Pages

Wednesday, February 23, 2011

V.Sനും മകനും എതിരേ കേസ്

V.Sനും മകനും എതിരേ കേസ്

തിരുവനന്തപുരം
സ്വന്തം ലേഖകന്‍
ലോട്ടറി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തില്‍ മുഖ്യമന്ത്രിയുടെ മകന്‍ വി.എ. അരുണ്‍കുമാറിനെതിരേ കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവ്. ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാണ് അരുണ്‍കുമാറിനെതിരേ അന്വേഷണം നടത്താന്‍ പൊലീസിനു നിര്‍ദേശം നല്‍കിയത്. മജിസ്ട്രേറ്റ് എ.എം. ബഷീറാണ് ഹര്‍ജി പരിഗണിച്ചത്. കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിന്‍റെ അന്വേഷണത്തില്‍ വി.എസ്. അച്യുതാനന്ദന്‍ ഇടപെട്ടുവെന്ന ആരോപണത്തില്‍ വി.എസിനെതിരേ കേസെടുക്കണമെന്ന മറ്റൊരു ഹര്‍ജി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി 28ന് വിശദമായ വാദം കേള്‍ക്കാന്‍ മാറ്റി.
മദ്യദുരന്തം നടക്കുന്ന സമയത്തു മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി. ശശി നടത്തിയ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തിലാണു മുഖ്യമന്ത്രിക്കെതിരേയുള്ള ഹര്‍ജി. ക്രിമിനല്‍ നടപടി ക്രമം 190, 200 പ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 166, 511 വകുപ്പുകള്‍ പ്രകാരവുമുള്ള കേസാണു മുഖ്യമന്ത്രിക്കെതിരേ ഉന്നയിച്ചിരിക്കുന്നത്. പാര്‍ട്ടിയിലെ പ്രമുഖരെ ബാധിക്കുമെന്നതു കൊണ്ടാണ് അന്വേഷണ കമ്മിഷനായ ജസ്റ്റിസ് മോഹന്‍ കുമാറിനെ സ്വാധീനിക്കാന്‍ ശ്രമിച്ചതെന്ന് ഹര്‍ജിക്കാരനായ അഡ്വ. ഷാഹുല്‍ ഹമീദ് ബോധിപ്പിച്ചു.
പി. ശശി, അന്വേഷണ കമ്മിഷനായിരുന്ന ജസ്റ്റിസ് മോഹന്‍കുമാര്‍, മലയാള മ നോരമ, മാതൃഭൂമി, കേരള കൗമുദി പത്രങ്ങളുടെ ന്യൂസ് എഡിറ്റര്‍മാര്‍ എന്നിവരെ സാക്ഷിയായി ചേര്‍ത്തിട്ടുണ്ട്. അഡ്വ, മൈക്കിള്‍ കുട്ടിയാണു ഹര്‍ജിക്കാരനു വേണ്ടി കേസ് നല്‍കിയത്. അന്യസംസ്ഥാന ലോട്ടറി ലോബിയെ സഹായിക്കാന്‍ കേസുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം വൈകിപ്പിക്കുന്നതിനു മുഖ്യമന്ത്രിയുടെ മകന്‍ ഇടപെട്ടു എന്ന ആരോപണമാണു മറ്റൊരു ഹര്‍ജിയായി കോടതിക്കു മുന്‍പാകെ എത്തിയത്.
പൂന്തുറ മാണിക്യവിളാകം നിവാസില്‍ വിഴിഞ്ഞം ഇസഹാക്കാണു ഹര്‍ജി നല്‍കിയത്. സാന്‍റിയാഗോ മാര്‍ട്ടിന്‍, ജോണ്‍ കെന്നഡി എന്നിവരെ പ്രതിസ്ഥാനത്തു ചേര്‍ത്ത് നേരത്തേ ഇസഹാക്ക് നല്‍കിയ ഹര്‍ജിയില്‍ കോടതി നിര്‍ദേശപ്രകാരം ഫോര്‍ട്ട് പൊലീസ് അന്വേഷണം നടത്തിവരുകയാണ്. ഈ കേസിനൊപ്പം അരുണ്‍കുമാറിന്‍റെ പങ്കും അന്വേഷിക്കണമെന്നാണു കോടതി ഉത്തരവിട്ടത്.

No comments:

Post a Comment