കുറേശെ മദ്യം ആകാം: മുഖ്യമന്ത്രി
ഗോള്‍ഫ് ക്ലബ് അംഗത്വത്തിനു മകന്‍ അരുണ്‍കുമാര്‍ കാശു കൊടുത്തുകാണുമെന്നു മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍. ആരുടെയും ചക്കാത്തിനു പോകുന്നതലല്ലോ? - പ്രവാസി പുരസ്കാര ചടങ്ങിനെത്തിയ മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു. വി.എ. അരുണ്‍കുമാര്‍ ഗോള്‍ഫ് ക്ലബില്‍ 75,000 രൂപ നല്‍കിയാണ് അംഗത്വം നേടിയതെന്ന വാര്‍ത്തയെ സംബന്ധിച്ച ചോദ്യത്തിനായിരുന്നു വിശദീകരണം. പണം കൊടുക്കാതെയും അംഗത്വം ലഭിക്കുമെന്നാണു ശനിയാഴ്ച മുഖ്യമന്ത്രി പറഞ്ഞിരുന്നത്. ഇതിനു പിന്നാലെയാണു പണം നല്‍കിയതിന്‍റെ രേഖകള്‍ പുറത്തു വന്നത്.
ഗോള്‍ഫ് ക്ലബ്ബില്‍ ആരെയും വെറുതേ അംഗമാക്കില്ല. അല്‍പ്പം കാശ് കൊടുത്താലേ ഗോള്‍ഫ് കളിക്കാന്‍ കഴിയൂ. എന്നാല്‍, അവിടെ ചില ആളുകളെപ്പറ്റി ആക്ഷേപമുണ്ട്. കുടിക്കാത്തവര്‍ കുറവാണ്. കോടതി പോലും വിലക്കിയിട്ടില്ല. കളിയൊക്കെ കഴിഞ്ഞു വിശ്രമിക്കുമ്പോള്‍ കുറേശെ ഇതുണ്ടാകുമെങ്കില്‍ ഉണ്ടാകട്ടെ.
No comments:
Post a Comment