മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ഡല്‍ഹിയിലെ ദല്ലാള്‍ കുമാര്‍ എന്ന ആളാണെന്നും ജയ്ഹിന്ദ് ടി.വി വെളിപ്പെടത്തി.
ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ രാംകുമാര്‍ മുഖ്യമന്ത്രിയുടെ തലസ്ഥാനത്തെ ദല്ലാളിനെ കുറിച്ച് നടത്തിയ വെളിപ്പെടുത്തലിന്റെ ചുവടുപിടിച്ചു ചാനല്‍ നടത്തിയ അന്വേഷണത്തിലാണ് കുമാറും അച്യുതാനന്ദനും തമ്മിലുള്ള ബന്ധത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ കണ്ടെത്താനായത്.ടി.ജി.നന്ദകുമാറെന്നാണ് മുഴുവന്‍ പേരെങ്കിലും ഇദ്ദേഹം സ്വയം പരിചയപ്പെടുത്തുന്നത് കുമാറെന്നാണ്. കംപ്ലെയിന്റ് കുമാറെന്നും അഭിഭാഷകര്‍ക്കിടയില്‍ വിളിപ്പേരുണ്ട്. കൊച്ചി സ്വദേശിയാണ്. പല കോര്‍പ്പറേറ്റ് കമ്പനികളുടേയും ഇടനിലക്കാരനാണ് ഇദ്ദേഹം. മിക്ക ജഡ്ജിമാരുടേയും വസതിയില്‍ മുന്‍കൂര്‍ സമയമെടുക്കാതെ കടുന്നു ചെല്ലാനുള്ള സ്വാതന്ത്രൃമുണ്ടെന്നാണ് കുമാറിന്റെ അവകാശവാദം.
ഇടമലയാര്‍ അടക്കം അച്യതാനന്ദന്റെ സുപ്രീംകോടതിയിലെ പലകേസു നടത്തിപ്പിലേയും പ്രധാന ഇടനിലക്കാരനാണ് കുമാര്‍. ലാവ്ലിന്‍ കേസിലും അച്യുതാനന്ദന് വേണ്ടി കുമാര്‍ ഇടപെടല്‍ നടത്തിയിട്ടുണ്ട്.
No comments:
Post a Comment