സി.പി. എമ്മിനെ ഭരിക്കുന്നത് അധികാരദുര
ഡോ.എം. ഗംഗാധരന്‍
കേരളത്തില്‍ മുസ്ളിം-ക്രൈസ്തവ വര്‍ഗ്ഗീയത ശക്തിപ്പെട്ടുവരികയാണെന്ന മുഖ്യമന്ത്രിയുടെ ആരോപണം ശരിയല്ല. മതബോധമെല്ലാം വര്‍ഗ്ഗീയ ബോധമാണെന്ന തെറ്റിദ്ധാരണയാണിതിനു പിന്നില്‍. മതബോധവും വര്‍ഗ്ഗീയതയും ര ാണ്. വര്‍ഗ്ഗീയതയെന്നാല്‍ മറ്റേതെങ്കിലും ഒരു വിഭാഗത്തെയോ സമൂഹത്തെയോ നശിപ്പിക്കാനോ ഉപദ്രവിക്കാനോ ലക്ഷ്യമിട്ട് ഒരു വിഭാഗം നടത്തുന്ന ശ്രമങ്ങളാണ്. മതബോധം ശക്തിപ്പെട്ടതുകൊ ു മാത്രം ഒരു സമൂഹത്തിലും വര്‍ഗ്ഗീയത വളരണമെന്നില്ല. സാമുദായിക വിഷയങ്ങളില്‍ സമീപകാലത്ത് സി.പി.എം സ്വീകരിച്ചുവരുന്ന നിലപാടുകളെക്കുറിച്ചും ഇതിന് പ്രേരിപ്പിക്കുന്ന ഘടകങ്ങളെക്കുറിച്ചും ചന്ദ്രികയോട് സംസാരിക്കുകയായിരുന്നു ഡോ.എം.ഗംഗാധരന്‍. ന്യൂനപക്ഷങ്ങളെക്കുറിച്ച് സമീപകാലത്ത് മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം ശ്രദ്ധിച്ചിരിക്കുമല്ലോ.. ? എന്താണ് ഇത്തരമൊരു പ്രസ്താവനക്ക് പ്രേരണ?അധികാരത്തിനുവേ ി എന്തും ചെയ്യാമെന്ന കാഴ്ചപ്പാടാണ് സി.പി.എമ്മിണ്റ്റേത്. അധികാരം വേണം. അധികാരമുെ ങ്കില്‍ എല്ലാം മാറ്റിയെടുക്കാമെന്ന ധാരണയാണവര്‍ക്ക്. അതിന് ഏതറ്റംവരെ പോവാനും അവര്‍ തയ്യാറാവുന്നു. ഇപ്പോള്‍ രാഷ്ട്രീയ നിലനില്‍പ്പിന് പണവും മസില്‍ പവറുമൊക്കെ വേണമെന്ന കാഴ്ചപ്പാടും കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വളര്‍ന്നുവന്നിരിക്കുന്നു. സാമുദായിക വിഷയങ്ങളില്‍ സമീപ കാലത്ത് സി.പി.എം സ്വീകരിച്ച നിലപാടുകള്‍ ഈ അധികാരമോഹം വ്യക്തമാക്കുന്നതാണ്. മുഖ്യമന്ത്രിയെപ്പോലെ ഒരാള്‍ ഇത്തരത്തില്‍ പ്രസ്താവന നടത്തരുതായിരുന്നു. ഏറെ അനുഭവ സമ്പത്തുള്ള രാഷ്ട്രീയ നേതാവാണ് വി.എസ്. പാര്‍ട്ടിക്കുവേ ി അദ്ദേഹം ചിലതൊക്കെ പറയുകയാണ്. അദ്ദേഹത്തിണ്റ്റെ മാര്‍ക്സിസ്റ്റ് ആശയങ്ങള്‍ വെച്ചാണ് ഇങ്ങനെ പറയുന്നത്. മതമുള്ളിടത്തൊക്കെ വര്‍ഗ്ഗീയത ഉ ാവുമെന്ന് പറയുന്നത് സ്ത്രീകള്‍ ഉള്ളിടത്തെല്ലാം സ്ത്രീ പീഡനം നടക്കുമെന്ന് പറയുന്നതുപോലുള്ള വങ്കത്തരമാണ്. അധികാരത്തിനുവേ ി ആരുമായും കൂട്ടുകൂടാമെന്ന സി.പി.എം. കാഴ്ചപ്പാട് അടവുനയത്തിണ്റ്റെ ഭാഗമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി വളര്‍ത്താന്‍ സ്റ്റാലിന്‍ പ ് ബാങ്കുകള്‍ കൊള്ളയടിച്ചതിണ്റ്റെ രേഖകള്‍ പുറത്തുവന്നിരുന്നു. അതും ഒരുതരം അടവുനയമായിരുന്നു. അധികാരമുെ ങ്കിലേ മാറ്റം സാധ്യമാവൂ എന്ന ലെനിനിസ്റ്റ് കാഴ്ചപ്പാടിണ്റ്റെ ഭാഗമാണത്. തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യത്തിലൂടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാനാവുമെന്നാണ് ലെനിനിസ്റ്റ് ചിന്താരീതി. ഹിറ്റ്ലറും മുസ്സോളനിയുമെല്ലാം ഇതേ ചിന്താഗതിക്കാരായിരുന്നു. അതൊരു തെറ്റായ ധാരണ മാത്രമാണ്. ലെനിന് പോലും അതിന് കഴിഞ്ഞിട്ടില്ലെന്നത് വേറെക്കാര്യം. ഗാന്ധിജിയും അംബേദ്കറുമൊന്നും സമൂഹത്തില്‍ മാറ്റങ്ങളു ാക്കിയത് അധികാരം കൊണ്ടായിരുന്നില്ല. ജനങ്ങള്‍ക്കിടയിലുള്ള പ്രവര്‍ത്തനത്തിലൂടെയായിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് പൊന്നാനിയില്‍ പി.ഡി.പി പോലുള്ള കക്ഷികളുമായി സി.പി.എം ഉ ാക്കിയ ധാരണ ഇതിന് തെളിവായിരുന്നു. ജയില്‍വാസത്തിനുശേഷം മഅ്ദനി മാറിയെന്നാണ് പറയുന്നത്. അതേക്കുറിച്ച് എനിക്ക് വേ ത്ര തിട്ടമില്ല. ജയിലില്‍ പോകും മുന്‍പ് അദ്ദേഹം നടത്തിയ ചില പ്രസംഗങ്ങളുടെ കാസറ്റുകള്‍ കേട്ടിരുന്നു. വര്‍ഗ്ഗീയ വികാരം ആളിക്കത്തിക്കുന്നവയായിരുന്നു അത്. ജമാഅത്തെ ഇസ്ളാമിയുടെ രാഷ്ട്രീയ രംഗപ്രവേശം സി.പി.എമ്മിണ്റ്റെ നയംമാറ്റത്തിന് കാരണമായി എന്ന് പറയാനാവില്ല. തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ളാമി സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നാണ് പറയുന്നത്. അവരും മത്സരിക്കട്ടെ. മത്സരിക്കേെ ന്ന് പറയുന്നത് ഒരു ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല. അതിനെ വെല്ലുവിളിയായി ഏറ്റെടുത്ത് നേരിടുകയാണ് വേ ത്. ജമാഅത്തെ ഇസ്ളാമിക്ക് വിദേശത്തുനിന്ന് ഫ ു ലഭിക്കുന്നുെ ന്നാണ് കേള്‍വി. യാഥാര്‍ഥ്യം എത്രത്തോളമുെ ന്നറിയില്ല. അതേക്കുറിച്ച് അന്വേഷണം നടത്തേ ത് സര്‍ക്കാര്‍ ഏജന്‍സികളാണ്. ജമാഅത്തെ ഇസ്ളാമി ഒരു കേഡര്‍ സ്വഭാവമുള്ള പാര്‍ട്ടിയാണ്. പട്ടാളച്ചിട്ടയുള്ള അത്തരം പാര്‍ട്ടികളെ ഉള്‍കൊള്ളാന്‍ കേരളത്തിലെ സാധാരണ ജനങ്ങള്‍ക്ക് കഴിയില്ല. സാമൂഹ്യ പ്രശ്നങ്ങളില്‍ അത് ശക്തമായ ഇടപെടല്‍ നടത്തുന്നു ്. മാധ്യമങ്ങളെ ഉപയോഗപ്പെടുത്തുന്നതിലും അവര്‍ ശ്രദ്ധിക്കുന്നു. എങ്കിലും സാധാരണ ജനങ്ങള്‍ ആ പ്രസ്ഥാനത്തെ വീക്ഷിക്കുന്നത് അല്‍പം സംശയത്തോടെയാണ്. ജമാഅത്തെ ഇസ്ളാമിയുടെ പാശ്ചാത്തലവും അഭിപ്രായ സ്വാതന്ത്യ്രങ്ങളില്ലാത്ത കേഡര്‍ സ്വഭാവവും ആണിതിന് കാരണം. സി.പി. എം മൂല്യച്യുതി നേരിടുന്നുി ാ?സി.പി.എമ്മില്‍ മൂല്യച്ചുതിയുെ ന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. പക്ഷേ, ര ് രീതിയിലുള്ള രാഷ്ട്രീയ ധാര അതില്‍ നിലനില്‍ക്കുന്നു ്. എ.കെ.ജിയെപ്പോലുള്ളവര്‍ സ്വീകരിച്ച സമീപനമായിരുന്നു ഇതില്‍ ഒന്നാമത്തേത്. സാധാരണ പക്ഷത്ത് നിന്നുകൊ ് അവരുടെ പുരോഗതിക്കുവേ ി പ്രവര്‍ത്തിക്കുക എന്നതായിരുന്നു അവരുടെ പക്ഷം. വി.എസിനെപ്പോലുള്ളവര്‍ എ.കെ.ജിയുടെ ആ പാത പിന്തുടരുന്നവരാണ്. അതില്‍ നിന്ന് വ്യത്യസ്തമായ ഒന്ന് ഇപ്പോള്‍ സി.പി.എമ്മില്‍ വളര്‍ന്നുവരുന്നു ്. കട്ടന്‍ ചായയും പരിപ്പുവടയും കഴിച്ച് പാര്‍ട്ടിയെ വളര്‍ത്താനാവില്ലെന്ന് ചില നേതാക്കള്‍ തന്നെ പറയുന്നു. ജനങ്ങള്‍ പണമുള്ളവരെ ഇഷ്ടപ്പെടാന്‍ തുടങ്ങിയിരിക്കുന്നു എന്ന ധാരണ കൊ ായിരിക്കും, വാട്ടര്‍ തീം പാര്‍ക്കും സ്റ്റാര്‍ ഹോട്ടലുമൊക്കെ പാര്‍ട്ടിയുടെ ഭാഗമായി വരുന്നത്. രാഷ്ട്രീയ നിലനില്‍പ്പിന് മസില്‍പവര്‍ വേണമെന്ന കാഴ്ചപ്പാടും സി.പി.എമ്മില്‍ ശക്തിപ്പെട്ടിട്ടു ്. ഇതിണ്റ്റെ ഭാഗമായിരിക്കാം കണ്ണൂറ്‍ രാഷ്ട്രീയവും സഹകരണ സംഘങ്ങളിലെ ഭരണം പിടിച്ചെടുക്കലുമെല്ലാം. പാര്‍ട്ടിക്കുള്ളിലെ പോര് കാരണമാണ് മന്ത്രിമാര്‍ വിവാദങ്ങളില്‍ നിറയുന്നത്. മുഖ്യമന്ത്രി ഒരുപക്ഷത്തും മന്ത്രിമാരെല്ലാം മറ്റൊരു പക്ഷത്തുമാണ്. പലതും ചെയ്യണമെന്നു ് ഈ സര്‍ക്കാരിന്. പക്ഷേ ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. കേരളത്തില്‍ വര്‍ഗ്ഗീയ ധ്രുവീകരണം നടക്കുന്നുി ാ?ന്യൂനപക്ഷങ്ങള്‍ രാജ്യത്ത് സംഘടിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നത് യാഥാര്‍ഥ്യമാണ്. ഇത് ഇന്ത്യയിലെ മാത്രം സ്ഥിതിയല്ല. ലോകത്തൊട്ടാകെ അവഗണിക്കപ്പെട്ട് കിടക്കുന്ന ജനവിഭാഗങ്ങള്‍ സംഘടിക്കാന്‍ തുടങ്ങിയിട്ടു ്. ദളിതരും സ്ത്രീകളും അവശ വിഭാഗങ്ങളും സംഘടിക്കുന്നു ്. അത് അവരുടെ സുരക്ഷിതത്വ ബോധത്തിണ്റ്റെ ഭാഗമാണ്. ന്യൂനപക്ഷങ്ങള്‍ സംഘടിക്കുന്നു എന്ന് പറഞ്ഞാല്‍ അവിടെ വര്‍ഗ്ഗീയത വളരുന്നു എന്ന ധാരണ ശരിയല്ല. മതബോധം ഇന്ത്യയിലോ കേരളത്തിലോ എന്ന് മാത്രമല്ല, ലോകത്തൊരിടത്തും സി.പി.എം വിചാരിച്ചാല്‍ ഇല്ലാതാക്കാന്‍ പറ്റുന്ന ഒന്നല്ല. ഏതെങ്കിലും മതത്തില്‍ വിശ്വസിക്കുന്നവര്‍ തങ്ങളുടെ പാര്‍ട്ടിയില്‍ പാടില്ല എന്ന് പറയുന്നതൊക്കെ ഒരുതരം വിവരമില്ലായ്മയാണ്. കാറല്‍ മാര്‍ക്സ് പോലും ഇത്തരം വിഡ്ഢിത്തം പറയില്ല. ഈയടുത്ത് കെ.എന്‍ പണിക്കര്‍ തന്നെ ഒരു ലേഖനം എഴുതിയിരുന്നു. മതങ്ങള്‍ മതേതരത്വത്തെ വിഴുങ്ങുമോ..? എന്ന വിഷയത്തില്‍. ഒരുതരത്തിലും അര്‍ഥമില്ലാത്ത ചോദ്യമാണിത്. മതം ഒരിക്കലും മതേതരത്വത്തെ തകര്‍ക്കില്ല. മതവിശ്വാസം ആധുനിക കാലത്ത് ശക്തിപ്പെട്ടിട്ടു ്. അതിന് കാരണം നമ്മുടെ സാമൂഹ്യ പരിതസ്ഥിതി തന്നെയാണ്. നേരത്തെയുള്ള കൂട്ടുകുടുംബ വ്യവസ്ഥിതികളില്‍ പരസ്പരം ആത്മവിശ്വാസം പകരാന്‍ ആളുകളു ായിരുന്നു. ഇന്നതില്ല. പകരം ഭാര്യയും ഭര്‍ത്താവും ഒരു കുട്ടിയും അടങ്ങുന്ന അണുകുടുംബത്തിലേക്ക് ചുരുങ്ങി. ഭര്‍ത്താവിണ്റ്റെ ജോലി എപ്പോള്‍ പോകുമെന്ന് ആര്‍ക്കും നിശ്ചയമില്ല. ഇത്തരം അരക്ഷിതാവസ്ഥക്ക് പരിഹാരമായി മനുഷ്യന്‍ കാണുന്നത് ദൈവത്തെയും മതത്തെയുമാണ്. ഇത് കേരളത്തില്‍ മാത്രം സംഭവിക്കുന്നതല്ല, ലോകത്തൊട്ടാകെ സംഭവിച്ചുകൊ ിരിക്കുന്ന മാറ്റങ്ങളാണ്. അതിനെ മാര്‍ക്സിസം കൊ ് ഇല്ലാതാക്കാന്‍ കഴിയില്ല. ൭൦ വര്‍ഷം കമ്യൂണിസ്റ്റ് ഭരണം നടന്ന സോവിയറ്റ് യൂണിയനില്‍പ്പോലും മതവിശ്വാസം ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ല. ൧൯൯൦കളില്‍ സോവിയറ്റ് യൂണിയണ്റ്റെ തകര്‍ച്ചയുടെ പാശ്ചാത്തലത്തില്‍, അവിടെയിറങ്ങിയ ഒരു സിനിമയു ്. അതിണ്റ്റെ അവസാന ഭാഗമിങ്ങനെയാണ്. തെരുവിലിരിക്കുന്ന ഒരുകൂട്ടം കമ്യൂണിസ്റ്റ് അനുയായികളായ യുവാക്കളോട് ഒരു സ്ത്രീ ചോദിക്കുന്നു. പള്ളിയിലേക്കുള്ള റോഡേതാണ്? പള്ളിയിലേക്ക് ഒരുറോഡുമില്ലെന്ന് യുവാക്കളുടെ മറുപടി. പള്ളിയിലേക്ക് റോഡില്ലെങ്കില്‍ പിന്നെ വഴിയെന്തിനാണെന്ന അര്‍ഥപൂര്‍ണമായ ചോദ്യമായിരുന്നു ആ സ്ത്രീയില്‍ നിന്ന് പിന്നീടു ായത്. ആ ചോദ്യത്തോടെയാണ് സിനിമ അവസാനിക്കുന്നത്. ൭൦ വര്‍ഷം കമ്യൂണിസ്റ്റ് ഭരണം നടന്ന സോവിയറ്റ് യൂണിയണ്റ്റെ സ്ഥിതി ഇതാണെങ്കില്‍ കേരളത്തില്‍ മതമില്ലാതാക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നടത്തുന്ന ശ്രമങ്ങള്‍ എവിടെയെത്തുമെന്ന് പറയേ തില്ലല്ലോ?മതങ്ങള്‍ തമ്മിലുള്ള സൌഹാര്‍ദ്ദത്തില്‍ നിന്നാണ് മതേതരത്വം ഉ ാകേ ത്. മതങ്ങളെ നിലനിര്‍ത്തിയേ മതേതരത്വം സൃഷ്ടിക്കാന്‍ കഴിയൂ. അല്ലാതെ കമ്യൂണിസ്റ്റ് പാര്‍ട്ടി ചിന്തിക്കുന്ന പോലെ മതങ്ങളെ ഇല്ലാതാക്കിക്കൊ ് രാഷ്ട്രീയത്തിലൂടെ മാത്രം മതേതരത്വം സൃഷ്ടിക്കാന്‍ കഴിയില്ല. ലോകത്ത് ഇത്രയധികം മതങ്ങള്‍ സൌഹാര്‍ദ്ദത്തോടെ ഒന്നിച്ചുനില്‍ക്കുന്നത് ഇന്ത്യയില്‍ മാത്രമായിരിക്കും, പ്രത്യേകിച്ച് കേരളത്തില്‍. വലിയൊരു വിഭാഗം ഹിന്ദുക്കളും മുസ്ളിംകളും ഇടകലര്‍ന്നാണ് ഇവിടെ കഴിയുന്നത്. ഉത്തര്‍പ്രദേശിലോ, അതുപോലുള്ള മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലോ ഇങ്ങനെ ഒരുപ്രദേശത്ത് വിവിധ മതസ്ഥര്‍ ഒന്നിച്ചു കഴിയുന്നത് കാണാനാവില്ല. അങ്ങനെയുള്ള കേരളത്തില്‍ ഭരണാധികാരികള്‍ തന്നെ വിവേകമില്ലാത്ത അഭിപ്രായങ്ങള്‍ പറയുമ്പോള്‍ അതിണ്റ്റെ ഭവിഷ്യത്ത് കൂടി ഓര്‍ക്കണം. ഭൂരിപക്ഷ പ്രീണനമാണോ നയംമാറ്റത്തിലൂടെ സി.പി. എം ലക്ഷ്യമിടുന്നത്?പുതിയ നയം മാറ്റങ്ങളിലൂടെ സി.പി.എം ഒരുപക്ഷേ, ഭൂരിപക്ഷ പ്രീണനത്തിന് ശ്രമിക്കുന്നുണ്ടാവാം. അതുകൊെ ാന്നും കേരളത്തില്‍ കാര്യമില്ല. ഭൂരിപക്ഷ വര്‍ഗ്ഗീയത എന്നതുതന്നെ കേരളത്തില്‍ നടക്കുന്ന കാര്യമല്ല. ഹിന്ദുമതം എന്നതുതന്നെ സാങ്കല്‍പ്പികമാണ്. പുരാതന കൃതികളിലൊന്നിലും ഹിന്ദു എന്ന പ്രയോഗം കാണില്ല. സിന്ധു നദിക്കിപ്പുറമുള്ളവരെക്കുറിച്ച് വിദേശികള്‍ പൊതുവെ വിശേഷിപ്പിച്ച പദമാണ് ഹിന്ദു എന്നത്. അല്ലാതെ അതൊരു മതമല്ല. ഹിന്ദുമതത്തില്‍ അനേകം വിഭാഗങ്ങളു ്. അവരൊന്നും ഹിന്ദു എന്ന ഒറ്റ കാഴ്ചപ്പാടില്‍ ഒന്നിച്ചുനില്‍ക്കുന്നവരല്ല. അതുകൊ ുതന്നെ ഇത്തരം പ്രസ്താവനകളിലൂടെ ഹിന്ദു ഭൂരിപക്ഷത്തെ പ്രീണിപ്പിക്കാമെന്നത് തെറ്റായ ധാരണയാണ്.ഈഴവരില്‍നിന്നാണ് സി.പി.എമ്മിന് ഹിന്ദുക്കളില്‍ കൂടുതല്‍ പിന്തുണ ലഭിച്ചിട്ടുള്ളത്. ഇടക്കാലത്ത് ഹിന്ദു മതത്തിലെ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിക്കാന്‍ ബ്രാഹ്മണര്‍ ഒരു ശ്രമം നടത്തിയിരുന്നെങ്കിലും ആധുനിക കാലത്ത് അത് തകര്‍ന്നുകഴിഞ്ഞു. മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും പി.ബിയുടെയുമെല്ലാം പ്രസ്താവനകള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ക ുള്ള ഒരു അടവുനയമായി മാത്രമേ കാണാനാവൂ. അല്ലാതെ കേരളത്തില്‍ അത്തരത്തിലൊരു വര്‍ഗ്ഗീയ ശക്തിപ്പെടല്‍ ഉെ ന്ന് സി.പി.എം വിശ്വസിക്കുമെന്ന് കരുതുന്നില്ല. നേരത്തെ പറഞ്ഞല്ലോ, അധികാരമാണ് അവര്‍ക്ക് എല്ലാറ്റിലും വലുത്. മാര്‍ഗ്ഗം നന്നായാലേ ലക്ഷ്യം നേടൂ എന്നാണ് ഗാന്ധി പറഞ്ഞത്. എന്നാല്‍ ലക്ഷ്യം നേടാന്‍ മാര്‍ഗ്ഗമേതുമാവാമെന്നാണ് സി.പി.എമ്മിണ്റ്റെ നിലപാട്. അടവുനയം ഇതിനുവേ ിയാണ്. ഈ അടവുനയം തെറ്റാണ്. എന്ത് ലക്ഷ്യംവെച്ചായാലും ജനങ്ങളെ കബളിപ്പിക്കലാണത്. ഇ.എം.എസ് നമ്പൂതിരിപ്പാടു ാക്കിയ ഒരു വൃത്തികെട്ട വാക്കാണ് അടവുനയമെന്നത്. ദേശീയ പ്രസ്ഥാനത്തിണ്റ്റെ ഭാഗമായി എ.കെ.ജിയും കേളപ്പനും കെ.ദാമോദരനുമെല്ലാം ജാതിപ്പേര് മുറിച്ചുമാറ്റിയിരുന്നു. എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപം കൊ പ്പോള്‍ ജാതിപ്പേര് മുറിച്ചുമാറ്റേെ ന്ന് ഇ.എം.എസ് നിര്‍ദ്ദേശിച്ചതായി പഴയൊരു സഖാവ് എന്നോട് പറഞ്ഞിട്ടു ്. ജാതിപ്പേര്, ജനങ്ങളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാനുള്ള മാര്‍ഗ്ഗമാക്കി മാറ്റാനായിരുന്നത്രെ ഇത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മറ്റൊരു അടവുനയമാണിതും. (നാളെ: മുസ്ളിംലീഗ് നല്‍കുന്ന ആത്മവിശ്വാസം) തയ്യാറാക്കിയത
Friday, June 11, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment