Pages

Thursday, February 24, 2011

അരുണ്‍ കുമാര്‍ 75 കോടി കോഴ ആവശ്യപ്പെട്ടു

അരുണ്‍ കുമാര്‍ 75 കോടി കോഴ ആവശ്യപ്പെട്ടു:വി.ഡി സതീശന്‍



അരുണ്‍ കുമാര്‍
വി.ഡി സതീശന്‍
തിരുവനന്തപുരം:മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ മകന്‍ വി.എ അരുണ്‍കുമാറിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി വി.ഡി സതീശന്‍ എം.എല്‍.എ രംഗത്തെത്തി.കണ്ണൂരില്‍ 1500 കോടി മുടക്കി താപവൈദ്യുത നിലയം തുടങ്ങാന്‍ വന്ന വ്യവസായിയായ കെ.പി.പി നമ്പ്യാരോട് അരുണ്‍കുമാര്‍ 75 കോടി രൂപ കോഴ ചോദിച്ചുവെന്ന് സതീശന്‍ ആരോപിച്ചു.

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സഹയാത്രികനായിരുന്ന നമ്പ്യാരുടെ ആത്മകഥയുടെ ആദ്യ പതിപ്പില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടി സി.പി.എം നേതൃത്വത്തിനും പിണറായി വിജയനും പോളിറ്റ് ബ്യുറോയിലും പരാതി ചെന്നിരുന്നു. തുടര്‍ന്ന് സി.പി.എം നേതൃത്വം ഇടപെട്ട് പുസ്തകത്തിന്റെ് രണ്ടാം പതിപ്പില്‍ നിന്ന് ഈ പരാമര്‍ശം ഒഴിവാക്കി. അദ്ദേഹം പറഞ്ഞു.

വി.എസ് മുഖ്യമന്ത്രിയായ ശേഷം അരുണ്‍ കുമാര്‍ നടത്തിയ എല്ലാ വിദേശയാത്രകളെക്കുറിച്ചും അന്വേഷിക്കണം. വ്യാജരേഖയുണ്ടാക്കിയാണ് അരുണ്‍ കുമാര്‍ ഐ.എച്ച്.ആര്‍.ഡിയില്‍ നിയമനം നേടിയത്.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഐ.എച്ച്.ആര്‍.ഡി ജോയിന്റ് ഡയറക്ടര്‍ എന്ന നിലയില്‍ അരുണ്‍കുമാര്‍ എത്ര തവണ വിദേശയാത്ര നടത്തിയെന്ന് വ്യക്തമാക്കണം. ഇവ എന്തിനു വേണ്ടിയാണ്, മതിയായ അനുമതിയുടെയും രേഖകളോടുകൂടെയുമാണോ യാത്രയെന്ന് പരിശോധിക്കണം. യാത്രയില്‍ ആരെല്ലാം കൂടെയുണ്ടായിരുന്നു, വി.എസ് പറയുന്നതുപോലെ 'കളങ്കിതരായ' എത്ര പേരുമായി അരുണ്‍ കുമാര്‍ വിദേശങ്ങളില്‍ കൂടിക്കാഴ്ച നടത്തിയെന്ന് തെളിയിക്കാന്‍ വി.എസ് ബാധ്യസ്ഥനാണ്. അരുണ്‍ കുമാര്‍ കയര്‍ഫെഡ് എം.ഡിയായിരിക്കെ 14 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന വിജിലന്‍സ് കണ്ടെത്തലില്‍ അന്വേഷണം നടത്തണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ മരുമകള്‍ രജനി ഡയറക്ടറായ ചെറി എന്‍റര്‍പ്രൈസസ് എന്ന കമ്പനി ഓണ്‍ലൈന്‍ ലോട്ടറി നടത്തുന്ന സ്ഥാപനമായിരുന്നുവെന്നും അത് സ്‌പെയര്‍ പാര്‍ട്‌സ് വില്‍ക്കുന്ന സ്ഥാപനമാണെന്ന് അരുണ്‍കുമാര്‍ പറയുന്നത് ശരിയല്ലെന്നും കമ്പനിയുടെ ഉദ്ദേശലക്ഷ്യങ്ങളില്‍ ലോട്ടറി കച്ചവടം പറയുന്നുണ്ടെന്നും സതീശന്‍ പറഞ്ഞു. താന്‍ ഒരു പാവം സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണന്നാണ് അരുണ്‍ കുമാര്‍ എല്ലായ്‌പ്പോഴും പറയുന്നത്. എന്നാല്‍ പാവം സര്‍ക്കാരുദ്യോഗസ്ഥനായ അരുണ്‍ കുമാറിന് എങ്ങനെയാണ് തിരുവനന്തപുരത്തെ ഗോള്‍ഫ് ക്ലബില്‍ അംഗത്വം ലഭിച്ചതെന്ന് വ്യക്തമാക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

കേരളത്തില്‍ കാമ്പസ് സ്ഥാപിക്കുവാന്‍ ഇന്‍ഫോസിസുമായി സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടപ്പോള്‍ കരാര്‍ ഏറ്റുവാങ്ങാനും ടീകോം അധികൃതരെ സ്വീകരിക്കാന്‍ പോകാനും അരുണ്‍ കുമാറിന് എങ്ങനെയാണ് സാധിക്കുന്നതെന്നും വി.എസ് വ്യക്തമാക്കണം. പെണ്‍വാണിഭക്കാര്‍ക്കാരെ കയ്യാമം വെപ്പിക്കുമെന്ന് പറയുന്ന മുഖ്യമന്ത്രി കിളിരൂര്‍ കേസിലെ വി.ഐ.പിയെക്കുറിച്ച് എന്താണ് മിണ്ടാത്തത്.

സി.പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി.ശശിക്കെതിരെയുള്ള പരാതി കൈവശമുള്ള മുഖ്യമന്ത്രി എന്താണ് നടപടി എടുക്കാത്തത്. പാര്‍ട്ടി അന്വേഷിച്ച് ആവശ്യമായ നടപടി എടുക്കുമെന്നാണ് പറയുന്നത്. ഇക്കാര്യത്തില്‍ പാര്‍ട്ടി നേതാവ് എന്ന നിലയിലല്ല മുഖ്യമന്ത്രി എന്ന നിലയിലാണ് വി.എസ് പെരുമാറേണ്ടത്. അങ്ങനെയെങ്കില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് മുസ് ലീം ലീഗ് ഒരു കമ്മറ്റി രൂപവത്ക്കരിച്ച് അന്വേഷിച്ചാല്‍ മതിയാകുമല്ലോ എന്നും സതീശന്‍ ചോദിച്ചു.

2 comments:

  1. VD സതീശന്‍ ലോട്ടറി മാഫിയയില്‍ നിന്നും കോടികള്‍ കോഴവാങ്ങിയതായി വടക്കന്‍ പറവൂരിലെ ലോട്ടറി കടക്കാരന്‍ അപ്പുക്കുട്ടന്റെ വെളിപ്പെടുത്തല്‍.

    അന്യ സംസ്ഥാന ലോട്ടെറി മാഫിയകള്‍ക്ക് വക്കാലത്ത് പറയാന്‍ VD സതീശന്‍ MLA 7 കോടി 31 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതായി ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.
    പറവൂരിലെ പ്രമുഖ ലോട്ടറി വ്യാപാരി അപ്പുക്കുട്ടന്‍ മുഖേനെയാണ് സതീശന്‍ ലോട്ടറി മാഫിയയുമായി ബന്ധപ്പെട്ടത്.

    കൂടുതല്‍ തെളിവുകള്‍ തന്റെ പക്കല്‍ ഉണ്ടെന്നു അപ്പുക്കുട്ടന്‍ ചായക്കടയില്‍ വച്ചു പത്രക്കാരന്‍ കുമാരനോടു പറഞ്ഞു.

    ReplyDelete
  2. അഴിമതി കാര്‍ക്ക് ഒരു പാഠ പുസ്തകമാണ് അച്യുതാനന്ദന്‍..... ആദര്‍ശത്തിന്റെയും അഴിമതി വിരുദ്ധതയുടെയും മേലങ്കി അണിഞ്ഞു എങ്ങനെ കാശുണ്ടാക്കമെന്ന പാഠം...

    ReplyDelete