Friday, April 16, 2010
ബംഗാള്‍ സര്‍ക്കാരിണ്റ്റെ ഇസ്രാഈലി ബന്ധംപശ്ചിമബംഗാള്‍ സര്‍ക്കാറും ഇസ്രാഈലും തമ്മിലുള്ള സഹകരണം വിപുലപ്പെടുത്തുന്നതിന് നടന്നുവരുന്ന നീക്കം ഞെട്ടിപ്പിക്കുന്നതും അതേസമയം മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ കാപട്യം പുറത്തുവരുന്നതുമാണ്. ആഭ്യന്തര സുരക്ഷ ഉള്‍പ്പെടെയുള്ള വിഷയങ്ങളെക്കുറിച്ച് ബംഗാള്‍ മുഖ്യമന്ത്രിയും മാര്‍ക്സിസ്റ്റ് പോളിറ്റ്ബ്യൂറോ അംഗവുമായ ബുദ്ധദേവ് ഭട്ടാചാര്യ ഇന്ത്യയിലെ ഇസ്രാഈലി അംബാസഡര്‍ മാര്‍ക്സോഫറുമായി ഒരു മണിക്കൂറിലേറെ നീണ്ടുനിന്ന ചര്‍ച്ച നടത്തിയിരിക്കുകയാണ്. കൊല്‍ക്കൊത്തയില്‍ മുഖ്യമന്ത്രിയുടെ ചേമ്പറില്‍ നടത്തിയ ചര്‍ച്ച മാധ്യമശ്രദ്ധയില്‍ വന്നതോടെ മുഖം രക്ഷിക്കാനാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി ശ്രമിക്കുന്നത്. മാവോയിസ്റ്റുകളെ നേരിടാന്‍ ആണ് ബംഗാള്‍ സര്‍ക്കാര്‍ പ്രധാനമായും ഇസ്രാഈലിണ്റ്റെ സഹായം തേടിയിരിക്കുന്നത്. നമ്മുടെ ആഭ്യന്തര സുരക്ഷയെക്കുറിച്ച് കേവലം ഒരു സംസ്ഥാന മുഖ്യമന്ത്രി മറ്റൊരു രാജ്യത്തിണ്റ്റെ പ്രതിനിധിയുമായി ചര്‍ച്ച നടത്തിയത് ഭരണഘടനാപരമായി ശരിയായ വഴക്കമല്ല. ഇക്കാര്യം കേന്ദ്രം ഗൌരവമായി കാണേണ്ടതാണ്. മാവോയിസ്റ്റുകള്‍ ഭീകരര്‍തന്നെ. അവരെ നേരിടാന്‍ നമ്മുടെ രാജ്യത്തിണ്റ്റെ സംവിധാനം ഉപയോഗിക്കാമെന്നതില്‍ കവിഞ്ഞ്, ഇസ്രാഈല്‍ പോലൊരു രാജ്യത്തിണ്റ്റെ സഹകരണം തേടിയെന്നത് അംഗീകരിക്കാനാവാത്തതാണ്, അപലപനീയവുമാണ്. ഇരുവിഭാഗവും നേരിടുന്ന പ്രധാന വെല്ലുവിളി ആഭ്യന്തര സുരക്ഷയുടേതാണെന്നും ഇക്കാര്യത്തില്‍ ബംഗാളിനെ സഹായിക്കാനാവുമെന്നാണ് കൊല്‍ക്കത്തയില്‍ ചേമ്പര്‍ ഓഫ് കൊമേഴ്സിണ്റ്റെ ചടങ്ങില്‍ ഇസ്രാഈല്‍ അംബാസഡര്‍ വെളിപ്പെടുത്തിയത് ചര്‍ച്ചയുടെ തുടര്‍ച്ചയാണെന്നും തീരുമാനത്തിണ്റ്റെ ഭാഗമാണെന്നും കണ്ടെത്താന്‍ പ്രയാസമില്ല. ഐ.ടി., സൌരോര്‍ജ്ജം, ഭക്ഷ്യ സംസ്കരണം, കൃഷി തുടങ്ങിയ മേഖലകളില്‍ ബംഗാളിലെ മാര്‍ക്സിസ്റ്റ് സര്‍ക്കാര്‍ നേരത്തെതന്നെ ഇസ്രാഈലുമായി സഹകരണത്തിലാണ്. മാര്‍ക്സിസിറ്റ് പ്രതിനിധിസംഘം ടെല്‍അവീവ് സന്ദര്‍ശിച്ചതും ഇസ്രാഈലി നേതൃത്വവുമായി ചര്‍ച്ച നടത്തിയതും സ്മരണീയമാണ്. ബംഗാള്‍ സര്‍ക്കാറിനെ പിന്തുടര്‍ന്ന് കേരളത്തിലെ മാര്‍ക്സിസ്റ്റ് മുന്നണി ഭരണകൂടവും ഇസ്രാഈലുമായി ചങ്ങാത്തത്തില്‍ ഏര്‍പ്പെടുകയുണ്ടായി. കേരളാ പോലീസിണ്റ്റെ പ്രവര്‍ത്തനത്തില്‍ ഇസ്രാഈലിണ്റ്റെ ഉപദേശവും ബുദ്ധിയും പ്രവര്‍ത്തിച്ചുതുടങ്ങിയെന്നതിണ്റ്റെ സൂചനയാണ് അവര്‍ ഇടക്കിടെ പ്രകടിപ്പിക്കുന്ന മുസ്ളിം വിരുദ്ധ സമീപനം. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഇസ്രാഈലി ബന്ധം പലപ്പോഴും ചര്‍ച്ച ചെയ്യപ്പെട്ടതാണ്. എന്നാല്‍ അവര്‍ നിഷേധിക്കുകയായിരുന്നു പതിവ്. ഇസ്രാഈല്‍ ബന്ധത്തിന് കമ്മ്യൂണിസ്റ്റുകള്‍ മുന്‍പും തയ്യാറായിട്ടുണ്ട്. ഇന്ത്യയിലും പുറത്തും അവിശുദ്ധ ബന്ധം പലപ്പോഴും ചരിത്രത്തില്‍ രേഖപ്പെടുത്തുന്നു. ഫലസ്തീന്‍ വിഭജിച്ച് ഇസ്രാഈല്‍ രാഷ്ട്രത്തെ അടിച്ചേല്‍പിച്ചത് കമ്മ്യൂണിസ്റ്റ് ഭരണത്തിലുണ്ടായിരുന്ന സോവിയറ്റ് യൂണിയനായിരുന്നു. അറബ് നാടുകളുടെ പ്രതിഷേധം അവഗണിച്ച് ഐക്യരാഷ്ട്ര ജനറല്‍ അസംബ്ളി ഇസ്രാഈല്‍ രൂപീകരണ പ്രമേയം അവതരിപ്പിച്ചത് ബ്രിട്ടനോടൊപ്പം സോവിയറ്റ് യൂണിയന്‍ പ്രതിനിധിയുമായിരുന്നു. ഇസ്രാഈലിലേക്ക് ഏറ്റവുമധികം ജൂതര്‍ കുടിയേറിയതും ഈ കമ്മ്യൂണിസ്റ്റ് രാഷ്ട്രത്തില്‍നിന്നുതന്നെ. ഇസ്രാഈലിനെ ആദ്യം അംഗീകരിച്ച രാഷ്ട്രങ്ങളില്‍ സോവിയറ്റ് യൂണിയനും ഉണ്ടായിരുന്നതാണല്ലോ!ഇന്ത്യയിലെ മാര്‍ക്സിസ്റ്റുകള്‍ മുസ്ളിം വോട്ടില്‍ കണ്ണുവെച്ച് പലപ്പോഴും കടുത്ത ഇസ്രാഈലി - അമേരിക്കന്‍ വിരോധം പ്രകടിപ്പിക്കാറുണ്ട്. ആണവ പ്രശ്നത്തില്‍ ഇന്ത്യ അമേരിക്കന്‍പക്ഷം ചേര്‍ന്നുവെന്നും ആയിരക്കണക്കിന് മുസ്ളിംകളെ ഫലസ്തീനില്‍ കൂട്ടക്കുരുതി നടത്തുന്ന ഇസ്രാഈലിന് ഒത്താശചെയ്യുന്ന രാഷ്ട്രമാണ് അമേരിക്ക എന്നും ആരോപിച്ച് വികാരപരമായി മുസ്ളിംകളെ ഇളക്കിവിടാന്‍വരെ ശ്രമിച്ച മാര്‍ക്സിസ്റ്റ് പാര്‍ട്ടി, ബംഗാളിലെ സ്വന്തം സര്‍ക്കാറിണ്റ്റെ പുത്തന്‍ നിലപാടിനെക്കുറിച്ച് എന്ത് പറയുന്നു? മുസ്ളിംകളെ ഇളക്കിവിടുകയും സാമുദായിക വികാരം ആളിക്കത്തിക്കുകയും ചെയ്യുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഇസ്രാഈലി ബാന്ധവം അപലപനീയമാണ്. ഇസ്രാഈലുമായുള്ള സഹകരണം വിപുലപ്പെടുത്താനുള്ള ബംഗാള്‍ സര്‍ക്കാറിണ്റ്റെ നീക്കം തടയാന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതൃത്വം തയാറാകുമോ എന്ന് ഉറ്റുനോക്കുകയാണ് കേരളീയ സമൂഹം. അവസരവാദ രാഷ്ട്രീയത്തിണ്റ്റെ പുത്തന്‍രൂപമായ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ വഞ്ചനാനയം തുറന്നുകാണിക്കാന്‍ മതേതര ജനാധിപത്യ സമൂഹം മുന്നോട്ടുവരണം.
Friday, April 2, 2010
കേരളത്തിലെ വ്യവസായ തകര്‍ച്ച
കേരളത്തിണ്റ്റെ സ്വപ്ന പദ്ധതിയായ സ്മാര്‍ട്സിറ്റിയെ സംസ്ഥാന സര്‍ക്കാര്‍ തകര്‍ത്തിരിക്കയാണ്. പദ്ധതി നടത്തിപ്പിന് കരാര്‍ ഒപ്പിട്ട ടീകോമുമായുള്ള ബന്ധം ഉലഞ്ഞതായി മുഖ്യമന്ത്രി തന്നെ കഴിഞ്ഞ ദിവസം നിയമസഭയെ അറിയിച്ചു. അങ്ങേയറ്റം ഞെട്ടലോടെയാണ് കേരള ജനത ഈ വാര്‍ത്ത ശ്രവിച്ചത്. തിങ്കളാഴ്ച ചേര്‍ന്ന സ്മാര്‍ട്സിറ്റി ഡയരക്ടര്‍ ബോര്‍ഡ് യോഗവും തീരുമാനമൊന്നും കൈക്കൊള്ളാതെയാണ് പിരിഞ്ഞത്. പദ്ധതി നടത്തിപ്പിന് കാക്കനാട് വാഴക്കാലയില്‍ ആരംഭിച്ച പ്രൊജക്ട് ഓഫീസ് ടീകോം ഒഴിഞ്ഞു കൊടുക്കുകയും ചെയ്തു. സ്മാര്‍ട് സിറ്റി ഭൂമിയുടെ പന്ത്രണ്ട് ശതമാനത്തില്‍ സ്വതന്ത്രാവകാശം നല്‍കുന്നത് സംബന്ധിച്ച് തര്‍ക്കമുണ്ടെന്ന് ചെയര്‍മാന്‍ മന്ത്രി എസ്. ശര്‍മ്മയും തുറന്നടിച്ചിരിക്കയാണ്. ൨൦൦൭ നവംബര്‍ ൧൬ന് ഏറെ പ്രതീക്ഷയോടെ തറക്കല്ലിട്ട പദ്ധതിയാണ് ഇങ്ങനെ അപ്രത്യക്ഷമാവുന്നത്. കേരള സര്‍ക്കാറിണ്റ്റ പിടിപ്പുകേട് കൊണ്ട് മാത്രമാണ് ഈ വിധത്തില്‍ കാര്യങ്ങളെത്തിയതെന്ന് ഭരണപക്ഷത്തെ അനുകൂലിക്കുന്നവര്‍ പോലും തലകുലുക്കി സമ്മതിക്കുന്ന കാര്യമാണ്. ഏതാനും ചില പൊതു മേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലെത്തിച്ചു എന്ന് പെരുമ്പറയടിക്കുന്ന വ്യവസായമന്ത്രിയും സര്‍ക്കാറും വ്യവസായ തകര്‍ച്ചയുടെ ഭീകരമായ മുഖം സൌകര്യപൂര്‍വ്വം മറച്ചുവെക്കുകയാണ്. ൧൨൦൦൦ കോടിയുടെ വ്യവസായ പദ്ധതി ഒപ്പുവെച്ചിടത്ത് തന്നെ വിശ്രമിക്കുന്നു. വ്യവസായ മേഖലയില്‍ ഭൂമാഫിയകളാണ് ഇന്ന് പിടിമുറുക്കിയിരിക്കുന്നത്. സര്‍ക്കാര്‍ ഭൂമിയുടെ വില്‍പന നടത്തി മുപ്പതിനായിരം കോടി ശേഖരിക്കുമെന്ന് പരസ്യമായി പറഞ്ഞ സര്‍ക്കാര്‍ ആണ് കേരളത്തിലുള്ളത്. ഇത്തരം പ്രഖ്യാപനങ്ങളുടെ പഴുതിലൂടെയാണ് ഭൂമാഫിയകള്‍ ചവിട്ടിക്കയറിയത്. ഇന്ന് ഭൂമാഫിയകളില്‍ നിന്ന് മോചനം നേടാനാവാത്ത വിധം സര്‍ക്കാര്‍ അകപ്പെട്ടിരിക്കുന്നു. കോട്ടയം നിക്ഷേപ സംഗമം എന്ന പേരില്‍ ൩൨ പദ്ധതികളാണ് ഉയര്‍ത്തിക്കാട്ടിയത്. അവയത്രയും ഇപ്പോഴും കടലാസില്‍ തന്നെയാണ്. വ്യവസായങ്ങളെ സംരക്ഷിക്കേണ്ട സര്‍ക്കാര്‍ അവയെ വിഴുങ്ങുന്നതാണ് കണ്ടത്. അഞ്ഞൂറോളം തൊഴിലാളികള്‍ ജോലി ചെയ്ത് കുടുംബം പുലര്‍ത്തിയ കണ്ണൂരിലെ തിരുവേപ്പതി മില്‍ നായനാര്‍ സ്മാരക പാര്‍ട്ടി ഓഫീസാക്കി മാറ്റുന്നതിന് നാം സാക്ഷികളായി. പെരുമ്പാവൂറ്‍ റയണ്‍സ് ഇലഞ്ഞിക്കല്‍ ഗ്രൂപ്പിന് കൈമാറാനും ഭരണക്കാര്‍ തന്നെ മുന്‍കയ്യെടുത്തു. കോഴിക്കോട് കോംട്രസ്റ്റ് പക്ഷനക്ഷത്ര ഹോട്ടല്‍ ആക്കുന്നതിണ്റ്റെ സാരഥ്യം ഭരണത്തിലെ മുഖ്യകക്ഷി തന്നെ ഏറ്റെടുത്തു എന്നു പറയുമ്പോള്‍ വിഷയത്തിണ്റ്റെ ഗൌരവം ആര്‍ക്കും ഗണിച്ചെടുക്കാവുന്നതേയുള്ളു. വ്യവസായങ്ങളെ സംരക്ഷിക്കുന്നതിന് പകരം അവയെ വിറ്റ് കാശാക്കുക എന്ന പുതിയൊരു നയം ഇവിടെ ആവിഷ്ക്കരിച്ചതുപോലെ തോന്നുന്നു. ൪൧.൨ ലക്ഷം തൊഴില്‍ രഹിതരുള്ള സംസ്ഥാനമാണ് കേരളം. അവരെ മുഴുവന്‍ നിരാശപ്പെടുത്തിയ കൊളോണിയല്‍ നയമാണ് വി.എസ്. ഭരണകൂടം പിന്തുടര്‍ന്നിട്ടുള്ളത്. സംസ്ഥാനത്തോട് അങ്ങേയറ്റം ഉദാരനയം സ്വീകരിക്കുന്ന സര്‍ക്കാറാണ് കേന്ദ്രം ഭരിക്കുന്നത്. തമിഴ്നാടും ആന്ധ്രയും കര്‍ണ്ണാടകയും കേന്ദ്ര ഫണ്ട് പിടിച്ചു വാങ്ങുന്ന പഴയ പതിവിന് വിപരീതമായി കേരളത്തിന് ഇഷ്ടംപോലെ ഫണ്ട് ലഭിച്ചു. ഒരു വേള ൪൦൦൦൦ കോടി രൂപ വരെ ഫണ്ടിണ്റ്റെ വിഹിതമെത്തി. തമിഴ്നാടിന് ൨൬൦൦൦ കോടിയും ആന്ധ്രക്ക് ൩൬൦൦൦ കോടിയും കര്‍ണ്ണാടകക്ക് ൩൮൦൦൦ കോടിയും ലഭിച്ചപ്പോഴാണ് കേരളത്തിന് ൪൦൦൦൦ കോടി സ്വന്തമായത്. പക്ഷെ ഈ ഫണ്ടുകളൊന്നും ഉപയോഗപ്പെടുത്താന്‍ കേരള സര്‍ക്കാറിന് കഴിഞ്ഞില്ല. ഈ തുകയത്രയും വ്യവസായ മേഖലക്കോ അല്ലെങ്കില്‍ അടിസ്ഥാന വികസന സൌകര്യത്തിനോ വേണ്ടിയായിരുന്നു നീക്കിവെച്ചിരുന്നത്. എന്നിട്ടും കേന്ദ്ര ഫണ്ട് തന്നില്ല എന്ന മുതലക്കണ്ണീരാണ് കേരളീയര്‍ക്ക് കാണാന്‍ കഴിഞ്ഞത്. ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കുമായിരുന്ന പദ്ധതികളാണ് സംസ്ഥാന സര്‍ക്കാറിണ്റ്റെ അനാസ്ഥകൊണ്ട് നഷ്ടപ്പെട്ടത്. വ്യവസായ വല്‍ക്കരണത്തിനുള്ള ഒട്ടേറെ സാധ്യതകള്‍ അടഞ്ഞു പോവുകയും ചെയ്തു. എക്സ്പ്രസ് ഹൈവെയെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തവര്‍ ഇപ്പോള്‍ അതിന് വേണ്ടി രംഗത്തിറങ്ങിക്കഴിഞ്ഞു. കോഴിക്കോട് ജില്ലയിലെ കിനാലൂറ്‍ പാതക്ക് പോലും ഇപ്പോള്‍ മുന്നിട്ടിറങ്ങിയത് സി.പി.എം. ആണ്. കരിമണല്‍ ഊറ്റുന്നുവെന്ന പ്രചാരണം സംഘടിപ്പിച്ചവര്‍ റഷ്യയുമായി സ്വകാര്യ ധാരണ ഉണ്ടാക്കാന്‍ പരിശ്രമിക്കുന്നതാണ് പിന്നീട് കണ്ടത്. ലോക ബാങ്കിനെതിരെ ഉറഞ്ഞു തുള്ളിയ പാര്‍ട്ടി അതിണ്റ്റെ ഉദ്യോഗസ്ഥരെ മാലയിട്ടു സ്വീകരിച്ചു. പക്വതയില്ലാത്ത നടപടികൊണ്ടും അപ്രായോഗികമായ തീരുമാനങ്ങള്‍ വഴിയും കേരളത്തെ പത്ത് വര്‍ഷമെങ്കിലും പിറകോട്ട് വലിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. ഇതിണ്റ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രമാണ് സ്മാര്‍ട്സിറ്റി കരാര്‍. കേരളം കണ്ട ഏറ്റവും വലിയ വ്യവസായ തകര്‍ച്ചയാണ് വി.എസ്. സര്‍ക്കാറിണ്റ്റെ കാലത്തുണ്ടായത്. പൊതു മേഖലയില്‍ എന്ന പോലെ സ്വകാര്യ മേഖലയിലും യാതൊരു വ്യവസായവും ഉയര്‍ന്നു വന്നിട്ടില്ല. യു.ഡി.എഫിണ്റ്റെ കാലത്ത് തുടങ്ങിവെച്ച "ജിമ്മിന്" യാതൊരു തുടര്‍ നടപടിയും ഉണ്ടായില്ല. ജിമ്മില്‍ അന്നത്തെ പ്രതിപക്ഷ നേതാവിനെയടക്കം പങ്കെടുപ്പിച്ചപ്പോള്‍ ഈ സര്‍ക്കാര്‍ പ്രതിപക്ഷത്തെ യാതൊരു കാര്യത്തിലും മുഖവിലക്കെടുത്തില്ല. അതിണ്റ്റെ ഫലമാണ് കേരളം വ്യവസായങ്ങളുടെ ശവപ്പറമ്പായി മാറിയത്
കേരളത്തിണ്റ്റെ സ്വപ്ന പദ്ധതിയായ സ്മാര്‍ട്സിറ്റിയെ സംസ്ഥാന സര്‍ക്കാര്‍ തകര്‍ത്തിരിക്കയാണ്. പദ്ധതി നടത്തിപ്പിന് കരാര്‍ ഒപ്പിട്ട ടീകോമുമായുള്ള ബന്ധം ഉലഞ്ഞതായി മുഖ്യമന്ത്രി തന്നെ കഴിഞ്ഞ ദിവസം നിയമസഭയെ അറിയിച്ചു. അങ്ങേയറ്റം ഞെട്ടലോടെയാണ് കേരള ജനത ഈ വാര്‍ത്ത ശ്രവിച്ചത്. തിങ്കളാഴ്ച ചേര്‍ന്ന സ്മാര്‍ട്സിറ്റി ഡയരക്ടര്‍ ബോര്‍ഡ് യോഗവും തീരുമാനമൊന്നും കൈക്കൊള്ളാതെയാണ് പിരിഞ്ഞത്. പദ്ധതി നടത്തിപ്പിന് കാക്കനാട് വാഴക്കാലയില്‍ ആരംഭിച്ച പ്രൊജക്ട് ഓഫീസ് ടീകോം ഒഴിഞ്ഞു കൊടുക്കുകയും ചെയ്തു. സ്മാര്‍ട് സിറ്റി ഭൂമിയുടെ പന്ത്രണ്ട് ശതമാനത്തില്‍ സ്വതന്ത്രാവകാശം നല്‍കുന്നത് സംബന്ധിച്ച് തര്‍ക്കമുണ്ടെന്ന് ചെയര്‍മാന്‍ മന്ത്രി എസ്. ശര്‍മ്മയും തുറന്നടിച്ചിരിക്കയാണ്. ൨൦൦൭ നവംബര്‍ ൧൬ന് ഏറെ പ്രതീക്ഷയോടെ തറക്കല്ലിട്ട പദ്ധതിയാണ് ഇങ്ങനെ അപ്രത്യക്ഷമാവുന്നത്. കേരള സര്‍ക്കാറിണ്റ്റ പിടിപ്പുകേട് കൊണ്ട് മാത്രമാണ് ഈ വിധത്തില്‍ കാര്യങ്ങളെത്തിയതെന്ന് ഭരണപക്ഷത്തെ അനുകൂലിക്കുന്നവര്‍ പോലും തലകുലുക്കി സമ്മതിക്കുന്ന കാര്യമാണ്. ഏതാനും ചില പൊതു മേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലെത്തിച്ചു എന്ന് പെരുമ്പറയടിക്കുന്ന വ്യവസായമന്ത്രിയും സര്‍ക്കാറും വ്യവസായ തകര്‍ച്ചയുടെ ഭീകരമായ മുഖം സൌകര്യപൂര്‍വ്വം മറച്ചുവെക്കുകയാണ്. ൧൨൦൦൦ കോടിയുടെ വ്യവസായ പദ്ധതി ഒപ്പുവെച്ചിടത്ത് തന്നെ വിശ്രമിക്കുന്നു. വ്യവസായ മേഖലയില്‍ ഭൂമാഫിയകളാണ് ഇന്ന് പിടിമുറുക്കിയിരിക്കുന്നത്. സര്‍ക്കാര്‍ ഭൂമിയുടെ വില്‍പന നടത്തി മുപ്പതിനായിരം കോടി ശേഖരിക്കുമെന്ന് പരസ്യമായി പറഞ്ഞ സര്‍ക്കാര്‍ ആണ് കേരളത്തിലുള്ളത്. ഇത്തരം പ്രഖ്യാപനങ്ങളുടെ പഴുതിലൂടെയാണ് ഭൂമാഫിയകള്‍ ചവിട്ടിക്കയറിയത്. ഇന്ന് ഭൂമാഫിയകളില്‍ നിന്ന് മോചനം നേടാനാവാത്ത വിധം സര്‍ക്കാര്‍ അകപ്പെട്ടിരിക്കുന്നു. കോട്ടയം നിക്ഷേപ സംഗമം എന്ന പേരില്‍ ൩൨ പദ്ധതികളാണ് ഉയര്‍ത്തിക്കാട്ടിയത്. അവയത്രയും ഇപ്പോഴും കടലാസില്‍ തന്നെയാണ്. വ്യവസായങ്ങളെ സംരക്ഷിക്കേണ്ട സര്‍ക്കാര്‍ അവയെ വിഴുങ്ങുന്നതാണ് കണ്ടത്. അഞ്ഞൂറോളം തൊഴിലാളികള്‍ ജോലി ചെയ്ത് കുടുംബം പുലര്‍ത്തിയ കണ്ണൂരിലെ തിരുവേപ്പതി മില്‍ നായനാര്‍ സ്മാരക പാര്‍ട്ടി ഓഫീസാക്കി മാറ്റുന്നതിന് നാം സാക്ഷികളായി. പെരുമ്പാവൂറ്‍ റയണ്‍സ് ഇലഞ്ഞിക്കല്‍ ഗ്രൂപ്പിന് കൈമാറാനും ഭരണക്കാര്‍ തന്നെ മുന്‍കയ്യെടുത്തു. കോഴിക്കോട് കോംട്രസ്റ്റ് പക്ഷനക്ഷത്ര ഹോട്ടല്‍ ആക്കുന്നതിണ്റ്റെ സാരഥ്യം ഭരണത്തിലെ മുഖ്യകക്ഷി തന്നെ ഏറ്റെടുത്തു എന്നു പറയുമ്പോള്‍ വിഷയത്തിണ്റ്റെ ഗൌരവം ആര്‍ക്കും ഗണിച്ചെടുക്കാവുന്നതേയുള്ളു. വ്യവസായങ്ങളെ സംരക്ഷിക്കുന്നതിന് പകരം അവയെ വിറ്റ് കാശാക്കുക എന്ന പുതിയൊരു നയം ഇവിടെ ആവിഷ്ക്കരിച്ചതുപോലെ തോന്നുന്നു. ൪൧.൨ ലക്ഷം തൊഴില്‍ രഹിതരുള്ള സംസ്ഥാനമാണ് കേരളം. അവരെ മുഴുവന്‍ നിരാശപ്പെടുത്തിയ കൊളോണിയല്‍ നയമാണ് വി.എസ്. ഭരണകൂടം പിന്തുടര്‍ന്നിട്ടുള്ളത്. സംസ്ഥാനത്തോട് അങ്ങേയറ്റം ഉദാരനയം സ്വീകരിക്കുന്ന സര്‍ക്കാറാണ് കേന്ദ്രം ഭരിക്കുന്നത്. തമിഴ്നാടും ആന്ധ്രയും കര്‍ണ്ണാടകയും കേന്ദ്ര ഫണ്ട് പിടിച്ചു വാങ്ങുന്ന പഴയ പതിവിന് വിപരീതമായി കേരളത്തിന് ഇഷ്ടംപോലെ ഫണ്ട് ലഭിച്ചു. ഒരു വേള ൪൦൦൦൦ കോടി രൂപ വരെ ഫണ്ടിണ്റ്റെ വിഹിതമെത്തി. തമിഴ്നാടിന് ൨൬൦൦൦ കോടിയും ആന്ധ്രക്ക് ൩൬൦൦൦ കോടിയും കര്‍ണ്ണാടകക്ക് ൩൮൦൦൦ കോടിയും ലഭിച്ചപ്പോഴാണ് കേരളത്തിന് ൪൦൦൦൦ കോടി സ്വന്തമായത്. പക്ഷെ ഈ ഫണ്ടുകളൊന്നും ഉപയോഗപ്പെടുത്താന്‍ കേരള സര്‍ക്കാറിന് കഴിഞ്ഞില്ല. ഈ തുകയത്രയും വ്യവസായ മേഖലക്കോ അല്ലെങ്കില്‍ അടിസ്ഥാന വികസന സൌകര്യത്തിനോ വേണ്ടിയായിരുന്നു നീക്കിവെച്ചിരുന്നത്. എന്നിട്ടും കേന്ദ്ര ഫണ്ട് തന്നില്ല എന്ന മുതലക്കണ്ണീരാണ് കേരളീയര്‍ക്ക് കാണാന്‍ കഴിഞ്ഞത്. ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കുമായിരുന്ന പദ്ധതികളാണ് സംസ്ഥാന സര്‍ക്കാറിണ്റ്റെ അനാസ്ഥകൊണ്ട് നഷ്ടപ്പെട്ടത്. വ്യവസായ വല്‍ക്കരണത്തിനുള്ള ഒട്ടേറെ സാധ്യതകള്‍ അടഞ്ഞു പോവുകയും ചെയ്തു. എക്സ്പ്രസ് ഹൈവെയെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തവര്‍ ഇപ്പോള്‍ അതിന് വേണ്ടി രംഗത്തിറങ്ങിക്കഴിഞ്ഞു. കോഴിക്കോട് ജില്ലയിലെ കിനാലൂറ്‍ പാതക്ക് പോലും ഇപ്പോള്‍ മുന്നിട്ടിറങ്ങിയത് സി.പി.എം. ആണ്. കരിമണല്‍ ഊറ്റുന്നുവെന്ന പ്രചാരണം സംഘടിപ്പിച്ചവര്‍ റഷ്യയുമായി സ്വകാര്യ ധാരണ ഉണ്ടാക്കാന്‍ പരിശ്രമിക്കുന്നതാണ് പിന്നീട് കണ്ടത്. ലോക ബാങ്കിനെതിരെ ഉറഞ്ഞു തുള്ളിയ പാര്‍ട്ടി അതിണ്റ്റെ ഉദ്യോഗസ്ഥരെ മാലയിട്ടു സ്വീകരിച്ചു. പക്വതയില്ലാത്ത നടപടികൊണ്ടും അപ്രായോഗികമായ തീരുമാനങ്ങള്‍ വഴിയും കേരളത്തെ പത്ത് വര്‍ഷമെങ്കിലും പിറകോട്ട് വലിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. ഇതിണ്റ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രമാണ് സ്മാര്‍ട്സിറ്റി കരാര്‍. കേരളം കണ്ട ഏറ്റവും വലിയ വ്യവസായ തകര്‍ച്ചയാണ് വി.എസ്. സര്‍ക്കാറിണ്റ്റെ കാലത്തുണ്ടായത്. പൊതു മേഖലയില്‍ എന്ന പോലെ സ്വകാര്യ മേഖലയിലും യാതൊരു വ്യവസായവും ഉയര്‍ന്നു വന്നിട്ടില്ല. യു.ഡി.എഫിണ്റ്റെ കാലത്ത് തുടങ്ങിവെച്ച "ജിമ്മിന്" യാതൊരു തുടര്‍ നടപടിയും ഉണ്ടായില്ല. ജിമ്മില്‍ അന്നത്തെ പ്രതിപക്ഷ നേതാവിനെയടക്കം പങ്കെടുപ്പിച്ചപ്പോള്‍ ഈ സര്‍ക്കാര്‍ പ്രതിപക്ഷത്തെ യാതൊരു കാര്യത്തിലും മുഖവിലക്കെടുത്തില്ല. അതിണ്റ്റെ ഫലമാണ് കേരളം വ്യവസായങ്ങളുടെ ശവപ്പറമ്പായി മാറിയത്
Wednesday, March 31, 2010
വിവാഹ രജിസ്ട്രേഷന്‍ എന്ന പീഡനം
സര്‍ക്കാരിണ്റ്റെ വിവാഹ രജിസ്ട്രേഷന്‍ നിയമം അക്ഷരാര്‍ത്ഥത്തില്‍ പൊതുജനങ്ങള്‍ക്ക് പീഡനമായി ഭവിച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ചട്ടം കേരള രജിസ്ട്രേഷന്‍ ഓഫ് മാര്യേജസ് (കോമണ്‍) സര്‍ക്കാര്‍ പുറത്തിറക്കിയത് ൨൦൦൮ ഫെബ്രുവരി ൨൯-ന് ആയിരുന്നു. ഈ നിയമം വന്നതിന് ശേഷമുള്ള എല്ലാ വിവാഹങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തുവരുന്നുമുണ്ട്. എന്നാല്‍ നിയമം പ്രാബല്യത്തില്‍ വരുംമുമ്പ് നടന്ന വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ബന്ധമില്ല എന്ന് മന്ത്രി പാലോളി മുഹമ്മദ്കുട്ടി പറയുന്നുണ്ടെങ്കിലും ൨൦൦൮ ഫെബ്രുവരി ൨൯-ന് മുമ്പ് വിവാഹിതരായ ദമ്പതികള്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ൨൫൦ രൂപ പിഴയൊടുക്കണമെന്നും സര്‍ക്കാര്‍ നിഷ്കര്‍ഷിക്കുന്നു. ഈ ഇരട്ടത്താപ്പാണ് മനസ്സിലാവാത്തത്. പുറമെ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ എത്തുന്ന പ്രായമായ ദമ്പതികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ വേറെയും. വാര്‍ദ്ധക്യകാലത്ത് സ്വസ്ഥമായി കഴിയേണ്ട ഭാര്യാ ഭര്‍ത്താക്കന്‍മാര്‍ക്ക് സര്‍ക്കാര്‍ അറിഞ്ഞ് നല്‍കുന്ന പീഡനവുംകൂടിയാണിത്. കല്യാണം കഴിഞ്ഞ് ഇരുപതും മുപ്പതും വര്‍ഷം കഴിഞ്ഞവര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വിവാഹം നടത്തിയത് സംബന്ധിച്ചുള്ള രേഖകളുമായി കാത്തുകെട്ടി കിടക്കുന്ന ദയനീയ കാഴ്ച ഈ സര്‍ക്കാര്‍ അസംഘടിതരായ പൊതുജനത്തോട് ചെയ്യുന്ന ക്രൂരതയാണ്. കുട്ടികളും പേരകുട്ടികളുമായവര്‍ തപ്പിത്തടഞ്ഞ് പണ്ടത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അഭൂതപൂര്‍വ്വമായ തിരക്കില്‍ ഊഴംകാത്ത് നില്‍ക്കുന്നത് പല പഞ്ചായത്തുകളിലും കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും കാണാം. ഇത്തരം വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത് ഡിസംബര്‍ ൩൧ വരെ നീട്ടിയിരിക്കുകയാണ് ഇപ്പോള്‍ സര്‍ക്കാര്‍. വിവാഹ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിയത് ൨൦൦൮ ഫെബ്രുവരി ൨൯ മുതല്‍ ആണെന്നും അതിന് മുമ്പ് വിവാഹിതരായവര്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ മാത്രം രജിസ്റ്റര്‍ ചെയ്താല്‍ മതിയെന്നും സര്‍ക്കാര്‍ പറയുമ്പോള്‍തന്നെ വിദേശത്തുപോകാനോ മറ്റ് നിയമപ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ തെളിവ് ഹാജരാക്കുവാനോ വിവാഹ രജിസ്ട്രേഷന്‍ അനിവാര്യമാണെന്നും പറയുന്നു. ഇതിലെ യുക്തി എന്താണ്? ഇത്തരമൊരു നിയമം ഉണ്ടാകുന്നതിന് മുമ്പ് മതസ്ഥാപനങ്ങള്‍ വഴിയും മത മേലദ്ധ്യക്ഷന്‍മാര്‍ മുഖേന നടത്തിയതുമായ വിവാഹങ്ങള്‍ അതത് സ്ഥാപനങ്ങള്‍ നല്‍കിയ രേഖകളുടെ അടിസ്ഥാനത്തില്‍ പാസ്പോര്‍ട്ട് അപേക്ഷകള്‍ പോലുള്ള നിയമപരമായ ആവശ്യങ്ങള്‍ക്ക് അംഗീകരിക്കപ്പെട്ടിരുന്നു. പള്ളികളിലും ചര്‍ച്ചുകളിലും ക്ഷേത്രങ്ങളിലും രേഖപ്പെടുത്തിയ വിവാഹങ്ങള്‍ എന്തുകൊണ്ട് മേലിലും ഔദ്യോഗിക രേഖയായി സര്‍ക്കാരിന് അംഗീകരിച്ചുകൂടാ. ഇതിണ്റ്റെ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന മറ്റൊരു അജണ്ട വിവാഹ ഓഫീസര്‍മാരുടെ മുമ്പില്‍ നടക്കുന്ന വിവാഹങ്ങള്‍ സ്പെഷ്യല്‍ മാര്യേജ് ആക്ടില്‍പ്പെടുത്തി എന്നതാണ്. ഇങ്ങനെ നടക്കുന്ന വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ട എന്ന് പറയുകയും മതാചാരപ്രകാരമുള്ള വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്നും പറയുമ്പോള്‍ മതമില്ലാത്ത ജീവന്‍മാരെ വളര്‍ത്തിക്കൊണ്ടുവരാനുള്ള ബോധപൂര്‍വ്വമായ ശ്രമവും ഇതിന് പിന്നില്‍ ഇല്ലേ. മിശ്രവിവാഹങ്ങള്‍ വിഭിന്ന മതസ്ഥരായിരിക്കുമല്ലോ നടത്തുക. അതേപോലെ രജിസ്റ്റര്‍ വിവാഹങ്ങളും ഈ ഗണത്തില്‍പ്പെട്ടവരുടെ ഇടയില്‍ തന്നെയാണ് അധികവും ഉണ്ടാകുന്നത്. ഇത്തരം വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുവാനും മതാചാരപ്രകാരം നടത്തുന്ന വിവാഹങ്ങളെ നിരുത്സാഹപ്പെടുത്തുവാനുമുള്ള ഒരു ഗൂഢതന്ത്രവുംകൂടി ഈ നിയമത്തിണ്റ്റെ പിന്നിലുണ്ടോ. ഈ നിയമത്തെക്കുറിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഇത് സംബന്ധിച്ച കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നവര്‍ക്കുതന്നെ വേണ്ടത്ര പരിജ്ഞാനമില്ല എന്നതാണ് ഖേദകരമായ മറ്റൊരു വസ്തുത. പ്രായമായ ദമ്പതികളെ നിയമത്തിണ്റ്റെ കാഠിന്യം പറഞ്ഞ് പേടിപ്പിക്കുകയും ഇല്ലാത്ത വ്യാഖ്യാനങ്ങള്‍ നല്‍കി അപേക്ഷ സമര്‍പ്പിക്കുന്ന നടപടി ദുഷ്കരമാക്കുകയും ചെയ്യുന്നു. തെളിവ് രേഖകളുടെ സമര്‍പ്പണത്തെക്കുറിച്ചും ഇത് സമ്പാദിക്കേണ്ടുന്നതിനെക്കുറിച്ചും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുതന്നെ വേണ്ടത്ര വിവരമില്ല. രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നതിലും സാക്ഷികളെ സംബന്ധിച്ച നിലപാടും എന്തായിരിക്കണമെന്നതിനെക്കുറിച്ചും പലവിധത്തിലുള്ള വിശദീകരണങ്ങളാണ് പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നല്‍കുന്നത്. രജിസ്ട്രേഷന്‍ നടത്തുന്ന വേളയില്‍ ഭാര്യയും ഭര്‍ത്താവും ഒന്നിച്ചുണ്ടായിരിക്കണമെന്ന നിബന്ധനയും അപേക്ഷകരെ പ്രയാസപ്പെടുത്തുന്നതാണ്. അമ്പത് വര്‍ഷം മുമ്പ് വിവാഹിതരായ ദമ്പതികളില്‍ പലരും ഇപ്പോഴും ആരോഗ്യത്തോടെ കഴിയുന്നുണ്ടായിരിക്കുമെന്നായിരിക്കും സര്‍ക്കാര്‍ ധരിച്ചിട്ടുണ്ടാവുക. രോഗംകൊണ്ട് കിടപ്പിലായ ഭര്‍ത്താവിനെയോ ഭാര്യയേയോ എങ്ങനെയാണ് രജിസ്ട്രേഷന്‍ മേശക്ക് മുമ്പാകെ ഹാജരാക്കുക. ചുരുക്കത്തില്‍ ഇത്തരമൊരു നിയമം കൊണ്ടുവന്നതുതന്നെ മത മേലദ്ധ്യക്ഷന്‍മാര്‍ മുഖേന നടത്തുന്ന വിവാഹങ്ങള്‍ നിരുത്സാഹപ്പെടുത്തുവാനും മിശ്രവിവാഹങ്ങളെയും രജിസ്റ്റര്‍ വിവാഹങ്ങളെയും പ്രോത്സാഹിപ്പിക്കുവാനുമുള്ളതാണ്. അല്ലെങ്കില്‍ ഇതുവരെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അംഗീകരിച്ചുപോന്ന മതസ്ഥാപനങ്ങള്‍ വഴിയുള്ള വിവാഹങ്ങള്‍ക്ക് എന്തായിരുന്നു അപാകതയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.
ci.പി. എമ്മിണ്റ്റെ ആഡംബര സമരങ്ങള്‍ ചോരയും വിയര്‍പ്പും ഒഴുക്കി രണാങ്കണങ്ങളില്‍ പൊരുതി മരിച്ച ധീര സഖാക്കളുടെ സ്മരണകള്‍ വില്‍പനച്ചരക്കാക്കികൊണ്ടുള്ള നൂതന പ്രവര്‍ത്തന ശൈലിയാണ് പുതിയ കാലത്ത് സി.പി.എം. പരീക്ഷിക്കുന്നത്. കവലകളിലെ യോഗങ്ങളില്‍ മരിക്കാന്‍ ഞങ്ങള്‍ക്ക് മനസ്സില്ല. സഖാക്കളെ മുന്നോട്ട്.... ബലികുടീരങ്ങളെ സ്മരണകളിരമ്പും രണ സ്മാരകങ്ങളെ... തുടങ്ങിയ പണ്ടത്തെ വിപ്ളവ ഗാനങ്ങള്‍ കേള്‍പ്പിച്ച് സഖാക്കളെ ഉഷാറാക്കുകയും പിന്നാമ്പുറങ്ങളില്‍ രമ്യഹര്‍മ്മ്യങ്ങള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, വാട്ടര്‍തീം പാര്‍ക്കുകള്‍, സ്റ്റാര്‍ ഹോട്ടലുകള്‍ ഫുട്ബാള്‍ മേളകള്‍, കെട്ടിട സമുച്ചയങ്ങള്‍ എന്നിവ നിര്‍മ്മിച്ച് ആഡംബര പൂര്‍ണ്ണമായ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും. ഇതാണിപ്പോഴത്തെ സി.പി.എമ്മിണ്റ്റെ കോര്‍പ്പറേറ്റ് രാഷ്ട്രീയ പ്രവര്‍ത്തനം. എല്ലാം കോര്‍പ്പറേറ്റ് മയമായതോടെ പാര്‍ട്ടി പ്രവര്‍ത്തനം മാത്രമല്ല സമരങ്ങളും സംഘടനാ പ്രവര്‍ത്തനങ്ങളും സി.പി.എം. ഇതേ ശൈലിയില്‍ രൂപപ്പെടുത്തുവാന്‍ തുടങ്ങിയിരിക്കുകയാണ്. തൊഴിലാളിയുടേയും കര്‍ഷകണ്റ്റേയും കൂടെ നില്‍ക്കുക എന്ന തത്വം പാര്‍ട്ടി എന്നേ ഉപേക്ഷിച്ചതാണ്. ലോട്ടറി രാജാക്കന്‍മാരും റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരും വന്‍കിട ഭൂവുടമകളുമാണ് പാര്‍ട്ടി സഹയാത്രികര്‍ ഇന്ന്. നിലപാടുകള്‍ മാറുമ്പോള്‍ പിന്നില്‍ നില്‍ക്കുന്ന അണികളെ സമാശ്വസിപ്പിക്കാനും പാര്‍ട്ടി ബാധ്യസ്ഥമാണ്. അതിനായി ഇടക്കിടെ സമരങ്ങള്‍ നടത്തേണ്ടിവരുന്നു. പഴയ ചൂടും ചൂരും നഷ്ടപ്പെട്ട സമരങ്ങളെ പുനരുജ്ജീവിപ്പിക്കാനാവില്ല എന്ന് പാര്‍ട്ടി നേതൃത്വത്തിനറിയാം. മാറുന്ന കാലത്തിനനുസരിച്ച് പാര്‍ട്ടിയുടെ ആസ്തികള്‍ പെരുകുന്നതിനനുസരിച്ചുമുള്ള സമരമുറകള്‍ മാത്രമാണ് ഇപ്പോള്‍ ആവിഷ്ക്കരിക്കുന്നത്. അത് തന്നെ സമയവും സന്ദര്‍ഭവുമൊത്ത് വരികയാണെങ്കില്‍ മാത്രം. പി.ബി. തീരുമാനിച്ചാലും ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യക്ക് സമയവും സൌകര്യവുമുണ്ടെങ്കില്‍ മാത്രമേ ഈ സമരങ്ങളും പച്ചപിടിക്കൂ. തെരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ പാര്‍ട്ടി അണികളെ സടകുടഞ്ഞെഴുന്നേല്‍പ്പിക്കുവാന്‍ സമരങ്ങളും പ്രക്ഷോഭങ്ങളും അനിവാര്യമായിവരുന്നു. സംസ്ഥാനം ഭരിക്കുന്നത് ഇടതുപക്ഷമാണെങ്കിലും ഇത്തരം "കണ്ണില്‍ പൊടിയിടല്‍" സമരം മുറക്ക് നടത്തേണ്ടതുണ്ട്. ഇതിണ്റ്റെ ഭാഗമായിട്ടായിരുന്നു കഴിഞ്ഞാഴ്ച ദേശവ്യാപകമായി നേഷണല്‍ ഹൈവേ ബ്ളോക്ക് ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുമ്പില്‍ അഞ്ച് നാള്‍ നീണ്ടുനിന്ന സമരം നടത്തിയത്. വിലക്കയറ്റത്തില്‍ പ്രതിഷേധിച്ചാണ് സമരമെന്ന് പുറമേക്ക് പറഞ്ഞിരുന്നുവെങ്കിലും വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടായിരുന്നു ഈ സമരം. നേഷണല്‍ ഹൈവേകളില്‍ കല്യാണപന്തല്‍ ഒരുക്കുന്നതുപോലെ അലംകൃതമായ ഷാമിയാനകളും ചമയങ്ങളും ഉയര്‍ത്തി ചുവന്ന കസേരകളില്‍ ഉപവിഷ്ഠരായി സഖാക്കള്‍ വിലക്കയറ്റത്തിനെതിരെ അഞ്ച് ദിവസം നീണ്ട്നിന്ന സമരം നടത്തി. കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളുമായി ബന്ധപ്പെടേണ്ട സാധാരണ ജനങ്ങളെ കഷ്ടത്തിലാക്കി എന്നതൊഴിച്ചാല്‍ ഈ സമരംകൊണ്ട് ഇടത് മുന്നണി പ്രത്യേകിച്ച് സി.പി.എം. ഒന്നും നേടിയില്ല. പൊതു സമൂഹത്തില്‍ നിന്നും പാര്‍ട്ടി കുറേകൂടി അകന്നുവെന്ന് മാത്രം. വമ്പിച്ച ജനരോഷത്തിനിരയായ ഈ ആഡംബര സമരം അങ്ങനെ പരാജയപ്പെടുകയായിരുന്നു. ഇപ്പോഴിതാ വീണ്ടുമൊരു സമര പ്രഖ്യാപനം. വിഷയം വിലക്കയറ്റം തന്നെ. വില കുറക്കുവാന്‍ കേന്ദ്രം തരുന്ന ഭക്ഷ്യവസ്തുക്കളെല്ലാം കരിഞ്ചന്തക്കാരെപ്പോലെ പുറമേക്ക് വില്‍ക്കുന്ന കേരളത്തിലെ ഇടത് സര്‍ക്കാറിണ്റ്റെ തനിനിറം കേരള ജനത കണ്ടതാണ്. എന്നിട്ട് വീണ്ടും യാതൊരു ലജ്ജയുമില്ലാതെ സമരത്തിനിറങ്ങിയിരിക്കയാണിപ്പോള്‍. നേരത്തെ സമരത്തിനിട്ട പേര് ജയില്‍ നിറക്കല്‍ എന്നായിരുന്നുവെങ്കില്‍ പി.ബി.യില്‍ ഉണ്ടായ കടുത്ത അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് സമരം പിക്കറ്റിംഗ് ആയി രൂപാന്തരം പ്രാപിച്ചിരിക്കുകയാണ്. ഏപ്രില്‍ എട്ടിനാണ് രാജ്യവ്യാപകമായി ഈ ആഡംബര സമരവും അരങ്ങേറുക. നേരത്തെ തന്നെ സമരങ്ങള്‍ക്ക് മൊറോട്ടോറിയം പ്രഖ്യാപിച്ച, ഐ.ടി. മേഖലയില്‍ ബന്ദ് നിരോധിച്ച ബംഗാള്‍ സര്‍ക്കാറിണ്റ്റെ അട്ടിമറിയെ തുടര്‍ന്നാണ് ജയില്‍ നിറക്കല്‍ പിക്കറ്റിംഗിലേക്ക് മാറിയത്. കേരളത്തിലും ബംഗാളിലും സഖാക്കള്‍ക്ക് നിറക്കാന്‍ ജയിലുകള്‍ മതിയാകുന്നില്ല എന്നതാണ് പ്രകാശ് കാരാട്ട് നിരത്തുന്ന ന്യായം. അപ്പോള്‍ നേരത്തെ ഈ തിരിച്ചറിവ് ഉണ്ടായിരുന്നില്ലേ. ബംഗാളിലും കേരളത്തിലും സി.പി.എം. സമരത്തിണ്റ്റെ പാലം വലിച്ചതോടെ എട്ടിന് നടക്കുന്ന "കാട്ടിക്കൂട്ടല്‍" സമരം മറ്റൊരു ആഡംബര പ്രകടനമായി മാറും. ഇടതുപക്ഷം ഭരിക്കുക ഇടതുപക്ഷം തന്നെ സമരം ചെയ്യുക. ഇടതുപക്ഷ സര്‍ക്കാറിണ്റ്റെ പോലീസ് അറസ്റ്റ് ചെയ്യുക. എന്തൊരു സുഖമാണീ സമരങ്ങള്‍ക്ക്. പി.ബി. ഒരു തീരുമാനമെടുക്കും ബംഗാള്‍ ഭരണകൂടം പ്രത്യേകിച്ച് മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ മറ്റൊരു തീരുമാനമെടുക്കും. ഒടുവില്‍ അത് അംഗീകരിക്കപ്പെടും. ഇതാണ് കൂറേക്കാലമായി സി.പി.എമ്മില്‍ നടന്നുവരുന്നത്. സീതാറാം യെച്ചൂരി പറയുന്നതാണ് സി.പി.എമ്മിന് ഇന്ന് വേദവാക്യം. പ്രകാശ് കാരാട്ടിണ്റ്റെ പ്രകാശം നാള്‍ക്കുനാള്‍ അണഞ്ഞുകൊണ്ടിരിക്കുന്നു. അമിതാബ് ബച്ചനെ കേരള സര്‍ക്കാര്‍ ബ്രാന്‍ഡ് അംബാസഡറാക്കാന്‍ പാടില്ലെന്ന് പറഞ്ഞത് സി.പി.എം. സെക്രട്ടറി പ്രകാശ് കാരാട്ടല്ല സീതാറാം യെച്ചൂരിയാണ്. തല നില്‍ക്കുമ്പോള്‍ വാല് ആടുന്ന സ്ഥിതിവിശേഷമാണ് സി.പി.എമ്മില്‍ ഇപ്പോള്‍. വിശ്വാസ്യത നഷ്ടപ്പെടുന്ന സി.പി.എം. നിലനില്‍പ്പിന് വേണ്ടി നടത്തുന്ന ഓരോ സമരങ്ങളും പ്രക്ഷോഭങ്ങളും ജനങ്ങളുടെ രോഷത്തിനിരയാവുന്നു എന്നാണ് വസ്തുത. യാതനാ നിര്‍ഭരമായ ജീവിതം നയിക്കപ്പെടാന്‍ വിധിക്കപ്പെട്ട ആലംബഹീനരുടേയും അശരണരുടേയും പ്രതീക്ഷാനാളമായി ഉയരേണ്ട പ്രക്ഷോഭങ്ങളെ പാര്‍ട്ടി താല്‍പര്യങ്ങള്‍ക്ക് വേണ്ടി ദുരുപയോഗപ്പെടുത്തി എന്നതാണ് സി.പി.എമ്മിണ്റ്റെ തകര്‍ച്ചയുടെ നിദാനം. ഏപ്രില്‍ എട്ടിന് നടക്കുന്ന പിക്കറ്റിംഗ് സമരവും ആഡംബര പൂര്‍ണ്ണമായിരിക്കും. പണ്ടത്തെ ഒരു പരസ്യ വാചകം ഇനി മാറ്റി പറയാം. ആഡംബരത്തിണ്റ്റെ അവസാന വാക്ക്: സി.പി.എം. സമരങ്ങള്‍.
നാലുവര്‍ഷം പിന്നിട്ട സി.പി.എമ്മിണ്റ്റെ ഭരണ വൈകൃതം മുന്നണി ഘടകകക്ഷികളിലോ അവയുടെ പോഷക സംഘടനകളിലോ മാത്രമല്ല കേരള പോലീസിണ്റ്റെ മനോഘടനയിലും നിറഞ്ഞു നില്‍ക്കുന്നതായി വര്‍ത്തമാന റിപ്പോര്‍ട്ടുകള്‍തന്നെ പറയുന്നു. നിലമ്പൂറ്‍ എടക്കരയില്‍ മാര്‍ക്സിസ്റ്റ് വനിതാ മെമ്പറുടെ അനധികൃത മണല്‍ കടത്തിനെക്കുറിച്ച് ഒന്നന്വേഷിച്ചുവെന്ന തെറ്റിന് എടക്കര- പോത്തുകല്‍ എസ്.ഐ. സി.എന്‍. സുകുമാരന് നല്‍കേണ്ടിവന്ന വില വളരെ കടുത്തതാണ്. ഡി.വൈ.എഫ്.ഐ. ജോയിണ്റ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് പാരമ്പര്യ സഖാവായ എസ്.ഐ. കുടുംബത്തിണ്റ്റെ അത്താഴം മുടക്കുന്ന പാതകം അരങ്ങേറിയത്. ഈ സംഭവത്തിനും മുമ്പ് ഇതേ സ്റ്റേഷനില്‍ അതിക്രമിച്ചു കയറി പോലീസുകാരെ ഒന്നടങ്കം പിണറായി ശൈലിയില്‍ തെറിയഭിഷേകം ചെയ്ത യുവ സഖാവിണ്റ്റെ നേതൃത്വത്തിലുള്ള സതീര്‍ത്ഥ്യ സഖാക്കള്‍ക്ക് ചായസല്‍ക്കാരം നടത്തിയതും എസ്.ഐ. തന്നെയായിരുന്നു. പക്ഷേ ഇരയുടെ കീഴടങ്ങല്‍ ഒരുപാട് കണ്ട പാര്‍ട്ടി വിപ്ളവകാരികള്‍ക്ക് എസ്.ഐ.യെ രക്ഷപ്പെടാന്‍ അനുവദിക്കാതെ മര്‍ദ്ദിച്ച് മൃതപ്രായനാക്കാന്‍ ഇതൊന്നും പ്രതിബന്ധമായില്ല. വയനാട്ടിലടക്കം ആദിവാസി ക്ഷേമസമിതിയെന്ന പേരില്‍ രാഷ്ട്രീയ പ്രതിയോഗികളെ തകര്‍ക്കാന്‍ ദളിതുകളെ ഉപയോഗിച്ച് ലാഭംകൊയ്യുന്ന "ദളിത് സംരക്ഷകര്‍" അതേ ദളിത് വിഭാഗത്തില്‍പ്പെട്ട ഒരു നിയമപാലകനെ ആ സമൂഹത്തിണ്റ്റെ സ്വത്വബോധത്തെപ്പോലും വ്രണപ്പെടുത്തുന്ന രീതിയില്‍ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുന്നു. ഇതാകട്ടെ നിയമ വൃത്തത്തിനുള്ളിലെ ഒരു ചെറിയ കാര്യം ചെയ്യാന്‍ ശ്രമിച്ചുവെന്നതിണ്റ്റെ പേരിലും! സംഭവവുമായി ബന്ധപ്പെട്ട ദൃക്സാക്ഷികളായ പോലീസുകാരെപ്പോലും വിശ്വാസത്തിലെടുക്കാന്‍ അന്വേഷണത്തിന് നിയുക്തനായ ഡി.വൈ.എസ്.പി.യോ - ഇതു സംബന്ധമായി പ്രതികരിക്കാന്‍ കേരള പോലീസ് അസോസിയേഷനോ തയ്യാറായില്ലെയെന്നതാണ് വാസ്തവം. ഇതത്രയും നടക്കുന്നത് കേരളം പോലെയുള്ള സംസ്ഥാനത്താണ്. ഭരണത്തിലേറിയ നാള്‍തൊട്ട് പോലീസുകാര്‍ക്ക് പാര്‍ട്ടി ഓഫീസുകളില്‍നിന്ന് വ്യാപകമായി ലെനിനിസവും സ്റ്റാലിനിസവും പകര്‍ന്നു നല്‍കുന്നതിണ്റ്റെ ഗുണഫലം കേരളമങ്ങോളമിങ്ങോളം കണ്ടുകൊണ്ടിരിക്കുന്നു. മാര്‍ക്സിസ്റ്റ് അനുബന്ധ സംഘടനകളെ കാണുമ്പോള്‍ നിഷ്ക്രിയരായ് മാറുന്ന അല്ലെങ്കില്‍ മാറ്റപ്പെടുന്ന കേരള പോലീസിണ്റ്റെ ചിത്രം ഇതിണ്റ്റെ ഉത്തമ നിദര്‍ശനമാണ്. കേരള പോലീസിണ്റ്റെ മനോനിലയെ ഡി.വൈ.എഫ്.ഐ. അവരുടേത് മാത്രമാക്കി ഹിപ്പ്നോട്ടൈസ് ചെയ്തു വെച്ചിരിക്കുന്നുവെന്നതാണ് സത്യം. തന്നിമിത്തമുണ്ടാകുന്ന അസംഖ്യം പ്രശ്നങ്ങള്‍ നീതിയുടെ സംരക്ഷകരായ പോലീസ് അക്കാദമിയുടെ മേല്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തെപ്പോലും തകര്‍ത്തുകൊണ്ടിരിക്കുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് ൧൪-ന് പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ സി.ഐ. ഓഫീസ് ഡ്രൈവറും ഹെഡ്കോണ്‍സ്റ്റബിളും തമ്മില്‍ നടന്ന വാക്തര്‍ക്കം പോലീസ് കൂട്ടത്തല്ലില്‍ കലാശിച്ചതിന് ജനങ്ങളും സാക്ഷിയായി. ഇതേ സ്റ്റേഷനിലെതന്നെ പഴയ സി.ഐ. ഓഫീസിന് സമീപം മദ്യപാനം നടക്കുന്നതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അതിണ്റ്റെ രണ്ട് ദിവസങ്ങള്‍ക്കുമപ്പുറം കോഴിക്കോട് ഹോട്ടല്‍ സാഗറിലെ മൊബൈല്‍ ക്യാമറ കണ്ടെത്തിയ യുവതിയോടൊപ്പം പരാതി ബോധിപ്പിക്കാന്‍ചെന്ന ബന്ധുവായ യുവാവിനെ പോലീസ് ഉദ്യോഗസ്ഥന്‍ മര്‍ദ്ദിച്ചവശനാക്കിയതും വിവാദമായതാണ്. ഇത്തരം ക്രിമിനല്‍ വൈകല്യങ്ങള്‍ പിടികൂടിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ഡിപ്പാര്‍ട്ട്മെണ്റ്റ് തലത്തില്‍നിന്നുമുണ്ടാകുന്ന ചെറിയ താക്കീതുകള്‍പോലും ഭരണത്തിണ്റ്റെ പേറ്റണ്റ്റ് ഏറ്റെടുത്തവര്‍ ഇടപെട്ട് ഇല്ലാതാക്കി തീര്‍ക്കുന്നുവെന്നതാണ് വിരോധാഭാസം. ഇവ്വിധം നിയമ പാലക സംവിധാനത്തെ തങ്ങളുടെ "ബി- ടീമാക്കി" മാറ്റിയവരില്‍നിന്ന് മറ്റൊന്ന് പ്രതീക്ഷിക്കുന്നതാണ് തെറ്റ്. പോലീസ് മാന്വല്‍ പ്രകാരം രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വിലക്കേര്‍പ്പെടുത്തപ്പെട്ടിരിക്കുന്നുവെന്നിരിക്കേ കോട്ടയം പാര്‍ട്ടി ഓഫീസില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി ക്ളാസില്‍ പങ്കെടുത്തവരാണ് പോലീസുകാര്‍. ഇത് സംബന്ധമായി ൨൦൦൮ നവംബര്‍ ൧-ന് ഐ.ജി. വിന്‍സ്റ്റണ്‍പോള്‍ കുറ്റക്കാരനായി കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കിയവര്‍ക്കെതിരെയും നടപടിയെടുത്തതായി വ്യക്തമല്ല. ലോക്സഭാ തെരഞ്ഞെടുപ്പ് തോല്‍വിയില്‍നിന്നും ശ്രദ്ധയകറ്റാന്‍ സി.പി.എമ്മും പോലീസും ഒത്തുചേര്‍ന്ന വിഭാവിത പദ്ധതിയുടെ ക്ളൈമാക്സായിരുന്നു ആറോളം മുസ്ളിം യുവാക്കള്‍ വെടിയേറ്റുമരിച്ച ബീമാപള്ളി സംഭവം. ഇതിനെ വര്‍ഗ്ഗീയതയുമായി കൂട്ടിക്കെട്ടാന്‍ പോലീസ് നടത്തിയ ശ്രമം തദ്ദേശീയര്‍തന്നെ തള്ളിക്കളഞ്ഞപ്പോള്‍ സ്വയം രക്ഷക്കുവേണ്ടി വെടിവെച്ചുകൊന്നുവെന്ന പരിഹാസ്യ വാദവുമായി പിടിച്ചുനില്‍ക്കുകയായിരുന്നു പോലീസ്. ബലാല്‍സംഗമടക്കം സംഭവിച്ച നന്ദിഗ്രാം പോലീസ് ട്രാജഡിയും സ്വയം രക്ഷക്കുവേണ്ടിയാണെന്ന് ന്യായീകരിച്ച ഗവണ്‍മെണ്റ്റ്, ബീമാപള്ളി വിഷയത്തിലും താല്‍ക്കാലികമായി നാല് പോലീസ് ഓഫീസര്‍മാരെ സസ്പെണ്റ്റ് ചെയ്ത് മുഖം രക്ഷിക്കുകയാണുണ്ടായത്. സസ്പെന്‍ഷന്‍ കാലാവധി തീരുംമുമ്പുതന്നെ ക്രൈംബ്രാഞ്ചിലും സ്പെഷ്യല്‍ ബ്രാഞ്ചിലുമൊക്കെയായി ഉന്നത തസ്തികകളില്‍ വീണ്ടും നിയമിതരായി. സമാനതയുള്ള മറ്റൊരു തിരക്കഥയുടെ അവതരണമാണ് എസ്.പി. രാംദാസ് പോത്തണ്റ്റെ റിവോള്‍വറില്‍നിന്ന് കാസര്‍ക്കോട്ടും മുഴങ്ങിക്കേട്ടത്. അവസാനം തിരൂരിലെ ഉണ്യാലിലും വിഭാഗീയത കത്തിക്കാന്‍ സി.പി.എമ്മും പോലീസും ഇന്ധനവുമന്വേഷിച്ച് നടന്നു. പക്ഷേ മതസംഘടനകള്‍ കാണിച്ച അത്യപൂര്‍വ്വമായ സൌഹാര്‍ദ്ദത്തില്‍ തട്ടി അത് തകരുകയാണുണ്ടായത്. ക്വട്ടേഷന്‍ ഗ്രൂപ്പുകളുടെ ഗാര്‍ഡിയന്‍മാരായി മന്ത്രിപുത്രന്‍മാര്‍തന്നെ മുന്നില്‍ വരുമ്പോള്‍ കണ്ണടച്ചുപിടിക്കണമെന്ന പാര്‍ട്ടി ആഹ്വാനം തിരസ്കരിക്കാന്‍ കഴിയില്ലല്ലോ അനുസരണയുള്ള ഡിപ്പാര്‍ട്ട്മെണ്റ്റ് പുലികള്‍ക്ക്. സ്വപുത്രനെയും ടോട്ടല്‍ ഫോര്‍ യൂ (ഫെയിം) ശ്രീമതി പുത്രനെയുമൊക്കെ ഉറുമ്പരിക്കാതെ കാക്കാന്‍ പോലീസ് സംവിധാനംതന്നെ ഉടച്ചുവാര്‍ത്ത വാത്സല്യ പിതാവാണ് ആഭ്യന്തരമന്ത്രി. ൨൦൦൯-ല്‍ നടന്ന മുത്തൂറ്റ് പോള്‍ വധം വഴിത്തിരിവിലെത്തിക്കാന്‍ കേരള പോലീസിന് കഴിയാതെ പോയി. ഒരു ഉപതെരഞ്ഞെടുപ്പ്, നീതിയുക്തമായി നടക്കണമെങ്കില്‍വരെ കേന്ദ്രസേന വരേണ്ട സ്ഥിതിവിശേഷം സംസ്ഥാന പോലീസ് ഫോഴ്സിണ്റ്റെ ദുര്‍ബലതക്കുദാഹരണമാണ്. ഇത്തരം ദൌര്‍ബല്യങ്ങളുടെ നിഴലിലാണ് തീവ്രചിന്തകളും കൊഴുത്തു തടിച്ചത്. തീവ്രവാദികള്‍ക്ക് സംസ്ഥാനമൊട്ടുക്കും വ്യാപരിക്കാന്‍ ഭരണ പോലീസ് അനാസ്ഥമൂലം സാദ്ധ്യമായി. ൯൯ ഏപ്രിലില്‍ നടന്ന നായനാര്‍ വധശ്രമമടക്കം കേസ്സുകള്‍ നിഗൂഢവല്‍ക്കരിക്കപ്പെടുകയും കുറ്റപത്രം നല്‍കാന്‍ കാലവിളംബമെടുക്കുകവഴി രണ്ടാംപ്രതി നസീറിന് ജാമ്യം തരപ്പെടുത്തുകയും ചെയ്തു. ജാമ്യവ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടിട്ടും ജാമ്യം റദ്ദാക്കാനോ അറസ്റ്റ് ചെയ്യാനോ സര്‍ക്കാര്‍ അന്നും തയ്യാറായില്ല. തുടര്‍ന്ന് അധികാരത്തില്‍ വന്ന യു.ഡി.എഫ്. കേസ്സ് ക്രൈംബ്രാഞ്ചിന് വിടുകയും ൨൦൦൫-ല്‍ പ്രോസിക്യൂഷന് അനുമതി നല്‍കുകയും ചെയ്തു. ൨൦൦൬-ല്‍ വീണ്ടും എല്‍.ഡി.ഫ്. ഗവണ്‍മെണ്റ്റ് ആണ്റ്റ് ടെററിസ്റ്റ് സ്ക്വാഡിന് അന്വേഷണമേല്‍പ്പിക്കാനെന്ന വ്യാജേന കുറ്റപത്രം കോടതിയില്‍നിന്നും തിരികെ വാങ്ങുകയും യാതൊരന്വേഷണത്തിനും തയ്യാറാവാതെ ൨൦൦൮-ല്‍ അതേ കുറ്റപത്രം കോടതിക്ക് മടക്കി നല്‍കുകയും ചെയ്തു. ഇതുമായി ഉന്നയിക്കപ്പെട്ട ചോദ്യങ്ങളത്രയും വ്യക്തമാക്കപ്പെടാതെ പോവുകയാണുണ്ടായത്. ലഷ്കറെ ത്വയ്ബക്ക് രാജ്യത്തെമ്പാടുമായി പത്തോളം കേന്ദ്രങ്ങളുണ്ടെന്നാണ് തടിയണ്റ്റവിട നസീറിണ്റ്റേതായി ഒടുവില്‍വന്ന വെളിപ്പെടുത്തല്‍. ഒരുപക്ഷേ ബംഗ്ളാദേശ് റൈഫിള്‍സിണ്റ്റെ വലയില്‍ നസീര്‍ കുരുങ്ങിയില്ലായിരുന്നുവെങ്കില്‍ ആഭ്യന്തര വകുപ്പിണ്റ്റെയും പോലീസിണ്റ്റെയും അനുഗ്രഹാശിസ്സുകളോടെ അത്രയും കേന്ദ്രങ്ങള്‍ ലഷ്കറിന് കേരളത്തില്‍ മാത്രമുണ്ടാകുമായിരുന്നു. മൃദുമനോഭാവം, ഉറച്ച പ്രവര്‍ത്തനം എന്ന സ്ഥാപിത പ്രമാണത്തിലേക്ക് കേരള പോലീസിനെ മടങ്ങാനനുവദിക്കാത്ത അധികാര വാക്യങ്ങളുള്ളിടത്തോളം കാലം സൌഹാര്‍ദ്ദ സദസ്സുകളടക്കമുള്ള പരിഷ്കരണങ്ങളത്രയും പ്രഹസനങ്ങളായേ ഭവിക്കൂ.
Tuesday, May 19, 2009
അസ്‌തിത്വം സംരക്ഷിച്ച മഹാപ്രസ്ഥാനം
വെള്ളത്തുണിയും കഴുത്തില്‍ ഷാളും തലയില്‍ കറുത്ത തൊപ്പിയും ധരിച്ച് പ്ലാറ്റ് ഫോമില്‍ നില്‍ക്കുന്ന ആ കുറിയ മനുഷ്യന്‍ - സീതി സാഹിബിന്റെ ലക്ഷ്യം കല്‍ക്കത്തയില്‍ നടക്കുന്ന മുസ്‌ലിംലീഗ് അഖിലേന്ത്യാ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുക എന്നതായിരുന്നു. ബംഗാളിലെ മുസ്‌ലിംലീഗ് നേതാവ് സുഹ്‌ര്‍വര്‍ദി അന്ന് യോഗം സംഘടിപ്പിച്ചതിന്റെ ലക്ഷ്യവും `പിരിച്ച് വിടല്‍' എന്ന അജണ്ടയായിരുന്നു. കാത്തിരിപ്പിന് ശേഷം പ്രിയ നേതാവ് ഖായിദേമില്ലത്ത് ഓടിക്കിതച്ചെത്തി. സീതി സാഹിബ് ചോദിച്ചു. `ഉറങ്ങുകയായിരുന്നോ സാഹിബ്'. സൗമ്യതയോടെ മറുപടി പറഞ്ഞു `അല്ല സീതി സാഹിബ്, ഞാന്‍ പുറപ്പെടാന്‍ നേരം എന്റെ ഭാര്യ വീണ് കാലൊടിഞ്ഞു. ഒരാളെ വിളിച്ച് അവളെ ആസ്‌പത്രിയിലാക്കിയത് കൊണ്ടാണ് വൈകിയത്' സീതിസാഹിബിന്റെ കണ്ണുകള്‍ നിറഞ്ഞു. ഉടന്‍ കൊല്‍ക്കത്തയില്‍ ചെന്ന് ഇരുവരും സുഹ്‌ര്‍വര്‍ദിയുടെയും മറ്റു ഉത്തരേന്ത്യന്‍ നേതാക്കളുടെയും ലക്ഷ്യങ്ങള്‍ അതിശക്തമായി തകിടംമറിച്ചു. ``തെക്ക് നിന്ന് വന്ന രണ്ട് ദ്രാവിഡര്‍ എന്റെ കണ്‍വെന്‍ഷന്‍ പൊളിച്ച് കളഞ്ഞു.'' യോഗം ശേഷമുള്ള സുഹ്‌ര്‍വര്‍ദിയുടെ വാക്കുകള്‍ ഖായിദേമില്ലത്തിനും സീതീസാഹിബിനും ലഭിച്ച അംഗീകാരമായിരുന്നു.അതെ, സ്വന്തം സമുദായത്തിന്റെ അഭിമാനകരമായ നിലനില്‍പ്പിന് വേണ്ടി കുടുംബത്തെയും ജീവനേയും മറന്ന് മുസ്‌ലിം രാഷ്‌ട്രീയ പ്രസ്ഥാനം സ്ഥാപിച്ചവരായിരുന്നു അവര്‍. മുസ്‌ലിം ലീഗ് പുന:സ്ഥാപിക്കാന്‍ വേണ്ടി അവര്‍ സകല ബുദ്ധിമുട്ടുകളും തരണം ചെയ്‌തു. സര്‍വേന്ത്യ മുസ്‌ലിംലീഗും ഖാഇദേ അഅ്‌സം ജിന്നാ സാഹിബും പാക്കിസ്‌താന്റെ മണ്ണിലേക്ക് പോയപ്പോള്‍ നയിക്കാന്‍ ആരുമില്ലാതെ വിറങ്ങലിച്ച് നിന്ന ഇന്ത്യയിലെ കോടിക്കണക്കിന് മുസല്‍മാന് സാന്ത്വനമേകിയാണ് ഖായിദേമില്ലത്ത് എന്ന നിസ്വാര്‍ത്ഥ നായകന്‍ കടന്നുവന്നത്. അതിര്‍ത്തി കടന്ന മുസ്‌ലിംലീഗ് വീണ്ടും സ്ഥാപിക്കുന്നു എന്ന സ്വപ്‌നം ഇസ്‌മായില്‍ സാഹിബ് പങ്കുവെച്ചപ്പോള്‍ എതിര്‍ക്കാനും ബഹിഷ്‌കരിക്കാനും മുന്നില്‍ നിന്നത് മുസ്‌ലിംനേതാക്കള്‍ തന്നെയായിരുന്നു. ഉത്തരേന്ത്യയിലെയും ഹൈദരാബാദിലെയും നേതാക്കള്‍ ദീര്‍ഘവീക്ഷണമില്ലാതെ വികാര ജീവികളായി കടന്നുവന്നപ്പോള്‍ ഇങ്ങ് മലബാറിലെ ഉന്നത നേതാക്കള്‍ ഖായിദേ മില്ലത്തിനൊപ്പം നിലയുറപ്പിച്ച് വിവേകം കാണിച്ചു. അങ്ങനെ ആറ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് 1948 മാര്‍ച്ച് 10-നാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ്, ന്യൂനപക്ഷ സമുദായത്തിന്റെ സംരക്ഷണമെന്ന ഉന്നതമായ ദൗത്യവുമായി ചരിത്രത്തിലേക്ക് കാലെടുത്ത് വെക്കുന്നത്. വൈകിയാണെങ്കിലും ഇത്തരമൊരു ചിന്താഗതി ഉത്തരേന്ത്യയില്‍ ശക്തമായി വരുന്നതില്‍ ആഹ്ലാദകരമാണ്.മത, സാമൂഹിക, വിദ്യാഭ്യാസ മേഖലകളില്‍ മുഴുവനും കേരളത്തിലെ മുസ്‌ലിം സമുദായത്തെ മറ്റു വിഭാഗങ്ങള്‍ക്കൊപ്പം സഞ്ചരിപ്പിച്ചത് മുസ്‌ലിംലീഗിന്റെ അതിശക്തമായ സാന്നിദ്ധ്യമാണ്. മുസ്‌ലിം ജനസംഖ്യ കൂടുതലുള്ള സകല സംസ്ഥാനങ്ങളിലും ന്യൂനപക്ഷ സമുദായം ഏറെ പിന്നില്‍ നില്‍ക്കുമ്പോള്‍ ഇവിടെ അവര്‍ ഉന്നതങ്ങള്‍ കീഴടക്കാന്‍ കാരണം മുസ്‌ലിംലീഗിനെ സ്വീകരിച്ചത് കൊണ്ടും സ്‌നേഹിച്ചത് കൊണ്ടും മാത്രമാണ്. കഴിഞ്ഞ 60 വര്‍ഷങ്ങള്‍ക്കിടെ ഈ പ്രസ്ഥാനവും അതിന്റെ ഉന്നത നായകരും ചെയ്‌തുകൊണ്ടിരിക്കുന്ന ഓരോ പ്രവര്‍ത്തനവും അതിന്റെ അവിസ്‌മരണീയ തെളിവുകളാണ്.മുസ്‌ലിംലീഗ് കാഴ്‌ചവെച്ച വികസന പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ കണ്ണടച്ച് എതിര്‍ക്കുന്നവര്‍ മറ്റു സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ച് നോര്‍ത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുസ്‌ലിംകള്‍ നേരിടുന്ന നിര്‍ഭാഗ്യകരമായ അവസ്ഥകളെക്കുറിച്ച് ഒരു നിമിഷം ചിന്തിക്കേണ്ടിയിരിക്കുന്നു. മൂന്ന് പതിറ്റാണ്ടിലേറെയായി കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഭരിക്കുന്ന പശ്ചിമ ബംഗാളിലെ മുസ്‌ലിംകള്‍ നേരിടുന്ന പരിതാപകരമായ ജീവിതം ഇന്ത്യയുടെ നൊമ്പരമായി തുടരുകയാണ്. മുസ്‌ലിം ഭൂരിപക്ഷ ജില്ലകളില്‍ പോലും വികസനവും സംവരണവും തൊട്ട് നോക്കിയില്ലെന്ന് ഓരോ നിമിഷവും വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. കമ്മ്യൂണിസം, സ്ഥിരത നേടിയാല്‍ ഉണ്ടാവുന്ന ഭയാനകരമായ ഭവിഷത്തുകളെയാണ് ബംഗാള്‍ വാഴ്‌ച സൂചിപ്പിക്കുന്നത്. 1977-ന് മുമ്പുള്ള മതേതരത്വ ജനാധിപത്യ മൂല്യങ്ങളിലേക്ക് തിരിച്ചു നടന്നാലേ, ബംഗാള്‍ ജനത പ്രത്യേകിച്ച് ന്യൂനപക്ഷങ്ങള്‍ സമാധാനം നേടുകയുള്ളൂവെന്ന് ജ്യോതിബസുവിന്റെയും ഭട്ടാചാര്യയുടെയും കിരാത ഭരണങ്ങള്‍ നമ്മെ ഉണര്‍ത്തുന്നു.ഇസ്‌ലാമിക സാംസ്‌ക്കാരികത കൊണ്ട് നിറഞ്ഞുനില്‍ക്കുന്ന ഉത്തര്‍പ്രദേശിന്റെ സ്ഥിതിയും വ്യത്യസ്‌തമല്ല. 30 ശതമാനത്തിലേറെ മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന യു.പി.യില്‍ ന്യൂനപക്ഷ സമുദായത്തിന് ആശ്രയിക്കാന്‍ പറ്റിയ രാഷ്‌ട്രീയ പാര്‍ട്ടിയുടെ അഭാവം അവരെ സമൂഹത്തിന്റെ അടിത്തട്ടിലേക്ക് എടുത്തെറിയുകയാണ്. ഇപ്പോള്‍ ഭരണത്തില്‍ വന്നുകൊണ്ടിരിക്കുന്ന സര്‍ക്കാറുകളില്‍ മുസ്‌ലിംകളുടെ ഫലം നിരാശ മാത്രം. ബാബ്‌രി മസ്‌ജിദ് ധ്വംസനത്തിന്റെ നീറുന്ന ഓര്‍മ്മകള്‍ വിട്ടുമാറാത്ത യു.പി.യിലെ മുസ്‌ലിംകള്‍ പതിറ്റാണ്ടുകളായി സ്ഥിരതയാര്‍ന്ന അസ്‌തിത്വമോ നില്‍നില്‍പ്പോ നേടിയില്ലെന്നതാണ് സത്യം. കപട മുസ്‌ലിം പ്രേമം വിളമ്പുന്ന മായാവതിയുടെയും ബാബ്‌രി പ്രതി കല്യാണ്‍സിംഗിനെ വാരിപ്പുണര്‍ന്ന മുലായംസിംഗിന്റെയും ഇടയില്‍ യു.പി. മുസ്‌ലിംകള്‍ ഇന്ന് അന്വേഷിക്കുന്നത് കേരളത്തിലേത് പോലുള്ള ഒരു മുസ്‌ലിം രാഷ്‌ട്രീയ പ്രസ്ഥാനമാണ്. മുസ്‌ലിംലീഗ് പ്രസ്ഥാനത്തെ സ്വീകരിക്കാന്‍ അവര്‍ തയ്യാറാവേണ്ടതുണ്ട്. മുന്‍ഗാമികളായ തങ്ങളുടെ നേതാക്കള്‍ ആറ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സ്വീകരിച്ച നിലപാടുകളെ അവര്‍ മാറ്റി എഴുതേണ്ടിയിരിക്കുന്നു.ബീഹാറിലെയും മുംബൈയിലെയും ബാംഗ്ലൂരിലെയും മുസ്‌ലിംകളുടെ ദയനീയ വിശേഷങ്ങള്‍, മുസ്‌ലിംലീഗിന്റെ പ്രസക്തിയും സാന്നിദ്ധ്യവും വ്യക്തമാക്കിക്കൊണ്ടിരിക്കുകയാണ്. തങ്ങളെ അനുകൂലിക്കുവാനോ പ്രശംസിക്കുവാനോ മറ്റുള്ളവര്‍ തയ്യാറാവാത്ത ഒരു സാഹചര്യത്തില്‍ നിന്നാണ് ഖാഇദേമില്ലത്തിന്റെ നേതൃത്വത്തില്‍ ഏറനാടന്‍ മാപ്പിളമാര്‍ അന്ന് മുസ്‌ലിംലീഗ് പ്രസ്ഥാനത്തെ ഇരുകയ്യുംനീട്ടി സ്വീകരിച്ചത്. വിജ്ഞാന വിപ്ലവത്തിന് വേണ്ടി മലബാറിലും മറ്റു പ്രദേശങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉയര്‍ത്തിയ പ്രസ്ഥാനത്തിന് വിദ്യയെ സ്‌നേഹിച്ച ചരിത്രം മാത്രമേ പറയാനുള്ളൂ. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച അലീഗഢ് ഓഫ് ക്യാമ്പസിന് വേണ്ടിയുള്ള മുസ്‌ലിംലീഗിന്റെ പോരാട്ടം ഈ വിപ്ലവത്തിലെ അവസാനത്തേതാണ്. മലപ്പുറം ജില്ലക്ക് അനുവദിക്കപ്പെട്ട ക്യാമ്പസിനെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍, 1980-ല്‍ നടന്ന ഭാഷാ സംരംക്ഷണ പോരാട്ടത്തിന്റെ അലയൊലികള്‍ മലപ്പുറത്തിന്റെ വിരിമാറില്‍ വീണ്ടും ഉയര്‍ന്ന് പൊങ്ങാറായിരിക്കുന്നു. അലീഗഡ് ഓഫ് ക്യാമ്പസിനെ ഉന്മൂലനം ചെയ്യാന്‍ ഗൂഢശ്രമം നടത്തുന്ന സംസ്ഥാന സര്‍ക്കാറിന്റെ മുസ്‌ലിം പ്രേമത്തിന്റെ മുഖം കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. ഈ സമരത്തില്‍ ആത്മാര്‍ത്ഥമായി പങ്കെടുക്കാതെ, മുസ്‌ലിംലീഗ് വിരോധം കാരണം കമ്മ്യൂണിസ്റ്റ് സര്‍ക്കാറിന് വേണ്ടി ശബ്‌ദിക്കുന്ന അഭിനവ `മീര്‍ജാഫര്‍`മാരെ വിദ്യയെ സ്‌നേഹിക്കുന്ന സമുദായം ഒറ്റപ്പെടുത്തുമെന്ന് തീര്‍ച്ച
Subscribe to:
Posts (Atom)