വി.എസ് അച്യുതാനന്ദന്റെ
മകന്റെ വിദേശയാത്രകള്‍ സ്‌പോണ്‍സര്‍ ചെയ്തത് റിയല്‍ എസ്റ്റേറ്റ് കമ്പനി
വി.എ.അരുണ്‍കുമാര്‍ വിദേശയാത്ര നടത്തിയതിന്റെ സംസാരിക്കുന്ന തെളിവ്.
തിരുവനന്തപുരം: വി.എസ് അച്യുതാനന്ദന്റെ മകനും ഐ.എച്ച്.ആര്‍.ഡി അഡീഷണല്‍ ഡയറക്ടറുമായ വി.എ. അരുണ്‍കുമാര്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ നടത്തിയ വിദേശ യാത്ര റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ ചെലവിലാണെന്ന് തെളിവുകള്‍. വിസ നല്‍കിയതും റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ്. ഐ.എച്ച്.ആര്‍.ഡി ജോയിന്റ് ഡയറക്ടറായിരിക്കെ അരുണ്‍കുമാര്‍ മൂന്നുതവണയാണ് ദുബായ് യാത്ര നടത്തിയത്. 2010 നവംബര്‍ ഒമ്പതിനു ദുബായിലെത്തിയ അരുണ്‍ കുമാര്‍ 12 വരെ അവിടെ തങ്ങിയിരുന്നു. വിസ നല്‍കിയതു ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോണ്ടൂര്‍ ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍ കമ്പനിയായിരുന്നു. ഇന്ത്യയില്‍ കേരളമാണ് ഇവരുടെ പ്രധാന ബിസിനസ് കേന്ദ്രം. പ്രധാന പദ്ധതികള്‍ തിരുവനന്തപുരം കേന്ദ്രീകരിച്ചാണു നടത്തുന്നത്. ഇവര്‍ നല്‍കിയ വിസയില്‍ അരുണ്‍ കുമാര്‍ നടത്തിയ യാത്ര സംബന്ധിച്ച് ഐഎച്ച്ആര്‍ഡിയോ സര്‍ക്കാരോ അറിഞ്ഞിരുന്നില്ല. അതിനു മുമ്പ് ജനുവരി, ഫെബ്രുവരി മാസങ്ങളിലും ദുബായ് യാത്ര നടത്തിയിരുന്നു. 2006 മുതല്‍ 2010 വരെ അരുണ്‍ കുമാര്‍ വിദേശയാത്ര നടത്തിയിട്ടില്ലെന്നാണു വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയില്‍ ഐ.എച്ച്.ആര്‍.ഡി വ്യക്തമാക്കിയിട്ടുള്ളത്.
2010 ജനുവരി 27 മുതല്‍ ഫെബ്രുവരി ഒന്നു വരെയും ഏപ്രില്‍ 21 മുതല്‍ 27 വരെയും ദുബായ് യാത്ര നടത്തിയിരുന്നു. 2007 ജനുവരിയില്‍ അഞ്ചു ദിവസവും 2008 ജനുവരിയില്‍ ഒരു ദിവസവും ഇതേവര്‍ഷം മാര്‍ച്ചില്‍ ആറു ദിവസവും ദുബായില്‍ ചെലവഴിച്ചു. ഇതിനു പുറമെ യൂറോപ്പ്, ബാങ്കോക്ക് എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തിയിരുന്നു. ദുബായ് എമിഗ്രേഷന്‍ വകുപ്പിന്റെ രേഖയില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ ഇസഡ് 12543364 എന്നും അരുണ്‍ കുമാര്‍ വേലിക്കകത്ത് അച്യുതാനന്ദന്‍ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. വിദേശയാത്ര നടത്തുന്ന സമയത്ത് അരുണ്‍ കുമാര്‍ സര്‍ക്കാര്‍ അനുമതി തേടുകയോ സ്ഥാപനത്തെ അറിയിക്കുകയോ ചെയ്തിട്ടില്ല.
2008 ഒക്‌ടോബറില്‍ സംസ്ഥാന സര്‍ക്കാരിന്റെ പേഴ്‌സനല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ റിഫോംസ് വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വിദേശയാത്ര നടത്തുമ്പോള്‍ അനുമതി തേടേണ്ടതിനെ സംബന്ധിച്ച് വിശദമായി വ്യക്തമാക്കിയിട്ടുണ്ട്. ഉന്നത പഠനത്തിനോ വിദ്യാഭ്യാസപരമായ യാത്രകള്‍ക്കോ സമ്മേളനങ്ങള്‍ക്കോ സെമിനാറുകള്‍ക്കോ പങ്കെടുക്കുകയാണെങ്കില്‍ സര്‍ക്കാരിന്റെ അനുമതി തേടണമെന്നു നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കു വിദേശ യാത്ര നടത്തേണ്ടിവന്നാലും സര്‍ക്കാര്‍ അനുമതി ആവശ്യമാണ്. ഐജി ടോമിന്‍ ജെ. തച്ചങ്കരി മുന്‍കൂര്‍ അനുമതിയില്ലാതെ വ്യക്തിപരമായ ആവശ്യത്തിനു വിദേശയാത്ര നടത്തിയതിനു മുഖ്യമന്ത്രി അടുത്തകാലത്തു നടപടിക്കു ശുപാര്‍ശ ചെയ്തിരുന്നു. ഇപ്പോള്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന തച്ചങ്കരിയുടെ സസ്‌പെഷന്‍ കാലാവധി നാലു തവണ നീട്ടുകയും ചെയ്തു.
No comments:
Post a Comment