Pages

Monday, February 14, 2011

മുഖ്യമന്ത്രിയുടെ ഓഫീസ് സുപ്രീം കോടതിയെ സ്വാധീനിച്ചു

മുഖ്യമന്ത്രിയുടെ ഓഫീസ് സുപ്രീം കോടതിയെ സ്വാധീനിച്ചു
സുപ്രീംകോടതി ഉള്‍പ്പെടെയുള്ള ജുഡീഷ്യല്‍ സംവിധാനത്തെ സ്വാധീനിച്ചിട്ടുള്ള എറണാകുളം സ്വദേശിയായ "ദല്ലാളുമായി' കേരള മുഖ്യമന്ത്രിയുടെ ഓഫീസിന് ശക്തമായ ബന്ധമുണ്ടെന്നും ഇത് തെളിയിക്കാന്‍ തന്റെ പക്കല്‍ ആവശ്യത്തിന് തെളിവുകള്‍ ഉണ്ടെന്നും കേരള ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ കെ. രാംകുമാറിന്റെ വെളിപ്പെടുത്തല്‍. ഇന്ത്യയിലെ ഹൈക്കോടതികളിലെയും സുപ്രീംകോടതിയിലെയും പല ജഡ്ജിമാരുമായും മുഖ്യമന്ത്രിയുടെ ഓഫീസുമായി അവിഹിതബന്ധമുള്ള ഈ "ദല്ലാള്‍'ക്ക് ആത്മ ബന്ധമാണ്. ജഡ്ജിമാര്‍ക്ക് ഉന്നത പദവികളും പ്രമോഷനും സംഘടിപ്പിച്ചു കൊടുക്കലാണ് ഇയാളുടെ "ജോലി'. മറ്റ് യാതൊരു ജോലിയും ഇയാള്‍ക്കില്ല. രാംകുമാര്‍ പറഞ്ഞു. ഒരു പണിയും ഇല്ലാതെ ഡല്‍ഹിയില്‍ ചെന്നുപെട്ടയാളാണ് ഇംഗ്ലീഷും ഹിന്ദിയും വശമില്ലാത്ത ഈ ദല്ലാള്‍. സുപ്രീം കോടതിയിലെ ചില ജഡ്ജിമാരെ നേരെയല്ലാത്ത മാര്‍ഗ്ഗത്തില്‍ സ്വാധീനിച്ച് ഹൈക്കോടതിയിലെ പല ജഡ്ജിമാര്‍ക്കും ഉന്നത പദവികള്‍ വാങ്ങിച്ചുകൊടുക്കലാണ് ഇയാളുടെ പ്രധാന "പണി'. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന വി.കെ. ബാലിയുമായി ഈ "ദല്ലാള്‍ക്ക്' നല്ല അടുപ്പമാണെന്നും രാംകുമാര്‍ തുറന്നടിക്കുന്നു. വി.കെ. ബാലിയെ സുപ്രീംകോടതി ജഡ്ജിയാക്കുവാന്‍, ഭരണഘടനാ പരമായ യാതൊരു ബാധ്യതയും ഇല്ലാതിരിന്നിട്ടും സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതിയ ആളാണ് കേരള മുഖ്യമന്ത്രി വി.എസ് അച്ച്യുതാനന്ദന്‍. ഈ കത്തെഴുത്തില്‍ നിന്നു തന്നെ കരുതാം മുഖ്യമന്ത്രിക്ക് "ദല്ലാളുമായും' അടുപ്പമുണ്ടെന്ന് രാംകുമാര്‍ പറഞ്ഞു.
ജഡ്ജി പദവി വാങ്ങിച്ചുകൊടുക്കാന്‍, ഹൈക്കോടതികളില്‍ നിന്നും സുപ്രീംകോടതിയില്‍ നിന്നും അനുകൂല ഉത്തരവ് വാങ്ങിച്ചു കൊടുക്കുന്നതും ഇയാളുടെ സ്ഥിരം "ഏര്‍പ്പാടാണ്'. കേരള ഹൈക്കോടതിയിലെ ഒരു ഉശിരന്‍ ജഡ്ജിയെ സ്വാധീനിക്കാന്‍ ഒരു കക്ഷിയോട് പണവുമായി ""ദല്ലാള്‍'' എറണാകുളത്തെ താജ് ഹോട്ടലില്‍ എത്താന്‍ പറഞ്ഞതും പിന്നീട് "കക്ഷികള്‍' പൊലീസ് വലയിലായെന്നും രാംകുമാര്‍ പറഞ്ഞു. ഇപ്പോള്‍ എറണാകുളം സി.ജെ.എം. കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട് കേസ് നിലവിലുണ്ടെന്നാണ് തന്റെ ഓര്‍മ്മ. സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും പല ജഡ്ജിമാരുമായും ഇദ്ദേഹത്തിന് ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ ദല്ലാളുടെ കൈവശമുള്ള 4 ഫോണുകളുടെയും കോള്‍ വിശദാംശങ്ങള്‍ എടുത്താല്‍ മതിയാകും.
ബോംബെ ഹൈക്കോടതിയിലെ ഒരു ജഡ്ജിയുടെ ശിപാര്‍ശ പ്രകാരം മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണനെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും അത് പരാജയപ്പെട്ടപ്പോള്‍ അദ്ദേഹവുമായി ഇടഞ്ഞ് അദ്ദേഹത്തിനെതിരെ ആരോപണങ്ങള്‍ ചമക്കാന്‍ "ദല്ലാള്‍' കൂട്ടുനിന്നുവെന്നും അഡ്വ: രാംകുമാര്‍ വെളിപ്പെടുത്തി.
ദല്ലാള്‍ക്കെതിരെ നിലവില്‍ വിജിലന്‍സ് കേസുണ്ടെന്നും എന്നാല്‍ ഈ കേസിന്റെ നടപടികള്‍ മുന്നോട്ട് പോകുന്നില്ലെന്നും ഇത് മുഖ്യമന്ത്രിയുടെ ഓഫീസുമായി "ദല്ലാള്‍'ക്കുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാവാമെന്നും സ്വാഭാവികമായും സംശയിക്കും.
85 ലക്ഷം രൂപയുടെ വിമാനയാത്രയാണ് 2010 വര്‍ഷത്തില്‍ കൊച്ചിക്കാരനായ ഈ ദല്ലാള്‍ നടത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസുള്‍പ്പെടെയുള്ള ചില കേന്ദ്രങ്ങള്‍ക്കും ജുഡീഷ്യറിയുടെ ഉന്നതകേന്ദ്രങ്ങളുമായി ബന്ധമുണ്ടെന്ന് തെളിയാന്‍ ദല്ലാളുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ ശേഖരിച്ചാല്‍ മതിയാകും അഡ്വ.രാംകുമാര്‍ ആവര്‍ത്തിക്കുന്നു. ഡല്‍ഹിയില്‍ ഇരുന്ന് കേരള മുഖ്യമന്ത്രിയുടെ ഓഫീസുമായി അധികാര ഭാവത്തില്‍ തന്നെ ഈ "ദല്ലാള്‍' ഇടപഴകാറുണ്ട്. മുഖ്യമന്ത്രിയുമായും ദല്ലാള്‍ക്ക് ബന്ധമുണ്ട്.
മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവുമായി ബന്ധപ്പെട്ട കാലിത്തീറ്റ കുംഭകോണ കേസില്‍ സി.ബി.ഐ.ക്ക് അപ്പീലു കൊടുക്കാന്‍ നിയമപരമായി അധികാരമില്ലെന്ന് പറഞ്ഞത് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ചാണ്. ഇതേ സുപ്രീംകോടതിയാണ് കേരള മുഖ്യമന്ത്രി അച്ച്യുതാന്ദന്റെ അപ്പീലില്‍ മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയെ ശിക്ഷിച്ചത്.

3 comments:

  1. http://www.mechandrikaonline.com/viewnews.asp?mcat=Major&mitem=MJ2011122331412

    ReplyDelete
  2. നിങ്ങളൊക്കെ ഇത്രേം കാലം എവിടാരുന്നു ? എന്തെ ഇപ്പോള്‍ എല്ലാം തുറന്നു കുമ്പസാരിക്കുന്നത് എന്താ എപ്പോ കമ്മീഷന്‍ നിന്ന് പോയോ ?

    ReplyDelete
  3. അഡ്വ. രാംകുമാറിന്റെ പരാമര്‍ശം: അന്വേഷണം വേണമെന്ന്‌ കോണ്‍ഗ്രസ്‌
    Text Size:
    ന്യൂഡല്‍ഹി: മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദനെതിരെ അഡ്വ രാംകുമാര്‍ നടത്തിയ ആരോപണത്തെക്കുറിച്ച്‌ അന്വേഷണം വേണമെന്ന്‌ കെപിസിസി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല. ജഡ്‌ജിമാരെക്കുറിച്ച്‌ പൊതുയോഗത്തില്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ കെ. സുധാകരന്‍ എംപിയ്‌ക്കെതിരെ കേസെടുത്തു. എന്നാല്‍ കോടതിവിധിയെ സ്വാധീനിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ്‌ ശ്രമിച്ചെന്ന ആരോപണം അന്വേഷിക്കാന്‍ സംസ്‌ഥാന സര്‍ക്കാര്‍ തയാറായിട്ടില്ല. ഈ നടപടി രാഷ്‌ട്രീയ പ്രേരിതമാണെന്ന്‌ രമേശ്‌ ചെന്നിത്തല പറഞ്ഞു.

    ReplyDelete