Pages

Tuesday, March 1, 2011

അരുണ്‍കുമാര്‍ കോഴിക്കോട്ടെ കോസ്മോപോളിറ്റന്‍ ക്ലബ്ബില്‍ വ്യാജ വിലാസത്തില്‍ അംഗത്വം


മുഖ്യമന്ത്രിയുടെ മകന് കോസ്മോപോളിറ്റന്‍ ക്ലബ്ബില്‍ വ്യാജ വിലാസത്തില്‍ അംഗത്വം
കോഴിക്കോട്: ഗോള്‍ഫ് ക്ലബ്ബില്‍ 75,000 രൂപ നല്‍കി മെമ്പര്‍ഷിപ്പ് കരസ്ഥമാക്കിയ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മകന്‍ വി.എ അരുണ്‍കുമാര്‍ കോഴിക്കോട്ടെ ഏറ്റവും വലിയ ക്ലബ്ബായ കാലിക്കറ്റ് കോസ്മോപോളിറ്റന്‍ ക്ലബ്ബില്‍ അംഗത്വം നേടിയത് വ്യാജ മേല്‍വിലാസം നല്‍കി. കോഴിക്കോട്ടെ പ്രമുഖ ആര്‍ക്കിടെക്റ്റായ ആര്‍.കെ രമേശിന്റെ വീട്ടുവിലാസത്തിലാണ് അരുണ്‍കുമാര്‍ മെമ്പര്‍ഷിപ്പ് കരസ്ഥമാക്കിയത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുടെയോ തിരുവനന്തപുരത്തെ വീടിന്റെയോ വിലാസം നല്‍കാതെ അരുണ്‍കുമാര്‍ വ്യാജ വിലാസത്തില്‍ അംഗത്വം നേടിയതില്‍ ദുരൂഹത ഏറെയാണ്. മെമ്പര്‍ഷിപ്പ് രജിസ്റ്ററില്‍ "അരുണ്‍കുമാര്‍ വി എ, മെമ്പര്‍ഷിപ്പ് നമ്പര്‍92 എ, ഹൗസ് നമ്പര്‍ 17, ജയന്തിനഗര്‍ കോളനി, പി ടി ഉഷ റോഡ്, കോഴിക്കോട്673032 എന്ന വിലാസമാണ് അംഗത്വം നേടാന്‍ ഉപയോഗിച്ചത്. ഇത് പ്രശസ്ത ആര്‍ക്കിടെക്റ്റായ ആര്‍.കെ രമേശിന്റെ വീട്ടുവിലാസമാണ്. വീട്ടിലെ ഫോണ്‍ നമ്പറും ഒപ്പം നല്‍കിയിരുന്നു. എന്നാല്‍ അരുണിന്റെ മൊബൈല്‍ നമ്പറോ ഫോട്ടോയോ രജിസ്റ്ററില്‍ രേഖപ്പെടുത്തിയില്ല. അരുണ്‍കുമാര്‍ മിക്കപ്പോഴും ക്ലബ്ബുമായി ബന്ധപ്പെട്ട് കോഴിക്കോട് നഗരത്തില്‍ എത്താറുണ്ടായിരുന്നെന്ന് മറ്റു മെമ്പര്‍മാര്‍ പറയുന്നു. അറിയപ്പെടുന്ന വ്യവസായികളുമായി അരുണ്‍കുമാര്‍ ഇടപാടുകള്‍ നടത്തുന്നതും ഇവിടെ വെച്ചാണ്. വ്യാജ വിലാസത്തില്‍ അംഗത്വം നേടിയ അരുണ്‍കുമാര്‍ ക്ലബ്ബിന്റെ മറവില്‍ നടത്തിയ എല്ലാ ഇടപാടുകളും അന്വേഷിക്കണമെന്ന് വിഷയം മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുമ്പില്‍ അവതരിപ്പിച്ച ഡി.സി.സി പ്രസിഡന്റ് കെ.സി അബു ആവശ്യപ്പെട്ടു. മറ്റു ജില്ലകളിലും മറ്റു നഗരങ്ങളിലും താമസിക്കുന്നവര്‍ അവരുടെ യഥാര്‍ത്ഥ വിവരങ്ങള്‍ നല്‍കിയാണ് അംഗത്വം നേടാറുള്ളത്. സ്വന്തം വിലാസം മറച്ചുവെച്ച് അരുണ്‍കുമാര്‍ മാത്രം വ്യാജ വിലാസം നല്‍കിയത് ദുരൂഹമാണ്. കേരള സര്‍വകലാശാലയില്‍ ഏഴുവര്‍ഷത്തെ അധ്യാപന പരിചയമുണ്ടെന്ന് വ്യാജ രേഖയുണ്ടാക്കിയ അരുണ്‍കുമാറിന് വ്യാജ വിലാസവും പുത്തരിയല്ല. രണ്ടുലക്ഷത്തോളം രൂപയാണ് അംഗത്വഫീസ്. ഇത്രയും തുക നല്‍കി കേരളത്തിലെ പ്രധാന നഗരത്തിലെ പ്രമുഖ ക്ലബ്ബുകളില്‍ അംഗത്വം നേടുന്നതിന് പിന്നിലെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്ന് കെ.സി അബു ആവശ്യപ്പെട്ടു

No comments:

Post a Comment