Pages

Friday, April 2, 2010

കേരളത്തിലെ വ്യവസായ തകര്‍ച്ച

കേരളത്തിണ്റ്റെ സ്വപ്ന പദ്ധതിയായ സ്മാര്‍ട്സിറ്റിയെ സംസ്ഥാന സര്‍ക്കാര്‍ തകര്‍ത്തിരിക്കയാണ്‌. പദ്ധതി നടത്തിപ്പിന്‌ കരാര്‍ ഒപ്പിട്ട ടീകോമുമായുള്ള ബന്ധം ഉലഞ്ഞതായി മുഖ്യമന്ത്രി തന്നെ കഴിഞ്ഞ ദിവസം നിയമസഭയെ അറിയിച്ചു. അങ്ങേയറ്റം ഞെട്ടലോടെയാണ്‌ കേരള ജനത ഈ വാര്‍ത്ത ശ്രവിച്ചത്‌. തിങ്കളാഴ്ച ചേര്‍ന്ന സ്മാര്‍ട്സിറ്റി ഡയരക്ടര്‍ ബോര്‍ഡ്‌ യോഗവും തീരുമാനമൊന്നും കൈക്കൊള്ളാതെയാണ്‌ പിരിഞ്ഞത്‌. പദ്ധതി നടത്തിപ്പിന്‌ കാക്കനാട്‌ വാഴക്കാലയില്‍ ആരംഭിച്ച പ്രൊജക്ട്‌ ഓഫീസ്‌ ടീകോം ഒഴിഞ്ഞു കൊടുക്കുകയും ചെയ്തു. സ്മാര്‍ട്‌ സിറ്റി ഭൂമിയുടെ പന്ത്രണ്ട്‌ ശതമാനത്തില്‍ സ്വതന്ത്രാവകാശം നല്‍കുന്നത്‌ സംബന്ധിച്ച്‌ തര്‍ക്കമുണ്ടെന്ന്‌ ചെയര്‍മാന്‍ മന്ത്രി എസ്‌. ശര്‍മ്മയും തുറന്നടിച്ചിരിക്കയാണ്‌. ൨൦൦൭ നവംബര്‍ ൧൬ന്‌ ഏറെ പ്രതീക്ഷയോടെ തറക്കല്ലിട്ട പദ്ധതിയാണ്‌ ഇങ്ങനെ അപ്രത്യക്ഷമാവുന്നത്‌. കേരള സര്‍ക്കാറിണ്റ്റ പിടിപ്പുകേട്‌ കൊണ്ട്‌ മാത്രമാണ്‌ ഈ വിധത്തില്‍ കാര്യങ്ങളെത്തിയതെന്ന്‌ ഭരണപക്ഷത്തെ അനുകൂലിക്കുന്നവര്‍ പോലും തലകുലുക്കി സമ്മതിക്കുന്ന കാര്യമാണ്‌. ഏതാനും ചില പൊതു മേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലെത്തിച്ചു എന്ന്‌ പെരുമ്പറയടിക്കുന്ന വ്യവസായമന്ത്രിയും സര്‍ക്കാറും വ്യവസായ തകര്‍ച്ചയുടെ ഭീകരമായ മുഖം സൌകര്യപൂര്‍വ്വം മറച്ചുവെക്കുകയാണ്‌. ൧൨൦൦൦ കോടിയുടെ വ്യവസായ പദ്ധതി ഒപ്പുവെച്ചിടത്ത്‌ തന്നെ വിശ്രമിക്കുന്നു. വ്യവസായ മേഖലയില്‍ ഭൂമാഫിയകളാണ്‌ ഇന്ന്‌ പിടിമുറുക്കിയിരിക്കുന്നത്‌. സര്‍ക്കാര്‍ ഭൂമിയുടെ വില്‍പന നടത്തി മുപ്പതിനായിരം കോടി ശേഖരിക്കുമെന്ന്‌ പരസ്യമായി പറഞ്ഞ സര്‍ക്കാര്‍ ആണ്‌ കേരളത്തിലുള്ളത്‌. ഇത്തരം പ്രഖ്യാപനങ്ങളുടെ പഴുതിലൂടെയാണ്‌ ഭൂമാഫിയകള്‍ ചവിട്ടിക്കയറിയത്‌. ഇന്ന്‌ ഭൂമാഫിയകളില്‍ നിന്ന്‌ മോചനം നേടാനാവാത്ത വിധം സര്‍ക്കാര്‍ അകപ്പെട്ടിരിക്കുന്നു. കോട്ടയം നിക്ഷേപ സംഗമം എന്ന പേരില്‍ ൩൨ പദ്ധതികളാണ്‌ ഉയര്‍ത്തിക്കാട്ടിയത്‌. അവയത്രയും ഇപ്പോഴും കടലാസില്‍ തന്നെയാണ്‌. വ്യവസായങ്ങളെ സംരക്ഷിക്കേണ്ട സര്‍ക്കാര്‍ അവയെ വിഴുങ്ങുന്നതാണ്‌ കണ്ടത്‌. അഞ്ഞൂറോളം തൊഴിലാളികള്‍ ജോലി ചെയ്ത്‌ കുടുംബം പുലര്‍ത്തിയ കണ്ണൂരിലെ തിരുവേപ്പതി മില്‍ നായനാര്‍ സ്മാരക പാര്‍ട്ടി ഓഫീസാക്കി മാറ്റുന്നതിന്‌ നാം സാക്ഷികളായി. പെരുമ്പാവൂറ്‍ റയണ്‍സ്‌ ഇലഞ്ഞിക്കല്‍ ഗ്രൂപ്പിന്‌ കൈമാറാനും ഭരണക്കാര്‍ തന്നെ മുന്‍കയ്യെടുത്തു. കോഴിക്കോട്‌ കോംട്രസ്റ്റ്‌ പക്ഷനക്ഷത്ര ഹോട്ടല്‍ ആക്കുന്നതിണ്റ്റെ സാരഥ്യം ഭരണത്തിലെ മുഖ്യകക്ഷി തന്നെ ഏറ്റെടുത്തു എന്നു പറയുമ്പോള്‍ വിഷയത്തിണ്റ്റെ ഗൌരവം ആര്‍ക്കും ഗണിച്ചെടുക്കാവുന്നതേയുള്ളു. വ്യവസായങ്ങളെ സംരക്ഷിക്കുന്നതിന്‌ പകരം അവയെ വിറ്റ്‌ കാശാക്കുക എന്ന പുതിയൊരു നയം ഇവിടെ ആവിഷ്ക്കരിച്ചതുപോലെ തോന്നുന്നു. ൪൧.൨ ലക്ഷം തൊഴില്‍ രഹിതരുള്ള സംസ്ഥാനമാണ്‌ കേരളം. അവരെ മുഴുവന്‍ നിരാശപ്പെടുത്തിയ കൊളോണിയല്‍ നയമാണ്‌ വി.എസ്‌. ഭരണകൂടം പിന്തുടര്‍ന്നിട്ടുള്ളത്‌. സംസ്ഥാനത്തോട്‌ അങ്ങേയറ്റം ഉദാരനയം സ്വീകരിക്കുന്ന സര്‍ക്കാറാണ്‌ കേന്ദ്രം ഭരിക്കുന്നത്‌. തമിഴ്നാടും ആന്ധ്രയും കര്‍ണ്ണാടകയും കേന്ദ്ര ഫണ്ട്‌ പിടിച്ചു വാങ്ങുന്ന പഴയ പതിവിന്‌ വിപരീതമായി കേരളത്തിന്‌ ഇഷ്ടംപോലെ ഫണ്ട്‌ ലഭിച്ചു. ഒരു വേള ൪൦൦൦൦ കോടി രൂപ വരെ ഫണ്ടിണ്റ്റെ വിഹിതമെത്തി. തമിഴ്നാടിന്‌ ൨൬൦൦൦ കോടിയും ആന്ധ്രക്ക്‌ ൩൬൦൦൦ കോടിയും കര്‍ണ്ണാടകക്ക്‌ ൩൮൦൦൦ കോടിയും ലഭിച്ചപ്പോഴാണ്‌ കേരളത്തിന്‌ ൪൦൦൦൦ കോടി സ്വന്തമായത്‌. പക്ഷെ ഈ ഫണ്ടുകളൊന്നും ഉപയോഗപ്പെടുത്താന്‍ കേരള സര്‍ക്കാറിന്‌ കഴിഞ്ഞില്ല. ഈ തുകയത്രയും വ്യവസായ മേഖലക്കോ അല്ലെങ്കില്‍ അടിസ്ഥാന വികസന സൌകര്യത്തിനോ വേണ്ടിയായിരുന്നു നീക്കിവെച്ചിരുന്നത്‌. എന്നിട്ടും കേന്ദ്ര ഫണ്ട്‌ തന്നില്ല എന്ന മുതലക്കണ്ണീരാണ്‌ കേരളീയര്‍ക്ക്‌ കാണാന്‍ കഴിഞ്ഞത്‌. ലക്ഷക്കണക്കിന്‌ യുവാക്കള്‍ക്ക്‌ തൊഴില്‍ ലഭിക്കുമായിരുന്ന പദ്ധതികളാണ്‌ സംസ്ഥാന സര്‍ക്കാറിണ്റ്റെ അനാസ്ഥകൊണ്ട്‌ നഷ്ടപ്പെട്ടത്‌. വ്യവസായ വല്‍ക്കരണത്തിനുള്ള ഒട്ടേറെ സാധ്യതകള്‍ അടഞ്ഞു പോവുകയും ചെയ്തു. എക്സ്പ്രസ്‌ ഹൈവെയെ പല്ലും നഖവും ഉപയോഗിച്ച്‌ എതിര്‍ത്തവര്‍ ഇപ്പോള്‍ അതിന്‌ വേണ്ടി രംഗത്തിറങ്ങിക്കഴിഞ്ഞു. കോഴിക്കോട്‌ ജില്ലയിലെ കിനാലൂറ്‍ പാതക്ക്‌ പോലും ഇപ്പോള്‍ മുന്നിട്ടിറങ്ങിയത്‌ സി.പി.എം. ആണ്‌. കരിമണല്‍ ഊറ്റുന്നുവെന്ന പ്രചാരണം സംഘടിപ്പിച്ചവര്‍ റഷ്യയുമായി സ്വകാര്യ ധാരണ ഉണ്ടാക്കാന്‍ പരിശ്രമിക്കുന്നതാണ്‌ പിന്നീട്‌ കണ്ടത്‌. ലോക ബാങ്കിനെതിരെ ഉറഞ്ഞു തുള്ളിയ പാര്‍ട്ടി അതിണ്റ്റെ ഉദ്യോഗസ്ഥരെ മാലയിട്ടു സ്വീകരിച്ചു. പക്വതയില്ലാത്ത നടപടികൊണ്ടും അപ്രായോഗികമായ തീരുമാനങ്ങള്‍ വഴിയും കേരളത്തെ പത്ത്‌ വര്‍ഷമെങ്കിലും പിറകോട്ട്‌ വലിക്കുകയാണ്‌ സംസ്ഥാന സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്‌. ഇതിണ്റ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രമാണ്‌ സ്മാര്‍ട്സിറ്റി കരാര്‍. കേരളം കണ്ട ഏറ്റവും വലിയ വ്യവസായ തകര്‍ച്ചയാണ്‌ വി.എസ്‌. സര്‍ക്കാറിണ്റ്റെ കാലത്തുണ്ടായത്‌. പൊതു മേഖലയില്‍ എന്ന പോലെ സ്വകാര്യ മേഖലയിലും യാതൊരു വ്യവസായവും ഉയര്‍ന്നു വന്നിട്ടില്ല. യു.ഡി.എഫിണ്റ്റെ കാലത്ത്‌ തുടങ്ങിവെച്ച "ജിമ്മിന്‌" യാതൊരു തുടര്‍ നടപടിയും ഉണ്ടായില്ല. ജിമ്മില്‍ അന്നത്തെ പ്രതിപക്ഷ നേതാവിനെയടക്കം പങ്കെടുപ്പിച്ചപ്പോള്‍ ഈ സര്‍ക്കാര്‍ പ്രതിപക്ഷത്തെ യാതൊരു കാര്യത്തിലും മുഖവിലക്കെടുത്തില്ല. അതിണ്റ്റെ ഫലമാണ്‌ കേരളം വ്യവസായങ്ങളുടെ ശവപ്പറമ്പായി മാറിയത്‌

No comments:

Post a Comment