വി.എസിന്റെ പോരാട്ടം ജനങ്ങള്‍ക്ക് വേണ്ടിയല്ല -എം.എം. ലോറന്‍സ്
കൊച്ചി:
വേണ്ടിയല്ലെന്ന് മുതിര്‍ന്ന സി.പി.എം. നേതാവ് എം.എം. ലോറന്‍സ് 'മാതൃഭൂമി'
യോട് പറഞ്ഞു.
പാര്‍ട്ടി ജനങ്ങള്‍ക്കുവേണ്ടിയാണ് പോരാട്ടം നടത്തുന്നത്.
എന്നാല്‍ പാര്‍ട്ടിയെ തകര്‍ക്കാനാണ് വി.എസ്. ശ്രമിക്കുന്നത്. അത്
ജനങ്ങള്‍ക്കെതിരാണ്. യു.ഡി.എഫിനെ സഹായിക്കാന്‍ മാത്രമേ അത് ഉപകരിക്കൂ.
ശരീരത്തേയും കുടുംബത്തേയും രക്ഷിക്കുന്നതിനുള്ള ചിട്ട വി.എസിന് പാര്‍ട്ടിയെ
സംരക്ഷിക്കുന്നതില്‍ ഇല്ല.
ചെറുപ്പം മുതലേ സ്വന്തംകാര്യം
നോക്കിനടന്നിട്ടുള്ള ആളാണ് വി.എസ്. സ്വന്തം മകനെക്കുറിച്ച് എന്തെല്ലാം
അഴിമതി ആരോപണങ്ങള്‍വന്നു. എന്നാല്‍ വി.എസ്. അതേക്കുറിച്ച് ഒന്നും
പറയുന്നില്ല. സ്റ്റാലിനിസ്റ്റാണ് താനെന്ന് പറയുന്ന വി. എസ്, സ്റ്റാലിന്‍
ഒരിക്കലും കുടുംബം നോക്കി പ്രവര്‍ത്തിച്ച ആളായിരുന്നില്ലെന്ന്
മനസ്സിലാക്കണം. സ്വന്തം മക്കളുടെ കാര്യംപോലും നോക്കാത്ത ആളായിരുന്നു
സ്റ്റാലിന്‍.
പുന്നപ്ര സമരത്തിന്റെ നായകനായിരുന്നു വി.എസ്. എന്നു
പറയുന്നത് കളവാണ്. സമരം നടക്കുമ്പോള്‍ പൂഞ്ഞാറിലായിരുന്ന വി.എസ്.
നാലാംദിവസമാണ് സമരമുഖത്തെത്തിയത്. പി.കെ. ചന്ദ്രാനന്ദന്റെ
നേതൃത്വത്തിലായിരുന്നു അവിടെ സമരം നടന്നിരുന്നത്. പോലീസിനെതിരെ മരണം
മുന്നില്‍ കണ്ട് നീങ്ങിയ ജാഥയില്‍ വി.എസ്. കയറിനിന്നെങ്കിലും
കുറച്ചുകഴിഞ്ഞപ്പോള്‍ പതുക്കെ മാറി. വാറണ്ടുള്ളതിനാല്‍ മാറിക്കോളാന്‍
കൂടെയുണ്ടായിരുന്ന ഒരാള്‍ പറഞ്ഞെന്നാണ് വി.എസ്. പറയുന്നത്. കൊല്ലാനും
ചാകാനും ജാഥയായിപോകുമ്പോള്‍ ആരെങ്കിലും വാറണ്ടിനെക്കുറിച്ച്
ഓര്‍ക്കുമോ-ലോറന്‍സ് പറഞ്ഞു.
തുടര്‍ച്ചയായി പാര്‍ട്ടി
അച്ചടക്കലംഘനം നടത്തുന്ന വി. എസിനെതിരെ നടപടി സ്വീകരിക്കേണ്ടത് കേന്ദ്ര
നേതൃത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
No comments:
Post a Comment