Pages

Tuesday, April 27, 2010

ഉസ്മാന്‍ പാലക്കാഴി

ഇസ്ളാമിണ്റ്റെ പേരില്‍ ലോകത്ത്‌ നടക്കുന്ന ഒരു ഭീകരവാദത്തിനും തീവ്രവാദത്തിനും ഇസ്ളാമിക പ്രമാണങ്ങളുടെ പിന്‍ബലമില്ല. ആരുടെയൊക്കെയോ ദുഷ്ടലാക്കുകള്‍ അവര്‍ നടപ്പിലാക്കുകയാണ്‌. ഇസ്ളാംവിരുദ്ധ ശക്തികള്‍ക്കാകട്ടെ ഇത്‌ ഇസ്ളാമിനെ അടിക്കുവാനുള്ള ശക്തമായ ആയുധമായിത്തീരുന്നു. ലോകമെമ്പാടുമുള്ള അറിയപ്പെടുന്ന മുസ്ളിം പണ്ഡിതന്‍മാരും ഇസ്ളാമിക സംഘടനകളും തീവ്രവാദ പ്രവര്‍ത്തനങ്ങളെ തള്ളിപ്പറഞ്ഞിട്ടുണ്ട്‌. നിരപരാധികളെ നിഷ്കരുണം കൊന്നൊടുക്കുന്ന ചാവേറാക്രമണങ്ങള്‍ക്ക്‌ യാതൊരു നീതീകരണവുമില്ല. സ്വന്തം നിലനില്‍പിനായി പോരാടുന്ന, അര്‍ഥവത്തായ സമരം ചെയ്യുന്ന ഫലസ്തീനികളാണെങ്കിലും ചാവേറാക്രമണത്തിലൂടെയും മറ്റും നിരപരാധികളെ കൊന്നൊടുക്കുവാന്‍ അവര്‍ക്ക്‌ അവകാശമില്ല. ചാവേറാക്രമണം ആത്മഹത്യയാണ്‌. ആത്മഹത്യ മുസ്ളിമിന്‌ നിഷിദ്ധമാണ്‌. എന്നാല്‍ ലോകത്തെവിടെയെല്ലാം ഭീകരവാദവും തീവ്രവാദവുമുണ്ടോ അതിനെല്ലാം കാരണക്കാര്‍ മുസ്ളിംകളാണ്‌ എന്ന വ്യാജമായ ഒരു പ്രചാരണം നടക്കുന്നുണ്ട്‌. ലോകത്ത്‌ നടന്നതും നടന്നുകൊണ്ടിരിക്കുന്നതുമായ സകല ഭീകരപ്രവര്‍ത്തനങ്ങളിലും മുസ്ളിം നാമധാരികള്‍ മാത്രമാണോ ഉള്ളത്‌? ഇസ്‌റാഈല്‍ പ്രധാനമന്ത്രിയെ കൊന്ന ഭീകരന്‍ യാഹുദനായിരുന്നു. ഭീകരവാദവും ആത്മഹത്യാ സ്ക്വാഡുകളും സിക്കുകാര്‍ക്കിടയില്‍ നിറഞ്ഞാടിയിരുന്ന ഒരു കാലമുണ്ടായിരുന്നില്ലേ? മാര്‍ക്സിസത്തിണ്റ്റെ വക്താക്കള്‍ കൊല്ലാനും മരിക്കാനും തയാറുള്ളവരും അത്‌ ചെയ്തുകൊണ്ടിരിക്കുന്നവരാണെന്നതും സത്യമല്ലേ? നക്സല്‍ പ്രസ്ഥാനങ്ങള്‍ക്ക്‌ ഊര്‍ജം പകരുന്ന പ്രത്യയശാസ്ത്രമേതാണ്‌? ഇന്ത്യ ഇന്ന്‌ നേരിടുന്ന ഏറ്റവും വലിയ ഭീഷണി മാവോയിസ്റ്റുകളാണെന്ന്‌ പ്രധാനമന്ത്ര തന്നെ സമ്മതിച്ചത്‌ ഈയിടെയാണ്‌. ഇന്ത്യന്‍ മണ്ണില്‍ മനുഷ്യരക്തത്തിെന്‍റ മണമുയരുന്നുവെങ്കില്‍ ഇക്കൂട്ടര്‍ക്കും സംഘ്പരിവാര്‍ പ്രഭൃതികള്‍ക്കുമുള്ള അനിഷേധ്യമായ പങ്ക്‌ ആര്‍ക്ക്‌ നിഷേധിക്കുവാനാകും? ഗാന്ധിജിയെ കൊന്നത്‌ ഏത്‌ 'ജിഹാദി'യാണ്‌? ബിന്‍ലാദനെ വളര്‍ത്തിയതും അയാളുടെ പേരില്‍ അഫ്ഗാനിസ്ഥാന്‍ എന്ന രാജ്യത്തെ കൊലക്കളമാക്കിയതും ഇറാഖിനെ ചാമ്പലാക്കിയതും ഇപ്പോഴും ഇറാഖിലെയും അഫ്ഗാനിലെയും ജനങ്ങളെ കൂട്ടക്കുരുതി നടത്തിക്കൊണ്ടിരിക്കുന്നതും ഏത്‌ 'ജിഹാദി' ഗ്രൂപ്പില്‍ പെട്ടവരാണ്‌? കുരിശുയുദ്ധങ്ങളില്‍ മുസ്ളിംകളുടെ രക്തം പുഴയായൊഴുകുകയും കബന്ധങ്ങള്‍ കുന്നുകൂടുകയും ചെയ്തിരുന്നതായി ചരിത്രം പറയുന്നു. കുരിശുയുദ്ധം നയിച്ചവര്‍ ഏത്‌ 'ജിഹാദി' ഗ്രൂപ്പില്‍ പെട്ടവരായിരുന്നു? ഇതൊന്നും വിമര്‍ശകര്‍ ചിന്തിക്കാറില്ല. എന്താണ്‌ ജിഹാദ്‌?൨൦൧൦ ഫെബ്രുവരി ലക്കം 'പച്ചക്കുതിര'യില്‍. കെ. പി. രാമനുണ്ണി എഴുതുന്നു: ".....പത്തനംതിട്ടയില്‍ രണ്ട്‌ മിശ്രവിവാഹം നടന്നതോടെ ലൌ ജിഹാദ്‌ എന്ന കരച്ചില്‍ കേരളം മുഴുക്കെ മുഴങ്ങി. പ്രണയക്കുരുക്കില്‍പ്പെടുത്തി ഹിന്ദു- ക്രിസ്ത്യന്‍ സമുദായങ്ങളില്‍നിന്ന്‌ ഇസ്ളാമിലേക്ക്‌ മതം മാറ്റപ്പെടുന്ന പതിനായിരങ്ങളുടെ കദനകഥകള്‍ പ്രചരിക്കപ്പെട്ടു. പെണ്‍മക്കള്‍ ക്രിസ്ത്യാനികളുടെ കൂടെപ്പോയാലും മുസ്ളിമിണ്റ്റെ കൂടെപ്പോകുന്നത്‌ സഹിക്കാന്‍ കഴിയില്ലെന്ന്‌ പറയാറുള്ള വരേണ്യസ്ത്രീത്വം മറ്റെല്ലാ മിശ്രവിവാഹങ്ങളും മറന്ന്‌ മുസ്ളിം ചെറുക്കന്‍ ഭര്‍ത്താവായി ഭവിച്ച നാട്ടിലെ കേസ്സുകള്‍ മാത്രം നിരന്തരം ഓര്‍ത്തുകൊണ്ടിരുന്നു. ലൌ ജിഹാദ്‌ പ്രചരണത്തെ നിരാകരിക്കുന്ന റിപ്പോര്‍ട്ട്‌ ഡി. ജി. പി. നല്‍കിയിട്ടും കേന്ദ്ര അഭ്യന്തരവകുപ്പ്‌ അത്‌ സ്വീകരിച്ചിട്ടും ഒബ്സസ്സീവ്‌ കംപല്‍സീവ്‌ രോഗിയെപ്പോലെയാണ്‌ ജസ്റ്റിസ്‌ ശങ്കരന്‍ പോലും ഇല്ലാത്ത പൂച്ചയെ ഇരുളില്‍ തപ്പിയത്‌". സത്യത്തോട്‌ അല്‍പമെങ്കിലും ആഭിമുഖ്യമുള്ളവര്‍ക്ക്‌ ഇപ്പറഞ്ഞ വസ്തുതകളോട്‌ പുറംതിരിഞ്ഞു നില്‍ക്കാന്‍ സാധിക്കുമോ? എവിടെപ്പോയി ലൌ ജിഹാദിണ്റ്റെ പേരില്‍ കാടിളക്കിയവര്‍? തുടര്‍ക്കഥകള്‍ മെനയാന്‍ സാധിക്കാതെ എല്ലാവരും പേന താഴെവെച്ചതെന്തേ? അങ്ങനെയൊരു ജിഹാദ്‌ ഇസ്ളാമിലുണ്ടോ എന്ന ഒരന്വേഷണം ഒരു പത്രപ്രവര്‍ത്തകനും നടത്താതിരുന്നതെന്തേ? കാര്യസാധ്യത്തിനുവേണ്ടി വിഷമങ്ങളെയോ എതിര്‍പ്പുകളെയോ തരണം ചെയ്തുകൊണ്ട്‌ പരമാവധി പരിശ്രമിക്കുന്നതിനാണ്‌ അറബിയില്‍ 'ജിഹാദ്‌' എന്നു പറയുന്നത്‌. ദൈവികമാര്‍ഗത്തിലുള്ള തീവ്രശ്രമമെന്ന അര്‍ഥത്തിലാണ്‌ ഖുര്‍ആനിലും നബിവചനങ്ങളിലുമെല്ലാം ജിഹാദ്‌ എന്ന്‌ പ്രയോഗിക്കപ്പെട്ടിരിക്കുന്നത്‌. അതല്ലാതെ അമുസ്ളിംകള്‍ക്കെതിരെ നടത്തുന്ന വര്‍ഗീയ അക്രമങ്ങള്‍ക്കല്ല ജിഹാദ്‌ എന്നു പറയുന്നത്‌. ജിഹാദ്‌ എന്ന്‌ കേള്‍ക്കുമ്പോഴേക്കും കണ്ണില്‍ കണ്ട അമുസ്ളിംകളെയൊക്കെ വടിവാളുകൊണ്ട്‌ കഴുത്തറുക്കുന്ന ഭീകരമായ കൊലപാതകമെന്നും അതാണ്‌ മുസ്ളിംകളുടെ പുണ്യയുദ്ധമെന്നും തെറ്റായി മനസ്സിലാക്കുന്നവരും, അങ്ങനെയല്ല കാര്യം എന്നറിയുമെങ്കിലും അതുതന്നെയാണ്‌ ശരി എന്ന്‌ ദുഷ്ടബുദ്ധ്യാ പ്രചരിപ്പിക്കുന്നവരുമുണ്ട്‌. സംഘപരിവാറുകാരും യുക്തിവാദികളും രണ്ടാമതു പറഞ്ഞ ഗണത്തില്‍ ഉള്‍പെടുന്നവരാണ്‌ എന്നതാണ്‌ വാസ്തവം. സത്യസാക്ഷ്യമെന്ന ദൌത്യനിര്‍വഹണത്തിന്‌ സ്വന്തത്തെ സജ്ജമാക്കുകയാണ്‌ ഒരു മുസ്ളിം ആദ്യമായി ചെയ്യേണ്ടത്‌. ദൈവികവിധിവിലക്കുകള്‍ക്കനുസൃതമായി സ്വന്തം ഇഷ്ടാനിഷ്ടങ്ങളെ ക്രമീകരിച്ചുകൊണ്ടാണ്‌ ഒരാള്‍ സ്വന്തത്തോട്‌ ജിഹാദ്‌ ചെയ്യുന്നത്‌. ഈ ദൌത്യനിര്‍വഹണത്തിന്‌ തെന്‍റ സമ്പത്തിനെയും കുടുംബത്തെയും സമൂഹത്തെയും പരിസരത്തെയുമെല്ലാം സജ്ജമാക്കുവാന്‍ മുസ്ളിം ബാധ്യസ്ഥനാണ്‌. ഈ സജ്ജീകരണങ്ങളെല്ലാം തന്നെ ജിഹാദിെന്‍റ വരുതിയില്‍ വരുന്നവയാണ്‌. ഇസ്ളാം അനുസരിച്ചുള്ള ജീവിതവും അങ്ങനെ ജീവിക്കാന്‍ വേണ്ടിയുള്ള ത്യാഗപരിശ്രമങ്ങളുമാണ്‌ ജിഹാദ്‌.താന്‍ വിശ്വസിക്കുന്ന മതമനുസരിച്ച്‌ ജീവിക്കാനും അത്‌ പ്രബോധനം ചെയ്യുന്നതിനുമുള്ള ഓരോ വ്യക്തിയുടെയും മൌലികമായ അവകാശം ആധുനിക നിയമവ്യവസ്ഥകളെല്ലാം അംഗീകരിക്കുന്നുണ്ട്‌. ഈ മൌലികാവകാശം നിഷേധിക്കപ്പെടുകയാണെങ്കില്‍ അത്‌ നേടിയെടുക്കാന്‍ വേണ്ടി പരിശ്രമിക്കേണ്ടത്‌ മുസ്ളിം സമൂഹത്തിെന്‍റ ബാധ്യതയാണ്‌. ഈ പരിശ്രമത്തില്‍ ശക്തി പ്രയോഗിക്കപ്പെടുമ്പോഴാണ്‌ ജിഹാദ്‌ സായുധസമരമായിത്തീരുന്നത്‌. സത്യമതമനുസരിച്ച്‌ ജീവിക്കാനും അത്‌ പ്രബോധനം ചെയ്യുവാനുമുള്ള സ്വാതന്ത്യ്രം നിഷേധിക്കപ്പെടുമ്പോള്‍ അനിവാര്യമെങ്കില്‍ ശക്തി പ്രയോഗിക്കാന്‍ ഖുര്‍ആന്‍ മുസ്ളിം സമൂഹത്തെ അനുവദിക്കുന്നുണ്ട്‌. ഇതാണ്‌ ജിഹാദ്‌ സായുധസമരമായിത്തീരുന്ന സാഹചര്യം. അതല്ലാത്തപ്പോഴെല്ലാം അത്‌ ഇസ്ളാം അനുസരിച്ചുള്ള ജീവിതവും അത്‌ പ്രബോധനം ചെയ്യുന്നതിനുവേണ്ടിയുള്ള തീവ്രയത്നങ്ങളും മാത്രമായിരിക്കും. ഇസ്ളാമിക ശരീഅത്തില്‍ പരിഷ്കരണം ആവശ്യമാണെന്ന ചിന്താഗതിയുള്ള എം. എന്‍ കാരശ്ശേരിക്ക്‌ പോലും ഇസ്ളാമിലെ ജിഹാദിെന്‍റ ശരിയായ വശം ഉള്‍ക്കൊള്ളുവാന്‍ കഴിഞ്ഞിട്ടുണ്ടെന്ന കാര്യം ശ്രദ്ധേയമാണ്‌. അദ്ദേഹം എഴുതുന്നു:"ജിഹാദ്‌ എന്ന ആശയം ഭീകരവാദമോ, ആത്മഹത്യാ പ്രോത്സാഹനമോ ഒന്നുമല്ല. ആ വാക്കിന്‌ 'വിശുദ്ധയുദ്ധം' എന്ന്‌ പരിഭാഷ കൊടുക്കാറുണ്ട്‌. അവിശ്വാസിയെ വിശ്വാസത്തിെന്‍റ പേരില്‍ കൊല്ലുവാനോ, അവിശ്വാസിയുടെ കൈകൊണ്ട്‌ മരിക്കുവാനോ ഉള്ള ആഹ്വാനമല്ല അത്‌. ആ വാക്കിെന്‍റ അര്‍ഥം 'കഠിനമായ പരിശ്രമം' എന്നാണ്‌. അവനവെന്‍റ വിശ്വാസവും അനുഷ്ഠാനവും സംരക്ഷിക്കുവാനുള്ള പ്രതിരോധ യുദ്ധം മാത്രമെ 'ജിഹാദ്‌' ആവുകയുള്ളൂ. സത്യത്തില്‍ ആത്മശുദ്ധീകരണത്തിനു വേണ്ടി അവനവനോടു നടത്തുന്ന 'യുദ്ധ'ത്തെയാണ്‌ മുഹമ്മദ്‌ നബി 'വലിയ ജിഹാദാ'യി കണക്കാക്കിയത്‌. അമുസ്ളിംകള്‍ എന്ന പോലെ ചില മുസ്ളിംകളും ഈ ആശയം കഠിനമായി തെറ്റിദ്ധരിച്ചിട്ടുണ്ട്‌. 'ജിഹാദ്‌' എന്നത്‌ മിക്ക സമയത്തും ആയുധമെടുത്തുള്ള യുദ്ധമേ അല്ല എന്നുള്ളത്‌ എല്ലാവരും മറന്നുപോകുന്നു......" (വര്‍ഗീയതയ്ക്കെതിരെ ഒരു പുസ്തകം, എം. എന്‍. കാരശ്ശേരി, പേജ്‌ ൨൨). സംഘപരിവാറും ജിഹാദുംഹിന്ദു വര്‍ഗീയവാദികള്‍ക്ക്‌ വാസ്തവത്തില്‍ ഹൈന്ദവതയുടെ പിന്‍ബലമില്ലെന്ന്‌ രാമനുണ്ണി തണ്റ്റെ ലേഖനത്തില്‍ സമര്‍ഥിച്ചിട്ടുണ്ട്‌. ഇസ്ളാമിനെ ശത്രുവായി കാണുന്നതിനെക്കുറിച്ച്‌ അദ്ദേഹം എഴുതി: "മണ്ടത്തരവും വിവരക്കേടും കൊണ്ടാണ്‌ ഹിന്ദു വര്‍ഗീയവാദികള്‍ തങ്ങളുടെ ശത്രുവായി ഇസ്ളാമിനെ കാണുന്നത്‌. സത്യത്തില്‍ ഭാരതീയ ദര്‍ശനങ്ങളും പാശ്ചാത്യമായ ലോകവീക്ഷണവും തമ്മിലാണ്‌ വൈരുദ്ധ്യമുള്ളത്‌. പടിഞ്ഞാറിണ്റ്റെ പദാര്‍ത്ഥവാദപരമായ ലോകക്രമത്തിന്‌ അടിമപ്പെടാതെ ഭാരതീയ സംസ്കൃതിക്ക്‌ അഭിമാനത്തോടെ പിടിച്ചുനില്‍ക്കണമെങ്കില്‍ കൂട്ടാളിയായി കൂട്ടാവുന്നത്‌ ഇസ്ളാം മാത്രമായിരിക്കും". പക്ഷേ, ഇസ്ളാം ലോകത്തിന്‌ ഭീഷണിയാണെന്നും മുസ്ളിംകള്‍ രാജ്യസ്നേഹികളല്ലെന്നും ഹിന്ദുവര്‍ഗീയവാദികള്‍ നിരന്തരം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്‌. ഒരു ഉദ്ധരണി വായിക്കുക:"ഭാരതത്തില്‍ ജന്‍മംകൊണ്ട ജിഹാദ്‌ ഭീകരതയാണ്‌ ഇന്ന്‌ ലോകത്തിന്‌ തന്നെ ഭീഷണിയായിത്തീര്‍ന്നിരിക്കുന്നതെന്നും ഖിലാഫത്ത്‌ പ്രസ്ഥാനത്തില്‍ അവസാനം മുസ്ളിംകള്‍ ഗാന്ധിജിയെ കാലുവാരിയെന്നും 'ആഗോള ഭീകരവാദം' എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട്‌ എം. ജി. യൂണി.സിറ്റി സോഷ്യല്‍ സ്റ്റഡീസ്‌ വിഭാഗം റീഡര്‍ ഡോ. എസ്‌. ഗിരീഷ്കുമാര്‍ പറഞ്ഞു" (കേസരി വാരിക, ൨൦൦൬ ഡിസംബര്‍ ൧൦. പേജ്‌൧൨). ഗാന്ധിജിയുടെ ശുഷ്കിച്ച മാറിലേക്ക്‌ നിറയൊഴിച്ച വ്യക്തിയെ ആദരിക്കുന്നവര്‍ക്ക്‌ മുസ്ളിംകള്‍ ഗാന്ധിജിയെ കാലുവാരി എന്നു പറയാന്‍ എന്തവകാശം എന്നു ചോദിക്കുന്നില്ല. എന്നാല്‍ ഇസ്ളാം എന്നത്‌ ഭീകരവാദത്തിണ്റ്റെ പര്യായമാണെന്നും അത്‌ ലോകത്തിനു തന്നെ ഭീഷണിയാണെന്നും നിരന്തരം പ്രസ്താവിച്ചുകൊണ്ടിരിക്കുന്നവര്‍ എന്തുതരം ചിന്താഗതിയാണ്‌ പ്രസരിപ്പിച്ചുകൊണ്ടിരിക്കുന്നത്‌ എന്നത്‌ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്‌. ഉള്ള കാര്യം പറയുന്നതില്‍ ആരും വേവലാ തിപ്പെടേണ്ടതില്ല. എന്നാല്‍ ഇല്ലാത്ത കാര്യങ്ങള്‍ വെച്ചുകെട്ടിപ്പറഞ്ഞ്‌ ഒരു മതത്തെയും അതിെന്‍റ അനുയായികളെയും ഒന്നടങ്കം ദുഷ്ടരായി ചിത്രീകരിക്കുമ്പോള്‍ അങ്ങനെ ചിത്രീകരിക്കുന്നവരുടെ പിന്നാമ്പുറം എന്തെന്ന അന്വേഷണം അപ്രസക്തമല്ല. ൧൯൯൨ ഡിസംബര്‍ ൬ന്‌ ബാബരി മസ്ജിദ്‌ നിലംപരിശാക്കുകയും ശേഷം നൂറുകണക്കിന്‌ മുസ്ളിംകളെ കൊന്നൊടുക്കുകയും ചെയ്ത ദുഷ്ടതയുടെ പേര്‌ ഭീകരതയോ സൌമ്യതയോ? ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന ഇന്ത്യയിലെ എല്ലാ മതവിശ്വാസികളെയും മതവിശ്വാസികളല്ലാത്തവരെയും ഒരുപോലെ ബാധിക്കുന്ന ദുരന്തമായിരുന്നില്ലേ അത്‌? ഭൂരിഭാഗം ഹിന്ദുക്കളും ആ അക്രമത്തെ എതിര്‍ക്കുന്നവരാണ്‌ എന്നത്‌ സത്യമാണ്‌. എന്നാല്‍ ഭീകരവാദികളും അക്രമികളുമായ ഹിന്ദുത്വവാദികളാണ്‌ ആ പള്ളി പൊളിച്ചത്‌ എന്നത്‌ അനിഷേധ്യമാണ്‌. "ജിഹാദ്‌ ഭീകരതയാണ്‌ ഇന്ന്‌ ലോകത്തിന്‌ ഭീഷണി" എന്ന്‌ പെരുമ്പറ മുഴക്കുന്ന 'കേസരി'യുടെ വക്താക്കള്‍ ആ അക്രമത്തെ ന്യായീകരിക്കുന്നവരല്ലേ?ഗുജറാത്തില്‍ നടന്ന വംശഹത്യ ഇന്ത്യയുടെ ചരിത്രത്തിലെ സമാനതയില്ലാത്ത കൊടും ക്രൂരതയല്ലേ? ശ്രീ. രാമനുണ്ണി അതിണ്റ്റെ ഭീഭത്സത എടുത്തുപറയുന്നുണ്ട്‌. ഗര്‍ഭിണിയെ പിടിച്ച്‌ ജീവനോടെ വയറുകീറി കുഞ്ഞിനെ പുറത്തെടുത്ത്‌ ത്രിശൂലത്തില്‍ കോര്‍ത്ത്‌ അഗ്നിയില്‍ ചുട്ടെടുത്ത നിഷ്ഠൂര കര്‍മത്തെ മൃഗീയമെന്നോ പൈശാചികമെന്നോ വിശേഷിപ്പിച്ചാല്‍ അത്‌ മൃഗങ്ങള്‍ക്കും പിശാചിനും മാനഹാനിയുണ്ടാക്കും. പുതിയൊരു പദം കണ്ടുപിടിക്കേണ്ടിയിരിക്കുന്ന ആ കരാളകര്‍മത്തെ വിശേഷിപ്പിക്കാന്‍. ആയിരക്കണക്കിന്‌ മുസ്ളിംകള്‍ കൊന്നൊടുക്കപ്പെട്ടു. എണ്ണമറ്റ മുസ്ളിം സ്ത്രീകള്‍ മാനഭംഗത്തിനിരയായി. അനേകം കുഞ്ഞുങ്ങള്‍ അനാഥകളും സ്ത്രീകള്‍ വിധവകളുമായി. അനേക കോടികളുടെ സ്വത്തുക്കള്‍ കൊള്ളചെയ്യപ്പെട്ടു. കൊലയ്ക്ക്‌ ആണുങ്ങളും കൊള്ളയ്ക്ക്‌ പെണ്ണുങ്ങളുമായിരുന്നു മുമ്പില്‍ എന്നാണ്‌ മാധ്യമങ്ങള്‍ വെളിപ്പെടുത്തിയത്‌. സ്വന്തം ഗ്രാമത്തിലേക്കു മടങ്ങാന്‍ കഴിയാതെ ഇപ്പോഴും അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്നവര്‍ അനേകം! ഗുജറാത്തിലെ വംശഹത്യാരീതിയുടെ ഒരു സാമ്പിള്‍ കാണുക:".....എന്നാല്‍ ഗുജറാത്തിലിന്ന്‌ ചില വാക്കുകള്‍ മരണകാരണമാണ്‌. അതിലൊന്ന്‌ അച്ഛന്‍, അമ്മ എന്നര്‍ഥമുള്ള പൊതുവില്‍ മുസ്ളിംകള്‍ ഉപയോഗിക്കുന്ന 'അബ്ബ'യും 'അമ്മി'യുമാണ്‌. നേരത്തെ പറഞ്ഞ ഹിന്ദുമത വിശ്വാസിയായ സാമൂഹ്യ പ്രവര്‍ത്തകന്‍ ഒരു കുഞ്ഞിനെയെങ്കിലൂം രക്ഷിക്കാനായല്ലോ എന്ന ചാരിതാര്‍ഥ്യത്തോടെ നടക്കുമ്പോഴാണ്‌ കൊലയാളിയുടെ പിടിയില്‍ പെട്ടത്‌. ഇതെെന്‍റ കുഞ്ഞാണെന്ന്‌ പറഞ്ഞ്‌ നടക്കുമ്പോഴാണ്‌ തോളില്‍ കിടക്കുന്ന ഇതൊന്നുമറിയാത്ത കുഞ്ഞ്‌ 'അബ്ബാ' എന്നു വിളിച്ചത്‌. പിന്നെ താമസമുണ്ടായില്ല. കൊലയാളികള്‍ ഓടിവന്ന്‌ കുഞ്ഞിനെ ബലാല്‍ക്കാരമായി പിടിച്ചുവാങ്ങി പിച്ചിച്ചീന്തി...."(ഇരകളുടെ മാനിഫെസ്റ്റോ, കെ. ഇ. എന്‍, പേജ്‌ ൯൭). ഏതു 'ജിഹാദീ' ആഹ്വാനത്താലാണ്‌ ഈ നരനായാട്ടെല്ലാം നടന്നത്‌? (ഗോധ്ര സംഭവം തന്നെ വംശഹത്യക്കു വേണ്ടി ആസൂത്രണം ചെയ്തതായിരുന്നു എന്ന യാഥാര്‍ഥ്യം വെളിച്ചത്തായിരിക്കുന്നു എന്നതും ഓര്‍ക്കുക

1 comment:

  1. കാര്യം പറഞ്ഞത് കൊണ്ടായില്ല കാര്യമുള്ളവർ പറയണം കണ്ടെന്നു വരാൻ
    എന്നാലും പലരും കണ്ടില്ലെന്നു കരുതും വരികളൊട് പൂർണ യോജിപ്പില്ലയെങ്കിലും ഈ വരികൾ ഇന്നും പ്രസക്തമാണ് ചിന്തനീയമാണ്

    ReplyDelete