Pages

Friday, June 4, 2010

മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദനും ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും ഇന്നലെ വെവ്വേറെ നടത്തിയ പ്രസ്താവനകള്‍ പച്ചയായ വര്‍ഗീയത ഇളക്കിവിടുന്നതായിരുന്നു. ജനാധിപത്യ കേരളത്തിണ്റ്റെ നാളിതുവരെയുള്ള ചരിത്രത്തില്‍ ഇത്രയും ഹീനമായി വര്‍ഗീയത പറഞ്ഞ ഭരണാധികാരികള്‍ വേറെ ഉണ്ടാവില്ല. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളില്‍ പത്ത്‌ വോട്ട്‌ കിട്ടാന്‍ വേണ്ടി നടത്തുന്ന ഈ തീക്കളി ഇടത്‌ മുന്നണിയെ എവിടെ കൊണ്ടെത്തിക്കുമെന്ന്‌ പ്രബുദ്ധകേരളം ആശങ്കപ്പെടുന്നു.

എല്ലാ സാമുദായിക വിഭാഗങ്ങളെയും ഒരേപോലെ കാണുമെന്ന്‌ സത്യപ്രതിജ്ഞ ചെയ്ത്‌ അധികാരമേറ്റവര്‍ തന്നെ ചില സമുദായങ്ങളെ വര്‍ഗീയത ആരോപിച്ച്‌ നിന്ദിക്കുന്നത്‌ സത്യപ്രതിജ്ഞാ ലംഘനവും ഭരണഘടനയുടെ മൌലികതത്വങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന്‌ ഭരണഘടന വിദഗ്ധന്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു.

പൊതുതാത്പര്യഹര്‍ജികള്‍ വന്നാല്‍ ഹൈക്കോടതിയുടെ ഇടപെടല്‍ ഉണ്ടായിക്കൂടെന്നില്ല. മുസ്ളിം ക്രൈസ്തവ വിഭാഗങ്ങളില്‍ വര്‍ഗീയത വളരുന്നു എന്ന്‌ പ്രസ്താവിച്ചുകൊണ്ട്‌ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദനാണ്‌ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക്‌ നേരെ ആദ്യം വാളോങ്ങിയത്‌. ആഭ്യന്തരമന്ത്രിയും ഇന്നലെ അതേറ്റുപിടിച്ചതോടെ പച്ചയായ വര്‍ഗീയത മറനീക്കി പുറത്തുവന്നിരിക്കുന്നു. ൧൯൮൭ല്‍ ഇ.എം.എസ്‌ നമ്പൂതിരിപ്പാട്‌ ഇറക്കിയ കാര്‍ഡ്‌ കൂടുതല്‍ തീവ്രമായി അവതരിപ്പിക്കുകയാണ്‌ ഇരുനേതാക്കളുടെയും ദൌത്യമത്രെ. ൧൯൮൭ല്‍ ഇ.എം.എസ്‌ പറഞ്ഞതില്‍ ആരും വര്‍ഗീയത കണ്ടില്ല. ഭൂരിപക്ഷ വര്‍ഗീയതയെപ്പോലെ തന്നെ ന്യൂനപക്ഷ വര്‍ഗീയതയും നാടിനാപത്താണ്‌ എന്നാണ്‌ ഇ.എം.എസ്‌ പറഞ്ഞത്‌. ഇ.എം.എസിണ്റ്റെ പ്രസ്താവന ഒരു പൊതുതത്വം ആയി വീക്ഷിച്ചതിനാല്‍ അതിനെതിരെ ന്യൂനപക്ഷ സമുദായങ്ങള്‍ അന്ന്‌ രോഷമോ പ്രതിഷേധമോ പ്രകടിപ്പിച്ചില്ല. ആ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ ഇടത്‌ മുന്നണി അധികാരത്തില്‍ വന്നത്‌ ഇ.എം.എസിണ്റ്റെ പ്രസ്താവന സൃഷ്ടിച്ച വര്‍ഗീയ ധ്രുവീകരണം കൊണ്ടാണെന്ന്‌ ചില രാഷ്ട്രീയ കേന്ദ്രങ്ങള്‍ വ്യാഖ്യാനിച്ചു എന്നുമാത്രം. ൧൯൮൭ലെ സ്ഥിതിയല്ല ൨൦൧൦ല്‍. അന്ന്‌ ഇ.എം.എസ്‌ മൃദുവായ ഒരു പരാമര്‍ശം മാത്രമാണ്‌ നടത്തിയതെങ്കില്‍ ഇപ്പോള്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും നടത്തുന്ന ഗുരുതരമായ വിധത്തില്‍ വര്‍ഗീയ വികാരം ഇളക്കിവിടലാണ്‌. ഇന്ത്യന്‍ ഭരണഘടനാ പ്രകാരം കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണിത്‌. കേരളത്തിണ്റ്റെ ഇത:പര്യന്തമുള്ള വളര്‍ച്ചയില്‍ വലിയ പങ്ക്‌ വഹിച്ച രണ്ട്‌ സമുദായ വിഭാഗങ്ങളെയാണ്‌ സംസ്ഥാനത്തെ ഏറ്റവും പ്രമുഖരായ ഭരണാധികാരികള്‍ വര്‍ഗീയതയുടെ മുദ്രയടിച്ച്‌ അധിക്ഷേപിക്കുന്നത്‌. ബാബറി മസ്ജിദ്‌ തകര്‍ത്ത ദിവസം ഇന്ത്യയിലെ പല ഭാഗങ്ങളും ആളികത്തിയപ്പോള്‍ കേരളം സമചിത്തത പാലിച്ചത്‌ മുസ്ളിം നേതാക്കളുടെ പക്വതയും മതമൈത്രിയിലുള്ള വിശ്വാസം കാത്തു സൂക്ഷിക്കണമെന്ന നിര്‍ബന്ധബുദ്ധിയും കൊണ്ടായിരുന്നു. സംസ്ഥാനത്തിണ്റ്റെ നന്‍മ മാത്രമാണ്‌ അവര്‍ ആഗ്രഹിച്ചത്‌. ഇതിനെ മുസ്ളിംകളുടെ ദൌര്‍ബല്യമായി കണ്ടവരും കുറവല്ല. ക്രൈസ്തവ സമൂഹമാണെങ്കില്‍ കേരളത്തിനായി അക്ഷരവാതില്‍ തുറന്നിട്ടവരാണ്‌.

ആതുരസേവന രംഗത്ത്‌ ആ സമൂഹത്തിണ്റ്റെ സംഭാവന മറ്റാര്‍ക്കും അവകാശപ്പെടാനുമാവില്ല. അങ്ങനെ ൨൦൦൦ വര്‍ഷത്തെ ഉത്കൃഷ്ട പാരമ്പര്യമുള്ള ക്രൈസ്തവ സഭകളുടെ അധ്യക്ഷന്‍മാരെ നികൃഷ്ട ജീവികളെന്ന്‌ അഭിസംബോധന ചെയ്യാന്‍ വരെ ഭരണകക്ഷി നേതാവ്‌ തയാറായി. ജാതി മത ഭേദമില്ലാതെ സര്‍വമാന സമൂഹങ്ങളെയും സേവിച്ച ചരിത്രമാണ്‌ ക്രൈസ്തവര്‍ക്കുള്ളത്‌. ഇ.എം.എസ്‌ മുതല്‍ പ്രകാശ്‌ കാരാട്ട്‌ വരെയുള്ള നേതാക്കള്‍ പഠിച്ചത്‌ ക്രൈസ്തവ കലാലയങ്ങളിലാണെന്നത്‌ ചരിത്രസത്യം. ന്യൂനപക്ഷ വിരുദ്ധവികാരം ഇളക്കിവിട്ട്‌ ഹിന്ദു കാര്‍ഡ്‌ കളിക്കാനുള്ള സി.പി.എമ്മിണ്റ്റെ നീക്കം പ്രബുദ്ധമായ ഹിന്ദുസമൂഹം ചെവിക്കൊണ്ടിട്ടില്ല. എസ്‌.എന്‍.ഡി.പിയോ എന്‍.എസ്‌.എസോ മറ്റേതെങ്കിലും ഹൈന്ദവ സംഘടനയോ സി.പി.എം നേതാക്കളുടെ പ്രസ്താവനകളോട്‌ ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രസ്താവനകള്‍ വെറും പ്രഹസനങ്ങളാണെന്ന്‌ തിരിച്ചറിയാനുള്ള വിവേകം ഹൈന്ദവസമൂഹത്തിനുണ്ട്‌.

No comments:

Post a Comment