തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യദുരന്തം അന്വേഷിച്ച ജസ്റ്റിസ് മോഹന്‍കുമാര്‍ കമ്മീഷനെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് വി.എസ് അച്യുതാനന്ദനെതിരെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു.
വി.എസിനൊപ്പം പി ശശിയും കുറ്റാരോപിതനാണ് കൂടാതെ പിണറായി വിജയന്‍ സാക്ഷിപട്ടികയിലുണ്ട്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജ്‌സ്‌ട്രേറ്റ് കോടതിയുടെ ചാര്‍ജ്ജുള്ള ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്(5) എ.എം അഷറഫ് വിചാരണ ഈ മാസം 12ന് വച്ചു. സ്വാധീന ശ്രമം പ്രതിപക്ഷ നേതാവായിരുന്ന ഉമ്മന്‍ചാണ്ടി കഴിഞ്ഞ നിയമസഭയില്‍ ഉന്നയിച്ചിരുന്നു. പി ശശി 2011 ഫെബ്രുവരി 5ന് പിണറായി വിജയന് എഴുതിയ കത്തിലൂടെയാണ് സ്വാധീന ശ്രമത്തിന്റെ വിവരം പുറത്തു വന്നത്. കത്തിന്റെ പൂര്‍ണ രൂപം കോടതിക്കു കൈമാറിയിട്ടുണ്ട്. കത്തിന്റെ ആധികാരികത ബോധ്യപ്പെടുത്താനാണ് പിണറായി വിജയനെ സാക്ഷിയാക്കിയത്.കല്ലുവാതുക്കല്‍ മദ്യ ദുരന്തത്തില്‍ അബ്കാരികളും ഉന്നത പോലീസ്, എക്‌സൈസ് ഉദ്യോഗസ്ഥരുമായുള്ള പ്രതികളുടെ അവിഹിത ബന്ധം മോഹന്‍ കുമാര്‍ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. വി.എസ് അച്യുതാനന്ദന് ഏറെ താല്‍പര്യമുള്ള ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ അന്നു മതുല്‍ തന്നെ അച്യുതാനന്ദന്‍ ചരടുവലി തുടങ്ങി. ഫോണ്‍ വഴി വി.എസ് അച്യുതാനന്ദന്‍ കമ്മീഷനെ ബന്ധപ്പെട്ടിരുന്നു. പിന്നീട് ദൂതന്‍മാര്‍ മുഖേനയും വി.എസ് കമ്മീഷനെ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നു. ഇതു സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തണമെന്നും അല്ലെങ്കില്‍ കോടതി നേരിട്ട് അന്വേഷിക്കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. നേരത്തേ ഹര്‍ജി നിലനില്‍ക്കില്ല എന്ന സാങ്കേതി കാരണത്താല്‍ മജിസ്‌ട്രേറ്റ് കോടതി ഹര്‍ജി നിരസിച്ചിരുന്നു. തുടര്‍ന്ന് പരാതിക്കാരനായ പൂന്തുറ നിവാസി തല്‍ഹത് ഇസഹാക്ക്, അഡ്വ. സാന്‍ടി ജോര്‍ജ്ജ് മുഖേന കൂടുതല്‍ തെളിവു സഹിതം നല്‍കിയ ഹര്‍ജി ഇന്നലെ കോടതി ഫയലില്‍ സ്വീകരിക്കുകയായിരുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment