ഡിവൈഎസ്പിയെ സ്വാധീനിക്കാന്‍ നടരാജന്‍ ശ്രമിച്ചത് വി.എസിന്റെ നിര്‍ദേശപ്രകാരമെന്നു സര്‍ക്കാര്‍
കൊച്ചി . ഭൂമിദാനക്കേസിന്റെ അന്തിമറിപ്പോര്‍ട്ടില്‍ വി.എസ്. അച്യുതാനന്ദനെ ഒഴിവാക്കാന്‍വേണ്ടി ഇന്‍ഫര്‍മേഷന്‍ കമ്മിഷണറായ മുന്‍ ഡിഐജി നടരാജന്‍ കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പി വി.ജി. കുഞ്ഞനെ സ്വാധീനിക്കാന്‍ ശ്രമിച്ചതു വി.എസിന്റെ നിര്‍ദേശപ്രകാരമാണെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.
നടരാജന്‍ കോഴിക്കോട്ടെ നവരത്ന അപ്പാര്‍ട്മെന്റില്‍ 2012 മാര്‍ച്ച് 31നു കുഞ്ഞനെ നേരിട്ടു വിളിച്ചുവരുത്തി പ്രേരണ ചെലുത്തി. പലതവണ മൊബൈല്‍ ഫോണിലും വിളിച്ചു. ബന്ധുവായ ടി.കെ. സോമന് അനര്‍ഹമായി സര്‍ക്കാര്‍ ഭൂമി ദാനം ചെയ്യാന്‍ അന്നത്തെ മുഖ്യമന്ത്രി വി.എസിന്റെ മുഖ്യപങ്കാളിത്തത്തില്‍ ഗൂഢാലോചനയും അധികാര ദുര്‍വിനിയോഗവും നടന്നു. വി.എസിനും മറ്റു പ്രതികള്‍ക്കുമെതിരെ ശക്തമായ തെളിവായി രേഖകളും മൊഴികളുമുണ്ടെന്ന് പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ ജനറല്‍ ടി. ആസഫലി രേഖാമൂലം അറിയിച്ചു.
ഇടതുഭരണകാലത്ത് വി.എസിന്റെ നോമിനിയായാണ് നടരാജന്‍ ഇന്‍ഫര്‍മേഷന്‍ കമ്മിഷണര്‍ ആയത്. നടരാജന്‍ 1999-2000ല്‍ കോഴിക്കോട് റൂറല്‍ എസ്പി ആയിരിക്കെ കുഞ്ഞന്‍ വടകരയിലും കൊയിലാണ്ടിയിലും എസ്ഐ ആയിരുന്നു. 2012 സെപ്റ്റംബര്‍ 15, 16, 17 തീയതികളില്‍ കുഞ്ഞനെ വിളിച്ച് വി.എസിനെ രക്ഷപ്പെടുത്താന്‍ ആവശ്യപ്പെട്ടെങ്കിലും കുഞ്ഞന്‍ വഴങ്ങിയില്ല. വ്യക്തിപരമായ അടുപ്പം മുതലെടുത്ത് കുഞ്ഞനെ സ്വാധീനിക്കാന്‍ ശ്രമിച്ചതു കേസ് ഡയറിയില്‍ വ്യക്തമാണ്. ഇതേക്കുറിച്ചു വിജിലന്‍സ് അന്വേഷണം തീരുമാനിച്ചിട്ടുണ്ട്.
ഭൂമി പതിച്ചുകിട്ടാന്‍ സോമന്‍ 2006 ജനുവരി 14നു നല്‍കിയ അപേക്ഷയില്‍ സ്വന്തം കൈപ്പടയില്‍ വി.എസിന്റെ ഭാര്യയുടെയും എഡിഎമ്മിന്റെയും മൊബൈല്‍ നമ്പറുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അധികാരത്തിന്റെ ഇടനാഴികളില്‍ അപേക്ഷ അതിവേഗം മുന്നേറിയതു ഫയല്‍ കുറിപ്പുകളില്‍ വ്യക്തമാണ്. അപേക്ഷ നിശ്ചിത ഫോമില്‍ അല്ലാത്തതിനാല്‍ അപേക്ഷിച്ച ഉടന്‍ തഹസില്‍ദാര്‍ നടപടിയെടുത്തില്ല.
എന്നാല്‍, വി.എസ് മുഖ്യമന്ത്രിയായശേഷം സോമന്‍ വീണ്ടും ആവശ്യം ഉന്നയിച്ചു. വി.എസുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ജില്ലാ കലക്ടര്‍ എന്‍.എ. കൃഷ്ണന്‍കുട്ടിയെ സമീപിച്ചു. കലക്ടര്‍ക്കു നല്‍കിയ കത്തില്‍ വി.എസുമായി സംസാരിച്ച കാര്യം വ്യക്തമാണ്. ബന്ധുവിനു ഭൂമി കിട്ടാന്‍ വി.എസിന്റെ ഇടപെടല്‍ രേഖയില്‍ നിന്നറിയാം. അപേക്ഷയില്‍ 'എഡിഎം/ഡപ്യൂട്ടി കലക്ടര്‍, വ്യക്തിപരമായി ശ്രദ്ധിക്കണമെന്നു രേഖപ്പെടുത്തിയിരുന്നു. തഹസില്‍ദാറുടെ ഫയല്‍ നോട്ടിലും ഇക്കാര്യം മനസ്സിലാകും. 2007 ജൂണ്‍ 27ന് ജില്ലാ കലക്ടര്‍ തഹസില്‍ദാറെ ചര്‍ച്ചയ്ക്കു വിളിച്ചു. കലക്ടര്‍ അനാവശ്യതിടുക്കം കാട്ടിയതും ഫയലില്‍ നിന്നറിയാം.
നിയമപ്രകാരം ബദല്‍ ഭൂമിക്കു വ്യവസ്ഥയില്ലെന്നിരിക്കെ കലക്ടര്‍ നിയമം ലംഘിച്ച് ഇടപെട്ടു. ആദ്യം 1977 ഏപ്രിലില്‍ സ്ഥലം അനുവദിച്ചപ്പോള്‍ പണമടച്ച് ഏറ്റുവാങ്ങിയിരുന്നില്ല. ആദ്യ അപേക്ഷയ്ക്ക് 29 വര്‍ഷങ്ങള്‍ക്കുശേഷം 2009 ഓഗസ്റ്റ് 22നു സര്‍ക്കാരിനു നല്‍കിയ രണ്ടാം അപേക്ഷയില്‍ യഥാര്‍ഥ വരുമാനം, മറ്റു ഭൂമി തുടങ്ങിയ കാര്യങ്ങള്‍ മറച്ചുവച്ചു. കുടുംബവാര്‍ഷിക വരുമാനം 1,94,400 രൂപയാണെന്നതും, സോമന് ആര്യാട് ഭൂമിയുള്ളതും ഭാര്യക്ക് കോമളപുരത്ത് ഭൂമിയുള്ളതും മറച്ചുവച്ചു. 25 വര്‍ഷത്തേക്കു കൈമാറ്റം പാടില്ലെന്ന വ്യവസ്ഥയില്‍ ഇളവു നല്‍കിയതും വി.എസ് നിയമവിരുദ്ധമായി ഇടപെട്ടാണ്. ഇളവ് നിയമാനുസൃതമല്ലെന്നു വിലയിരുത്തി റവന്യു അഡീ. ചീഫ് സെക്രട്ടറിയുടെയും, റവന്യു അഡീ. സെക്രട്ടറിയുടെയും കുറിപ്പുകളുണ്ടെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.
എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് വി.എസ്. അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു വിശദീകരണം. 2012 ജനുവരി 13നാണ് വി.എസിനും മറ്റ് ഏഴു പേര്‍ക്കുമെതിരെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. നാലു മുന്‍മന്ത്രിമാര്‍ ഉള്‍പ്പെടെ 66 സാക്ഷികളുടെ മൊഴിയെടുത്തു. 57 രേഖകള്‍ കണ്ടെടുത്തു. 10 മുഖ്യസാക്ഷികളുടെ കൂടി മൊഴിയെടുക്കാനുണ്ടെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.
http://www.manoramaonline.com/cgi-bin/M
MOnline.dll/portal/ep/malayalamContentVi ew.do?contentId=12633243&programId=10737 53765&channelId=-1073751706&BV_ID=@@@&ta bId=11

No comments:
Post a Comment