന്‍ മുസ്ളിം സമൂഹത്തെ അനുവദിക്കുന്നുണ്ട്‌. ഇതാണ്‌ ജിഹാദ്‌ സായുധസമരമായിത്തീരുന്ന സാഹചര്യം. അതല്ലാത്തപ്പോഴെല്ലാം അത്‌ ഇസ്ളാം അനുസരിച്ചുള്ള ജീവിതവും അത്‌ പ്രബോധനം ചെയ്യുന്നതിനുവേണ്ടിയുള്ള തീവ്രയത്നങ്ങളും മാത്രമായിരിക്കും. ഇസ്ളാമിക ശരീഅത്തില്‍ പരിഷ്കരണം ആവശ്യമാണെന്ന ചിന്താഗതിയുള്ള എം. എന്‍ കാരശ്ശേരിക്ക്‌ പോലും ഇസ്ളാമിലെ ജിഹാദിെന്‍റ ശരിയായ വശം ഉള്‍ക്കൊള്ളുവാന്‍ കഴിഞ്ഞിട്ടുണ്ടെന്ന കാര്യം ശ്രദ്ധേയമാണ്‌. അദ്ദേഹം എഴുതുന്നു:"ജിഹാദ്‌ എന്ന ആശയം ഭീകരവാദമോ, ആത്മഹത്യാ പ്രോത്സാഹനമോ ഒന്നുമല്ല. ആ വാക്കിന്‌ 'വിശുദ്ധയുദ്ധം' എന്ന്‌ പരിഭാഷ കൊടുക്കാറുണ്ട്‌. അവിശ്വാസിയെ വിശ്വാസത്തിെന്‍റ പേരില്‍ കൊല്ലുവാനോ, അവിശ്വാസിയുടെ കൈകൊണ്ട്‌ മരിക്കുവാനോ ഉള്ള ആഹ്വാനമല്ല അത്‌. ആ വാക്കിെന്‍റ അര്‍ഥം 'കഠിനമായ പരിശ്രമം' എന്നാണ്‌. അവനവെന്‍റ വിശ്വാസവും അനുഷ്ഠാനവും സംരക്ഷിക്കുവാനുള്ള പ്രതിരോധ യുദ്ധം മാത്രമെ 'ജിഹാദ്‌' ആവുകയുള്ളൂ. സത്യത്തില്‍ ആത്മശുദ്ധീകരണത്തിനു വേണ്ടി അവനവനോടു നടത്തുന്ന 'യുദ്ധ'ത്തെയാണ്‌ മുഹമ്മദ്‌ നബി 'വലിയ ജിഹാദാ'യി കണക്കാക്കിയത്‌. അമുസ്ളിംകള്‍ എന്ന പോലെ ചില മുസ്ളിംകളും ഈ ആശയം കഠിനമായി തെറ്റിദ്ധരിച്ചിട്ടുണ്ട്‌. 'ജിഹാദ്‌' എന്നത്‌ മിക്ക സമയത്തും ആയുധമെടുത്തുള്ള യുദ്ധമേ അല്ല എന്നുള്ളത്‌ എല്ലാവരും മറന്നുപോകുന്നു......" (വര്‍ഗീയതയ്ക്കെതിരെ ഒരു പുസ്തകം, എം. എന്‍. കാരശ്ശേരി, പേജ്‌ ൨൨). സംഘപരിവാറും ജിഹാദുംഹിന്ദു വര്‍ഗീയവാദികള്‍ക്ക്‌ വാസ്തവത്തില്‍ ഹൈന്ദവതയുടെ പിന്‍ബലമില്ലെന്ന്‌ രാമനുണ്ണി തണ്റ്റെ ലേഖനത്തില്‍ സമര്‍ഥിച്ചിട്ടുണ്ട്‌. ഇസ്ളാമിനെ ശത്രുവായി കാണുന്നതിനെക്കുറിച്ച്‌ അദ്ദേഹം എഴുതി: "മണ്ടത്തരവും വിവരക്കേടും കൊണ്ടാണ്‌ ഹിന്ദു വര്‍ഗീയവാദികള്‍ തങ്ങളുടെ ശത്രുവായി ഇസ്ളാമിനെ കാണുന്നത്‌. സത്യത്തില്‍ ഭാരതീയ ദര്‍ശനങ്ങളും പാശ്ചാത്യമായ ലോകവീക്ഷണവും തമ്മിലാണ്‌ വൈരുദ്ധ്യമുള്ളത്‌. പടിഞ്ഞാറിണ്റ്റെ പദാര്‍ത്ഥവാദപരമായ ലോകക്രമത്തിന്‌ അടിമപ്പെടാതെ ഭാരതീയ സംസ്കൃതിക്ക്‌ അഭിമാനത്തോടെ പിടിച്ചുനില്‍ക്കണമെങ്കില്‍ കൂട്ടാളിയായി കൂട്ടാവുന്നത്‌ ഇസ്ളാം മാത്രമായിരിക്കും". പക്ഷേ, ഇസ്ളാം ലോകത്തിന്‌ ഭീഷണിയാണെന്നും മുസ്ളിംകള്‍ രാജ്യസ്നേഹികളല്ലെന്നും ഹിന്ദുവര്‍ഗീയവാദികള്‍ നിരന്തരം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്‌. ഒരു ഉദ്ധരണി വായിക്കുക:"ഭാരതത്തില്‍ ജന്‍മംകൊണ്ട ജിഹാദ്‌ ഭീകരതയാണ്‌ ഇന്ന്‌ ലോകത്തിന്‌ തന്നെ ഭീഷണിയായിത്തീര്‍ന്നിരിക്കുന്നതെന്നും ഖിലാഫത്ത്‌ പ്രസ്ഥാനത്തില്‍ അവസാനം മുസ്ളിംകള്‍ ഗാന്ധിജിയെ കാലുവാരിയെന്നും 'ആഗോള ഭീകരവാദം' എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട്‌ എം. ജി. യൂണി.സിറ്റി സോഷ്യല്‍ സ്റ്റഡീസ്‌ വിഭാഗം റീഡര്‍ ഡോ. എസ്‌. ഗിരീഷ്കുമാര്‍ പറഞ്ഞു" (കേസരി വാരിക, ൨൦൦൬ ഡിസംബര്‍ ൧൦. പേജ്‌൧൨). ഗാന്ധിജിയുടെ ശുഷ്കിച്ച മാറിലേക്ക്‌ നിറയൊഴിച്ച വ്യക്തിയെ ആദരിക്കുന്നവര്‍ക്ക്‌ മുസ്ളിംകള്‍ ഗാന്ധിജിയെ കാലുവാരി എന്നു പറയാന്‍ എന്തവകാശം എന്നു ചോദിക്കുന്നില്ല. എന്നാല്‍ ഇസ്ളാം എന്നത്‌ ഭീകരവാദത്തിണ്റ്റെ പര്യായമാണെന്നും അത്‌ ലോകത്തിനു തന്നെ ഭീഷണിയാണെന്നും നിരന്തരം പ്രസ്താവിച്ചുകൊണ്ടിരിക്കുന്നവര്‍ എന്തുതരം ചിന്താഗതിയാണ്‌ പ്രസരിപ്പിച്ചുകൊണ്ടിരിക്കുന്നത്‌ എന്നത്‌ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്‌. ഉള്ള കാര്യം പറയുന്നതില്‍ ആരും വേവലാ തിപ്പെടേണ്ടതില്ല. എന്നാല്‍ ഇല്ലാത്ത കാര്യങ്ങള്‍ വെച്ചുകെട്ടിപ്പറഞ്ഞ്‌ ഒരു മതത്തെയും അതിെന്‍റ അനുയായികളെയും ഒന്നടങ്കം ദുഷ്ടരായി ചിത്രീകരിക്കുമ്പോള്‍ അങ്ങനെ ചിത്രീകരിക്കുന്നവരുടെ പിന്നാമ്പുറം എന്തെന്ന അന്വേഷണം അപ്രസക്തമല്ല. ൧൯൯൨ ഡിസംബര്‍ ൬ന്‌ ബാബരി മസ്ജിദ്‌ നിലംപരിശാക്കുകയും ശേഷം നൂറുകണക്കിന്‌ മുസ്ളിംകളെ കൊന്നൊടുക്കുകയും ചെയ്ത ദുഷ്ടതയുടെ പേര്‌ ഭീകരതയോ സൌമ്യതയോ? ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന ഇന്ത്യയിലെ എല്ലാ മതവിശ്വാസികളെയും മതവിശ്വാസികളല്ലാത്തവരെയും ഒരുപോലെ ബാധിക്കുന്ന ദുരന്തമായിരുന്നില്ലേ അത്‌? ഭൂരിഭാഗം ഹിന്ദുക്കളും ആ അക്രമത്തെ എതിര്‍ക്കുന്നവരാണ്‌ എന്നത്‌ സത്യമാണ്‌. എന്നാല്‍ ഭീകരവാദികളും അക്രമികളുമായ ഹിന്ദുത്വവാദികളാണ്‌ ആ പള്ളി പൊളിച്ചത്‌ എന്നത്‌ അനിഷേധ്യമാണ്‌. "ജിഹാദ്‌ ഭീകരതയാണ്‌ ഇന്ന്‌ ലോകത്തിന്‌ ഭീഷണി" എന്ന്‌ പെരുമ്പറ മുഴക്കുന്ന 'കേസരി'യുടെ വക്താക്കള്‍ ആ അക്രമത്തെ ന്യായീകരിക്കുന്നവരല്ലേ?ഗുജറാത്തില്‍ നടന്ന വംശഹത്യ ഇന്ത്യയുടെ ചരിത്രത്തിലെ സമാനതയില്ലാത്ത കൊടും ക്രൂരതയല്ലേ? ശ്രീ. രാമനുണ്ണി അതിണ്റ്റെ ഭീഭത്സത എടുത്തുപറയുന്നുണ്ട്‌. ഗര്‍ഭിണിയെ പിടിച്ച്‌ ജീവനോടെ വയറുകീറി കുഞ്ഞിനെ പുറത്തെടുത്ത്‌ ത്രിശൂലത്തില്‍ കോര്‍ത്ത്‌ അഗ്നിയില്‍ ചുട്ടെടുത്ത നിഷ്ഠൂര കര്‍മത്തെ മൃഗീയമെന്നോ പൈശാചികമെന്നോ വിശേഷിപ്പിച്ചാല്‍ അത്‌ മൃഗങ്ങള്‍ക്കും പിശാചിനും മാനഹാനിയുണ്ടാക്കും. പുതിയൊരു പദം കണ്ടുപിടിക്കേണ്ടിയിരിക്കുന്ന ആ കരാളകര്‍മത്തെ വിശേഷിപ്പിക്കാന്‍. ആയിരക്കണക്കിന്‌ മുസ്ളിംകള്‍ കൊന്നൊടുക്കപ്പെട്ടു. എണ്ണമറ്റ മുസ്ളിം സ്ത്രീകള്‍ മാനഭംഗത്തിനിരയായി. അനേകം കുഞ്ഞുങ്ങള്‍ അനാഥകളും സ്ത്രീകള്‍ വിധവകളുമായി. അനേക കോടികളുടെ സ്വത്തുക്കള്‍ കൊള്ളചെയ്യപ്പെട്ടു. കൊലയ്ക്ക്‌ ആണുങ്ങളും കൊള്ളയ്ക്ക്‌ പെണ്ണുങ്ങളുമായിരുന്നു മുമ്പില്‍ എന്നാണ്‌ മാധ്യമങ്ങള്‍ വെളിപ്പെടുത്തിയത്‌. സ്വന്തം ഗ്രാമത്തിലേക്കു മടങ്ങാന്‍ കഴിയാതെ ഇപ്പോഴും അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്നവര്‍ അനേകം! ഗുജറാത്തിലെ വംശഹത്യാരീതിയുടെ ഒരു സാമ്പിള്‍ കാണുക:".....എന്നാല്‍ ഗുജറാത്തിലിന്ന്‌ ചില വാക്കുകള്‍ മരണകാരണമാണ്‌. അതിലൊന്ന്‌ അച്ഛന്‍, അമ്മ എന്നര്‍ഥമുള്ള പൊതുവില്‍ മുസ്ളിംകള്‍ ഉപയോഗിക്കുന്ന 'അബ്ബ'യും 'അമ്മി'യുമാണ്‌. നേരത്തെ പറഞ്ഞ ഹിന്ദുമത വിശ്വാസിയായ സാമൂഹ്യ പ്രവര്‍ത്തകന്‍ ഒരു കുഞ്ഞിനെയെങ്കിലൂം രക്ഷിക്കാനായല്ലോ എന്ന ചാരിതാര്‍ഥ്യത്തോടെ നടക്കുമ്പോഴാണ്‌ കൊലയാളിയുടെ പിടിയില്‍ പെട്ടത്‌. ഇതെെന്‍റ കുഞ്ഞാണെന്ന്‌ പറഞ്ഞ്‌ നടക്കുമ്പോഴാണ്‌ തോളില്‍ കിടക്കുന്ന ഇതൊന്നുമറിയാത്ത കുഞ്ഞ്‌ 'അബ്ബാ' എന്നു വിളിച്ചത്‌. പിന്നെ താമസമുണ്ടായില്ല. കൊലയാളികള്‍ ഓടിവന്ന്‌ കുഞ്ഞിനെ ബലാല്‍ക്കാരമായി പിടിച്ചുവാങ്ങി പിച്ചിച്ചീന്തി...."(ഇരകളുടെ മാനിഫെസ്റ്റോ, കെ. ഇ. എന്‍, പേജ്‌ ൯൭). ഏതു 'ജിഹാദീ' ആഹ്വാനത്താലാണ്‌ ഈ നരനായാട്ടെല്ലാം നടന്നത്‌? (ഗോധ്ര സംഭവം തന്നെ വംശഹത്യക്കു വേണ്ടി ആസൂത്രണം ചെയ്തതായിരുന്നു എന്ന യാഥാര്‍ഥ്യം വെളിച്ചത്തായിരിക്കുന്നു എന്നതും ഓര്‍ക്കുക

Friday, April 16, 2010

മദ്രസാധ്യാപക ക്ഷേമനിധി തമിഴ്നാടിനെ കണ്ടുപഠിക്കണം പിണങ്ങോട്‌ അബൂബക്കര്‍തമിഴ്നാട്‌ ഭരിക്കുന്ന ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ.) സര്‍ക്കാര്‍ മദ്‌റസാ അധ്യാപകര്‍ക്കും പള്ളി ഇമാം, മുഅദ്ദിന്‍, ക്ളീനര്‍ തുടങ്ങിയ ജീവനക്കാര്‍ക്കും പലിശരഹിത ക്ഷേമ പദ്ധതി നടപ്പിലാക്കിവരുന്നു. അധ്യാപകരില്‍ നിന്നോ മാനേജിംഗ്‌ കമ്മിറ്റിയില്‍ നിന്നോ ഒരു രൂപ പോലും പ്രീമിയം സ്വീകരിക്കുന്നില്ല. സഹകരണ ബാങ്കുകള്‍, എല്‍.ഐ.സി. തുടങ്ങിയ പലിശയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളല്ല പദ്ധതിനിര്‍വ്വഹണ ഏജന്‍സി. ജില്ലാ കലകട്രേറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന ക്ഷേമ ബോര്‍ഡ്‌ വിഭാഗം മുഖേനയാണ്‌ തമിഴ്നാട്ടില്‍ ഈ പദ്ധതികള്‍ നടപ്പിലാക്കുന്നത്‌. അവിടെ പള്ളികള്‍, മദ്‌റസകള്‍ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിക്കുന്നവരുടെ വ്യക്തിഗത വിവരങ്ങള്‍ പള്ളി മാനേജിംഗ്‌ കമ്മിറ്റികളുടെ സാക്ഷ്യപത്രത്തോടൊപ്പം നിശ്ചിത ഫോറത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ മുഖേനയാണ്‌ ശേഖരിച്ചത്‌. റേഷന്‍ കാര്‍ഡ്‌, തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ്‌ എന്നിവയുടെ അറ്റസ്റ്റ്‌ ചെയ്ത ഫോട്ടോകോപ്പിയും അപേക്ഷയോടൊപ്പം വാങ്ങിയിരുന്നു. തമിഴ്നാട്ടിലെ മുഅല്ലിംകള്‍, ഇമാമുമാര്‍, മുക്രിമാര്‍, പള്ളി പരിചാരകര്‍ എന്നിവര്‍ക്ക്‌ സര്‍ക്കാര്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്‌ നല്‍കിയിട്ടുണ്ട്‌. ഈ കാര്‍ഡ്‌ ഉപയോഗിച്ചാണ്‌ ക്ഷേമപദ്ധതിയിലേക്ക്‌ അപേക്ഷ നല്‍കേണ്ടതും പണം കൈപറ്റേണ്ടതും. ൬൫ വയസ്സും അഞ്ചു വര്‍ഷം സര്‍വ്വീസും ഉള്ളവര്‍ക്ക്‌ മാസാന്തം ൪൦൦രൂപ പെന്‍ഷന്‍ ലഭിക്കും. മദ്‌റസാ അധ്യാപകരുടേയും ഇമാം, മുഅദ്ദിന്‍, ക്ളീനര്‍ തുടങ്ങിയവരുടെ മക്കള്‍ക്ക്‌ എസ്‌.എസ്‌.എല്‍.സി. വരെ ൧൦൦൦ രൂപ വീതവും +൨ വരെ ൧൫൦൦ രൂപ വീതവും ധനസഹായം ലഭിക്കും. തുടര്‍വിദ്യാഭ്യാസത്തിന്‌ ഹോസ്റ്റല്‍ ചെലവുകള്‍ ഉള്‍പ്പെടെ ആവശ്യമായ ധനസഹായവും ലഭിക്കും. മദ്‌റസാ അധ്യാപകര്‍, ഇമാം, മുഅദ്ദിന്‍ തുടങ്ങിയവരുടെ സ്വാഭാവിക മരണമായാലും അപകടമരണമായാലും ഒരു ലക്ഷം രൂപ വീതം കുടുംബത്തിന്‌ ധനസഹായം ലഭിക്കും. അവശത അനുഭവിക്കുന്ന വിഭാഗം എന്ന നിലക്ക്‌ തികച്ചും ആശ്വാസകരമാണ്‌ ഈ പദ്ധതികള്‍. ഉസ്താദുമാരോ കമ്മിറ്റിയോ ഒരു രൂപ പോലും സര്‍ക്കാറിലേക്ക്‌ അടക്കേണ്ടതില്ല. സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയ ക്ഷേമപദ്ധതിയില്‍ നിന്നാണ്‌ തുക വിതരണം നടത്തുന്നത്‌. ജസ്റ്റിസ്‌ സചീന്ദ്രസിംഗ്‌ സചാര്‍ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ടിണ്റ്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന മൈനോറിറ്റി സ്കീമിണ്റ്റെ ഭാഗമായിട്ടുള്ളതാണ്‌ ഈ പദ്ധതി. വരുമാനം കുറഞ്ഞ, പ്രയാസങ്ങള്‍ അനുഭവിക്കുന്ന വിഭാഗമെന്ന നിലക്ക്‌ മദ്രസാ അധ്യാപക വിഭാഗത്തിന്‌ ഈ പദ്ധതികള്‍ ഏറെ ആശ്വാസകരമാണ്‌. എന്നാല്‍ കേരള സംസ്ഥാന സര്‍ക്കാര്‍, തദ്ദേശസ്വയംഭരണ വകുപ്പ്‌ മന്ത്രി പാലോളി മുഹമ്മദ്‌ കുട്ടിയുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി ഉണ്ടാക്കി സര്‍ക്കാരിന്‌ സമര്‍പ്പിച്ചത്‌ പലിശ അടങ്ങിയ പദ്ധതിയാണ്‌. മേല്‍ പദ്ധതി അസ്വീകാര്യമാണെന്ന്‌ മതപണ്ഡിതന്‍മാര്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചില്ല. പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന വാശിയിലാണ്‌ വകുപ്പ്‌ മന്ത്രി. കോഴിക്കോട്‌ ജില്ലാ സഹകരണ ബാങ്കിനെയാണ്‌ പദ്ധതി നിര്‍വ്വഹണ ചുമതല സര്‍ക്കാര്‍ ഏല്‍പിച്ചിരിക്കുന്നത്‌. അധ്യാപകരില്‍ നിന്നും കമ്മിറ്റിയില്‍ നിന്നും മാസാന്തം ൫൦ രൂപ വീതം പ്രീമിയം സ്വീകരിച്ചു ബാങ്കില്‍ നിക്ഷേപിച്ചു പലിശയില്‍ നിന്നൊരു വിഹിതം ആശ്വാസമായി നല്‍കുന്ന പദ്ധതിയാണ്‌ കേരള സര്‍ക്കാര്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചത്‌. ഇത്‌ ഇസ്ളാമിനോടും മുസ്ളിംകളോടുമുള്ള ഒരു തരം വെല്ലുവിളിയാണ്‌. സംസ്ഥാനത്ത്‌ വാന്‍ സാമ്പത്തിക നിക്ഷേപ സമാഹരണം മുമ്പില്‍ കണ്ട്‌ പലിശരഹിത ഇടപാടുകള്‍ക്കാണ്‌ സാധ്യത എന്ന്‌ പഠിച്ചറിഞ്ഞു "അല്‍ബറക്ക" എന്ന പേരില്‍ ഇസ്ളാമിക ബാങ്കിംഗ്‌ തുടങ്ങാനുള്ള തീരുമാനവും ഒന്നാം ഘട്ടത്തില്‍ അഞ്ച്‌ കേന്ദ്രങ്ങളില്‍ ശാഖകള്‍ തുടങ്ങാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതിന്‌ തൊട്ടുപിറകെയാണ്‌ മതപണ്ഡിതരെ കൂട്ടത്തോടെ പലിശക്കെണിയിലേക്ക്‌ ക്ഷണിക്കുന്നത്‌. പലിശ രഹിത മേഖലയില്‍ വാന്‍ നിക്ഷേപ സാധ്യത സര്‍ക്കാര്‍ കാണുന്നു. അങ്ങനെ നിക്ഷേപിക്കാന്‍ മുസ്ളിം ധനാഢ്യരുടെ വന്‍നിര സന്നദ്ധമാണെന്നും സര്‍ക്കാര്‍ മനസ്സിലാക്കുന്നു. ഇതിലൂടെ വമ്പിച്ച സാമ്പത്തിക വളര്‍ച്ചയും ലക്ഷ്യമാക്കുന്നു. ഈ ഘട്ടത്തില്‍ ഡോ. സുബ്രഹ്മണ്യം സ്വാമിയുടെ കേസ്‌ സ്റ്റേ നീക്കികിട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നു. പലിശ ഇല്ലാതെ നിക്ഷേപം സ്വീകരിക്കാന്‍ തിടുക്കം കാണിക്കുന്ന സര്‍ക്കാര്‍ പലിശ ഇല്ലാതെ ധനസഹായം നല്‍കാന്‍ എന്തുകൊണ്ട്‌ സന്‍മനസ്സ്‌ കാണിക്കുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന്‌ പറയുന്ന പലിശപദ്ധതിയില്‍ ഒരു മതപണ്ഡിതനും അംഗമാകാന്‍ പോകുന്നില്ല. പത്ത്‌ കോടി രൂപ ബജറ്റില്‍ വകയിരുത്തിയതായി മന്ത്രി പറയുന്നു. ഈ തുക അത്രയും സി.പി.എം. ഭരിക്കുന്ന കോഴിക്കോട്‌ ജില്ലാ ബാങ്കിന്‌ ഒരു പക്ഷേ ലഭിച്ചേക്കാം. എന്നാല്‍ പണ്ഡിതന്‍മാരില്‍ നിന്ന്‌ വര്‍ഷാവര്‍ഷം ൧൨൦൦രൂപ വീതം ലഭിക്കുമെന്ന ധാരണ സര്‍ക്കാരിന്‌ വേണ്ട. പലിശക്കെതിരില്‍ ൧൪ നൂറ്റാണ്ടുകളായി കലഹിച്ചുവരുന്നവരാണ്‌ മുസ്ളിംകള്‍. അവര്‍ക്കതിന്‌ കരുത്ത്‌ നല്‍കിവരുന്നത്‌ മതപണ്ഡിതരാണ്‌. പലിശ രഹിത നിക്ഷേപത്തിന്‌ സംസ്ഥാനത്ത്‌ വാന്‍ സാധ്യത ഉണ്ടെന്ന്‌ സര്‍ക്കാര്‍ മനസ്സിലാക്കുമ്പോള്‍ അത്തരം നിക്ഷേപകരെ സജ്ജമാക്കിയത്‌ വിശുദ്ധ ഇസ്‌ ലാമും ഇസ്ളാമിണ്റ്റെ പ്രബോധകരായ മതപണ്ഡിതന്‍മാരുമാണെന്ന്‌ ബന്ധപ്പെട്ടവര്‍ തിരിച്ചറിയേണ്ടതായിരുന്നു. മതപണ്ഡിതരെ സഹായിക്കാന്‍ സന്നദ്ധമല്ലെങ്കില്‍ ദ്രോഹിക്കാതിരിക്കാനുള്ള സന്‍മനസ്സ്‌ ഭരണാധികാരികള്‍ കാണിക്കണം. പലിശ ഉള്‍ പ്പെടുന്ന പദ്ധതിയായിട്ടുതന്നെ മദ്‌റസാ അധ്യാപക ക്ഷേമപദ്ധതി നടപ്പിലാക്കുമെന്ന പാലോളിയുടെ പ്രസ്താവന ഏകാധിപതിയുടെ സ്വരത്തിലുള്ളതായി. സംസ്ഥാനത്തെ ഒരു ലക്ഷത്തോളം വരുന്ന മദ്‌റസാ മുഅല്ലിംകള്‍, ഇമാമുമാര്‍, മുക്രിമാര്‍ തുടങ്ങിയവരുടെ മാസവരുമാനം നന്നേകുറവാണ്‌. വര്‍ദ്ധിച്ചുവരുന്ന വില നിലവാരവും ജീവിതചെലവുകളുമായി തട്ടിച്ചുപോകാനാവാതെ കടുത്ത പ്രതിസന്ധിയിലാണവര്‍. ബന്ധപ്പെട്ട കമ്മിറ്റികളും അധികാരികളും സാധ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കാന്‍ ബാധ്യതപ്പെട്ടിരിക്കെ വര്‍ഷം ഓരോ മുഅല്ലിമും ൬൦൦രൂപയും കമ്മിറ്റികള്‍ ൬൦൦ രൂപയും അടക്കണമെന്നും എപ്പോ ഴെങ്കിലും അടവ്‌ തെറ്റിയാല്‍ നിക്ഷേപിച്ച സംഖ്യക്ക്‌ പോലും അര്‍ഹത ഉറപ്പില്ലാതാവുകയും ക്ഷേമപദ്ധതികള്‍ക്ക്‌ അര്‍ഹത നഷ്ടപ്പെടുകയും ചെയ്യുന്ന സര്‍ക്കാര്‍ നിലപാട്‌ മദ്രസാധ്യാപകരെ ദ്രോഹിക്കാനല്ലെങ്കില്‍ പിന്നെന്തിനാണ്‌. അധ്യാപകരില്‍ നിന്ന്‌ നിക്ഷേപം സ്വീകരിക്കാതെ സര്‍ക്കാര്‍ തനത്‌ ഫണ്ടുപയോഗിച്ച്‌ സഹായം പ്രഖ്യാപിക്കാന്‍ തമിഴ്നാട്‌ സര്‍ക്കാര്‍ കാണിച്ച ആര്‍ ജ്ജവമാണ്‌ കേരള സര്‍ക്കാര്‍ മാതൃകയാക്കേണ്ടത്‌.