Pages

Friday, February 25, 2011

വ്യാജ സര്‍ട്ടിഫിക്കറ്റ് ആണെന്ന്കോടതിചൂണ്ടിക്കാട്ടിയിട്ടും അരുണ്‍ കുമാര്‍ കേസില്ല

കോടതിചൂണ്ടിക്കാട്ടിയിട്ടും കേസില്ല
കേരള സര്‍വകലാശാലയില്‍നിന്നു ഡോക്റ്ററേറ്റ് എടുക്കുന്നതിനുള്ള രജിസ്ട്രേഷന് വി.എ. അരുണ്‍ കുമാര്‍ ഹാജരാക്കിയതു വ്യാജ സര്‍ട്ടിഫിക്കറ്റ് ആണെന്ന് അറിഞ്ഞിട്ടും കേസ് എടുക്കാത്തത് അദ്ദേഹത്തിന്‍റെ വിഐപി ബന്ധം കൊണ്ടാണെന്നു പ്രതിപക്ഷ ആരോപണം. ബയോ ഇന്‍ഫര്‍മാറ്റിക്സില്‍ പിഎച്ച്ഡിക്കു രജിസ്റ്റര്‍ ചെയ്യാന്‍ സ്വന്തം സ്ഥാപനത്തിന്‍റെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റാണ് അരുണ്‍ കുമാര്‍ ഹാജരാക്കിയത്. ഇന്ത്യന്‍ ശിക്ഷാ നിയമം 468, 471, 420 വകുപ്പുകള്‍ പ്രകാരം ഏഴു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന, ജാമ്യമില്ലാത്ത ക്രിമിനല്‍ കുറ്റമാണിതെന്നു നിയമവിദഗ്ധര്‍.

ഏഴുവര്‍ഷത്തെ അധ്യയന പരിചയമുണ്ടെങ്കില്‍ പിഎച്ച്ഡി പ്രവേശന പരീക്ഷ ഒഴിവാക്കാന്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ അരുണ്‍ കുമാറിന് ഈ യോഗ്യതയില്ല. ഐഎച്ച്ആര്‍ഡിയില്‍ ജോയിന്‍റ് ഡയറക്റ്റര്‍ തസ്തികയിലായിരുന്നു അദ്ദേഹത്തിനു ജോലി. അതിനാല്‍, വിദ്യഭ്യാസ സ്ഥാപനങ്ങളുടെ വൈസ് പ്രിന്‍സിപ്പലിന്‍റെ ചുമതലകൂടിയുണ്ടത്രേ. ഇത് അധ്യാപക തസ്തികയ്ക്കു സമാനമാണെന്നും 1997 മുതല്‍ വിദ്യാര്‍ഥികളെ തുടര്‍ച്ചയായി പഠിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം ധരിപ്പിച്ചു.

എന്നാല്‍ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയപ്പോള്‍ ഈ വാദങ്ങളൊന്നും വിശദീകരച്ചില്ല. 1997 മുതല്‍ അധ്യാപകനാണെന്നായിരുന്നു പ്രത്യക്ഷത്തില്‍ അവകാശപ്പെട്ടത്. സര്‍വകലാശാലയുടെ പരമോന്നത സമിതിയായ സിന്‍ഡിക്കറ്റിന് അരുണ്‍ കുമാറിന്‍റെ സര്‍ട്ടിഫിക്കറ്റില്‍ സംശയമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് റിസര്‍ച്ച് കമ്മിറ്റിയെ അന്വേഷണത്തിനു ചുമതലപ്പെടുത്തി. ഐച്ച്ആര്‍ഡിയുടെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും അരുണ്‍ കുമാര്‍ ക്ലാസുകള്‍ തുടര്‍ച്ചയായി കൈകാര്യം ചെയ്തിരുന്നില്ലെന്നു റിസര്‍ച്ച് കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. അരുണ്‍ കുമാര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്നും അന്വേഷണത്തില്‍ വ്യക്തമായി. ഇക്കാര്യം വിശദീകരിച്ചു വൈസ് ചാന്‍സലര്‍ക്കു സിന്‍ഡിക്കറ്റ് നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്‍റെ പിഎച്ച്ഡി രജിസ്ട്രേഷന്‍ റദ്ദാക്കി.

പിഎച്ച്ഡി രജിസ്ട്രേഷനു നല്‍കിയ അപേക്ഷയോടൊപ്പം പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ അറിവിലും വിശ്വാസത്തിലും സത്യസന്ധമാണെന്നു സത്യവാങ്മൂലവും നല്‍കിയിട്ടുണ്ട്. ഇതോടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വ്യാജ സത്യപ്രസ്താവന നടത്തിയെന്ന കുറ്റവും അരുണ്‍ കുമാറിന്‍റെ മേല്‍ ചുമത്താവുന്നതായി. ഇത്തരം സംഭവങ്ങളില്‍ സര്‍വകലാശാലയും സര്‍ക്കാരും വഞ്ചനക്കുറ്റത്തിനും വ്യാജരേഖ സൃഷ്ടിച്ചതിനും പരാതി നല്‍കുകയും കേസെടുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്യണമെന്നാണു ചട്ടം.

എന്നാല്‍, ഇത്തരം നടപടി സര്‍വകലാശാലയില്‍ നിന്നോ സര്‍ക്കാരില്‍ നിന്നോ ഉണ്ടായില്ല. കേസ് പരിഗണിച്ച കോടതി പോലും അരുണ്‍കുമാറിന്‍റെ വാദങ്ങള്‍ തള്ളിയിരുന്നു. അധ്യാപന യോഗ്യതയുണ്ടെന്നു കോടതിയില്‍ തെളിയിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല. ഇക്കാര്യം കീഴ്ക്കോടതി വിധിയില്‍ മജിസ്ട്രേറ്റ് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും കേസെടുക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. തന്‍റെ മകനു ലഭിക്കേണ്ട അവകാശം കെഎസ്യുവും ഒരു വിഭാഗം മാധ്യമങ്ങളും ചേര്‍ന്ന് അട്ടിമറിച്ചു എന്നു പ്രതികരിച്ചു വിവാദം ഒതുക്കുകയായിരുന്നു അന്നു വി.എസ് metro vartha ..

No comments:

Post a Comment