വ്യവഹാര ദല്ലാളിന്റെ വിക്രിയകള്‍
വി.എസിന്റെ വ്യവഹാര ദല്ലാള്‍ എന്ന നിലയില്‍ ടി.ജി നന്ദകുമാര്‍ എന്നയാള്‍
ന്യായാസനങ്ങളെ സ്വാധീനിക്കാനും വിധി ന്യായത്തെ അട്ടിമറിക്കാനും നടത്തിയ
കുതന്ത്രങ്ങള്‍ എന്തെല്ലാമെന്ന് കേരളാ ഹൈക്കോടതിയിലെ പ്രശസ്ത അഭിഭാഷകന്‍ കെ. രാംകുമാര്‍ വെളിപ്പെടുത്തുന്നു.
കൊച്ചിയിലെ വെണ്ണല സ്വദേശി ടി.ജി. നന്ദകുമാര്‍ എന്ന കുമാറുമായി മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് വളരെ അടുത്ത ബന്ധമുണ്ട്. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റില്‍ അയാള്‍ പറയുന്നതു കേട്ടു, താന്‍ റിലയന്‍സിന്റെ കണ്‍സള്‍ട്ടന്റാണെന്ന്. എട്ടാം ക്ലാസ് പോലും വിദ്യാഭ്യാസമില്ലാത്ത, മര്യാദയ്‌ക്കൊരു ഭാഷപോലും സംസാരിക്കാനറിയാത്ത ഇയാളെങ്ങനെയാണ് റിലയന്‍സിന്റെ കണ്‍സള്‍ട്ടന്റാവുക? റിലയന്‍സിന്റെ തലപ്പത്തുള്ളവരൊക്കെ വളരെ ഉയര്‍ന്ന അമേരിക്കന്‍ ബിരുദങ്ങളുംഎം.ബി.എയുമൊക്കെയുള്ളവരാണ്
. ഞാന്‍ മനസ്സിലാക്കുന്നത് സുപ്രീം കോടതിയിലെയും ബോംബെ ഹൈക്കോടതിയിലെയും ജഡ്ജിമാരുമായി ബന്ധമുണ്ടെന്നു തെറ്റിദ്ധരിപ്പിച്ച് വ്യവഹാരികളില്‍ നിന്നും കാശുവാങ്ങുന്ന വീരനാണ് അയാളെന്നാണ്. കേരളത്തിലെ പ്രമുഖ രാഷ്ട്രീയക്കാര്‍ക്കൊക്കെ എന്തെങ്കിലും കേസുണ്ടായാല്‍ ഇയാള്‍ അങ്ങോട്ടു ചെന്ന് ഇടപെടും. റിലയന്‍സുമായി ഇയാള്‍ക്ക് എന്തോ ബന്ധമുണ്ട്. കാരണം, കുമാറും അനിയത്തിയും അനിയത്തിയുടെ ഭര്‍ത്താവും ദുബായിയിലെ ഏറ്റവും വലിയ ഹോട്ടലില്‍ ദിവസങ്ങളോളം താമസിച്ച കാര്യം എനിക്കറിയാം. ആ ഹോട്ടലിലെ ഒരു മുറിക്ക് ലക്ഷങ്ങള്‍ വാടക വരും. എവിടന്നു കിട്ടി ഇയാള്‍ക്ക് ഈ കാശ്?
പിന്നെ, യാത്ര ചെയ്യുന്നതൊക്കെ ബിസിനസ് ക്ലാസിലാണ്. അതിനൊരു പ്രത്യേക ലക്ഷ്യമുണ്ട്. സുപ്രീം കോടതി ജഡ്ജിമാരും ഹൈക്കോടതി ജഡ്ജിമാരുമൊക്കെ ബിസിനസ് ക്ലാസിലാണ് യാത്ര ചെയ്യുന്നത്. അവരുടെ ബുക്കിംഗ് നോക്കി ആ ഡേറ്റില്‍ അവരോടൊപ്പം കയറിക്കൂടും. ഇങ്ങനെ ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണനും സുപ്രീം കോടതിയിലെ ജസ്റ്റിസ് പി.കെ. ബാലകൃഷ്ണനും സഞ്ചരിച്ചപ്പോള്‍ ഇയാള്‍ സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ രണ്ടുപേരും അയാളോടു സഹകരിച്ചില്ല. കാരണം, അന്നേയ്ക്കു തന്നെ ഇയാളെപ്പറ്റിയുള്ള വിവരങ്ങള്‍ മലയാളി ജഡ്ജിമാര്‍ക്ക് അറിയാമായിരുന്നു. പക്ഷേ, എന്നാലും ഞാന്‍ മനസ്സിലാക്കുന്നത് ജസ്റ്റിസ് അരിജിത് പസായത്തിന്റെ കൂടെ പലതവണ ഇയാള്‍ യാത്ര ചെയ്തിട്ടുണ്ടെന്നാണ്. ശബരിമലയ്ക്ക് അദ്ദേഹം പോയപ്പോള്‍പോലും ഇയാള്‍ കൂടെ ചെന്നിട്ടുണ്ടായിരുന്നു. ചുരുക്കത്തില്‍, ടി.ജി. നന്ദകുമാര്‍ ഒരു വ്യവഹാര ദല്ലാളായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഇത് ജുഡീഷ്യറിയുടെ പ്രതിച്ഛായയെ വല്ലാതെ ബാധിച്ചിട്ടുണ്ട്. ഇതിനെ പ്രതിരോധിക്കേണ്ട വി.എസ്. അച്യുതാനന്ദന്‍ ഇയാളുടെ സേവനങ്ങളെ പലപ്പോഴും ഉപയോഗിക്കുകയാണ് ചെയ്തത്.
1999ല്‍ മാരാരിക്കുളത്തെ തെരഞ്ഞെടുപ്പു ഹര്‍ജി സുപ്രീം കോടതിയില്‍ വന്നപ്പോള്‍ ആ കേസിന്റെ നടത്തിപ്പിന്റെ ചുമതല ഇയാളും അരുണ്‍കുമാറും കൂടിയാണ് ഏറ്റെടുത്തിരുന്നത്.
ആ കേസില്‍ മാത്രം ഏറ്റവും ചുരുങ്ങിയത് പത്തുലക്ഷത്തോളം രൂപ വി.എസ്. ചെലവാക്കിയിട്ടുണ്ട്. ആ കേസിന്റെ വിധിയെഴുതിയ ജഡ്ജിക്ക് എറണാകുളം ടൗണ്‍ഹാളില്‍ വി.എസിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം കൊടുത്തു. ഇതൊക്കെ രേഖകളുള്ളതാ. അതുകഴിഞ്ഞ് ഹൈക്കോടതി വി.എസിന്റെ തെരഞ്ഞെടുപ്പു ഹര്‍ജി തള്ളി. ജസ്റ്റിസ് കെ.പി. ശങ്കരനാരായണന്‍ അദ്ദേഹത്തെ ബീഹാര്‍ കേഡറിലുള്ള ഒരു പൊലീസുദ്യോഗസ്ഥന്‍ വഴി സ്വാധീനിക്കാന്‍ ഈ കുമാര്‍ പരിശ്രമിച്ചു. ഈ വിവരം എന്നോട് പറഞ്ഞിട്ടുണ്ട്. വി.എസിന്റെ എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന പി.ജെ. ഫ്രാന്‍സിസിന്റെ വക്കാലത്ത് എനിക്കായിരുന്നു.
ഹൈക്കോടതിയില്‍ വി.എസിനെ വിചാരണ ചെയ്തപ്പോള്‍ തന്റെ ഇലക്ഷന്‍ ഏജന്റിന്റെ പേരുപോലും അറിയില്ല എന്നാണ് വി.എസ്. പറഞ്ഞത്. അത്രയും പച്ചക്കള്ളമാണ് അദ്ദേഹം കോടതിയില്‍ പറഞ്ഞത്. പക്ഷേ കേസുകേട്ടത് കേരളത്തിലെ ഏറ്റവും സത്യസന്ധനായ ഒരു ജഡ്ജിയായതുകൊണ്ട് അദ്ദേഹം കേസ് തള്ളി. സുപ്രീം കോടതിയില്‍ വി.എസ്. അപ്പീലിനുപോയി. അപ്പോഴും ഈ കുമാറും അരുണ്‍കുമാറും കൂടിയാണ് വക്കീലിനെ വച്ചത്. വക്കീലാരെന്നറിയോ? അഭിഷേക് സിംഗ്‌വി. കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ വക്താവ് അഭിഷേക് സിംഗ്‌വി. അതിനൊരു കാരണം കൂടിയുണ്ട്. രണ്ടാമത്തെത്തവണ കേസ് കേട്ട ഒരു ജഡ്ജിയുടെ ഭാര്യയുടെ സ്വന്തം കേസില്‍ ഹാജരായത് അഭിഷേക് സിംഗ്‌വിയാണ്. ഈവക വിവരങ്ങളൊക്കെ പറഞ്ഞുകൊടുത്തത് ഈ കുമാറാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അല്ലാതെ വി.എസിനറിയില്ലല്ലോ; അവിടെയിരിക്കുന്ന ജഡ്ജിയുടെ ഭാര്യയുടെ വക്കീലാരാണെന്ന് അപ്പോള്‍ അരുണ്‍കുമാറും കുമാറുമായി ബന്ധമില്ല എന്നുപറയുന്നത് പച്ചക്കള്ളമാണ്. ഇവര്‍ പലപ്പോഴും ഡല്‍ഹിയില്‍ സുപ്രീം കോടതിയുടെ മുമ്പില്‍വച്ച് മൊബൈലില്‍ ഫോണ്‍ ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഇവന്‍ പറയുന്നത് അരുണ്‍കുമാറിനെ അറിയില്ല എന്നാണ്. തെറ്റാണത്.
കേരളത്തില്‍ /ഡി.വൈ.എഫ്.ഐക്കാര്‍
സ്വാശ്രയ കോളേജ് കേസില്‍ വിധി പ്രസ്താവിച്ചു എന്നു പറഞ്ഞ് പ്രതീകാത്മകമായിട്ട് ജസ്റ്റിസ് വി.കെ. ബാലിയെ നാടുകടത്തി. പക്ഷേ, പാര്‍ട്ടിയുടെ യുവജനവിഭാഗത്തിന് അഭിമതനല്ലാത്ത ആ ജഡ്ജിയെ സുപ്രീം കോടതി ജഡ്ജിയാക്കണം എന്നു പറഞ്ഞ് വി.എസ്. കത്തെഴുതി. ഒരു മുഖ്യമന്ത്രി ജുഡീഷ്യറിയില്‍ ഇടപെടുന്നതിന്റെ നഗ്നമായ ഉദാഹരണമാണത്. കാരണം, നമ്മുടെ ഭരണഘടനയനുസരിച്ച്, സുപ്രീം കോടതി ജഡ്ജിമാരുടെ നിയമനത്തില്‍ ഒരു സംസ്ഥാന മുഖ്യമന്ത്രിക്ക് യാതൊരു പങ്കുമില്ല. തനിക്ക് പ്രിയപ്പെട്ട ഒരു ജഡ്ജി സുപ്രീം കോടതിയിലെത്തണം. വി.എസ് എന്തുകൊണ്ട് അതിന് തുനിഞ്ഞു? കാരണം, വി.എസ് നടത്തിക്കൊണ്ടിരിക്കുന്ന കേസുകള്‍ക്ക് സ്വാധീനിക്കാന്‍ വേണ്ടിത്തന്നെയാണ്. വി.കെ. ബാലിയും കുമാറുമായി വളരെ അടുപ്പത്തിലാണ്. പലപ്പോഴും അവരൊരുമിച്ച് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്ന് യാത്ര ചെയ്ത് തിരിച്ചുവന്നതിന്റെ രേഖകള്‍ എയര്‍ലൈന്‍സിലുണ്ട്.
ഒരു നവംബര്‍ മാസത്തില്‍ ബാംഗ്ലൂരിലെ ഒരു ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ കുമാറും ബാലിയും വേറൊരു ബിസിനസുകാരനും കൂടി ഒരു ഒത്തുചേരലുണ്ടായിട്ടുണ്ട്. പിറ്റേദിവസം തിരിച്ചെത്തുകയും ചെയ്തു. രണ്ടുദിവസത്തിനകം വി.കെ. ബാലിയുടെ മകന്‍ അപ്രതീക്ഷിതമായി കൊച്ചിയില്‍ വന്നിട്ടുണ്ട്. നിഷേധിക്കാനാവാത്ത ഈ സംഭവങ്ങള്‍ തെളിയിക്കുന്നത് ഈ കുമാറിന് വി.കെ. ബാലിയുടെ മേല്‍ അമിതമായ സ്വാധീനമുണ്ടെന്നാണ്. അയാളുടെ പ്രേരണയിലാണ് വി.എസ്. എഴുത്തെഴുതിയത്.
ഇയാള്‍ സുപ്രീം കോടതി ജഡ്ജിമാരെ നേരില്‍ വിളിക്കുന്നുണ്ടെന്നതിന് തെളിവുകിട്ടാന്‍ അയാളുടെ മൊബൈല്‍ സംഭാഷണങ്ങള്‍ പരിശോധിച്ചാല്‍ മതി. ഇയാളുടെ കയ്യില്‍ അഞ്ചിലേറെ മൊബൈലുകളുണ്ട്. പ്രലോഭനങ്ങളില്‍ പെടാന്‍ വിസമ്മതിക്കുന്ന ജഡ്ജിമാര്‍ക്കെതിരെ ഇയാള്‍ കള്ളപ്പരാതി അയയ്ക്കും. അതില്‍പ്പെട്ടൊരാളാണ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇയാള്‍ക്കുള്ള സ്വാധീനം ചില /സി.പി.എംനേതാക്കളെപ്പോലും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇയാളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഉത്തരവിട്ടെങ്കിലും മുഖ്യമന്ത്രി അതിനു തടയിടുകയാണുണ്ടായത്.മൂന്നാര്‍ ഓപ്പറേഷന്റെ കാര്യത്തിലും കുമാറിന്റെ ഇടപെടലുകളുണ്ടായിട്ടുണ്ട്.
Monday, July 26, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment