Pages

Thursday, April 29, 2010

അടിച്ചമര്‍ത്തലിണ്റ്റെ പ്രത്യയശാസ്ത്രം ഉസ്മാന്‍ പാലക്കാഴി"ഭീകരവാദം ആഗോളതലത്തിലും ഭാരതത്തിലും പൊതുവെ അര്‍ഥമാക്കുന്നത്‌ ഇസ്ളാമികഭീകരതയെ തന്നെയാണ്‌. ആയുധവും യുദ്ധവും കൊ ്‌ മതവ്യാപനം നടത്താന്‍ മുതിര്‍ന്നത്‌ ഇസ്ളാംമതം മാത്രമാണ്‌..." ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരെന്‍റ വാക്കുകളാണിത്‌ (കേസരി, ൨൦൦൬ ഡിസംബര്‍ ൧൦). ഇത്‌ വിചാര കേന്ദ്രത്തില്‍ നിന്ന്‌ വരുന്ന വാക്കുകളോ, വികാര കേന്ദ്രത്തില്‍ നിന്ന്‌ വരുന്ന വാക്കുകളോ? ഇത്‌ സമാധാനമു ാക്കുന്ന വാക്കുകളോ, പ്രകോപനമു ാക്കുന്ന വാക്കുകളോ? "നാണംകെട്ട നുണകള്‍ പറയുക. ചെറിയ നുണകളെക്കാള്‍ ജനങ്ങള്‍ എളുപ്പത്തില്‍ വിശ്വസിക്കുക വാന്‍ നുണകളാണ്‌" ഇതായിരുന്നു ഹിറ്റ്ലറുടെ സാരോപദേശം. അതിെന്‍റ ആവിഷ്കരണമാണ്‌ ഈ വാക്കുകളില്‍ ദര്‍ശിക്കുവാന്‍ കഴിയുന്നത്‌. മനുഷ്യനില്‍ നിന്ന്‌ ഉദാത്തമായ മാനുഷികഭാവങ്ങളെ കവര്‍ന്നെടുത്ത്‌ തത്സ്ഥാനത്ത്‌ അക്രമവാഞ്ഛയും നശീകരണത്വരയും നട്ടുപിടിപ്പിക്കുന്ന അപകടകാരിയായ ചിന്താഗതിയാണ്‌ ഫാസിസം. മര്‍ദനമുറകളില്‍ അധിഷ്ഠിതമായ ഒരു ഏകശാസനാധികാര രാഷ്ട്രീയക്രമമാണത്‌. അടിച്ചമര്‍ത്തലിെന്‍റ പ്രത്യയശാസ്ത്രമാണത്‌. ൧൯൯൨ ഡിസംബര്‍ ൬ ന്‌ ബാബരി മസ്ജിദിെന്‍റ ധ്വംസനത്തിലൂടെ ഫാസിസത്തിെന്‍റ ഇന്ത്യന്‍ പതിപ്പാണ്‌ തങ്ങള്‍ എന്ന്‌ വ്യക്തമാക്കുകയാണ്‌ സംഘപരിവാര്‍ ചെയ്തത്‌. ജര്‍മനിയില്‍ ഹിറ്റ്ലര്‍ പയറ്റിയ അതേ അടവുകളാണ്‌ ഇന്ത്യന്‍ ഫാസിസവും പയറ്റിക്കൊ ിരിക്കുന്നത്‌ . ഭൂരിപക്ഷത്തിെന്‍റ മൊത്തക്കുത്തക അവകാശപ്പെടുന്ന ഇന്ത്യന്‍ ഫാസിസ്റ്റുകള്‍ ന്യൂനപക്ഷം അവരുടെ ചൊല്‍പടിയില്‍ നില്‍ക്കണമെന്ന്‌ അഭിലഷിക്കുന്നവരാണ്‌. നുണപ്രചാരണങ്ങളിലൂടെ പ്രത്യയശാസ്ത്രം വിറ്റഴിക്കാന്‍ അവര്‍ ശ്രമിച്ചുകൊ ിരിക്കുകയും ചെയ്യുന്നു. ഒന്നര പതിറ്റാ ു മുമ്പ്‌ 'കലാകൌമുദി' എഴുതിയത്‌ കാണുക:"ഉയര്‍ന്ന ഉദ്യോഗങ്ങളിലെല്ലാം മുസ്ളിം തള്ളിക്കയറ്റമാണെന്നാണ്‌ ആര്‍. എസ്‌. എസ്‌ പ്രചരണം. എന്നാല്‍ ക്ളാസ്‌ ഒന്ന്‌ ആപ്പീസര്‍മാരില്‍ മുസ്ളിംകളുടെ അനുപാതം ൧:൬ ശതമാനം മാത്രമാണ്‌. മറ്റൊരു പ്രചരണം മുസ്ളിംകള്‍ കുടുംബാസൂത്രണവുമായി സഹകരിക്കാതെ അനിയന്ത്രിതമായി സന്താനോല്‍പാദനത്തിന്‌ തുനിയുന്നുവെന്നാണ്‌. മുസ്ളിംകളില്‍ ബഹുഭാര്യത്വം അപകടകരമായി വളരുന്നുെ ന്നും അവര്‍ പറയുന്നു. യഥാര്‍ഥത്തില്‍ ഔദ്യോഗിക പഠനങ്ങള്‍ കാണിക്കുന്നത്‌ ബഹുഭാര്യത്വം മുസ്ളിംകള്‍ക്കിടയില്‍ ഹിന്ദുക്കളെക്കാള്‍ കുറവാണെന്നാണ്‌" (അനില്‍കുമാര്‍ എ. വി, കലാകൌമുദി, ലക്കം ൯൧൨). ഭൂരിപക്ഷ- ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയില്‍ അകല്‍ച്ച വര്‍ധിപ്പിച്ചും ഭൂരിപക്ഷത്തിനിടയില്‍ അരക്ഷിത ബോധം സൃഷ്ടിച്ചുമാണ്‌ ജര്‍മനിയില്‍ ൧൯൨൦ കളില്‍ ഫാസിസം വേരുറപ്പിക്കുവാന്‍ ശ്രമിച്ചതെങ്കില്‍ ൧൯൩൦കളില്‍ തന്നെ അതേമാര്‍ഗം ഇന്ത്യന്‍ ഫാസിസ്റ്റുകളും അവലംബിച്ചുതുടങ്ങിയിരുന്നു. ൧൯൩൦കളില്‍ ഡോ. ഹെഡ്ഗെവാര്‍ നടത്തിയ പ്രസംഗങ്ങളിലെ ചില വാചകങ്ങള്‍ കാണുക: "നമ്മുടെ ഹിന്ദുസ്ഥാനം ഇന്ന്‌ നാലുപാടും ആപത്തുകളാല്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നു. നാം ദുര്‍ബലരാണ്‌; ഉറക്കം തൂങ്ങികളാണ്‌. ഒരു ഭാഗത്ത്‌ അന്യധര്‍മാവലംബികളായ ഭരണാധികാരികളുടെ രാജകീയ പ്രഭുത്വം; മറുഭാഗത്ത്‌ നമ്മുടെ മേല്‍ മുസല്‍മാന്‍മാര്‍ നടത്തുന്ന ആക്രമണങ്ങള്‍. ഇതിനു ര ിനുമിടയില്‍ പെട്ട നമ്മുടെ ഹിന്ദുസമാജം നട്ടംതരിയുകയാണ്‌. നമ്മെ മുസ്ളിംകളാക്കാന്‍ വേ ി, നമ്മുടെമേല്‍ ചെലുത്തിവരുന്ന അക്രമങ്ങളും നമ്മുടെ അമ്മപെങ്ങന്‍മാരനുഭവിക്കുന്ന അപമാനങ്ങളും വിവരിക്കുവാന്‍ തുടങ്ങിയാല്‍ വിചാരങ്ങള്‍ നിയന്ത്രണാധീനമായിപ്പോകും...." (പ്രസംഗങ്ങള്‍- കത്തുകള്‍, പേജ്‌ ൧൩). ചരിത്രപരമായ അവകാശവാദങ്ങള്‍ നിരത്തിയാണ്‌ സിയോണിസ്റ്റുകള്‍ ഫലസ്തീനിലേക്ക്‌ കുടിയേറിപ്പാര്‍ത്തത്‌; ഫലസ്തീന്‍കാരെ കൊന്നൊടുക്കിയും ആട്ടിയോടിച്ചുമാണ്‌ ഇസ്‌റായേല്‍ രാജ്യം സ്ഥാപിച്ചത്‌. അതേപോലെ ചരിത്രപരമായ അവകാശവാദങ്ങളുന്നയിച്ചാണ്‌ ഗോള്‍വാല്‍ക്കറും ഹെഡ്ഗേവാറും മറ്റും ഇന്ത്യയുടെ മൊത്തക്കുത്തക തങ്ങള്‍ക്കാണെന്ന്‌ പറഞ്ഞതും മുസ്ളിംകളും ക്രിസ്ത്യാനികളുമെല്ലാം വിദേശവംശജരാണെന്നും ഹൈന്ദവ സംസ്കാരത്തില്‍ ലയിച്ചുചേരുവാന്‍ കൂട്ടാക്കുന്നില്ലെങ്കില്‍ ഇന്ത്യയില്‍ അവര്‍ക്ക്‌ സ്ഥാനമില്ലെന്ന്‌ പ്രഖ്യാപിച്ചതും. ആ പ്രഖ്യാപനങ്ങളുടെ സാക്ഷാല്‍കാരത്തിനായി ഇന്ത്യന്‍ ഫാസിസ്റ്റുകള്‍ ആത്മാര്‍ഥമായി ശ്രമിച്ചുകൊ ിരിക്കുകയാണെന്നതിനുള്ള ഉദാഹരണങ്ങളാണ്‌ ബാബരിമസ്ജിദ്‌, ഗുജറാത്ത്‌, ഗ്രഹാംസ്റ്റെയിന്‍, രക്തരൂഷിതമായ രഥയാത്രാ സംഭവങ്ങള്‍. സിയോണിസത്തിെന്‍റയും ഇന്ത്യന്‍ ഫാസിസത്തിെന്‍റ യും താല്‍പര്യം ഒന്നാകയാല്‍ ഇരുവിഭാഗങ്ങളും കൈകോര്‍ത്തു പിടിച്ച്‌ മൂന്നോട്ടു പോകുന്നതും നമ്മള്‍ ക ുകൊ ിരിക്കുന്നു. സയണിസ്റ്റു മാതൃകയില്‍ എല്ലാവരും ചരിത്രപരമായ അവകാശവാദങ്ങളുമായി രംഗത്തുവന്നാല്‍ ഭൂഗോളമാകമാനം കലാപകലുഷിതമായിത്തീരുമെന്നതാണ്‌ യാഥാര്‍ഥ്യം. ജര്‍മനിയിലെ ഹിറ്റ്ലറുടെ ഫാസിസം, ഇറ്റലിയിലെ മുസോളിനിയുടെ ഫാസിസം, ഇസ്‌റായേലിലെ സയണിസം എന്നിവ ക്രൂരതയുടെയും മനുഷ്യത്വരാഹിത്യത്തിെന്‍റയും അടിച്ചമര്‍ത്തലിെന്‍റയും പ്രത്യയശാസ്ത്രങ്ങളാളെണന്നതില്‍ അഭിപ്രായ വ്യത്യാസമില്ല. അവയുമായെല്ലാം നേരില്‍ ബന്ധപ്പെട്ട, അവയുടെ മാതൃക പിന്‍പറ്റുകയും അവയില്‍നിന്ന്‌ ആവേശം ഉള്‍ക്കൊള്ളുകയും ചെയ്ത പാരമ്പര്യം മുസ്ളിംകള്‍ക്കല്ല, മറിച്ച്‌ സംഘ്പരിവാര്‍ പ്രഭൃതികള്‍ക്കാണുള്ളതെന്ന യാഥാര്‍ഥ്യം നിഷേധിക്കുവാന്‍ കഴിയുമോ? നൈനാന്‍ കോശി എഴുതുന്നു:"ഫാസിസത്തിെന്‍റ വസന്തകാലമായിരുന്ന ൧൯൩൯ മുതലേ സവര്‍ക്കറും അദ്ദേഹം നയിച്ച ഹിന്ദുമഹാസഭയും ആത്യന്തികമായി തെരഞ്ഞെടുത്ത അന്താരാഷ്ട്ര മാതൃക ഫാസിസ്റ്റ്‌ ജര്‍മനിയുടെതായിരുന്നു. ൧൯൩൯ മാര്‍ച്ച്‌ ൨൫-ന്‌ ഹിന്ദു മഹാസഭയുടെതായി ഇറക്കിയ പ്രസ്താവനയില്‍ ഇങ്ങനെ പറയുന്നു: "ആര്യസംസ്കാരത്തിെന്‍റ ആത്മീയ ഉണര്‍ച്ചയ്ക്കുള്ള ജര്‍മനിയുടെ ആശയഗതിയും സ്വസ്തികയുടെ മഹിമവല്‍കരണവും, ഇന്ത്യയിലെ മതബോധവും വിവേകവുമുള്ള ഹിന്ദുക്കള്‍ സ്വാഗതം ചെയ്യുന്നു" (മതം, മാര്‍ക്സിസം, മതേതരത്വം, നൈനാന്‍ കോശി, പേജ്‌൪൯). 'എക്കണോമിക്ക്‌ ആനൃ പൊളിറ്റിക്കല്‍ വീക്കിലി'യിലെഴുതിയ "൧൯൩൦കളിലെ ഹിന്ദുത്വത്തിെന്‍റ വൈദേശിക ബന്ധങ്ങള്‍" എന്ന ലേഖനത്തില്‍ (ജനുവരി ൨൨, ൨൦൦) മാര്‍സിയ കാസലാരി, ഹിന്ദുത്വത്തിെന്‍റ ആവിര്‍ഭാവത്തിലും വളര്‍ച്ചയിലുമുള്ള വിദേശബന്ധത്തിന്‌ ശക്തമായ തെളിവ്‌ ഹാജരാക്കിയിരുന്നു. "ഹിന്ദു ദേശീയ പ്രസ്ഥാനങ്ങളും അതിലുപരി അവരുടെ പ്രതിയോഗികളും പൊലീസും സൃഷ്ടിച്ച പ്രാഥമിക രേഖകളുടെ സൂക്ഷ്മമായ പരിശോധന ഇറ്റാലിയന്‍ ഫാസിസവും ഹിന്ദുസംഘടനകളുമായുള്ള ബന്ധം വെളിച്ചത്തുകൊണ്ടുവരുന്നവയാണ്‌. വളരെ പ്രധാനപ്പെട്ട ഹിന്ദു ദേശീയ പ്രസ്ഥാനങ്ങള്‍ യഥാര്‍ഥത്തില്‍ ബോധപൂര്‍വമായി ഫാസിസ്റ്റ്‌ ആശയങ്ങള്‍ പിന്തുടര്‍ന്നു എന്നു മാത്രമല്ലഫാസിസ്റ്റ്‌ ഇറ്റലിയുമായിവളരെ അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്തു". ഫാസിസ്റ്റ്‌ ഭരണകൂടവുമായും മുസോളിനിയുമായും ബന്ധം പുലര്‍ത്തിയ ആദ്യ ഹിന്ദുദേശീയവാദി ബി. എസ്‌. മുണ്‍ജെ എന്ന ആര്‍. എസ്‌. എസ്‌ നേതാവായിരുന്നു. ഹെഡ്ഗെവാറിെന്‍റ ഉപദേഷ്ടാവും ആത്മാര്‍ഥ സുഹൃത്തുമായിരുന്നു മുണ്‍ജെ. വട്ടമേശ സമ്മേളനത്തില്‍ പോയി മടങ്ങിവന്ന വേളയില്‍ യൂറോപ്പ്‌ സന്ദര്‍ശിച്ചു. ഇറ്റലി സന്ദര്‍ശിക്കാനാണ്‌ ഏറെ സമയം ചെലവഴിച്ചത്‌. അവിടെ അദ്ദേഹം വളരെ പ്രധാനപ്പെട്ട സൈനിക സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സന്ദര്‍ശിച്ചു. വളരെ പ്രാധാന്യം അര്‍ഹിക്കുന്നത്‌ അദ്ദേഹം മുസോളിനിയെ സന്ദര്‍ശിച്ചതാണ്‌" (മതം, മാര്‍ക്സിസം, മതേതരത്വം, നൈനാന്‍ കോശി, പേജ്‌ ൪൮). ഫാസിസം അസഹിഷ്ണുതയാണെന്നും ഹിന്ദുമതത്തിന്‌ അത്‌ അന്യമാണെന്നും കേസരി എഴുതിവിട്ടു. ഹിന്ദുമതത്തിന്‌ അത്‌ അന്യമാണെന്നത്‌ ശരിയാണ്‌. എന്നാല്‍ ആര്‍. എസ്‌. എസ്‌ ഒരു ഫാസിസ്റ്റ്‌ സംഘടനയാണെന്ന്‌ ഹെഡ്ഗെവാറിെന്‍റ ഉപദേഷ്ടാവും ആര്‍. എസ്‌. എസ്‌ നേതാവുമായിരുന്ന മുണ്‍ജെ ഇറ്റലി സന്ദര്‍ശന വേളയില്‍ ഫാസിസ്റ്റ്‌ സംഘടനയായ ബലീലയെ പ്രകീര്‍ത്തിച്ചുകൊ ്‌ എഴുതവെ ഡയറിയില്‍ കുറിച്ചിട്ടു ്‌! കാണുക: "ഫാസിസ്റ്റ്‌ ആശയം ശരിക്കും ജനങ്ങള്‍ക്കിടയില്‍ ഐക്യം എന്ന ധാരണ സ്പഷ്ടമാക്കുന്നു..... ഇന്ത്യക്ക്‌ പ്രത്യേകിച്ച്‌ ഹിന്ദു ഇന്ത്യക്ക്‌ സൈനികവല്‍കരിക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനും അത്തരം ഒരു സംഘടന ആവശ്യമാണ്‌. തികച്ചും സ്വതന്ത്രമായി ആവിഷ്കരിച്ചതാണെങ്കിലും നമ്മുടെ സംഘടനയായ രാഷ്ട്രീയ സ്വയം സേവക സംഘം അത്തരത്തിലൊന്നാണ്‌" (മതം, മാര്‍ക്സിസം, മതേതരത്വം, നൈനാന്‍ കോശി, പേജ്‌ ൪൮-൪൯). നോക്കുക! ആര്‍. എസ്‌. എസ്‌ നേതാവ്‌ തുറന്നുപറയുന്നു; തങ്ങളുടെത്‌ ഒരു ഫാസിസ്റ്റ്‌ സംഘടനയാണെന്ന്‌. ഫാസിസം ഹിന്ദുത്വത്തിന്‌ അന്യമാണെന്നെഴുതിയ കേസരിക്കാര്‍ പറയുക; അപ്പറഞ്ഞതനുസരിച്ച്‌ ആര്‍. എസ്‌. എസിന്‌ ഹിന്ദുത്വവുമായി ബന്ധമില്ല എന്നുവരില്ലേ. ഫാസിസം അസഹിഷ്ണുതയാണെന്ന്‌ കേസരി എഴുതുമ്പോള്‍ മുണ്‍ജെ പറഞ്ഞത്‌ ഫാസിസം ഐക്യമു ാക്കുന്നു എന്നും!ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്ന്‌ എങ്ങനെ പറയും? ഹിന്ദുത്വം ഭ്രഷ്ട്‌ കല്‍പിച്ചിരിക്കുന്ന അവര്‍ണരും വിജാതീയരും ഇന്ത്യയിലെ ജനസംഖ്യയുടെ ൬൦ ശതമാനത്തിലേറെ വരും. ഇന്ത്യയിലെ ആദിമനിവാസികള്‍ അവര്‍ണരാണ്‌. അവര്‍ ഹിന്ദുമതത്തിന്‌ പുറത്താണ്‌ താനും. വടക്കേ ഇന്ത്യയില്‍ അരങ്ങേറികൊ ിരിക്കുന്ന ദലിത്‌ പീഡന വാര്‍ത്തകള്‍ ഇതുമായി കൂട്ടിവായിക്കുക. ചത്തപശുവിെന്‍റ തോലുരിച്ചതിന്‌ നാലഞ്ച്‌ അവര്‍ണരെ ചുട്ടെരിച്ചത്‌ ആരാണെന്നും അതിനവരെ പ്രേരിപ്പിച്ച ചേതോവികാരം എന്തായിരുന്നുവെന്നതും ഓര്‍ക്കുക. പിന്നോക്ക വിഭാഗക്കാര്‍ക്ക്‌ ജോലി സംവരണം ചെയ്യുവാന്‍ നിര്‍ദേശിക്കുന്ന മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ നടപ്പിലാക്കാതിരിക്കുവാന്‍ ആത്മാഹുതി വരെ നടത്തി പ്രതിഷേധിക്കുവാനും അതിെന്‍റ പേരില്‍ കലാപങ്ങള്‍ അഴിച്ചുവിടുവാനും ആരാണ്‌ നേതൃത്വം നല്‍കിയതെന്ന്‌ അറിയാത്തവരല്ല ഇന്ത്യന്‍ ജനത. ഇന്ത്യന്‍ ഫാസിസം സൂക്ഷ്മമായ അര്‍ഥത്തില്‍ സവര്‍ണ പ്രത്യയശാസ്ത്രത്തിെന്‍റ രാഷ്ട്രീയാവിഷ്കാരമാണെന്ന്‌ വ്യക്തം. (അവസാനിച്ചു)

Tuesday, April 27, 2010

ഉസ്മാന്‍ പാലക്കാഴി

ഇസ്ളാമിണ്റ്റെ പേരില്‍ ലോകത്ത്‌ നടക്കുന്ന ഒരു ഭീകരവാദത്തിനും തീവ്രവാദത്തിനും ഇസ്ളാമിക പ്രമാണങ്ങളുടെ പിന്‍ബലമില്ല. ആരുടെയൊക്കെയോ ദുഷ്ടലാക്കുകള്‍ അവര്‍ നടപ്പിലാക്കുകയാണ്‌. ഇസ്ളാംവിരുദ്ധ ശക്തികള്‍ക്കാകട്ടെ ഇത്‌ ഇസ്ളാമിനെ അടിക്കുവാനുള്ള ശക്തമായ ആയുധമായിത്തീരുന്നു. ലോകമെമ്പാടുമുള്ള അറിയപ്പെടുന്ന മുസ്ളിം പണ്ഡിതന്‍മാരും ഇസ്ളാമിക സംഘടനകളും തീവ്രവാദ പ്രവര്‍ത്തനങ്ങളെ തള്ളിപ്പറഞ്ഞിട്ടുണ്ട്‌. നിരപരാധികളെ നിഷ്കരുണം കൊന്നൊടുക്കുന്ന ചാവേറാക്രമണങ്ങള്‍ക്ക്‌ യാതൊരു നീതീകരണവുമില്ല. സ്വന്തം നിലനില്‍പിനായി പോരാടുന്ന, അര്‍ഥവത്തായ സമരം ചെയ്യുന്ന ഫലസ്തീനികളാണെങ്കിലും ചാവേറാക്രമണത്തിലൂടെയും മറ്റും നിരപരാധികളെ കൊന്നൊടുക്കുവാന്‍ അവര്‍ക്ക്‌ അവകാശമില്ല. ചാവേറാക്രമണം ആത്മഹത്യയാണ്‌. ആത്മഹത്യ മുസ്ളിമിന്‌ നിഷിദ്ധമാണ്‌. എന്നാല്‍ ലോകത്തെവിടെയെല്ലാം ഭീകരവാദവും തീവ്രവാദവുമുണ്ടോ അതിനെല്ലാം കാരണക്കാര്‍ മുസ്ളിംകളാണ്‌ എന്ന വ്യാജമായ ഒരു പ്രചാരണം നടക്കുന്നുണ്ട്‌. ലോകത്ത്‌ നടന്നതും നടന്നുകൊണ്ടിരിക്കുന്നതുമായ സകല ഭീകരപ്രവര്‍ത്തനങ്ങളിലും മുസ്ളിം നാമധാരികള്‍ മാത്രമാണോ ഉള്ളത്‌? ഇസ്‌റാഈല്‍ പ്രധാനമന്ത്രിയെ കൊന്ന ഭീകരന്‍ യാഹുദനായിരുന്നു. ഭീകരവാദവും ആത്മഹത്യാ സ്ക്വാഡുകളും സിക്കുകാര്‍ക്കിടയില്‍ നിറഞ്ഞാടിയിരുന്ന ഒരു കാലമുണ്ടായിരുന്നില്ലേ? മാര്‍ക്സിസത്തിണ്റ്റെ വക്താക്കള്‍ കൊല്ലാനും മരിക്കാനും തയാറുള്ളവരും അത്‌ ചെയ്തുകൊണ്ടിരിക്കുന്നവരാണെന്നതും സത്യമല്ലേ? നക്സല്‍ പ്രസ്ഥാനങ്ങള്‍ക്ക്‌ ഊര്‍ജം പകരുന്ന പ്രത്യയശാസ്ത്രമേതാണ്‌? ഇന്ത്യ ഇന്ന്‌ നേരിടുന്ന ഏറ്റവും വലിയ ഭീഷണി മാവോയിസ്റ്റുകളാണെന്ന്‌ പ്രധാനമന്ത്ര തന്നെ സമ്മതിച്ചത്‌ ഈയിടെയാണ്‌. ഇന്ത്യന്‍ മണ്ണില്‍ മനുഷ്യരക്തത്തിെന്‍റ മണമുയരുന്നുവെങ്കില്‍ ഇക്കൂട്ടര്‍ക്കും സംഘ്പരിവാര്‍ പ്രഭൃതികള്‍ക്കുമുള്ള അനിഷേധ്യമായ പങ്ക്‌ ആര്‍ക്ക്‌ നിഷേധിക്കുവാനാകും? ഗാന്ധിജിയെ കൊന്നത്‌ ഏത്‌ 'ജിഹാദി'യാണ്‌? ബിന്‍ലാദനെ വളര്‍ത്തിയതും അയാളുടെ പേരില്‍ അഫ്ഗാനിസ്ഥാന്‍ എന്ന രാജ്യത്തെ കൊലക്കളമാക്കിയതും ഇറാഖിനെ ചാമ്പലാക്കിയതും ഇപ്പോഴും ഇറാഖിലെയും അഫ്ഗാനിലെയും ജനങ്ങളെ കൂട്ടക്കുരുതി നടത്തിക്കൊണ്ടിരിക്കുന്നതും ഏത്‌ 'ജിഹാദി' ഗ്രൂപ്പില്‍ പെട്ടവരാണ്‌? കുരിശുയുദ്ധങ്ങളില്‍ മുസ്ളിംകളുടെ രക്തം പുഴയായൊഴുകുകയും കബന്ധങ്ങള്‍ കുന്നുകൂടുകയും ചെയ്തിരുന്നതായി ചരിത്രം പറയുന്നു. കുരിശുയുദ്ധം നയിച്ചവര്‍ ഏത്‌ 'ജിഹാദി' ഗ്രൂപ്പില്‍ പെട്ടവരായിരുന്നു? ഇതൊന്നും വിമര്‍ശകര്‍ ചിന്തിക്കാറില്ല. എന്താണ്‌ ജിഹാദ്‌?൨൦൧൦ ഫെബ്രുവരി ലക്കം 'പച്ചക്കുതിര'യില്‍. കെ. പി. രാമനുണ്ണി എഴുതുന്നു: ".....പത്തനംതിട്ടയില്‍ രണ്ട്‌ മിശ്രവിവാഹം നടന്നതോടെ ലൌ ജിഹാദ്‌ എന്ന കരച്ചില്‍ കേരളം മുഴുക്കെ മുഴങ്ങി. പ്രണയക്കുരുക്കില്‍പ്പെടുത്തി ഹിന്ദു- ക്രിസ്ത്യന്‍ സമുദായങ്ങളില്‍നിന്ന്‌ ഇസ്ളാമിലേക്ക്‌ മതം മാറ്റപ്പെടുന്ന പതിനായിരങ്ങളുടെ കദനകഥകള്‍ പ്രചരിക്കപ്പെട്ടു. പെണ്‍മക്കള്‍ ക്രിസ്ത്യാനികളുടെ കൂടെപ്പോയാലും മുസ്ളിമിണ്റ്റെ കൂടെപ്പോകുന്നത്‌ സഹിക്കാന്‍ കഴിയില്ലെന്ന്‌ പറയാറുള്ള വരേണ്യസ്ത്രീത്വം മറ്റെല്ലാ മിശ്രവിവാഹങ്ങളും മറന്ന്‌ മുസ്ളിം ചെറുക്കന്‍ ഭര്‍ത്താവായി ഭവിച്ച നാട്ടിലെ കേസ്സുകള്‍ മാത്രം നിരന്തരം ഓര്‍ത്തുകൊണ്ടിരുന്നു. ലൌ ജിഹാദ്‌ പ്രചരണത്തെ നിരാകരിക്കുന്ന റിപ്പോര്‍ട്ട്‌ ഡി. ജി. പി. നല്‍കിയിട്ടും കേന്ദ്ര അഭ്യന്തരവകുപ്പ്‌ അത്‌ സ്വീകരിച്ചിട്ടും ഒബ്സസ്സീവ്‌ കംപല്‍സീവ്‌ രോഗിയെപ്പോലെയാണ്‌ ജസ്റ്റിസ്‌ ശങ്കരന്‍ പോലും ഇല്ലാത്ത പൂച്ചയെ ഇരുളില്‍ തപ്പിയത്‌". സത്യത്തോട്‌ അല്‍പമെങ്കിലും ആഭിമുഖ്യമുള്ളവര്‍ക്ക്‌ ഇപ്പറഞ്ഞ വസ്തുതകളോട്‌ പുറംതിരിഞ്ഞു നില്‍ക്കാന്‍ സാധിക്കുമോ? എവിടെപ്പോയി ലൌ ജിഹാദിണ്റ്റെ പേരില്‍ കാടിളക്കിയവര്‍? തുടര്‍ക്കഥകള്‍ മെനയാന്‍ സാധിക്കാതെ എല്ലാവരും പേന താഴെവെച്ചതെന്തേ? അങ്ങനെയൊരു ജിഹാദ്‌ ഇസ്ളാമിലുണ്ടോ എന്ന ഒരന്വേഷണം ഒരു പത്രപ്രവര്‍ത്തകനും നടത്താതിരുന്നതെന്തേ? കാര്യസാധ്യത്തിനുവേണ്ടി വിഷമങ്ങളെയോ എതിര്‍പ്പുകളെയോ തരണം ചെയ്തുകൊണ്ട്‌ പരമാവധി പരിശ്രമിക്കുന്നതിനാണ്‌ അറബിയില്‍ 'ജിഹാദ്‌' എന്നു പറയുന്നത്‌. ദൈവികമാര്‍ഗത്തിലുള്ള തീവ്രശ്രമമെന്ന അര്‍ഥത്തിലാണ്‌ ഖുര്‍ആനിലും നബിവചനങ്ങളിലുമെല്ലാം ജിഹാദ്‌ എന്ന്‌ പ്രയോഗിക്കപ്പെട്ടിരിക്കുന്നത്‌. അതല്ലാതെ അമുസ്ളിംകള്‍ക്കെതിരെ നടത്തുന്ന വര്‍ഗീയ അക്രമങ്ങള്‍ക്കല്ല ജിഹാദ്‌ എന്നു പറയുന്നത്‌. ജിഹാദ്‌ എന്ന്‌ കേള്‍ക്കുമ്പോഴേക്കും കണ്ണില്‍ കണ്ട അമുസ്ളിംകളെയൊക്കെ വടിവാളുകൊണ്ട്‌ കഴുത്തറുക്കുന്ന ഭീകരമായ കൊലപാതകമെന്നും അതാണ്‌ മുസ്ളിംകളുടെ പുണ്യയുദ്ധമെന്നും തെറ്റായി മനസ്സിലാക്കുന്നവരും, അങ്ങനെയല്ല കാര്യം എന്നറിയുമെങ്കിലും അതുതന്നെയാണ്‌ ശരി എന്ന്‌ ദുഷ്ടബുദ്ധ്യാ പ്രചരിപ്പിക്കുന്നവരുമുണ്ട്‌. സംഘപരിവാറുകാരും യുക്തിവാദികളും രണ്ടാമതു പറഞ്ഞ ഗണത്തില്‍ ഉള്‍പെടുന്നവരാണ്‌ എന്നതാണ്‌ വാസ്തവം. സത്യസാക്ഷ്യമെന്ന ദൌത്യനിര്‍വഹണത്തിന്‌ സ്വന്തത്തെ സജ്ജമാക്കുകയാണ്‌ ഒരു മുസ്ളിം ആദ്യമായി ചെയ്യേണ്ടത്‌. ദൈവികവിധിവിലക്കുകള്‍ക്കനുസൃതമായി സ്വന്തം ഇഷ്ടാനിഷ്ടങ്ങളെ ക്രമീകരിച്ചുകൊണ്ടാണ്‌ ഒരാള്‍ സ്വന്തത്തോട്‌ ജിഹാദ്‌ ചെയ്യുന്നത്‌. ഈ ദൌത്യനിര്‍വഹണത്തിന്‌ തെന്‍റ സമ്പത്തിനെയും കുടുംബത്തെയും സമൂഹത്തെയും പരിസരത്തെയുമെല്ലാം സജ്ജമാക്കുവാന്‍ മുസ്ളിം ബാധ്യസ്ഥനാണ്‌. ഈ സജ്ജീകരണങ്ങളെല്ലാം തന്നെ ജിഹാദിെന്‍റ വരുതിയില്‍ വരുന്നവയാണ്‌. ഇസ്ളാം അനുസരിച്ചുള്ള ജീവിതവും അങ്ങനെ ജീവിക്കാന്‍ വേണ്ടിയുള്ള ത്യാഗപരിശ്രമങ്ങളുമാണ്‌ ജിഹാദ്‌.താന്‍ വിശ്വസിക്കുന്ന മതമനുസരിച്ച്‌ ജീവിക്കാനും അത്‌ പ്രബോധനം ചെയ്യുന്നതിനുമുള്ള ഓരോ വ്യക്തിയുടെയും മൌലികമായ അവകാശം ആധുനിക നിയമവ്യവസ്ഥകളെല്ലാം അംഗീകരിക്കുന്നുണ്ട്‌. ഈ മൌലികാവകാശം നിഷേധിക്കപ്പെടുകയാണെങ്കില്‍ അത്‌ നേടിയെടുക്കാന്‍ വേണ്ടി പരിശ്രമിക്കേണ്ടത്‌ മുസ്ളിം സമൂഹത്തിെന്‍റ ബാധ്യതയാണ്‌. ഈ പരിശ്രമത്തില്‍ ശക്തി പ്രയോഗിക്കപ്പെടുമ്പോഴാണ്‌ ജിഹാദ്‌ സായുധസമരമായിത്തീരുന്നത്‌. സത്യമതമനുസരിച്ച്‌ ജീവിക്കാനും അത്‌ പ്രബോധനം ചെയ്യുവാനുമുള്ള സ്വാതന്ത്യ്രം നിഷേധിക്കപ്പെടുമ്പോള്‍ അനിവാര്യമെങ്കില്‍ ശക്തി പ്രയോഗിക്കാന്‍ ഖുര്‍ആന്‍ മുസ്ളിം സമൂഹത്തെ അനുവദിക്കുന്നുണ്ട്‌. ഇതാണ്‌ ജിഹാദ്‌ സായുധസമരമായിത്തീരുന്ന സാഹചര്യം. അതല്ലാത്തപ്പോഴെല്ലാം അത്‌ ഇസ്ളാം അനുസരിച്ചുള്ള ജീവിതവും അത്‌ പ്രബോധനം ചെയ്യുന്നതിനുവേണ്ടിയുള്ള തീവ്രയത്നങ്ങളും മാത്രമായിരിക്കും. ഇസ്ളാമിക ശരീഅത്തില്‍ പരിഷ്കരണം ആവശ്യമാണെന്ന ചിന്താഗതിയുള്ള എം. എന്‍ കാരശ്ശേരിക്ക്‌ പോലും ഇസ്ളാമിലെ ജിഹാദിെന്‍റ ശരിയായ വശം ഉള്‍ക്കൊള്ളുവാന്‍ കഴിഞ്ഞിട്ടുണ്ടെന്ന കാര്യം ശ്രദ്ധേയമാണ്‌. അദ്ദേഹം എഴുതുന്നു:"ജിഹാദ്‌ എന്ന ആശയം ഭീകരവാദമോ, ആത്മഹത്യാ പ്രോത്സാഹനമോ ഒന്നുമല്ല. ആ വാക്കിന്‌ 'വിശുദ്ധയുദ്ധം' എന്ന്‌ പരിഭാഷ കൊടുക്കാറുണ്ട്‌. അവിശ്വാസിയെ വിശ്വാസത്തിെന്‍റ പേരില്‍ കൊല്ലുവാനോ, അവിശ്വാസിയുടെ കൈകൊണ്ട്‌ മരിക്കുവാനോ ഉള്ള ആഹ്വാനമല്ല അത്‌. ആ വാക്കിെന്‍റ അര്‍ഥം 'കഠിനമായ പരിശ്രമം' എന്നാണ്‌. അവനവെന്‍റ വിശ്വാസവും അനുഷ്ഠാനവും സംരക്ഷിക്കുവാനുള്ള പ്രതിരോധ യുദ്ധം മാത്രമെ 'ജിഹാദ്‌' ആവുകയുള്ളൂ. സത്യത്തില്‍ ആത്മശുദ്ധീകരണത്തിനു വേണ്ടി അവനവനോടു നടത്തുന്ന 'യുദ്ധ'ത്തെയാണ്‌ മുഹമ്മദ്‌ നബി 'വലിയ ജിഹാദാ'യി കണക്കാക്കിയത്‌. അമുസ്ളിംകള്‍ എന്ന പോലെ ചില മുസ്ളിംകളും ഈ ആശയം കഠിനമായി തെറ്റിദ്ധരിച്ചിട്ടുണ്ട്‌. 'ജിഹാദ്‌' എന്നത്‌ മിക്ക സമയത്തും ആയുധമെടുത്തുള്ള യുദ്ധമേ അല്ല എന്നുള്ളത്‌ എല്ലാവരും മറന്നുപോകുന്നു......" (വര്‍ഗീയതയ്ക്കെതിരെ ഒരു പുസ്തകം, എം. എന്‍. കാരശ്ശേരി, പേജ്‌ ൨൨). സംഘപരിവാറും ജിഹാദുംഹിന്ദു വര്‍ഗീയവാദികള്‍ക്ക്‌ വാസ്തവത്തില്‍ ഹൈന്ദവതയുടെ പിന്‍ബലമില്ലെന്ന്‌ രാമനുണ്ണി തണ്റ്റെ ലേഖനത്തില്‍ സമര്‍ഥിച്ചിട്ടുണ്ട്‌. ഇസ്ളാമിനെ ശത്രുവായി കാണുന്നതിനെക്കുറിച്ച്‌ അദ്ദേഹം എഴുതി: "മണ്ടത്തരവും വിവരക്കേടും കൊണ്ടാണ്‌ ഹിന്ദു വര്‍ഗീയവാദികള്‍ തങ്ങളുടെ ശത്രുവായി ഇസ്ളാമിനെ കാണുന്നത്‌. സത്യത്തില്‍ ഭാരതീയ ദര്‍ശനങ്ങളും പാശ്ചാത്യമായ ലോകവീക്ഷണവും തമ്മിലാണ്‌ വൈരുദ്ധ്യമുള്ളത്‌. പടിഞ്ഞാറിണ്റ്റെ പദാര്‍ത്ഥവാദപരമായ ലോകക്രമത്തിന്‌ അടിമപ്പെടാതെ ഭാരതീയ സംസ്കൃതിക്ക്‌ അഭിമാനത്തോടെ പിടിച്ചുനില്‍ക്കണമെങ്കില്‍ കൂട്ടാളിയായി കൂട്ടാവുന്നത്‌ ഇസ്ളാം മാത്രമായിരിക്കും". പക്ഷേ, ഇസ്ളാം ലോകത്തിന്‌ ഭീഷണിയാണെന്നും മുസ്ളിംകള്‍ രാജ്യസ്നേഹികളല്ലെന്നും ഹിന്ദുവര്‍ഗീയവാദികള്‍ നിരന്തരം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്‌. ഒരു ഉദ്ധരണി വായിക്കുക:"ഭാരതത്തില്‍ ജന്‍മംകൊണ്ട ജിഹാദ്‌ ഭീകരതയാണ്‌ ഇന്ന്‌ ലോകത്തിന്‌ തന്നെ ഭീഷണിയായിത്തീര്‍ന്നിരിക്കുന്നതെന്നും ഖിലാഫത്ത്‌ പ്രസ്ഥാനത്തില്‍ അവസാനം മുസ്ളിംകള്‍ ഗാന്ധിജിയെ കാലുവാരിയെന്നും 'ആഗോള ഭീകരവാദം' എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട്‌ എം. ജി. യൂണി.സിറ്റി സോഷ്യല്‍ സ്റ്റഡീസ്‌ വിഭാഗം റീഡര്‍ ഡോ. എസ്‌. ഗിരീഷ്കുമാര്‍ പറഞ്ഞു" (കേസരി വാരിക, ൨൦൦൬ ഡിസംബര്‍ ൧൦. പേജ്‌൧൨). ഗാന്ധിജിയുടെ ശുഷ്കിച്ച മാറിലേക്ക്‌ നിറയൊഴിച്ച വ്യക്തിയെ ആദരിക്കുന്നവര്‍ക്ക്‌ മുസ്ളിംകള്‍ ഗാന്ധിജിയെ കാലുവാരി എന്നു പറയാന്‍ എന്തവകാശം എന്നു ചോദിക്കുന്നില്ല. എന്നാല്‍ ഇസ്ളാം എന്നത്‌ ഭീകരവാദത്തിണ്റ്റെ പര്യായമാണെന്നും അത്‌ ലോകത്തിനു തന്നെ ഭീഷണിയാണെന്നും നിരന്തരം പ്രസ്താവിച്ചുകൊണ്ടിരിക്കുന്നവര്‍ എന്തുതരം ചിന്താഗതിയാണ്‌ പ്രസരിപ്പിച്ചുകൊണ്ടിരിക്കുന്നത്‌ എന്നത്‌ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്‌. ഉള്ള കാര്യം പറയുന്നതില്‍ ആരും വേവലാ തിപ്പെടേണ്ടതില്ല. എന്നാല്‍ ഇല്ലാത്ത കാര്യങ്ങള്‍ വെച്ചുകെട്ടിപ്പറഞ്ഞ്‌ ഒരു മതത്തെയും അതിെന്‍റ അനുയായികളെയും ഒന്നടങ്കം ദുഷ്ടരായി ചിത്രീകരിക്കുമ്പോള്‍ അങ്ങനെ ചിത്രീകരിക്കുന്നവരുടെ പിന്നാമ്പുറം എന്തെന്ന അന്വേഷണം അപ്രസക്തമല്ല. ൧൯൯൨ ഡിസംബര്‍ ൬ന്‌ ബാബരി മസ്ജിദ്‌ നിലംപരിശാക്കുകയും ശേഷം നൂറുകണക്കിന്‌ മുസ്ളിംകളെ കൊന്നൊടുക്കുകയും ചെയ്ത ദുഷ്ടതയുടെ പേര്‌ ഭീകരതയോ സൌമ്യതയോ? ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന ഇന്ത്യയിലെ എല്ലാ മതവിശ്വാസികളെയും മതവിശ്വാസികളല്ലാത്തവരെയും ഒരുപോലെ ബാധിക്കുന്ന ദുരന്തമായിരുന്നില്ലേ അത്‌? ഭൂരിഭാഗം ഹിന്ദുക്കളും ആ അക്രമത്തെ എതിര്‍ക്കുന്നവരാണ്‌ എന്നത്‌ സത്യമാണ്‌. എന്നാല്‍ ഭീകരവാദികളും അക്രമികളുമായ ഹിന്ദുത്വവാദികളാണ്‌ ആ പള്ളി പൊളിച്ചത്‌ എന്നത്‌ അനിഷേധ്യമാണ്‌. "ജിഹാദ്‌ ഭീകരതയാണ്‌ ഇന്ന്‌ ലോകത്തിന്‌ ഭീഷണി" എന്ന്‌ പെരുമ്പറ മുഴക്കുന്ന 'കേസരി'യുടെ വക്താക്കള്‍ ആ അക്രമത്തെ ന്യായീകരിക്കുന്നവരല്ലേ?ഗുജറാത്തില്‍ നടന്ന വംശഹത്യ ഇന്ത്യയുടെ ചരിത്രത്തിലെ സമാനതയില്ലാത്ത കൊടും ക്രൂരതയല്ലേ? ശ്രീ. രാമനുണ്ണി അതിണ്റ്റെ ഭീഭത്സത എടുത്തുപറയുന്നുണ്ട്‌. ഗര്‍ഭിണിയെ പിടിച്ച്‌ ജീവനോടെ വയറുകീറി കുഞ്ഞിനെ പുറത്തെടുത്ത്‌ ത്രിശൂലത്തില്‍ കോര്‍ത്ത്‌ അഗ്നിയില്‍ ചുട്ടെടുത്ത നിഷ്ഠൂര കര്‍മത്തെ മൃഗീയമെന്നോ പൈശാചികമെന്നോ വിശേഷിപ്പിച്ചാല്‍ അത്‌ മൃഗങ്ങള്‍ക്കും പിശാചിനും മാനഹാനിയുണ്ടാക്കും. പുതിയൊരു പദം കണ്ടുപിടിക്കേണ്ടിയിരിക്കുന്ന ആ കരാളകര്‍മത്തെ വിശേഷിപ്പിക്കാന്‍. ആയിരക്കണക്കിന്‌ മുസ്ളിംകള്‍ കൊന്നൊടുക്കപ്പെട്ടു. എണ്ണമറ്റ മുസ്ളിം സ്ത്രീകള്‍ മാനഭംഗത്തിനിരയായി. അനേകം കുഞ്ഞുങ്ങള്‍ അനാഥകളും സ്ത്രീകള്‍ വിധവകളുമായി. അനേക കോടികളുടെ സ്വത്തുക്കള്‍ കൊള്ളചെയ്യപ്പെട്ടു. കൊലയ്ക്ക്‌ ആണുങ്ങളും കൊള്ളയ്ക്ക്‌ പെണ്ണുങ്ങളുമായിരുന്നു മുമ്പില്‍ എന്നാണ്‌ മാധ്യമങ്ങള്‍ വെളിപ്പെടുത്തിയത്‌. സ്വന്തം ഗ്രാമത്തിലേക്കു മടങ്ങാന്‍ കഴിയാതെ ഇപ്പോഴും അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്നവര്‍ അനേകം! ഗുജറാത്തിലെ വംശഹത്യാരീതിയുടെ ഒരു സാമ്പിള്‍ കാണുക:".....എന്നാല്‍ ഗുജറാത്തിലിന്ന്‌ ചില വാക്കുകള്‍ മരണകാരണമാണ്‌. അതിലൊന്ന്‌ അച്ഛന്‍, അമ്മ എന്നര്‍ഥമുള്ള പൊതുവില്‍ മുസ്ളിംകള്‍ ഉപയോഗിക്കുന്ന 'അബ്ബ'യും 'അമ്മി'യുമാണ്‌. നേരത്തെ പറഞ്ഞ ഹിന്ദുമത വിശ്വാസിയായ സാമൂഹ്യ പ്രവര്‍ത്തകന്‍ ഒരു കുഞ്ഞിനെയെങ്കിലൂം രക്ഷിക്കാനായല്ലോ എന്ന ചാരിതാര്‍ഥ്യത്തോടെ നടക്കുമ്പോഴാണ്‌ കൊലയാളിയുടെ പിടിയില്‍ പെട്ടത്‌. ഇതെെന്‍റ കുഞ്ഞാണെന്ന്‌ പറഞ്ഞ്‌ നടക്കുമ്പോഴാണ്‌ തോളില്‍ കിടക്കുന്ന ഇതൊന്നുമറിയാത്ത കുഞ്ഞ്‌ 'അബ്ബാ' എന്നു വിളിച്ചത്‌. പിന്നെ താമസമുണ്ടായില്ല. കൊലയാളികള്‍ ഓടിവന്ന്‌ കുഞ്ഞിനെ ബലാല്‍ക്കാരമായി പിടിച്ചുവാങ്ങി പിച്ചിച്ചീന്തി...."(ഇരകളുടെ മാനിഫെസ്റ്റോ, കെ. ഇ. എന്‍, പേജ്‌ ൯൭). ഏതു 'ജിഹാദീ' ആഹ്വാനത്താലാണ്‌ ഈ നരനായാട്ടെല്ലാം നടന്നത്‌? (ഗോധ്ര സംഭവം തന്നെ വംശഹത്യക്കു വേണ്ടി ആസൂത്രണം ചെയ്തതായിരുന്നു എന്ന യാഥാര്‍ഥ്യം വെളിച്ചത്തായിരിക്കുന്നു എന്നതും ഓര്‍ക്കുക

Friday, April 16, 2010

മദ്രസാധ്യാപക ക്ഷേമനിധി തമിഴ്നാടിനെ കണ്ടുപഠിക്കണം പിണങ്ങോട്‌ അബൂബക്കര്‍തമിഴ്നാട്‌ ഭരിക്കുന്ന ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ.) സര്‍ക്കാര്‍ മദ്‌റസാ അധ്യാപകര്‍ക്കും പള്ളി ഇമാം, മുഅദ്ദിന്‍, ക്ളീനര്‍ തുടങ്ങിയ ജീവനക്കാര്‍ക്കും പലിശരഹിത ക്ഷേമ പദ്ധതി നടപ്പിലാക്കിവരുന്നു. അധ്യാപകരില്‍ നിന്നോ മാനേജിംഗ്‌ കമ്മിറ്റിയില്‍ നിന്നോ ഒരു രൂപ പോലും പ്രീമിയം സ്വീകരിക്കുന്നില്ല. സഹകരണ ബാങ്കുകള്‍, എല്‍.ഐ.സി. തുടങ്ങിയ പലിശയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളല്ല പദ്ധതിനിര്‍വ്വഹണ ഏജന്‍സി. ജില്ലാ കലകട്രേറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന ക്ഷേമ ബോര്‍ഡ്‌ വിഭാഗം മുഖേനയാണ്‌ തമിഴ്നാട്ടില്‍ ഈ പദ്ധതികള്‍ നടപ്പിലാക്കുന്നത്‌. അവിടെ പള്ളികള്‍, മദ്‌റസകള്‍ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിക്കുന്നവരുടെ വ്യക്തിഗത വിവരങ്ങള്‍ പള്ളി മാനേജിംഗ്‌ കമ്മിറ്റികളുടെ സാക്ഷ്യപത്രത്തോടൊപ്പം നിശ്ചിത ഫോറത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ മുഖേനയാണ്‌ ശേഖരിച്ചത്‌. റേഷന്‍ കാര്‍ഡ്‌, തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ്‌ എന്നിവയുടെ അറ്റസ്റ്റ്‌ ചെയ്ത ഫോട്ടോകോപ്പിയും അപേക്ഷയോടൊപ്പം വാങ്ങിയിരുന്നു. തമിഴ്നാട്ടിലെ മുഅല്ലിംകള്‍, ഇമാമുമാര്‍, മുക്രിമാര്‍, പള്ളി പരിചാരകര്‍ എന്നിവര്‍ക്ക്‌ സര്‍ക്കാര്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്‌ നല്‍കിയിട്ടുണ്ട്‌. ഈ കാര്‍ഡ്‌ ഉപയോഗിച്ചാണ്‌ ക്ഷേമപദ്ധതിയിലേക്ക്‌ അപേക്ഷ നല്‍കേണ്ടതും പണം കൈപറ്റേണ്ടതും. ൬൫ വയസ്സും അഞ്ചു വര്‍ഷം സര്‍വ്വീസും ഉള്ളവര്‍ക്ക്‌ മാസാന്തം ൪൦൦രൂപ പെന്‍ഷന്‍ ലഭിക്കും. മദ്‌റസാ അധ്യാപകരുടേയും ഇമാം, മുഅദ്ദിന്‍, ക്ളീനര്‍ തുടങ്ങിയവരുടെ മക്കള്‍ക്ക്‌ എസ്‌.എസ്‌.എല്‍.സി. വരെ ൧൦൦൦ രൂപ വീതവും +൨ വരെ ൧൫൦൦ രൂപ വീതവും ധനസഹായം ലഭിക്കും. തുടര്‍വിദ്യാഭ്യാസത്തിന്‌ ഹോസ്റ്റല്‍ ചെലവുകള്‍ ഉള്‍പ്പെടെ ആവശ്യമായ ധനസഹായവും ലഭിക്കും. മദ്‌റസാ അധ്യാപകര്‍, ഇമാം, മുഅദ്ദിന്‍ തുടങ്ങിയവരുടെ സ്വാഭാവിക മരണമായാലും അപകടമരണമായാലും ഒരു ലക്ഷം രൂപ വീതം കുടുംബത്തിന്‌ ധനസഹായം ലഭിക്കും. അവശത അനുഭവിക്കുന്ന വിഭാഗം എന്ന നിലക്ക്‌ തികച്ചും ആശ്വാസകരമാണ്‌ ഈ പദ്ധതികള്‍. ഉസ്താദുമാരോ കമ്മിറ്റിയോ ഒരു രൂപ പോലും സര്‍ക്കാറിലേക്ക്‌ അടക്കേണ്ടതില്ല. സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയ ക്ഷേമപദ്ധതിയില്‍ നിന്നാണ്‌ തുക വിതരണം നടത്തുന്നത്‌. ജസ്റ്റിസ്‌ സചീന്ദ്രസിംഗ്‌ സചാര്‍ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ടിണ്റ്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന മൈനോറിറ്റി സ്കീമിണ്റ്റെ ഭാഗമായിട്ടുള്ളതാണ്‌ ഈ പദ്ധതി. വരുമാനം കുറഞ്ഞ, പ്രയാസങ്ങള്‍ അനുഭവിക്കുന്ന വിഭാഗമെന്ന നിലക്ക്‌ മദ്രസാ അധ്യാപക വിഭാഗത്തിന്‌ ഈ പദ്ധതികള്‍ ഏറെ ആശ്വാസകരമാണ്‌. എന്നാല്‍ കേരള സംസ്ഥാന സര്‍ക്കാര്‍, തദ്ദേശസ്വയംഭരണ വകുപ്പ്‌ മന്ത്രി പാലോളി മുഹമ്മദ്‌ കുട്ടിയുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി ഉണ്ടാക്കി സര്‍ക്കാരിന്‌ സമര്‍പ്പിച്ചത്‌ പലിശ അടങ്ങിയ പദ്ധതിയാണ്‌. മേല്‍ പദ്ധതി അസ്വീകാര്യമാണെന്ന്‌ മതപണ്ഡിതന്‍മാര്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചില്ല. പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന വാശിയിലാണ്‌ വകുപ്പ്‌ മന്ത്രി. കോഴിക്കോട്‌ ജില്ലാ സഹകരണ ബാങ്കിനെയാണ്‌ പദ്ധതി നിര്‍വ്വഹണ ചുമതല സര്‍ക്കാര്‍ ഏല്‍പിച്ചിരിക്കുന്നത്‌. അധ്യാപകരില്‍ നിന്നും കമ്മിറ്റിയില്‍ നിന്നും മാസാന്തം ൫൦ രൂപ വീതം പ്രീമിയം സ്വീകരിച്ചു ബാങ്കില്‍ നിക്ഷേപിച്ചു പലിശയില്‍ നിന്നൊരു വിഹിതം ആശ്വാസമായി നല്‍കുന്ന പദ്ധതിയാണ്‌ കേരള സര്‍ക്കാര്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചത്‌. ഇത്‌ ഇസ്ളാമിനോടും മുസ്ളിംകളോടുമുള്ള ഒരു തരം വെല്ലുവിളിയാണ്‌. സംസ്ഥാനത്ത്‌ വാന്‍ സാമ്പത്തിക നിക്ഷേപ സമാഹരണം മുമ്പില്‍ കണ്ട്‌ പലിശരഹിത ഇടപാടുകള്‍ക്കാണ്‌ സാധ്യത എന്ന്‌ പഠിച്ചറിഞ്ഞു "അല്‍ബറക്ക" എന്ന പേരില്‍ ഇസ്ളാമിക ബാങ്കിംഗ്‌ തുടങ്ങാനുള്ള തീരുമാനവും ഒന്നാം ഘട്ടത്തില്‍ അഞ്ച്‌ കേന്ദ്രങ്ങളില്‍ ശാഖകള്‍ തുടങ്ങാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതിന്‌ തൊട്ടുപിറകെയാണ്‌ മതപണ്ഡിതരെ കൂട്ടത്തോടെ പലിശക്കെണിയിലേക്ക്‌ ക്ഷണിക്കുന്നത്‌. പലിശ രഹിത മേഖലയില്‍ വാന്‍ നിക്ഷേപ സാധ്യത സര്‍ക്കാര്‍ കാണുന്നു. അങ്ങനെ നിക്ഷേപിക്കാന്‍ മുസ്ളിം ധനാഢ്യരുടെ വന്‍നിര സന്നദ്ധമാണെന്നും സര്‍ക്കാര്‍ മനസ്സിലാക്കുന്നു. ഇതിലൂടെ വമ്പിച്ച സാമ്പത്തിക വളര്‍ച്ചയും ലക്ഷ്യമാക്കുന്നു. ഈ ഘട്ടത്തില്‍ ഡോ. സുബ്രഹ്മണ്യം സ്വാമിയുടെ കേസ്‌ സ്റ്റേ നീക്കികിട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നു. പലിശ ഇല്ലാതെ നിക്ഷേപം സ്വീകരിക്കാന്‍ തിടുക്കം കാണിക്കുന്ന സര്‍ക്കാര്‍ പലിശ ഇല്ലാതെ ധനസഹായം നല്‍കാന്‍ എന്തുകൊണ്ട്‌ സന്‍മനസ്സ്‌ കാണിക്കുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന്‌ പറയുന്ന പലിശപദ്ധതിയില്‍ ഒരു മതപണ്ഡിതനും അംഗമാകാന്‍ പോകുന്നില്ല. പത്ത്‌ കോടി രൂപ ബജറ്റില്‍ വകയിരുത്തിയതായി മന്ത്രി പറയുന്നു. ഈ തുക അത്രയും സി.പി.എം. ഭരിക്കുന്ന കോഴിക്കോട്‌ ജില്ലാ ബാങ്കിന്‌ ഒരു പക്ഷേ ലഭിച്ചേക്കാം. എന്നാല്‍ പണ്ഡിതന്‍മാരില്‍ നിന്ന്‌ വര്‍ഷാവര്‍ഷം ൧൨൦൦രൂപ വീതം ലഭിക്കുമെന്ന ധാരണ സര്‍ക്കാരിന്‌ വേണ്ട. പലിശക്കെതിരില്‍ ൧൪ നൂറ്റാണ്ടുകളായി കലഹിച്ചുവരുന്നവരാണ്‌ മുസ്ളിംകള്‍. അവര്‍ക്കതിന്‌ കരുത്ത്‌ നല്‍കിവരുന്നത്‌ മതപണ്ഡിതരാണ്‌. പലിശ രഹിത നിക്ഷേപത്തിന്‌ സംസ്ഥാനത്ത്‌ വാന്‍ സാധ്യത ഉണ്ടെന്ന്‌ സര്‍ക്കാര്‍ മനസ്സിലാക്കുമ്പോള്‍ അത്തരം നിക്ഷേപകരെ സജ്ജമാക്കിയത്‌ വിശുദ്ധ ഇസ്‌ ലാമും ഇസ്ളാമിണ്റ്റെ പ്രബോധകരായ മതപണ്ഡിതന്‍മാരുമാണെന്ന്‌ ബന്ധപ്പെട്ടവര്‍ തിരിച്ചറിയേണ്ടതായിരുന്നു. മതപണ്ഡിതരെ സഹായിക്കാന്‍ സന്നദ്ധമല്ലെങ്കില്‍ ദ്രോഹിക്കാതിരിക്കാനുള്ള സന്‍മനസ്സ്‌ ഭരണാധികാരികള്‍ കാണിക്കണം. പലിശ ഉള്‍ പ്പെടുന്ന പദ്ധതിയായിട്ടുതന്നെ മദ്‌റസാ അധ്യാപക ക്ഷേമപദ്ധതി നടപ്പിലാക്കുമെന്ന പാലോളിയുടെ പ്രസ്താവന ഏകാധിപതിയുടെ സ്വരത്തിലുള്ളതായി. സംസ്ഥാനത്തെ ഒരു ലക്ഷത്തോളം വരുന്ന മദ്‌റസാ മുഅല്ലിംകള്‍, ഇമാമുമാര്‍, മുക്രിമാര്‍ തുടങ്ങിയവരുടെ മാസവരുമാനം നന്നേകുറവാണ്‌. വര്‍ദ്ധിച്ചുവരുന്ന വില നിലവാരവും ജീവിതചെലവുകളുമായി തട്ടിച്ചുപോകാനാവാതെ കടുത്ത പ്രതിസന്ധിയിലാണവര്‍. ബന്ധപ്പെട്ട കമ്മിറ്റികളും അധികാരികളും സാധ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കാന്‍ ബാധ്യതപ്പെട്ടിരിക്കെ വര്‍ഷം ഓരോ മുഅല്ലിമും ൬൦൦രൂപയും കമ്മിറ്റികള്‍ ൬൦൦ രൂപയും അടക്കണമെന്നും എപ്പോ ഴെങ്കിലും അടവ്‌ തെറ്റിയാല്‍ നിക്ഷേപിച്ച സംഖ്യക്ക്‌ പോലും അര്‍ഹത ഉറപ്പില്ലാതാവുകയും ക്ഷേമപദ്ധതികള്‍ക്ക്‌ അര്‍ഹത നഷ്ടപ്പെടുകയും ചെയ്യുന്ന സര്‍ക്കാര്‍ നിലപാട്‌ മദ്രസാധ്യാപകരെ ദ്രോഹിക്കാനല്ലെങ്കില്‍ പിന്നെന്തിനാണ്‌. അധ്യാപകരില്‍ നിന്ന്‌ നിക്ഷേപം സ്വീകരിക്കാതെ സര്‍ക്കാര്‍ തനത്‌ ഫണ്ടുപയോഗിച്ച്‌ സഹായം പ്രഖ്യാപിക്കാന്‍ തമിഴ്നാട്‌ സര്‍ക്കാര്‍ കാണിച്ച ആര്‍ ജ്ജവമാണ്‌ കേരള സര്‍ക്കാര്‍ മാതൃകയാക്കേണ്ടത്‌.
ബംഗാള്‍ സര്‍ക്കാരിണ്റ്റെ ഇസ്രാഈലി ബന്ധംപശ്ചിമബംഗാള്‍ സര്‍ക്കാറും ഇസ്രാഈലും തമ്മിലുള്ള സഹകരണം വിപുലപ്പെടുത്തുന്നതിന്‌ നടന്നുവരുന്ന നീക്കം ഞെട്ടിപ്പിക്കുന്നതും അതേസമയം മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ കാപട്യം പുറത്തുവരുന്നതുമാണ്‌. ആഭ്യന്തര സുരക്ഷ ഉള്‍പ്പെടെയുള്ള വിഷയങ്ങളെക്കുറിച്ച്‌ ബംഗാള്‍ മുഖ്യമന്ത്രിയും മാര്‍ക്സിസ്റ്റ്‌ പോളിറ്റ്ബ്യൂറോ അംഗവുമായ ബുദ്ധദേവ്‌ ഭട്ടാചാര്യ ഇന്ത്യയിലെ ഇസ്രാഈലി അംബാസഡര്‍ മാര്‍ക്സോഫറുമായി ഒരു മണിക്കൂറിലേറെ നീണ്ടുനിന്ന ചര്‍ച്ച നടത്തിയിരിക്കുകയാണ്‌. കൊല്‍ക്കൊത്തയില്‍ മുഖ്യമന്ത്രിയുടെ ചേമ്പറില്‍ നടത്തിയ ചര്‍ച്ച മാധ്യമശ്രദ്ധയില്‍ വന്നതോടെ മുഖം രക്ഷിക്കാനാണ്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി ശ്രമിക്കുന്നത്‌. മാവോയിസ്റ്റുകളെ നേരിടാന്‍ ആണ്‌ ബംഗാള്‍ സര്‍ക്കാര്‍ പ്രധാനമായും ഇസ്രാഈലിണ്റ്റെ സഹായം തേടിയിരിക്കുന്നത്‌. നമ്മുടെ ആഭ്യന്തര സുരക്ഷയെക്കുറിച്ച്‌ കേവലം ഒരു സംസ്ഥാന മുഖ്യമന്ത്രി മറ്റൊരു രാജ്യത്തിണ്റ്റെ പ്രതിനിധിയുമായി ചര്‍ച്ച നടത്തിയത്‌ ഭരണഘടനാപരമായി ശരിയായ വഴക്കമല്ല. ഇക്കാര്യം കേന്ദ്രം ഗൌരവമായി കാണേണ്ടതാണ്‌. മാവോയിസ്റ്റുകള്‍ ഭീകരര്‍തന്നെ. അവരെ നേരിടാന്‍ നമ്മുടെ രാജ്യത്തിണ്റ്റെ സംവിധാനം ഉപയോഗിക്കാമെന്നതില്‍ കവിഞ്ഞ്‌, ഇസ്രാഈല്‍ പോലൊരു രാജ്യത്തിണ്റ്റെ സഹകരണം തേടിയെന്നത്‌ അംഗീകരിക്കാനാവാത്തതാണ്‌, അപലപനീയവുമാണ്‌. ഇരുവിഭാഗവും നേരിടുന്ന പ്രധാന വെല്ലുവിളി ആഭ്യന്തര സുരക്ഷയുടേതാണെന്നും ഇക്കാര്യത്തില്‍ ബംഗാളിനെ സഹായിക്കാനാവുമെന്നാണ്‌ കൊല്‍ക്കത്തയില്‍ ചേമ്പര്‍ ഓഫ്‌ കൊമേഴ്സിണ്റ്റെ ചടങ്ങില്‍ ഇസ്രാഈല്‍ അംബാസഡര്‍ വെളിപ്പെടുത്തിയത്‌ ചര്‍ച്ചയുടെ തുടര്‍ച്ചയാണെന്നും തീരുമാനത്തിണ്റ്റെ ഭാഗമാണെന്നും കണ്ടെത്താന്‍ പ്രയാസമില്ല. ഐ.ടി., സൌരോര്‍ജ്ജം, ഭക്ഷ്യ സംസ്കരണം, കൃഷി തുടങ്ങിയ മേഖലകളില്‍ ബംഗാളിലെ മാര്‍ക്സിസ്റ്റ്‌ സര്‍ക്കാര്‍ നേരത്തെതന്നെ ഇസ്രാഈലുമായി സഹകരണത്തിലാണ്‌. മാര്‍ക്സിസിറ്റ്‌ പ്രതിനിധിസംഘം ടെല്‍അവീവ്‌ സന്ദര്‍ശിച്ചതും ഇസ്രാഈലി നേതൃത്വവുമായി ചര്‍ച്ച നടത്തിയതും സ്മരണീയമാണ്‌. ബംഗാള്‍ സര്‍ക്കാറിനെ പിന്തുടര്‍ന്ന്‌ കേരളത്തിലെ മാര്‍ക്സിസ്റ്റ്‌ മുന്നണി ഭരണകൂടവും ഇസ്രാഈലുമായി ചങ്ങാത്തത്തില്‍ ഏര്‍പ്പെടുകയുണ്ടായി. കേരളാ പോലീസിണ്റ്റെ പ്രവര്‍ത്തനത്തില്‍ ഇസ്രാഈലിണ്റ്റെ ഉപദേശവും ബുദ്ധിയും പ്രവര്‍ത്തിച്ചുതുടങ്ങിയെന്നതിണ്റ്റെ സൂചനയാണ്‌ അവര്‍ ഇടക്കിടെ പ്രകടിപ്പിക്കുന്ന മുസ്ളിം വിരുദ്ധ സമീപനം. മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ ഇസ്രാഈലി ബന്ധം പലപ്പോഴും ചര്‍ച്ച ചെയ്യപ്പെട്ടതാണ്‌. എന്നാല്‍ അവര്‍ നിഷേധിക്കുകയായിരുന്നു പതിവ്‌. ഇസ്രാഈല്‍ ബന്ധത്തിന്‌ കമ്മ്യൂണിസ്റ്റുകള്‍ മുന്‍പും തയ്യാറായിട്ടുണ്ട്‌. ഇന്ത്യയിലും പുറത്തും അവിശുദ്ധ ബന്ധം പലപ്പോഴും ചരിത്രത്തില്‍ രേഖപ്പെടുത്തുന്നു. ഫലസ്തീന്‍ വിഭജിച്ച്‌ ഇസ്രാഈല്‍ രാഷ്ട്രത്തെ അടിച്ചേല്‍പിച്ചത്‌ കമ്മ്യൂണിസ്റ്റ്‌ ഭരണത്തിലുണ്ടായിരുന്ന സോവിയറ്റ്‌ യൂണിയനായിരുന്നു. അറബ്‌ നാടുകളുടെ പ്രതിഷേധം അവഗണിച്ച്‌ ഐക്യരാഷ്ട്ര ജനറല്‍ അസംബ്ളി ഇസ്രാഈല്‍ രൂപീകരണ പ്രമേയം അവതരിപ്പിച്ചത്‌ ബ്രിട്ടനോടൊപ്പം സോവിയറ്റ്‌ യൂണിയന്‍ പ്രതിനിധിയുമായിരുന്നു. ഇസ്രാഈലിലേക്ക്‌ ഏറ്റവുമധികം ജൂതര്‍ കുടിയേറിയതും ഈ കമ്മ്യൂണിസ്റ്റ്‌ രാഷ്ട്രത്തില്‍നിന്നുതന്നെ. ഇസ്രാഈലിനെ ആദ്യം അംഗീകരിച്ച രാഷ്ട്രങ്ങളില്‍ സോവിയറ്റ്‌ യൂണിയനും ഉണ്ടായിരുന്നതാണല്ലോ!ഇന്ത്യയിലെ മാര്‍ക്സിസ്റ്റുകള്‍ മുസ്ളിം വോട്ടില്‍ കണ്ണുവെച്ച്‌ പലപ്പോഴും കടുത്ത ഇസ്രാഈലി - അമേരിക്കന്‍ വിരോധം പ്രകടിപ്പിക്കാറുണ്ട്‌. ആണവ പ്രശ്നത്തില്‍ ഇന്ത്യ അമേരിക്കന്‍പക്ഷം ചേര്‍ന്നുവെന്നും ആയിരക്കണക്കിന്‌ മുസ്ളിംകളെ ഫലസ്തീനില്‍ കൂട്ടക്കുരുതി നടത്തുന്ന ഇസ്രാഈലിന്‌ ഒത്താശചെയ്യുന്ന രാഷ്ട്രമാണ്‌ അമേരിക്ക എന്നും ആരോപിച്ച്‌ വികാരപരമായി മുസ്ളിംകളെ ഇളക്കിവിടാന്‍വരെ ശ്രമിച്ച മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി, ബംഗാളിലെ സ്വന്തം സര്‍ക്കാറിണ്റ്റെ പുത്തന്‍ നിലപാടിനെക്കുറിച്ച്‌ എന്ത്‌ പറയുന്നു? മുസ്ളിംകളെ ഇളക്കിവിടുകയും സാമുദായിക വികാരം ആളിക്കത്തിക്കുകയും ചെയ്യുന്ന മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ ഇസ്രാഈലി ബാന്ധവം അപലപനീയമാണ്‌. ഇസ്രാഈലുമായുള്ള സഹകരണം വിപുലപ്പെടുത്താനുള്ള ബംഗാള്‍ സര്‍ക്കാറിണ്റ്റെ നീക്കം തടയാന്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി നേതൃത്വം തയാറാകുമോ എന്ന്‌ ഉറ്റുനോക്കുകയാണ്‌ കേരളീയ സമൂഹം. അവസരവാദ രാഷ്ട്രീയത്തിണ്റ്റെ പുത്തന്‍രൂപമായ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ വഞ്ചനാനയം തുറന്നുകാണിക്കാന്‍ മതേതര ജനാധിപത്യ സമൂഹം മുന്നോട്ടുവരണം.

Friday, April 2, 2010

കേരളത്തിലെ വ്യവസായ തകര്‍ച്ച

കേരളത്തിണ്റ്റെ സ്വപ്ന പദ്ധതിയായ സ്മാര്‍ട്സിറ്റിയെ സംസ്ഥാന സര്‍ക്കാര്‍ തകര്‍ത്തിരിക്കയാണ്‌. പദ്ധതി നടത്തിപ്പിന്‌ കരാര്‍ ഒപ്പിട്ട ടീകോമുമായുള്ള ബന്ധം ഉലഞ്ഞതായി മുഖ്യമന്ത്രി തന്നെ കഴിഞ്ഞ ദിവസം നിയമസഭയെ അറിയിച്ചു. അങ്ങേയറ്റം ഞെട്ടലോടെയാണ്‌ കേരള ജനത ഈ വാര്‍ത്ത ശ്രവിച്ചത്‌. തിങ്കളാഴ്ച ചേര്‍ന്ന സ്മാര്‍ട്സിറ്റി ഡയരക്ടര്‍ ബോര്‍ഡ്‌ യോഗവും തീരുമാനമൊന്നും കൈക്കൊള്ളാതെയാണ്‌ പിരിഞ്ഞത്‌. പദ്ധതി നടത്തിപ്പിന്‌ കാക്കനാട്‌ വാഴക്കാലയില്‍ ആരംഭിച്ച പ്രൊജക്ട്‌ ഓഫീസ്‌ ടീകോം ഒഴിഞ്ഞു കൊടുക്കുകയും ചെയ്തു. സ്മാര്‍ട്‌ സിറ്റി ഭൂമിയുടെ പന്ത്രണ്ട്‌ ശതമാനത്തില്‍ സ്വതന്ത്രാവകാശം നല്‍കുന്നത്‌ സംബന്ധിച്ച്‌ തര്‍ക്കമുണ്ടെന്ന്‌ ചെയര്‍മാന്‍ മന്ത്രി എസ്‌. ശര്‍മ്മയും തുറന്നടിച്ചിരിക്കയാണ്‌. ൨൦൦൭ നവംബര്‍ ൧൬ന്‌ ഏറെ പ്രതീക്ഷയോടെ തറക്കല്ലിട്ട പദ്ധതിയാണ്‌ ഇങ്ങനെ അപ്രത്യക്ഷമാവുന്നത്‌. കേരള സര്‍ക്കാറിണ്റ്റ പിടിപ്പുകേട്‌ കൊണ്ട്‌ മാത്രമാണ്‌ ഈ വിധത്തില്‍ കാര്യങ്ങളെത്തിയതെന്ന്‌ ഭരണപക്ഷത്തെ അനുകൂലിക്കുന്നവര്‍ പോലും തലകുലുക്കി സമ്മതിക്കുന്ന കാര്യമാണ്‌. ഏതാനും ചില പൊതു മേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലെത്തിച്ചു എന്ന്‌ പെരുമ്പറയടിക്കുന്ന വ്യവസായമന്ത്രിയും സര്‍ക്കാറും വ്യവസായ തകര്‍ച്ചയുടെ ഭീകരമായ മുഖം സൌകര്യപൂര്‍വ്വം മറച്ചുവെക്കുകയാണ്‌. ൧൨൦൦൦ കോടിയുടെ വ്യവസായ പദ്ധതി ഒപ്പുവെച്ചിടത്ത്‌ തന്നെ വിശ്രമിക്കുന്നു. വ്യവസായ മേഖലയില്‍ ഭൂമാഫിയകളാണ്‌ ഇന്ന്‌ പിടിമുറുക്കിയിരിക്കുന്നത്‌. സര്‍ക്കാര്‍ ഭൂമിയുടെ വില്‍പന നടത്തി മുപ്പതിനായിരം കോടി ശേഖരിക്കുമെന്ന്‌ പരസ്യമായി പറഞ്ഞ സര്‍ക്കാര്‍ ആണ്‌ കേരളത്തിലുള്ളത്‌. ഇത്തരം പ്രഖ്യാപനങ്ങളുടെ പഴുതിലൂടെയാണ്‌ ഭൂമാഫിയകള്‍ ചവിട്ടിക്കയറിയത്‌. ഇന്ന്‌ ഭൂമാഫിയകളില്‍ നിന്ന്‌ മോചനം നേടാനാവാത്ത വിധം സര്‍ക്കാര്‍ അകപ്പെട്ടിരിക്കുന്നു. കോട്ടയം നിക്ഷേപ സംഗമം എന്ന പേരില്‍ ൩൨ പദ്ധതികളാണ്‌ ഉയര്‍ത്തിക്കാട്ടിയത്‌. അവയത്രയും ഇപ്പോഴും കടലാസില്‍ തന്നെയാണ്‌. വ്യവസായങ്ങളെ സംരക്ഷിക്കേണ്ട സര്‍ക്കാര്‍ അവയെ വിഴുങ്ങുന്നതാണ്‌ കണ്ടത്‌. അഞ്ഞൂറോളം തൊഴിലാളികള്‍ ജോലി ചെയ്ത്‌ കുടുംബം പുലര്‍ത്തിയ കണ്ണൂരിലെ തിരുവേപ്പതി മില്‍ നായനാര്‍ സ്മാരക പാര്‍ട്ടി ഓഫീസാക്കി മാറ്റുന്നതിന്‌ നാം സാക്ഷികളായി. പെരുമ്പാവൂറ്‍ റയണ്‍സ്‌ ഇലഞ്ഞിക്കല്‍ ഗ്രൂപ്പിന്‌ കൈമാറാനും ഭരണക്കാര്‍ തന്നെ മുന്‍കയ്യെടുത്തു. കോഴിക്കോട്‌ കോംട്രസ്റ്റ്‌ പക്ഷനക്ഷത്ര ഹോട്ടല്‍ ആക്കുന്നതിണ്റ്റെ സാരഥ്യം ഭരണത്തിലെ മുഖ്യകക്ഷി തന്നെ ഏറ്റെടുത്തു എന്നു പറയുമ്പോള്‍ വിഷയത്തിണ്റ്റെ ഗൌരവം ആര്‍ക്കും ഗണിച്ചെടുക്കാവുന്നതേയുള്ളു. വ്യവസായങ്ങളെ സംരക്ഷിക്കുന്നതിന്‌ പകരം അവയെ വിറ്റ്‌ കാശാക്കുക എന്ന പുതിയൊരു നയം ഇവിടെ ആവിഷ്ക്കരിച്ചതുപോലെ തോന്നുന്നു. ൪൧.൨ ലക്ഷം തൊഴില്‍ രഹിതരുള്ള സംസ്ഥാനമാണ്‌ കേരളം. അവരെ മുഴുവന്‍ നിരാശപ്പെടുത്തിയ കൊളോണിയല്‍ നയമാണ്‌ വി.എസ്‌. ഭരണകൂടം പിന്തുടര്‍ന്നിട്ടുള്ളത്‌. സംസ്ഥാനത്തോട്‌ അങ്ങേയറ്റം ഉദാരനയം സ്വീകരിക്കുന്ന സര്‍ക്കാറാണ്‌ കേന്ദ്രം ഭരിക്കുന്നത്‌. തമിഴ്നാടും ആന്ധ്രയും കര്‍ണ്ണാടകയും കേന്ദ്ര ഫണ്ട്‌ പിടിച്ചു വാങ്ങുന്ന പഴയ പതിവിന്‌ വിപരീതമായി കേരളത്തിന്‌ ഇഷ്ടംപോലെ ഫണ്ട്‌ ലഭിച്ചു. ഒരു വേള ൪൦൦൦൦ കോടി രൂപ വരെ ഫണ്ടിണ്റ്റെ വിഹിതമെത്തി. തമിഴ്നാടിന്‌ ൨൬൦൦൦ കോടിയും ആന്ധ്രക്ക്‌ ൩൬൦൦൦ കോടിയും കര്‍ണ്ണാടകക്ക്‌ ൩൮൦൦൦ കോടിയും ലഭിച്ചപ്പോഴാണ്‌ കേരളത്തിന്‌ ൪൦൦൦൦ കോടി സ്വന്തമായത്‌. പക്ഷെ ഈ ഫണ്ടുകളൊന്നും ഉപയോഗപ്പെടുത്താന്‍ കേരള സര്‍ക്കാറിന്‌ കഴിഞ്ഞില്ല. ഈ തുകയത്രയും വ്യവസായ മേഖലക്കോ അല്ലെങ്കില്‍ അടിസ്ഥാന വികസന സൌകര്യത്തിനോ വേണ്ടിയായിരുന്നു നീക്കിവെച്ചിരുന്നത്‌. എന്നിട്ടും കേന്ദ്ര ഫണ്ട്‌ തന്നില്ല എന്ന മുതലക്കണ്ണീരാണ്‌ കേരളീയര്‍ക്ക്‌ കാണാന്‍ കഴിഞ്ഞത്‌. ലക്ഷക്കണക്കിന്‌ യുവാക്കള്‍ക്ക്‌ തൊഴില്‍ ലഭിക്കുമായിരുന്ന പദ്ധതികളാണ്‌ സംസ്ഥാന സര്‍ക്കാറിണ്റ്റെ അനാസ്ഥകൊണ്ട്‌ നഷ്ടപ്പെട്ടത്‌. വ്യവസായ വല്‍ക്കരണത്തിനുള്ള ഒട്ടേറെ സാധ്യതകള്‍ അടഞ്ഞു പോവുകയും ചെയ്തു. എക്സ്പ്രസ്‌ ഹൈവെയെ പല്ലും നഖവും ഉപയോഗിച്ച്‌ എതിര്‍ത്തവര്‍ ഇപ്പോള്‍ അതിന്‌ വേണ്ടി രംഗത്തിറങ്ങിക്കഴിഞ്ഞു. കോഴിക്കോട്‌ ജില്ലയിലെ കിനാലൂറ്‍ പാതക്ക്‌ പോലും ഇപ്പോള്‍ മുന്നിട്ടിറങ്ങിയത്‌ സി.പി.എം. ആണ്‌. കരിമണല്‍ ഊറ്റുന്നുവെന്ന പ്രചാരണം സംഘടിപ്പിച്ചവര്‍ റഷ്യയുമായി സ്വകാര്യ ധാരണ ഉണ്ടാക്കാന്‍ പരിശ്രമിക്കുന്നതാണ്‌ പിന്നീട്‌ കണ്ടത്‌. ലോക ബാങ്കിനെതിരെ ഉറഞ്ഞു തുള്ളിയ പാര്‍ട്ടി അതിണ്റ്റെ ഉദ്യോഗസ്ഥരെ മാലയിട്ടു സ്വീകരിച്ചു. പക്വതയില്ലാത്ത നടപടികൊണ്ടും അപ്രായോഗികമായ തീരുമാനങ്ങള്‍ വഴിയും കേരളത്തെ പത്ത്‌ വര്‍ഷമെങ്കിലും പിറകോട്ട്‌ വലിക്കുകയാണ്‌ സംസ്ഥാന സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്‌. ഇതിണ്റ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രമാണ്‌ സ്മാര്‍ട്സിറ്റി കരാര്‍. കേരളം കണ്ട ഏറ്റവും വലിയ വ്യവസായ തകര്‍ച്ചയാണ്‌ വി.എസ്‌. സര്‍ക്കാറിണ്റ്റെ കാലത്തുണ്ടായത്‌. പൊതു മേഖലയില്‍ എന്ന പോലെ സ്വകാര്യ മേഖലയിലും യാതൊരു വ്യവസായവും ഉയര്‍ന്നു വന്നിട്ടില്ല. യു.ഡി.എഫിണ്റ്റെ കാലത്ത്‌ തുടങ്ങിവെച്ച "ജിമ്മിന്‌" യാതൊരു തുടര്‍ നടപടിയും ഉണ്ടായില്ല. ജിമ്മില്‍ അന്നത്തെ പ്രതിപക്ഷ നേതാവിനെയടക്കം പങ്കെടുപ്പിച്ചപ്പോള്‍ ഈ സര്‍ക്കാര്‍ പ്രതിപക്ഷത്തെ യാതൊരു കാര്യത്തിലും മുഖവിലക്കെടുത്തില്ല. അതിണ്റ്റെ ഫലമാണ്‌ കേരളം വ്യവസായങ്ങളുടെ ശവപ്പറമ്പായി മാറിയത്‌