തിരുവനന്തപുരം: മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ മകനും ഐ.എച്ച്.ആര്‍.ഡി അഡീഷണല്‍ ഡയറക്ടറുമായ വി.എ. അരുണ്‍കുമാര്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ നടത്തിയ വിദേശയാത്ര റിയല്‍എസ്റ്റേറ്റ് കമ്പനിയുടെ ചെലവിലാണെന്ന് തെളിവുകള്‍.
കഞ്ചിക്കോട് റയില്‍വേ കോച്ച് ഫാക്ടറിയുടെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ ഫയല്‍ അരുണ്‍കുമാറിന്റെ വിദേശയാത്ര സ്‌പോണ്‍സര്‍ ചെയ്ത റിയല്‍ എസ്റ്റേറ്റ് കമ്പനിക്കുവേണ്ടി മുഖ്യമന്ത്രി മുക്കിയെന്ന് വീക്ഷണം കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വിസ നല്‍കിയതും റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ്. ഐ.എച്ച്.ആര്‍.ഡി ജോയിന്റ് ഡയറക്ടറായിരിക്കെ അരുണ്‍കുമാര്‍ മൂന്നുതവണയാണ് ദുബായ് യാത്ര നടത്തിയത്.
2010 നവംബര്‍ ഒമ്പതിനു ദുബായിലെത്തിയ അരുണ്‍ കുമാര്‍ 12 വരെ അവിടെ തങ്ങിയിരുന്നു. വിസ നല്‍കിയതു ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോണ്ടൂര്‍ ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍ കമ്പനിയായിരുന്നു. ഇന്ത്യയില്‍ കേരളമാണ് ഇവരുടെ പ്രധാന ബിസിനസ് കേന്ദ്രം. പ്രധാനപദ്ധതികള്‍ തിരുവനന്തപുരം കേന്ദ്രീകരിച്ചാണു നടത്തുന്നത്. ഇവര്‍ നല്‍കിയ വിസയില്‍ അരുണ്‍കുമാര്‍ നടത്തിയ യാത്ര സംബന്ധിച്ച് ഐഎച്ച്ആര്‍ഡിയോ സര്‍ക്കാരോ അറിഞ്ഞിരുന്നില്ല. അതിനു മുമ്പ് ജനുവരി, ഫെബ്രുവരി മാസങ്ങളിലും ദുബായ് യാത്ര നടത്തിയിരുന്നു. 2006 മുതല്‍ 2010 വരെ അരുണ്‍ കുമാര്‍ വിദേശയാത്ര നടത്തിയിട്ടില്ലെന്നാണു വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയില്‍ ഐ.എച്ച്.ആര്‍.ഡി വ്യക്തമാക്കിയിട്ടുള്ളത്.

No comments:
Post a Comment