Friday, June 4, 2010
ബംഗാളില്‍ സി.പി. എമ്മിഞ്ചുവപ്പ് കാര്‍ഡ് പശ്ചിമ ബംഗാളില്‍ സെമിഫൈനലില്‍ സി.പി.എമ്മിന് ചുകപ്പ് കാര്‍ഡ്. പാര്‍ലമെണ്റ്റ് തെരഞ്ഞെടുപ്പിലുണ്ടായ ജനവിധിയുടെ തുടര്‍ച്ചയാണ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിച്ചിരിക്കുന്നത്. ൨൦൧൧ മെയ് മാസം നടക്കാനിരിക്കുന്ന ഫൈനലില്‍ (നിയമസഭാ തെരഞ്ഞെടുപ്പ്) സി.പി.എമ്മിണ്റ്റെ വിടവാങ്ങല്‍ മത്സരമായിരിക്കുമെന്ന് തീര്‍ച്ച. മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് തകര്‍പ്പന്‍ വിജയമാണ് നേടിയെടുത്തിരിക്കുന്നത്. കൊല്‍ക്കൊത്ത കോര്‍പ്പേറേഷന്‍ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തൂത്തുവാരി. ൧൪൧ സീറ്റുകളില്‍ ൯൫-ഉം നേടിക്കൊണ്ടാണ് മമതയുടെ പാര്‍ട്ടി വിജയം കൊയ്തത്. ൮൧ മുനിസിപ്പല്‍ കൌണ്‍സിലുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ മുനിസിപ്പാലിറ്റികള്‍ നേടിക്കൊണ്ട് തൃണമൂല്‍ ബംഗാള്‍ ഭരണകക്ഷിയായ ഇടതുമുന്നണിയെ ബഹുദൂരം പിന്നിലാക്കി. പാര്‍ലമെണ്റ്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ - തൃണമൂല്‍ സഖ്യം ഉണ്ടാക്കിയ നേട്ടം മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കാന്‍ സാധ്യത കുറവാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. കൊല്‍ക്കൊത്ത ഉള്‍പ്പെടെ പ്രധാന നഗരങ്ങളില്‍ സീറ്റ് വിഭജനത്തില്‍ ഉടലെടുത്ത തര്‍ക്കം പരിഹരിക്കാനാവാതെ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു മിക്ക സ്ഥലങ്ങളിലും! ഇതിണ്റ്റെ പേരില്‍ പരസ്യമായ വിഴുപ്പലക്കലും നടന്നു. ഇരു പാര്‍ട്ടികളും തമ്മില്‍ ഏറ്റുമുട്ടിയതിനാല്‍ സി.പി.എമ്മിണ്റ്റെ നേതൃത്വത്തിലുള്ള ഇടത് മുന്നണിയുടെ വിജയം സുനിശ്ചിതമാണെന്ന് പൊതുവേ വിലയിരുത്തിയതാണ്. മാത്രമല്ല, തെരഞ്ഞെടുപ്പിന് രണ്ടുനാള്‍ മുന്‍പ് ഉണ്ടായ ട്രെയിന്‍ സ്ഫോടനം തൃണമൂല്‍ കോണ്‍ഗ്രസിണ്റ്റെ സാദ്ധ്യത തകര്‍ക്കുമെന്നായിരുന്നു സംശയിച്ചിരുന്നത്. മാവോയിസ്റ്റുകളായിരുന്നു സ്ഫോടനത്തിന് പിന്നില്‍ എന്നാണ് ഇടത് മുന്നണിയും പശ്ചിമബംഗാള്‍ സര്‍ക്കാറും ആരോപിച്ചിരുന്നത്. മാവോയിസ്റ്റുകളോട് മമതാബാനര്‍ജിക്ക് മൃദുസമീപനമാണെന്ന് ഇടതുമുന്നണി വ്യാപകമായി പ്രചരിപ്പിച്ചു. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ഇത്തരം പ്രചാരണം തൃണമൂലിനെ തളര്‍ത്തുമെന്ന് കരുതിയിരുന്നെങ്കിലും മമതാബാനര്‍ജി പിടിച്ചുനില്‍ക്കാന്‍ കഠിനാദ്ധ്വാനം ചെയ്തു. സ്ഫോടനത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്നും സി.പി.എമ്മിനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് മമതാബാനര്‍ജി പരസ്യമായി രംഗത്തുവന്നതോടെ സി.പി.എം. പ്രചാരണം പാളി. മാവോയിസ്റ്റുകളുമായി മമതയെ കൂട്ടിക്കെട്ടി പ്രചാരണം അഴിച്ചുവിടാന്‍ സി.പി.എം. നീക്കം തകര്‍ന്നു. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ടുനില്‍ക്കുന്ന ഭരണ കുത്തകയാണ് ബംഗാളില്‍ തകരാന്‍ പോകുന്നത്. പിടിച്ചുനില്‍ക്കാന്‍ സി.പി.എമ്മിന് വലിയ പ്രയാസമാണ്. പാര്‍ലമെണ്റ്റ് തെരഞ്ഞെടുപ്പില്‍ തകര്‍ച്ച പ്രകടമായതാണ്. കോണ്‍ഗ്രസുമായി ചേര്‍ന്ന് മമത തകര്‍പ്പന്‍ വിജയം നേടി! കേന്ദ്രത്തില്‍ യു.പി.എ. സര്‍ക്കാറില്‍ പങ്കാളിത്തം വഹിക്കുന്ന തൃണമൂല്‍കോണ്‍ഗ്രസ്, മുന്നണിയിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയാണ്. ബംഗാളില്‍ സി.പി.എമ്മിണ്റ്റെ ഭരണ കുത്തക തകരാന്‍ പോകുന്നതിണ്റ്റെ സൂചന അന്നുതന്നെ പ്രകടമായതാണ്. മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും തൃണമൂലും വഴിപിരിഞ്ഞത് നിര്‍ഭാഗ്യകരമായിപോയി. സീറ്റ് വിഭജനത്തെതുടര്‍ന്നുണ്ടായ തര്‍ക്കം പൊതുശത്രുവിനെ നേരിടുന്നതില്‍ പാളിച്ച സംഭവിച്ചു. വോട്ടിംഗ്നില കണക്കിലെടുക്കുമ്പോള്‍ തൃണമൂല്‍ - കോണ്‍ഗ്രസ് തരംഗം ആഞ്ഞടിക്കുമായിരുന്നു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിണ്റ്റെ കുറ്റസമ്മതം കേന്ദ്ര ധനകാര്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജി തുറന്നടിച്ചത് സ്വാഗതാര്‍ഹമാണ്. അബദ്ധങ്ങള്‍ തിരുത്തി വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത് കുത്തക തകര്‍ക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ ഒന്നിച്ച് നീങ്ങുമെന്ന് പ്രതീക്ഷിക്കാം. അതേ സമയം, ഈ വിജയത്തില്‍ അമിതമായ ആത്മവിശ്വാസം കൈവെടിഞ്ഞ് കഠിനശ്രമം നടത്തുവാന്‍ മമതാബാനര്‍ജിയും തയാറാകണം. ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗ് ഉള്‍പ്പെടെ നിരവധി കക്ഷികള്‍ തൃണമൂല്‍ കോണ്‍ഗ്രസിന് നിരുപാധികം നല്‍കിയ പിന്തുണ അവര്‍ എടുത്തുപറയുന്നത് ആത്മാര്‍ത്ഥതകൊണ്ടാണെന്ന് പ്രതീക്ഷിക്കുകയും ചെയ്യട്ടെ. മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് ഫലം നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനെ ബാധിക്കില്ലെന്നുള്ള സി.പി.എം. പോളിറ്റ്ബ്യൂറോ അംഗം എം.കെ. പാന്ഥെയുടെ പ്രതികരണം പരിഹാസ്യമാണ്. പാര്‍ലമെണ്റ്റിലേക്ക് ഒന്നിച്ചുനിന്ന കോണ്‍ഗ്രസും തൃണമൂലും തനിച്ച് മത്സരിച്ചിട്ടും അവസരം മുതലെടുത്ത് മുന്നേറാന്‍ കഴിയാതെപോയ സി.പി.എമ്മിണ്റ്റെ ജനപിന്തുണയില്‍ ഇനിയും ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന പോളിറ്റ്ബ്യൂറോ മെമ്പര്‍, രാഷ്ട്രീയത്തിണ്റ്റെ ബാലപാഠമെങ്കിലും തിരിച്ചറിയണം. സി.പി.എമ്മിണ്റ്റെ നിരീക്ഷണം വസ്തുതാപരമല്ലെന്ന് ഇടതുമുന്നണി ഘടകകക്ഷിയായ ഫോര്‍വേഡ് ബ്ളോക്ക് പ്രതികരിച്ചിട്ടുണ്ട്. ജനവിധി തികച്ചും എതിരാണെന്ന് തെളിഞ്ഞ നിലക്ക് പിടിച്ചുനില്‍ക്കാതെ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ രാജിവെക്കുകയാണ് രാഷ്ട്രീയ മര്യാദ. നിയമസഭാ തെരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്ന് മമത ബാനര്‍ജി ആവശ്യപ്പെട്ടിട്ടുണ്ട്. ബംഗാള്‍ ജനതയുടെ വികാരമാണ് അവര്‍ പ്രകടിപ്പിച്ചത്. ഇടത് മുന്നണിക്കെതിരെ തകര്‍പ്പന്‍ വിജയം നേടിയ മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് അഭിനന്ദനം അര്‍ഹിക്കുന്ന ു
Subscribe to:
Post Comments (Atom)
No comments:
Post a Comment