Friday, April 16, 2010
ബംഗാള്‍ സര്‍ക്കാരിണ്റ്റെ ഇസ്രാഈലി ബന്ധംപശ്ചിമബംഗാള്‍ സര്‍ക്കാറും ഇസ്രാഈലും തമ്മിലുള്ള സഹകരണം വിപുലപ്പെടുത്തുന്നതിന് നടന്നുവരുന്ന നീക്കം ഞെട്ടിപ്പിക്കുന്നതും അതേസമയം മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ കാപട്യം പുറത്തുവരുന്നതുമാണ്. ആഭ്യന്തര സുരക്ഷ ഉള്‍പ്പെടെയുള്ള വിഷയങ്ങളെക്കുറിച്ച് ബംഗാള്‍ മുഖ്യമന്ത്രിയും മാര്‍ക്സിസ്റ്റ് പോളിറ്റ്ബ്യൂറോ അംഗവുമായ ബുദ്ധദേവ് ഭട്ടാചാര്യ ഇന്ത്യയിലെ ഇസ്രാഈലി അംബാസഡര്‍ മാര്‍ക്സോഫറുമായി ഒരു മണിക്കൂറിലേറെ നീണ്ടുനിന്ന ചര്‍ച്ച നടത്തിയിരിക്കുകയാണ്. കൊല്‍ക്കൊത്തയില്‍ മുഖ്യമന്ത്രിയുടെ ചേമ്പറില്‍ നടത്തിയ ചര്‍ച്ച മാധ്യമശ്രദ്ധയില്‍ വന്നതോടെ മുഖം രക്ഷിക്കാനാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി ശ്രമിക്കുന്നത്. മാവോയിസ്റ്റുകളെ നേരിടാന്‍ ആണ് ബംഗാള്‍ സര്‍ക്കാര്‍ പ്രധാനമായും ഇസ്രാഈലിണ്റ്റെ സഹായം തേടിയിരിക്കുന്നത്. നമ്മുടെ ആഭ്യന്തര സുരക്ഷയെക്കുറിച്ച് കേവലം ഒരു സംസ്ഥാന മുഖ്യമന്ത്രി മറ്റൊരു രാജ്യത്തിണ്റ്റെ പ്രതിനിധിയുമായി ചര്‍ച്ച നടത്തിയത് ഭരണഘടനാപരമായി ശരിയായ വഴക്കമല്ല. ഇക്കാര്യം കേന്ദ്രം ഗൌരവമായി കാണേണ്ടതാണ്. മാവോയിസ്റ്റുകള്‍ ഭീകരര്‍തന്നെ. അവരെ നേരിടാന്‍ നമ്മുടെ രാജ്യത്തിണ്റ്റെ സംവിധാനം ഉപയോഗിക്കാമെന്നതില്‍ കവിഞ്ഞ്, ഇസ്രാഈല്‍ പോലൊരു രാജ്യത്തിണ്റ്റെ സഹകരണം തേടിയെന്നത് അംഗീകരിക്കാനാവാത്തതാണ്, അപലപനീയവുമാണ്. ഇരുവിഭാഗവും നേരിടുന്ന പ്രധാന വെല്ലുവിളി ആഭ്യന്തര സുരക്ഷയുടേതാണെന്നും ഇക്കാര്യത്തില്‍ ബംഗാളിനെ സഹായിക്കാനാവുമെന്നാണ് കൊല്‍ക്കത്തയില്‍ ചേമ്പര്‍ ഓഫ് കൊമേഴ്സിണ്റ്റെ ചടങ്ങില്‍ ഇസ്രാഈല്‍ അംബാസഡര്‍ വെളിപ്പെടുത്തിയത് ചര്‍ച്ചയുടെ തുടര്‍ച്ചയാണെന്നും തീരുമാനത്തിണ്റ്റെ ഭാഗമാണെന്നും കണ്ടെത്താന്‍ പ്രയാസമില്ല. ഐ.ടി., സൌരോര്‍ജ്ജം, ഭക്ഷ്യ സംസ്കരണം, കൃഷി തുടങ്ങിയ മേഖലകളില്‍ ബംഗാളിലെ മാര്‍ക്സിസ്റ്റ് സര്‍ക്കാര്‍ നേരത്തെതന്നെ ഇസ്രാഈലുമായി സഹകരണത്തിലാണ്. മാര്‍ക്സിസിറ്റ് പ്രതിനിധിസംഘം ടെല്‍അവീവ് സന്ദര്‍ശിച്ചതും ഇസ്രാഈലി നേതൃത്വവുമായി ചര്‍ച്ച നടത്തിയതും സ്മരണീയമാണ്. ബംഗാള്‍ സര്‍ക്കാറിനെ പിന്തുടര്‍ന്ന് കേരളത്തിലെ മാര്‍ക്സിസ്റ്റ് മുന്നണി ഭരണകൂടവും ഇസ്രാഈലുമായി ചങ്ങാത്തത്തില്‍ ഏര്‍പ്പെടുകയുണ്ടായി. കേരളാ പോലീസിണ്റ്റെ പ്രവര്‍ത്തനത്തില്‍ ഇസ്രാഈലിണ്റ്റെ ഉപദേശവും ബുദ്ധിയും പ്രവര്‍ത്തിച്ചുതുടങ്ങിയെന്നതിണ്റ്റെ സൂചനയാണ് അവര്‍ ഇടക്കിടെ പ്രകടിപ്പിക്കുന്ന മുസ്ളിം വിരുദ്ധ സമീപനം. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഇസ്രാഈലി ബന്ധം പലപ്പോഴും ചര്‍ച്ച ചെയ്യപ്പെട്ടതാണ്. എന്നാല്‍ അവര്‍ നിഷേധിക്കുകയായിരുന്നു പതിവ്. ഇസ്രാഈല്‍ ബന്ധത്തിന് കമ്മ്യൂണിസ്റ്റുകള്‍ മുന്‍പും തയ്യാറായിട്ടുണ്ട്. ഇന്ത്യയിലും പുറത്തും അവിശുദ്ധ ബന്ധം പലപ്പോഴും ചരിത്രത്തില്‍ രേഖപ്പെടുത്തുന്നു. ഫലസ്തീന്‍ വിഭജിച്ച് ഇസ്രാഈല്‍ രാഷ്ട്രത്തെ അടിച്ചേല്‍പിച്ചത് കമ്മ്യൂണിസ്റ്റ് ഭരണത്തിലുണ്ടായിരുന്ന സോവിയറ്റ് യൂണിയനായിരുന്നു. അറബ് നാടുകളുടെ പ്രതിഷേധം അവഗണിച്ച് ഐക്യരാഷ്ട്ര ജനറല്‍ അസംബ്ളി ഇസ്രാഈല്‍ രൂപീകരണ പ്രമേയം അവതരിപ്പിച്ചത് ബ്രിട്ടനോടൊപ്പം സോവിയറ്റ് യൂണിയന്‍ പ്രതിനിധിയുമായിരുന്നു. ഇസ്രാഈലിലേക്ക് ഏറ്റവുമധികം ജൂതര്‍ കുടിയേറിയതും ഈ കമ്മ്യൂണിസ്റ്റ് രാഷ്ട്രത്തില്‍നിന്നുതന്നെ. ഇസ്രാഈലിനെ ആദ്യം അംഗീകരിച്ച രാഷ്ട്രങ്ങളില്‍ സോവിയറ്റ് യൂണിയനും ഉണ്ടായിരുന്നതാണല്ലോ!ഇന്ത്യയിലെ മാര്‍ക്സിസ്റ്റുകള്‍ മുസ്ളിം വോട്ടില്‍ കണ്ണുവെച്ച് പലപ്പോഴും കടുത്ത ഇസ്രാഈലി - അമേരിക്കന്‍ വിരോധം പ്രകടിപ്പിക്കാറുണ്ട്. ആണവ പ്രശ്നത്തില്‍ ഇന്ത്യ അമേരിക്കന്‍പക്ഷം ചേര്‍ന്നുവെന്നും ആയിരക്കണക്കിന് മുസ്ളിംകളെ ഫലസ്തീനില്‍ കൂട്ടക്കുരുതി നടത്തുന്ന ഇസ്രാഈലിന് ഒത്താശചെയ്യുന്ന രാഷ്ട്രമാണ് അമേരിക്ക എന്നും ആരോപിച്ച് വികാരപരമായി മുസ്ളിംകളെ ഇളക്കിവിടാന്‍വരെ ശ്രമിച്ച മാര്‍ക്സിസ്റ്റ് പാര്‍ട്ടി, ബംഗാളിലെ സ്വന്തം സര്‍ക്കാറിണ്റ്റെ പുത്തന്‍ നിലപാടിനെക്കുറിച്ച് എന്ത് പറയുന്നു? മുസ്ളിംകളെ ഇളക്കിവിടുകയും സാമുദായിക വികാരം ആളിക്കത്തിക്കുകയും ചെയ്യുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഇസ്രാഈലി ബാന്ധവം അപലപനീയമാണ്. ഇസ്രാഈലുമായുള്ള സഹകരണം വിപുലപ്പെടുത്താനുള്ള ബംഗാള്‍ സര്‍ക്കാറിണ്റ്റെ നീക്കം തടയാന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതൃത്വം തയാറാകുമോ എന്ന് ഉറ്റുനോക്കുകയാണ് കേരളീയ സമൂഹം. അവസരവാദ രാഷ്ട്രീയത്തിണ്റ്റെ പുത്തന്‍രൂപമായ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ വഞ്ചനാനയം തുറന്നുകാണിക്കാന്‍ മതേതര ജനാധിപത്യ സമൂഹം മുന്നോട്ടുവരണം.
Subscribe to:
Post Comments (Atom)
No comments:
Post a Comment