Pages

Saturday, October 19, 2013

VS

വി എസ് പറയുന്ന പ്രധാനമായും നാല് കാര്യങ്ങള്‍ ആണ് പറയുന്നത്. എന്തൊക്കെയാണത്?

1) കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ആധികാരത്തില്‍ വരാതിരിക്കുന്നതിന് കാരണം സി പി ഐ എമ്മിലെ ഒരു വിഭാഗം കളിച്ചത് കൊണ്ടാണ്. ജാതീയമായി മണ്ഡലനില പരിശോധിച്ച് ഏജ് താജിക്കാണോ മണ്ഡലത്തില്‍ മേല്‍ക്കൈ ആ ജാതിയില്‍പ്പെട്ട സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ചാല്‍ അധികാരം നിലനിര്‍ത്താന്‍ സാധിക്കുമായിരുന്നു എന്ന് അദ്ദേഹം സമര്‍ത്ഥിക്കുന്നു. വട്ടീയൂര്‍കാവ് മണ്ഡലത്തെയാണ് സഖാവ് ഉദാഹരിക്കുന്നത്. നായര്‍ഭൂരിപക്ഷ പ്രദേശമായ അവിടെ നായര്‍ ജീതിയില്‍പ്പെട്ട എം വിജയകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കി നിര്‍ത്താതെ, ചെറിയാന്‍ ഫിലിപ്പ് എന്ന കൃസ്ത്യന്‍മതത്തില്‍പ്പെട്ട സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ചത് ശരിയായില്ല എന്നാണ് 'ഉത്തമകമ്യൂണിസ്റ്റ്' ചേരിയുടെ വക്താവായ വി എസ് പറയുന്നത്.

കമ്യൂണിസ്റ്റ് നയ വ്യതിയാനം, സിപിഐ എമ്മിലെ വലതുവത്കരണം, മദനി വിഷയത്തിലെ പാളിച്ച തുടങ്ങി സഖാവ് വി എസ് വിമര്‍ശന വിധേമാക്കുന്ന പലതിനും ഈ തുറന്ന് പറച്ചിലിലൂടെ അദ്ദേഹം തന്നെ ഉത്തരം സമ്മാനിക്കുന്നുണ്ട്. വി എസ് പറയുന്നതിന്റെ പച്ച മലയാളം വര്‍ഗം എന്നതിനെ മാറ്റി ജാതി പകരംവെക്കണം എന്നതാണ്. മാര്‍ക്‌സിസത്തിന്റെ അടിസ്ഥാനബോധത്തെ തന്നെ വി എസ് തള്ളിപ്പറയുകയാണ്. അതിനൊപ്പം ഒരു വസ്തുത കൂടി കാണേണ്ടതുണ്ട്. വട്ടിയൂര്‍കാവ് മണ്ഡലത്തില്‍ ചെറിയാന്‍ഫിലിപ്പ് മത്സരിക്കും മുമ്പ് നടന്ന ലകസഭാ ഇലക്ഷനില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായിമത്സരിച്ച സി പി ഐ നേതാവ് രാമചന്ദ്രന്‍ നായരേക്കാള്‍ വോട്ട് ചെറിയാന്‍ ഫിലിപ്പിന് ലഭിക്കുകയും ചെയ്തിരുന്നു. അത്തരത്തിലുള്ള വസ്തുതകളെ ഒളിച്ചുവെച്ചാണ് സഖാവ് വി എസ് 'ഉത്തമനിരീക്ഷണം' നടത്തുന്നത്. വി എസിന്റെ ഫ്ലക്‌സും ഒട്ടിച്ച് വിപ്ലവം പറഞ്ഞ് നടക്കുന്നവര്‍ക്കും ഇതേ അഭിപ്രായം തന്നെയാവും എന്ന് കരുതാം. അവര്‍ക്ക് വേണ്ടി ഒരോ ലോഡ് പുച്ഛവും സഹതാപവും വിതരണം ചെയ്യാം.

2) ടി പി ചന്ദ്രശേഖരന്‍ കൊലപാതകം പാര്‍ട്ടിയെ നാണംകെടുത്തി. വ്യത്യസ്ത അഭിപ്രായക്കാരെ വകവരുത്തുന്നത് പാര്‍ട്ടി നയമല്ല. ചന്ദ്രശേഖരന്‍ വധം സംബന്ധിച്ച് പാര്‍ട്ടി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പുറത്ത് വിടാനാവാത്ത സാഹചര്യമാണ് നിലവിലുള്ളത് എന്നതാണ് വി എസിന്റെ രണ്ടാമത്തെ അഭിപ്രായം.

വി എസ് പങ്കെടുത്ത കേന്ദ്രകമ്മറ്റിയാണ് ടി പി ചന്ദ്രശേഖരന്റെ കൊലപാതകം അപലപനീയമാണെന്ന് പറഞ്ഞത്. പാര്‍ട്ടിക്ക് കൊലപാതകത്തില്‍ യാതൊരു പങ്കുമില്ല എന്ന് അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം വ്യക്തമാക്കിയതും ആ കേന്ദ്രകമ്മറ്റിയാണ്. ആ കമ്മറ്റിയില്‍ തീര്‍ച്ചയായും വി എസ് തന്റെ വാദങ്ങള്‍ നിരത്തികാണുമല്ലൊ. മാതൃഭൂമിയുടെ ഭാഷയില്‍ പറഞ്ഞാല്‍, വി എസിന്റെ നിലപാടുകളോട് ചേര്‍ന്ന് നില്‍ക്കുന്ന ബംഗാള്‍ സഖാക്കളും സീതാറാം യച്ചൂരിയും അടങ്ങുന്ന കേന്ദ്രകമ്മറ്റി, വി എസിന്റെ വാദങ്ങളെ തള്ളിക്കളഞ്ഞത് കൊണ്ടാണല്ലൊ, പാര്‍ട്ടിക്ക് ആ കൊലപാതകത്തില്‍ ഒരു പങ്കുമില്ല എന്ന് കൃത്യതയോടെ വെളിപ്പെടുത്താന്‍ സാധിച്ചത്. സമൂഹത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുകയും കേരളത്തിലെ സിപിഐ എം പ്രതിരോധത്തിലാണ്ട് പോവുകയും ചെയ്ത വിഷയം ആയതുകൊണ്ട് ചന്ദ്രശേഖരന്‍ കൊലപാതകത്തെ കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി ഒരു കമ്മീഷനെ വെച്ചു. ആ കേസില്‍ കോടതി നടപടികള്‍ പുരോഗമിക്കുന്നത് കൊണ്ടാണ്, കോടതിയെ സ്വാധീനിക്കാന്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടു എന്ന അപഖ്യാതി ഉണ്ടാവാതിരിക്കാന്‍ റിപ്പോര്‍ട്ടിന്‍റെ വിശദാംശങ്ങള്‍ പാര്‍ട്ടി വെളിപ്പെടുത്താതെ ഇരിക്കുന്നുണ്ടാവുക. അത് മുതിര്‍ന്ന കേന്ദ്രകമ്മറ്റിയംഗത്തിന് അറിവില്ലാത്ത കാര്യമാവില്ല. പക്ഷെ, അവിടെയും ചോര തന്നെ കൊതുകിന് കൗതുകം എന്ന ചൊല്ല് ഓര്‍മിപ്പിച്ചുകൊണ്ട് വി എസ് ആഞ്ഞടിക്കുകയാണ്.

പാര്‍ട്ടിക്ക് പങ്കുണ്ട് എന്ന് വി എസിനുള്ള ഈ ഉറപ്പ് ചില ഗൂഡോദ്ദേശങ്ങള്‍ വെച്ചുള്ളതാണ്. താന്മാത്രം നല്ലവന്‍, ഉത്തമന്‍ എന്ന ഒരു സമൂഹബോധം ഉണ്ടാക്കാന്‍ ആണ് ഈ ലീലകള്‍. വി എസിന് എല്ലാം അറിയാമെങ്കില്‍ ചന്ദ്രശേഖരന്‍ കൊലപാതക കേസില്‍ കക്ഷിചേര്‍ന്ന് വി എസ് അതങ്ങ് തുറന്ന്പറയണം. കോടതി വ്യവഹാരങ്ങളെ കുറിച്ച് വി എസിന് ഏറെ അറിവുള്ളതല്ലേ. ആത്മാര്‍ത്ഥതയോടെയാണ് വി എസിന്റെ പറച്ചിലെങ്കില്‍ വി എസ് കേസില്‍ കക്ഷിചേരണം. അദ്ദേഹത്തിന്റെ കൂടെ ജനങ്ങളുണ്ട് എന്നാണല്ലൊ പറയുന്നത്. പിന്നെ വൈകിക്കേണ്ട കാര്യമേയില്ല. അതിനുള്ള ധൈര്യം ഇല്ലെങ്കില്‍ ഇതൊക്കെ വെറും തട്ടിപ്പ്‌ പരിപാടി ആണെന്ന് കെ കെ രമയും ആര്‍ എം പി തവളകളും ഒഴികെ ബാക്കിയുള്ള നാട്ടുകാര്‍ വിശ്വസിക്കും.

3) കോണ്‍ഗ്രസിന് പിന്തുണ കൊടുത്ത് ബി ജെ പിയെ എതിര്‍ക്കണം എന്നാണ് വി എസിന്റെ അടുത്ത അഭിപ്രായം. ഇപ്പോഴത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ എതിര്‍ക്കേണ്ടതില്ല എന്ന് അദ്ദേഹം പറയുന്നു.

ലോകസഭാ ഇലക്ഷന് മുമ്പുള്ള വി എസിന്റെ ഈ ആഹ്വാനം കേരളത്തിലെ 'ഉത്തമവിഭാഗം' തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്താല്‍ മതി എന്ന ചുവരെഴുത്താണ്. സാമ്രാജ്യത്വ ആഗോളവത്കരണ- നവ ഉദാരവത്കരണ നയങ്ങളുടെ പ്രയോക്താക്കളായ കോണ്‍ഗ്രസിനെയും വംശഹത്യയുടെ പ്രോയജകരും ഫാസിസ്റ്റ് ധാരയെ പിന്‍പറ്റി നടക്കുന്നവരുമായ ബി ജെ പിയെയും മാറ്റി നിര്‍ത്തി കേന്ദ്രത്തില്‍ ഒരു മൂന്നാംബദല്‍ കൊണ്ടുവരാന്‍ സാധിക്കുമോ എന്ന അന്വേഷണമൊന്നും വേണ്ട പിള്ളേരെ, നമുക്ക് നമ്മുടെ കോണ്‍ഗ്രസ് മതി എന്നാണ് വലതുവ്യതിയാനം തൊട്ടുതീണ്ടാത്ത ഉത്തമനായ കമ്യൂണിസ്റ്റ് പറയുന്നത്. എല്ലാ യഥാര്‍ത്ഥന്‍മാരും വി എസിന്റെ ഈ നിലപാടിന്റെ കുഴലൂത്തുകാര്‍ തന്നെയാവും എന്ന് നമുക്ക് വിശ്വസിക്കാം. അവരുടെ പക്ഷം ഇപ്പോള്‍ മനസ്സിലായല്ലോ!

4) ലാവ്‌ലിന്‍ കേസില്‍ പാര്‍ട്ടിയേക്കാള്‍ വിശ്വാസം സി എ ജി റിപ്പോര്‍ട്ടിനെയാണ് എന്നാണ് പാര്‍ട്ടി രൂപീകരികരണവേള മുതല്‍ പാര്‍ട്ടിയുടെ കൂടെയുള്ള വി എസ് പറയുന്നത്.

അച്യുതാനന്ദന്‍ എന്ന വ്യക്തിക്ക് വിജയന്‍ എന്ന വ്യക്തിയോടുള്ള കുശുമ്പും കുന്നായ്മയും തന്നില്‍ വലിയവന്‍ ആയിപ്പോയോ എന്ന അന്തമായ അസൂയയും ആണ് ഈ പ്രസ്താവനയ്ക്കുള്ള ചേതോവികാരമെന്നത് അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസിലാവും. ഇനി അഥവാ സി എ ജി തങ്ങള്‍ക്ക് തെറ്റുപറ്റിപ്പോയി എന്നെങ്ങാന്‍ കോടതിയില്‍ പറഞ്ഞുപോയാല്‍, ലാവ്‌ലിന്‍ വിഷയത്തില്‍ പിണറായി തെറ്റുകാരനാണെന്ന് പറഞ്ഞ ഉമ്മന്‍ചാണ്ടിയുടെ മൈതാനപ്രസംഗമാണ് എനിക്ക് വിശ്വാസം എന്ന് പറയാനും വി എസ് മടിക്കില്ല. മാതൃഭൂമി, മനോരമ പോലുള്ള മാധ്യമങ്ങളുടെ സഹായത്തോടെ പിണറായി വിജയനെ എന്നന്നേക്കുമായി സംശയത്തിന്റെ പുകമറക്കുള്ളില്‍ നിര്‍ത്താന്‍ സാധിക്കുമോ എന്നാണ് വി എസ് അന്വേഷിക്കുന്നത്, ശ്രമിക്കുന്നത്.

നവതി പ്രമാണിച്ച് വി എസ് അഭിമുഖം കൊടുക്കാനുള്ള ചാനലുകള്‍ ചിലതുകൂടി ബാക്കിയുണ്ട്. അവര്‍ക്ക് അഭിമുഖം കൊടുക്കുമ്പോള്‍ മലയാളികള്‍ക്ക് പുതിയ വിഭവങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. തൊണ്ണൂറാം വയസില്‍ വി എസിനെ ബഹുമാനിക്കുന്നവര്‍ക്ക് വേണ്ടി അദ്ദേഹം ചെയ്യേണ്ട ഒരു കാര്യം നിലവിലുള്ള ഇമേജ് പോവാതെ മിണ്ടാതിരിക്കുക എന്നതാണ്. ഇപ്പോള്‍ പാണന്‍മാര്‍ പാടിനടക്കുന്ന കുറെ സൂക്തങ്ങള്‍ ഉണ്ടല്ലോ, അവയുടെ പൊലിമയില്‍ ചരിത്രപുസ്‌കത്തില്‍ ഇരിക്കുന്നതാവും നല്ലത്. മുതലാളിത്ത മാധ്യമങ്ങള്‍ വി എസിനെ കൊണ്ട് ഇതൊക്കെ പറയിപ്പിക്കുന്നത് തന്നോടുള്ള ഇഷ്ടം കൊണ്ടാണ് എന്ന് അദ്ദേഹം ധരിച്ചുവശായിട്ടുണ്ടെങ്കില്‍ അത് വെറുതെയാണ്. ഈ പറച്ചിലൊന്നും വി എസിന് ഒരു തരത്തിലും ഗുണം ചെയ്യില്ല.

ചുമര്‍ ഇല്ലാതായാല്‍ വി എസ് വേലിക്കകത്ത് ഇരിക്കുന്ന വെറും അച്യുതാനന്ദന്‍ മാത്രമാവും. അതുകൊണ്ട് കടല്‍വെള്ളം ബക്കറ്റില്‍ കോരിയെടുത്ത് പൊതുസ്ഥലത്തിരുന്ന് ചന്തികഴുകുന്ന പരിപാടി

No comments:

Post a Comment